15 ആഗസ്ത് 1992. തിരുവല്ല മാർത്തോമാ കോളെജിനു അന്ന് അവധി ആയിരുന്നിട്ടും, ഞങ്ങൾ കുറേ ദേശസ്നേഹികൾ സ്വാതന്ത്ര്യദിന പരേഡ് എന്നൊക്കെ പറഞ്ഞ്, തിരുവല്ല ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ ഒത്തു കൂടി. ഏറെ നാളായി കൊട്ടി ഘോഷിച്ചിരുന്ന മണിരത്നത്തിന്റെ റോജാ അന്നാണ് റിലീസ്. ചങ്ങനാശ്ശേരി അഭിനയ തിയേറ്റർ ലക്ഷ്യമാക്കി ഞങ്ങൾ ദേശസ്നേഹികൾ യാത്ര തിരിച്ചു. തിയേറ്ററിന്റെ മുൻപിൽ സരിതയെ കാണാൻ ഉള്ള ആൾക്കൂട്ടം. കയ്യൂക്കള്ളവൻ കാര്യക്കാരാൻ; അതാണു തിയേറ്ററിന്റെ "ക്യൂവിന്റെ" രീതി. ഞങ്ങളുടെ കൂട്ടത്തിൽ തണ്ടും തടിയും, ത്രീ പായ്ക്കുമുള്ള തോലശ്ശേരി ഇച്ചായാൻ ആ ക്യൂവൊന്നും വകവെയ്ക്കാതെ, ഉന്തി തള്ളി, ടിക്കറ്റ് ഒപ്പിച്ചു.
അരവിന്ദ് സ്വാമിയുടെയും, മധുബാലയുടെയും ഹണിമൂണ് സീനുകൾ രോമാഞ്ചത്തോടെ കണ്ടു. കാശ്മീരിലെ മനോഹാരിതയും (ഏറെ കഴിഞ്ഞാണു കാശ്മീരിലൊന്നും അല്ലായിരുന്നു റോജായുടെ ഷൂട്ടിങ്ങ് എന്ന സത്യം അറിഞ്ഞത്) മഞ്ഞിന്റെ കുളിരും ഒക്കെ തിയേറ്ററിലെ എ/സിയിൽ ഞങ്ങളും അനുഭവിച്ചു തന്നെയറിഞ്ഞു. സിനിമാ കഴിഞ്ഞു തിയേറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ ഒരു കാര്യം തീരുമാനിച്ചിരുന്നു. ഇത് പോലെ തണുപ്പുള്ള ഒരു സ്ഥലത്ത് ഭാര്യയേയും കൊണ്ടു പോകണം. റോജാ സിനിമയിൽ കണ്ടതു പോലെയൊക്കെ എനിക്കും ആർമാദിക്കണം.
ഒടുക്കം 1998 സെപറ്റംബർ മാസം ഞാനും ഒരു ഭർത്താവായി. തണുപ്പ്, ഭാര്യക്ക് ഒട്ടും പിടിക്കില്ലായെന്ന് മനസ്സിലായതു കാരണം കാശ്മീർ യാത്ര ഒഴിവാക്കി. കുളി കഴിഞ്ഞ്, തല തോർത്താതെ അരവിന്ദ് സ്വാമി, മധു ബാലയുടെ അടുത്ത് വന്ന്, തല കുടഞ്ഞ് വെള്ളം തെറുപ്പിക്കുന്ന ആ സീൻ, എന്റെ ഭാര്യയുടെ അടുത്ത് പ്രയോഗിക്കാനായി ഇറങ്ങി വന്ന്, പ്രയോഗിച്ചപ്പോൾ, അമ്മ, ഭാര്യയുടെ മുൻപിൽ എന്നെ നിർദ്ദാക്ഷണ്യം ശകാരിച്ച് ആ നല്ലോരു സീൻ കുളമാക്കി തന്നു.
ഹണിമൂണും, സണ്ണും ഒക്കെ മാറി. ജീവിത യാത്രയിൽ കെനിയാ, മസ്ക്കറ്റ്, എന്നിവടങ്ങളിൽ കാലം കഴിച്ചു കൂട്ടി. അങ്ങനെ 2012 ജൂലൈ മാസം 1നു ഞങ്ങൾ കുടുംബമായി കാനഡായിൽ വന്നു. അപ്പയും, അമ്മയും, ചേച്ചിയും കുടുംബവും ഒക്കെ കാനഡായിലുള്ള കാരണം, കാനഡായിലെ ആദ്യക്കാലങ്ങൾ മറ്റുള്ള പലരെയും പോലെ ദുരിതപൂർണ്ണമായില്ലയെന്നത് വലിയ ഭാഗ്യം.
ഞങ്ങൾ ആ കൊല്ലം മഞ്ഞിനായി കാത്തിരുന്നു. ഡിസംബറിൽ മഞ്ഞു ആകാശത്ത് നിന്നും, പഞ്ഞി പോലെ പൊഴിഞ്ഞു വീഴുന്നത് ഏറെ നേരം കൗതുകത്തോടെ നോക്കി നിന്നു. ഒരു ദിവസം കതക് തുറന്നപ്പോൾ, മൊത്തം മഞ്ഞ് മൂടി കിടക്കുന്നു. ആഹാ ഞാൻ ഏറെ നാളായി മനസ്സിൽ കാത്തിരുന്ന സുന്ദര സുദിനം. ഞാൻ സന്തോഷത്തോടെ എന്റെ "മധുബാലെയും" കൂട്ടി വെളിയിലിറങ്ങി, ചിന്ന ചിന്ന ആശൈ പാടി , ഒരു കൈ മഞ്ഞ് വാരിയെടുത്ത്, അവളെ എറിഞ്ഞ് കളിച്ചു. ഏറെ നേരം ഞങ്ങൾ അന്ന് മഞ്ഞ് വാരി രസിച്ചു. മക്കൾസ് സ്നോമാനെ ഉണ്ടാക്കി. ഞാൻ അതും കഴിഞ്ഞു ക്യാമറായും തൂക്കി ഫോട്ടം പിടിക്കാനിറങ്ങി.
മുട്ടറ്റം മഞ്ഞിൻ കൂനയിൽ നിന്നു എന്റെ സാഹസികമായ ഫോട്ടോ എടുപ്പ് കണ്ട്, വഴിയെ പോയ ഒരു കാറുകാരൻ, ഗ്ലാസ്സ് താഴ്ത്തി, എന്നോട്, “Is this your first winter? All the best man” എന്ന് പറഞ്ഞ് ഊറി ചിരിച്ച് പോയപ്പോൾ അതിന്റെ പിന്നിലെ വ്യംഗ്യാർത്ഥം എനിക്ക് മനസ്സിലായില്ല. പിന്നീടുള്ള ദിവസങ്ങൾ ഫോട്ടോ പിടുത്തം തന്നെയായിരുന്നു എന്റെ ഹോബി..
2014 ആഗസ്ത് മാസം 1നു നമ്മൾ കാനഡായിൽ ഒരു വീടു വാങ്ങി. ഡിസംബർ മാസത്തിൽ മഞ്ഞു വീഴ്ച്ച തുടങ്ങി. സ്വന്തം വീടായപ്പോൾ, വീടിന്റെ മുൻപിലുള്ള മഞ്ഞും, ഡ്രൈവേയിലെ മഞ്ഞും നമ്മൾ തന്നെ മാറ്റണം. മൈസനസ്സ് ഡിഗ്രി തണുപ്പിൽ തെർമൽ പാന്റും, അതിന്റെ പുറത്ത് പാന്റും, ജാക്കറ്റും, തൊപ്പിയും, ഗ്ലൗസ്സും, ബൂട്ട്സും ഒക്കെ ധരിച്ച്, എടുക്കാൻ വയ്യാത്ത ഷവലും പൊക്കി, തണുപ്പത്ത് നിന്ന് മഞ്ഞ് നീക്കി വായിൽ നിന്നു പത വന്നു.
പിന്നെ കാർ ക്ലീനിംഗ്. അതു കഴിഞ്ഞ് വീടിന്റെ പരിസരത്തും വഴിയിലും എല്ലാം ഉപ്പ് വിതറൽ... എന്നു വേണ്ട തണുപ്പത്ത് നിന്ന് വിറച്ച് ഇത്രയും കാര്യങ്ങൾ ചെയ്തിട്ട് വേണം വീടിനകത്ത് കയറാൻ. ഇപ്പോൾ മഞ്ഞ് എന്ന് കേട്ടാൽ എനിക്ക് കലിയാകും. %##്*% മഞ്ഞ്. ഇപ്പോൾ മഞ്ഞ് വീണാൽ ഫോട്ടോയും വേണ്ടാ ഒരു .... വേണ്ടാ.
അന്ന് റോജാ സിനിയിൽ അരവിന്ദ് സ്വാമി, മഞ്ഞു വാരുന്നതിനു മുൻപേ അവനെ തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയി. അതു കൊണ്ട് മണിരത്നം ആ സീനുകൾ ഷൂട്ട് ചെയ്യാഞ്ഞ കാരണം നമ്മൾക്ക് മഞ്ഞിന്റെ അനന്തര ഫലങ്ങൾ മനസ്സിലായതുമില്ല. ഇതാ പണ്ടുള്ളവർ പറയുന്നത്... അറിയാത്ത പിള്ള ചൊറിയുമ്പം അറിയും. എന്നാലും എന്റെ മണിരതനം സാറെ.. എന്നോട് ഈ ചതി വേണ്ടായിരുന്നു.
ഇനി ഏറ്റവും ഒടുവിൽ ഇതു കൂടി കാണുക.
https://www.youtube.com/watch?v=diZ4K_CIT6c
Tuesday, 20 January 2015
Subscribe to:
Post Comments (Atom)
8 comments:
സിനിമയല്ല ജീവിതമെന്ന വലിയ യാഥാർത്ഥ്യം മനസ്സിലാക്കിയപ്പോൾ മഞ്ഞു വീണൂ കഴിഞ്ഞു. ഏതായാലും ഈ ഹണിമൂൺ പുരാണംസ് മനോരമയിലും വന്നു..അനുഭവമേ ഗുരു
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18260815&programId=1074209519&tabId=11&categoryId=-1073945536&BV_ID
Jeevitha muhoorthangal...!
.
Manoharam, Ashamsakal...!!!
Jeevitha muhoorthangal...!
.
Manoharam, Ashamsakal...!!!
Ashamsakal...!!!
NICE..
ഇതാ പറയുന്നേ, മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന്...!
ഈ മഞ്ഞു വാരൽ കാരണം ഞങ്ങൾ വീടു വാങ്ങിയില്ല, കോണ്ടോ മതിയെന്നു വെച്ചു. മഞ്ഞു മാത്രമല്ലല്ലോ, ചവറു വാരണം, പുല്ലു വെട്ടണം, അങ്ങിനെ വർഷം മുഴുവൻ പണിയല്ലേ... :)
All the neo colonies made like this. Those lands are doing asset management by the cost of immigrants from various countries.The bondage of liability still goes on from natural hard rock of snow with minus 35 degree beauty fools scenes as well as masters traps of paying bills with two week pay check to pay check.If you have a right job with on expense.
Nice writing
Post a Comment