Tuesday 19 June 2007

ഗോണു ഒരു റിപ്പോര്‍ട്ട്‌-സ്വലേ

ഗോണു വരുന്നേ!!!ഗോണു വരുന്നേ!!!
പണ്ടേ ഈ ഒമാനിക്ക്‌ "ജ" ഇല്ല. പകരം "ഗ" ആണു. ആയതിനാല്‍ ഗൂണ്‍, ഗൂലൈ, ഓജ്സ്റ്റ്‌ എന്ന് പറയുന്ന ഈ ഒമാനി ഏതു ഗോണുവിനെ പറ്റിയാണു ഈ പറയുന്നത്‌ എന്ന് ഞാന്‍ ചിന്തിചു. ഇനി ഇവന്‍ ജൂണിനു തന്നെയാണോ ഈ ഗോണു എന്നു പറയുന്നത്‌ എന്നും ഞാന്‍ സംശയിക്കാതിരുന്നില്ല. ഗോണുവിനെ പറ്റി വളരെ ആധികാരികമായി എനിക്കു അറിയാം എന്ന ഭാവത്തില്‍ എന്റെകൂടെ ജോലി ചെയുന്ന ഒരു ഒമാനി ഭൂപടത്തിന്റെ അടുത്തേക്കു ഓടി, മസീറ ദ്വീപ്‌ കാട്ടി എന്തൊക്കെയോ അറബിയില്‍ പറഞ്ഞു കൊണ്ട്‌ ഇരുന്നു. കേള്‍വിക്കാരായ മറ്റ്‌ ഒമാനികളും വായും പൊളിചു ഈ കാലാവസ്ധ നിരീക്ഷകന്റെ വായിലേക്കു നോക്കി ഇരുന്നു. കാലാവസ്ധ നിരീക്ഷകന്‍ ഇവിടുത്തെ സമ്പ്രേഷണം കഴിഞ്ഞു അടുത്ത സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ ഞാന്‍ പതിയെ എന്റെ സഹപ്രവര്‍ത്തകരായ മറ്റ്‌ ഒമാനികളോട്‌ തിരക്കി, ആരാ, എന്തവാ ഈ ഗോണു??? പിന്നെ പലരും, പലതും ഗോണുവിനെ പറ്റി പറഞ്ഞു കൊണ്ടിരുന്നു. 125-250 ആയിരുന്നു ഗോണുവിന്റെ സ്പീട്‌ എങ്കില്‍ കൈ മാറി, വായ്‌ മാറി അതിന്റെ സ്പീട്‌ 1000 കവിഞ്ഞു. എല്ലാവരും ജോലി നിര്‍ത്തി ഗോണുവിനെ പറ്റി മാത്രം ചിന്തിച്ചു ഇരുപ്പായി.

വൈകിട്ട്‌ ഏഷ്യനെറ്റില്‍ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി പോയി. മസീറ എന്ന ഒരു ചെറിയ ദ്വീപില്‍ നിന്നും 1000 കണക്കിനു മലയാളികളെ മാറ്റി പാര്‍പ്പിച്ചത്രെ. 1000 കണക്കിനു മലയാളിയെ...അതും ഒരു ചെറിയ ദ്വീപില്‍ നിന്നും. ചുമ്മാതാണോ ചന്ത്രനില്‍ ചെന്നു ഇറങ്ങിയ നീല്‍ ആംസ്റ്റ്രോങ്ങ്‌ തങ്കപ്പന്‍ നായരുടെ ചായ കട കണ്ടു എന്നു പറഞ്ഞതു. ഈ അടുത്ത ഇട ജപ്പാനില്‍ ഒരു കപ്പല്‍ മുങ്ങിയപ്പോള്‍ അതിലും 3 മലയാളികള്‍ ഉണ്ടായിരുന്നത്രെ.

ഗോണുവിനെ പറ്റി വാര്‍ത്ത കേട്ടപോഴെ കേരളത്തില്‍ നിന്നും ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി.

ഏതായാലും ഗോണു തകര്‍ത്ത്‌ അടിചു. മസ്കറ്റില്‍ പല സ്തലത്തും കറന്‍ട്ടും, ഫോണും പ്രവര്‍ത്തന രഹിതമായി. മലയാളിക്കു കുപ്പൂസ്‌ തിന്നില്ലായെങ്കിലും മോബയില്‍ ഫോണ്‍ കൈയില്‍ വേണം എന്ന നിര്‍ബന്തം ഉള്ളപോഴാണു ഈ ഗോണു ഈ പണി കാണിച്ചതു. വരാന്‍ ഉള്ളത്‌ വഴിയില്‍ തങ്ങുമോ?

ഞങ്ങള്‍ ഇബ്രി എന്ന സ്തലത്താണു താമസം. മസ്കറ്റില്‍ നിന്നും 350 കി.മി ദൂരം. ഗോണു മസ്കറ്റില്‍ തകര്‍ത്ത്‌ അടിചപ്പ്പ്പോള്‍ ഇബ്രിയില്‍ പൊടി കാറ്റിന്റെ പ്രളയം ആയിരുന്നു. ഇവിടെ കാറ്റില്‍ പല റ്റിവി ഡിഷുകളും, വൈള്ളത്തിന്റെ ടാങ്കുകെളും റോഡില്‍ കൂടി ഓടി കളിച്ചു. പൊടി കൊണ്ട്‌ മുന്‍പില്‍ ഉള്ള യാതൊരു വസ്തുവും കാണാന്‍ പറ്റാത്ത അവസ്ത. ഇവിടെ ടെലിഫോണ്‍, കറന്റ്‌ എല്ലാം ഉണ്ട്‌. ഞങ്ങള്‍ റ്റീവിയുടെ മുന്‍പില്‍ തന്നെ ഇരുന്നു. ഇടയ്ക്ക്‌, ഇടയ്ക്ക്‌, മസ്കറ്റിലെ സുഹ്രുത്തുക്കളുടെ ഫോണ്‍ നംബറില്‍ കുത്തി ഭാഗ്യം പരീക്ഷിചു കൊണ്ട്‌ ഇരുന്നു.

അപ്പോള്‍ എന്റെ ഫോണ്‍ ശബ്ദിചു. കുവൈറ്റില്‍ നിന്നും എന്റെ സുഹ്രുത്ത്‌ ബിനോയി. അവന്‍ വിളിചു, " എടാ സെനുവേ, നീ ചത്തില്ലയ്യോടാ?" [ഏതായാലും അവനു എന്നെ വിളിക്കാന്‍ തോന്നിയല്ലോ?]

അല്‍പം കഴിഞ്ഞപ്പോള്‍ അടുത്ത ഫോണ്‍, മസ്കറ്റില്‍ നിന്നും സുജിത്ത്‌. അവന്‍ പറഞ്ഞത്‌ ഇങ്ങനെ..."എടാ, റ്റൊയോട്ട ഷോ റൂമില്‍ നിന്നും കാറുകള്‍ ഒലിച്ചു പോയി എന്നു. എടാ, നീ ആ റോഡിലേക്ക്‌ ഇറങ്ങി നില്ലെടെ...കാര്‍ വല്ലതും തടഞ്ഞാല്‍ 1-2 എണ്ണം അടുപ്പീരെടെ?"

മസ്കറ്റില്‍ കെട്ടിടത്തില്‍ കുടുങ്ങിയവര്‍ 9999 എന്ന നംബറില്‍ പോലീസിനെ വിളിച്ചപ്പ്പ്പോള്‍, ഈ കാറ്റില്‍ ഞങ്ങള്‍ക്കു ഒന്നും ചെയ്യാന്‍ പറ്റില്ലാ എന്ന മറുപടിയാണു ലഭിച്ചത്‌.എന്നാല്‍ ഇതു കേരളത്തിലെ പോലീസ്‌ ഒന്നു പറയട്ടെ. അപ്പോള്‍ കാണാം ബന്ത്‌, ഹര്‍ത്താല്‍, കളക്ടറേറ്റ്‌ മാര്‍ഛ്‌...പക്ഷെ റോയല്‍ ഒമാന്‍ പോലിസ്‌, മലയാളികളോട്‌ തന്നെ ഇതു പറഞ്ഞിട്ടും, മലയാളിക്ക്‌ നോ പ്രോബ്ലം..അന്നരം നമ്മുടെ ആള്‍ക്കാര്‍ക്കു അറിയാം-എവിടെ,എങ്ങനെ നില്‍ക്കെണം എന്ന്...യേത്‌...

ഇപ്പോള്‍ മസ്കറ്റ്‌ ശാന്തം. വെള്ളം ഇറങ്ങി.മുന്‍സിപാലിറ്റി വളരെ വേഗം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇപ്പോള്‍ ഇവിടെ കുടി വെള്ളത്തിനു ക്ഷാമം.ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ മാത്രം ആയ അനേകം ആള്‍ക്കാര്‍. എങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷം...

ഈ ഗോണുവില്‍ മരിച്ച 49 പേര്‍ക്കു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്‌..ഇനി ഒരു ഗോണു എങ്ങും വരരുതേ എന്ന പ്രാര്‍തനയോടെ.....

സെനു ഈപ്പന്‍ തോമസ്‌.

5 comments:

Unknown said...

toyoto car vallathum kayyel thadanjayirunno?
Bheekaran aaya Gonu vine ithrayum rasakaram aayi avatharippachathinu abinandanangal!!
Chechy.

അപരാജിത said...

hi achacha.really nice blogs.pinnae if you dont mind will u please tell me how to blog in malayalam?plssssss

Senu Eapen Thomas, Poovathoor said...

Priyamvada- I send a comment on your blog. Give me your E-Mail address to me. My E-Mail address-keralavisiontv@gmail.com
Achachan

Anonymous said...

HI FRIEND,
My name is prasanth. You said at the last 49 died.. Do you know the real story..I am staying in Muscat. We didnt had water for a week. Main areas were under 30 feet water,

And the death rate is higher than what you said, We have seen some villages at Quiriyath area, whare Gonu afftected badly.. all those villages are totally washed out.

Sulfikar Manalvayal said...

ഞാനിങ്ങനെയാ..... ഒരാളെ വായിച്ചു തുടങ്ങുംബോള് പഴമയില്‍ നിന്ന് തുടങ്ങും. ഏതായാലും ഞാന്‍ ആരംഭിക്കുന്നു. "ട്ടോ"
ഗോനു മറക്കാന്‍ കഴിയാത്ത ഓര്‍മയാണ്. ഞാനും ഒരു ഒമാന്‍ വാസിയായിരുന്നു. ഏഴ് വര്ഷം "സോഹാര്‍" ഉണ്ടായിരുന്നു. പിന്നെ ദുബൈയിലേക്ക് പറിച്ചു നട്ടു. (അവരുടെ സ്വദേശി വല്‍ക്കരണം)അതിന് ശേഷം വിദേശികള്‍ ആരും അവിടെ ജോലി ചെയ്യുന്നില്ലെ എന്ന് ചോദിച്ചാല്‍ ഉണ്ട് . ഇത് എന്നെ അവിടെ നിന്നും കേട്ട് കെട്ടിക്കാനായി ഭരണ കൂടം നടത്തിയ ഗൂഡാലോചനയായി ഞാന്‍ കണക്കിലെടുക്കുന്നു. കാരണം ഞാന്‍ പോന്നു രണ്ട് മാസം കൊണ്ട് ആ നിയമം ഒഴിവാക്കി. എപ്പടി.

കാണാം. ഇനിയും