Thursday, 1 April 2010

ജാഡ പുരാണംസ്

പഴമ്പുരാണംസിനും ജാഡയായി. എങ്ങനെ, എവിടെ തുടങ്ങണമെന്ന് നോ ഐഡിയ....

ബ്ളോഗിൽ തുടങ്ങിയ പഴമ്പുരാണംസ് ദാ, ഇപ്പോൾ വെബിന്റെ ലോകം വരെ എത്തിയിരിക്കുന്നു. പഴമ്പുരാണംസ് വെബാക്കിയതിന്റെ പിന്നിൽ പൂർണ്ണമായി പ്രവർത്തിച്ചത് പരുമല ഉഴത്തിൽ ബംഗ്ലാവിൽ റോഷൻ ജോർജ്ജ് “ഏലിയാസ്” ബോബിയുടെ വെളുത്ത കരങ്ങളാണു.

പരുമല തിരുമേനിയുടെ വെബ് സൈറ്റുണ്ടാക്കിയ, [പരുമല തിരുമേനി] മിടുക്കനാണു ബോബി. ആ ബോബി പഴമ്പുരാണംസും വെബാക്കിയിരിക്കുന്നു.

പഴമ്പുരാണംസിനെ ഈ നിലയിൽ എത്തിച്ച എല്ലാ നല്ല വായനക്കാർക്കും, ലിങ്ക് കൊടുത്ത് സഹായിച്ച കൊടകര ചേട്ടനും, അവതാരിക എഴുതി പുകഴ്ത്തി കൊന്ന മാണിക്യത്തിനോടും, നട്ടപ്രാന്തനോടും, പഴമ്പുരാണംസിനു നല്ല ഒരു തലക്കെട്ട് ഡിസൈൻ ചെയ്ത് തന്ന ബ്രിബിനോടും എല്ലാം നന്ദി പറയുന്നു. അപ്പോൾ പഴമ്പുരാണംസ് ഇപ്പോൾ ഇങ്ങനെയും വായിക്കാം, www.pazhamburanams.com

ജാഡ നമ്പർ 2.

ടൈംസ് ഓഫ് ഇന്ത്യ പത്രത്തെ പറ്റി ധാരാളം കേട്ടിട്ടുണ്ടെങ്കിലും, വീട്ടിൽ പഞ്ചസാര പൊതിഞ്ഞ് കൊണ്ട് വന്ന് പോലും ഈ പത്രം ഞാൻ കണ്ടിട്ടും വായിയ്ച്ചിട്ടും ഒന്നുമില്ല. അങ്ങനെയുള്ള ആ പത്രത്തിന്റെ ഒരു ലിങ്ക് എനിക്ക് ബാഗ്ലൂരിൽ നിന്നും ഒരു സുഹൃത്ത് അയയ്ച്ചു തന്നു. ആ ലിങ്ക് നോക്കിയപ്പോൾ ടൈംസ് ഓഫ് ഇന്ത്യ, നല്ല ബ്ലോഗിനുള്ള അവാർഡ് കൊടുക്കുന്നു. റീജിയണൽ ബ്ലോഗ്സിന്റെ പട്ടികയിൽ കേരളത്തെ പ്രതിനിധീകരിച്ച് ഞാൻ രണ്ട് പോസ്റ്റുകൾ അയയ്ച്ചു.

1. പൊടിയാടിയിലെ അഭിനവ ഭിന്ദ്ര

2. ചിരിപ്പിക്കാനായി ഒരു ലണ്ടൻ യാത്ര

ദിവസങ്ങൾക്ക് ശേഷം ഫല പ്രഖ്യാപനം വന്നപ്പോൾ എന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി പോയി. മലയാളത്തിലെ നല്ല ബ്ലോഗ് പോസ്റ്റിന്റെ അവാർഡ് പഴമ്പുരാണംസിനു.......എം.ജി. ശ്രീകുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ പയിനായിരത്തി ഒന്ന് രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് മെയ് 15നു, കർണ്ണാടക മുഖ്യമന്ത്രി ശ്രീ യെദിയൂരപ്പ, ഇന്ത്യാ ടുഡേയുടെ ബാഗ്ലൂർ ചീഫ് എന്നിവർ പങ്കെടുക്കുന്ന മഹനീയ ചടങ്ങിൽ സമ്മാനിക്കുന്നു. വാർത്തയുടെ ലിങ്ക്:- Regional Blog Awards

വായിച്ച് എന്നെ പോലെ തന്നെ നിങ്ങളുടെയും കണ്ൺ തള്ളിയല്ലെ??? ഇതാ പറയുന്നത് എനിക്കും ഒരു ടൈംസ് ഉണ്ടാകുമെന്ന്...

24 comments:

Senu Eapen Thomas, Poovathoor said...

പഴമ്പുരാണംസിനും ഫാൻസ് ഒക്കെ ആയി. ഒരു ഫാൻ പഴമ്പുരാണംസ് വെബ് സൈറ്റാക്കി. ദാ അതിന്റെ വിശദാംശങ്ങൾ..ഒപ്പം ഒരു അവാർഡ് വാർത്തയും....

അരവിന്ദ് :: aravind said...

:-)

തെച്ചിക്കോടന്‍ said...

ജാടകള്‍ക്ക് അഭിനന്ദനങ്ങള്‍ !!

ഹരിശ്രീ said...

:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അഭിനന്ദനങ്ങള്‍

mini//മിനി said...

അഭിനന്ദനങ്ങൾ

ശ്രദ്ധേയന്‍ | shradheyan said...

കള്ളന്‍! ഫൂളാക്കി ല്ലേ? :) സിന്ദാബാദ് എന്ന് എഴുതുന്നതാണ് മലയാളത്തില്‍ കുറച്ചു കൂടി ശരി എന്ന് തോന്നുന്നു.

പിരിക്കുട്ടി said...

AAPRIL FOOL ALLALLE...
APPOL CONGRATS UNDU KETO

ചാണ്ടിക്കുഞ്ഞ് said...

അവാര്‍ഡ്‌ കിട്ടിയെന്നറിഞ്ഞപ്പോള്‍ ഒടുക്കത്തെ അസൂയ...അടുത്ത തവണ ഈ അവാര്‍ഡ് എനിക്ക് തന്നെ എന്നുറപ്പിച്ചു ലിങ്ക് കുറിച്ചെടുക്കാന്‍ വേണ്ടി ക്ലിക്കി...എന്റെ ദൈവമേ....ആകെ ചാണ്ടിയായി...കലക്കി മോനെ ദിനേശാ..
ചമ്മിയെങ്കിലും ഏറ്റവും വലിയ ആശ്വാസം സെനുവിനു അവാര്‍ഡ് കിട്ടിയില്ലല്ലോ എന്നുള്ളതാണ്...അല്ലെങ്കില്‍ എന്തൊക്കെ കാണേണ്ടി വന്നേനെ...

sherlock said...

pattichallo bhai :)

മത്താപ്പ് said...

:P
:-)
;-)

santhu said...

അഭിനന്ദനങ്ങൾ

AAshamshakkal 100 100 AAshamshakkal

Thomas V said...

Senu, The Award new coming from You slightly difficult to digest,but still stranger things can happen in this world.
Keep going.
Good Work

jayanEvoor said...

താമസിച്ചു വന്നതു കൊണ്ടു ഫൂളായില്ല!

എന്തായാലും വെബ് സൈറ്റൊക്കെ ആയ സ്ഥിതിക്ക് പൊടിയാടി വരുമ്പോൾ ഏവൂർ വരെ ഒന്നു പോരെ.

ഗൾഫീന്നൊള്ള പെർഫ്യൂമോ, പുത്തൻ മൊബൈലോ, ക്യാമറയോ എന്തായാലും വേണ്ടില്ല ഓരോന്നും കൂടെ എടുക്കാൻ മറക്കണ്ട!

എനിക്ക് ഗിഫ്റ്റൊന്നും തന്നില്ലാന്ന് മനസ്താപപ്പെടാൻ ഞാനായിട്ട് അവസരം ഉണ്ടാക്കരുതല്ലോ എന്നോർത്ത് ഇതൊക്കെ ഇവിടെ പറഞ്ഞെന്നു മാത്രം.

krish | കൃഷ് said...

പറ്റിച്ചല്ലേ..
എന്തായാലും ആദ്യത്തെ ‘ജാഡ’ക്ക് അഭിനന്ദന്‍സ്!

അരുണ്‍ കായംകുളം said...

:)
ആശംസകള്‍

നിധിന്‍ ജോസ് said...

ജാട കലക്കി....

കൊച്ചു മുതലാളി said...

സംഭവം ഇന്നു വായിച്ചത് കൊണ്ട് ഫൂളായില്ല..

വെബ്സൈറ്റ് ഒക്കെ കണ്ടു.. കിടിലം. ആശംസകള്‍....

പ്രദീപ്‌ said...

കലക്കിയല്ലോ മാഷേ ..........

mazhamekhangal said...

njan fool aayilla ketto...

കുക്കു.. said...

സെനു ചേട്ടാ വലിയ പുള്ളി ആയെല്ലോ..സ്വന്തമായി..
www.കോം..
congrtas:))
പിന്നെ അവാര്‍ഡ്‌ കിട്ടിയതിനും...ഞാന്‍ ഇപ്പോഴാ ഏപ്രില്‍ ഫൂള്‍ കഥ വായിച്ചത്..ചിരിച്ചു...
കൂടെ ജോലി ചെയുന്ന അക്ക യ്ക്കും കഥ പറഞ്ഞു കൊടുത്തു
ഞാന്‍ മാത്രം ചിരിച്ചാല്‍ പോരെല്ലോ
;)

Abilash said...

Congrats mashe..congrats.

Pinne late ayi vanthalum latest ayi varanam ennu parayum pole, late ayi vayichathukondu fool ayilla..hahaha..

ജീവി കരിവെള്ളൂര്‍ said...

കൊള്ളാം അവാര്‍ഡ് അടിച്ചുമാറ്റിയ വാര്‍ത്ത ഞാനും കണ്ടേ.... :-)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അഫിനന്ദനൻസ്‌.. :))