Monday, 16 August 2010

രക്തസാക്ഷികൾ സിന്ദാബാദ്

അന്ന് പുതിയ സിനിമാ റിലീസില്ല, കെ.എസ്‌ യു, എസ്‌.എഫ്‌ ഐ സമരമില്ല, പിന്നെ ഉള്ള അടുത്ത കലാപരിപാടിയായ 'ഷുഗര്‍ റ്റൈമില്‍ ' [പഞ്ചാരയടി] ഏര്പ്പെട്ടിരിക്കുന്നതിനിടയിലാണു വൈറസിനെ പോലെ മാഡം വന്ന് കയറിയത്‌. സ്വള്ളലിന്റെ ആ കോൺസെൻട്ട്രേഷനിൽ ബെല്ലടിച്ചതു കൂടെ കേട്ടില്ല. പിന്നെ ആകെ ഉള്ള പോംവഴി ക്ലാസ്സില്‍ ഇരിക്കുകയെന്നത്‌ മാത്രമായിരുന്നത്‌ കൊണ്ട്‌ ക്ലാസ്സില്‍ സ്വസ്ത്ഥയില്ലാതെ ഇരുന്നു. ഈശ്വാരാ..എങ്ങനെയും ഈ ക്ലാസ്സ്‌ ഒന്ന് കഴിയണേയെന്ന് മനസ്സുരുകി പ്രാര്ത്ഥിുച്ച്‌ കൊണ്ടിരുന്നപ്പോളാണു പ്യൂണ്‍ എന്തോ ഒരു അര്ജുന്റ്‌ നോട്ടീസുമായി, ആന്റി വൈറസ്‌ പോലെ ക്ലാസ്സിലേക്ക്‌ കടന്ന് വന്നത്‌. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ [സായിപ്പിന്റെ ആശുപത്രി] വാഹനപകടത്തെ തുടര്ന്ന് കിടക്കുന്ന ഏതോ രോഗിക്ക്‌ അത്യാവശ്യമായി A- ഗ്രൂപ്പ്‌ ബ്ലഡ്‌ വേണം. A- ബ്ലഡ്‌ ഉള്ളവര്‍ ഉടനെ ഓഫീസില്‍ ചെല്ലുക. നോട്ടീസ്‌ വായിച്ച്‌ തീര്ന്ന്തും, ക്ലാസ്സില്‍ ഭയങ്കര ബഹളം. ഞങ്ങളുടെ ക്ലാസ്സില്‍ ഭൂരിഭാഗം ആണ്ക്കു്ട്ടികള്ക്കും A- ബ്ലഡ്‌ ഗ്രൂപ്പ്‌ തന്നെയെന്ന് കണ്ടപ്പോള്‍, പ്യൂണിനും, മാഡത്തിനും എല്ലാം അത്ഭുതം. നിങ്ങള്ക്കെില്ലാവര്ക്കും A- തന്നെയാണോ ബ്ലഡ്‌ ഗ്രൂപ്പ്‌. അതെയെന്ന് കൂട്ട ഉത്തരം വന്നപ്പോള്‍ ഫ്രണ്ട്‌ ബെഞ്ചില്‍ ഇരിക്കുന്ന, സ്വാമി അഥവാ കഞ്ചാവ്‌ സ്ഥിരമായി ഉപയോഗിക്കുന്ന സുഹൃത്ത്‌, പിന്നെ എന്നെയും റ്റീച്ചര്‍ ബ്ലഡ്‌ കൊടുക്കാന്‍ വിട്ടു. ഞങ്ങള്‍ രണ്ടാള്‍ വെളിയില്‍ ഇറങ്ങി ബാക്കി വരുന്ന ഞങ്ങളുടെ സംഘാംഗളെ കൂടി വിട്ടു തരണെയെന്ന് അപേക്ഷിച്ചപ്പോള്‍ സസന്തോഷം മാഡം അവരെ കൂടി ഇറക്കി വിട്ട്‌ ക്ലാസ്സ്‌ ശാന്തമാക്കി.

ധൃതിയില്‍ ഓഫീസിനെ ലക്ഷ്യമാക്കി നടക്കുന്നതിനിടെ ഞാന്‍ എല്ലാരോടുമായി പറഞ്ഞു... “അതേയ്‌.. എന്റെ ബ്ലഡ്‌ B+ ആണു. ഞാന്‍ ക്ലാസ്സില്‍ നിന്നും ചാടാന്‍ ചുമ്മാതെ എഴുന്നേറ്റതാണെ.അല്ലാതെ... “. അപ്പോള്‍ ബാക്കി എല്ലാവരും പറഞ്ഞു... ആര്ക്കതറിയാം A- ആണോ B- ആണോ എന്ന്.. അപ്പച്ചന്റെ ബന്ധുക്കള്‍ നോക്കട്ടെ. ആണെങ്കില്‍ അപ്പച്ചന്റെ ഭാഗ്യം..അല്ലായെങ്കില്‍ അപ്പച്ചന്റെ കഷ്ടകാലം. ഏതായാലും പ്രിന്സികയോട്‌ നമ്മള്‍ A- എന്ന് തന്നെ പറഞ്ഞ്‌ ഇന്ന് ചാടുക. പിന്നെയെല്ലാം വരുന്നത്‌ പോലെ. രക്തദാനമെന്ന മഹാദാനം ചെയ്യാന്‍ മനസ്സുമായി വന്ന തന്റെ ശിഷ്യ ഗണങ്ങളെ കണ്ട്‌ കോരിത്തരിച്ച പ്രിന്സി, അപ്പച്ചന്റെ ഒരു ബന്ധുവിനൊപ്പം
ഞങ്ങളെ കാറില്‍ കയറ്റി വിട്ടു.

ആശുപത്രിയില്‍ ചെന്ന് ബ്ലഡ്‌ ബാങ്കിനു മുന്പി ല്‍ സുഹൃത്തുക്കള്ക്കൊനപ്പം മനസ്സില്ലാ മനസ്സോടെ ഞാനും ക്യൂവില്‍ നിന്നു. എന്നെ കണ്ടതെ ഒരു നേഴ്‌സ്‌ പറഞ്ഞു... "ഒരു സൂചി കയറ്റാനെങ്കിലും ആരോഗ്യമുള്ളവര്‍ ഇവിടെ ബ്ലഡ്‌ കൊടുക്കാന്‍ നിന്നാല്‍ മതി.....അല്ലെങ്കില്‍ പിന്നെ ബ്ലഡ്‌ എടുത്ത്‌ കഴിഞ്ഞ്‌ ഇതിനെ ഒക്കെ കൊണ്ട്‌ ഓടി നടക്കാന്‍ ഇവിടെ ആര്ക്കും സമയമില്ലെ"""" എന്ന് പറഞ്ഞപ്പോള്‍ എന്റെ കൂട്ടുകാര്‍ എന്ന് പറയുന്ന ആ കരിങ്കാലികള്‍ എന്നെ നോക്കി വല്ലാതെ പല്ലിളിച്ചു. രോഗി ഇചിച്ഛതും പാല്‍, വൈദ്യന്‍ കല്പ്പിിച്ചത്‌ ഹോര്ലികക്സിട്ട പാലെന്ന് പറയുമ്പോലെ, നേഴ്‌സ്‌ പറഞ്ഞ്‌ തീര്ന്നതെ ഞാന്‍ ക്യൂവില്‍ നിന്നും മാറി മൂലയില്‍ ഉള്ള ഒരു തടി ബെഞ്ചില്‍ പോയി കാഴ്ച്ചകള്‍ കണ്ടിരുന്നു. ഒടുക്കം എല്ലാരുടെയും ബ്ലഡ്‌ പരിശോധനയും കഴിഞ്ഞ്‌ ഫലം പുറത്ത്‌ വന്നപ്പോള്‍, സ്ഥിരം സ്വാമി അടിക്കുന്ന സുഹൃത്തിന്റേത്‌ മാത്രമാണു A-.

സുഹൃത്ത്‌ സ്ഥിരമായി സ്വാമി അടിക്കുന്നവനാണെന്ന് പറഞ്ഞാല്‍, അപ്പച്ചന്റെ ബന്ധുക്കള്‍, രക്തം കൊടുക്കാതിരിക്കാന്‍ ഞങ്ങള്‍ കള്ളം പറയുന്നതാണെന്നെ കരുതൂ. പറയാതെയിരുന്നാല്‍ ആശുപത്രി വിട്ടിറങ്ങിയാലുടന്‍ അപ്പച്ചന്‍ കഞ്ചാവ്‌ മേടിക്കാന്‍ ഇടുക്കിയിലേക്ക്‌ പോകുന്നതും, അപ്പച്ചനെ കുത്തുന്ന കൊതുക്‌ "ഗുഷ് നൈറ്റിന്റെ" പരസ്യം പോലെ മയങ്ങി കിടക്കുന്നതുമൊക്കെ മനസ്സിലോര്ത്ത് ‌ ഞാനും കഞ്ചാവടിച്ചവനെ പോലെ ഒറ്റയ്ക്കിരുന്ന് ഊറി ചിരിച്ചു. ബ്ലഡും കൊടുത്ത്‌ ഫ്രൂട്ടിയും കുടിച്ച്‌ അല്പം വിശ്രമിച്ച ശേഷം സുഹൃത്ത്‌ എഴുന്നേറ്റു വന്നയുടനെ തന്നെ പോക്കറ്റില്‍ നിന്നും കൈയിട്ട്‌ ഒരു 'കൈത്തറി സിഗററ്റ്‌' എടുത്ത്‌ കത്തിച്ച്‌ രക്ത ദാനത്തിന്റെ ക്ഷീണം മാറ്റാന്‍ തുടങ്ങി. സ്വാമിയാരുടെ പുക പരിസരത്ത്‌ പടര്ന്നതപ്പോള്‍ ഒരു നേഴ്‌സ്‌ പുറത്തേക്കിറങ്ങി വന്നിട്ട്‌.. യേ.. പുകവലി പാടില്ലായെന്ന് അറിയത്തില്ലെയെന്ന് അല്പം‌ ശബ്ദമുയര്ത്തി ചോദിച്ചു. ചോദ്യം കേട്ട്‌ ഞങ്ങള്‍ ഒന്ന് പരുങ്ങിയെങ്കിലും, സ്വാമിയാര്‍ അതേ സ്വരത്തില്‍ തിരിച്ചു പറഞ്ഞു.. "സത്‌ത്യ്‌യം സിസ്റ്ററെ.. പുകവലി ഒരു പാടും ഇല്ല. ചുമ്മാ!!!ദേ!!! ഇങ്ങനെ തീ കത്തിച്ച്‌ ഊതിയാല്‍ മതി. സിസ്റ്റര്ക്കെ ങ്കിലും അത്‌ മനസ്സിലായല്ലോ”യെന്ന അവന്റെ ഉത്തരം കേട്ടപ്പോള്‍ സിസ്റ്റര്‍, റിപ്പര്‍ മുങ്ങിയതിലും വിദഗ്ദമായി മുങ്ങി. അല്പ സമയം കൂടി ഞങ്ങള്ക്ക്്‌ അവിടെ നില്ക്കേുണ്ടി വന്നു. അപ്പച്ചന്റെ പുത്രന്‍ വന്ന് ഞങ്ങള്ക്ക് ‌ നന്ദി പറഞ്ഞിട്ട്‌, സ്വാമിയാരെ മാറ്റി നിര്ത്തി ഒരു കവര്‍ കൈയില്‍ കൊടുത്തു. ജാടയ്ക്ക്‌ പോലും അവന്‍ അത്‌ വേണ്ടായെന്ന് പറഞ്ഞില്ല. പിന്നെ ഞങ്ങളെ കൊണ്ട്‌ വന്ന ബന്ധുവിനോട്‌ ഞങ്ങള്ക്കെണല്ലാവര്ക്കും ഭക്ഷണം മേടിച്ച്‌ കൊടുത്തെ വിടാവൂ എന്ന് പറഞ്ഞേല്പ്പി ച്ചപ്പോള്‍... ഇനി അങ്കിളിനു എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ തന്നെ വിളിക്കണെയെന്ന് പറഞ്ഞ്‌, യൂദാസ്‌ പണ്ട്‌ കര്ത്താ്വിനു ഉമ്മ കൊടുത്തത്‌ പോലെ അപ്പച്ചന്റെ മോനു സ്വാമിയാര്‍ ഉമ്മയൊക്കെ കൊടുത്ത്‌ ബന്ധുവിന്റെ കൂടെ വണ്ടിയില്‍ കയറി.

തിരുവല്ലായിലെ ഒരു ബാര്‍ ഹോട്ടലിലേക്കാണു വണ്ടി പോയത്‌. ‘ബാര്‍' എന്ന ബോര്ഡ്‌ കണ്ടതേ എല്ലാവരുടെയും കണ്ണുകള്‍ പുറത്തേക്ക്‌ തള്ളി. ബാറിലെ ഇരുണ്ട മൂലയില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഒ.സി ആര്‍, ക്നോക്ക്‌ ഔട്ട്‌ എന്നൊക്കെ പറയുന്ന കൂതറ സാധനങ്ങള്‍ മാത്രമടിച്ചിരുന്ന സുഹൃത്തുക്കള്‍, അങ്കിള്‍ സീസറിനു ഓര്ഡ‍ര്‍ കൊടുത്തപ്പോള്‍... ആ സീശര്‍ എങ്കില്‍ സീശര്‍..അതു തന്നെ ഞങ്ങള്ക്കും എന്ന് പറഞ്ഞു. അപ്പോഴും സത്യസന്ധനും നിഷ്കളങ്കനുമായ ഞാന്‍ പതിവു പോലെ ഒരു തംസ്‌ അപ്പിനു ഓര്ഡ ര്‍ കൊടുത്തു. റ്റച്ചിങ്ങസായി റോസ്റ്റഡ്‌ നട്ട്‌സും, ചീസ്‌ ഒണിയന്‍ റിങ്ങ്‌സും ഒക്കെ ഓര്ഡര്‍ ചെയ്തപ്പോള്‍ ഇതൊക്കെ തന്നെ ഞങ്ങള്‍ ഡെയിലി അടിക്കുന്നത്‌ അങ്കിളെ എന്ന സ്റ്റയിലില്‍ ഇരുന്നു. കഴിക്കാന്‍ പറോട്ടായും, ചില്ലി ചിക്കനും പറഞ്ഞപ്പോള്‍ എല്ലവരും പിന്നെ അതിനോട്‌ യോജിച്ചു.

ഒരു മീന്‍ പോയി... രണ്ട്‌ മീന്‍ പോയി എന്ന് പറഞ്ഞ്‌ പണ്ട്‌ കളിച്ചിരുന്ന കളി പോലെ.. ഒരു പെഗ്ഗ്‌ പോയി..രണ്ട്‌ പെഗ്ഗ്‌ പോയി... കഴിഞ്ഞപ്പോഴെയ്ക്കും ഓഴോഴുത്തരും വീഴ ഷാഹഷിക കഴകള്‍ പഴയാന്‍ തുഴങ്ങി. അങ്കിളിന്റെ അടി കണ്ടപ്പോഴെ അങ്കിള്‍ ഒരു റ്റാങ്കറാണെന്ന് എനിക്ക്‌ ബോദ്ധ്യമായി. അങ്കിള്‍ അമേരിക്കന്‍ അങ്കിളാണു. അങ്കിളിന്റെ അമ്മായിയപ്പനാണു വണ്ടി ഇടിച്ച്‌ കിടക്കുന്നത്‌.. അത്രയും കേട്ടപ്പോഴെയ്ക്കും സ്വാമിയാര്‍ പൊട്ടി കരയാന്‍ തുടങ്ങി. കൈ വളഴുന്നോ, കാല്‍ വളഴുന്നോ എന്നൊക്കെ നോക്കിയാ എന്നെ എന്റെ അപ്പനും അമ്മയും വളര്ത്തി യത്‌. എന്നിട്ട്‌ ഞാന്‍ അവരോട്‌ പോലും ചോദിക്കാതെയാ ഈ അങ്കിളിന്റെ പപ്പായ്ക്ക്‌ ഞാന്‍ ചോര കൊടുത്തത്‌. അത്രയ്ക്ക്‌ ഇഷ്ടമാ ഈ അങ്കിളിനെ.. അങ്കിളിനു വേണമെങ്കില്‍ ഞാന്‍ എന്റെ കിഷ്‌ണി പോലും തരും.... വേണോ അങ്കിളെ.. വേണോയെന്ന് ചോദിച്ച്‌ എഴുന്നേറ്റ്‌ അവന്റെ മുണ്ട്‌ ഒന്ന് അഴിച്ച്‌, ഉടുത്ത്‌ പിന്നെയും അവിടെ ഇരുന്നപ്പോഴാണു ഞങ്ങള്ക്കെ്ല്ലാവര്ക്കും ആശ്വാസമായത്‌.

എല്ലാവരും അതിര്ത്തിെ ലംഘിക്കുന്നുവെന്ന് ബോദ്ധ്യമായ അങ്കിള്‍ വേഗം ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. സിംഹം ഒക്കെ ഇരയെ കടിച്ച്‌ കീറി വലിക്കും പോലെ പൊറൊട്ടായൊക്കെ വലിച്ച്‌ കീറി തിന്നു.. അപ്പോള്‍ സ്വാമിയാര്ക്ക് ഒരു കവിത ചൊല്ലണം. അങ്കിളെ ഞാന്‍ ഒരു കവിത ചൊല്ലട്ടെ... ആയി കൊള്ളാന്‍ അങ്കിള്‍ പറഞ്ഞു..

♪♪നന്ദി ആഴോട്‌ ഞാന്‍ ചൊല്ലേണ്ടൂൂൂൂ

നന്ഴി ആഴോട്‌ ഞാന്‍ ചൊല്ലേണ്ടൂൂ

ഇന്ന് സമഴം ഉണ്ടാക്കാഴെ ക്ലാസ്സ്‌ നടത്തിയ കെ.സെ.യു കാഴോടോ...

അതോ വണ്ടി ഇടിച്ച്‌ ആസൂത്രിയിലായ നമ്മുടെ അപ്പച്ചനോടോ..

അതോ നമ്മള്ക്ക്്‌ ശീശര്‍ വാങ്ങി തന്ന ഈ അങ്കിളിനോഴോ...

നന്ഴി ആഴോട്‌ ഞാന്‍ ചൊല്ലേന്ഴു.... നന്ഴി ആഴോട്‌ ഞാന്‍ ചൊല്ലേന്ഴു.... ♪♪

അപ്പോഴെയ്ക്കും ബാക്കി ഉള്ളവര്‍ അവന്റെ വായ പൊത്തി പിടിച്ചു. അങ്കിഴെ ഞാന്‍ കവിതയൊക്കെ എഴുതും... ഈ കവിത ഇപ്പോ ഞാന്‍ അങ്കിളിനു വേണ്ടി എഴുതിയ കവിതയാ... അത്‌ കേട്ടപ്പോള്‍ അങ്കിള്‍ ചിരിച്ചിട്ട്‌ പറഞ്ഞു.. ഉം…ഞാന്‍ അഹം സിനിമാ കണ്ടതാ... അയ്യോ അങ്കിഴെ അഹത്തിനകത്തെ കവിഴയല്ല ഇത്‌.. ഇത്‌ ഇപ്പോള്‍ ഞാന്‍ അങ്കിളിനു വേണ്ടി റ്റ്‌യൂണ്‍ ചെയ്തതല്ലെ? അത്രയും പറഞ്ഞിട്ട്‌ അവന്‍ പിന്നെയും അങ്കിളിനു അവന്റെ കിഷണി വേണോ എന്ന് ചോദിച്ചു..

ഇനിയും ഇവിടെ അധികം സമയം ചിലവഴിക്കുന്നത്‌ ബുദ്ധിയല്ലായെന്ന് മനസ്സിലാക്കിയ ആ ആങ്കിള്‍... വേഗം ബില്ല് ഒക്കെ സെറ്റില്‍ ചെയ്ത്‌.. 20 രൂപാ റ്റിപ്പും വെച്ചിറങ്ങിയപ്പോള്‍... തംസ്‌ അപ്പ്‌ മാത്രം കുടിച്ച ഞാന്‍, 2 രൂപായുടെ ഒരു നോട്ടെടുത്ത്‌ അവിടെ വെച്ച്‌ 20 പോക്കറ്റിലാക്കി, അവിടുന്ന് ഇറങ്ങി. പിന്നെ അങ്കിള്‍ ഒരക്ഷരം മിണ്ടാതെ വണ്ടി നേരെ ട്രാന്സ്പ്പോര്ട്ട് ‌ സ്റ്റാന്ഡിന്റെ മുന്പില്‍ കൊണ്ട്‌ ചെന്ന് ഞങ്ങളെ ഇറക്കിയപ്പോള്‍ സ്വാമിയാര്‍ പിന്നെയും പറഞ്ഞു...അങ്കിഴെ ഇനി നാഴെ അങ്കിഴിനെ വണ്ടി ഇഴിച്ചാലും ഞാന്‍ തന്നെ അങ്കിഴിനു ബ്ലഡ്‌ തരും... സത്യം...

പിന്നെ അങ്കിള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വേഗം കാറോടിച്ച്‌ പോയി. ആ കാറിനെ നോക്കി സ്വാമിയാര്‍ വീണ്ടും പറഞ്ഞു... “എത്ര നല്ല അങ്കിഴ്‌... ഇപ്പം തന്നെ ആ കാഴ്‌ മഴിയട്ടെ.... ഞാന്‍ ഇവീഴെ തന്നെ നില്ല്ക്കും....... എന്റെയെല്ലാം അങ്കിഴിനു കൊടുക്കും...”

നോക്കത്താ ദൂരത്ത്‌ കണ്ണും നട്ട്‌ അല്പം നേരം കൂടി ആ നടു റോഡില്‍ നിന്ന് ആടിയിട്ട്‌ എല്ലാവരും അവരവരുടെ വീട്ടിലേക്ക്‌ വണ്ടി കയറി...

അപ്പച്ചന്റെ മകന്‍ കൊടുത്ത ആ കവര്‍ കാരണം സ്വാമിയാര്‍ 2 ദിവസത്തേക്ക്‌ കോളെജിലേക്ക്‌ വന്നതേയില്ല. ക്ലാസ്സില്‍ വന്നപ്പോഴാകട്ടെ പഴയത്‌ പോലെ എടുത്താല്‍ പൊങ്ങാത്ത ഒരു പേഴ്‌സും, ആരും എടുക്കാത്ത ഒരു രൂപായുടെ നോട്ടും, ഗീവര്ഗ്ഗീസ്‌ പുണ്യാളച്ചന്റെ ഒരു ഫോട്ടോയും മാത്രം. .

പിന്നീടുള്ള ദിവസങ്ങളില്‍ പ്യൂണിന്റെ നോട്ടീസുമായിട്ടുള്ള വരവും കാത്ത്‌, ഏതെങ്കിലും നല്ല അമേരിക്കക്കാരനെ വണ്ടി ഇടിക്കണേയെന്ന പ്രാര്ത്ഥ്നയോടെ കാലം കഴിച്ചുവെങ്കിലും പിന്നീട്‌ ഒന്നും നടന്നില്ല.

29 comments:

Senu Eapen Thomas, Poovathoor said...

ഈ കഥ അങ്ങ് അമേരിക്കയിൽ ഉള്ള ഡല്ലാസ് എന്ന സ്ഥലത്ത്, മാർത്തോമാ പള്ളിക്കാർ ഈ അടുത്ത കാലത്തിറക്കിയ സോവിനിയറിൽ ഇടം പിടിച്ചു.

ഞാൻ ഒന്ന് വീട് മാറി. ഇപ്പോൾ ഉള്ള വീട്ടിൽ നാളിത് വരെ നെറ്റ് കണക്ഷനും, ഫോൺ കണക്ഷനും കിട്ടിയിട്ടില്ല. അത് കിട്ടാൻ ഒമാൻറ്റെൽ ദൈവങ്ങൾ കണ്ണു തുറക്കണം. അത് കിട്ടരുതേയെന്ന് കഠിന പ്രാർത്ഥനയിലാണു എന്റെ ഭാര്യയും മക്കൾസും. ഊം..പ്രാർത്ഥിക്കാൻ എല്ലാർക്കും ഒരോ കാരണങ്ങളുണ്ടല്ലോ???

ഏതായാലും കിട്ടിയ തക്കത്തിനു ഓസിൽ ഞാൻ ഈ കഥ അങ്ങട് പോസ്റ്റുന്നു. വായിച്ചാലും...

സസ്നേഹം,
സെനു, പഴമ്പുരാണംസ്.

അരവിന്ദ് :: aravind said...

:-) Super!

ഷംസ്-കിഴാടയില്‍ said...

ഇവന്‍ കലക്കി....

jayanEvoor said...

“2 രൂപായുടെ ഒരു നോട്ടെടുത്ത്‌ അവിടെ വെച്ച്‌ 20 പോക്കറ്റിലാക്കി, അവിടുന്ന് ഇറങ്ങി”

കള്ളം! പച്ചക്കള്ളം!

ഹ! ഹ!
ഗലക്കി!

ഒഴാക്കന്‍. said...

പണ്ട് ഒരുത്തന്‍ വേറൊരു സാധനം കൊടുത്ത കഥയുണ്ട് അത് ഞാന്‍ പിന്നെ പറയാം ഇതേതായാലും കലക്കി

Jubin Jacob Kochupurackan said...

ചോരകൊടുത്തു കൊടുത്തു ഒടുക്കം കിഷ്ണി വരെ കൊടുക്കാൻ തയ്യാറായ ആ മഹാനുഭാവനെ എനിക്കങ്ങിഷ്ടപ്പെട്ടു. അല്ലച്ചായാ, ആ ബാർ ഏതായിരുന്നു..? തിലക്... അതോ അശോക..? ഏതായാലും സംഗതി കൊള്ളാം.

ഏറനാടന്‍ said...

ചിരി ഗുണ്ട്..!

Senu Eapen Thomas, Poovathoor said...

വന്ന് വയിച്ച എല്ലാവർക്കും നന്ദി. അപ്പോൾ ജുബിനോട് മാത്രം ഒരു സ്വകാര്യം..എലൈറ്റും അല്ല, തിലകും അല്ല. പഞ്ചമി... മറന്നു പോയോ അങ്ങനെ ഒരു BAR...BAR

Teena said...

Kalakkiyittundu ketto....

ചേര്‍ത്തലക്കാരന്‍ said...

Aadhyame thanney oru doubt...... Entha eee BAR BAR ennu vechal...

Pinne kore nalinu shesham bhoologatheykku madangi ethiya Senu Eechappante entry Adhi Gambheeram ennu parayan pattilla but GAMBHEERAM aayirinnu....

Engane undu puthiya thamasa sthalam????

Athupole nammude eee Swami ippol evida, avanum ee kadhakal vayikkunnudo???? enkil eechappanu blood tharan njangal varendi varum

the man to walk with said...

:)

Muralee Mukundan , ബിലാത്തിപട്ടണം said...

പുരാണംന്ന് പറഞ്ഞാ ഇതാണ് ,സാക്ഷാൽ ചിരി പുരാണം..കേട്ടൊ സെനു.
ഈ ചോരപകരൽ കഥ ഞങ്ങൾ ഇവിടെ ഇംഗ്ലണ്ടിലെ ഒരു പത്രത്തിലും ഇട്ടോട്ടേ..

Unknown said...

ഈ ചോരപുരാണം കലക്കി.
ഏറ്റവും ഇഷ്ടമായത് തംബ്സ് അപ്പ് മാത്രം കുടിച്ചു(!) അവിടിരുന്ന ആ പുണ്യദേഹത്തേയാണ്! ഇത്തരം ആള്‍ക്കാരെ ബൂലോകത്ത് മാഷിയിട്ടുനോക്കിയാല്‍ കിട്ടുമോ?!

Senu Eapen Thomas, Poovathoor said...

വൈദ്യർ ദേ ചാടി കയറി ഗള്ളം പച്ച ഗള്ളം എന്നൊക്കെ എന്ത് കണ്ടിട്ടാണാവോ വിളിച്ചു കൂവണത്.. എന്തെ 20ന്റെ നോട്ട് ഇന്ത്യാ സർക്കാർ ഇറക്കണില്ലെ.. ഞാൻ അത് പച്ചക്ക് പച്ച പൊക്കിയതാ. ഒന്നുമില്ലെങ്കിൽ ഒരു രണ്ടിന്റെ പെരുത്ത നോട്ട് വെച്ചിട്ടല്ലെ എന്റെ ഗടീ ഞാൻ അത് പൊക്കിയത്...

BAR....BAR എന്ന് വെച്ചത് അല്പം ഘനഗാംഭീര്യത്തിൽ അവൻ അങ്ങനെ കിടക്കട്ടെയെന്നോർത്താ... അല്ലാതെ മറ്റൊന്നുമല്ലെ..... പിന്നെ ആ സ്വാമി, ഇപ്പോൾ സൌദി അറേബ്യായിൽ കഞ്ചാവും ഒന്നും ഇല്ലാതെ നോമ്പും നോക്കി ഡീസെന്റായി നടക്കുന്നു. ഊം അവനറിയാം സൌദിയിൽ കഞ്ചാവടിച്ചാൽ അവന്റെ കുണ്ടിക്ക് ചാട്ടക്ക് അടി കിട്ടുമെന്ന്...

ബിലാത്തിയെ:- ഇംഗ്ലണ്ടിലെ പത്രത്തിൽ ഈ ചോര പുരാണം അങ്ങട് ധൈര്യമായി കൊട്. ഫോർ പീപ്പിൾ ഈ സെനുവിനെ അറിയട്ടെന്ന്... എനിക്ക് പക്ഷെ അതിന്റെ അഹങ്കാരം തീരെയില്ല കേട്ടോ...

തെച്ചിക്കോടാ:- ദേ മഷി ഒന്നും ഇടേണ്ടാ. ഞാൻ ഒരുത്തൻ ഇങ്ങനെ ഇരിക്കുകയല്ലെ. പിന്നെ ഞാൻ പണ്ട് ഒരു ബിയറിന്റെ സ്മാൾ അടിച്ച കഥ മധുവിധു പുരാണമെന്ന പേരിൽ കിടപ്പുണ്ട്...

Jiji said...

വളരെ നന്നായിട്ടുണ്ട് കേടോ.

Jiji said...

വളരെ നന്നായിട്ടുണ്ട് കേടോ.

വയ്സ്രേലി said...

ഹി ഹി ഹി ....

"...അത്രയും കേട്ടപ്പോഴെയ്ക്കും സ്വാമിയാര്‍ പൊട്ടി കരയാന്‍ തുടങ്ങി. കൈ വളഴുന്നോ, കാല്‍ വളഴുന്നോ എന്നൊക്കെ നോക്കിയാ എന്നെ എന്റെ അപ്പനും അമ്മയും വളര്ത്തി യത്‌. എന്നിട്ട്‌ ഞാന്‍ അവരോട്‌ പോലും ചോദിക്കാതെയാ ഈ അങ്കിളിന്റെ പപ്പായ്ക്ക്‌ ഞാന്‍ ചോര കൊടുത്തത്‌. അത്രയ്ക്ക്‌ ഇഷ്ടമാ ഈ അങ്കിളിനെ.. അങ്കിളിനു വേണമെങ്കില്‍ ഞാന്‍ എന്റെ കിഷ്‌ണി പോലും തരും.... വേണോ അങ്കിളെ.. വേണോയെന്ന് ചോദിച്ച്‌ എഴുന്നേറ്റ്‌ അവന്റെ മുണ്ട്‌ ഒന്ന് അഴിച്ച്‌, ഉടുത്ത്‌ പിന്നെയും അവിടെ ഇരുന്നപ്പോഴാണു ഞങ്ങള്ക്കെ്ല്ലാവര്ക്കും ആശ്വാസമായത്‌...."

ഇത് കലക്കിയിടുണ്ട് ഈപാ...

Dr.Biji Anie Thomas said...

കഥ കലക്കീ.ചിരിച്ചു ചിരിച്ചു വശം കെട്ടു സെനു
രസകരം തന്നെ....

അരുണ്‍ കരിമുട്ടം said...

ഹ ഹ ഹ
ചിരിപ്പിച്ചു

Sulfikar Manalvayal said...

ശേ. ഇത് വായിക്കാന്‍ ഇത്ര വൈകി പോയതില്‍ സങ്കടം തോന്നുന്നു. അടി പൊളി. നര്‍മത്തില്‍ കലര്‍ന്ന തനി പഴമ്പുരാണം, അല്ല കല്ല്‌ പുരാണം, സോറി "രക്ത പുരാണം".
നന്നായി പറഞ്ഞു. ഇനിയും പോരട്ടെ ഇത്തരം പുരാണങ്ങള്‍.

Gabriel said...

I have read all your blogs.. I really love your way of writing.. My father is from your place.. Kallupara.. My wife's home is in Thiruvalla, near Salvation Army School.. You are an amazing writer.. Keep up the great job!!

Tomkid! said...

ഞാനേ ഇന്നലെ താങ്കളുടെ ഒരു സുഹ്രുത്തിനെ ഞാന്‍ പരിചയപ്പെട്ടു. നിങ്ങള്‍ പണ്ട് കോളെജില് “സോള്‍ ഗഡീ”സ് ആരുന്നെന്ന് പുള്ളിക്കാരന്‍ പറഞ്ഞു. അത് പറയാന്‍ വേണ്ടി വന്നതാ...കൂടെ ലേറ്റസ്റ്റ് പോസ്റ്റും വായിച്ചു.

അന്ന് “സ്വാമി” എന്നറിയപെട്ടിരുന്ന സാധനം ഞങ്ങളുടെ കോളേജില്‍ “ഫ്ലോപ്പി” എന്നാണ് അറിയപ്പെട്ടിരുന്നത്!

:-)

PriyaSree said...

nannaayittundu...:)

Senu Eapen Thomas, Poovathoor said...

ബിലാത്തിയേ, നന്ദി. താങ്കൾ കാരണം പഴമ്പുരാണംസ് "ബിലാത്തി മലയാളിയിലും" പ്രസിദ്ധീകരിക്കാൻ സാധിച്ചതിനു നന്ദി. www.bilathi.info

ഗബ്രിയേലേ:- നല്ല വാക്കുകൾക്ക് നന്ദി. ഭാര്യയുടെ ആ സ്ഥലത്തു കൂടി ഞങ്ങൾ കുറെ വായി നോക്കി നടന്നിട്ടുണ്ട്.

റ്റോമെ- ഏന്റെ ആ കൂട്ടുകാരൻ ആരാണു? ഒരു ജിജ്ഞാസ. ഒന്ന് എളുപ്പം പറയെന്റെ ഇഷ്ടാ...

ഇനിയും വരിക.

സസ്നേഹം,
സെനു, പഴമ്പുരാണംസ്.

K@nn(())raan*خلي ولي said...

ഇപ്പോഴെങ്കിലും ഇവിവ്ടെ എത്തിപ്പെട്ടല്ലോ. നല്ല പുരാണം തന്നെ ഇത്. കൊള്ളാം..!

Unknown said...

nalla pazhamburanams

Junaiths said...

സീനു തിരുവല്ലയിലെ ഏതു ബാര്‍ ,പഞ്ചമി,ഇലൈറ്റ് ,തിലക്..അശോക്‌...

Villagemaan/വില്ലേജ്മാന്‍ said...

സംഭവം സൂപ്പര്‍ കേട്ടോ..!

Jacob John said...

സെനു ,
നല്ല അവതരണം നല്ല ഹാസ്യം നല്ല പശ്ചാത്തലം
ചരിത്രംചേരുംപടി ചേർക്കുന്നത് കൊണ്ട് അവിടെ പഠിച്ചവർക്ക് കൂടുതൽ ഹൃദ്യമായി തോന്നും.
എൻറ്റെ ആശംസകൾ