ഏപ്രില്‍ ഫൂള്‍ എന്നും ചെറു സെറ്റുകള്‍ക്ക് ഒരു ഹരമാണു.
എന്റെ ചെറുപ്പത്തില്‍, പുളിക്കീഴുള്ള ഒരു അമേരിക്കന്‍ അച്ചായന്റെ വീടിന്റെ മതിലില്‍ വേദ വാക്യങ്ങള്‍ എഴുതി വെച്ചിരുന്നു. “ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ സേവിക്കും” എന്ന വാക്യം ഒരു ഏപ്രില്‍ ഫൂളിന്റെ അന്ന് നാട്ടുക്കാര്‍ വായിച്ചതിങ്ങനെ:- “ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ 'വിക്കും'”. ഒറ്റ രാത്രി കൊണ്ട് ‘സേ’ മാഞ്ഞു പോയി.
ഞങ്ങളുടെ അയല്‍പക്കത്ത് 2 ബദ്ധ ശത്രുക്കള്‍ താമസിക്കുന്നുണ്ട്. രണ്ട് വീട്ടിലേയും അമ്മച്ചിമ്മാര്‍ നേര്‍ക്ക് നേര്‍ കണ്ടാല്‍ തെറി വിളിയുടെ അഭിഷേകമാണു. അതിനു പ്രത്യേകിച്ച് ഒരു കാരണവും വേണ്ട. ഒരു ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഒരു അമ്മച്ചിയുടെ അന്തരിച്ച ഭര്‍ത്താവിന്റെ മാലയിട്ട ഫോട്ടോ, മറ്റേ അമ്മച്ചിയുടെ വീടിന്റെ ഭിത്തിയില്‍ തൂങ്ങി കിടക്കുന്നു. ഓഹ് പോരെ പുകിലു...ഏപ്രില്‍ ഫൂള്‍ എന്ന ദിനം മറന്ന് 2 പേരും വാശിയില്‍ തെറി പറഞ്ഞു..അവസാനം ദാണ്ട് പറക്കുന്നു...അപ്പച്ചന്റെ ചില്ലിട്ട ഫോട്ടോ അടുത്ത കണ്ടത്തിലേക്ക്...പിന്നെ അത് ഒരു യുദ്ധ കളമായി മാറി.
ഇതൊക്കെ കണ്ടും കേട്ടും ‘ഈ നിഷ്കളങ്കനായ പയ്യന്‍’ വളര്‍ന്നു. പതിവു പോലെ ക്ലാസ്സില്‍ കയറാത്ത ദിവസത്തെ നോട്ട് പകര്‍ത്തുന്നതിലേക്ക് ഒരു പയ്യന്റെ നോട്ടു ബുക്കെടുത്ത് പരതിയപ്പോള്‍ അതില്‍ വൃത്തിയായ കൈയക്ഷരത്തില്‍ പൂരിപ്പിച്ച ഒരു ഫോം എന്റെ ശ്രദ്ധയില്‍ പെട്ടു. കൊഡായ്ക് ഫിലിം മേടിച്ചപ്പോള്‍ കിട്ടിയ മത്സരത്തിന്റെ ഫോം, നല്ല കൈയക്ഷരമുള്ള ആരെയോ കൊണ്ട് പൂരിപ്പിച്ച് പോസ്റ്റ് ചെയ്യാന്‍ പാകത്തില്‍ റെഡിയായിരിക്കുന്നു. ആ ഫോമിന്റെ കവര്‍ ചിത്രം ഐശ്വര്യ റായി ഒരു കസേരയില്‍ ഇരിക്കുന്നു. തൊട്ടടുത്ത കസേര കാലി. പരസ്യ വാചകം ഇങ്ങനെ:- ഈ കസേരയില്‍ ചിലപ്പോള്‍ നിങ്ങളായേക്കാം. ഐശ്വര്യാ റായിയുമായി ഒരു ദിവസം, നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്....കാര്യങ്ങള്‍ എല്ലാം ഞാന്‍ പെട്ടെന്ന് തന്നെ എന്റെ ‘കുഞ്ഞ് ബുദ്ധിയില്‍’ ഫീഡ് ചെയ്തു.. ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ സ്റ്റയിലില്‍ ഫോം അതേ പോലെ മടക്കി വെച്ചു.
പിന്നെ എനിക്ക് കുറച്ച് ദിവസത്തേക്ക് നല്ല പണിയായിരുന്നു. കൊഡായ്ക്കിന്റെ നല്ല ഒരു എംബ്ലം വെട്ടി എടുത്തു. അവനെ വെള്ള പേപ്പറില്‍ ഒട്ടിച്ചു. പിന്നെ ഇളം മഞ്ഞ നിറത്തിലുള്ള പേപ്പറില്‍, ഫോട്ടോ കോപ്പി കൂടി എടുത്ത് കഴിഞ്ഞപ്പോള്‍ അടിപൊളി ലെറ്റര്‍ ഹെഡ് തയ്യാര്‍. പിന്നെ ഇംഗ്ലീഷില്‍ ഒരു എഴുത്ത് ഡ്രാഫ്റ്റ് ചെയ്തു. അത് ഈ ലെറ്റര്‍ ഹെഡില്‍ ഇലക്ട്രോണിക്ക് റ്റയിപ്പ് റൈറ്ററില്‍ റ്റൈപ്പ് ചെയ്യിപ്പിച്ചു. പിന്നെ കവറിന്റെ പുറത്തും മേല്‍ വിലാസം റ്റയിപ്പ് ചെയ്ത് റജിസ്റ്റേര്‍ഡ് പോസ്റ്റായി അയയ്ച്ചു. ഈ ഒറ്റ പരിപാടിക്ക് മൊത്തം ചിലവ് 16 രൂപാ.
ഒരു സുപ്രഭാതത്തില്‍ നമ്മുടെ സുഹൃത്ത് ഒരു എഴുത്ത് ക്ലാസ്സില്‍ കൊണ്ട് വന്ന് എല്ലാവരെയും കാട്ടി. കൊഡായ്ക്ക് കമ്പനിയില്‍ നിന്ന് വന്ന കത്ത്. ഐശ്വര്യാ റായി അവന്റെ വീട്ടില്‍ ഏപ്രില്‍ 14നു വരുന്നു. ഭക്ഷണം ടാജ് ഗ്രൂപ്പിന്റെ ഹോട്ടലില്‍ നിന്നും. ഇതായിരുന്നു കത്തിന്റെ ചുരുക്കം. ഞങ്ങള്‍ അവനൊപ്പം തുള്ളി ചാടി നൃത്തം ചെയ്തു.
അങ്ങനെ അവന്റെ വീട്ടില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. വീട് പെയിന്റടിച്ചു. ഒരു ടോയിലറ്റില്‍ യൂറോപ്പ്യന്‍ ക്ലോസറ്റ്, റ്റയില്‍സ് എല്ലാം ഫിറ്റ് ചെയ്തു. ഐശ്വര്യയ്ക്ക് ഒരു കുറവും വരരുതല്ലോ...കാര്യങ്ങളുടെ പോക്ക് കണ്ടപ്പോള്‍ എന്റെ ഉള്ള് കാളാന്‍ തുടങ്ങി.
അവസാനം ഏപ്രില്‍ 14 എന്ന ആ വലിയ ദിവസം വന്നെത്തി. ഞാനൊഴിച്ച് ബാക്കി വിളിക്കപ്പെട്ട സുഹൃത്തുക്കള്‍, അവന്റെ ഇടവകയിലെ വികാരിയച്ചന്‍, വീട്ടിലെ ഏറ്റവും അടുത്ത ബന്ധു മിത്രാധികള്‍ എല്ലാം വന്നെത്തി. [എന്റെ അമ്മയുടെ മൂത്ത മാവന്റെ അനുജത്തിയുടെ അമ്മാവന്റെ മകളുടെ ഒഴിവാക്കാന്‍ പറ്റാത്ത കല്യാണം. കല്യാണത്തിനു എനിക്ക് അമ്മയെയും കൊണ്ട് പോകണം.. എന്നാലും ഐശ്വര്യാ റായിയെ കാണാതെ കല്യാണത്തിനു പോകുന്നതിലുള്ള ‘വിഷമവും’ ഞാന്‍ സുഹൃത്തിനെ നേരിട്ട് അറിയിച്ചു.] അങ്ങനെ എല്ലാവരും വന്ന് ഇരുന്ന് ഇരുന്ന് ഇരുന്ന് വേരിറങ്ങി. ഉണ്ടായിരുന്ന ഐശ്വര്യം മുഴുവന്‍ നഷ്ടപ്പെട്ടു. അതിഥി ദേവോ ഭവഃ എന്ന മഹനീയ പാരമ്പര്യം മറന്ന് വരാതെ പോയ ഈ അതിഥിയെ നിന്ദിക്കാന്‍ തുടങ്ങി. എന്താണു ഐശ്വര്യ വരാതിരുന്നത്? ഇങ്ങനെ വരത്തില്ലായിരുന്നെങ്കില്‍ നേരത്തെ പറയേണ്ടേ??? അവള്‍ക്ക് മാത്രമേയുള്ളോ പണി...നമ്മള്‍ക്ക് ഒന്നും ഒരു വിലയുമില്ലേ... വില കൂടിയ കാഞ്ചിപുരം സാരി വെറുതെ ഉടുത്ത് നശിപ്പിച്ചുവെന്ന് പറഞ്ഞ് അവന്റെ അമ്മയും, ചേച്ചിയും ചിറി കോട്ടി. അങ്ങനെ പരാതികള്‍, പരിഭവങ്ങള്‍, പരിദേവനങ്ങള്‍ എല്ലാം വന്നു..അവസാനം സംഭവ ബഹുലമായി ഏപ്രില്‍ 14 അസ്തമിച്ചു.
ഏപ്രില്‍ 15 രാവിലെ തന്നെ സുഹൃത്ത് തനിക്ക് കിട്ടിയ കത്തില്‍ ഉള്ള ഫോണ്‍ നമ്പറില്‍ വിളിച്ചു മഹേഷ് കുല്‍ക്കര്‍ണിയെ തിരക്കി.[മഹേഷ് കുല്‍ക്കര്‍ണിയാണു ഈ എഴുത്ത് അയയ്ച്ചിരിക്കുന്നത്.] അങ്ങനെ ആരും അവിടെ ഇല്ലയെന്ന് പറഞ്ഞപ്പോള്‍ പിന്നെ ഇതു കൊഡായ്ക്ക് കമ്പനിയല്ലേയെന്ന് തിരക്കി. അതു ദില്ലിയിലുള്ള എതോ ഒരു വീട്ടിലെ നമ്പര്‍..സുഹൃത്തിനു ഒരു കാര്യം വ്യക്തമായി. പിന്നീട് കത്ത് വന്ന കവര്‍ ആ ഗ്രാമത്തിലെ ഒട്ടു മിക്ക കുറ്റാന്വേഷകരും വന്ന് സൂക്ഷ്മ പരിശോധന നടത്തിയതില്‍ നിന്നും ആ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോട്ടയത്ത് നിന്നുമാണെന്ന് കണ്ടെത്തി. അന്നരം ഉറപ്പിച്ചു; ആരോ തന്നെ പറ്റിച്ചതാണു. പക്ഷെ ആരു? ആ ചോദ്യത്തിനു ഇതു വരെയും ആരും ഉത്തരം കണ്ടെത്തിയിട്ടില്ല.
പക്ഷെ എനിക്ക് ഈ സംഭവത്തിന്റെ പേരില്‍ ഒരു കുറ്റ ബോധവും തോന്നിയില്ല. കാരണം ഞാന്‍ മുടക്കിയ വെറും 16 രൂപായുടെ ചിലവില്‍ അവന്റെ വീടും, പരിസരവും വൃത്തിയായില്ലേ...അവനു നാട്ടുക്കാരുടെ ഇടയില്‍ ഒരു പേരായില്ലേ...ഇതൊക്കെയല്ലേ ഒരു കൂട്ടുകാരനെ കൊണ്ട് ചെയ്യാന്‍ പറ്റൂ.... കേട്ടിട്ടില്ലേ, A friend in need is a friend in deed എന്ന്...............
[ഇനി മിക്ക സിനിമകളുടെയും തുടക്കത്തില്‍ എഴുതി കാണിക്കുമ്പോലെ, ഈ കഥയിലെ കഥയും, കഥാപാത്രങ്ങളും എല്ലാം സാങ്കല്‍പികമാണു. ഇനി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അതു തികച്ചും യാദൃശ്ചികം മാത്രം.]
ഇതൊക്കെയാണെങ്കിലും അടുത്ത പോസ്റ്റ് ഇറങ്ങാന്‍ താമസിച്ചാല്‍!!! ദേ!!! നിങ്ങള്‍ എന്നെ ഒന്ന് അന്വേഷിച്ചേക്കണേ!!!!
Tuesday, 1 April 2008
Subscribe to:
Post Comments (Atom)
23 comments:
ശരിക്കും!!??
ദുഷ്ടാ..:-) ഹഹഹ
നല്ലോം ചിരിച്ചു.
ഹൊ! അത് കലക്കന്‍ ഫൂളാക്കല്‍ തന്നെ!
മറ്റൊരു പൊടിയാടിക്കാരന്‍ :-)
ഞങ്ങടെ കുട്ടിക്കാലത്ത് പൊടിയാടിയിലെ കുറച്ചു ചെറുപ്പക്കാര്‍ ഏപ്രില്‍ ഒന്നിന് വളരെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ ആയിത്തീര്‍ന്നിരുന്നു. ചീര, വെണ്ടയ്ക്ക, പയര്‍, പാവക്ക, പടവലങ്ങ, ചക്ക എല്ലാം ഉള്ളവന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച് ഇല്ലാത്തവന്റെ വീട്ടുവാതുക്കല്‍ ഒരു അവിയലിന്റെ സാമഗ്രികള്‍ റെഡിയാക്കും. ഒരു പത്തു മുപ്പതു വീട്ടിലെയ്ക്കുള്ളത് അവര്‍ മോഷ്ടിചിരിക്കും. ഇപ്പോള്‍ കുറെ കാലമായ് ആ പരിപാടി ഇല്ല.
Santro kittiyathum ethupolanoo.Eniyum arkenkilum sammanam adichennu paranjalum visvashikkilla
Santro kittiyathum ethupolanoo.Eniyum arkenkilum sammanam adichennu paranjalum visvashikkilla
പഹയാ!! നിങ്ങള് ആളു പുലി തന്നെ....ആ കൂട്ടുകാരന്‍ ഈ വൈകിയ വേളയിലെങ്കിലും അറിയറ്ടെ "മഹേഷ്
കുല്കര്‍ണി" ആരായിരുന്നു എന്നു..
kollam,
Mr.Mahesh kulkkarni.
orkkuka,
Koduthal kollathum kittum!
Senuutta, ippravishyam april fool dinathil thanne ninte kathu vannu. nannairikkunnu. ee aliyanano innalil ninne odichittu adikkan sramichathu???
ഞാന്‍ ഏറെ ചിരിച്ചു മാഷേ
ഹ ഹ. 16 രൂപയ്ക്ക് പരിസരം വൃത്തിയാക്കിയ ഏര്‍പ്പാടു കൊള്ളാം.
:)
ചാത്തനേറ്:ഇനിയും എത്രയോ ഏപ്രില്‍ ഒന്നുകള്‍ കിടക്കുന്നു. ഐശ്വര്യാറായ് ഇനിയും ഒരെഴുത്തയച്ചേക്കും, ദുഷ്ടാാാാ...
ഐശ്വര്യയെ കാത്തിരുന്ന് ഐശ്വര്യം നഷ്ടപ്പെട്ട നാട്ടുകാര്‍....ദുഷ്ടാ കാലം നിങ്ങള്‍ക്ക് ഒരിക്കലും മാപ്പു തരില്ല..:-) ഇത്തിരി വരിയില്‍..ഒത്തിരി ഹാസ്യം..എഴുത്തിന്റെ കൈയ്യടക്കം നന്നായിട്ടുണ്ട്. തുടരുക...
http://nandaparvam.blogspot.com
ഓഹോ അപ്പോ താനാണെന്റെ പേരില്‍ കത്തയച്ചതല്ലേ? അന്ന് എപ്രില്‍ ഒന്നായത് കൊണ്ട് മാത്രം ഞാന്‍ അടങ്ങി, അല്ലേല്‍ കാണാമായിരുന്നു
എന്ന്
മഹേഷ് കുല്‍ക്കര്‍ണി
ഹായ് മഹേഷ് കുല്‍ക്കര്‍ണി....
കലക്കന്‍ ഫൂളാക്കല്‍ തന്നെ.... ഇതു വായിച്ചെങ്കിലും ആ കൂട്ടുകാരന്‍ മനസിലാക്കട്ടെ, ആരായിരുന്നു ആ മഹേഷ് കുല്‍ക്കര്‍ണി എന്നു.
എല്ലാ ഭാവുഗങളും നേരുന്നു.
ഇനിയിതാ കൂട്ടുകാരനു മനസിലായല്‍, ചിലപ്പോള്‍ ഞങള്‍ക്കിനി സിനുഭായിയെ നേരെ ചൊവ്വെ..................
കൊള്ളാല്ലോ ആള്
ഇത്രയും കൊള്ളരുതായ്മ കാണിച്ചിട്ട് പറയുന്ന കേട്ടില്ലേ...
ഞാന്‍ മുടക്കിയ വെറും 16 രൂപായുടെ ചിലവില്‍ അവന്റെ വീടും, പരിസരവും വൃത്തിയായില്ലേ...അവനു നാട്ടുക്കാരുടെ ഇടയില്‍ ഒരു പേരായില്ലേ...
:)) പോസ്റ്റ് രസിച്ചു
ഹഹഹ...രസിച്ചു.പക്ഷെ കണ്ടു പിടിച്ചിരുന്നെങ്കില്‍ എന്നൊന്നു ഓര്‍ത്തു നോക്കൂ!
inganathe tricks idakkidakku irakkiyaal keralam malinyavimukthamakummm...... nannayittundu..... gud sense of humour..... eagerly waiting for your next post....
april fool business was great.
april fool business was great.
കാലിനു തകരാറുപറ്റിക്കിടക്കുന്നതിന്റെ കാരണം പിടികിട്ടി. ഞാന്‍ പറഞ്ഞില്ലെ സൂക്ഷിച്ച് വേണം ബ്ലോഗെഴുതാന്‍ എന്ന്. ഇതു പോലെയുള്ള വിഷയണ്‍ഗള്‍ ഇനിയും ഉണ്ടാകുമല്ലോ? നല്ലൊരു എക്സ് റേ ഇപ്പോഴേ എടുത്ത് വയ്ക്കുന്നത് നല്ലാതാ. പിള്ളാരോട് പറയാം അച്ഛന്‍ മുന്‍പ് ഉണ്ടായിരുന്ന്ന എല്ല് ഇത്രയായിരുന്നു. ഇപ്പോ എത്ര ഉണ്ടെന്ന് കണ്ടോ...........
Entey......chettayee......
ethe valrey valrey nannyittunde.....
kollam...kalkkee.......bahurasam.....soooper
Satyam para aa American achante mathilil Yahovaye vitta koottathil eee karangal undarunno elliyo??? ente manasu parayunnu undayirikkumennu.... ho cheruppam muthale ellam feed cheyyanulla kazhivu nediya thalayalle... karthave nee than thunna...
entayalum ee publicine engane fool aakkannamarunno... hhhahaa njanannu bhagyavathy elalm kazhnju aalum arangum oke ozhinju kazhinja njan read cheythe...hehehehhehe
A friend in need is a friend in deed
[:-)]
Post a Comment