പ്രീഡിഗ്രി കഴിഞ്ഞാല്‍ ഹോട്ടല്‍ മാനേജ്മന്റ് പഠിക്കാന്‍ പോവുകയെന്നതായിരുന്നു എന്റെ സ്വപ്നം. തലയില്‍ വലിയ വെള്ള തൊപ്പിയും വെച്ചു, തക്കാളിയും, സവോളയും, ഒക്കെ ചറ പറാന്ന് അരിയുന്നത് മിക്ക ദിവസങ്ങളിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലും പിന്നീട് കളറിലും ഞാന്‍ സ്വപനം കണ്ടും വന്നിരുന്നു. അങ്ങനെ ആ ജോലിയെ ഞാന്‍ അറിയാതെ തന്നെ അങ്ങ് സ്നേഹിച്ചു പോയി.പക്ഷെ താന്‍ സ്നേഹിച്ച ഈ ജോലിയോട് അപ്പയ്ക്കും, അമ്മയ്ക്കും ഒട്ടും താത്പര്യമില്ലായിരുന്നു.
പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ, അപ്പ നയം വ്യക്തമാക്കി. ഒറ്റ പൈസ ഡൊണേഷന്‍ തന്ന് ഹോട്ടല്‍ മാനേജ്മന്റ് പഠിപ്പിക്കാന്‍ വിടുകയേയില്ലായെന്ന്…. അങ്ങനെ അപ്പ സ്വാശ്രയ കാര്യത്തിലെ എം.എ.ബേബിയേക്കാളും മൂരാച്ചിയായി. അമ്മയെ ഒന്ന് പതപ്പിച്ച് കാര്യം ശരിയാക്കാമെന്ന് കരുതിയപ്പോള്‍ അമ്മയ്ക്ക് ഡോ: തോമസ് ഐസക്കിനേക്കാള്‍ ജാഡ. അപ്പ സമ്മതിച്ചാലും ഞാന്‍ വല്ലവന്റെയും പാത്രം മെഴുക്കാന്‍ നിന്നെ വിടത്തിലായെന്ന അമ്മയുടെ നിലപാടു കൂടി കേട്ടപ്പോള്‍ എന്റ്രന്‍സ് എന്നത് മാത്രമായി എന്റെ രക്ഷ. അങ്ങനെ മനോരമ പത്രത്തില്‍ എന്റ്രന്‍സ് വാര്‍ത്ത വന്നു.
ഞാന്‍ അപേക്ഷയും അയയ്ച്ച് കാത്തിരുന്നു.തിരുവനന്തപുരത്ത് വെച്ചായിരുന്നു പരീക്ഷ. ഫലം പുറത്തു വന്നപ്പോള്‍ ഞാന്‍ അകത്ത്. ഏതായാലും പരുമല തിരുമേനിയുടെ മുന്പില് രണ്ട് രൂപായ്ക്ക് കത്തിച്ച മെഴുകുതിരി മുതലാക്കി തന്നു. പരുമല തിരുമേനി അത്രയെങ്കിലും ചെയ്തു തന്നല്ലോ.... ഏതായാലും അകത്തായല്ലോ!!! ഇനി അടുത്ത കടമ്പ ഇന്റര്‍വ്യൂവാണു. അതില്‍ ഗ്രൂപ്പ് ഡിസ്ക്കഷനുണ്ട്..അതിനു ശേഷമാണു ഇന്റര്‍വ്യൂ. അങ്ങനെ ആ ദിവസവും വന്നു. അതും തിരുവനന്തപുരത്ത് തന്നെ.
ഇന്റര്‍വ്യൂവിന്റെ അവിടെ ചെന്നപ്പോള്‍ ഞാന്‍ ഒഴിച്ച് ബാക്കി എല്ലാവരുടെയും കഴുത്തില്‍ 'മറ്റവന്' നല്ല നീളത്തില്‍ തന്നെ കിടപ്പുണ്ട്-റ്റൈ. അല്പം കഴിഞ്ഞപ്പോള്‍ ഒരു ചേച്ചി വന്ന് ഞങ്ങളെ 10 പേരുടെ ഗ്രൂപ്പുകളായി തിരിച്ച് [ഏഴ് ആണുങ്ങളും, 3 കളറും], ഒരു ക്ലാസ്സ് മുറിയിലേക്കു കൊണ്ട് പോയി. പിന്നെയും കാത്തിരുപ്പ്. പക്ഷെ ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാവരും കുട്ടിക്കാലത്ത് സ്റ്റാറ്റ്ച്യൂ കളിക്കുന്നത് പോലെ, മിണ്ടാതെ, ചിരിക്കാതെ മസ്സിലും പിടിച്ച് ഇരിക്കുന്നു. അവന്മാര്ക്ക് ഒക്കെ പിടിക്കാന്‍ സ്വന്തമായി മസ്സിലും, കഴുത്തില്‍ കോട്ടണ്‍ റ്റൈയും ഒക്കെ ഉണ്ട്. കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടില്‍ തന്നെയെന്ന് പറഞ്ഞ മാതിരി ഞാന്‍ റ്റൈ കെട്ടി മസ്സിലു പിടിച്ച പരിഷകളെ ഒഴിവാക്കി കളേഴ്സിനെ നോക്കി ചിരിച്ചു. ചിരിച്ചാല്‍ മാര്‍ക്ക് കുറയുമെന്ന് പേടിച്ച് കളേഴ്സും ചിരിച്ചില്ല അവരുടെ ഒക്കെ ശ്വാസ തടസ്സത്തിനു ആശ്വാസമായി പങ്കജ കസ്തൂരി വന്നതു പോലെ ഞങ്ങളുടെ റൂമിലേക്ക് ഒരു അപ്പച്ചന് സാറും, ഒരു ആന്റിയും കടന്നു വന്നു. സ്വയം പരിചയപെടുത്തല്‍ കഴിഞ്ഞ് ഗ്രൂപ്പ് ഡിസ്ക്കഷന്. ഒരു ബോക്സില്‍ എന്തൊക്കെയോ എഴുതിയ കടലാസുകള്‍ ഇട്ടിരിക്കുന്നു. അതില്‍ നിന്നാണു വിഷയം. അപ്പച്ചന് സാര്‍ കൂട്ടത്തിലെ നല്ല കളറിനെ തന്നെ വിളിച്ചു കടലാസ്സ് പൊക്കിച്ചു. എന്റെ സകല പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് വിഷയം വന്നു-ക്രിക്കറ്റ്. എന്റെ ദൈവമേ!!! കപില്‍ ദേവിനെയും, ഗവാസ്ക്കറിനെയും ഒക്കെ കണ്ടാല്‍ തിരിച്ചറിയാമെന്നല്ലതെ ക്രിക്കറ്റ് എന്ന കളിയെ പറ്റി നോ ഐഡിയ. ഞാന്‍ ഒഴിച്ച് ബാക്കി എല്ലാവരുടെയും മുഖം, മഴ കാരണം ക്രിക്കറ്റ് കളി ജയിച്ച ഇന്ത്യാക്കാരുടെ സന്തോഷം. ഞാന്‍ അടി കൊണ്ട് കവിള് വീര്‍ത്ത്, കണ്ണുകള്‍ നിറഞ്ഞ ശ്രീശാന്തിനെ പോലെ ഇരുന്നു.
സംവാദം തുടങ്ങി... അതും ഇംഗ്ലീഷില്‍ ആണു സംവാദം. കുട്ടിക്കാലം മുതലേ ഇംഗ്ലീഷ് മീഡിയത്തിലാണു താന്‍ പഠിച്ചതെങ്കിലും, “മൈ നേം ഈസ് സെനു ഈപ്പന് തോമസ്” എന്നത് ഒഴിച്ച് ഒന്നും ചട പടായെന്ന് പറയാന്‍ പറ്റുന്നില്ലയെന്ന സത്യം എനിക്ക് അവിടെ വെച്ചു മനസ്സിലായി. അവിടെ ഉണ്ടായിരുന്ന കളേഴ്സാണെങ്കില് ക്രിക്കറ്റിനെ പറ്റി നല്ല വിവരവും. ആയതിനാല്‍ വയസ്സാന്‍ കാലത്ത് സൗജന്യമായി ആഗ്രാ വഴി (VIA AGRA) പോയ സന്തോഷത്തില്‍ ആ കളേഴ്സിന്റെ മുഖത്തു നിന്ന് ഒരു നിമിഷം പോലും കണ്ണ് പറിക്കാതെ അപ്പച്ചന് സാര്‍ ആ ഇരുപ്പ് ഇരുന്നു. അതു മുതലാക്കി ഞാന്‍ ഇടയ്ക്ക് ഇട റണ്‍സ്, സ്റ്റംപ്സ്, ബോള്‍ എന്നൊക്കെ പറയാന്‍ ശ്രമിച്ചുവെങ്കിലും അപ്പച്ചന് എന്റെ പിറുപിറുക്കലുകള്‍ കേട്ടതെയില്ല. സത്യത്തില്‍ കേള്‍ക്കാന്‍ മാത്രം ഞാന്‍ ഒന്നും പറഞ്ഞുമില്ല. അതെങ്ങനാ..നൗണും, വേര്‍ബും, അഡ്വേര്ബും, ഒക്കെ ശരിയാകുമ്പോള്‍ ഈ അപ്പച്ചന് എന്നെ നോക്കില്ല. അങ്ങനെ അവസാനം ഈ അപ്പച്ചന് സാര്‍ എന്റെ കുറ്റി പറിച്ച്, ഞാന്‍ ഔട്ടായി എന്ന് പ്രഖ്യാപിച്ചു. വേച്ചു വേച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോള്‍, “തന്റെ പാത്രം ഒന്നും കഴുകാന്‍ എന്നെ കിട്ടത്തില്ല..അതിനു താന്‍ വേറെ ആളിനെ നോക്കിക്കോ”..എന്ന് അമ്മ പറഞ്ഞ ആ ഡയലോഗ് പറയണമെന്ന് തോന്നിയെങ്കിലും, അവിടുത്തെ സെക്യുരിറ്റിക്കാരനെയും, അങ്ങേരുടെ കൈയിലെ വടിയും കണ്ടപ്പോള്‍ മിണ്ടാതെ ‘തിരോന്തോരം’ കാലിയാക്കുന്നത് തന്നെ ‘പുത്തി’യെന്ന് തോന്നി. താന്‍ ഔട്ട് ആയി എന്ന വാര്‍ത്ത വീട്ടില്‍ വിളിച്ച് പറഞ്ഞപ്പോള്‍....കെ. മുരളിധരനും, പത്മജയും, തോറ്റപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ സന്തോഷിച്ച ആരവം ആയിരുന്നു വീട്ടില്‍.
അങ്ങനെ തീരെ ഗതിയില്ലാതെ ഞാന്‍ ബി.കോമിനു ചേര്‍ന്നു. അതു പ്രൈവറ്റ് കോളെജില്‍. പക്ഷെ അപ്പോഴും എന്റെ മനസ്സിനെ അന്നത്തെ ആ ക്രിക്കറ്റ് സംവാദം നാണിപ്പിച്ച് കൊണ്ടെയിരുന്നു. ആയതിനാല്‍ എങ്ങനെയും മണി മണിയായി ഇംഗ്ലീഷ് പറയാന്‍ പഠിക്കുകയെന്നതായി എന്റെ ലക്ഷ്യം. അതിനായി പത്രങ്ങള്‍ പരതിയപ്പോള്‍ നമ്മുടെ മുന്‍ മുഖ്യമന്ത്രി നായനാര്ജിയെ ഇംഗ്ലീഷ് പഠിക്കാന്‍ സഹായിച്ചത് റാപ്പിഡെക്സ് ഇംഗ്ലീഷ് ലേര്‍ണിംഗ് ബുക്കാണെന്ന പരസ്യത്തെ തുടര്‍ന്ന് അതൊന്ന് വാങ്ങി. 2-3 ദിവസത്തെ പഠനം കൊണ്ട് അത് വെറും വേസ്റ്റാണെന്ന് മനസ്സിലായി പിന്നീട് അതിനു തെളിവെന്നോണം നായനാര്ജിയുടെ ഇംഗ്ലീഷും താന്‍ കേട്ടു. അങ്ങനെയിരിക്കെ മനോരമ പത്രത്തിനോടൊപ്പം ഒരു നോട്ടീസ് വന്നു-സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സ് കാവുംഭാഗത്ത് തുടങ്ങുന്നു. പഴയ എം.എ ഇംഗ്ലീഷ് അദ്ധ്യാപകനാണു നടത്തുന്നതു. അങ്ങനെ അവിടെ വിദ്യാര്‍ത്ഥിയായി. അവിടുത്തെ പൊട്ട പിള്ളെരുടെ മുന്പില് ഞാന്‍ ചെറിയ സായിപ്പായി.
അവിടുത്തെ സാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നല്ലൊരു പെന്‍ ഫ്രണ്ട് ഉണ്ടെങ്കില്‍ ഇംഗ്ലീഷ് നല്ലതാക്കാം എന്ന് അറിവു കിട്ടിയതിനെ തുടര്‍ന്ന് ഒരു പെന്‍ ഫ്രണ്ടിനെ തപ്പി നടന്നു. നീണ്ട തപ്പലിനൊടുവില്‍ പെന്‍ ഫ്രണ്ട്സിന്റെ ഒരു ബുക്ക് തന്നെ കിട്ടി. ഇംഗ്ലീഷ് പഠിക്കുന്നതിനോടൊപ്പം, എന്റെ സ്റ്റാമ്പ് ശേഖരണവും വര്‍ദ്ധിപ്പിക്കണം..പിന്നെ ഒക്കുകയാണെങ്കില്‍ ഒരു മദാമ്മയെ ലൈനടിക്കണം....അങ്ങനെ പോയി എന്റെ ചെറിയ മോഹങ്ങള്‍... അതിനെ തുടര്‍ന്ന് ആ ബുക്കില്‍ കണ്ട് ഒട്ടു മിക്ക രാജ്യങ്ങളിലെയും 18-21 റേഞ്ചിലുള്ള തരുണിമണികള്‍ക്കും അന്യായ സ്റ്റാമ്പ് ഒട്ടിച്ച് എഴുത്തുകള്‍ അയയ്ച്ചു. പിന്നെ മറുപടിക്കായി പോസ്റ്റുമാനെ കാത്തിരുപ്പായി. 4-5 മറുപടികള്‍ കിട്ടി. അതില്‍ ഒരാള്‍ വളരെ കാര്യമായി തന്നെ എഴുതി. പക്ഷെ എഴുത്ത് തുടങ്ങിയത് ഇങ്ങനെ...ഞാന്‍ കരുതിയതു പോലെ പെണ്ണല്ല. ആണാണു. വിശദമായ കത്തിനൊപ്പം കക്ഷി കുറച്ച് ജെര്‍മ്മന്‍ സ്റ്റാമ്പ്സ് കൂടി അയയ്ച്ചു തന്നു. ആണെങ്കില്‍ ആണു.സ്റ്റാമ്പ് തന്നതിനു താങ്ക്സ് ഒക്കെ പറഞ്ഞു അടുത്ത എഴുത്തു അയയ്ച്ചു. [അന്നു എഴുത്ത് എഴുതി വെട്ടി തിരുത്തി കളഞ്ഞ കത്തുകള്‍ സൂക്ഷിച്ച് വെച്ചിരുന്നെങ്കില്‍ ഉഗ്രന്‍ കോമഡി ആയേനെ.]അങ്ങനെ ഞങ്ങളുടെ ബന്ധം വളര്‍ന്നു. ഒരു എഴുത്തില്‍ സായിപ്പ് സായിപ്പിന്റെ ഫോട്ടൊ എനിക്ക് അയയ്ച്ചു തന്നു. ഒപ്പം എന്റെ ഒരു ഫോട്ടോയും സായിപ്പ് ആവശ്യപ്പെട്ടിരിക്കുന്നു. സായിപ്പിന്റെ ഫോട്ടോ കണ്ടപ്പോള്‍ തന്നെ എന്റെ ഉള്ള് കാളി. നല്ല ഉയരവും പൊക്കവും, തടിയും ഉള്ള ഒരു ചുള്ളന് സായിപ്പ്. ദൈവമേ!!! ഈ ഉള്ളവന്റെ ശരിക്കുള്ള ഫോട്ടോ അയയ്ച്ചു കൊടുത്ത് എന്റെ ശരീരം കണ്ട് സൗഹൃദ്ദം വേണ്ടായെന്ന് വെച്ചാല്‍ തന്റെ സ്റ്റാമ്പ് ശേഖരണം, ഇംഗ്ലീഷ് പഠിത്തം, പിന്നെ ഒത്താല്‍ ഒരു ജര്‍മ്മന്‍ യാത്ര എല്ലാം കോഞ്ഞട്ടയാകും...ആയതിനാല്‍ അപ്പയുടെ ഒരു സുഹൃത്തിന്റെ സ്റ്റുഡിയോയില്‍ നിന്നും നമ്മുടെ പഴയ സിനിമാ നടന് റഹ്മാന്റെ ഒരു ഫോട്ടോ സംഘടിപ്പിച്ച് കക്ഷിക്ക് അയയ്ച്ചു കൊടുത്തു. ഞങ്ങളുടെ സൗഹൃദ്ദം തുടര്‍ന്ന് കൊണ്ടേയിരുന്നു.
ഒന്നാം വര്‍ഷ ബി.കോമിന്റെ പരീക്ഷ പരുമല പമ്പാ കോളെജില്‍ എഴുതി അതിന്റെ വിവരം പറയാന്‍ ഞാന്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ, ഒരു വലിവുകാരിയെ പോലെ വലിച്ച് എന്നോട് പറഞ്ഞു:- എടാ...നീ എത്രയും പെട്ടെന്ന് വാ. അമ്മയുടെ സംസാരത്തില്‍ എന്തോ പന്തിക്കേട് തോന്നിയ ഞാന്‍ പെട്ടെന്ന് തന്നെ കിട്ടിയ ബസ്സിനു വീട്ടിലേക്ക് കുതിച്ചു. പൊടിയാടിയില്‍ നിന്ന് കൃത്യം ഒരു കിലോമീറ്റര്‍ നടത്തയുണ്ട് വീട്ടിലേക്ക്...ആയതിനാല്‍ ഒരു ഓട്ടോയ്ക്ക് തന്നെ വീട്ടിലേക്ക് കുതിച്ചു. പോകുന്ന വഴി ഓട്ടോക്കാരന് പറഞ്ഞു:- മോനെ തിരക്കി ഒരു സായിപ്പ് വന്നിട്ടുണ്ട്. പൊടിയാടി പോസ്റ്റ് ഓഫീസില്‍ പോയി വീട് തിരക്കി, അവിടുത്തെ പോസ്റ്റ് മാസ്റ്റര്‍ ഈ ഓട്ടോക്കാരനെ കൂട്ടിയാണു വീട്ടില്‍ വിട്ടതത്രെ. [കാരണം സെനു ഈപ്പന് തോമസ് എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലെ ഒറ്റ കുഞ്ഞിനു എന്നെ അറിയില്ല. ഞാന്‍ നാട്ടുകാര്‍ക്ക് ഓട്ടാഫീസിലെ കുഞ്ഞാണു.] ഓട്ടോ തിരിച്ചു വിടടോയെന്ന് പറയണമെന്ന് തോന്നിയെങ്കിലും, അമ്മയെ പോലെ തനിക്കും വലിവു തുടങ്ങിയതിനാല്‍ എന്റെ നാവ് പൊങ്ങിയതേയില്ല. റഹ്മാനും, താനും തമ്മില്‍ ഒരു ഛായ കൂടിയില്ല. എന്റെ ദൈവമേ...എന്നെ കാണുമ്പോള്‍ സായിപ്പ് എങ്ങനെയായിരിക്കും പ്രതികരിക്കുക. എല്ലാം ഓര്‍ത്തപ്പോള്‍ തന്നെ ഒരു മരവിപ്പ്....
ഗേറ്റ് കടന്ന് എന്നെ കണ്ടതും അമ്മ പറഞ്ഞു, നിന്നെ കാണാന്‍ ഇത് ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ. പുള്ളിക്കാരനോട് ഞാന്‍ സംസാരിക്കാന്‍ പെട്ട പാട്. അപ്പയാണെങ്കില്‍ ഇപ്പോഴാണു വന്നതും. എന്നെ കണ്ട് സായിപ്പിനു യാതൊരു ഭാവമാറ്റവുമില്ല. കാരണം എന്റെ കൂടെ റഹ്മാനില്ലല്ലോ....ഞാന്‍ സായിപ്പിന്റെ കൈ പിടിച്ച് കുലുക്കി ആ റഹ്മാന് തന്നെയാ ഈ റഹ്മാനെന്ന വലിയ സത്യം സായിപ്പിനെ ബോദ്ധ്യപ്പെടുത്തി. ഒരു ദിവസം സായിപ്പിനെ വീട്ടില്‍ താമസിപ്പിച്ച്, വള്ളത്തില്‍ ഒക്കെ കയറ്റി, പരുമല പള്ളി, വലിയ അമ്പലം മുതലായ പുണ്യ് സ്ഥലങ്ങളില്‍ കൊണ്ട് പോയി സകല പാപങ്ങള്‍ക്കും പ്രായശ്ചിത്തം ചെയ്ത്, പിറ്റേന്ന് വൈകിട്ടോടു കൂടി ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ടില്‍ കയറ്റി വിട്ടു. പോകാന്‍ നേരം സായിപ്പ് എനിക്ക് ഒരു കുപ്പി പോളോയുടെ പെര്‍ഫ്യൂമും, നട്ടല്ലായും [NUTELLA], ഒരു ലക്കോസ്റ്റിയുടെ റ്റീ ഷര്‍ട്ടും [റഹ്മാന് സൈസ്], കുറെ സ്റ്റാമ്പുകളും തന്നു. കേരളത്തിന്റെ ഓര്‍മ്മയ്ക്ക് അപ്പ സ്പോണ്സര് ചെയ്ത് ഈട്ടി തടിയില്‍ തീര്‍ത്ത നല്ല ഒരു ചുണ്ടന് വള്ളം സായിപ്പിനു ഈ ഉള്ളവന് കൊടുത്തു. അങ്ങനെ സായിപ്പ് യാത്രയായി.
വീട്ടില്‍ ചെന്നപ്പോള്‍ അപ്പ പറഞ്ഞു:- എന്റെടാ...ഇവള് [അമ്മ] നമ്മള് ഉദ്ദേശിച്ചതു പോലെയൊന്നുമല്ല. ഞാന്‍ വന്നപ്പോള്‍ ആറ്റിന്റെ അവിടെ സായിപ്പിന്റെ ഒപ്പം അവള് നില്ക്കുന്നു. ഞാന്‍ ചെന്നപ്പോള്‍ ഇവള് ഇംഗ്ലീഷില്‍ സായിപ്പിനോട് പറയുകയാ:- ദിസ് ഈസ് സെനൂസ് ഫാദര്‍. ദിസ് ഈസ് എ പമ്പാ റിവറും കണ്ട് കഴിഞ്ഞ് നമ്മുടെ പറമ്പില്‍ ഉള്ള അത്തി മരം കാട്ടി അമ്മ പറഞ്ഞു:- ദിസ് ഈസ് ഫിഗ്ഗ് ട്രീ. ഓട്ടാഫീസിന്റെ ചിമ്മിനി ചൂണ്ടി കാണിച്ച് അമ്മ പറഞ്ഞു:- ദിസ് ഈസ് റ്റയില്‍ ഫാക്ടറീസ് ചിമ്മിനി. അങ്ങനെ അമ്മ, “ദിസ് ഈസ്”കൂട്ടി ചേര്‍ത്ത സകലത്തിന്റെയും ഫോട്ടോ സായിപ്പ് എടുത്തു. പിന്നെ കുറച്ച് ദിവസത്തേക്ക് അമ്മ എന്തു ചെയ്താലും ദിസ് ഈസ് കൂട്ടി ഞങ്ങള്‍ പറയുമ്പോള്‍ പണ്ട് ക്രിക്കറ്റിന്റെ സംവാദ ക്ലാസ്സില്‍ താന്‍ ഇരുന്ന അതേ സ്റ്റയിലില്‍ അമ്മ മൗനം അവലംബിച്ചു.
ജര്‍മ്മനിയില്‍ തിരിച്ച് ചെന്ന സായിപ്പു, അമ്മ കാണിച്ച സകല് ദിസ് ഈസിന്റെയും ഫോട്ടൊ അയയ്ച്ചു തന്നു. അതിനു ഞാന്‍ മറുപടിയും കൊടുത്തു....പക്ഷെ നാളിതു വരെ അതിനു സായിപ്പിന്റെ മറുപടി വന്നില്ല.
റഹ്മാനെ കണ്ട് ഞെട്ടിയിട്ടോ, അതോ ദിസ് ഈസ് കേട്ട് ഞെട്ടിയിട്ടോ എന്ന് നൊ ഐഡിയ. സോറി സായിപ്പേ...സോറി...അങ്ങനെ എന്റെ വിവരക്കേടിനു ഒരു സായിപ്പും രക്തസാക്ഷിയായി.
ദൈവമേ!!! എന്നോട് ഇതിനൊന്നും കണക്കിടരുതേ!!!!
Wednesday, 1 October 2008
Subscribe to:
Post Comments (Atom)
46 comments:
ക്രിക്കറ്റ് കളിയും, ഇംഗ്ലീഷും....എനിക്കറിയാന്‍ വയ്യാത്ത രണ്ട് കാര്യങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ എന്റെ വലിയ ഒരു സ്വപ്നമാണു തകര്‍ന്ന് വീണത്. തുടര്‍ന്ന് ഞാന്‍ ഇംഗ്ലീഷ് പഠിക്കാനായി പാടുപ്പെട്ടത്തിന്റെ കദന കഥ.
Dear Senue, that part of joke related to Muraleedharan and Padmaja is very nice --- Santhosh
ഇത്രയും പോസ്റ്റുകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് :-) കലക്കി.
"ഒരു ലക്കോസ്റ്റിയുടെ റ്റീ ഷര്‍ട്ടും [റഹ്മാന് സൈസ്]!!!" :-))
very good narration... so nice to read....keep it up... and wish you all the best
നൈസര്‍ഗ്ഗികമായ വാസനയുള്ള ഒരാള്‍ക്കേ ഇങ്ങിനെ എഴുതാന്‍ കഴിയൂ. അനായാസമായ വായനാസുഖം തന്നു.നരേഷന് ഗംഭീരമായിട്ടുണ്ട്. തന്നത്താന്‍ കളിയാക്കി മറ്റുള്ളവരെ ചിരിപ്പിയ്ക്കുന്ന ആ ശ്രീനിവാസന് റ്റെക്നിക് വളരെ നന്നായി പ്രയോഗിച്ചിട്ടുണ്ട്...
(റ്റെയിക്കോഫും, സസ്റ്റൈനിങ്ങും നന്നായെങ്കിലും ആ ലാന്‍ഡിങ് കുറച്ച് ഫ്ലാറ്റ് ആയിപ്പോയി. അവിടുത്തെ ശ്രുതിയും കുറച്ച് കൂടി സിങ്ക് ആവാനുണ്ട്. മൊത്തത്തില്‍ മോശമില്ല എങ്കിലും, മോന് കുറച്ചുകൂടി ശ്രദ്ധിക്കണം. ഞാന്‍ മോനു് 75 മാര്‍ക്ക് തരുന്നു.പോരെ ?)
അഭിനന്ദനങ്ങളും, ആശംസകളും..
പ്രിയ സാനു പഴമ്പുരാണം നന്നാകുന്നുണ്ട് മുരളി പത്മജ ഉപമ ഏതായാലും കലക്കി അമ്മ ഇപ്പോഴും ദിസ ഈസ് പതിവായി ഉപയോഗിക്കുന്നുണ്ടോ... അന്വഷണങ്ങള്‍
ഹ ഹ.
ഇതേപോലൊരു ഗസ്റ്റ് എനിക്കും ഉണ്ടായിരുന്നു. പക്ഷെ അവര്‍ വരുന്നതറിഞ്ഞു ആംഗ്യഭാഷ പഠിച്ചിരുന്നു.
പിന്നെ പെണ്ണുകാണാന്‍ വന്നപ്പോഴും റഹ്മാന്റെ ഫോട്ടോ ആണൊ ആയച്ചു കൊടുത്തത്? :)
it was really nice,
"ദിസ് ഇസ് മൈ ഫാദര്‍" കലക്കി കേട്ടോ..
ഇങ്ങനെ ഓരോ വരിയിലും മനുഷ്യനെ ചിരിപ്പിച്ചു,വയറിന്റെ സ്ക്രൂ കളയുന്ന ഈ വിദ്യ എനിക്കൊന്നു പഠിപ്പിച്ചു തരാമോ സെനുചെട്ടാ?
എന്നാലും,സ്വന്തം ഫോട്ടോയ്ക്ക് പകരം റഹ്മാന്റെ ഫോട്ടോ അയച്ചു കൊടുത്തിരിക്കുന്നു!!അമിതാഭ് ബച്ചന്റെ ഫോട്ടോ ഒന്നും അയച്ചു കൊടുക്കാതിരുന്നത് ഭാഗ്യം!!
പോസ്റ്റ് ഇഷ്ടപ്പെട്ടു കേട്ടോ..
nalla ozhukkundu vaayikkaan..
ammayodu anweshanangal.....
ippol englishum cricket-um engane????
“ വയസ്സാന്‍ കാലത്ത് സൗജന്യമായി ആഗ്രാ വഴി (VIA AGRA) പോയ സന്തോഷത്തില്‍ ആ കളേഴ്സിന്റെ മുഖത്തു നിന്ന് ഒരു നിമിഷം പോലും കണ്ണ് പറിക്കാതെ അപ്പച്ചന് സാര്‍ ആ ഇരുപ്പ് ഇരുന്നു. “
ആ ഇരുപ്പ് എനിക്ക് കാണാൻ കഴിയുന്നുണ്ട്. രസിച്ചു. :)
നന്നായിരിക്കുന്നു ആഖ്യാനം.
ആ റഹ്മാന് തന്നെയാ ഈ റഹ്മാനെന്ന വലിയ സത്യം സായിപ്പിനെ ബോദ്ധ്യപ്പെടുത്തിയത് ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു.
അമ്മയുടെ ഇംഗ്ലീഷു കലക്കി :)
അന്നു ബോട്ടില്‍ കയറി ആലപ്പുഴയ്ക്കു പോയ സായിപ്പ് ഇടയ്ക്കു വച്ച് ഒരു ആത്മഹത്യാശ്രമം നടത്തിയെങ്കിലും മറ്റ് യാത്രക്കാരിടപെട്ടതിനാല് അതൊഴിവായി. ശിഷ്ടായുസ്സു മുഴുവന്‍ മനോരോഗിയായി കഴിയുകയാണിപ്പോഴും പാവം. ഇടയ്ക്കിടെ റഹ്മാന്റെ ഫോട്ടം നോക്കി ഇങ്ങനെ പറയും...
“This is a Rahman...."
ഹഹഹ...
ചിരിക്കാനിനി വയ്യച്ചായാ...
Senumone annu podiyadiyil ninnu autoyil veettilekku poyappol enthanu manasil aagrahichathu?? nannayirikkunnu mone.aa pallavi alpam sharpayo mone? anupallavi gambheeramayirunnu. athonnukoodi padamo? njangalkkuvendi...pakshe ondallo mone avasanam mone flat ayi poyee. adutha pravashyam sooshkikkane.ketto. mothathil nannayirikkunnu. 85 marks..ok mone
പോസ്റ്റ് ഉഗ്രന്‍.
റഹ്മാന് തന്നെയാ സേനുച്ചേട്ടനെന്ന് ആ സായിപ്പിനെ എങ്ങനെ പറഞ്ഞ് മനസിലാക്കി?
(അടുത്ത പോസ്റ്റ് അതാവട്ടെ)
U r a very good narrator and moreover the way you presented generates the readers enthusiasm.. Keep it up and keep posting..
നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു??? ഹോട്ടല്‍ മാനേജ്മെന്റിനു വിടാത്ത എന്റെ അപ്പയോടോ...എന്നെ തോല്‍പ്പിച്ച അപ്പച്ചന് സാറിനോടോ...അതോ നിങ്ങളോടോ......
സന്തോഷേ:- കഴിഞ്ഞ തവണയും പടക്കം തീരുന്നത് പോലെ കമന്റി..ഇത്തവണയും പതിവു തെറ്റിച്ചില്ല. സന്തോഷം സന്തോഷെ...സന്തോഷം..
ശ്രീവല്ലഭാ:- ഒരു പൊടിയാടിക്കാരനില് നിന്ന് ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഒരു പൊടിയാടിക്കാരന്റെ വീഴ്ച്ചയില്‍ സന്തോഷിച്ച പൊടിയാടിക്കാരാ വെച്ചിട്ടുണ്ട് കേട്ടോ....
ബാബുവെ:- ആ ലക്കോസ്റ്റിയുടെ ടീ ഷര്‍ട്ട് ഞാന്‍ എന്റെ കസിനു ഡൊണേറ്റ് ചെയ്തു. ഞാന്‍ ഒരു ദാന ശീലനാ...
ചന്ദ്രാ:- സന്തോഷം...ഇനി വരണേ...
അനൂപ് ആന്‍ഡ് ചക്കര:- എന്നെ കുത്തിയതിനും, കോമിയതിനും നന്ദി ഉണ്ടെ...
കുട്ടാ:- അവസാനം ഫ്ലാറ്റ് ആയി എന്ന് അറിയാം. അവസാനം എഴുതിയപ്പോള്‍...ഹാംബര്‍ഗറിന്റെ തെരുവില്‍ ഒരു ചെമ്പരത്തി പൂവ്, ചെവിയുടെ സൈഡില്‍ തിരുകി, ഒരു ഫോട്ടോയും എടുത്ത് ദിസ് ഈസ് എ റഹ്മാന് എന്ന് പറഞ്ഞ് നടക്കുന്ന സായിപ്പിന്റെ ചിത്രം മനസ്സില്‍ വന്നപ്പോഴെയ്ക്കും...എന്റെ കൈകള്‍ ഇടറി...അതാണു ശ്രുതി തെറ്റിയത്. 75 മാര്‍ക്ക് തന്നതില്‍ സന്തോഷം. അപ്പോള്‍ എനിക്ക് വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ്:- ബ്ലോഗ് അറ്റ് പഴം സ്പേസ് പുരാണംസ്.
വിനീതാ:- വന്നതിനു വായിച്ചതിനു നന്ദി. മുരളി, പത്മജ തോറ്റതില്‍ സന്തോഷിക്കുന്ന ഒരാളെ കൂടി കിട്ടിയതില്‍ സന്തോഷം. അപ്പയും അമ്മയും ഇപ്പോള്‍ കാനഡായില്‍ ആണു. ഇപ്പോള്‍ അടി പൊളി ഇംഗ്ലീഷാ..അമ്മ ബി.എസ്.സിക്കാരിയാ...
അനില്‍:- ആംഗ്യ ഭാഷ അത് എനിക്ക് പണ്ടെ വശമായിരുന്നു. പക്ഷെ ഗ്രൂപ്പ് ഡിസ്ക്കഷനു അത് പറ്റത്തിലായിരുന്നു. പെണ്ണു കാണാന്‍ വരുമ്പോള്‍ എങ്ങനാ ഞാന്‍ റഹ്മാനാകാന് പറ്റുന്നത്. അവള് അന്ധയല്ല...എന്റെ അനിലേ..
ഫാത്തിമാ:- വന്നതിനു, കമന്റിയതിനു നന്ദി. ഇനി വരണേ...
സ്മിതേ:- വയറിന്റെ സ്ക്രൂ ഇളകിയെങ്കില്‍ ഉടന്‍ തന്നെ ഡോകടറെ കാണുക. പിന്നെ സ്ക്രൂ കളുയുന്ന വിദ്യ പഠിക്കണമെങ്കില്‍ ഏതെങ്കിലും അവാര്‍ഡ് സിനിമാ കണ്ടാല്‍ മതി. സ്ക്രൂ എപ്പോള്‍ ഇളകിയെന്ന് ചോദിച്ചാല്‍ മതി. അമിതാബ് ബച്ചനെ എല്ലാവര്ക്കും അറിയാവുന്നത് കൊണ്ടാണു മാറ്റി പിടിച്ചതു
ഗൗരിയേ:- സന്തോഷം...അമ്മ എന്നെ അന്വേഷിച്ചു നടക്കുന്നു. ഞാന്‍ ഇപ്പോള്‍ പിടിക്കിട്ടാ പുള്ളിയാ...അമ്മയ്ക്ക്. [ക്രിക്കറ്റ് ഇപ്പോഴും തഥൈവ. ഇംഗ്ലീഷ് ലേശം ഓക്കെ.]
പോങ്ങുമ്മൂടാ:- എലി പുന്നെല്ല് കണ്ട പോലെ..സേം..സേം.. ഈ ഇരുപ്പ് പോങ്ങുമ്മൂടന് കണ്ടതില്‍ സന്തോഷം.
എനിക്ക് അമ്മയുടെ കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തെങ്കിലും ഒരു വഴി പറഞ്ഞു തായോ.....
സസ്നേഹം,
പഴമ്പുരാണംസ്.
ithu vayichittu ippol ammaykku ore oru aagraham, njan oru ticket ethrayum pettannu eduthu kodukkanam polum, muscatilekku. koodathe oru parachilum,'this is a gu va pra' ennu.
chechy
വാട്ടീസ് ദിസ് ?
ദിസ് ഈസ് വാട്ടീസ്.
എന്നൊരൊ കഥയുണ്ട്. അതോര്‍മ്മ വന്നു ഇത് വായിച്ചപ്പോള്‍.
ആസ്വദിച്ചു :)
ഇതു വരെ വായീച്ചതില് ഏറ്റവും നല്ല കഥ.ഏറ്റവും ഇഷ്ടപെട്ടത് "ഞാന്‍ അടി കൊണ്ട് കവിള് വീര്‍ത്ത്, കണ്ണുകള്‍ നിറഞ്ഞ ശ്രീശാന്തിനെ പോലെ ഇരുന്നു"
സേനു ശരിക്കും അസ്വദിച്ചാണ് വായിച്ചത് നന്നായിരിക്കുന്നു
“ദിസ് ഈസ്...”
കൊള്ളാം രസകരമായിട്ടുണ്ട്.
സെനൂ..
അപ്പോഴെങ്ങനാ ഞാന്‍ വിളിക്കട്ടോ
സകല ദിസ് ഈസിന്റെയും കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തെങ്കിലും ഒരു വഴി അതു ഞാന്‍ അമ്മയോട് തന്നെ ചോദിയ്ക്കാം എന്താ?
അടുത്ത് തന്നെ ടൊറാണ്ടൊയ്ക്ക് പോകാം ..
സെനൂ നന്ദി മനസ്സറിഞ്ഞു ചിരിച്ചു
എങ്ങനെയും മണി മണിയായി ഇംഗ്ലീഷ് പറയാന്‍ പഠിക്കുകയെന്നതായി എന്റെ ലക്ഷ്യം...ഇപ്പൊള്‍ എങ്ങനാ ?നല്ല ബെല്‍ ബെല്‍ ആയിട്ട് ഇംഗ്ലീഷ് പറയുമോ?
സെനു, അന്ന് മസ്സില് പിടിച്ചിരുന്ന കൂട്ടതിലോരളാണ് ഞാന്‍ .,അന്നെതായാലും ഔട്ട് ആയതു നന്നായി ,ടൈ കെട്ടി അകത്തു കയറിയ പലരും ഇപ്പോഴും ,ആ ടൈ മറ്റു പലതിനും ഉപയോഗിക്കുന്നുണ്ട് . എവിടെ കോവളത്ത് ആയിരുന്നോ ?
ആഗ്ര അപ്പച്ചനെയും ,നിറങ്ങളെയും ,പപ്പിക്കുട്ടി മുരളി ശ്രീ ശാന്ത് മാരെയും നന്നായി ബോധിച്ചു ,നാട്ടിലെ മംഗ്ലീഷ് മീഡിയം കഴിഞ്ഞു വരുന്ന മുറി സായിപ്പിന് കുഞ്ഞുങ്ങളെ ഓര്‍ത്തു പോയി പോസ്റ്റ് വായിച്ചപ്പോള്‍ ...........ഹ ഹ ദിസ് ഇസ് എ കലക്കന്‍ സംഗതി .
ദിസ് ഈസ് വാട്ട് ഇസ് ഐ ഈസ് റ്റോള്‍ഡ് ഈസ് .. .. സംഭവം (വയാഗ്ര ) കലക്കി..പിന്നെ കരുണാകര കുടുംബത്തിനുള്ള പാരയും.. മോനെ.. നീ നന്നായി വരും.. എല്ലാ ആശംസകളും..
നന്നായി ചിരിപ്പിച്ചു. നന്ദി
ദിസ് പോസ്റ്റ് ഈസ് അടിപൊളി ...ഐ ലാഫ് ഡ്... കണ്‍ഗ്രാജുലേഷന്‍സ്........!
ദിസ് ഈസ് മൈ മദര്‍ എല്ലവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷെ എന്റെ മദറിനിത് സഹിച്ചില്ല കേട്ടോ
നന്ദാ:- കല്യാണം കഴിഞ്ഞ് ബ്ലോഗ് ലോകത്തേക്ക് ഇനി തിരിഞ്ഞു നോക്കില്ലായെന്നാണു കരുതിയത്. ഹണിമൂണിന്റെ തിരക്കിലും എത്തിനോട്ടം മറക്കാഞ്ഞതിനു നന്ദി.
റഹ്മാന്റെ ഫിഗര്‍ കണ്ടപ്പോള്‍ തന്നെ സായിപ്പ്; ഇവന് എന്റെ ഒരു കൈയ്ക് ഇല്ലല്ലോ എന്ന് ഓര്‍ത്തതോ...അതോ കേരളത്തിലെ ജയിലിലെ ബോണ്ടായെ പറ്റി നേരത്തെ അറിഞ്ഞതോ...വലിയ ഞെട്ടല്‍ ഞാന്‍ ആ മുഖത്ത് കണ്ടില്ല. എന്നെ കള്ള ഫോട്ടോ അയയ്ച്ചു പറ്റിച്ചു എന്ന വാചകത്തില്‍ എല്ലാം ഒതുക്കി.....
ജുബിനേ:- ഈ കഥ എഴുതി കൊണ്ടിരുന്നപ്പോള്‍ തന്നെ എന്റെ മനസ്സിലെ ചിത്രം ഇതു തന്നെയായിരുന്നു. സായിപ്പ് ആത്മഹത്യക്ക് ശ്രമിച്ചില്ല. കാരണം ചങ്ങനാശ്ശേരി-ആലപ്പുഴ റൂട്ടിലെ വെള്ളത്തില്‍ ചാടിയാല്‍ അഫ്രിക്കന്‍ പായലിന്റെ താഴേക്ക് സായിപ്പ് പോകില്ലായെന്ന് ചിന്തിക്കാനുള്ള ബ്രൈയിന്‍ കക്ഷിക്കുണ്ടായിരുന്നുവെന്ന് തോന്നുന്നു. ഏതായാലും ജുബിന്റെയും, എന്റെയും ചിന്ത ഒരു പോലെയായല്ലോ....സേം പിഞ്ച്.
ചാണ്ടി:- പൊടിയാടിയില്‍ നിന്ന് ഓട്ടോയ്ക്ക് വീട്ടിലേക്ക് പോയപ്പോള്‍ ഞാന്‍ എന്റെ മസിലും, റഹ്മാന്റെ മസിലും ഒന്നു മനസ്സില്‍ ഓര്‍ത്തു. നീ പിന്നെ എന്താ ഐഡിയാ സ്റ്റാര്‍ സിങ്ങറിന്റെ സെറ്റില്‍ നിന്ന് ചാടി പോണതാണോ??? 85 മാര്‍ക്കിനു നന്ദി. വോട്ട് ചെയേണ്ട ഫോര്‍മാറ്റ് കുട്ടനു കൊടുത്തിട്ടുണ്ട്.
കുറ്റ്യാടിക്കാരാ:- എന്നെ കണ്ടതേ, എന്റെ ശരീരം കണ്ടപ്പോഴെ സായിപ്പ് ഞാന്‍ പറഞ്ഞതെല്ലാം ചിശ്വസിച്ചു. അതു പോസ്റ്റാക്കാനുള്ള വകുപ്പില്ല. ഈ ശരീരം ഒരു അടിക്കില്ലായെന്ന് സായിപ്പ് മനസ്സിലാക്കിയത് എന്റെ 'ഫാഗ്യം'
ഈദ് അടിച്ചു പൊളിച്ചോ?
സജുവേ:- നന്ദിയുണ്ട് കേട്ടോ...നിങ്ങളുടെ പ്രോത്സാഹനം എനിക്ക് വയാഗ്ര.
ചേച്ചി:- അമ്മയ്ക്ക് ഒരു ടിക്കറ്റ് എടുക്കുന്നതിനൊപ്പം എനിക്ക് ഒരു ടിക്കറ്റ് കാനഡായ്ക്ക് കൂടി എടുത്തോ?
ദിസ് ഈസ് എ ഗു.വ.പ്ര യെന്നാല്‍...ഗുണം വരാന്‍ പ്രയാസം എന്നാണു സംസ്കൃതത്തില്‍ അര്‍ത്ഥം. അല്ലാതെ ഗുരോ വന്ദനം പ്രഭോ എന്നൊന്നും തെറ്റി വായിക്കരുതേയെന്ന് അപേക്ഷ.
മനോജെ:- ഏത് ബാറില്‍ പോയപ്പോള്‍ കേട്ടതാ. ഇത്...പൊടിയാടിയില്‍ അടി പൊളി ഇംഗ്ലീഷാ...
സസ്നേഹം,
പഴമ്പുരാണംസ്.
അന്യായം അണ്ണാ !! കൂടുതലോന്നും പറയുന്നില്ല !! ;)
എന്നാലും പാവം സായിപ്പ് പിന്നെ മറുപടി അയയ്ക്കാതിരുന്നത് എന്തായിരിയ്ക്കും?
രസകരമായ അവതരണം.
സായിപ്പ് പിന്നെ കേരളത്തിലേ വന്നിട്ടുണ്ടാവില്ലാ..അല്ലേ സെനു.
നമ്മളെപ്പോലെ സൌന്ദര്യം നോക്കി ഫ്രണ്ട്ഷിപ്പ് കൂടുന്ന സ്വഭാവം സായിപ്പിന്മാര്ക്കില്ലെന്നു നമ്മള്ക്കറിയില്ലായിരുന്നല്ലോ. നടീനടന്മാരെ പോലും സൌന്ദര്യം നോക്കി എടുക്കുന്നവരാ നമ്മള്.
"ദിസ് ഈസ് ഔര്‍ മൈന്‍ഡ് സെറ്റ്". ഞാനും സെനുവിനെപ്പോലെ ഇംഗ്ലീഷ് അറിയാത്ത ഇംഗ്ലീഷ് മീഡിയക്കാരനാ...
രാജേഷെ:- ഞാന്‍ ഇത്രയും ഓര്‍ത്തില്ല. അടി കൊണ്ട് കവിള് വീര്‍ത്തു എന്നു എഴുതിയപ്പോഴെയ്ക്കും...അതായി രാജേഷിനു ഏറ്റവും ഇഷ്ടപ്പെട്ട കഥ. മനസ്സിലിരുപ്പ് മനസ്സിലായതു ഇപ്പോഴാ...
അനൂപ്:- നന്ദി...ഇനിയും വരണം...
കൃഷ്:- ദിസ് ഈസ് എ സ്റ്റോറി...വായിച്ചതിനു, കമന്റിയതിനു നന്ദി..ഇനിയും വരണേ..
മാണിക്യം:- ഒത്തിരി പേരു കോച്ചിങ്ങിനു വന്നിട്ടുണ്ട്. ഞാന്‍ ബിസിയാ... ബെല്‍ ബെല്‍ ആയിട്ടല്ല ഡോളര്‍, ഡോളര്‍ [മണി മണി] ആയിട്ടും അമ്മ ഇംഗ്ലീഷ് പഠിപ്പിക്കും.
സുരേഷേട്ടാ:- അന്ന് മസ്സില് പിടിച്ചിരുന്ന കളേഴ്സിനെ ഒഴിച്ചു ആരെയും ഞാന്‍ കണ്ടിട്ടില്ല. ടൈയുടെ മറ്റ് ഉപയോഗക്രമങ്ങള്‍ എന്തൊക്കെ? ഒത്താല്‍ അതും ഒരു പോസ്റ്റാക്കാം. കോവളത്തു വെച്ചായിരുന്നു ഈ നാടകം...തന്നെ തന്നെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു...വേച്ചു വേച്ച് ഇറങ്ങി വന്നത്...
ബഷീറെ:-ഇംഗ്ലീഷ് ഗ്രാമര്‍ മൊത്തം തെറ്റാ...എന്റെ അടുത്ത് കോച്ചിങ്ങിനു വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഉടനെ തന്നെ റെജിസ്റ്റ്രര്‍ ചെയ്തു കൊള്ളു. കരുണാകര കൂടുംബത്തിനിട്ട് പാര വെച്ചാല്‍ എന്റെ ഗതി...അധോ ഗതി...
ആദര്‍ശ്:- നോക്കി എഴുതിയിട്ടും തെറ്റിച്ചു. ദിസ് ഈസ് എ അടിപൊളി പോസ്റ്റ് എന്നായിരുന്നു ഉപയോഗിക്കേണ്ടത്...ആ പോട്ടെ..നന്ദി..ഇനി വരണെ...
ചുള്ളന്:- ഞാന്‍ ന്യായമായതു പോലും പറഞ്ഞില്ല. അപ്പോള്‍ എന്നാ സിംഗപ്പൂരില്‍ പോകുന്നത്...അവിടുത്തെ നല്ല സ്റ്റാമ്പുകള്‍ ഈയുള്ളവനു അയയ്ച്ചു തരണേ...പ്ലീസ്.
ശ്രീയെ:- സായിപ്പ് വീട്ടില്‍ വന്ന് ഞങ്ങളുടെയെല്ലാം ഒടുക്കത്തെ ഇംഗ്ലീഷ് കേട്ട്, സായിപ്പിന്റെ ഇംഗ്ലീഷ് തീരെ മോശമാണെന്ന് മനസ്സിലാക്കുകയും, അതിനെ തുടര്‍ന്ന് ഓക്സ്ഫോര്‍ഡ് യൂണിവെര്സിറ്റിയില് ലിറ്ററേച്ചറിനു ജോയിന്‍ ചെയ്യുകയും ചെയ്തുവെന്നാണു കേട്ടു കേള്‍വി...
കൃഷണ.തൃഷണ:- വണക്കം. സായിപ്പ് പിന്നെ കേരളത്തില്‍ എന്നല്ല എങ്ങും പോയി കാണില്ല. സായിപ്പും, മദാമ്മയും സൌന്ദര്യം നോക്കി കെട്ടാറില്ലായെന്ന് ബാബു ആന്റണി മദാമ്മയെ കെട്ടിയപ്പോഴാ മനസ്സിലായത്. കൃഷ്ണയുടെ അടി പൊളി ഇംഗ്ലീഷാ...എന്റെ കൂടെ കൂടിക്കോ....ഇനി വരണേ....
പാവം സായിപ്പ്. പണ്ടിതു പോലെ ഒരു പെന്ഫ്രണ്ടിന്റെ കഥ എഴുതിയത് വിശാലമനസ്കനായിരുന്നു, അതുപോലത്തെ പെന്‍ഫ്രന്‍ഡ് ആവാതിരുന്നത് ഭാഗ്യം.
This is soopper post..senuvetta...:)
സേനുവേ....
:-)
തമനുഅണ്ണാ, സൂക്ഷിച്ചോ, തമനൂന് ഒരു വമ്പന്‍ എതിരാളി (ഞാനോടീ) :-)
ഹോട്ടല്‍ ഇന്‍ഡസ്ട്രി എന്നു കേട്ടാല്‍ ഇപ്പോഴും 90% മലയാളികള്‍ക്കും എന്തോചതുര്ഥിയാണ്, ഈ കാലഘട്ടത്തില്‍ പോലും. ഇതിനുത്തരവാദികള്‍ മലയാള സിനീമയുടെ സംവിധായകരാണെന്നു പറയാതെ വയ്യാ. സിനിമയില്‍ കാണുന്ന ഹോട്ടലാണ് നമ്മുടെ ആള്‍ക്കാരുടെ മനസ്സിലുള്ള ഹോട്ടല്‍, കൂട്ടത്തില്‍ നമ്മുടെ നാട്ടിലെ ചായക്കടകളും. ഞങ്ങടെ ഒരു പയ്യന് മൈക്രോബയോളജിയില്‍ പി.ജിയും കഴിഞ്ഞ് ഇവിടെ ഒരു നല്ല ഹോട്ടല്‍ ഗ്രൂപ്പില്‍ ഫുഡ് ഹൈജീന്‍ മാനേജരായി ജോലിനോക്കുന്നു. കല്യാണം ആലോചിക്കാനിറങ്ങിയപ്പോഴല്ലേ കളി! നല്ലകല്യാണങ്ങളൊക്കെ ഒത്തുവരുമ്പോള്‍ അവസാനം അത് ഒഴിഞ്ഞുപോകും. കാരണം ഇതുതന്നെ. “ഹയ്യോ, പയ്യനു ഹോട്ടലിലാ പണി അല്യോ.. ഓ.. എന്നാ ഞങ്ങള്‍ക്കു താല്പര്യമില്ല” എന്ന മട്ടില്‍. എന്തുചെയ്യും!! അവസാനം ഒരു വര്‍ഷത്തേക്ക് ഒരു മൈക്രോബയോളജി ലാബിലേക്ക് ജോലി വാങ്ങി, കല്യാണം കഴിച്ചു. എന്നിട്ട്, പഴയഫീല്ഡിലേക്ക് വീണ്ടുമാറി, നല്ല ശമ്പളവുമായി കഴിയുന്നു.
അതു പോട്ടെ.
എഴുത്തുരീതി പതിവുപോലെ സുന്ദര്‍.
ചിലയിടത്ത് തമാശയ്ക്കായി മാത്രം ചില പ്രയോഗങ്ങളും, ദ്വയാര്ത്ഥങ്ങളുമൊക്കെ കണ്ടു. അത് അവിടെ ഇല്ലെങ്കിലും നിലവിലുള്ള തമാശയ്ക്ക് ഒരു ഭംഗവും വരില്ല :-)
നന്നായി വീണ്ടും എഴുതൂ.
ഓ.ടോ. : മറ്റേ മെയില്‍ അയച്ചത് ഞാനല്ല. അഭിനവ് ബിന്ദ്രയാണ് :-)
saayippinte address kiyyil ille innu poyi kaanaan vayye? adi parcel ayakkan viyyaathodavum marupadi ayakkaanjath
ഹോ വായിക്കാന്‍ വൈകിപ്പോയല്ലൊ :( ന്നാലും വായിക്കാതെ പോകാന്‍ പറ്റണില്ല
വളരെ നന്നായിരുന്നു..........നല്ല ശൈലി....വായിച്ചിരുന്നു പോയി.... :)
കുതിരവട്ടാ:- ഒത്തിരി നാളായല്ലോ കണ്ടിട്ട്.... വിശാലമനസ്ക്കന്‍ പറഞ്ഞ പെന്ഫ്രണ്ടിനെ പറ്റി ഞാന്‍ കേട്ടിട്ടേയില്ല. പാവം::: സായിപ്പോ ;) ഞാനും എന്റെ അമ്മയുമല്ലേ പാവങ്ങള്‍.
ജിഹെഷേ:- ദിസ് ഈസ് എ സൂപ്പര്‍ [super] പോസ്റ്റ് എന്നാണു ശരി. സൂപ്പറിനു അത്രയും '0' വേണ്ട ജിഹെഷേ....അടുത്ത ബാച്ചിലേക്ക് പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്..
അപ്പു:- സത്യം, പറഞ്ഞതെല്ലാം സത്യം. ഈ സിനിമാക്കാരാ എന്നെ ഈ രീതിയില്‍ ആക്കിയത്. കണ്ണപ്പന്റെ ചായ കടയും, കുമാര വിലാസം ഹോട്ടലും എല്ലാം എന്റെ സ്വപനത്തെ പിച്ചി ചീന്തി.
ദ്വയാര്‍ത്ഥങ്ങള്‍ തമാശയുണ്ടാക്കാന്‍ വേണ്ടി സൃഷ്ടിച്ചവയല്ല. ആ സാറിന്റെ ഇരുപ്പ് അങ്ങനെ തന്നെയായിരുന്നു. തെറ്റുകള്‍ തിരുത്താം...
പിന്നെ തമനു ചേട്ടനു ഞാന്‍ പാരയാകില്ല കേട്ടോ....ഞങ്ങള്‍ പത്തനംതിട്ട ജില്ലക്കാരാ...
റ്റീനായെ:- ഏതു സായിപ്പിനും ഒരു അബദ്ധം പറ്റും. പക്ഷെ ഏതു മലയാളിക്കാ അബദ്ധം പറ്റുക. എനിക്ക് എന്തൊരു സൂക്കേടാ...ജര്‍മ്മനിയില്‍ പോയി അടി മേടിക്കാന്‍...
സരിജേ:- ഒത്തിരി ആയി സരിജേ കണ്ടിട്ട്...എന്തു പറ്റി... വായിച്ചതിനു, കമന്റിയതിനു എല്ലാം നന്ദി.
അപര്‍ണ്ണ:- സന്തോഷം... വായിച്ചിരുന്നതിനു... ഇനിയും വരണേ!!!!
സ്നേഹത്തിനു, കമന്റിനു എല്ലാ നന്ദിയും.....
പഴമ്പുരാണംസ്.
Hi Senu... "This is my mother" Super Hit !!!! Yaadhoru samshayavum illa.
Ottayirippil 2 praavashyam vaayichu...
Orupaadu chirichu...bhaaryakkum ishttepettu...
സൊനു...രസിച്ചു വായിച്ചു..നന്നായി...
Excellent Narration.valare adikam nannaavunnundu.Chila usages gambheeram.All the best
adipoli :D
senu, valare nannayittundu. Humar sense aparam thanne.. abhinandhanagal.
Post a Comment