1989ലാണു ഈ സംഭവം നടക്കുന്നതു. വടക്കന്‍ വീരഗാഥ ചങ്ങനാശ്ശേരില്‍ പോയി എത്ര തവണ കണ്ടുവെന്ന് എനിക്ക് നോ ഐഡിയ. [ഒരു സിനിമാ ഇറങ്ങിയാല്‍ അത് ഹിറ്റ് ആക്കുകയെന്ന വലിയ ചുമതല അന്ന് ഞങ്ങളെ പോലെയുള്ള ഉത്തരവാദിത്വ ബോധമുള്ള കുട്ടികളുടെ “ഈ”ചുമലില്‍ ആയിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് എന്താ ചുമതല... ചുമ്മാതെ ഇന്റര്‍നെറ്റും നോക്കി, വ്യാജ സിഡിയും കണ്ട് ജീവിതം പാഴാക്കുക.. Poor Fellows.]
അവസാനം ഈ പടം തിരുവല്ല ദീപാ തിയേറ്ററിലും എത്തി. ഒരു ദിവസം പതിവു പോലെ മാര്‍ത്തോമാ കോളെജില്‍, എതോ സാറിന്റെ, എതോ ബോറടിച്ച പിരീഡില്‍ ക്ലാസ്സ് കട്ട് ചെയ്ത്, സൊറ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ആര്‍ക്കോ വീണ്ടും ചന്തു മാനിയ തോന്നി. വടക്കന്‍ വീരഗാഥക്ക് വിട്ടാലോ??? പലര്‍ക്കും ആ പടം വീണ്ടും കാണാന്‍ താത്പര്യമെയില്ലാഞ്ഞ കാരണത്താലും, ഒന്ന് രണ്ട് ഡയലോഗ് കൂടി കാണാപാഠം പഠിക്കാനുള്ളതിനാലും ഞാനും ഈ ചന്തു മാനിയാക്ക്‍സിന്റെ കൂടെ കൂടി. അങ്ങനെ ഞങ്ങള്‍ മൂന്നാള് ഒരു ഹീറോ ഹോണ്ടായില്‍ ദീപാ തിയേറ്റര്‍ ലക്ഷ്യമാക്കി യാത്രയായി. വണ്ടിയുടെ ഉടമസ്ഥനും, വാഹനസാരഥിയുമായവന്‍ ഇരിക്കുന്നത് പെട്രോള്‍ ടാങ്കിനു പുറത്താണു. ഞാന്‍ നടുക്ക് ഒരു പരുവത്തില്‍ 'സേഫായി' ഞെങ്ങി ഞെരുങ്ങി ഇരുപ്പുണ്ട്..
മാര്‍ത്തോമാ കോളെജിന്റെ കയറ്റം ഇറങ്ങി, അടുത്ത കയറ്റം കയറി കുറ്റപുഴ മെയിന്‍ റോഡില്‍ എത്തും മുന്‍പെ, ദാ ഒരു കാക്കിയിട്ട കൈ, ഹീറോ ഹോണ്ടായുടെ നേരെ നീങ്ങി. ലിഫ്റ്റിനാണെങ്കില്‍ ചങ്ങാതി, അടുത്ത വണ്ടിക്ക് കൈ കാട്ട് എന്ന് പറയാന്‍ തുനിഞ്ഞപ്പോഴാണു ഇടുക്കില് നിന്നും ഞാന്‍ ശരിക്കും ആ കാക്കി ശരീരം കണ്ടത്. സാക്ഷാല്‍ പോലീസ്. ഏതായാലും കാക്കിയിട്ട കൈ കണ്ടതേ, നമ്മുടെ ഹീറോ ഹോണ്ടാ സൈഡില്‍ ഓട്ടോ സ്റ്റോപ്പായി. വണ്ടി നിര്‍ത്തിയതും, പുറകില്‍ ഇരുന്ന അമ്മാവന് ഷാജി [പത്ത് എസ്.എസ്.എല്‍ സി ബുക്ക് സ്വന്തമായിട്ടുള്ളവന്, ഉദ്ദേശ്യം 80 കിലോയുള്ളവന്‍, 15 പൊറോട്ടയും 3 പ്ലേറ്റ് ബീഫും ഒറ്റ ഇരുപ്പില്‍ മടുപ്പില്ലാതെ തിന്നുന്നവന് ഷാജി] ചാടി ഇറങ്ങിയതും, കൈ കാണിച്ച പോലീസുകാരന് ഒന്ന് പതറിയെന്നത് സത്യം. എന്നാലും കാക്കി യൂണിഫോമിന്റെ ധൈര്യത്തില്‍, ലാത്തി എടുത്ത് ഹീറോ ഹോണ്ടായുടെ ഹാന്‍ഡിലില്‍ വെച്ച്... ആ ആഹ്!!! സാറന്മാര് ഇങ്ങ് വന്നാട്ടെ.. ബുക്കും, പേപ്പറും, ലൈസന്‍സും എല്ലാം ഇങ്ങ് കൊണ്ട് വാ!! എന്ന് അക്രോശിക്കാതെ ഒന്ന് ക്രോശിച്ചു.
പെട്രോള്‍ ടാങ്കില്‍ നിന്ന് ഉടമസ്ഥനും, ഞാനും പതിയെ വണ്ടിയില്‍ നിന്നിറങ്ങി ഈ ചോദിച്ച സാധങ്ങള്‍ ഏമാനു വെച്ച് നീട്ടി. ഏമാന് അതില്‍ ഒക്കെ ചുമ്മാതെ നോക്കിയിട്ട്, ഡ്രൈവര്‍ കം ഉടമയോട് ഒരു ചോദ്യം..
ചോദ്യം നമ്പര്‍ 1:- എടെ എടെ....നിനക്ക് ഒക്കെ ആരടെ ലൈസന്‍സ് തന്നത്?
ചോദ്യം നമ്പര്‍ 2:- റ്റൂ വീലറില്‍ എത്ര പേരെ കയറ്റാമെടെ??
ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ ക്വസ്റ്റ്യന്‍:- എത്ര രൂപയുണ്ടെടെ പോക്കറ്റില്‍???
ചോദ്യം ചെയ്യലും, തൊണ്ടി കണ്ടത്തലും പോലീസിന്റെ തന്നെ മൗലീക അവകാശമായതു കൊണ്ട് പുള്ളി തന്നെ ഞങ്ങളുടെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് അതില്‍ നിന്നും ഹരിഹരന് ചേട്ടനു കൊടുക്കാനായി കരുതിയ തുക യാതൊരു ഉളുപ്പുമില്ലാതെ എടുത്ത്, കാലി പേഴ്സുകള്‍ തിരികെ തന്നിട്ട്....വേഗം പോയി കൊള്ളാന്‍ പറഞ്ഞു. പോലീസിന്റെ ഓര്‍ഡര്‍ കേട്ടതും ഡ്രൈവറും, ഷാജിയും ചാടി കയറി. ഇനിയും നിയമം തെറ്റിക്കേണ്ടായെന്ന് കരുതി ഞാന്‍ അവിടുന്ന് നടന്ന് എങ്ങോട്ടെങ്കിലും പോകാമെന്ന് കരുതിയപ്പോള്‍ ഏമാന്റെ ആക്രോശം....
എടാ... ഇവനെയും കൂടി കൊണ്ട് പോടായെന്ന്... [ആ അശരീരി ഏമാന്റെ വായില്‍ നിന്നും ആ റ്റയിമില്‍, അല്ലെങ്കില്‍ ആ വേളയില്‍ അതുമല്ലായെങ്കില്‍ ആ പ്രത്യേക സാഹശ്ചര്യത്തില്‍ കേട്ടപ്പോള്‍ എനിക്ക് ഞാന്‍ പോലും അറിയാതെ ഒന്ന് രണ്ട് കോള്മയിര് കൊണ്ടു പോയി... സത്യം...
------------------------------
സംഭവം:2
ഇനി അടുത്ത സംഭവം നടക്കുന്നത് ബാംഗ്ലൂരിലാണു. നമ്മുടെ ഹീറോ ഹോണ്ടായുടെ ഉടമ തന്നെ ഇവിടെയും താരം. ഇവന് ഇപ്പോള്‍ ബി.കോം ഒക്കെ പാസ്സായി എം.ബി.എക്ക് പഠിക്കുന്നു. ഇവന് ബൈക്കുമായി പഴയതു പോലെ തന്നെ പെട്രോള്‍ റ്റാങ്കിന്റെ പുറത്തിരുന്നു സഞ്ചരിക്കുന്നു. ഇവന്റെ പുറകില്‍ ഫെവി ക്വിക്ക് പറ്റിച്ചത് പോലെ വീണ്ടും രണ്ട് പേര് ഒട്ടി പിടിച്ചിരിക്കുന്നു. എന്തോ അത്യാവശ്യത്തിനു ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് കുതിക്കുമ്പോഴാണു പുറകില്‍ ദാ!!ട്രാഫിക്ക് പോലീസ്. ഒളിവില്‍ പോകുന്നതിനു മുന്‍പേ അനുസരണമുള്ള ഇവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. വീണ്ടും വണ്ടി ഒതുക്കി വെക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളാ പോലീസ് ചോദിച്ച അതേ ചോദ്യങ്ങള്‍ തന്നെ കര്‍ണ്ണാടകാ പോലീസും ചോദിച്ചപ്പോള്‍ ഇവന് മണി മണിയായി ഇംഗ്ലീഷില്‍ ഉത്തരം പറഞ്ഞു. കൂട്ടത്തില്‍ ഉള്ള രണ്ടു പേര്‍ക്കും മലയാളവും, തെറിയും നല്ല ഫ്ലുവെന്റാ. ബാക്കി ഒന്നും അത്ര പോരാ. ഒരു സിംപതി കിട്ടാന്‍ വേണ്ടി, നമ്മുടെ ഉടമസ്ഥന് പോലീസിനോട് പറഞ്ഞു, " സാറെ.. ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ അപ്പനു അത്യാവശ്യമായി ബ്ലഡ് വേണമെന്ന് പറഞ്ഞതിനു ഞാന്‍ ഇവന്മാരെയും കൂട്ടി ആശുപത്രിയിലേക്ക് പോവുകയാണു. ഒരു ജീവന്റെ കാര്യമായതു കൊണ്ടാ..." ഈ കഥ തന്നെയാടെ എല്ലാവരും പറയുന്നത്.. നീ പുതിയ കഥ വല്ലതും പറയടാ എന്ന സ്റ്റയിലില്‍ ഏമാന് നിന്നിട്ട്, പൈസ കൊടുത്തിട്ട് പോടെ എന്ന് ആംഗ്യം കാട്ടി. ഉടനെ തന്നെ ഇവന് പണ്ടത്തെ പോലെ തന്നെ എല്ലാരുടെയും കൈയില്‍ നിന്നും ഷെയര്‍ ഇട്ട്, ഏമാനു ഡൊണേറ്റ് ചെയ്തു. ഏമാന്റെ വലിയ മനസ്സ് കാരണം, ആ തുക എത്രയെന്ന് പോലും എണ്ണി നോക്കാതെ പോക്കറ്റില്‍ ഇട്ടിട്ട്... കൂടെ ഉള്ള കൂട്ടുകാരനെ ഒന്ന് ദഹിപ്പിച്ച് നോക്കി. സാറെ, ഞാന്‍ ഇങ്ങനെ ഒരു തെറ്റ് ഇനി ആവര്‍ത്തിക്കില്ലായെന്ന് ഇംഗ്ലീഷില്‍ ഈ മറുതായോട് പറഞ്ഞു കൊടുക്കടാ ചങ്ങാതിയെന്ന് പോലും പറയാതെ സ്വന്തമായി റിസ്ക്ക് എടുക്കാന്‍ തീരുമാനിച്ചു. അവന് പറഞ്ഞതു ഇങ്ങനെ:- Don't Repeat this again....
പിന്നെ എല്ലാം കിലുക്കം സ്റ്റയില് ആയിരുന്നു. പോലീസുകാരന് ചോദിക്കുന്നു..നീ എന്നോടാണോ ഈ പറയുന്നതെന്ന്.. അതെയെന്ന് ഈ ചങ്ങാതി. ഒടുക്കം ബോധം വരുമ്പോള്‍ ബര്‍മുഡാ പോലെ എന്തോ സംഗതിയുമിട്ട് ബാംഗ്ലൂരിലെ ഏതോ ഒരു ലോക്കപ്പില്‍ ഒരു ദിവസം ഫ്രീ സ്റ്റേ!!! അവിടെ വെച്ച് കൂമ്പിനിട്ട് ഇടി കിട്ടിയപ്പോഴാണു .... I dont repeat this again എന്നാണു അവന് പറയാന്‍ ഉദ്ദേശിച്ചതെന്ന വലിയ സത്യം മനസ്സിലാക്കിയപ്പോഴെക്കും [കേവലം ഒരു I ക്ക് ഇത്രമാത്രം പവര്‍ ഉണ്ടെന്ന നഗ്ന സത്യം] ഇവന്റെ ഐയും, എയും ഉള്‍പ്പെടെ എല്ലാ വൗവല്‍സും പോയി കഴിഞ്ഞിരുന്നു.
ഇനിയും പറ, പൈസ മേടിച്ച് നമ്മുടെ കാര്യങ്ങള്‍ ഭംഗിയായും, വെടിപ്പായും ചെയ്തു തരുന്ന കേരളാ പോലീസോ, പൈസ മേടിച്ചിട്ടും നമ്മളെ ദ്രോഹിക്കുന്ന അയല്‍ സംസ്ഥാന പോലീസോ നല്ലത്...
ഗുണപാഠം:- കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയില്ല. ജസ്റ്റ് റിമംമ്പര്‍ ദാറ്റ്!!!
Tuesday, 15 September 2009
Subscribe to:
Post Comments (Atom)
25 comments:
ഞാന്‍ കണ്ടതും കേട്ടതുമായ പോലീസ് കഥ. രണ്ട് സംസ്ഥാനത്ത് നടന്ന സംഭവമെങ്കിലും.. പോലീസ് എന്നും പോലീസ് തന്നെ...
വായിച്ചാട്ടെ...
സസ്നേഹം,
സെനു, പഴമ്പുരാണംസ്
ഇതു സത്യമായും ചിരിച്ചു പോയി.
സേനൂ തിരിച്ചു വരവ് ഗംഭീരം
ഇതാണു നിഷ്കളങ്കമായ സെനൂ റ്റച്ച്
::ഇനിയും പറ, പൈസ മേടിച്ച് നമ്മുടെ കാര്യങ്ങള്‍ ഭംഗിയായും, വെടിപ്പായും ചെയ്തു തരുന്ന കേരളാ പോലീസോ, പൈസ മേടിച്ചിട്ടും നമ്മളെ ദ്രോഹിക്കുന്ന അയല്‍ സംസ്ഥാന പോലീസോ നല്ലത്?...::
അതു തന്നാ ഞാനും ചോദിക്കുന്നേ!!
അപ്പൊ,ഒരുങ്ങി പുറപ്പെട്ടു തന്നെയാണ്..പഴമ്പുരാണംസ് ദ്വൈവാരിക ആയി വീണ്ടും ഇറങ്ങി തുടങ്ങി അല്ലെ?
പതിവ് പോലെ പോസ്റ്റ് നന്നായി.പോലീസ് കഥകള്‍ രസിപ്പിച്ചു.
ഒന്ന് ഓര്ത്ത്നോക്കിയേ; കേരളത്തില്‍ അത് ഒറിജിനല്‍ പോലീസ് തന്നെയാണോ?
യൂനിഫോം മാറിയാലും ,ഭരണം മാറിയാലും,സംസ്ഥാനം മാറിയാലും പോലീസ് ..പോലീസ് തന്നെ ..
പിന്നെ 'സിനിമ എങ്ങനെ പൊളിക്കാം' എന്നത് ഇന്നത്തെ കുട്ടികള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമല്ലേ..
പതിവ് പോലെ പോസ്റ്റ് കലക്കി ..
ബൂലോഗത്തെ സത്യന് അന്തിക്കാട് വീണ്ടും സ്വതസിദ്ധമായ നര്‍മവുമായി വീണ്ടും ചിരിപ്പിക്കാന്‍ എത്തിയതില്‍ വളരെ സന്തോഷം.
ഈ നറുപുഞ്ചിരി വിടര്‍ത്തുന്ന കുറിപ്പുകള്‍, ബൂലോഗത്ത് മാത്രമല്ല, കേരളിയര് മുഴുവനും വായിക്കുന്ന തരത്തില്‍ എത്തപെടേണ്ടതാണ്.
പഴയ സൌഹ്രുദത്തില് നിന്ന് മനസ്സില്‍ നന്മയും, ഞങ്ങള്‍ക്ക് വായിക്കാന്‍ കുസ്രുതിതരങ്ങളും സൂക്ഷിക്കുന്ന സെനുവിന് അഭിനന്ദനങ്ങള്‍
പറഞ്ഞാലും പറഞ്ഞാലും തീരാത്ത പോലീസ് കഥകൾ. അത് സേനുവിന്റെ കൈ കൊണ്ടാവുമ്പോൾ ഇതു പോലെ ഇതിലും വലിയതായി നമുക്ക് ചിരിക്കാം . ചിന്തിക്കാം.. ആശംസകളോടെ...
അമ്മാവന് ഷാജി [പത്ത് എസ്.എസ്.എല്‍ സി ബുക്ക് സ്വന്തമായിട്ടുള്ളവന്, ഉദ്ദേശ്യം 80 കിലോയുള്ളവന്‍, 15 പൊറോട്ടയും 3 പ്ലേറ്റ് ബീഫും ഒറ്റ ഇരുപ്പില്‍ മടുപ്പില്ലാതെ തിന്നുന്നവന് ഷാജി] ചാടി ഇറങ്ങിയതും, കൈ കാണിച്ച പോലീസുകാരന് ഒന്ന് പതറിയെന്നത് സത്യം.
സത്യമായും അത് മനസ്സില്‍ ഓര്‍ത്തു ചിരിച്ചു പോയി. നല്ല ലളിതമായ പോസ്റ്റ്. നര്‍മം മനോഹരം സെനു ചേട്ടാ (അമ്മാവന് ഷാജി ഇപ്പോള്‍ എന്ത് ചെയ്യുന്നു)
ചിരി മറക്കാതിരിക്കാന്‍ ഇടയ്ക്കു ഇങ്ങനെ ഒരു പോസ്റ്റ് ആവശ്യമാ... എന്നാലും ഇടയ്ക്കു ഇത്രയും ഗ്യാപ് വേണ്ട, കേട്ടോ...
സെനുഭായ്....
വായിച്ചൂ && ഇഷ്ടപെട്ടു.... പ്രത്യേകിച്ചും “Don't Repeat this again....“ അതു കലക്കികളഞ്ഞണ്ണാ...
കഴിഞ്ഞ വർഷം എന്നേം ഇങനെ പോലീസ് പിടിച്ചതാ (മറ്റേതിനല്ല) ചേർത്തലയിൽ വെച്ച്...
കാരണം
1. ഹെൽമറ്റ് ഇല്ലാ
2. ഓവെർസ്പീഡ്
3. വണ്ടി ഓടിച്ചപ്പോൾ മൊബൈൽ യൂസ് ചെയ്തു
4. ലൈസൻസ് ഇല്ല
5. പോലീസ്കാരു കീയോ കീയോ ശബ്ദം ഇട്ട് എന്റെപുറകെ വന്നിട്ടും ഞാൻ വണ്ടി ഒതുക്കില്ല.
അവരു ഒരുവിതത്തീലും അടുക്കുന്നില്ല, കേസ് ആകും, മറ്രേതാകും എന്നെല്ലാം പറഞ്ഞു എന്നെ പേഎടിപ്പിക്കൻ നോക്കി (ഞാൻ പേട്Tഇക്ക്കുമോ???)
പിന്നെ അവസാനം കരഞ്ഞ് കാലുപിടിച്ചു (ഹേയ് ഞാനല്ല) ഒരുവിതത്തിൽ പോകാൻ നേരം ഒരു പോലീസ്മാമ്മൻ പൊറകെ നിന്നു കൈകൊട്ടി വിളിച്ച്പറഞ്ഞു, “ഡേ വെള്ളങ്ങളൂകുടീക്കൻ എന്തേലും തന്നിട്ടുപോടേ”...
അങനെ 200 രൂപ കൊടുത്ത് ഞൻ സ്തലം കാലിയക്കി....
ഇതാണു നമ്മുടെ പോലീസ്
സെനുമാഷേ ചിരിപ്പിച്ചു പോസ്റ്റ്. കോളേജില്‍ ലേറ്റായി വന്നതിന് തടഞ്ഞുനിര്‍ത്തി കാര്യമന്വേഷിച്ച പ്രിന്സിപ്പാളിനോട് "Don't repeat it" എന്നു പറഞ്ഞ് അങ്ങേരെ ഞെട്ടിച്ച ഒരു സഹമുറിയന് ഞങ്ങള്‍ക്കുമുണ്ടായിരുന്നു. :)
വീണ്ടും പതിവുപോലെ ഒരു രസികന്‍ സെനു ടച്ച്... കലക്കി മാഷെ.... "ഇത് തനെടെയ് പോലീസ്" എന്ന പഴയ തലവാചകം ഓര്മ വരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പോലീസ് എന്നും പോലീസ് തന്നെ അല്ലെ...
കേവലം ഒരു I ക്ക് ഇത്രമാത്രം പവര്‍ ഉണ്ടെന്ന നഗ്ന സത്യം...!
Manoharam, Ashamsakal...!!!
Dear Senu:
What I like about your stories is the variety of topics you bring in them.
ഹി ഹി പഴം പുരാണങ്ങള്‍ ഇനിയും പോരട്ടെ സെനു..
മുറ്റത്തെ മുല്ലയ്ക്കു മണമില്ല ..........
പോലീസ് കഥകള്‍ റിലീസിന്റെ അന്ന് തന്നെ ചാടി കമന്റ് ഇട്ട് എന്നെ പ്രോത്സാഹിപ്പിച്ച മാണിക്യത്തിനും, സ്മിതയ്ക്കുമുള്ള നന്ദി ആദ്യം തന്നെ അറിയിക്കട്ടെ.
മാണിക്യം പറഞ്ഞത് പോലെ നിഷ്കളങ്ക ടച്ച് ഉണ്ടെന്നെ ഉള്ളു... പക്ഷെ എനിക്ക് ഇന്നസെന്റുമായി യാതൊരു ബന്ധവുമില്ല.
സ്മിതേ:- ഞാന്‍ ഒരുങ്ങി പുറപ്പെട്ടതല്ല. ബ്ലോഗില്‍ നിന്നും തീര്‍ത്തും മാറുന്നില്ല. പക്ഷെ ദ്വൈകാരിക സ്റ്റാറ്റസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുമില്ല. സൊ നമ്മള് തമ്മില്‍ ഒരു ഗോംബറ്റീഷനും വേണ്ട.
മിനി:- ബി.കോം കഴിഞ്ഞപ്പോളാണു ഞാന്‍ മറ്റൊരു ലോ പോയിന്റ് പഠിച്ചത്. എസ്.ഐ റാങ്കില്‍ കുറഞ്ഞ ഒരു പോലീസ് ഉദ്യോഗസ്ഥനും വാഹനമോ, ലൈസന്‍സോ ഒന്നും പരിശോധിക്കാന്‍ അവകാശമില്ല. ഇനി മിനി പറ... അത് കേരളാ പോലീസ് തന്നെയല്ലെ.. ഇത് താനെടാ പോലീസ്!!!
ആദര്‍ഷ്:- അങ്ങനെ ഒന്നും പറയല്ലെ.. ഇപ്പോളത്തെ പോലീസിനെന്താ കുഴപ്പം. എല്ലാ കേസുകളും എത്ര പെട്ടെന്നാണു തെളിയിക്കുന്നത്? എല്ലാം അടി'പൊളിയായി' നടക്കുന്നില്ലെ??? നന്ദി കെട്ടവരാകാരുത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍, നന്ദികെട്ട ജനങ്ങള്‍.
സജുവേ:-നന്ദി..ഈ നല്ല വാക്കുകള്‍ക്ക്, സത്യന് അന്തിക്കാടിനോട് ഉപമിച്ചതിനു, എന്റെ ബ്ലോഗ് എന്‍ജോയി ചെയ്യുന്നുവെന്നറിഞ്ഞതിനു എല്ലാം നന്ദി.
ഒഎബി:- പോലീസ് കഥകള്‍ ഇനിയും ഉണ്ട്. പക്ഷെ ഒളിവിലെ ഓര്‍മ്മകള്‍ എഴുതാന്‍ ഞാന്‍ ഒരു ഗുണ്ടയും അല്ല. പോലീസ് കഥകള്‍ ഇനിയും പറഞ്ഞാല്‍ ആരെങ്കിലും എനിക്കിട്ട് ക്വട്ടേഷന്‍ വെയ്കും.. സൊ ഞാന്‍ ഇനി അതിനില്ല കേട്ടോ....
കുറുപ്പേ:- അമ്മാവന് ഷാജിയെ പറ്റി എനിക്ക് യാതൊരു ഊഹവുമില്ല. സൈസും, ഷേപ്പും കൊണ്ട് നല്ലൊരു ഗുണ്ടയാകാന്‍ ഉള്ള സ്ക്കോപ്പ് പണ്ടേ ദൈവം അവനു അറിഞ്ഞു നല്‍കിയിരുന്നു. പാവം..അതു ബുദ്ധിപൂര്‍വ്വം വിനയോഗിച്ചോ എന്ന് അറിയില്ല.
സസ്നേഹം.
സെനു, പഴമ്പുരാണംസ്.
എന്റെ ഒരു കൂട്ടുകാരനും ഇത് പോലെ പറ്റിയിട്ടുണ്ട്. അവര്‍ മൂന്നു പേര് ഒരു ബൈക്കില്‍ പോകുന്നു പെട്ടന്ന് മുന്നില്‍ പോലീസിനെ കണ്ടു. അവര്‍ വണ്ടി ഇച്ചിരി ദൂരെ നിര്‍ത്തി. ഒരാള്‍ ഇറങ്ങി രണ്ടു പേര് ബൈക്ക് മുന്നോട്ടു ഒന്നുമറിയാത്ത പോലെ ഓടിച്ചു പോയി. s.i. ഇത് കണ്ടു. അങ്ങോരു 'ഞങ്ങള്‍ പാവം' ഭാവത്തില്‍ പൊയ്ക്കൊണ്ടിരുന്ന അവന്മാരെ കൈ കാണിച്ചു നിര്‍ത്തി. അടുത്ത് ചെന്ന് ഒരൊറ്റ പൊട്ടീര്. എന്നിട്ട് :" ഡാ £$%$%^... മൂന്നു പേര് ബൈക്കില്‍ പോണത് അത്ര വലിയ കുറ്റമൊന്നുമല്ല. പക്ഷെ ഇങ്ങനെ പോലീസുകാരെ കോഴിയാക്കരുത്.. കേട്ടോടാ..."
മൂന്നു പേര് പോയിരുന്നെങ്കില്‍ ആ പോലീസുകാരന് അവരെ വെറുതെ വിട്ടേനെ... പക്ഷെ അന്ന് ആ മൂന്നു പേരുടേയും ഒരു ദിവസം പോയി...
കൊസ്രാ കൊള്ളിക്ക് ഒരു സലാം. ഇതാണു എനിക്ക് വേണ്ടിയത്. ഏനിക്കറിയാം ഇത്തരം അനുഭവങ്ങള്‍ നമ്മളില്‍ പലര്‍ക്കുമുണ്ടെന്ന്.. പക്ഷെ എല്ലാരും മസ്സിലു പിടിച്ചിരുന്നാല്‍ നമ്മള് എങ്ങനെയാ 'അനുഫവങ്ങള്‍' അറിയുന്നത്.
ഇനിയും വരട്ടെ ഇത്തരം സത്യങ്ങള്‍.
സസ്നേഹം..
സെനു, പഴമ്പുരാണംസ്
ചേര്‍ത്തലക്കാരന്റെ അനുഫവും കൊള്ളാം. പക്ഷെ 200നു നമ്മുടെ പോലീസിനെ ഇത്രയും കുറ്റങ്ങള്‍ [1. ഹെൽമറ്റ് ഇല്ലാ
2. ഓവെർസ്പീഡ്
3. വണ്ടി ഓടിച്ചപ്പോൾ മൊബൈൽ യൂസ് ചെയ്തു
4. ലൈസൻസ് ഇല്ല
5. പോലീസ്കാരു കീയോ കീയോ ശബ്ദം ഇട്ട് എന്റെപുറകെ വന്നിട്ടും ഞാൻ വണ്ടി ഒതുക്കില്ല.]
ഉണ്ടായിരിക്കെ ഒതുക്കിയെന്ന് പറയുന്നത് തീരെ വിശ്വസനീയമല്ല. കൂടെ കിട്ടിയ www.poorapaatu.com രേഖയില്‍ നിന്നും മാറ്റിയതും, കോണ്‍ഗ്രസ്സിന്റെ കൈ പത്തി ചിഹ്നം മുഖത്ത് പറ്റിച്ചതും മറച്ചു പിടിച്ചതും ഞങ്ങളെ പറ്റിക്കാന്‍ മാത്രമാണെന്ന് എല്ലാര്ക്കും മനസ്സിലായി കേട്ടോ..
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
പോലീസ് കഥകള്‍ക്കായി നെറ്റില്‍ ഒന്ന് സെര്ച്ചിയപ്പോള് രണ്ട് ബ്ലോഗേഴ്സിന്റെ കഥകള്‍ കൂടി കിട്ടി. അതിന്റെ ലിങ്കും ചേര്‍ക്കുന്നു.
http://abustovattappada.blogspot.com/2008/09/blog-post_15.html
http://davadas.blogspot.com/2009/09/blog-post_09.html
വായിയ്ക്കുക,പ്രോത്സാഹിപ്പിക്കുക.
സസ്നേഹം,
സെനു, പഴമ്പുരാണംസ്
പോലീസ് കഥകള്‍ ഇപ്പോഴാ വായിച്ചത്..
ദേ വീണ്ടും ചിരിപ്പിച്ചു.....
കോട്ടയം ഭാഗത്തേക്ക് പുത്തന്‍ ബൈക്കുമായി നിലം തൊടാതെ പോകുന്ന നേരത്താണ് പള്ളത്തു വെച്ച് എന്നെയും കൂട്ടുകാരന് മനുവിനെയും ഹൈവേ പോലീസേമാന്മാര് പിടികൂടുന്നത്. ഹേഡ് മൂത്ത് എസ്.ഐ ആയ ആ മഹാത്മാവ് ഞങ്ങളെ അരമണിക്കൂറോളം റോഡരികില്‍ നിറുത്തി ഉപദേശിച്ചു. അവസാനം ഉപദേശം സഹിക്കാഞ്ഞിട്ടോ എന്തോ മനു ഒരൊറ്റക്കരച്ചില്‍... ഞാനും ഏമാന്‍മാരുമെല്ലാം ഞെട്ടി. നോക്കുമ്പോഴതാ എസ്.ഐ ഏമാന് കണ്ണു തുടയ്ക്കുന്നു. എന്നിട്ടൊറു ഡയലോഗും. "എന്റെ മോന്റെ പ്രായമേ വരൂ നിനക്കൊക്കെ... വീട്ടിലിരിക്കുന്ന തന്തേം തള്ളേമൊക്കെ ഓര്‍ക്കണ്ടേടാ പിള്ളേരേ...? അതുകൊണ്ട് മര്യാദയ്ക്കൊക്കെ പോ..." ജീവനും പണവും തിരികെ കിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ പതിയെ വണ്ടിയെടുത്തു സ്കൂട്ടായി. ഇപ്പോ പറ.. കേരളാ പോലീസ് തന്നെയല്ലേ നല്ലത്..?
പുതിയ പോസ്റ്റിട്ടിട്ടുണ്ട്... വായിക്കാന്‍ മറക്കല്ലേ..
കലക്കന്‍ പോസ്റ്റുകളാണല്ലോ ചേട്ടായീസ്.
തനി മലയാളത്തില്‍ നിന്നും ചിന്തയില്‍ നിന്നും നല്ല പോസ്റ്റുകള്‍ തപ്പിയെടുക്കാനുള്ള മടി കാരണം വായന നിന്ന മട്ടായിരുന്നു. ഒരു പോസ്റ്റിട്ടാല്‍ ലിങ്ക് മെയില്‍ ചെയ്യുമെങ്കില്‍ നന്നായിരുന്നു.
ഇനിയും പോരട്ടെ പോലീസ് കഥകള്‍!
-സുല്‍
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ!!! ഏനിപ്പം മാനത്ത് വലിഞ്ഞ് കയറുമെന്ന് പണ്ട് ആരോ പാടിയത് പോലെ എനിക്കും പാടാന്‍ തോന്നണു... എന്നെ ദേ ബ്ലോഗിന്റെ കുല ഗുരു കൊടകര ചേട്ടന് സ്പോണ്സര് ചെയ്തു. ചേട്ടന്റെ ബ്ലോഗില്‍ പഴമ്പുരാണംസിന്റെ ലിങ്കിട്ടു.
ഇത് ഈ വര്‍ഷത്തെ വലിയ ഒരു അംഗീകാരമായി ഞാന്‍ കണക്കാക്കട്ടെ. [ഇട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ബോധം കെട്ടു വീഴാനും ചാന്‍സുണ്ടായിരുന്നു എന്ന് കുബുദ്ധികള്‍ പറയും]
നന്ദി കൊടകര ചേട്ടാ... നന്ദി...
സ്നേഹപൂര്‍വ്വം,
സെനു, പഴമ്പുരാണംസ്.
Post a Comment