Friday, 1 August 2008

ചിരിപ്പിക്കാനായി ഒരു ലണ്ടന്‍ യാത്ര.

ഇതു എന്റെ അനുഭവ കഥയല്ല. ഈ യാത്ര വിവരണം എന്റെ സുഹൃത്ത്‌ എന്നോട്‌ പറഞ്ഞപ്പോള്‍ ആദ്യം കരുതിയത്‌ ബി.ബി.സിയില്‍ കൊടുത്ത്‌ ലോകത്തെ മുഴുവന്‍ ഈ ലണ്ടന്‍ യാത്ര അറിയിക്കണമെന്നാണു. പിന്നീട്‌ ഇംഗ്ലീഷിന്റെ കാര്യത്തിലെ റിസ്ക്ക്‌ മാനിച്ച്‌ പി.ബി.സി [പഴമ്പുരാണംസ്‌ ബ്രോഡ്‌കാസ്റ്റ്‌ കോര്‍പ്പറേഷന്‍] തന്നെ മതിയെന്ന് തോന്നി. ആയതിനാല്‍ ഈ സഞ്ചാര കഥ നിങ്ങള്‍ക്കായി 'വെടിക്കേറ്റ്‌' ചെയ്യുന്നു.

എന്റെ സുഹൃത്ത്‌ എന്നും ഒരു ദേശാടനപക്ഷി ആയിരുന്നു. അര ദിവസം ഒഴിവ്‌ കിട്ടിയാല്‍ ഒരു ടൂര്‍. കേരളത്തില്‍ തങ്കമണി മുതല്‍ മുത്തങ്ങ വരെ, പ്ലാച്ചിമടയിലെ മയിലമ്മ മുതല്‍ അറ്റ്‌ലസ്‌ ജൂവലറിയിലെ രാമചന്ദ്രന്‍ ചേട്ടനെ വരെ ടിയാന്‍ നേരിട്ട്‌ കണ്ടിട്ടുണ്ട്‌. അവന്റെ കാല്‍ പാദത്തില്‍ മറുക്‌ ഉള്ളതിനാല്‍ അവനു അടങ്ങിയിരിക്കാന്‍ പറ്റില്ലായെന്ന് പെറ്റമ്മയുടെ സാക്ഷ്യം കൂടിയായപ്പോള്‍ അവനു ഊരു ചുറ്റനുള്ള ലൈസന്‍സായി. കേരളത്തിലെ സ്ഥലങ്ങള്‍ കവര്‍ ചെയ്തു കഴിഞ്ഞപ്പോള്‍, തന്റെ സന്ദര്‍ശനം അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിച്ചു. പിന്നീട്‌ വിദേശ നാടുകളോടായി കമ്പം. ആയതിനാല്‍ കിട്ടുന്ന കൈക്കൂലി കൃത്യമായി ബാങ്കില്‍ നിക്ഷേപിച്ച്‌ പൈസ സ്വരൂപിക്കാന്‍ തുടങ്ങി. ആയതിനാല്‍ കറക്കത്തിനു താത്ക്കാലിക ബന്ദ്‌ പ്രഖ്യാപിച്ചു..അങ്ങനെയിരിക്കെ ഇംഗ്ലണ്ടില്‍ നിന്നും ഉപരി പഠനം കഴിഞ്ഞ്‌ വന്ന സുഹൃത്ത്‌ ഇംഗ്ലണ്ട്‌ വിശേഷങ്ങള്‍ വിളമ്പാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇംഗ്ലണ്ട്‌ യാത്ര, സ്വപ്നം കണ്ട്‌ തുടങ്ങി. ഇംഗ്ലണ്ടില്‍ സെക്സ്‌ വളരെ ഫ്രീയാണു. ടെലിഫോണ്‍ ബൂത്തുകളില്‍ പെണ്‍ക്കുട്ടികളുടെ ഫോട്ടോകളും, ഫോണ്‍ നമ്പരും കാണും. നമ്മള്‍ വിളിച്ചാല്‍....ദാ വന്നെത്തി കഴിഞ്ഞു എയിഡ്സ്‌ ഇല്ലായെന്ന സര്‍ട്ടിഫിക്കേറ്റുമായി നമ്മള്‍ വിളിച്ച കിളി പെണ്ണ്‍. ഇവിടെ റെയ്ഡില്ല, മറ്റ്‌ തലവേദനകള്‍ ഒന്നുമില്ല. ഇനി ഇതില്‍ കൂടുതല്‍ എന്ത്‌ വേണം ആര്‍മാദിക്കാന്‍. ഇനി മൊബെയില്‍ ഫോണ്‍ എടുക്കുമ്പോള്‍ അപേക്ഷ ഫോറം പൂരിപ്പിക്കുമ്പോള്‍ കല്യാണം കഴിച്ചിട്ടുണ്ടോ? ഡേറ്റിങ്ങില്‍ താത്‌പര്യമുണ്ടോ? മുതലായ കാര്യങ്ങള്‍ ഫില്‍ ചെയ്താല്‍ എസ്‌.എം.എസ്സായും പെണ്ണുങ്ങളുടെ പേരും ഇതര വിവരണങ്ങളും വരുമത്രേ...തേടി നടന്ന് സമയം കളയാതിരിക്കാന്‍ സായിപ്പന്മാര്‍ കണ്ട്‌ പിടിച്ച ആ വഴിയും കേട്ട്‌ കോള്‍മയിര്‍ കൊണ്ട്‌ എന്റെ കൂട്ടുകാരന്‍ ദിവാസ്വപനങ്ങള്‍ കണ്ട്‌ ഇംഗ്ലണ്ടിലേക്കുള്ള വിസയ്ക്കായി ഓടി നടന്നു. അവസാനം ആ വലിയ ദിവസം വന്നു. എന്റെ കൂട്ടുകാരന്‍ കേട്ടറിഞ്ഞ കാര്യങ്ങളുടെ എടുത്താപൊക്കാത്ത ഭാരവുമായി ഇംഗ്ലണ്ടില്ലേക്ക്‌....

അങ്ങനെ സുഹൃത്ത്‌ ഇംഗ്ലണ്ടിലെ ഗാറ്റ്‌വിക്ക്‌ എയര്‍പ്പോര്‍ട്ടില്‍ ചെന്നിറങ്ങി. അതിനു ശേഷം കൃത്യമായി തന്റെ 3 ബാഗുകളും കൈപറ്റി. എയര്‍പോര്‍ട്ടില്‍ കൂടി മറ്റുള്ളവര്‍ പോകുന്നതിനു പിന്നാലെ അവനും വെച്ചു പിടിച്ചു. നടന്നിട്ടും നടന്നിട്ടും തീരുന്നില്ല. ഇത്‌ പണ്ട്‌ തിരുവനന്തപുരത്ത്‌ സായിപ്പ്‌ വന്നപ്പോള്‍ ഓട്ടോക്കാരന്‍ 5 വട്ടം സെക്രട്ടറിയേറ്റിനു ചുറ്റും കറക്കിയ പോലെയുള്ള ഏര്‍പ്പാടു വല്ലതുമാണോ?? ആഹ...മലയാളിയെ പറ്റിക്കുന്ന സായിപ്പോ? ചോദിച്ചിട്ട്‌ തന്നെ കാര്യം. തന്റെ മുന്‍പില്‍ കൂടി പോയ സായിപ്പിനെ വിളിച്ചു വെളിയിലേക്കു ഇറങ്ങാന്‍ എന്താ വഴിയെന്ന് തിരക്കിയപ്പോള്‍ സുഹൃത്തിന്റെ ഇംഗ്ലീഷ്‌ പുള്ളിക്കും, പുള്ളിയുടെ ഇംഗ്ലീഷ്‌ ലവനും മനസ്സിലായില്ല. അവസാനം സായിപ്പു ചോദിച്ചു:- “യു ക്നോ ഇംഗ്ലിഷ്‌? ഐ ക്നോ ഇംഗ്ലീഷ്‌ ഒണ്‍ലി” യെന്ന് പറഞ്ഞ്‌ സായിപ്പു നടന്ന് നീങ്ങിയപ്പോള്‍ കോളെജു വരെ ഇംഗ്ലീഷ്‌ പഠിപ്പിച്ച സകല ഇംഗ്ലീഷ്‌ ഗുരുക്കളെയും പച്ച മലയാളത്തില്‍ മനസ്സില്‍ തെറി പറഞ്ഞ്‌ നിന്നപ്പോള്‍ മൊബയില്‍ ഫോണിന്റെ സിം കാര്‍ഡ്‌ വില്‍ക്കുന്ന വെന്‍ഡിംഗ്‌ മെഷീന്‍ കണ്ടു. ആഹ്‌ വരുന്നത്‌ വരട്ടെ. ഇനി സിം മേടിച്ചിട്ട്‌ തന്നെ കാര്യം. അവിടെ എഴുതി വെച്ചിട്ടുള്ള കാര്യങ്ങള്‍ വ്യക്തമായി വായിച്ച്‌ മനസ്സില്ലാക്കിയ ശേഷം പൈസ കൃത്യമായി ഇട്ടു കൊടുത്തു. ദാ!!! സിം കാര്‍ഡ്‌ വന്നു കഴിഞ്ഞു. നാട്ടില്‍ ഒരു സിം കാര്‍ഡ്‌ വേണമെങ്കില്‍ പാസ്സ്‌പ്പോര്‍ട്ടിന്റെ കോപ്പി വേണം, റേഷന്‍ കാര്‍ഡ്‌ വേണം, പാന്‍ കാര്‍ഡ്‌ വേണം അങ്ങനെ നൂറു നൂറു കടലാസുകള്‍. എന്നാല്‍ ദേ ഇവിടെ പൗണ്ട്‌ മാത്രം മതി. അയ്യോ...പണ്ടാരം!!! ഇവിടുന്ന് സിം കാര്‍ഡ്‌ ഇങ്ങനെ എടുത്ത കാരണം നാട്ടില്‍ വെച്ച്‌ സുഹൃത്ത്‌ പറഞ്ഞ 'ഫോം' ഫില്‍ ചെയ്തില്ല. ശോ..അപ്പോള്‍ ഫോണ്‍ വഴിയുള്ള പ്രതീക്ഷ ഇനി വേണ്ട. കൈക്കൂലി വാങ്ങിച്ച കാശല്ലേ..അതിങ്ങനെയൊക്കയേ പോകു. ഏതായാലും പറ്റിയത്‌ പറ്റി. സിം ഫോണില്‍ ഇട്ട്‌ നാട്ടിലേക്ക്‌ വിളിച്ച്‌ അമ്മക്ക്‌ ഇംഗ്ലണ്ടിലെ ഫോണ്‍ നമ്പര്‍ കൊടുത്തു. അമ്മയും അമ്മാവനും ഇംഗ്ലണ്ട്‌ യാത്രക്ക്‌ എതിരായിരുന്നു. ആയതിനാല്‍ അമ്മാവനെയും വിളിച്ച്‌ പറഞ്ഞ്‌ ദണ്ഡി യാത്ര വീണ്ടും തുടര്‍ന്നു.

അല്‍പം കൂടി മുന്‍പോട്ട്‌ നടന്നപ്പോള്‍ ദേ; പ്രകൃതിയുടെ വിളി ഇംഗ്ലണ്ടിലും കൃത്യമായി വിസ പോലുമില്ലാതെ അവനെ തേടിയെത്തി. കക്കൂസ്സ്‌ കൃത്യമായി കണ്ടെത്തിയപ്പോള്‍ അടുത്ത പ്രശനം...വെള്ളമില്ല. പകരം തുടപ്പാണു. അതിനായി പേപ്പറും കെട്ടി തൂക്കിയിട്ടിട്ടുണ്ട്‌. ഉം മിക്കവാറും….തന്റെ പട്ടി തുടയ്ക്കും. പിന്നെ തന്റെ പെട്ടികള്‍ ഒന്ന് ഒതുക്കി വെച്ചിട്ട്‌ നേരെ മിനറല്‍ വാട്ടര്‍ തേടി നടന്നപ്പോള്‍ ഒരു കൊക്കകോളായുടെ മെഷീന്‍ കണ്ണില്‍പ്പെട്ടു. നേരെ പോയി പൈസ ഇട്ട്‌ നാട്ടിലെ നൂറു രൂപയ്ക്ക്‌ ഒരു കൊക്കക്കോളാ വാങ്ങി. കൊക്കക്കോളായുടെ ബലത്തില്‍ ധൈര്യമായി കാര്യം സാധിച്ചു. അതിനു ശേഷം താന്‍ ഒരു മഹാ സംഭവം തന്നെയെന്ന ഭാവത്തില്‍ കൊക്കക്കോളാ പൊട്ടിച്ചു. ക്യാന്‍ പൊട്ടിച്ചപ്പോള്‍ ഉണ്ടായ ഠീശും***** ശബ്ദം കക്കൂസ്സില്‍ നിന്നായപ്പോള്‍, ദേ ഇതു മറ്റൊന്നുമല്ലേ...ഞാന്‍ കക്കൂസ്സിലിരുന്ന് കൊക്കകോളാ പൊട്ടിച്ചതാണേ എന്ന് വെളിയില്‍ കൂടി നില്‍ക്കുന്ന ജനങ്ങളോട്‌ ഒരു വിശദീകരണം കൊടുക്കണോയെന്ന് സുഹൃത്ത്‌ ഒരു നിമിഷം ചിന്തിച്ച്‌ പോയി. പിന്നെ!!! - പോയി പണി നോക്കാന്‍ പറ!!!. ഈ രാജ്യത്ത്‌ തനിക്ക്‌ എന്ത്‌ ഫേസ്‌ വാല്യു? വായില്‍ നിന്നും പോയ വാക്കും, ക്യാനില്‍ നിന്നും പോയ ‘ഠീശും*****’ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ? വരാനുള്ളത്‌ വഴിയില്‍ തടയാന്‍ പറ്റത്തില്ലല്ലോ? അതു കൊണ്ടല്ലേ ഇപ്പോള്‍ തന്നെ ഈ പ്രഷര്‍ വന്നത്‌!!! കൊക്കകോള വെച്ച്‌ പുതിയ ഒരു 'ഉപയോഗ'ക്രമം നടത്തി വിജയശ്രീലാളിതനായി പുറത്ത്‌ വന്ന് വീണ്ടും യാത്ര തുടര്‍ന്നു. കുറച്ച്‌ നടന്ന് കഴിഞ്ഞപ്പോള്‍ കൊക്കകോള പറ്റിയ പ്രദേശങ്ങള്‍ ഒട്ടി പിടിക്കാന്‍ തുടങ്ങി. ആകെ മൊത്തം അസ്വസ്തത. പിന്നെ ഒരു മിനറല്‍ വാട്ടറിന്റെ മെഷീന്‍ കണ്ടതും, അത്‌ വാങ്ങി വീണ്ടും ‘സര്‍വ്വീസ്‌’ നടത്തി ആത്മവിശ്വാസത്തോടെ പുറത്ത്‌ വന്നു. ഏറ്റവുമൊടുവില്‍ സുഹൃത്ത്‌ തന്റെ പിതാമഹന്മാര്‍ ചെയ്ത സുകൃതം കൊണ്ട്‌ എയര്‍പ്പോര്‍ട്ടിനു വെളിയില്‍ കടന്നു. പിന്നെയും പെട്ടികള്‍ തൂക്കി റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടന്നപ്പോള്‍ നാട്ടില്‍ സുലഭമായി കാണുന്ന നീല ഉടുപ്പുമിട്ട്‌ തലയില്‍ കെട്ടും കെട്ടി നടക്കുന്ന ഒറ്റ 'ദൈവ ദൂതന്മാരെ' പോലും കണ്ടില്ല. അവസാനം നിരങ്ങിയും വലിഞ്ഞും റയില്‍വേ സ്റ്റേഷനിലെത്തി. കിറു കൃത്യമായി ലാലുവങ്കിളിന്റെ ഗാറ്റ്‌വിക്ക്‌ എക്സ്പ്രസ്സ്‌ വന്നു. അതില്‍ കയറി ലണ്ടനില്‍ എത്തി. ലണ്ടനിലേക്കുള്ള ട്രയിന്‍ യാത്രയില്‍ വളരെ ആകാംക്ഷയോടെ കാഴ്ച്ചകള്‍ കണ്ടു. പോച്ചയും കാടും ഒക്കെ പിടിച്ച്‌ നില്‍ക്കുന്ന സ്ഥലങ്ങള്‍, പഴയ വീടുകള്‍...അങ്ങനെ ആകെ മൊത്തം ഒട്ടും പരിഷ്ക്കാരമില്ലാത്ത ഒരു നാട്ടിന്‍പുറത്തിന്റെ പ്രതീതി ജനിപ്പിച്ചു കൊണ്ടുള്ള ഒരു യാത്ര. ഇന്റര്‍നെറ്റില്‍ കൂടി നേരത്തെ ഹോട്ടല്‍ ബുക്ക്‌ ചെയ്തിരുന്നതിനാല്‍ ടാക്സിക്കാരന്‍ വളരെ മര്യാദയോടെ ഓക്സ്‌ഫോര്‍ഡ്‌ സ്റ്റ്രീറ്റിലുള്ള റാഡിസണ്‍ എഡ്വേര്‍ഡിയന്‍ ഹോട്ടലില്‍ അവനെ കൊണ്ടാക്കി പറഞ്ഞ പൗണ്ടും വാങ്ങി സ്ഥലം വിട്ടു. 4 സ്റ്റാര്‍ ഹോട്ടല്‍. പക്ഷെ ഒടുക്കത്തെ ചാര്‍ജ്ജും, പിന്നെ അതിന്റെ പുറത്ത്‌ ടാക്സും. വൈകിട്ട്‌ ചുമ്മാതെ ഒന്ന് കറങ്ങാനിറങ്ങി. ഒരു ടെലിഫോണ്‍ ബൂത്ത്‌ കണ്ടതും അതിലേക്ക്‌ വളരെ പ്രതീക്ഷയോടെ ചാടി കയറി…. .സുഹൃത്ത്‌ നാട്ടില്‍ വെച്ച്‌ പറഞ്ഞ പെണ്ണുങ്ങളുടെ ഫോട്ടോ കാണാന്‍. സമയം നല്ലതായതു കൊണ്ട്‌ ഒറ്റ ഫോട്ടോ അതില്‍ കണ്ടില്ല.[നാട്ടിലത്തെ പോലെ കോണ്‍ഗ്രസ്സോ , സി.പി.ഐ യോ ഒക്കെ ഇലക്ഷനു വേണ്ടി ബുക്ക്‌ ചെയ്തിട്ടിരിക്കുന്ന ചുമരു പോലെ ക്ലീന്‍]. ഈശ്വരാ...ഇത്‌ എന്ത്‌ പരീക്ഷണം? വിഷമം തീര്‍ക്കാന്‍ അടുത്ത്‌ കണ്ട ഹോട്ടലില്‍ കയറി രണ്ട്‌ സ്മിര്‍നോഫ്‌ വോഡ്‌ക പിടിപ്പിച്ചു. മെനു ഓടിച്ച്‌ നോക്കിയപ്പോള്‍ മനസ്സിലായത്‌ ഗ്രില്‍ഡ്‌ ചിക്കന്‍ മാത്രം. ബാക്കി എല്ലാം രാവിലെ വായില്‍ വെള്ളം ഒഴിച്ച്‌ കുലുക്കൊഴിയുമ്പോള്‍ മാത്രം വായിക്കാവുന്ന പേരുകള്‍. അങ്ങനെ ഗ്രില്‍ഡ്‌ ചിക്കനു ഓര്‍ഡര്‍ ചെയ്തു. വന്നപ്പോള്‍ അത്‌ അതിലും കഷ്ടം. ഏതോ പൂവന്‍ കോഴി ചത്ത വിഷമത്തില്‍ സതി അനുഷ്ഠിച്ച പിടക്കോഴിയെ പോലെ തോന്നി-എന്നു വെച്ചാല്‍ ഒട്ടും ഉപ്പും, എരിവും പുളിയും ഒന്നുമില്ലതെ കോഴിയെ ചുമ്മാതെ തീയിലിട്ട്‌ ചുട്ട്‌ എടുത്തിരിക്കുന്നു. വോഡ്‌കാ ചെന്നപ്പോള്‍ ഉണ്ടായ ആ എരിച്ചിലില്‍ സതി കോഴിയുടെ മുക്കാല്‍ പങ്കും തിന്നു. ഒരു ബക്കാര്‍ഡി റമ്മും അതിന്റെ പുറത്ത്‌ ഫിറ്റ്‌ ചെയ്ത്‌ അവിടുന്നിറങ്ങി. വോഡ്‌ക Vs ബക്കാര്‍ഡി റം പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ റോഡില്‍ കൂടി അധികം സവാരി ഗിരി ഗിരി നടത്താതെ ഹോട്ടലില്‍ ചെന്ന് കയറി. പെട്ടെന്ന് അവന്റെ ഫോണ്‍ പ്രവര്‍ത്തിച്ചു. ആരോ എസ്‌.എം.എസ്‌ അയയ്ച്ചിരിക്കുന്നു. ദൈവമേ...വളരെ പ്രതീക്ഷയോടെ മെസ്സേജ്‌ ഓപ്പണ്‍ ചെയ്തു. മെസ്സേജ്‌ ഇങ്ങനെ:- ഏലിയാമ്മ'സ്‌ ആന്‍ഡ്‌ ഡോട്ടേഴ്‌സ്‌ നമ്പര്‍. ഏലിയാമ്മ…......മഞ്ചു….....പ്രീതി........ഹോ!!! അപാര സെറ്റപ്പ്‌ തന്നെ. ചിലപ്പോള്‍ താന്‍ സിം എടുത്തപ്പോള്‍ തന്നെ ലവന്മാര്‍ ഫോട്ടോ എടുത്തു കാണും. എന്നിട്ട്‌ ദേ! ഇതേ!! മലയാളിയായ തനിക്ക്‌ മലയാളി പെണ്മക്കളുടെ തന്നെ നമ്പര്‍ അയയ്ച്ചു തരുന്നു. ആദ്യം മഞ്ചുവിനെ വിളിച്ചു. അവള്‍ ഫോണ്‍ എടുത്തതേയില്ല. പ്രീതിയെ ട്രൈ ചെയ്തു. പ്രീതി 'നോട്ട്‌ റീച്ചബിള്‍...'. ഇവളുമാരൊക്കെ ഓട്ടം പോയിരിക്കുകയായിരിക്കും. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും. അങ്ങനെ തീരെ നിവൃത്തിയില്ലാതെ ഏലിയാമ്മയെ തന്നെ വിളിച്ചു. ഹലോ...ഏലിയാമ്മ ഫോണ്‍ എടുത്തു... ചങ്കിടിപ്പ്‌ ഏലിയാമ്മ കേള്‍ക്കാതിരിക്കാന്‍ ഫോണ്‍ അല്‍പം മാറ്റി പിടിച്ച്‌ ചോദിച്ചു: ക്യാന്‍ ഐ റ്റോക്ക്‌ റ്റു ഏലിയാമ്മ? പറഞ്ഞു തീര്‍ന്നതും സോറി..റോങ്ങ്‌ നമ്പര്‍ എന്ന് പറഞ്ഞ്‌ മറുതലയ്ക്കലെ സ്ത്രീ ഫോണ്‍ കട്ട്‌ ചെയ്തു. സംസാരത്തില്‍ അതു മലയാളി ശബ്ദം എന്ന് സുഹൃത്ത്‌ തിരിച്ചറിഞ്ഞു. ആ ചിലപ്പോള്‍ തനിക്ക്‌ വോഡ്‌കയുടെ റിയാക്ഷനില്‍ നമ്പര്‍ തെറ്റിയതായിരിക്കും. വീണ്ടും എസ്‌.എം.എസ്‌ നോക്കി വിളിച്ചു. അതേ സ്ത്രീ വീണ്ടും ഫോണെടുത്തപ്പോള്‍ മലയാളത്തിലാക്കി ചോദ്യം..അതെ അവിടെ ഏലിയാമ്മ ഉണ്ടോ? ഇല്ലായെന്ന് പറഞ്ഞ്‌ വീണ്ടും ഫോണ്‍ കട്ട്‌ ചെയ്തു. ഓഹോ അപ്പോള്‍ ഇതു കളിപ്പീരാണെല്ലേ....അയയ്ച്ചവനോടു തന്നെ ചോദിച്ചിട്ടു കാര്യം. എസ്‌.എം.എസ്‌ വന്ന നമ്പര്‍ നോക്കിയപ്പോള്‍, അതു ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്നാണു വന്നതെന്ന് മനസ്സിലായി. പിന്നെ ആ നമ്പറില്‍ വിളിച്ചു. മറുതലയ്ക്കല്‍ നിന്നും ഒരു മുരട്ട്‌ ശബ്ദം. “ഹലോ... ഐ ആം കോളിംഗ്‌ ഫ്രം ഇംഗ്ലണ്ടേ” [മല്ലു ഇംഗ്ലീഷ്‌]. അപ്പോള്‍ മറുതല്യ്ക്കല്‍ നിന്ന് :-“എടാ മലയാളത്തില്‍ പറ..ഇത്‌ അമ്മാവനാ”...ഹേ അമ്മാവനോ....[അപ്പോള്‍ ഇതാരാ ഈ ഏലിയാമ്മയും മക്കളും]... “അതേ അമ്മാവാ ഈ അയയ്ച്ചു തന്ന നമ്പര്‍ ഏതു ഏലിയാമ്മയുടെയാ?” “നിനക്ക്‌ ഇതു എന്തു പറ്റി? എടാ അത്‌ ഏലിയാമ്മയല്ല നിന്റെ ഇളയമ്മയാണു.” “ഇളയമ്മയോ?” മെസ്സേജ്‌ വീണ്ടും നോക്കിയപ്പോള്‍ [Eleyamma] എളയമ്മയെന്നും, ഏലിയാമ്മയെന്നും ഈ സാധനത്തെ വിളിക്കാമെന്ന് മനസ്സിലായതോടെ തല നന്നായി മന്ദിച്ചു. പിന്നെ ആ ഹാങ്ങോവറില്‍ പോയി കിടന്നുറങ്ങി. ഏതായാലും ഇംഗ്ലണ്ടില്‍ വന്ന് പോയില്ലേ. തന്റെ കൂടെ പഠിച്ച ഇംഗ്ലണ്ടില്‍ ഉള്ള 2-3 പേരെ വിളിച്ചു. രണ്ട്‌ പേര്‍ RNRD- റജിസ്റ്റേര്‍ഡ്‌ നേഴ്സായ ഭാര്യയുടെ റജിസ്റ്റേര്‍ഡ്‌ ഡ്രൈവറന്മാരായി ജോലി ചെയ്യുന്നു. ഭാര്യയുടെ ഡ്യൂട്ടിയും, പിള്ളാരെ നോട്ടവും ഒക്കെ കൊണ്ട്‌ പാവങ്ങള്‍ വളരെ ബിസിയാ. ഹൊ!!! ഇവനൊക്കെ നാട്ടില്‍ വരുമ്പോള്‍ കാണിക്കുന്ന ജാഡകള്‍ കണ്ടാല്‍ ലണ്ടനില്‍ ഇവനൊക്കെ ഗിണ്ടന്‍ ജോലിയായിരിക്കുമെന്നല്ലെ നമ്മള്‍ കരുതിയിരുന്നത്‌. വേറൊരുത്തനാണെങ്കില്‍ ലണ്ടനിലെ ഏതോ കുഗ്രാമത്തില്‍ താമസം. 1-2 ദിവസം മിസ്സായി പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ സിറ്റി ടൂറുകാരുടെ കൂടെ പോയി ഇംഗ്ലണ്ട്‌ കറങ്ങി കണ്ടു. ഗൈഡന്മാര്‍ എല്ലാം വാര്‍ദ്ധക്ക്യ പെന്‍ഷന്‍ മേടിക്കുന്ന, നടക്കാന്‍ പോലും വയ്യാത്തവര്‍. പിന്നെ ആകെ ആശ്വാസം രാത്രി പത്ത്‌ മണി കഴിഞ്ഞുള്ള റ്റിവി സിനിമകളായിരുന്നു. മിക്ക സിനിമകളും വിദ്യാഭ്യാസ സിനിമകളായിട്ടാണു പ്രദര്‍ശിപ്പിക്കുന്നത്‌. ഓഹ്‌ !!! ഈ സിനിമകള്‍ക്ക്‌ മുന്‍പില്‍ നമ്മുടെ ഷക്കീലായന്റി ചിത്രങ്ങള്‍ എത്രയോ വിശുദ്ധം. ആന്റിക്ക്‌ അറ്റ്‌ലീസ്റ്റ്‌ ഒരു ടര്‍ക്കി ടവ്വലെങ്കിലും കാണും. ആയതിനാല്‍ രാത്രി 10.00 മണി കഴിഞ്ഞ്‌ അവനും ഉറക്കമിളച്ചു പഠിച്ചു. അങ്ങനെ അറിയാത്ത പല കാര്യങ്ങളും പഠിച്ച്‌, 'ജീനിയസ്സായി'.

പാര്‍ക്കും, തേംസ്‌ നദിയും, മ്യൂസിയവും, പാര്‍ലമെന്റും, കൊട്ടാരവും ഒക്കെ കറങ്ങി കണ്ട്‌ കൈയിലുള്ള പൗണ്ടും തീര്‍ന്ന് പോരുന്നതിനു തലേ ദിവസം അമ്മാവന്‍ വിളിച്ചു ചോദിച്ചു:-എന്താടാ ഇത്രയും ദിവസം നീ അവിടെ കറങ്ങിയിട്ടും ഇളയമ്മയെയും മക്കളെയും വിളിക്കാഞ്ഞതെന്ന്??? ഇളയമ്മയെ പറ്റി ഒരക്ഷരം സംസാരിച്ചു പോകരുതെന്ന് അമ്മാവനോടു പറയണമെന്ന് തോന്നിയെങ്കിലും താന്‍ ഭയങ്കര ബിസിയായിരുന്നുവെന്ന് കള്ളം പറഞ്ഞപ്പോള്‍, "ഓഹ്‌!! എന്ന് പറഞ്ഞാല്‍ നീ അവിടെ ഗോള്‍ഡന്‍ ബ്രവണുമായി ആണവ കരാറിനെ പറ്റി ചര്‍ച്ചയ്ക്ക്‌ പോയതല്ലേ-; ബിസിയാകാന്‍? “ എന്ന് പിറുപിറുത്തു അമ്മാവന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

അവസാനം കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോള്‍ അറിയുന്നു ഹര്‍ത്താലാണെന്ന്.!!! ഏഴാം ക്ലാസ്സിലെ മതമില്ലാത്ത ജീവന്‍ എന്ന പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ത്താല്‍ . ദൈവമേ!!! ലണ്ടനില്‍ രാത്രി 10.00 മണിക്ക്‌ ശേഷം സംപ്രേക്ഷണം ചെയ്യുന്ന “വിദ്യാഭ്യാസ സിനിമകള്‍” ഈ സമര നേതാക്കള്‍ കണ്ടാല്‍, റ്റിവിയുടെ മുന്‍പില്‍ കുത്തിയിരുന്ന് സത്യാഗ്രഹം നടത്തി ജീനിയസ്സായേനെ!!! ബേബി സാറെ...നമ്മള്‍ക്ക്‌ ഇനി ഈ സിനിമകള്‍ കൂടി ഒന്ന് ട്രൈ ചെയ്താലോ???

59 comments:

Senu Eapen Thomas, Poovathoor said...

ഇംഗ്ലണ്ട്‌ എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ക്കുണ്ടായിരുന്ന വന്‍ ധാരണകളാണു എന്റെ സുഹൃത്ത്‌ തകിടം മറിച്ച്‌ കളഞ്ഞത്‌. പഴയ കെട്ടിടങ്ങള്‍, പുല്ലും പടര്‍പ്പും നിറഞ്ഞ വഴികള്‍, പരിഷ്ക്കാരങ്ങള്‍ ഒട്ടും ഇല്ലാത്ത ഗ്രാമങ്ങള്‍ അങ്ങനെ എല്ലാം ഇംഗ്ലണ്ടില്‍ ഉണ്ട്‌. റ്റീനേജേഴ്സ്‌ എന്ത്‌ ചെയ്താലും കേസ്‌ ഇല്ലാത്ത രാജ്യം... ഇവിടെ റ്റീനേജേഴ്സിനു ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷ പള്ളിയില്‍ അച്ചന്റെ കൂടെ ഒരു മാസത്തെ താമസം. പിന്നെ അവിടുത്തെ റ്റീനേജേഴ്സ്‌ ഇടുന്ന ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത്‌ വായിച്ചാല്‍ തല കറങ്ങി പോകുമത്രേ....അത്ര തെറി.. പിന്നെ അല്ലറ ചില്ലറ പണിക്ക്‌ ആളുകളെ വിളിച്ചാല്‍ മണിക്കൂറിനു കൂലി. ആയതിനാല്‍ അവരവര്‍ തന്നെ മിക്ക ജോലികളും ചെയ്യും. മേസ്തിരിമാര്‍, പ്ലംമ്പര്‍ന്മാര്‍ മുതലായവര്‍ സമ്പന്നര്‍...കാരണം അവര്‍ക്ക്‌ കിട്ടുന്നതിനു റ്റാക്സ്‌ അടയ്ക്കേണ്ടല്ലോ...കൂടാതെ Made in England എന്നു എഴുതിയ ഒറ്റ വസ്തു പോലും അവിടെ കിട്ടാനുമില്ലത്രെ. ഇതൊക്കെ 'ഇ ലവന്‍' പറഞ്ഞ മറ്റ്‌ കാര്യങ്ങള്‍...സത്യമല്ലായെങ്കില്‍ വായനക്കാര്‍ക്ക്‌ പ്രതികരിക്കാം. “എനിക്ക്‌ ഈ രക്തത്തില്‍ യാതൊരു പങ്കുമില്ല...എല്ലാം ദേ, ഇ ലവന്‍ പറഞ്ഞതാ”...
പഴമ്പുരാണംസ്‌.

Chandy said...

asalayittundu senu.ennalum cocacola kondu avan service nadathiyallo senuve.ugran.aleyamma vs elayamma nannayirikunnu.

sureshthannickelraghavan said...

ഹലോ... ഐ ആം കോളിംഗ്‌ ഫ്രം ഇംഗ്ലണ്ടേ”


രണ്ട്‌ പേര്‍ RNRD- റജിസ്റ്റേര്‍ഡ്‌ നേഴ്സായ ഭാര്യയുടെ റജിസ്റ്റേര്‍ഡ്‌ ഡ്രൈവറന്മാരായി ജോലി ചെയ്യുന്നു. ഭാര്യയുടെ ഡ്യൂട്ടിയും, പിള്ളാരെ നോട്ടവും ഒക്കെ കൊണ്ട്‌ പാവങ്ങള്‍ വളരെ ബിസിയാ. ഹൊ!!! ഇവനൊക്കെ നാട്ടില്‍ വരുമ്പോള്‍ കാണിക്കുന്ന ജാഡകള്‍ കണ്ടാല്‍ ലണ്ടനില്‍ ഇവനൊക്കെ ഗിണ്ടന്‍ ജോലിയായിരിക്കുമെന്നല്ലെ നമ്മള്‍ കരുതിയിരുന്നത്‌.

ഹ ഹ ഹ ........സെനു ശരിക്കും ലണ്ടന്‍ കറങ്ങി ,ജീവിതങ്ങള്‍ കണ്ടു, ഇവിടെയും (യു ,എസ് )ഒന്നു കറങ്ങണം..കൂടുതല്‍ കിട്ടും.

ശ്രീ said...

"മെനു ഓടിച്ച്‌ നോക്കിയപ്പോള്‍ മനസ്സിലായത്‌ ഗ്രില്‍ഡ്‌ ചിക്കന്‍ മാത്രം. ബാക്കി എല്ലാം രാവിലെ വായില്‍ വെള്ളം ഒഴിച്ച്‌ കുലുക്കൊഴിയുമ്പോള്‍ മാത്രം വായിക്കാവുന്ന പേരുകള്‍. അങ്ങനെ ഗ്രില്‍ഡ്‌ ചിക്കനു ഓര്‍ഡര്‍ ചെയ്തു. വന്നപ്പോള്‍ അത്‌ അതിലും കഷ്ടം. ഏതോ പൂവന്‍ കോഴി ചത്ത വിഷമത്തില്‍ സതി അനുഷ്ഠിച്ച പിടക്കോഴിയെ പോലെ തോന്നി-എന്നു വെച്ചാല്‍ ഒട്ടും ഉപ്പും, എരിവും പുളിയും ഒന്നുമില്ലതെ കോഴിയെ ചുമ്മാതെ തീയിലിട്ട്‌ ചുട്ട്‌ എടുത്തിരിക്കുന്നു."

രസികന്‍ വിവരണം സെനുവേട്ടാ... എന്നാലും ഏലിയാമ്മ ആണെന്നു കരുതി ഇളയമ്മയോട് ഒന്നും പറയാതിരുന്നത് ഭാഗ്യമായി.;)

നിഷാദ് said...

കലക്കീണ്ടിഷ്ടാ....

എന്താ വിവരണംസ്...

നവരുചിയന്‍ said...

കൊക്കകോള വെച്ച്‌ പുതിയ ഒരു 'ഉപയോഗ'ക്രമം നടത്തി വിജയശ്രീലാളിതനായി പുറത്ത്‌ വന്ന് വീണ്ടും യാത്ര തുടര്‍ന്നു

ഇതു കൊണ്ടു കക്കുസ് കഴുകാം എന്ന് അറിയാം .. ഇതിന് പറ്റും എന്ന് അറിഞ്ഞില്ല

Anonymous said...

എടാ ദ്രോഹി, തെണ്ടി @$%&*@@@@@%%%% നീ എന്റെ ലണ്ടന്‍ യാത്ര അങ്ങ്‌ പോസ്റ്റ്‌ ആക്കി അല്ലേ? ഞാന്‍ ഒമാനില്‍ വരണോ...അതോ നീ പൊടിയാടിക്ക്‌ വരുമോ? രണ്ടും എനിക്ക്‌ സൗകര്യം, കാരണം എനിക്ക്‌ കാലില്‍ മറുക്‌ ഉണ്ടല്ലോ? സത്യം നീ എന്റെ പേരു കൊടുത്തിരുന്നെങ്കില്‍ നിന്നെ മസ്ക്കറ്റില്‍ ക്വട്ടേഷന്‍ റ്റീമിനെ വിട്ട്‌ തല്ലിച്ചേനെ

ആ സഞ്ചാരി

ratheesh ok madayi (Kannur) said...

vaayichirikkabn rasam thonnunna ""anubhava kadha" Nannayittudu

വെള്ളെഴുത്ത് said...

കൊള്ളാം. കേരളത്തിലിരിക്കുമ്പോള്‍ മസ്കറ്റ് വാര്‍ത്തകള്‍, മസ്കറ്റിലിരിക്കുമ്പോള്‍ ബിലാത്തി വിശേഷങ്ങള്‍..

നിരക്ഷരന്‍ said...

കഴിഞ്ഞ ഒരു വര്‍ഷമായി ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഒരാ‍ളായതുകാരണം പോസ്റ്റ് ശരിക്കാസ്വദിച്ചു.

മിഴി വിളക്ക് said...

ഓ..എനിക്കു വയ്യേ..ഇന്ന് ഒന്നാം തീയതി കര്‍ക്കിടകവാവായിട്ട് ചിരിപ്പിച്ച് ചിരിപ്പിച്ച് ഇങ്ങനെ കൊല്ലല്ലെ.സെനു...
രസകരം തന്നെ ‘മല്ലു’ന്റെ ലണ്ടന്‍ യാത്ര വെടീക്കെട്ട്..

ഇവനൊക്കെ നാട്ടില്‍ വരുമ്പോള്‍ കാണിക്കുന്ന ജാഡകള്‍ കണ്ടാല്‍ ലണ്ടനില്‍ ഇവനൊക്കെ ഗിണ്ടന്‍ ജോലിയായിരിക്കുമെന്നല്ലെ നമ്മള്‍ കരുതിയിരുന്നത്‌.

കൊക്കക്കോള സര്‍വീസ്..സതി അനുഷ്ഠിച്ച പിടക്കോഴി..
ഹ ഹ ഹ....

ak-അശോക് കര്‍ത്താ said...

ഏതോ പൂവന്‍ കോഴി ചത്ത വിഷമത്തില്‍ സതി അനുഷ്ഠിച്ച പിടക്കോഴിയെ പോലെ തോന്നി......അങ്ങ് എഴുതി അര്‍മ്മാദിക്ക്

കുറ്റ്യാടിക്കാരന്‍ said...

ചിരിപ്പിച്ചു... നല്ല പോസ്റ്റ്.

:)

Tv said...

First Class Commentary on London.
Wonder whether u have been to London.
Anyways keep walking.

krish | കൃഷ് said...

ഇതിങ്ങ് പെരുത്ത് ഇഷ്ടായിട്ടോ.
എന്താ ലണ്ടനിലെ ലവന്മാരുടെയൊക്കെ ഒരു ജാഡ..

:)

Senu Eapen Thomas, Poovathoor said...

ചാണ്ടി:- കാനഡായില്‍ നിന്നും ആദ്യ പ്രതികരണവുമായി എത്തിയതിനു നന്‍റി.

സുരേഷ്‌:- ലണ്ടനില്‍ കറങ്ങി. ഇനി യു.എസിലും കറങ്ങണമെന്ന് കണ്ടു...പക്ഷെ വിസയുടെ മറ്റു കാര്യങ്ങളെ പറ്റി നമ്മള്‍ക്ക്‌ എന്ന് ചര്‍ച്ച തുടങ്ങാം. സമയം അറിയിച്ചാല്‍ മതി..ഞാന്‍ റെഡിയാണേ!!!

ശ്രീ:- ഏലിയാമ്മയാണെന്ന് കണ്ട്‌ അവന്‍ ഇളയമ്മയോട്‌ വല്ലതും പറഞ്ഞോ എന്ന് അവന്‍ വെളിപ്പെടുത്തിയില്ല. അത്‌ അവന്റെ ഭാഗ്യം.

നിഷാദ്‌:- ആദ്യമായി പഴമ്പുരാണംസിലേക്ക്‌ വന്നതിനു, കമന്റിയതിനു ഒക്കെ നന്‍റി. വീണ്ടും വരിക....കാത്തിരിക്കുന്നു.

നവരുചിയാ:- കക്കൂസ്സ്‌ മാത്രമല്ല. എവിടെയും കഴുകാം..പക്ഷെ ഒട്ടി പിടിക്കുമെന്ന് സുഹൃത്തിന്റെ സാക്ഷ്യപത്രം..

പിന്നെ നമ്മുടെ ഈ യാത്രാ വിവരണം സ്പോണ്‍സര്‍ ചെയ്ത സഞ്ചാരി...പേഴ്സണലായിട്ട്‌ നമ്മള്‍ക്ക്‌ ലാലു അലക്സിനെ പോലെ രഹസ്യായി സംസാരിക്കാം. അതാ ബുദ്ധി.

രതീഷ്‌: വന്നതിനു, കമന്റിയതിനു നന്ദി.

വെള്ളെഴുത്ത്‌:- ഇരിക്ക കമ്പ്‌ മുറിക്കെണ്ട എന്ന് കരുതിയാണു കേരളത്തിലിരിക്കുമ്പോള്‍ മസ്കറ്റ്‌ വിശേഷവും, മസ്ക്കറ്റില്‍ ഇരിക്കുമ്പോള്‍ ബിലാത്തി വിശേഷവും എഴുതുന്നത്‌.അല്ലാതെ മറ്റൊന്നും കൊണ്ടല്ല.

ഇത്രയും നേരമായിട്ടും മനോജ്‌ niraksharan എന്ന ഒറ്റ ലണ്ടന്‍ കാരനാണു പ്രതികരിച്ചത്‌. ബാകി ലണ്ടന്‍ നിവാസികള്‍ എവിടെ പോയി?

മിഴി വിളക്ക്‌:- കര്‍ക്കിടക വാവായിട്ട്‌ ചിരിപ്പിക്കരുതെന്ന് എനിക്കറിയില്ലായിരുന്നു. ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.

കര്‍ത്താജി:- സതിക്ക്‌ ഞാന്‍ എതിരാണു. ഉപ്പും, എരിവും എനിക്ക്‌ വേണം.

കുറ്റ്യാടിക്കാരാ:- സന്തോഷായി കുറ്റ്യാടിക്കാരാ...സന്തോഷായി.

Anonymous said...

ഇവിടെ റ്റീനേജേഴ്സിനു ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷ പള്ളിയില്‍ അച്ചന്റെ കൂടെ ഒരു മാസത്തെ താമസം.

ha ha ha..
ithilum valya siksha enthaa ullathu:-))

smitha adharsh said...

സേനു ചേട്ടാ...പതിവുപോലെ ഇതും കിടിലന്‍...കിക്കിടിലന്‍...!!
നന്നായി ചിരിച്ചു....Elemma ഏലിയാമ്മയായി പോയത് മൂപ്പര്ടെ കുറ്റമല്ല.പണ്ടൊരിക്കല്‍ ഒരു house warming invitation എന്‍റെ കൂട്ടുകാരി വായിച്ചത് ഓര്‍ക്കുന്നു...മാരിയമ്മ ജോണ്‍....ഹൊ ! മാരിയമ്മ എന്ന് വായിച്ചപ്പോള്‍,ഞങള്‍ കരുതി....ഇതു വല്ല ചെട്ടിച്ചിയോ,പട്ടത്തിയോ മറ്റോ ആവും എന്ന്..മാരിയമ്മ അവര്‍കള്‍ ഒരു കൃസ്ത്യാനിയായ ജോണിനെ കല്യാണം കഴിച്ചത് ഒട്ടും ശരിയായില്ല.ഞങള്‍ കൂട്ട കമന്‍റ് അടിച്ചു..പിന്നീട് ഒരാവര്‍ത്തി കൂടി വായിച്ചപ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടിയത്. അത് മറിയാമ്മ ജോണ്‍ ആയിരുന്നു.Mariyamma എന്നത് മാരിയമ്മ എന്ന് വായിച്ചു.അത്രേള്ളൂ..
ഇനിയും,അടുത്ത പോസ്റ്റ് പോരട്ടെ...അതി ഗംഭീരം ആയി തന്നെ.

ജിഹേഷ് said...

വായില്‍ നിന്നും പോയ വാക്കും, ക്യാനില്‍ നിന്നും പോയ ‘ഠീശും*****’ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

എന്നാലും , ആരാണ്ട് എന്തൊ പറഞ്ഞതു കേട്ട് ലണ്ടന്‍ വരെ പോയ ആ മണ്ടനാര്? ഒന്നു ഉല്‍സാഹിച്ചിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ തന്നെ തരികിട ഒപ്പിക്കാമായിരുന്നില്ലേ? എന്തായാലും കഥ കലക്കി. കോള വച്ചുള്ള പരിപാടി കൊള്ളാം .

ഗോപക്‌ യു ആര്‍ said...

nannaayi chirichuuu...

Anonymous said...

Dear Senue, Nice description. I can not still believe ur description about England. England is so underdeveloped? Santhosh

VidyadasPrabhu said...

sangathi kollaam//pakshe climax paranju vannathinte thalam kurachu kurachu...ennaalum ugran

ശ്രീവല്ലഭന്‍. said...

ഹാ ഹാ. കൊള്ളാം ലണ്ടന്‍ യാത്ര. അവിടെ ഇപ്പം കുറച്ചു ചൂടാ അല്ലെ? എന്നാ തിരിച്ചു വന്നെ?മുന്‍‌കൂര്‍ ജാമ്യം കണ്ടപ്പോള്‍ ഒരു സംശയം :-)

sreedevi said...

ഹ ഹ വളരെ നന്നായിരിക്കുന്നു ..ഇളയമ്മയെ എലിയാമ്മയക്കിയ മംഗ്ലീഷ് എസ്സമെസ് എല്ലാര്ക്കും ഒരു പാര തന്നെയാണ് ട്ടോ.

ഹരിശ്രീ said...

വളരെ രസകരമായ വിവരണം...


ഇനിയും നല്ല നല്ല കുറിപ്പുകള്‍പോരട്ടെ...

ആശംസകള്‍....

കാപ്പിലാന്‍ said...

ഞാന്‍ വായിച്ചു .എനിക്കേറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് ആ കൊക്ക കോളാ പരിപാടിയാണ് .അതിനു ഇങ്ങനെ ഒരു ഗുണം കൂടി ഉണ്ടായിരുന്നു എന്നത് പുതിയ അറിവാണ്‌ .കൂടാതെ ആ ഏലിയാമ്മയും .മൊത്തത്തില്‍ ചിരിപ്പിക്കാന്‍ പറ്റിയ ഒരു യാത്ര തന്നെ :)

അപ്പു said...

സേനു, ഇത്രയും പ്രതീക്ഷിച്ചല്ല വായന തുടങ്ങിയത്. വായിച്ചു വന്നപ്പോള്‍ മനസ്സിലായി ഇംഗ്ലണ്ടില്‍ ജീവിക്കുന്നവരുടെ ജീവിതമെങ്ങനെയൊക്കെയാവും എന്ന് ഭാവനയില്‍ കണ്ടത് വെറുതേയല്ല എന്ന്!

jyothirmayi said...

പതിവുപോലെത്തന്നെ സരസമായിട്ടുണ്ടൂ....

ചക്കര said...

:D
ഒന്നൂടെ
:)

ചേര്‍ത്തലക്കാരന്‍ said...

Achaaayo,
Kadhayude starting kandappol njan vicharichu vella "THUNDU" kadhayum aavum ennu. Pinneyalle manasilaayathu, ithu thundalla athilum valiya saadanamaa ennu.
Ithupolathey abadhangal entey oru koottukaranum pattiyittundu, pakshe pullikaran co-co-cola kku pakaram,"SPRITE" aa use cheythey. Enthayalum London vivaranam kollam.

Nammude naattin purathullavar "velikkirangan" pokunnathineyum "Londonil" pokunnu enna parayuka......

Paranjirikkan time illa, njaanum onnu "London" vare poyittu varaaaam,,,,,,,,,, ayyyyyyyyoooo vellamilllllla, aarelum oru "co-co-cola" kondo tharooooooooooooooooo.

Senu Eapen Thomas, Poovathoor said...

റ്റിവി:- സത്യമായിട്ടും ഞാന്‍ ലണ്ടനില്‍ പോയിട്ടില്ല..ആകെ കണ്ടത്‌ മണ്ടന്മാര്‍ ലണ്ടനില്‍ എന്ന പഴയ ഒരു ചിത്രം മാത്രം. കൂടാതെ പുതിയ ഒരു മണ്ടനെയും.

കൃഷ്‌:- വന്നതിനു, കമന്റിയതിനു ഒക്കെ നന്രി. എനിക്കും കൃഷേട്ടനെ പെരുത്ത ഇഷ്ടമാ...സത്യം.

അനോണിയെ:- അതു പരമ സത്യം. അതിലും വലിയ ശിക്ഷ വേറെയില്ല. ദുര്‍ഗുണ പരിഹാര പാഠശാല [അച്ചന്‍സ്‌ സ്പെഷ്യല്‍]

സ്മിതാ:- കൈരളി റ്റിവിയില്‍ പാചക റാണി മത്സരത്തിന്റെ സമ്മാന ദാന ചടങ്ങിനു നടന്‍ ദിലീപ്‌ വന്നിട്ട്‌ വായിച്ചതിങ്ങനെയെന്ന് ദിലീപ്‌ തന്നെ പറഞ്ഞത്‌:-പച്ചക്ക റാണി PACHAKA RAANI. പക്ഷെ നമ്മുടെ സഞ്ചാരി പുലിയല്ലേ...പുലി...അവന്‍ ഇളയമ്മയെ ആണു ഏലിയാമ്മയാക്കിയത്‌.

ജിഹേഷ്‌:- ഏടാകൂടത്തില്‍ നിന്ന് ജിഹേഷും എന്ന് കൂടി ചേര്‍ക്കാമായിരുന്നല്ലേ...

നവീനേ (ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം):- കഥ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം. പിന്നെ വെള്ളമില്ലാത്ത അവസരം വന്നാല്‍ ആസിഡ്‌ കിട്ടിയാല്‍ നമ്മള്‍ മലയാളികള്‍ ചിലപ്പോള്‍ അതു ട്രൈ ചെയ്തൂന്ന് വരും. അപ്പോള്‍ പിന്നെ കൊക്കക്കോളാ പോട്ട്‌..സര്‍വീസ്‌ നടത്തി മയിലമ്മ കീ ജയ്‌ എന്ന് അവന്‍ പറയാതെ പോയത്‌ അയ്യോ കഷ്ടം.

ഗോപകേ:- വന്നതിനു, കമന്റിയതിനു നന്ദി. ഇനിയും വരണം.

സന്തോഷെ:- എനിക്കറിയില്ല. സത്യം എന്താണെന്ന് അറിയാമെന്ന് വെച്ചാല്‍ ഒറ്റ ലണ്ടന്‍ക്കാരും കമന്റുന്നുമില്ല. പിന്നെ നമ്മള്‍ എങ്ങനെയാവോ സത്യം അറിയുക.

വിദ്യാദാസേ:- സത്യം തന്നെ. ഞാന്‍ ഒത്തിരി വെട്ടി കുത്തിയാണു അങ്ങനെ ഒരു ഒടുക്കം കണ്ടെത്തിയത്‌. സത്യത്തില്‍ അത്‌ ഒരു ഇടിച്ച്‌ നിര്‍ത്തായിരുന്നു. അല്ലാതെ എനിക്ക്‌ മറ്റൊരു അവസാനം കിട്ടിയില്ല. ഇനിയും വരണം. സുസ്വാഗതം.

ശ്രീയേ:- മസ്ക്കറ്റില്‍ ചൂട്‌ 45 ഡിഗ്രിക്ക്‌ മേലെ. അന്നെരം ലണ്ടനിലെ ചൂട്‌ എവിടെ എല്‍ക്കാന്‍. തീയില്‍ കുരുത്തത്‌ വെയിലത്ത്‌ വാടുമോ?

ശ്രീദേവി:- മംഗ്ലീഷ്‌ പലപ്പോഴും പാരയാകാറുണ്ട്‌. ഹ ഹ എന്ന് കണ്ടതേ മനസ്സ്‌ കുളിര്‍ത്തു.

ഹരിശ്രീ:- താങ്‌ക്‍സേ[മല്ലു ഇംഗ്ലീഷ്‌]

കാപ്പിലാന്‍ ചേട്ടാ:- കൊക്കകോളാ വെച്ച്‌ ഉപയോഗ ക്രമങ്ങള്‍ ഏറെ. നല്ലൊരു കീടനാശിനിയാണെന്നറിയാമല്ലോ. അപ്പോള്‍ ക്രിമി ശല്യവും കുറയുമല്ലോ...അവന്റെ വിവരണം കേട്ടപ്പോള്‍ ഞാനും ചിരിച്ചു പോയി. സന്തോഷം ചേട്ടാ...ഇനിയും ഈ ഉള്ളവനെ പ്രോത്സാഹിപ്പിക്കണേ....

അപ്പൂസേ:- അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ പച്ച. നമ്മുടെ ധാരണകള്‍ മുഴുവന്‍ അങ്ങ്‌ തെറ്റി പോയി.

ജ്യോതി:- നന്ദി....വണക്കം...വീണ്ടും വരണം....

ദൈവമേ:- എവിടെയാണു ലണ്ടന്‍ സിറ്റിസണ്‍സ്‌? ഒറ്റ ഒരെണ്ണത്തിനെ മരുന്നിനു പോലും കിട്ടാനില്ലെ? ഇവിടെ സത്യം പറയാന്‍ ആരുമില്ലേ....

പഴമ്പുരാണംസ്‌.

നട്ടപിരാന്തന്‍ said...

സോനു.....

ഈ പോസ്റ്റിനെ പറ്റി പറയുമ്പോള്‍, ഒന്ന് പറയാതെപോവുന്നത് ശരിയല്ല, അതായത്, ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത് പോലെ ഒന്നാം തിയ്യതിയും, പതിനഞ്ചാം തിയ്യതിയും പോസ്റ്റുകളിട്ട് വളരെ കൃത്യമായി സോനു അത് പാലിക്കുന്നു. ഈ കൃത്യനിഷ്ഠക്ക് എന്റെ നമോവാകം. ജീവിതത്തിലും ഈ കൃത്യനിഷ്ഠയുള്ളയാളാവും സോനുവെന്നതിനു സംശയമില്ല.

എന്റെ കാലിന്റെ അടിയിലും ഒരു മറുക് ഉണ്ട്, ഇപ്പോഴല്ലേ ഞാനീ ഉലകം ചുറ്റും വാലിബനായതിന്റെ ഗുട്ടന്‍സ് മനസ്സിലായത്.

മര്‍മ്മത്തില്‍ മൂന്ന് മറുകുള്ളവരുടെ കഥ എഴുതരുത് കേട്ടോ........

tiju said...

da its wonderful.

Anonymous said...

Dear Senu,
I'm another mallu destined to pull the life's cart in the United Kingdom. your post gave me much thoughts and laughter. I wonder if you were living here, how much would you have to write. All that you have narrated here are true. There are around fifty thousand mallu nurses and their dependants in the UK. Almost 98% have a compuret and internet connection. But most of them doesn't know how to open a web page. These dependant husbands were rubber tapping workers and coconut pluckers in God's own country. Now they are sb and sb's sth. As most of them come from a poor literary, cultural and intellectual background, they are bothered about earnig £s and £s only. This is the reason why you don't find any comments or blogs from UK malayalies. When they come to Kerala they will tell that they are working in B.B.C, but don't say what B.B.C is (British Buttock Cleaning!!!) Nice post, Keep writing. I'm thinking of strting a blog. the only one disagreement I have about is your comments about the outer beauty of the houses in England. British people do not bother decorating outer parts of the house as we do. The weather will spoil everything. But they well decorate the inside of the house.
Manu

ശിവ said...

എത്ര സരസമായി എഴുതിയിരിക്കുന്നു....ഇളയമ്മയെ ഇങ്ങനെയും വായിക്കാം....ഹ ഹ....

kudukka said...

kollam cheatta

ഉപാസന || Upasana said...

സേനു ജീ,

നന്നായി എഴുതിയിരിയ്ക്കുന്നു.
ചില വിറ്റുകള്‍ നന്നായി ഏശി.

ആശയപരമായി യോജിയ്ക്കുന്ന കഥാഭാഗങ്ങള്‍ ഖണ്ഢിക തിരിച്ച് എഴുതിയാല്‍ കൂടുതല്‍ എളുപ്പത്തില്‍ വായിയ്ക്കാം.

ആശംസകള്‍
:-)
ഉപാസന

മാണിക്യം said...

പഴമ്പുരാണംസ്
ഒന്നാം തീയതി തന്നേ വായിച്ചു ,
പല യാഥാര്‍‌ത്യങ്ങളേയും നര്‍‌മത്തില്‍ പൊതിഞ്ഞവതരിപ്പിക്കുന്നു, അതേ പെട്ടി ഏടുക്കാന്‍ നീലകുപ്പായക്കരന്‍ ഇല്ല,
മുറ്റം തൂക്കാന്‍ ജാനുവമ്മയില്ല, ഓട്ടോയില്ലാ,
അങ്ങനെ കക്കുസില്‍ വെള്ളമില്ലായ്മ വരെ!

ചിരിച്ചപ്പോഴും ഒക്കെ നേരാണല്ലൊഎന്ന
അറിവ് ചിരിക്ക് ബ്രേക്കിട്ടു,ശരിയാ എനിക്കങ്ങ് ബി ബി സിയിലാ ജ്വാലി എന്നു നാട്ടില്‍ വന്നു പറയുന്ന് ഭര്‍ത്താവുഗ്യോഗസ്ഥന്മാര്‍‌ ലണ്ടലില്‍
മാത്രമായി ഒതുങ്ങുന്നില്ലാല്ലോ!!

24 മണിക്കുറില്‍ 20 മണിക്കുറും പണിയെടുത്താലെ നൂന്ന് നില്‍ക്കാന്‍ പറ്റു ..
മിഥ്യാഭിമാനമില്ലാതെ എന്തു ജോലിയും ചെയ്യുന്ന
ഈ ലോകം സമരവും ഹര്‍ത്താലും രാഷ്ട്രീയവും പറഞ്ഞു സമയം കളയാത്ത ഈ ലോകം ... പ്രകൃതി തണുത്ത് ഉറയുന്ന ഈ ലോകം
പല സ്വകാര്യ ദുഃഖങ്ങളും
മറയ്ക്കുന്ന മറക്കുന്ന ഈ ലോകം ...
കാണാകാഴ്ചകള്‍ പലതുണ്ട്.....

പുരാണത്തിന് ആശംസകള്‍!

നന്ദകുമാര്‍ said...

:)
ആ ഉപമകള്‍ കലക്കി. ശ്ശോ ഇത് വായിക്കാന്‍ വൈകീലിശ്റ്റാ ഞാന്‍! മിസ്സായേനേ ട്ടാ :)
ഇളയമ്മ Vs ഏലിയാമ്മ ഗലക്കി :) അടുത്ത യാത്രകളും പോരട്ടെ..

Senu Eapen Thomas, Poovathoor said...

സജുവേ:- ഞാന്‍ അങ്ങനെയേ വിളിക്കൂ....എന്റെ കൃത്യ നിഷ്ടയെ പറ്റി അറിയണമെങ്കില്‍ വീട്ടില്‍ തന്നെ വന്ന് തെളിവെടുപ്പ്‌ നടത്തേണ്ടി വരും. ഇപ്പോള്‍ കഥ ഉള്ളത്‌ കൊണ്ട്‌ ദ്വൈവാരിക. കുറച്ച്‌ കഴിയുമ്പോള്‍ ഇത്‌ മാസികയാകും. പിന്നെ കുറച്ച്‌ കഴിയുമ്പോള്‍ ഇറങ്ങിയാല്‍ ഇറങ്ങി...ഇറങ്ങിയില്ലെങ്കില്‍ ഇറങ്ങിയില്ല..അത്ര തന്നെ..

ഇനി ഞാന്‍ മറുകിന്റെ ലക്ഷണങ്ങളെ പറ്റി ഒരു പുസ്തകമിറക്കിയാലോ....മറുക്‌ ജ്യോത്സ്യം. മര്‍മ്മത്തില്‍ മൂന്ന് മറുക്‌:- കുഞ്ഞാലിക്കുട്ടിയാകാന്‍ സാദ്ധ്യത.

റ്റിജു:- നന്ദി. വന്നതിനു, വായിച്ചതിനു...

ലണ്ടനില്‍ നിന്നും മനു അല്‍പം വാചാലനായി. നേരത്തെ മനുവുമായി ഒന്ന് ബന്ധ്പ്പെട്ടിരുന്നെങ്കില്‍ കുറച്ച്‌ കൂടി സംഭവം കൊഴിപ്പിക്കാമായിരുന്നുവെന്നൊരു തോന്നല്‍. B.B.C കലക്കി. അത്‌ ആദ്യമായി കേള്‍ക്കുന്ന ഫുള്‍ ഫോമായിരുന്നു...താങ്ക്സ്‌.

ശിവ ശിവ:- 'സരസ്സമായി' അല്ല പഴമ്പുരാണംസ്‌ എഴുതുന്നത്‌...സെനുവാണേ...ശിവ ശിവ.

കുടുക്ക കുട്ടി:- കൊല്ലം(Kollam) വഴി എങ്ങോട്ടാ??? ചുമ്മാ പറഞ്ഞതാ....ഉമ്മ...ഉമ്മാസ്‌.

ഉപാസന:- വായിച്ചതിനു, അഭിപ്രായങ്ങള്‍ക്ക്‌ നന്ദി. അടുത്തതില്‍ തെറ്റ്‌ തിരുത്തുന്നതായിരിക്കും.

മാണിക്യം:- സാഹിത്യത്തില്‍ കലര്‍ന്ന ആശംസകള്‍ക്ക്‌ നന്ദി. കേരളത്തില്‍ കൊടി പിടിച്ചും ഹര്‍ത്താല്‍ കളിച്ചും നടക്കുന്ന നമ്മുടെ നാട്ടുകാര്‍, ലണ്ടനില്‍ ചെന്നാല്‍ 10 മിനിട്ട്‌ കളയില്ല. അവിടെ അവര്‍ ബിസിയാാാാാാ...
പഴമ്പുരാണംസ്‌.

Thomas pazhangeril said...

Eleyamma ....................കലക്കി ..പിന്നെ കൊക്കക്കോളാ പ്രയോഗം ...........അതിത്തിരി കൂടിപോയോ .....എന്ന് സംശയം ???????????? മൊത്തത്തില്‍ കലക്കി !!!!!!!!!!!!!!!!

Thomas pazhangeril said...

എങ്ങനെയും ലണ്ടനില്‍ എത്താന്‍ ...........ഏതാവന്റെയും കാലുപിടിക്കാന്‍ നെട്ടോട്ടം ഓടുന്ന മലയാളികള്‍ക്ക് വായിച്ചിരിക്കാന്‍ പറ്റിയ കഥ ................കൊള്ളാം .

John K Varghese said...

പ്രിയ സെനു,

ഞാന്‍ ആദ്യമായിട്ടാണീ ബ്ലോഗ്‌ വായിയ്ക്കുന്നത്‌. എന്റെ ഒരു സുഹൃത്താണു എനിക്ക്‌ ഈ ലിങ്ക്‌ അയയ്ച്ചു തന്നത്‌. ലണ്ടനില്‍ 12 വര്‍ഷത്തിലേറെയായി കുടുംബമായി താമസിച്ച്‌ വരുന്ന ഒരു കംപ്യൂട്ടര്‍ എന്‍ജിനിയറാണു ഞാന്‍.

സെനു പറഞ്ഞ മിക്ക കാര്യങ്ങളും പരമ സത്യമാണു. ഇവിടെ RNRD കളെ കൊണ്ട്‌ നേരെ ചൊവ്വെ നടക്കാന്‍ വയ്യാത്ത അവസ്ഥ. ഞങ്ങള്‍ ഇവറ്റകളെ RNRD എന്നല്ല വിളിച്ചിരുന്നത്‌; മറിച്ച്‌ സാരി തുമ്പില്‍ വിസ എന്നാണു അറിയപ്പെടുന്നത്‌. പുതിയ പേരു സുഖിച്ചു. ഇതാണു ഇവറ്റകള്‍ക്ക്‌ പറ്റിയ പേരും. പള്ളിയില്‍ വന്നാല്‍, മാളില്‍ പോയാല്‍, RNRD കളെ കണ്ടാലെ നമ്മള്‍ക്ക്‌ മനസ്സിലാകും ഇവനെന്താ ജോലിയെന്ന്? ഗമ കണ്ടാല്‍ ബില്‍ ഗേറ്റ്‌സ്‌ തോറ്റു പോകും.

പെണ്ണ്‍ വിഷയം പറഞ്ഞതും ശരി തന്നെ. സെനു എഴുതിയ സൗകര്യങ്ങള്‍ ഇവിടെ ഉണ്ട്‌. എയിഡ്സ്‌ ഇല്ലാത്ത ഇനങ്ങള്‍ തന്നെ.

സിറ്റി ടൂറില്‍ പ്രായം ചെന്നവര്‍ തന്നെയാണു ഗൈഡന്മാര്‍. അവര്‍ക്കും ചുമ്മാതെ വീട്ടില്‍ ഇരിക്കാന്‍ വയ്യ. പിന്നെ പൈസയും കിട്ടുമല്ലോ? എന്നാലും ചുമ്മാതെ ഇരുന്ന് തീറ്റ തിന്ന് കൊഴുക്കുന്നത്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് വന്നിട്ടുള്ള RNRDകള്‍ മാത്രമാണു.

ഇംഗ്ലണ്ട്‌ പഴയ കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നു, അവ കഴിവതും അതിന്റെ പഴമ നശിപ്പിക്കാതെ കാത്തു സൂക്ഷിക്കുന്നു. കാടും പടര്‍പ്പും ഒക്കെ ഇവിടെ ഉണ്ട്‌. കാലാവസ്ഥ പ്രശനങ്ങള്‍ കാരണം വീടിനു പെയിന്റ്‌ അടിച്ച്‌ കാശ്‌ കളയുന്നത്‌ വെറും മണ്ടത്തരമാണു.

10.00 മണിക്ക്‌ ശേഷമുള്ള സിനിമകള്‍, ഉപ്പും എരിവും ഇല്ലാത്ത ഇറച്ചി ഒക്കെ ഇംഗ്ലണ്ടിന്റെ മറ്റൊരു മുഖം.

സെനുവിന്റെ ഈ പുരാണം ഒരു ജനതയുടെ മുഖം മൂടി പിച്ചി ചീന്തുന്നതായിരുന്നു.

ഏതായാലും കുറച്ചു ചിരിച്ചു. പ്രത്യേകിച്ച്‌ കൊക്കകോളാ. ടിഷ്‌...ഹഹഹ. പിന്നെ ഏലിയാമ്മ എന്ന ഇളയമ്മയും.

Don't spoil your time in writing blogs. Please start writing scripts for Cinema.

ഓള്‍ ദി വെരി ബെസ്റ്റ്‌. എന്നെങ്കിലും സിനിമാ പോസ്റ്ററുകളില്‍ പേരു കാണുമെന്ന ആശംസകളോടെ.

ജോണ്‍.കെ വര്‍ഗീസ്‌.
[Lot of mistakes are there. Sorry for that. First time typing in Malayalam]

bejovablood said...

Kootekarante england shamshayamngal okke theerne kitteyello...ithe poole inne etra mandanmar unde maamude naatil london kaanan!!!
veruthe alla pande orikel kerala gods own country enne paranje...
Ipo god illene ollu....country ppl undello!!!!!!!!

കുറുമാന്‍ said...

എന്റിഷ്ടാ, കലക്കി, കലക്കി മറിച്ചു. തൈര് മോരാക്കണ പോലെ തന്നെ കലക്കി. ഇപ്പോ മോര് വേറെ, വെണ്ണ വേറെ.

ഇതിലൊക്കെ ഭേദം മ്മടെ ദുഫായും, മിഡില്‍ ഈസ്റ്റും തന്നെഷ്ടാ.ഒന്നുമില്ലേലും 4 മണിക്കൂറില്‍ പെറ്റുവീണ മണ്ണിലിറങ്ങാലോ.......

ഇവിടെ ഇത്തരം ബിബിസി ടീംസില്ലാട്ടോ.......നാട്ടീല്‍ വന്നാല്‍ ഇവിടുത്തുക്കാര്‍ക്ക് വായിലൊതുങ്ങാത്ത ഇംഗ്ലീഷുമില്ല......ചില എമണ്ട്ന്മാര്‍ അറബി ചിലപ്പോള്‍ പറയുമായിരിക്കുമ്മ്, എങ്കിലും.........

നാട് തന്നെ നാട്.....വീട് തന്നെ വീട്.......പെറ്റമ്മ തന്നെ അമ്മ.......

രാജേഷ് ഗോപാലകൃഷ്ണന്‍ said...

സെനു, വിവരണം വായിച്ചു ഒത്തിരി ചിരിച്ചു കേട്ടോ, പക്ഷേ, എനിക്ക്‌ കൂടുതല്‍ ഇഷ്ടം നമ്മുടെ പൊടിയാടിയേ ചുറ്റി പറ്റിയുള്ള കഥകളാണ് കേട്ടോ...അടുത്ത പോസ്റ്റി നായി കാത്തിരിക്കുന്നു

മെലോഡിയസ് said...

ഇപ്പഴാ ഇതൊക്കെ ഒന്ന് വായിക്കാന്‍ പറ്റീത്... എന്റമ്മേ..അലക്കി പൊളീച്ചൂട്ടാ..ആ എളേമ്മ Vs ഏലീയാമ്മ അടിപൊളിയായി..

..വീണ.. said...

:)) കുടല്‍ മറിഞ്ഞെന്നു തോന്നുന്നു, ചിരിച്ചിട്ട് :D

വേണു venu said...

അങ്ങനെ ലണ്ടനും കണ്ടു. ചിരിച്ചു മറിഞ്ഞു. :)

മഴപ്പാറ്റകള്‍ said...

നന്നായിരിക്കുന്നു സുഹൃത്തേ....,വല്ലാതെ ബോധിച്ചു പോയി.

Sarija N S said...

ചിരിച്ചൂട്ടോ :)

അത്ക്കന്‍ said...

sooooooooooooooper

suja said...

ADIPOLI YAYITTUNDU

ചങ്കരന്‍ said...

ചിരിച്ചു മറിഞ്ഞൂ..

::: VM ::: said...

Simply Superb

Innaanu ee blog kandath ;) Bakki okke onnu nokkatt

ജീവി കരിവെള്ളൂര്‍ said...

:)

ചാണ്ടിക്കുഞ്ഞ് said...

കൊള്ളാല്ലോ വീഡിയോണ്‍...എന്നാലും ഇളയമ്മയെ എലിയാമ്മയാക്കിയ ഇവനെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം...സത്യം പറ സെനൂ...ഇത് നമ്മള് തന്നെയല്ലേ....

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

സേനു ഭായി ..നല്ലയവതരണം
പിന്നെ ഞങ്ങളിവിടെ പത്തിരിപത് ബൂലോഗർ ഉണ്ടേ .....
ഈ മണ്ടന്റെ ആദ്യപോസ്റ്റൊന്നിൽ (ലണ്ടന്മാർ മണ്ടനിൽ )ബിയറുപയോഗിച്ച് ഊരകഴുകുന്ന പരിപാടി ഇട്ടിട്ടുണ്ടായിരുന്നു കേട്ടൊ