ഒമാനിലെ ഇബ്രി റീജിയണൽ ആശുപത്രിയിൽ ജോലി ചെയുന്ന സമയം. പെട്ടെന്ന് എനിക്ക് ബുറൈമിയിലെ ആശുപത്രിയിലേക്ക് മൂന്നു മാസത്തെ ഒരു ട്രേനിങ്ങ് പ്രോഗ്രാമിന് പോകേണ്ടി വന്നു. ഇബ്രിയിൽ കിടന്ന ഞാൻ (ഞാൻ ചെന്നപ്പോഴത്തെ ഇബ്രിയുടെ കാര്യമാ പറഞ്ഞത്.. പക്ഷേ ഇന്ന് ഇബ്രി പഴയ ഇബ്രി അല്ലെങ്കിലും സെനു പഴയ സെനു തന്നെയാണു) ബുറൈമി കണ്ടപ്പോൾ, ലാലേട്ടൻ ഏതോ സിനിമയിൽ പറഞ്ഞത് പോലേ ലുലു മാൾ കണ്ട ആദിവാസിയുടെ ഫീലായിരുന്നു എനിക്ക്.. ബുറൈമി അലൈന്റെ ബോർഡറായതിനാൽ, ഗോമ്പറ്റീഷനുള്ളതു കാരണം സാധനങ്ങൾക്ക് വിലക്കുറവും ഉണ്ടു..
ജോലി കഴിഞ്ഞാലുടൻ ഭക്ഷണവും കഴിച്ചു, സ്ഥലം കാണാൻ ഞാനിറങ്ങും. കടകളിൽ കയറിയും, വായ് നോക്കിയും ഒക്കെ നടന്ന് സമയം കളയുന്ന ഒരു സമയം , ഞാൻ ഒരു അടി പൊളി ബാർബർ ഷോപ്പ് കണ്ടു . ബുറൈമി വരെ വന്നതല്ലേ... ഇത്ര നല്ല ഒരു ബാർബർ ഷോപ്പും കണ്ടതല്ലേ.. മുടി ഒന്ന് വെട്ടിച്ചേക്കാമെന്ന് കരുതി ഞാൻ അകത്തു ചെന്നപ്പോൾ അകത്ത് ആളുകൾ വെയിറ്റിംഗിലാണു. ഞാൻ അടുത്തു കണ്ട ഒരു സോഫയിൽ ഇരുപ്പുറപ്പിച്ചു .
അവിടെ ഇരിക്കുമ്പോൾ തൊട്ടടുത്തിരുന്ന ഒമാനി എന്നോടു കുശലാന്വേഷണം തുടങ്ങി.. ആശുപത്രിയിലാണു ജോലിയെന്നും, ഞാൻ ഒരു "മലബാറിയാണെന്നും" മനസ്സിലാക്കിയ ഒമാനി എന്നോട് ഞാൻ രാജ്യ സ്നേഹിയാണൊയെന്ന് ടെസ്റ്റ് ചെയ്യാനെന്നോണം ഒരു ചോദ്യം.... ഗാന്ധിയെ അറിയുമോന്ന്???
ചോദ്യം കേട്ടു ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു... പിന്നെ ഗാന്ധി ഇന്ത്യയുടെ സ്വന്തമല്ലേ.. ഞങ്ങളുടെ രാഷ്ട്ര പിതാവല്ലേ... എന്നൊക്കെ പറഞ്ഞപ്പോൾ ഒമാനി പറയുകയാ... ഹോ ഗാന്ധി അത്രയ്ക്ക് വലിയ മനുഷനാണോന്ന്...കണ്ടാൽ പറയില്ലാന്ന്..
എനിക്ക് ദേഷ്യം വന്നു... (ഇത്തിരി പോന്ന തുണിയും ഉടുത്ത്, ഷർട്ടും ഇടാതെ നടന്നിട്ടല്ലേ ഈ ഒമാനി അങ്ങനെ പറഞ്ഞത്..) ആയതിനാൽ ഞാൻ മഹാത്മാ ഗാന്ധിയെ പറ്റിയും, സ്വാതന്ത്ര്യ സമരത്തെ പറ്റിയും ഒക്കെ കാര്യമായി വിശദീകരിച്ചു..
എന്റെ ഗാന്ധിജി സ്തുതികൾ കേട്ടിട്ടു ഒമാനി ഒരു നെടു വിർപ്പിട്ടിട്ടു പറയുകയാ.. ഹോ സത്യമായിട്ടും ആൾ ഇത്ര വലിയ മനുഷ്യനാണെന്ന് എനിക്കറിയില്ലായിരുന്നു.. എന്റെ അമ്മയെ നോക്കുന്നതു ഗാന്ധിയാ... എന്നെ ഭയങ്കര ഇഷ്ടമാ.. ഞാൻ കഴിഞ്ഞ റമദാനും വീട്ടിൽ വിളിച്ചതാ.. അപ്പോൾ അവധിക്കു നാട്ടിൽ പോവുകയാണെന്ന് പറഞ്ഞു..
ഇത് കൂടി കേട്ടപ്പോൾ എനിക്ക് എന്തോ പന്തിക്കേടു തോന്നി... ഒമാനിയുടെ അടുത്തു നിന്ന് അല്പം ഒന്ന് മാറി ഇരുന്ന് അവിടെ കിടന്ന ഒരു വെള്ളി നക്ഷത്രവും വായിച്ചു മിണ്ടാതെയിരുന്നു...
ആശുപത്രിയിൽ ചെന്ന് ഭ്രാന്തനായ ഒമാനിയുടെ വിവരം പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞപ്പോൾ അവിടുത്തെ ഒരു ഡോകടർ പറയുകയാ.. പുള്ളിയും ഗാന്ധിയുടെ ബെസ്റ്റ് ഫ്രണ്ടാണെന്ന്.. എന്താല്ലേ.. ഇതിപ്പം എനിക്ക് വട്ടായതാണോ.. അതോ നാട്ടാർക്ക് മൊത്തം വട്ടായതാണൊന്ന് ചിന്തിച്ചപ്പോൾ, ഡോകടർ പറഞ്ഞു ... ബുറൈമി ആശുപത്രിയിലെ ഒരു കണ്ണ് ഡോക്ടറാണത്രെ ഈ പറയുന്ന
ഗാന്ധി..
ഏതായാലും മൂന്നു മാസത്തെ ട്രേനിംഗ് പ്രോഗ്രാമും കഴിഞ്ഞു തിരിച്ചു പോന്നിട്ടും ഞാൻ ആരോടും ഇന്ന് വരെ, ഗാന്ധി എന്റെ സുഹൃത്താണെന്ന് പറഞ്ഞിട്ടേയില്ല. വെറുതെ എന്തിനാ അല്ലെ,...
ഇതും പറഞ്ഞ് ഞാൻ ഒരു രാജ്യ ദ്രോഹിയാണെന്ന് ആരും പറഞ്ഞേക്കരുതേ പ്ലീസ് ..
Saturday, 27 February 2016
Subscribe to:
Post Comments (Atom)
3 comments:
chumma nokkiyathaa blog...senu ippolum bloggunnundalle good....
chirichu
chirichumannukappi thanks
nice tnk u
Post a Comment