എന്റെ കുഞ്ഞും നാളില്‍ ഒന്ന് വണ്ണംവെയ്ക്കാന്‍ ഞാന്‍ അതിയായി മോഹിച്ചിരുന്നു. ഞാന്‍ സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത്, അസ്ഥി പിടിച്ച ഒരു ശരീരമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ ക്ലാസ്സില്‍ കേവലം ഒരു 35 കിലോ തൂക്കക്കാരനായിരുന്നു ഞാന്‍. ആ സമയത്ത് അപ്പയും അമ്മയും എന്റെ ശരീരം പുഷ്ടിപിടിപ്പിക്കാന്‍ വേണ്ടി മേടിച്ച് തന്ന് ച്യവനപ്രാശം, കോംപ്ലാന്‍, സാനറ്റജന്‍, ഷാര്‍ക്കഫെറോള്‍ മുതലായവയുടെ റ്റിനുകള്‍ ചുമ്മാതെ തൂക്കി നോക്കിയാല്‍ തന്നെ എന്റെ തൂക്കത്തിലും കൂടുതലായേനെ. ലൈഫ് ബോയി എവിടെയുണ്ടോ, അവിടെയാണാരോഗ്യമെന്ന പരസ്യത്തെ തുടര്‍ന്ന് സോപ്പ് തേച്ച് പതപ്പിച്ചും, ച്യവനപ്രാശം തിന്നും ഞാന്‍ ചുമ്മാ ജീവിതം മുന്പോട്ട് കൊണ്ട് പോയി.
ആട്ടിന്‍ പാല് കറന്നെടുത്ത്, അല്പം ജീരകം പൊടിച്ചിട്ട് കുടിച്ചാല്‍ തടിയിങ്ങ് പോരുമെന്ന് ഒരു വൈദ്യര് പറഞ്ഞതും ആട് വീട്ടില്‍ വന്നു. ആട് ആടുകള്‍ ആയിട്ടും എനിക്ക് നോ ചെയിഞ്ച്. കോഴിമുട്ട പച്ചക്ക് പാലില്‍ അടിച്ച് കുടിക്കുക. അങ്ങനെ ആരു എന്തു വണ്ണം വെയ്ക്കാന്‍ ഉള്ള ഒറ്റ മൂലി, ഇരട്ട മൂലികള്‍ ഒക്കെ പറഞ്ഞാലും അതെല്ലാം വളരെ ശുഷ്കാന്തിയോടെ ചെയ്യുന്ന ഒരു ആരോഗ്യ സ്വാമിയായിരുന്നു ഞാന്‍
എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തിയിട്ടും, എന്തൊക്കെ തിന്നിട്ടും പെട്ടി ത്രാസിനു മുകളില്‍ കയറി നിന്ന് തൂക്കം നോക്കുമ്പോള്‍, എന്റെ തൂക്കം ദാ പിന്നെയും 35 കിലോ 200 ഗ്രാം തന്നെ. അന്ന് ആലുക്കാസിന്റെ സ്വര്‍ണ്ണക്കട തിരുവല്ലായില്‍ ഇല്ലായിരുന്നു, അല്ലായിരുന്നെങ്കില്‍ മില്ലിഗ്രാമില്‍ കൂടിയുള്ള തൂക്കം ചുമ്മാതെ ഒന്ന് അറിഞ്ഞ് ആശ്വസിക്കാമായിരുന്നു.
അങ്ങനെയിരിക്കെ എന്റെ ഒരു ശക്തനായ എതിരാളിയും, സമപ്രായക്കരനും അസ്ഥിപന്‍ജരവുമായ ബന്ധു ഒന്ന് ദോഹ വരെ അവധിക്കു പോയി തിരിച്ചു വന്നപ്പോള്‍, ക്യാപിറ്റല്‍ ലെറ്റര്‍ “D”കണക്കെയാണു.. ദോഹയില്‍ ചെന്ന് K.F.C – [Kentucky Fried Chicken] കഴിച്ചാണു താന്‍ ഈ പരുവമായതെന്നും, K.F.C കോഴിയുടെ കൊതിയൂറിപ്പിക്കുന്ന മണം ഓര്‍ക്കുമ്പോള്‍, കൊതി തീര്‍ക്കാനായി ആ ചിക്കന്‍ പൊതിഞ്ഞ റ്റിഷ്യു താന്‍ കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ദുഖ വെള്ളിയാഴ്ച്ചയുടെ അന്ന് കുന്തിരിക്കം പുകച്ച്, അതിന്റെ മുന്പില് മുട്ടു കുത്തി മണം പിടിക്കുന്ന ഒരു ഓര്‍ത്തഡോക്സ് കാരനായ ഞാന്‍, ആ റ്റിഷ്യു ഒന്ന് മണപ്പിച്ച് വണ്ണം വെയ്ക്കാന്‍ വൃഥാ ഒന്ന് ശ്രമിച്ചു. സ്ഥിരമായി ആ റ്റിഷ്യു മണപ്പിച്ച് മണപ്പിച്ച് ഫ്രൈഡ് ചിക്കന്റെ മണത്തിന്റെ സ്ഥാനത്ത് മനം മടുപ്പിക്കുന്ന മണമാണു എന്റെ മൂക്കിലേക്കടിച്ചതെങ്കിലും, അവന്റെ ആശ്വാസത്തിനായി ഞാന്‍ ഒരു ആ ആഹാ!!! ശബ്ദം അല്പം എക്കോയോടു കൂടി തന്നെ ചുമ്മാ പുറത്തേക്ക് വിട്ടു.
ആയിടയ്ക്കാണു ഞങ്ങളുടെ നാട്ടിലെ “ഈര്‍ക്കിലി ഓമന” കുവൈറ്റിലേക്ക് വീട്ടു വേലയ്ക്കായി പോയത്. രണ്ട് വര്‍ഷം കഴിഞ്ഞ് ഈര്‍ക്കിലിയായി പോയ ഓമന ക്യാപിറ്റല്‍ ലെറ്റര്‍ “B”കണക്കെ സകലയിടവും തള്ളി തിരിച്ചു വന്നത് കണ്ടപ്പോള്‍, പഴയ Mark-2 അംബാസിഡര്‍ കാറിന്റെ ഹെഡ് ലയിറ്റ് പോലെ നാട്ടുകാരുടെ കണ്ണുകളും പുറത്തേക്ക് തള്ളി. ബോംബെ മുംബൈ ആയതു പോലെ, ബാംഗ്ലൂര്‍ ബംഗലൂരു ആയതു പോലെ ഈര്‍ക്കിലി ഓമന, യാതൊരു സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കാതെ നാട്ടുകാരുടെ സ്വന്തം “ഷെയ്ക്കി ഓമന"യായി മാറി.
കോളെജില്‍ പഠിക്കാന്‍ ആദ്യ ദിവസം പോയത് തന്നെ അപ്പ ദോഹയില്‍ നിന്ന് കൊണ്ട് വന്ന നീല ജീന്‍സും ഒരു ഫുള്‍ കൈ റ്റീ ഷര്‍ട്ടുമിട്ടാണു. ആ ജീന്‍സാണെങ്കില്‍ അപ്പ ദോഹയിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ സൈസ് അനുസരിച്ചു മേടിച്ചതാണു. അത് ഞാന്‍ ഉപയോഗിക്കുന്നത് പ്രീ-ഡിഗ്രിക്ക് ഒന്നാം വര്‍ഷവും. പക്ഷെ അന്ന് അത് ഫിറ്റാകാന്‍ അതിന്റെ അടിയില്‍ ബര്‍മുഡായും ഇട്ടിരുന്നുവെന്നത് ട്രേഡ് സീക്രട്ട്. എന്തെങ്കിലും വരട്ടെ..പിന്നെ ഭാഗ്യത്തിനു കെ.എസ്.യുകാരനായ കാരണത്താല്‍ പിന്നെ ജീന്‍സ് ഉപേക്ഷിച്ച്, ഖദര്‍ ഷര്‍ട്ടും, മുണ്ടും ആയിരുന്നു കോളെജിലെ എന്റെ യൂണിഫോം.
കോളെജ് പഠനം പൂര്‍ത്തിയായതോടെ എന്റെ എല്ലിന്റെ ഘനം കൂടിയാതായിരിക്കാം; ഞാന്‍ 40 കിലോ ആയി. അപ്പോഴും എന്റെ ആരോഗ്യ പരിപാലനം നിര്‍ത്തിയില്ല. ചീസ് തീറ്റയും, ഏത്തയ്ക്ക, മുട്ട കോമ്പിനേഴനും എല്ലാം പരീക്ഷിച്ച് കൊണ്ടേയിരുന്നു.
ഒരു ദിവസം, എന്തോ വര്‍ത്തമാനത്തിനിടയില്‍ അപ്പ, നമ്മുടെ കുടുംബത്തിലുള്ള ഒരു വൈദ്യരെ പറ്റി സംസാരിച്ചു. നല്ല മിടുക്കനാണു. വൈദ്യരെ പറ്റി പറഞ്ഞു തീര്‍ന്നതും, വണ്ണം വെയ്ക്കാന്‍ ആ വൈദ്യരോടു മരുന്ന ചോദിക്കാന്‍ വയ്യായിരുന്നോ എന്ന് എന്റെ ചോദ്യവും പുറത്ത് വന്നു. അങ്ങനെ ഒരു ദിവസം അപ്പയുടെ അനുവാദത്തോടു കൂടി, ഞാനും ഒരു സുഹൃത്തും കൂടി ഈ വൈദ്യരുടെ വീട്ടില്‍ പോയി. വൈദ്യരെ കണ്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, വൈദ്യരുടെ മുഖം മാറി. പുള്ളീ ചോദിച്ചു; നിനക്ക് മറ്റ് എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടൊ? നിരന്തരമായ ചുമ [ക്ഷയം ഉണ്ടോ എന്ന് പച്ച മലയാളം], മലബന്ധം ഉണ്ടോ [നമ്മള് തമ്മില്‍ ബന്ധമുണ്ടെന്ന് അപ്പ പറഞ്ഞറിഞ്ഞു..ഇങ്ങനെ ഒരു ബന്ധത്തെ പറ്റി ആരും പറഞ്ഞ് കേട്ടിട്ടില്ല. ചോദിച്ചിട്ട് പറയാം], വായു കോപം ഉണ്ടോ? മുതലായ ചോദ്യങ്ങള്‍..അതിനു ശേഷം വൈദ്യര് പറഞ്ഞു, മറ്റ് ശരീര പ്രശനങ്ങള്‍ ഒന്നുമില്ലെങ്കില്‍ വെറുതെ മരുന്ന് കഴിച്ച് വണ്ണം വെയ്ക്കുന്നതെന്തിനാ.? പിന്നെ നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ കുറച്ച് മരുന്ന് കുറിച്ച് തരാം. തിരുവല്ലായിലെ ഒരു ---------------മരുന്ന് കടയില്‍ നിന്ന് തന്നെ വാങ്ങണമെന്ന് പറഞ്ഞത് കൊണ്ട് നേരെ ആ കടയിലേക്ക് പോയി.
കടയില്‍ ചെന്നു വൈദ്യരുടെ കുറിപ്പ് കൊടുത്തു. മരുന്നുകള്‍ പൊതിയുന്നതിനിടയില്‍ അവിടുത്തെ സെയില്‍സ് മാന്‍ പറഞ്ഞു, " അതെ അമ്മ ലേഹ്യം തിന്നുമ്പോള്‍, ചിലപ്പോള്‍ കുഞ്ഞിനു വയറിളക്കം ഒക്കെ ഉണ്ടായീന്ന് വരും. പക്ഷെ ഒന്ന് രണ്ട് ദിവസത്തിനകം അതങ്ങ് മാറും. അതില്‍ പേടിക്കാനൊന്നുമില്ല...”
പണ്ട് സന്ധ്യാ നേരത്ത് നമ്മള് തേങ്ങാ വെള്ളം കുടിച്ചാല്‍ അമ്മയുടെ മുലയില്‍ നീരു വരുമെന്ന് പറയുമ്പോലെയാണെല്ലോ, ഞാന്‍ ലേഹ്യം തിന്നുമ്പോള്‍, കുഞ്ഞിനു വയറിളകുമെന്ന്, ഈ മന്ദബുദ്ധി സെയില്സ്മാന് പറയുന്നതെന്ന് ഓര്‍ത്ത് ഞാന്‍ ഊറി ചിരിച്ചപ്പോള്‍, എന്റെ അതേ സംശയം എന്റെ സതീര്‍ത്ഥ്യനും ഉണ്ടായി. അവന് തിരക്കി... "ചേട്ടന് പറഞ്ഞതെന്തെന്ന് മനസ്സിലായില്ല"? ഉടനെ ചേട്ടന് പറഞ്ഞു.. “മക്കളെ... ഈ ലേഹ്യം അമ്മ കഴിക്കുമ്പോള്‍, മുല കുടിക്കുന്ന കുഞ്ഞിനു ഈ മരുന്നിന്റെ ചൂടും ഒക്കെ കാരണം വയറിളക്കം ഉണ്ടാകുമെന്ന്..മനസ്സിലായോ?”
എവിടെ അമ്മ? എവിടെ മുല? ..ആകെ മൊത്തം കണ്ഫൂഷന്.. ഒന്നും മനസ്സിലാകുന്നില്ല. ഏതപ്പാ കോതമംഗലമെന്ന സ്റ്റയിലിലെ ഞങ്ങളുടെ നില്‍പ്പ് കണ്ടിട്ട് ചേട്ടന് വീണ്ടും പറഞ്ഞു..എടാ കൊച്ചുങ്ങളെ.. വീട്ടില്‍ പ്രായമായ ആരുമില്ലെ.. ഇതൊക്കെ വന്ന് വാങ്ങി കൊണ്ട് പോകാന്‍.??? എടാ പ്രസവ രക്ഷക്കുള്ള മരുന്നാ ഇത്. പ്രസവിച്ച് കിടക്കുന്ന പെണ്ണ്, ഈ മരുന്ന് തിന്ന് കഴിഞ്ഞ്, കുഞ്ഞു മുലപ്പാലു കുടിക്കുമ്പോള്‍ കുഞ്ഞിനു ചിലപ്പോള്‍ ഒന്ന് രണ്ട് ദിവസം വയറിളക്കം ഉണ്ടാകുമെന്ന്.. ഇപ്പ്പ്പോള്‍ മനസ്സിലായോ..യോ.???. ഇക്കുറി ഞങ്ങള്‍ക്ക് ഇന്ത്യാവിഷനിലെ നികേഷിനെ പോലെ കാര്യങ്ങള്‍ എല്ലാം വ്യക്തവും, സപഷ്ടവും, സ്പുഷ്ടവുമായി മനസ്സിലായി.
എന്റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ... കൂട്ടുകാരന്റെ മുഖത്ത് എങ്ങനെ നോക്കും.. ആകെ ചമ്മല്. ഹൊ!!! ഇത്തരം പണി, ശത്രുക്കള്‍ക്ക് പോലും പണിയരുതെന്റെ “കുടുംബത്തിലെ കണ്ടരരു വൈദ്യരരെയെന്ന്” മനസ്സില്‍ പറഞ്ഞ്, തന്ന ലേഹ്യവും കുറിപ്പും വാങ്ങി, പൈസയും കൊടുത്ത് ഒരു പരുവത്തില്‍ വീട്ടില്‍ വന്നു. ഈശ്വരാ...നാളെ കൂട്ടുകാരന്റെ മുഖത്തെങ്ങനെ നോക്കും? അവനീ സംഭവം എത്ര പേരോട് പറയും?... നാളെ തിരുവല്ലായില്‍ പോകാന്‍ പറ്റുമോ? വീട്ടില്‍ ചെന്നിട്ട് യാതൊരു സ്വസ്ഥതയുമില്ല.
രാത്രിയില്‍ അത്താഴത്തിനു ഒരുമിച്ച് കൂടിയപ്പോള്‍ തനിക്ക് പറ്റിയ പറ്റ് അല്പം മയപ്പെടുത്തി പറഞ്ഞു. ഉടനെ അമ്മാമച്ചി [അമ്മയുടെ അമ്മ] വക ഒരു കമന്റ്."എടാ മനസ്സ് നന്നായാല്‍ മാങ്ങണ്ടി തിന്നാലും നന്നാകുമെന്നാ.. നിന്റെ ഈ കുസൃതികളും, പാരവെയ്പ്പുകളും ഒക്കെ നിര്‍ത്തിയാല്‍ തന്നെ നീ നന്നാകുമെന്ന" കമന്റ് ഓര്‍ക്കാപ്പുറത്ത് വന്നപ്പോള്‍ തന്നെ, ഇന്നത്തെ ദിവസം തന്റേതല്ലായെന്ന് ബോദ്ധ്യമായി.
ഏതായാലും മരുന്ന് മുടക്കിയില്ല. അത്താഴം കഴിഞ്ഞുള്ള ഒരു ടീ സ്പൂണ്‍ ലേഹ്യവും, 10 മില്ലി അരിഷ്ടവും കുടിച്ച് ഉദ്ഘാടനം നടത്തി. നാണക്കേട് പേടിച്ച് പിറ്റേന്ന് തിരുവല്ലാ ഭാഗത്തേക്കെ ഇറങ്ങിയില്ല. വൈകിട്ട് ഒരു ഫോണ്‍ കോള്‍.. മരുന്ന് വാങ്ങാന്‍ വന്ന സുഹൃത്താണെന്ന് കേട്ടപ്പോഴെ എന്റെ മുഖം വിളറി. എന്താടാ നിന്നെ ഇന്ന് തിരുവല്ലായിലേക്ക് കണ്ടില്ലല്ലോ? വയറിളക്കം വല്ലതുമാണോയെന്ന് അറിയാന്‍ വിളിച്ചതാണെന്ന് പറഞ്ഞപ്പോള്‍ മുഖം പിന്നെയും കോടി.
ഒന്ന് ഒന്നര മാസക്കാലം, വൈദ്യര് പറഞ്ഞത് പോലെ ഒട്ടും തെറ്റാതെ കിറു കൃത്യമായി മരുന്ന് കഴിച്ചു. പൈസ പോയീന്നല്ലാതെ വണ്ണമൊന്നും വെച്ചില്ല. ഈ സംഭവത്തോടെ മരുന്ന് കഴിച്ച് വണ്ണം വെയ്പ്പിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു. പിന്നീട് കല്യാണം കഴിഞ്ഞു. ലയിറ്റ് വെയിറ്റായ ഫാദറിനു, ഫെദര്‍ വെയിറ്റില്‍ ദൈവം കുഞ്ഞുങ്ങളെയും തന്നു.
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മക്കളുടെ ശരീരം പുഷ്ടി പിടിപ്പിക്കാന്‍ വേണ്ടി മറ്റൊരു വൈദ്യരെ പോയി കണ്ടു. പുള്ളിക്കാരാന്‍ കൂശ്മാണ്ഡ രസായനം തന്നു. മക്കള്‍ക്ക് അത് ഇഷ്ടപ്പെടാഞ്ഞതിനെ തുടര്‍ന്ന് അപ്പന് സേവിച്ചു. സത്യം... അതിന്റെ ഗുണമാണോ, അമ്മാമച്ചി പണ്ട് പറഞ്ഞത് പോലെ, എന്റെ മനസ്സ് നന്നായതാണോ എന്തോ... എന്റെ ശരീരം പെട്ടെന്ന് പുഷ്ടിപ്പെട്ടു. ഇപ്പോള്‍ 65 കിലോ 300 ഗ്രാം തൂക്കമുള്ള ഒരു ശരീരത്തിന്റെ ഉടമയാണു ഞാന്‍. ഇപ്പോള്‍ അത് കൂടാതിരിക്കാന്‍ നടപ്പും, മറ്റ് ഇതര വ്യായാമങ്ങളും എടുത്ത് വരുന്നു...
പണ്ട് വണ്ണം വെയ്ക്കാന്‍.........ഇന്ന് വണ്ണം വെയ്ക്കാതിരിക്കാന്‍... കാലം മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളെ.
വാല്‍ക്കഷണം:-
എന്റെ അനുഭവം വായിച്ച് വണ്ണം വെയ്ക്കാനായി മരുന്നുകള്‍ വാരി വലിച്ച് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...
രാവണ പ്രഭു എന്ന ചിത്രത്തില്‍ മംഗലശ്ശേരി നീലകണ്ഠന് [മോഹന്‍ലാല്‍], ആറടി ഒന്നര ഇഞ്ച് നീളവും, അതിനു തക്ക 'ബോഡിയുമുള്ള' മുണ്ടയ്ക്കല്‍ ശേഖരനോട്, "എന്താടോ താന്‍ നന്നാവാത്തെ" എന്ന് കൂളായി ചോദിക്കുന്നത് കേട്ടപ്പോള്‍ ഒരു കാര്യം ബോദ്ധ്യമായി..
ഇന്ദ്രനസിനെ കണ്ടാലും, നെപ്പോളിയനെ കണ്ടാലും മലയാളികള്‍ ഇങ്ങനെ പലതും ചോദിച്ചു കൊണ്ടിരിക്കും... "എന്താ നന്നാവാത്തെയെന്ന്???"
ബഹു ജനം പല വിധം...
”മനസ്സ് നന്നായാല്‍ മാങ്ങാണ്ടി തിന്നാലും നന്നാവും”. മാതാ തങ്കമ്മ ഈപ്പന്
Monday, 1 February 2010
Subscribe to:
Post Comments (Atom)
55 comments:
മെലിഞ്ഞുണങ്ങിയ ശരീരം ഒന്ന് പോഷിപ്പിച്ചെടുക്കാന്‍ വേണ്ടി ഞാന്‍ നടത്തിയ വിഫല ശ്രമങ്ങളുടെ കരളലിയിക്കുന്ന കഥ.
ഈ കഥ വായിച്ച് ആരുടെയെങ്കിലും തടി മെച്ചപ്പെട്ടാല്‍ ഞാന്‍ ധന്യനായി. ഇനി ആരുടെയെങ്കിലും തടി മോശപ്പെട്ടാല്‍ അത് അവരുടെ കാലക്കേട്, അല്ലാതെ ഞാനെന്തോ പറയാനാ.....
വായിയ്ക്കുക. കമന്റുക.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
പഴംമ്പുരാണം നന്നയി.
ഇടികൊഴീലേഹ്യം ഒന്ന് പരീക്ഷിക്കാരുന്നു പച്ചമരുന്നുകളും കരിംകൊഴിയും കൂടി ഉരലില്‍ ഇടിച്ച് എല്ല് സഹിതം പൊടിച്ച് ഉണക്കി അതില്‍ ഒരു പിടി വീതം തിളപ്പിച്ച് നാല്‍പ്പത്തി ഒന്നു ദിവസം കുടിച്ച് നെയ്യും സേവിക്കണം തടി പാലം പോലെ ഇങ്ങ് പോരും.
പഥ്യം എന്നു പറയുന്നത് ഈ ലേഹ്യം സേവിക്കുന്ന കാലത്ത് മനസ്സില്‍ ഒരു ദുഷ്ടചിന്തയും പാടില്ല അഥവാ വല്ല്ലതും വന്നു പോയാല്‍ ലേഹ്യം വീണ്ടും ഒന്നെന്ന് സേവിക്കണം.
ഒരു തേങ്ങാ അടിച്ച കാലം മറന്നു
ഇന്ന് ഒന്ന് ഇവിടെ അടിക്കട്ടെ
(((((ഠേ))))))
നാട്ടില്‍ ഇപ്പോഴും ഇത്തരം വണ്ണം വെക്കാനുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.. മനസ്സ് നന്നായാല്‍ മാങ്ങാണ്ടി തിന്നാലും നന്നാവും എന്നു പറയുന്നത് വളരെ ശരിയാണ്...
എന്തായാലും ഇപ്പോള്‍ പ്രായം പതന്പതായപ്പോള് ആവശ്യത്തിനു വണ്ണം വെച്ചില്ലേ.... ഹാപ്പിയായല്ലോ????
Hai, Very good, Now you r putting on weight. I want to see you eagerly
hahaha
മോനെ സിനൂ,
ഇവിടെ കമന്റിന് പകരം ആ “ലോകപ്രസിദ്ധമായ കവിതയാണ്” എനിക്കിവിടെ എഴുതാന്‍ തോന്നുന്നത്. പിന്നെ ഞാനിപ്പോള്‍ നന്നാവാന്‍ തീരുമാനിച്ചതിനാല്‍ അത് എഴുതുന്നില്ല.
പിന്നെ വളരെ സിമ്പിള്‍ ആയി പറയുകയാണെങ്കില്‍ ഇതൊക്കെ പണ്ടത്തെ “കയ്യിലിരിപ്പിന്റെ ഗുണമാണ്” അതിനാല്‍ സ്വാഭാവികമായും കയ്യിലിരിപ്പ് മാറുമ്പോള്‍ തടിയും വയ്ക്കും.
അല്ലെങ്കില്‍ പണ്ട് “നടരാജ് പെന്‍സില്‍” എന്ന് അറിയപ്പെട്ടിരുന്ന ഞാന്‍.......ഇല്ല ഞാനത് പറയുന്നില്ല.
സീനു പണ്ട് വളരെ കൃത്യനിഷ്ഠയോടെ ബ്ലോഗ് എഴുതിയിരുന്ന ആളാണ് സീനു. ഇപ്പോള്‍ അതൊക്കെ തെറ്റി....ആഹ്....സാരമില്ല തിരക്കായിരിക്കുമല്ലോ.
സ്നേഹത്തോടെ.......നട്ട്സ്
സുരേഷ് ഗോപിയും ഗണേശ്കുമാറും പറയുന്നത് പഴം കഞ്ഞി തൈരും ചേറ്ത്തു കഴിച്ചല് വണ്ണം വെക്കുമെന്നാണു കൂശ്മാണ്ഢ രസായനവും പലരും നല്ലതാണെന്നു പറയുന്നുണ്ട് ഇല്ലെങ്കില്‍ ഗള്‍ഫില്‍ പോയാല്‍ മതി
Now I Help you..............
To reduce the weight No need to go for walking, Ecxercise etc.
Just turn your head to left and right two times in morning, noon and night.............
...............Whenever bettychechy call for breakfast, lunch and dinner ok.
Try this Mostly it will workout........
hahahha nice one....
thadi oru shalyam thanne thadi kuranjaalum kuzhappam thadi vechaalum kuzhappam ...alukalude chodyangal mattoru shalyam ...
nall post ketto
പുരാണമൊക്കെ ഉഷാറായീട്ടൊ-
ഹ ഹ, ഇനി മക്കളെക്കൂടി മരുന്നു കുടിപ്പിച്ച് ഒരു വഴിയ്ക്കാക്കല്ലെ :)
ഉഷാറായീ
ഹാവൂ.. ഇപ്പൊ സമാധാനമായി. അപ്പൊ വെരും ഒരു വര്‍ഷം കൊണ്ട് എന്റെ തൂക്കം 15 കിലൊ കൂടിയതു എന്റെ തെറ്റല്ല, അല്ലെ?? ശ്യൊ... എന്റെ മനസ്സു അത്രയും നല്ലതാണൊ????
hostmeonweb.com
register a domain for your blog.
no need to buy hosting space.just connect to blogspot blog.
manasu nannayal vannam vekkumennu senuchanengilum mattulalvarkkonnu manasilakky koduthallo..santoshamayi...
ഇപ്പൊ കാര്യം പിടികിട്ടി; ജീവിതത്തിൽ ഇതുവരെ 45 കിലോയിൽ കൂടാത്ത (രണ്ട് പ്രസവരക്ഷ നടത്തിയിട്ടും) എന്റെ ആരോഗ്യരഹസ്യം എനിക്ക് പിടികിട്ടി. എന്റെ മനസ്സത്ര നല്ലതല്ല എന്ന് എനിക്ക് പണ്ടേ തോന്നിയതാ...
nannayittundu...thiruvallayil vechu kaananam////
nalla post,good narration...ingane sambavicha orale koodi enikkariyam...hostel il vachu kure paalum,mottayum, chavanaprasam okke kazichu nadanitu no use,ellam nirthiyappol vannam koodi koodi vannitu ipo gundu aayi,,,,kaalam poyappol manasum nannayi kaanumalle
Senu chetttaaa.... Superb...Thakarppan...Orupad Chirichu.... Deepunte commentum nannnayi...Rgds to all..
ബന്ധു ഒന്ന് ദോഹ വരെ അവധിക്കു പോയി തിരിച്ചു വന്നപ്പോള്‍, ക്യാപിറ്റല്‍ ലെറ്റര്‍ “D”കണക്കെയാണു
ഈര്‍ക്കിലിയായി പോയ ഓമന ക്യാപിറ്റല്‍ ലെറ്റര്‍ “B”കണക്കെ
ningal vannam vachappol ethu letter annu ayyathu???
ഹെല്‍ത്ത് പുരാണം കലക്കി...:)
adipoliyaayitnd....
എന്റെ സേനു ഞാനും കുറെ പയറ്റി ഈ രസയനങ്ങളൊക്കെ , എന്തുചെയ്യാം ഒടുവില്‍ പ്രായമായി ,കുരുട്ടു പുത്തീം,കുന്നായ്മയും കുറഞ്ഞപ്പോള്‍ ഒന്നും കഴിക്കേണ്ടി വന്നില്ല ....ഇപ്പോള്‍ എന്ത് കഴിച്ചാലും പ്രശ്നം .തടി കൂടും ,അതിനാല്‍ കുറച്ചു കുരുട്ടു പുത്തി ആവശ്യമുണ്ട് . പോസ്റ്റ് നന്നായിരിക്കുന്നു .
കൊള്ളാം മാഷെ .... പിന്നെ എന്നെ കുറെ കാലം കുട്ടുകാര്‍ ഈര്‍ക്കിലി എന്ന് വിളിച്ചു കളിയാക്കിയതാ (ഇപ്പോളും വലിയ മാറ്റം ഒന്നും ഇല്ല ) . പിന്നെ വണ്ണം വെക്കാന്‍ ഏറ്റവും നല്ലത് ദിവസവും ഒരു രണ്ടു ബിയര്‍ അടിക്കുക ... വണ്ണം വെച്ചിലെല്ലും ഒരു കുടവയര്‍ എങ്കിലും വരും ...
ഓടോ : ഇത് പോലെ മരുന്ന് കഴിച്ചു വണ്ണം വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ "44 ഇഞ്ച് ചെസ്റ്റ് " എന്നാ സിനിമ കാന്നുന്നത് വളരെ നല്ലതാണു
”മനസ്സ് നന്നായാല്‍ മാങ്ങാണ്ടി തിന്നാലും നന്നാവും”. മാതാ തങ്കമ്മ ഈപ്പന്...
makante amma ennu parayano atho
ammede mon ennu parayano ..
ugran post senu ..
chirichu!!!!!!!!
ഈപച്ചാ!! ഇത് ഒരു ഒന്നോനര പോസ്റ്റ് ആയിപോയി! ഗോള്ളാം ഗലക്കി!
തടി കുറയ്ക്കാന്‍ ഇനി ഞാന്‍ ആരെ പോയി കാണും ഈശ്വര്‍!
ആശംസകള്‍!
ആശാനെ ഈ പോസ്റ്റ് കൊള്ളാം . ശെരിക്കും ഇഷ്ടപ്പെട്ടു . " ഷെയ്കി ഓമന " കലക്കി . പിന്നെ കാപിടല്‍ ഡി യും ബിയും . ആ ബി ഓര്‍ത്ത് ഞാന്‍ കുറെ നേരം ചിരിച്ചു .
പിന്നെ വണ്ണം വെക്കാന്‍ ഞാന്‍ അടുത്ത ദിവസം മുതല്‍ ജിമ്മില്‍ പോകാന്‍ പോകുവാ .!!!!!!!!!!!
ഹ! ഹ!കലക്കൻ പോസ്റ്റ്!
ഞാനും നടത്തിയതാ കുറേ പരൂഷണങ്ങൾ!
പക്ഷേ, ആയുർവേദം പഠിച്ച ശേഷം നടത്തിയ ശ്രമം വിജയം കണ്ടു.
41 കിലൊയിൽ നിന്ന് 50 കിലോ ആയി. ഇപ്പോ 58-60 ഇൽ തുടരുന്നു,പത്തു കൊല്ലമായി. സുഖം!
കൊള്ളാം...അടിപൊളി....ഞാന്‍ ഇപ്പൊ തന്നെ 88കിലോ ഉണ്ട്...
Was in the same boat.
regards
Molly
അപ്പോ മനസ്സു നന്നായീന്നു ചുരുക്കം. എന്നാ ഞാന്‍ മനസ്സിത്തിരി ചീത്തയാക്കി നോക്കിയാലോന്നാ വിചാരിക്കണേ.
കൊള്ളാം അടിപൊളി.
ഞാനും കുറച്ചു നിരങ്ങിയതാ പെന്‍സില്‍ ഷേപ്പുമായി പെണ്ണു കെട്ടാന്‍. പെന്സിലുപോലിരുന്നപ്പോള് കെട്ടാന്‍ പെണ്ണില്ല. അറ്റ്ലീസ്റ്റ് താലിപൊക്കാനെങ്കിലും പറ്റുന്നവനേ പെണ്ണുള്ളന്നൊരു കമന്റും. പിന്നെ മാച്ചിംഗ് ആയ ഒന്നിനെ തപ്പിയെടുത്തു കെട്ടിക്കഴിഞ്ഞപ്പോള്‍ എന്റെ തടി കൂടി. ഒടുവില്‍ അവളൊന്നു പെറ്റെഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും മാച്ചിംഗ് ആയി.
അപ്പോള്‍ ഒരു കാര്യം മനസ്സിലായി, ‘കയ്യിലിരിപ്പും മനസ്സിലിരിപ്പും തന്നാ പ്രശ്നം‘. മാന്യനായിട്ടു ഒരു കാര്യവുമില്ല.
ithu aa marunninte mathram gunama senu.Ninte manassu nannayittu vannam vekkumennu enikku thonnunnilla!!!!
ഹല്ലോ സേനു,
എന്തിനാ ഇത്രെ കഷ്ട്ടപെട്ടത് കാന്താരി മുളകും ഒടച്ചു പഴംകഞ്ചി കഴിച്ചാല്‍ മതിയാരുനെല്ലോ ...
തടി പാലം പോലെ വന്നേനെ ....
വളരെ നന്നായിട്ടുണ്ട്............. B യും D യും ഓര്‍ത്തു കുറെ ചിരിച്ചു ..
ഈര്‍ക്കിലി പോലെയിരുന്ന എന്റെ കാര്യം ഞാന്‍ അല്പം ലജ്ജയോടെയാണു പഴമ്പുരാണംസില്‍ അവതരിപ്പിച്ചത്. ഉരലു ചെന്ന് മദ്ദളത്തോടെ സങ്കടം പറയുമ്പോലെയായി ഈ പോസ്റ്റ്. എന്റെ അനുഭവമാണെ, എന്റെ അനുഭവമാണെ എന്ന് പറഞ്ഞ് പലരും മെയില്‍ അയയ്ച്ചപ്പോള്‍ ഞാന്‍ തമ്മില്‍ ഭേദം തൊമ്മന് ആണെന്ന് എനിക്ക് തോന്നി.
മാണിക്യം:- ഇടിക്കോഴി ലേഹ്യം പറഞ്ഞ് തന്നതിനു നന്ദി. പക്ഷെ ഇടിക്കോഴിയില് ചേരേണ്ട ചേരുവകള്‍ എന്തെന്ന് പറഞ്ഞിട്ടില്ല. പിന്നെ വന്ന് ആദ്യം തേങ്ങ ഉടച്ചതിനു നന്ദി.
കൊച്ചുമുതലാളി:- ഏതായാലും പ്രായം പത്ത് അന്‍പത് ആയപ്പോള്‍... ചങ്കേല് കൊള്ളുന്ന വര്‍ത്തമാനം പറയല്ലെ എന്റെ പൊടിയാടിക്കാരാ...
വെള്ളയത്ത്:- ചേട്ടാ..ദുബായി ഇബ്രി അത്ര ദൂരം അല്ല. വന്ന് എന്റെ ബോഡീസ് കണ്ട് പോവുക.
വിന്‍സ്:- സന്തോഷം...
സജു അഥവാ നട്സ്:- അജിത്ത് സംവിധാനം ചെയ്യുന്ന നിലാവ് എന്ന പ്രവാസ ചിത്രത്തില്‍ ഒരു വേഷം സജുവിനു കൊടുത്ത് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതിന്റെ തൊട്ടു പുറകെയാണു എനിക്കിട്ട് പാര പണിതത്. പാര വെയ്ക്കാന്‍ മലയാളിയെ കഴിഞ്ഞല്ലെ ആളുള്ളു എന്ന് വീണ്ടും സജു തെളിയിച്ചു. ഏതായാലും നടരാജ് പെന്‍സില്‍ പോലെയിരുന്ന സജു ഇന്ന് പാറ്റണ് ടാങ്ക് പോലെയായല്ലോ... പിന്നെ മാര്‍പാപ്പ പരീക്ഷക്ക് പഠിക്കുന്ന ഒരു പയ്യനെ ഞാനായി പിഴപ്പിക്കുന്നില്ല.
അരൂഷി, ജിജി:- ഞാന്‍ പഴങ്കഞ്ഞിയും, തൈരും ഒക്കെ സ്ഥിരമായി അടിച്ചതാണു. നോ ഗുണംസ്..
ദീപു:- ഞാന്‍ എക്സര്‍സൈസ് ചെയ്ത് തടി കുറച്ചു കൊള്ളാം. അല്ലാതെ ഭക്ഷണം കഴിക്കാന്‍ വിളിക്കുമ്പോള്‍ വേണ്ട വേണ്ടായെന്ന് തലയാട്ടാന്‍ ഞാന്‍ എന്താ മഹാത്മാ ഗന്ധിയുടെ അനുഭാവിയോ? പട്ടിണി കിടന്ന് ദണ്ഡി മാര്‍ച്ച് നടത്താന്‍ എന്നെ കിട്ടില്ല മോനെ..
പിരികുട്ടി:- സത്യം.. വണ്ണം വെച്ചാലും, വെച്ചില്ലേലും കുഴപ്പം. അത് ഇപ്പ്പോളാണു എനിക്ക് മനസ്സിലായത്.
കാട്ടിപരുത്തി:- വന്നതിനു, കമന്റിയതിനു നന്ദി.. വീണ്ടും വരിക.
ശിവ:- മക്കള്‍ക്ക് മരുന്ന് കൊടുക്കുന്നില്ല. അവര്‍ അത് തിന്നാന്‍ കൂട്ടാക്കുന്നില്ല. നേരെ ചൊവ്വെ ഭക്ഷണം കഴിക്കുന്നില്ല, അപ്പോഴാ അപ്പയുടെ ലേഹ്യം..
അബ്ക്കാരി:- നന്ദി.
കൊസ്രാകൊള്ളി:- അത്ര വലിയ മനസ്സ് ആണെന്ന് എനിക്ക് തോന്നുന്നില്ല. അത്രക്ക് തൂക്കം കൂടാന്‍ ഇതെന്താ അയ്യപ്പാസിന്റെ തുണിക്കടയോ? പുറത്ത് നിന്ന് നോക്കിയാല്‍ ചെറുതാണെന്ന് തോന്നും....
തടികൂടാന്‍ ആരുടെ എങ്കിലും കൈയില്‍ റ്റിപ്സ് ഇനിയും ഉണ്ടെങ്കില്‍ പോരട്ടെ...
പല നടരാജ് പെന്‍സില്‍സും, പാറ്റണ് ടാങ്ക് ആകട്ടെ...
ആശംസകളോടെ.
സെനു, പഴമ്പുരാണംസ്.
HAI SENU
OMANAYUDE KOODE ANNU GALFIL VANNIRUNNUVENGIL NINAKKU EE GATHI VARILLAYIRUNNU! NEEYUM URUNDU Q POLE IRUNNENE. ENTHE VARAAN THAMASICHE?
അപ്പൊ അങ്ങനാ അല്ലെ നമ്മുടെ അയല്പക്കത്തെ തോമ ചേട്ടന് തൂറ്റു പിടിച്ചേ.... അങ്ങനെ വഴിക്ക് വാ
തമാശകള്‍ കൊണ്ട് നിറഞ്ഞ ഒരു ബ്ലോഗ്. അതാണു PAZHAMBURANAMS അഥവാ PAZHAMPURANAMS.
PAZHAMPURANAMS എന്നല്ലെ മാഷെ ശരിക്കും. ഇത് എന്തെ PAZHAMBURANAMS എന്നായി?
മാഷെ, മാഷിന്റെ പുരാണംസ് എല്ലാം ഒന്നിനൊന്ന് മെച്ചം. പിന്നെ ഞാന്‍ കഴിച്ച വണ്ണം വെയ്ക്കാനുള്ള മരുന്നിന്റെ കണക്ക് നോക്കിയാല്‍ ഇത് ഒക്കെ എത്രയോ നിസ്സാരം.
1. ഇന്ദുകാന്തം നെയ്യ്.
2. ച്യവനപ്രാശം.
3. ആട്ടിന്പാല്, കോലരക്ക് ഇവ ഇട്ട് ഒരു പിടി.
4. കരിങ്കുരങ്ങ് രസായനം.
5. ഉടുമ്പിനെ കൊന്ന് സ്പെഷ്യല്‍ ലേഹ്യം.. [ഭവന നിര്‍മ്മിതി]
6. ഒടുക്കം നമ്മുടെ സ്വന്തം മുസല്ലി പവറും. വീട്ടുകാരറിയാതെ ആണു ഞാനീ പവര്‍ തിന്നത്. പോക്കറ്റ് ചുവടെ കീറി. ഇപ്പോള്‍ എല്ലാം നിര്‍ത്തി.
വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിച്ച് തൃപ്തിയടയുന്നു.
തമാശകള്‍ കൊണ്ട് നിറഞ്ഞ ഈ ബ്ലോഗ് എന്തു കൊണ്ട് ഒരു പുസ്തകമാക്കുന്നില്ല്ല?
ഇനിയും അടിച്ച് പൊളിച്ച് എഴുതുക.
ഗുലുമാല് ബ്ലോഗര്‍.
സെനു ചേട്ടാ.. അതന്നെ മനസ്സ് നന്നാകണം..ഹി..ഹി
;)
കൊള്ളാം സെനു ഫലിതം വീണ്ടും കടന്നു വരുന്നു!!!!!!
വണ്ണം വെയ്ക്കാന്‍ ആരുടെ കൈയിലും റ്റിപ്സ് ഒന്നും ഇല്ലെ??? വണ്ണം വെയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ വൈദ്യ ശാലകള്‍ കയറാതെയായാല് അത്രക്ക് ഒരു ആശ്വാസം..
എബി:- പറഞ്ഞതെന്തെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ അതില്‍ കയറി നോക്കി. ഒന്നും മനസ്സിലായില്ല.
ബെഞ്ചു:- മനസ്സ് നന്നായത് കൊണ്ട് മാത്രം വണ്ണം വെയ്ക്കും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നമ്മുടെ ഒരു നാട്ടുകാരനെ പണ്ട് മിന്നല്‍ വിജയന് എന്ന S.I കൊണ്ട് പോയി ഒന്ന് ചാമ്പി. പിന്നെ ബലൂണില്‍ കാറ്റ് അടിച്ച് കയറ്റിയത് പോലെ അവന് അങ്ങ് ചീര്‍ത്തു... ഇനി പറ.ഇവിടെ ആരുടെ മനസ്സാണു നന്നായത്?
മിനി:- മിനിയെന്ന പേരു അപ്പനും അമ്മയും അറിഞ്ഞ് ഇട്ടതാണു. പേരു ഒന്ന് മാറ്റി മാക്സി എന്ന് ഒന്ന് ആക്കി നോക്കൂ... മാറ്റം കാണാം..പിന്നെ 2 കുട്ടികള്‍ ഉണ്ടായിട്ടും 45 കിലോ.. സന്തൂറിന്റെ പരസ്യത്തില്‍ ചാന്‍സ് ഉണ്ട് കേട്ടോ...എക്സ്ക്യൂസ് മീ.....
പി.കെ:- സത്യം ഞാന്‍ നന്നായിട്ടുണ്ട്.. ഈ പി.കെ എന്നാല്‍ പിന്നെ കാണാമെന്നാണോ???
ചിത്ര:- കൂട്ടുകാരന്റെ അനുഭവം പറഞ്ഞ് ഒരു കമ്പനി തന്നതിനു താങ്ക്സ്. ഞാന്‍ ഗുണ്ട് പോലെയായില്ല.. അത് തന്നെ ആശ്വാസം.
അഭിലാഷ്:- ഒരുപാട് നാളു കൂടി പഴമ്പുരാണംസ് വായിയ്ച്ചതിനു നന്ദി.. ദീപുവിന്റെ കമന്റ് എനിക്ക് അത്ര ബോധിച്ചില്ല.. പട്ടിണി കിടക്കാന്‍ എനിക്ക് പറ്റത്തില്ലന്നെ.
റ്റീനാ:- ദൈവമേ!!! ഇത് ഇങ്ങനെ ഒരു ജന്മം. എവിടെ പാര വെയ്ക്കാമെന്ന് നോക്കി ഇരിക്കുകയാണോ? കഴിഞ്ഞ കുടുംബ യോഗത്തിനു എന്നെ കണ്ടപ്പോള്‍ ഇംഗ്ലീഷിലെ ഏത് ആല്ഫബെറ്റാണു ഓര്‍മ്മ വന്നത്..അത് റ്റീനാ തന്നെ പറ.
ആദര്‍ശ്:- ഞാനും കലങ്ങി.
സംഘ:- അടി പൊളിഞ്ഞു.
സുരേഷേട്ടാ:- അനുഭവങ്ങള്‍ പങ്ക് വെച്ചതിനു നന്ദി. ഞാന്‍ ചമ്മലോടെയാണു എഴുതിയത്. ഇപ്പോള്‍ എല്ലാരും എന്റെ കഥയാണെ, എന്റെ കഥയാണെ എന്ന് പറഞ്ഞ് ഏറ്റു പിടിച്ചു.. വൈദ്യരെ നന്ദി...
മെലിഞ്ഞു ഉണങ്ങിയവരെ, ശരീരം പുഷ്ടി പിടിപ്പിക്കാന്‍ പഴമ്പുരാണംസിലേക്ക്[PAZHAMBURANAMS]കടന്ന് കടന്ന് വരൂ...
കമന്റിയവര്‍ക്ക്, ഓര്ക്കുട്ടിയവര്ക്ക്... നന്ദി...
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
HAII SONUCHETTA,,
VALARE LATE AYETTANU NJN CHETTANTE BLOGEL KALUTHETTE VEENATHU... PENNE ORU PARISHRAM AYERUNNU 1 WEEK KONDU MUZHUVANUM VAYECHU THEERTHU,, NALLA SHYLEE.. PENNE HEALTH PURANAM KOLLAM EANNALUM NAMMAL NALENJU UNAGEYAVAR ANGANE THOTTU KODUKKAN PATTELLALLO.. NJNUM ONNU NOOKKATTEE HUMMM
PENNE AA 'D' 'B' PRAYOGAM EANIKKU SHAA PIDICHU KETTOO...
rasikan post.vannathilalla vaachakathilaanu kaaryamennu bodhyaayi.
അപ്പോള്‍ ഈ മെലിച്ചില്‍ ഒരു ആഗോള പ്രശ്നം തന്നെയാണല്ലേ.
ഞാന്‍ വൈധ്യരോടു ചോദിച്ചപ്പോള്‍ പറഞ്ഞത് നിന്നെ നെയ്ഭരനിയില് 10 കൊല്ലമിട്ടു വച്ചാലും വല്യ മെച്ചമൊന്നും കാണില്ല എന്നാ.
മനസ്സ് മാത്രം നന്നായാല്‍ പോരാ തലയിലെഴുത്തും നന്നാവണം എന്ന് തോന്നുന്നു.
സസ്നേഹം
ഒരു വഴിപോക്കന്
yasark.co.cc
അപ്പോൾ എല്ലാത്തിനും മനസ്സുനന്നാവണമല്ലേ..?
അല്പം തിരക്കിലായി പോയി. അതാണു പിന്നെ നന്ദി പറയാന്‍ വരാഞ്ഞത്.
നവരുചിയാ:- ബിയര്‍ അടിച്ച് കുടവയര്‍ വെച്ചിട്ട് കാര്യമില്ല. പിന്നെ മുന്‍ഷി അത് കണ്ടിട്ട് പറയും; ഉം കുണ്ടി ഇല്ലാത്തവന് കുടവയര്‍ വെയ്ക്കരുത്!!!
ചേച്ചി പെണ്ണ്:- മകന്റെ അമ്മ അല്ല, എന്റെ അമ്മയുടെ അമ്മ. ചേച്ചി പെണ്ണെ... പണ്ട് ആരോ പറഞ്ഞത് പോലെ; ഏതപ്പാ കോതമംഗലം??
അംജിത്തേ:- ഗൊള്ളാം എന്ന് പറഞ്ഞാല്‍ പോരാ.. ഗപ്പ് വല്ലതും ഉണ്ടോ??
പ്രദീപേ:- വണ്ണം വെയ്ക്കാന്‍ ജിമ്മില്‍ പോവുകയോ? പണ്ട് എ.കെ.ആന്റണി അവര്‍കള്‍ കേരളാ മുഖ്യ മന്ത്രിയായിരുന്നപ്പോള്‍ ഒന്ന് ജിമ്മില്‍ പോയി പൊളിഞ്ഞതാണു. GIM- Global Investors Meet
ജയന് വൈദ്യരേ:- ആയുര്‍വേദം പഠിച്ച ശേഷം നടത്തിയ ശ്രമം വിജയം കണ്ടു. അത് ഒന്ന് വെളിപ്പെടുത്താമായിരുന്നു.
ചാണ്ടി കുഞ്ഞെ:- 88 കിലോയുള്ളവന്‍ ഇപ്പോഴും ചാണ്ടി കുഞ്ഞ്... ഒരു കാര്യം ചെയ്യുക. 100 കിലോ ആക്കി ക്വിന്റല്‍ ചാണ്ടി ആവുക.
മോളിമാമ്മ:- കുടുംബക്കാര് എല്ലാമിങ്ങനെയാണോ?
റ്റൈപ്പിസ്റ്റേ:- മനസ്സ് നന്നായി എന്ന് ഞാന്‍ ചുമ്മാതെ പറഞ്ഞതാ. പക്ഷെ അത് റ്റൈപിസ്റ്റ് ഏറ്റു പിടിക്കേണ്ട.
പഥികാ:- അറ്റ്ലീസ്റ്റ് താലി പൊക്കാന്‍...അത് ഇക്ഷാ ബോധിച്ചു കേട്ടോ.. ഇപ്പോള്‍ നിങ്ങള്‍ മാച്ചിങ്ങായതില് ഹാപ്പി.
ചാണ്ടി:- മരുന്നോ നല്ല മരുന്ന്. സമ്മതിച്ചു. മരുന്നിന്റെ ഗുണം മാത്രമാണു. ഞാന്‍ തര്‍ക്കത്തിനില്ല. ഞാന്‍ നല്ലവനായീന്ന്. എന്നെ വഷളാക്കാന്‍ ഒരു പിശാചിന്റെ മക്കളും ശ്രമിക്കേണ്ട!!!
ജിജി:- ആരു പറഞ്ഞു കാന്താരി മുളകും, പഴങ്കഞ്ഞിയും കുടിച്ചില്ലായെന്ന്. കുടിച്ച് കുടിച്ച് ഞാന്‍ ആ പരുവമായീന്നല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല.
ഡോ:ഖാന്:- ഓമനയുടെ കൂടെ പണ്ടെ ഞാന്‍ ഗള്‍ഫില്‍ പോയിട്ട് വേണം എന്നെ വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കാന്‍. ഞാന്‍ സ്വസ്ഥമായി, കുടുംബമായി കഴിയുന്നത് കണ്ടിട്ട് ഡോക്ടര്‍ക്ക് തീരെ പിടിക്കുന്നില്ല അല്ലെ.
ഒഴാക്കാ:- തോമാ ചേട്ടന്റെ തൂറ്റലിന്റെ സാമ്പിള്‍ അടുത്തുള്ള ലാബില്‍ ഒന്ന് കൊടുക്ക്. വന്നതിനു, കമന്റിയതിനു നന്ദി.
ഗുലുമാലെ:- ഇത്ര വലിയ ഒരു കമന്റും ഇട്ട്, കഴിച്ച മരുന്നിന്റെ ലിസ്റ്റുകളും ഇട്ടതിനു നന്ദി.
PAZHAMPURANAMS എന്നു തന്നെയാണു ശരി. പക്ഷെ മംഗ്ലീഷില്‍ റ്റൈപ്പ് ചെയ്യുമ്പോള്‍ PAZHAMBURANAMS എന്നാണു റ്റൈപ്പുന്നത്. അതാണു അങ്ങനെ പറ്റി പോയത്.
മുസലി പവര്‍ ശരീരത്തിനു പവര്‍ തരുന്നതല്ല. ഏതായാലും പോക്കറ്റ് കീറിയപ്പോള്‍ നിര്‍ത്തിയത് നല്ലത്. ഈമെയില്‍ വിലാസം ഒന്ന് തരിക. കുറച്ച് കാര്യങ്ങള്‍ അറിയാനുണ്ട്.
കുക്കു:- ആഹാ എന്താ സന്തോഷം...
സാബു ചേട്ടാ:- വക്കീലീനോടും, വൈദ്യനോടും കള്ളം പറയരുതെന്നാണു. ഞാന്‍ കള്ളം പറഞ്ഞില്ല. അത് ഫലിതമായി തോന്നിയതില്‍ സന്തോഷം.
നാട്ടുകാരാ:- വന്നതിനു, പഴമ്പുരാണംസ് എല്ലാം വായിയ്ച്ചതിനു എല്ലാം നന്ദി. ഇനിയും വരണം.
നീനാ ചേച്ചി:- ഈ അടുത്തയിട നമ്മുടെ ഗിന്നസ് പക്രു പറഞ്ഞു:- ലുക്കില്‍ അല്ല കാര്യം, വര്‍ക്കിലാണെന്ന്. അതു പോലെ തന്നെ വണ്ണത്തിലല്ല; വാചകത്തിലാണു കാര്യമെന്ന ചേച്ചിയുടെ വാചകത്തോട് ഞാന്‍ കടപ്പെട്ടു.
യാസാര്ക്ക്:- വൈദ്യര് എന്നെ നെയ് ഭരണൈയില് 10 കൊല്ലം അടച്ച് റിസ്ക്ക് എടുക്കാന്‍ ശ്രമിക്കാഞ്ഞത് എന്റെയും വൈദ്യന്റെയും ഭാഗ്യം.
ബിലാത്തി പട്ടണം:- എല്ലാത്തിനും മനസ്സ് നന്നായിട്ട് കാര്യമില്ല.
ഏതായാലും എന്നെ പോലെ പലരും കേരളത്തിലും, അമേരിക്കയിലും, ജപ്പാനിലും, ക്യാനഡായിലും ഒക്കെയുണ്ട് എന്ന് ഈ ഹെല്‍ത്ത് പുരാണം കൊണ്ട് മനസ്സിലായി.
വന്നവര്‍ക്ക്, കമന്റിട്ടവര്‍ക്ക്, ഇടാത്തവര്‍ക്ക് എല്ലാം നന്ദി.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
autokkarannte 5 ropppakkuvendi 6 roopa koduthu registered post ayachathum masaladosa kazhichathumellam nannayi
njaanum ithu pole onnu payattiyathaaa..
no raksha......
ആ കാപിറ്റല്‍ ഡി യും ബി യും ആലോചിക്കുന്തോരും ചിരിപ്പിക്കുന്നു
Nice one yaar
Manassu nannayal M,arunnu vendannu ippol manassil aayille.....
Very nice presentation...
Bro. Regi Thekkummury cmi
കലക്കന്‍ പൊളപ്പന്‍ പഴമ്പുരാണം ......... ആശംസകള്‍
Post a Comment