Friday, 31 October 2008

പരുമല പുരാണം.

ഒരു കൃസ്ത്യന്‍ ഓര്‍ത്തഡോക്സ്‌ പാരമ്പര്യത്തില്‍ ജനിച്ചത്‌ കൊണ്ട്‌ പരുമല പള്ളിയും, പരുമല തിരുമേനിയും എന്റെ വീക്ക്‌ പോയിന്റായിരുന്നു. ഞാന്‍ എത്ര മോശമായി പരീക്ഷ എഴുതിയാലും രണ്ട്‌ രൂപായുടെ മെഴുകുതിരി കത്തിച്ച്‌ ആ ഫോട്ടൊയുടെ മുന്‍പില്‍ നിന്ന് കൈ കൂപ്പി പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ പാസ്സ്‌. ഈ അത്ഭുത പ്രവര്‍ത്തി മൂലം ഞാന്‍ അറിയാതെ തന്നെ തിരുമേനിയുടെ ഫാനായി മാറി. ഈ പ്രാര്‍ത്ഥനയുടെ ശക്തി മൂലം തല്ലു കിട്ടേണ്ട പല നല്ല പ്രവര്‍ത്തികളും അപ്പയുടെയും, അമ്മയുടെയും, ചേച്ചിയുടെയും കണ്ണില്‍പെട്ടിട്ടേയില്ല.

നവംബര്‍ ഒന്നും രണ്ടും തീയതികളിലാണു പരുമല പെരുന്നാള്‍. മറ്റു പെരുന്നാള്‍ പോലെയല്ല ഇവിടുത്തെ പെരുന്നാള്‍. കാല്‍നടയായിട്ടാണു ഇവിടേക്ക്‌ ഭക്തര്‍ വരുന്നത്‌. അതും ദൂര ദേശത്തു നിന്നും കുഞ്ഞു കുട്ടി പരാധീനങ്ങളുമായി പാട്ടും പാടി വരുമ്പോള്‍ ഞങ്ങളുടെ പള്ളിയിലും, അക്കര പള്ളിയിലും വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കും. കൂടാതെ എന്തെങ്കിലും കടിയും കുടിയും കൂടെ കാണും. ഓര്‍ത്തഡോകസുകാരാ- അപ്പോള്‍ കടിയും കുടിയും അടിപൊളിയായിരിക്കുമെന്നാണു ചിന്തയെങ്കില്‍ തെറ്റി. കട്ടന്‍ കാപ്പിയും, മുട്ടന്‍ ബണ്ണും ആണു റിഫ്രഷ്മെന്റായി കൊടുക്കുന്നതു. ബണ്ണ്‍ തുണ്ടയില്‍ നിന്ന് ഇറങ്ങുന്നതിനു വേണ്ടിയാണു കട്ടന്‍ കാപ്പി. പക്ഷെ കട്ടന്‍ കാപ്പി ഇറങ്ങി പോകണമെങ്കില്‍.....അത്‌ ഇതു വരെ ഞങ്ങള്‍ കണ്ടു പിടിച്ചിട്ടില്ല. കാരണം ഈ ഒറ്റ കട്ടന്‍ കാപ്പി തന്നെയാണു ‘വിത്തൗട്ടായും’, ‘വിത്ത്‌ ആയിട്ടും’ സപ്പ്ലൈ ചെയ്യുന്നത്‌. [കാനാവിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കിയ കര്‍ത്താവിന്റെ പിന്‍ഗാമികള്‍ക്ക്‌ ഇതൊക്കെ വെറും നിസ്സാര സംഭവമല്ലേ]....റെസ്റ്റും കഴിഞ്ഞു ബണ്ണും മേടിച്ചു കുട്ടികള്‍ പിന്നെ ഉത്സാഹത്തോടെ നടന്ന് വഴിയില്‍ കാണുന്ന ചാവാലി പട്ടിയെ ഈ കയ്യില്‍ ഇരിക്കുന്ന ബണ്ണ്‍ വെച്ചാണു എറിയുന്നത്‌.... ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ പട്ടികള്‍ക്ക്‌ ബണ്ണ്‍ കൊണ്ട്‌ ഏറു കിട്ടുന്ന മാസം നവംബറാണെന്ന് കലണ്ടര്‍ നോക്കാതെ തന്നെയറിയാം.....അതു പോലെ കന്നി മാസവും...

അങ്ങനെ തിരുവല്ല എം.ജി.എം സ്ക്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കാന്‍ ചേര്‍ന്നതോടു കൂടി ഞാനും ഈ പദയാത്രയില്‍ ഒരു അംഗമായി. പദയാത്രക്ക്‌ ഒരു മാസം മുന്‍പു മുതലേ പാട്ടുകള്‍ പഠിപ്പിക്കും. ആ പാട്ടുകള്‍ ഒക്കെ പാടി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ കയറിയിറങ്ങി കിട്ടുന്ന ബണ്ണുകള്‍ കളക്റ്റ്‌ ചെയ്ത്‌ 'തികച്ചും ഭക്തി സാന്ദ്രമായ പദ യാത്ര'. പദയാത്രയില്‍ നമ്മള്‍ എന്തെങ്കിലും വൃത്തിക്കേടുകള്‍ കാട്ടിയാല്‍ എപ്പ്പ്പോള്‍ അടി കിട്ടിയെന്ന് ചോദിച്ചാല്‍ മതി. അതിനാല്‍ നമ്മള്‍ പദയാത്രകള്‍ക്ക്‌ എന്നും മിസ്റ്റര്‍ ക്ലീനായിരുന്നു. പിന്നെ പള്ളിയില്‍ ചെന്ന് കഴിഞ്ഞാല്‍ നേര്‍ച്ച ഇടാന്‍ വീട്ടില്‍ നിന്നു അനുവദിക്കുന്ന പൈസ പെരുന്നാള്‍ പ്രമാണിച്ച്‌ കാണിക്ക വഞ്ചികയില്‍ വീണിട്ടില്ല. പകരം വെയിലു കൊണ്ട ക്ഷീണം തീര്‍ക്കാന്‍ ബോണ്‍വിറ്റ ഐസ്‌ എന്നു പറഞ്ഞ്‌ കിട്ടുന്ന കോലില്‍ കുത്തി കിട്ടുന്ന ഐസ്‌ തിന്നും. പിന്നെ സേമിയ ഐസ്‌ തിന്നും.അവസാനം ചിറിയും ഒക്കെ തുടച്ച്‌ പള്ളിക്ക്‌ ചുറ്റും വലം വെച്ച്‌, ഒടുക്കത്തെ തള്ളും പിടിച്ച്‌ ഏതെങ്കിലും പ്രൈവറ്റ്‌ ബസ്സില്‍ ഞാന്ന് 10 പൈസ കൊടുത്തും, കൊടുക്കാതെയും പൊടിയാടിയില്‍ വന്ന് ഇറങ്ങും. ഇതൊക്കെയായിരുന്നു ഈയുള്ളവന്റെ പദയാത്രയുടെ കാര്യപരിപാടികള്‍.

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഞങ്ങളുടെ ഒരു ബന്ധു പരുമല ആശുപത്രിയില്‍ കിടക്കുന്നു. വൈകുന്നേരം സ്ക്കൂള്‍ വിട്ടു വീട്ടില്‍ വന്നപ്പോള്‍ അമ്മ ഈ അപ്പച്ചന്റെ കാര്യം പറഞ്ഞു. പിന്നെ എന്റെ കസിന്‍ ബ്രദര്‍ കൂടി വന്നിട്ട്‌ ഞങ്ങള്‍ മൂവരും കൂടി കാറില്‍ ആശുപത്രിയില്‍ പോയി. അപ്പച്ചനെ കണ്ട്‌ തിരിച്ച്‌ പരുമല പള്ളി കഴിഞ്ഞപ്പോള്‍ മാത്രമാണു പരുമല പള്ളിയില്‍ കയറാതെ വീട്ടില്‍ പോകുന്നുവെന്ന സത്യം ഒരു കുഞ്ഞ്‌ ഓര്‍ത്തഡോക്‍സ്‌ വിശ്വാസി മനസ്സിലാക്കിയത്‌. ഇത്‌ എനിക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. പരുമല പള്ളിയില്‍ കയറിയിട്ട്‌ പോകാം....ഇതു വരെ വന്ന് പരുമല പള്ളിയില്‍ കയറാതെ പോവുകയെന്ന് പറഞ്ഞാല്‍...പരുമല തിരുമേനി എന്തു വിചാരിക്കുമെന്ന് വരെ അമ്മയോടും കസിന്‍ ബ്രദറിനോടും ഞാന്‍ നിര്‍ദ്ദാക്ഷണ്യം ചോദിച്ചു. അവസാനം സഹിക്കെട്ട്‌ കസിന്‍ പരുമല പള്ളിയില്‍ വണ്ടി നിര്‍ത്തി. പള്ളിയില്‍ കയറുന്നതിനു മുന്‍പ്‌ അമ്മ എന്റെ കൈയിലേക്ക്‌ അഞ്ച്‌ രൂപാ നോട്ട്‌ തന്നു.

പരുമല തിരുമേനിയുടെ ഫോട്ടൊയ്ക്ക്‌ മുന്‍പില്‍ കൈകള്‍ കൂപ്പി, ഭയ ഭക്തിയോടെ പ്രാര്‍ത്ഥനയാരംഭിച്ചു. ഒരു മിനിട്ട്‌ കഴിഞ്ഞു കാണും, എന്റെ തൊട്ടട്ടുത്ത്‌ നിന്ന് ഒരു കരച്ചില്‍ കേള്‍ക്കാം. ഞാന്‍ പതുക്കെ എന്റെ കണ്ണ്‍ തുറന്ന് നോക്കിയപ്പോള്‍, രണ്ട്‌ കൈകളും ഇല്ലാത്ത ഒരു ചേട്ടന്‍, അവിടെ നിന്ന് കരഞ്ഞ്‌ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ എന്റെ പരിധിയില്‍ പെടുന്ന പ്രശ്നം അല്ലാതിരുന്നിട്ടും, പ്രാര്‍ത്ഥന നിര്‍ത്തി ചേട്ടന്റെ മുഖത്തേക്ക്‌ തന്നെ നോക്കി നിന്നു.

ചേട്ടന്റെ കരച്ചിലും, പ്രാര്‍ത്ഥനയിലും മനസ്സലിഞ്ഞ്‌, അമ്മ പള്ളിയില്‍ നേര്‍ച്ചയിടാന്‍ തന്ന അഞ്ച്‌ രൂപാ എടുത്ത്‌, [തിരുമേനിക്ക്‌ ഈ അഞ്ച്‌ കിട്ടിയിട്ട്‌ എന്തെടുക്കാനാ എന്ന ചിന്തയോടെ] ചേട്ടന്റെ പോക്കറ്റിലേക്ക്‌ തള്ളി. തള്ളലിന്റെ ശക്തി അല്‍പം കൂടി പോയോയെന്ന് സംശയം. ചേട്ടന്‍ പ്രാര്‍ത്ഥന നിര്‍ത്തി കണ്ണ്‍ തുറന്ന് നോക്കിയപ്പോള്‍ പോക്കറ്റില്‍ അഞ്ച്‌ രൂപാ...അടുത്ത്‌ ഞാന്‍…അഞ്ച്‌ രൂപാ ദാനം നടത്തിയ ഞാന്‍ ദുരിതാശ്വാസ ക്യാമ്പില്‍ ചോറും, കറികളും വിളമ്പി കൊടുത്ത്‌..അവിടെ കൂടി നില്‍ക്കുന്ന പത്രക്കാരുടെയും, റ്റിവിക്കാരുടെയും ഒക്കെ മുന്‍പില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ഗമയില്‍ നിന്നു. ചേട്ടന്‍ എന്നോട്‌ തിരക്കി...നീയാണോ എന്റെ പോക്കറ്റില്‍ അഞ്ച്‌ രൂപാ വെച്ചത്‌... അതെ ചേട്ടാ അതെ...മുകേഷ്‌ അമ്പാനിയെക്കാട്ടിലും നന്നായി ഞാന്‍ തലയാട്ടി. ഞാന്‍ നിന്നോട്‌ പൈസ ചോദിച്ചോ??? കണ്ടോ തിരുമേനി, കണ്ടോ...ഇവന്‍ എന്നെ പിച്ചക്കാരനാക്കിയില്ലെ...യില്ലെ..യില്ലെ [എക്കോ] എന്ന് പറഞ്ഞ്‌ നേരത്തെതിലും ഉറക്കെ കരയാന്‍ തുടങ്ങി. വാദി പ്രതിയാകുന്ന ഒരു സ്‌മെല്‍ മൂക്കില്‍ അടിച്ച കാരണം ഞാന്‍ പതുക്കെ ഒന്നു വലിയാന്‍ ശ്രമം നടത്തിയെങ്കിലും ആ ശ്രമം പൊളിച്ച്‌ കൊണ്ട്‌ ചേട്ടന്‍ എന്നെ വീണ്ടും തടഞ്ഞിട്ട്‌ പോക്കറ്റില്‍ താന്‍ ഇട്ട പൈസ എടുക്കാന്‍ പറഞ്ഞു. അതോടെ രംഗം വഷളായി. 800 AA പ്രകാരം ദാനം ചെയ്ത പൈസക്ക്‌ റ്റാക്സ്‌ ഇളവ്‌ കിട്ടുമെന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും അവിടെ കൂടിയ കാഴ്ച്ചക്കാരുടെ എണ്ണതിനു മുന്‍പില്‍, ചേട്ടന്റെ കരച്ചിലിനു മുന്‍പില്‍, അമ്മയുടെയും, കസിന്റെയും നോട്ടത്തിനു മുന്‍പില്‍ ഞാന്‍ ഒരു 'സ..സ..ഖാ..ഖാ..വ്‌ വ്‌ ഇ.എം.എസ്‌' ആയി മാറി. അവസാനം അമ്മ രംഗത്ത്‌ കടന്ന് വന്ന് പൈസ എന്നെ കൊണ്ട്‌ എടുപ്പിച്ച്‌ വേഗം എന്നെയും തോളില്‍ തൂക്കി സ്ഥലം കാലിയാകി. അമ്മയുടെ തോളില്‍ ഇരുന്ന് ഞാന്‍ ആ ചേട്ടന്‍ കരഞ്ഞതിലും ഉച്ചത്തില്‍ കരഞ്ഞു.....എനിക്കറിയാം ഈ പൊക്കി എടുക്കലിന്റെ 'സൈഡ്‌ എഫെക്ട്‌സ്‌'. വലിയ ഒരു കരയുന്ന കൊച്ചനെയും ഒക്കത്തു വെച്ച്‌ ശര വേഗത്തില്‍ പായുന്ന എന്റെ അമ്മയെ കണ്ട്‌ പള്ളിയിലേക്ക്‌ പ്രവേശിക്കാന്‍ വന്ന ആള്‍ക്കാര്‍ ഒരു പക്ഷെ കരുതിയിരിക്കും-ഇതെന്നാ ‘സൂര്യമാനസം’ സിനിമയുടെ ഷൂട്ടിങ്ങാണോ??? ഒക്കത്തിരിക്കുന്നത്‌ ‘പുട്ടുറുമീസാണോ???’

വണ്ടിയില്‍ കയറിയിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല. വീട്ടില്‍ ചെന്നാല്‍ താന്‍ ആ ചേട്ടനെ പോലെ കരയുന്ന രംഗം മനസ്സില്‍ സങ്കല്‍പ്പിച്ചതും ഡോള്‍ബി എഫെക്ടിലായി എന്റെ കരച്ചില്‍.

വീട്ടില്‍ ചെന്നപ്പാടെ താന്‍ ആരോടും ഒന്നും മിണ്ടാതെ ഓടി പോയി കട്ടിലില്‍ അഭയം പ്രാപിച്ചു. സത്യത്തില്‍ അതൊരു മുന്‍ക്കൂര്‍ ജാമ്യാപേക്ഷ ആയിരുന്നു. ഏറെ സമയം കഴിഞ്ഞ്‌ താന്‍ വളരെ ശാന്തനായി, കരഞ്ഞ്‌ വീര്‍ത്ത കണ്ണുകളുമായി അടുക്കളയുടെ അടുത്ത്‌ ചെന്നപ്പോള്‍ എന്നെ പറ്റി തന്നെ അവിടെ ചൂടന്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു. എന്നെ കണ്ടതും അമ്മ തുടര്‍ന്നു...പള്ളിയില്‍ കയറാതെ പോന്നതാ...അതെങ്ങനാ അന്നെരം വല്ലവന്റെയും വായില്‍ ഇരിക്കുന്നത്‌ കേള്‍ക്കാതെ ഇവനുറക്കം വരത്തില്ലല്ലോ....ഭാഗ്യമായി അവനു കൈ ഇല്ലാഞ്ഞത്‌... കൈയുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ കേവലം 5 രൂപായുടെ മുടക്കില്‍ ആ ചേട്ടന്‍ 50 ചുവന്ന കസേരയും, ഒരു നീല ടാര്‍പ്പോളിനും സ്പോണ്‍സര്‍ ചെയ്തേനെ... [ശവ സംസ്‌ക്കാര ചടങ്ങുകള്‍ക്ക്‌] അന്ന് വൈകിട്ട്‌ കുടുംബ പ്രാര്‍ത്ഥനയ്ക്കിരുന്നപ്പോള്‍ ചേച്ചിയാണു ബൈബിള്‍ വായിച്ചത്‌. സദൃശ്യവാക്യങ്ങള്‍ ഇരുപത്തിയാറാം അദ്ധ്യായം. അതില്‍ 17ആമത്തെ വാക്യം:- 'തന്നെ സംബന്ധിക്കാത്ത വഴക്കില്‍ ഇടപെടുന്നവന്‍ വഴിയെ പോകുന്ന നായുടെ ചെവിക്ക്‌ പിടിക്കുന്നവനെ പോലെ'...ഈ വാക്യം വായിച്ചിട്ട്‌ എല്ലാവരും എന്നെ നോക്കിയപ്പോള്‍ എനിക്ക്‌ ശലോമോനെക്കാട്ടിലും ജ്ഞാനം വന്ന കാരണം ഞാന്‍ മൗനിയായിരുന്നു.
അന്ന് എന്റെ അമ്മ മുന്‍ഷി പരീക്ഷയ്ക്ക്‌ പഠിക്കും പോലെ എന്തു പറഞ്ഞാലും പരുമല സംബന്ധമായ പഴഞ്ചൊല്ലുകള്‍ ഇറക്കി വിട്ടു കൊണ്ടെയിരുന്നു.

1] മോങ്ങാന്‍ ഇരുന്ന നായുടെ തലയില്‍ കോക്കനട്ട്‌ വീണു.

2] വടി കൊടുത്ത്‌ അടി വാങ്ങി.

3] കിട്ടാനുള്ളത്‌ കിട്ടിയപ്പോള്‍ കിട്ടന്‍ അടങ്ങി.

4] ചുമ്മാതിരുന്ന .....ചുണ്ണാമ്പ്‌ ഇട്ട്‌ പൊള്ളിച്ച പോലെയായി.

5] കോന്തന്‍ കൊല്ലത്ത്‌ പോയത്‌ പോലെയായി.

6] വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത്‌ പറയാന്‍ പറ്റാത്തിടത്ത്‌ വെച്ചതു പോലെയായി.

7] വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ...

8] പാത്രം അറിഞ്ഞു വേണം പിച്ചയിടാന്‍.

9] വിളിക്കാ ചാത്തത്തിനു ഉണ്ണാന്‍ പോകരുത്‌.

10] ചുണ്ടയ്ക്ക കൊടുത്ത്‌ വഴുതനങ്ങ വാങ്ങി..

ഇത്രയൊക്കെ പഴൊഞ്ചൊല്ലുകള്‍ കേട്ടിട്ടും, മൗനം സെനുവിനു ഭൂഷണം എന്നതു കൊണ്ട്‌ അന്നത്തെ ദിവസം ഞാന്‍ മൗനിയായി തന്നെയിരുന്നു....

ഹൊ...ദാന ശീലര്‍ക്ക്‌ വരുന്ന ഒരോ പ്രശനങ്ങളെ....

34 comments:

Senu Eapen Thomas, Poovathoor said...

പരുമല തിരുമേനി...പരുമല ഭക്തി...ദാനശീലം ഇതൊക്കെ ഈ ഉള്ളവന്റെ വീക്ക്‌ പോയിന്റ്സായിരുന്നു. ആ വീക്ക്‌ പോയിന്റ്‌ പൊളിച്ചടുക്കിയ കഥ.

ഇതൊക്കെ നിങ്ങളോട്‌ എന്തിനാ പറയുക... ലോകത്തെ രക്ഷിക്കുവാന്‍, പാപികളെ രക്ഷിക്കാന്‍ വന്ന യേശുവിനെ ക്രൂശിച്ച നാടല്ലെയിത്‌.... അതു വെച്ച്‌ നോക്കുമ്പോള്‍ ഇത്‌ വെറും സാമ്പിള്‍...

വായിയ്ക്കുക...കമന്റുക.

സസ്നേഹം,
പഴമ്പുരാണംസ്‌.

smitha adharsh said...

പഴം പുരാണത്തിലെ "പരുമല പുരാണം" ഇഷ്ടപ്പെട്ടു.ധന നഷ്ടം,മാനഹാനി എന്നിവ വരുത്തിയ ഈ അപൂര്‍വ സംഭവം കലക്കി.നെര്ച്ചയിടാന്‍ തന്ന കാശ് നേര്‍ച്ചപ്പെട്ടിയില്‍ ഇടാതെ ബോണ്‍ വിറ്റ ഐസും,സേമിയ ഐസും വാങ്ങി തിന്നു പ്രൈവറ്റ് ബസില്‍ പൈസ കൊടുക്കാതെ പോന്നതിനു പരുമല തിരുമേനി വേല വച്ചു. എനിക്ക് ഇതു വായിച്ചു കഴിഞ്ഞപ്പോ സമാധാനമായി.ആകെ ഒന്നു മനസ്സു നിറഞ്ഞു.
നന്നായിപ്പോയി.അങ്ങനെ വേണം.
പോസ്റ്റ് ഇഷ്ടപ്പെട്ടു സെനു ചേട്ടാ.പ്രത്യേകിച്ചും പഴഞ്ചൊല്ലുകള്‍...

വികടശിരോമണി said...

ദുരിതാശ്വാസ ക്യാമ്പില്‍ ചോറും, കറികളും വിളമ്പി കൊടുത്ത്‌..അവിടെ കൂടി നില്‍ക്കുന്ന പത്രക്കാരുടെയും, റ്റിവിക്കാരുടെയും ഒക്കെ മുന്‍പില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ഗമയില്‍ നിന്നു.
കലക്കി.
അപ്പൊ ഇതൊക്കെ പരുമല ചൊല്ലുകളാണല്ല്യോ

രഘുനാഥന്‍ said...

ഹ ഹ ഹ പ്രിയ സെനു............പരുമല പുരാണം വായിച്ചു ... പരുമല തിരുമേനി ആള് മോശമില്ലെന്ന് മനസ്സിലായല്ലോ അല്ലെ?

sajusreepadam said...

അപ്പോള്‍ അയാള്‍ പിച്ചക്കാരന്‍ അല്ലെ???പള്ളിയായതുകൊണ്ടായിരിക്കും പുള്ളി ഫാതറെ വച്ചൊന്നും വിളിക്കാതിരുന്നത്.ഒന്നു കൂടി കൊഴുപ്പിക്കാമായിരുന്നു.നന്നായിട്ടുണ്ട് കെട്ടോ...

കുറ്റ്യാടിക്കാരന്‍ said...

nice..

Teena said...

bun kondu pattikk kittunna eeru ortthappol chiri adakkaan vayyaa.........

കുഞ്ഞന്‍ said...

കൃത്യം ഒന്നാം തിയ്യതിക്കാരാ..

ആ തൂക്കിയെടുക്കുന്ന രംഗം നന്നായി, സൈഡഫക്റ്റ് അനുഭവിച്ചവര്‍ക്കെ മനസ്സിലാകൂ. എന്നാലും സൈനുവിന്റെ ദീനദയ മനസ്സ് അത് എന്നും നിലനില്‍ക്കട്ടെ.

Sapna Anu B.George said...

സീനു ,സത്യം മനസ്സിലാക്കാനും അനുഭവിക്കാനും സമയം എടുത്തു... എന്നെയുള്ളു,സാരമില്ല,സത്യമറിഞ്ഞല്ലോ....നല്ല വിവരണശൈലി

Tedy Kanjirathinkal said...

രസിച്ചു... സംഭവവും, വിവരണവും :-)

Senu Eapen Thomas, Poovathoor said...

പരുമല പുരാണം അത്ര പോര എന്ന് പലരും അഭിപ്രായപ്പെട്ടു. സത്യമാണു എനിക്കും ഈ കഥ അത്രക്ക്‌ പിടിച്ചില്ല. ഈ സംഭവം ഓര്‍ക്കുമ്പോള്‍ തന്നെ ഒരു പേടി, വിഷമം ഒക്കെ എന്നെ പിടികൂടും. പിച്ചകാരനല്ലാത്ത ഒരാളെ 5 രൂപാ കൊടുത്ത്‌ പിച്ചക്കാരനാക്കുക.....സത്യത്തില്‍ ഞാന്‍ ചെയ്തത്‌ പാതകം തന്നെ.

ആ മനസ്സോടെയാണു ഈ പഴമ്പുരാണം എഴുതിയത്‌. അതാണു അതില്‍ താളപ്പിഴ പറ്റിയത്‌...വാക്കുകള്‍ക്ക്‌ മൂര്‍ച്ചയില്ലാതെ പോയത്‌...

പഴമ്പുരാണ വായനക്കാര്‍ സദയം ക്ഷമിക്കുമല്ലോ...നിങ്ങളുടെ സ്നേഹം എന്റെ പ്രചോദനം.

സസ്നേഹം,
പഴമ്പുരാണംസ്‌.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അമ്മ തൂക്കിയെടുത്ത്‌ കൊണ്ടുപോയ ആ രംഗം കലക്കി.. ഇതിനാ പറയുന്നത്‌. വേണ്ട.. ഇനി ഞാനായിട്ട്‌ ഒരു പുതിയ പഴം ചൊല്ല്.

KUTTAN GOPURATHINKAL said...

സെനൂന് അന്നാ മനസ്സിലായത്.. പള്ളി വേറെ, പിച്ചക്കാരന്‍ വേറെ ന്ന്‌..
നന്നായിട്ടുണ്ട്..

ആദര്‍ശ് said...

പരുമല പുരാണവും പഴഞ്ചൊല്ലുകളും കസറി. ബോണ്‍ വിറ്റ ഐസും സേമിയ ഐസും കൊതിപ്പിച്ചു.പണ്ട് വേനലവധിക്കാലത്ത് കശുവണ്ടി എവിടെ കണ്ടാലും പെറുക്കി വക്കും ,കാരണം അന്ന് അഞ്ച് കശുവണ്ടി കൊടുത്താല്‍ ഒരു 'കൊള്ളി ഐസ് 'കിട്ടും ..

BS Madai said...

ഞാന്‍ അപ്പോഴേ പറഞ്ഞതാ വേണ്ട വേണ്ട എന്ന്.. അനുഭവിച്ചപ്പോ തൃപ്തി ആയല്ലോ..?! (ങേ പറഞ്ഞില്ലെന്നോ?! എന്നാ പോട്ടെ...) പറഞ്ഞുവരുന്നത്‌ സംഭവം കലക്കി... അഭിനന്ദനംസ്... (ഇതു ജയന്‍ മോഡല്‍ പ്ലിസ്)

lakshmy said...

ക്രിസ്തുവിന്റെ പിഡാനുഭവങ്ങളൊന്നും ഒന്നുമല്ലാതായല്ലൊ, സെനുവിന്റെ, ഭിക്ഷ കൊടുത്തതിനു ശേഷമുള്ള ഗാർഹീകപീഡനസഹനമോർത്താൽ..

നല്ല മനുഷ്യർക്ക് അല്ലെങ്കിലും ഇതൊക്കെ തന്നെയാ പറഞ്ഞിട്ടുള്ളത് സെനു. അനുഭവിക്കുക തന്നെ

Senu Eapen Thomas, Poovathoor said...

ഹയ്യോ, ഹയ്യോ എനിക്ക്‌ വയ്യായെ..എന്നെ അങ്ങ്‌ കൊല്ല്.

സ്മിതയുടെ സന്തോഷം കണ്ടിട്ട്‌ എനിക്ക്‌ സഹിക്കാന്‍ പറ്റണില്ല. സ്മിതക്ക്‌ മനസമാധാനം ആയി, മനസ്സ്‌ നിറയുകയും ചെയ്തു. പരുമല തിരുമേനിയുടെ പ്രതികാരം ഇഷ്ടപ്പെടുകെയും ചെയ്തു... എല്ലാ നായയ്ക്കും ഒരു ദിവസം ഉണ്ട്‌. ഇന്ന് സ്മിതയുടെ ദിവസം.

പിന്നെ പഴമ്പുരാണം പിരിച്ചെഴുതാന്‍ ഞാന്‍ സ്മിതയോട്‌ ചോദിച്ചില്ലല്ലോ റ്റീച്ചറെ. പഴം പുരാണം എന്നൊക്കെ എഴുതി മൊത്തത്തില്‍ അങ്ങ്‌ ആര്‍മാദിച്ചു അല്ലെ...

വികടശിരോമണി:- വന്നതിനു കമന്റിയതിനു നന്ദി. ഇനിയും വരണം. പിന്നെ പഴഞ്ചൊല്ലുകള്‍ക്കായി ഞാന്‍ ഒരു ക്ലാസ്സ്‌ തുടങ്ങാന്‍ ആഗ്രഹിക്കുന്നു. വരുമോ? [ കലാഭവന്‍ മണിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ]

രഘുനാഥാ:- പരുമല തിരുമേനി പുലിയാണെന്ന് രഘുനാഥനു മനസ്സിലായോ...അതു മതി..

സജുവെ:- കക്ഷി, പാവം എന്നെ പോലെ അമ്മയോട്‌ വഴക്കും പിടിച്ച്‌ വന്ന ഒരു പാവം ഭക്തനായിരിക്കും. ഏതായാലും പുള്ളിക്കും ഒത്തു. എനിക്കും ഒത്തു. ഫാദറിനെ പുള്ളി വിളിച്ചില്ല. പക്ഷെ ആ ഇല്ലാത്ത കൈ വെച്ച്‌ എന്നെ തല്ലാനോങ്ങി.

കുറ്റ്യാടിക്കാരാ:- എന്താ നൈസ്‌ ആയത്‌. ആ ചേട്ടന്റെ ചാട്ടമോ, അതോ എന്റെ അമ്മയുടെ എന്നെയും എടുത്ത്‌ കൊണ്ടുള്ള ഓട്ടമോ?

കുഞ്ഞാ:- ആ കണ്ണ്‍ ഇങ്ങ്‌ തരുമോ? ഒന്നാം തീയതിക്കാരാ....എന്ന് നീട്ടി വിളിച്ചതാ...അന്നതെ ദിവസം ഞാന്‍ തലകുത്തി നിന്ന് നോക്കിയിട്ടും ബ്ലോഗ്‌ പേജ്‌ തുറന്നില്ല. പിന്നെ കേരളത്തില്‍ ഉള്ള എന്റെ പൊടിയാടിക്കാരന്‍ സുഹൃത്ത്‌ ബാംഗ്ലൂരില്‍ ഇരുന്ന് പോസ്റ്റി. അത്‌ കൊണ്ട്‌ 31.10.08ഇല്‍ പോസ്റ്റായി. ദീന ദയ മനസ്സ്‌ ആ നമ്പര്‍ നിലവിലില്ല.
സസ്നേഹം,
പഴമ്പുരാണംസ്‌.

ഗോപക്‌ യു ആര്‍ said...

നല്ല നറ്മം നിറഞ്ഞ ഭാഷ...
രസമായിട്ടുണ്ട്....

മിഴി വിളക്ക്. said...

സെനൂ..ദെ ഇതു വായിച്ചു കൊണ്ട് ഇവിടിരുന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ തന്നെ പദയാത്രക്കാര്‍ മന്ദം മന്ദം ഒഴികി നീങ്ങുന്നു, ‘പരുമല തിരുമേനീ’ന്നു വിളിച്ചോണ്ട്...
ഈ നവംബറ് മാസത്തില്‍ തന്നെ ഈ പോസ്റ്റ്...കൊള്ളാം..

sureshthannickelraghavan said...

ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ പട്ടികള്‍ക്ക്‌ ബണ്ണ്‍ കൊണ്ട്‌ ഏറു കിട്ടുന്ന മാസം നവംബറാണെന്ന് കലണ്ടര്‍ നോക്കാതെ തന്നെയറിയാം.....അതു പോലെ കന്നി മാസവും... ഹി ഹി .

ഫ്ലാഷ് ബാക്ക് .

ഞങ്ങള്‍ ജൂനിയേര്‍സ്‌ എല്ലാം കൂടി ഒരു പണികന്റെ വീട്ടുമുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ,രണ്ടു പട്ടികള്‍ എവിടെനിന്നോ ഓടിവന്ന് ,അടുത്തുള്ള മാവിന്റെ ചുവട്ടില്‍ നിന്നു പ്രകൃതി വിരുദ്ധമല്ലാത്തത് തുടങ്ങി (കന്നി മാസം ആയിരിക്കും ) കൂട്ടത്തില്‍ ഒരുവന്‍ പട്ടിയെ എറിയാന്‍ തുടങ്ങി ,പട്ടിയുണ്ടോ പോകുന്നു ,ഒച്ചകേട്ട്‌ പണിക്കത്തി വന്നെത്തി നോക്കി ,അവര്‍ അകത്തുകയറി ,പണിക്കന്‍ ഉപയോഗിക്കുന്ന അളവ് കോലുമായി വന്ന് പട്ടികളെ അടിക്കാന്‍ തുടങ്ങി ,അടികൊണ്ടു പട്ടികള്‍ രണ്ടും രണ്ടു ദിശയിലേക്ക് നോക്കി ,അനങ്ങാന്‍ വയ്യാതെ നില്ക്കുന്ന ദയനീയമായ അവസ്ഥ ഇപ്പോള്‍ ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നു .
പിന്നെ രണ്ടു കയ്യും ഇല്ലാത്തവര്‍ക്ക് ദാനം ചെയ്യരുത് ,ഒരു കയ്യെന്കിലും വേണം ,പോക്കറ്റില്‍ നിന്നും കാശെടുക്കാന്‍ !
പരുമല പെരുന്നാളിന് പോയ തോന്നലുണ്ടായി വായിച്ചപ്പോള്‍ ...കീപ് ഇറ്റ് അപ് .

Sabu said...

Parumala thirumeniyude bunn kondulla eru konda ella pattikalum swargarajyam pookattee. ethayalum soonunite bootha daya (aa anchu roopa) nannayi..parumala thirumeni polum chircihu marinju kanum...

കൊച്ചു മുതലാളി said...

:) ningakk ingane thanne varanam..

enkile boologarkku onnu chirikkaan pattuu!!

നന്ദകുമാര്‍ said...

ഹഹ
അറിയാത്ത പുള്ളക്ക് ചൊറിയുമ്പ അറിയും,അറിഞ്ഞോളും, അറിഞ്ഞിരിക്കണം

നന്ദന്‍/നന്ദപര്‍വ്വം

Senu Eapen Thomas, Poovathoor said...

റ്റീനാ:- ബണ്ണ്‍ കൊണ്ടുള്ള ഏറു...റ്റീനയ്ക്ക്‌ അത്‌ ഇഷ്ടപ്പെട്ടെങ്കില്‍ ഒന്ന് ട്രൈ ചെയ്ത്‌ ചിരിക്കൂ...

സ്വപ്നേച്ചി:- ഞാന്‍ കരുതി, എന്നെ മറന്നൂന്ന്. സത്യം മനസ്സിലായപ്പ്പ്പോഴെക്കും ബോധം പോകാഞ്ഞത്‌ എന്റെ മാതാപിതാക്കളുടെ നേരു. ഇനിയും വരണെ.

സുവിശേഷകാ:- വന്നതിനു, കമന്റിയതിനു എല്ലാം നന്ദി. ഇനിയും വരണെ.

ബഷീറെ:- തൂക്കിയെടുത്ത രംഗം ഇഷ്ടപ്പെട്ടുവല്ലെ. കൊള്ളാം..കൊള്ളാം. മനസ്സിലിരുപ്പ്‌ പുറത്ത്‌ വന്നല്ലോ...പിന്നെ പഴമ്പുരാണം എന്ന് കൂട്ടി എഴുതണേ..

വന്നവര്‍ക്ക്‌, വായിച്ചവര്‍ക്ക്‌ എല്ലാം നന്ദി.

സസ്നേഹം,
പഴമ്പുരാണംസ്‌.

krish | കൃഷ് said...

മോങ്ങാനിരിക്കുന്നവനെയെടുത്ത് തോളത്തിട്ടുകൊണ്ട് ...

കൊള്ളാം.

മാളൂ said...

വായിച്ചു ഒരുമാതിരി എല്ലാപോസ്റ്റും
നന്നായി അവതരിപ്പിച്ചിരിക്കുന്നു
അല്ല‍ അറിയാന്‍ പാടില്ലാത്തകോണ്ടാ ചോദിക്കുന്നേ
ഈ ബണ്‍ സ്പേഷ്യലാണൊ? കേമായി വര്‍‌ണന.

നട്ടപിരാന്തന്‍ said...

സീനു...

സ്ഥിരമായി രുചിയും മണവുമുള്ള പാലട പ്രഥമൻ പോലുള്ള പോസ്റ്റുകൾ വായിക്കാൻ തന്നിട്ട്, പെട്ടെന്ന് ഒരു നാൾ ആ പ്രഥമനു പഴയ രുചിയും മണവും ഇല്ലാതെയാവുമ്പോൾ തോന്നുന്ന ഒരു അരുചി ഈ പോസ്റ്റിനുണ്ട്........

സാരമില്ല....രുചിയും മണവുമുള്ള പോസ്റ്റുകൾ ഉണ്ടാക്കാനറിയാവുന്ന ഒരു നല്ല നളനാണല്ലോ സീനു...

ഒരു നല്ല സദ്യയ്ക്കായി കാത്തിരിക്കുന്നു.....

Senu Eapen Thomas, Poovathoor said...

കുട്ടാ:- തിരുമേനി വേറെ, പിച്ചക്കാരന്‍ വേറെ എന്നും മനസ്സിലായി.

ആദര്‍ശെ:- പരുമല പുരാണം ഇഷ്ടപ്പെട്ട അപൂര്‍വ്വം ചിലരില്‍ ഒരാള്‍. അതെങ്ങനാ..ഒരോരുത്തരുടെ വീഴ്ച്ച അങ്ങ്‌ ആഘോഷമാക്കാന്‍ ആദര്‍ശ്‌ അങ്ങ്‌ ഇറങ്ങി തിരിച്ചിരിക്കുകയാണല്ലോ....

മഡായി ചേട്ടാ:- സ്വന്തം അമ്മ പറഞ്ഞിട്ട്‌ കേട്ടില്ല. പിന്നെയാ മഡായി ചേട്ടന്‍ പറഞ്ഞാല്‍ കേള്‍ക്കുന്നത്‌.. ജയന്‍ മോഡല്‍ ബൈ മഡായി എന്ന് പറഞ്ഞാലും മതി. ഇനി അത്ര നീട്ടിയില്ലെങ്കിലും ഞാന്‍ കേള്‍ക്കും. ഡിസെന്റായി.

ലക്ഷ്മി:- ലക്ഷ്മിക്ക്‌ സത്യം മനസ്സിലായി..കാര്യങ്ങളും... ഇതിനാ പറയുന്നതു കിഡ്നി വേണമെന്ന്...

ഗോപകെ:- ആരുടെ ഭാഷയാണു നര്‍മം നിറഞ്ഞത്‌..എന്റെയോ..ആ ചേട്ടന്റെയോ???

ഡോക്ടറെ:- ആ പോകട്ടെ...പരുമല തിരുമേനീ എന്ന് വിളിച്ച്‌ തന്നെ പോകട്ടെ... ആട്ടെ ഇപ്പോള്‍ ഡോക്ടര്‍ ഏതു സ്ഥലത്താണു ജ്വാലി ചെയ്യണത്‌?

സുരേഷേട്ടാ:- പണിക്കനെന്നോ, പണിക്കത്തിയെന്നോ, പിള്ളെരെന്നോ ഇവറ്റകള്‍ക്ക്‌ നോട്ടമില്ല. കന്നി മാസമാണോ..ഇത്‌ തന്നെ പണി... പിന്നെ മനേകാ ഗാന്ധി പട്ടിക്കും 'കോണ്ടം' കൊടുത്തു തുടങ്ങിയതില്‍ പിന്നെ പ്രത്യുത്‌പാദനത്തില്‍ ഗണ്യമായ കുറവുണ്ട്‌ കേട്ടോ....പിന്നെ യു.എസ്സില്‍ പോയാല്‍ പണ്ട്‌ ലൈവായി 'എ' കണ്ടത്‌ മറന്നില്ലല്ലോ..അതു മതി.

സാബുജി:- വേണ്ട..വേണ്ട.എന്നെ കൊണ്ട്‌ അധികം പറയിക്കരുത്‌ യുവര്‍ ഹോണര്‍ പ്ലീസ്‌.

കൊച്ചു മുതലാളി;- വരണം എനിക്ക്‌ ഇതു തന്നെ വരണം. എന്റെ അമ്മയും ഇതു തന്നെ പറഞ്ഞു. ഇപ്പോള്‍ മുതലാളിയും. പ്ലീസ്‌ ഇനിയും വരണേ....

നന്ദാ:- സത്യം..ഇതും അമ്മ പറഞ്ഞിരുന്നു. അമ്മ അന്ന് പഴഞ്ചൊല്ലില്‍ സെഞ്ച്വറി തികച്ചിരുന്നു. അമ്മ എന്തോക്ക്യോ പറഞ്ഞു...ഞാന്‍ ചെവി കൊടുത്തില്ല..അതു കൊണ്ട്‌ ആവശ്യത്തിനു കിട്ടി...

കൃഷെ:- വളച്ചൊടിക്കരുത്‌. പിണറായിയുടെ ഭാഷ കടം എടുത്താല്‍ വെറും ബ്ലോഗ്‌ സിന്‍ഡിക്കേറ്റ്‌ ആകരുതു.

മാളു:- പഴമ്പുരാണംസിലേക്ക്‌ ഹാര്‍ദ്ദവമായ വെല്‍ക്കം. ഇനിയും വരണം. കമന്റണം. ബണ്‍ സ്പെഷ്യല്‍ അല്ല. അഡ്രസ്സ്‌ തന്നാല്‍ അയയ്ച്ചു തരാം.

സജു:- പാലട പ്രഥമന്‍ തിന്നിട്ട്‌ ഒരു പാവയ്ക്ക ജ്യൂസ്‌... സന്തോഷം...ദുഖം...ഇവയെല്ലാം നമ്മുടെ ജീവിതത്തില്‍ ഉണ്ടല്ലോ..അതില്‍ ഒരെണ്ണം ഇത്‌. ഇത്‌ വായിച്ച്‌ ബോറടിച്ചതിന്റെ പേരില്‍ ഇനിയും വരാതിരിക്കരുത്‌.

ഇനിയും നേരിട്ട്‌ കത്ത്‌ എഴുതി എന്റെ കുറ്റങ്ങള്‍ ബ്ലോഗില്‍ പരസ്യമായി എന്നെ നാണിപ്പിക്കാതിരുന്നവര്‍ക്ക്‌ എന്റെ ഒരു നമോവാഹം. തെറ്റുകള്‍ ആര്‍ക്കും ഉണ്ടാകാം. ഇത്‌ അതു പോലെ ഒന്ന്....

ഇനി അടുത്തത്‌ നവംബര്‍-15നു...

സസ്നേഹം,
പഴമ്പുരാണംസ്‌.

പോങ്ങുമ്മൂടന്‍ said...

എനിക്കിഷ്ടപ്പെട്ടു... :)
( കമന്റാൻ വൈകി. ക്ഷമ്മിക്കുക )

മാണിക്യം said...

:-)

സെനൂ ഡോസ്‌കൂട്ടി കാച്ചി
അടുത്ത് പോസ്റ്റ് ഇറക്കിവിട്.

ശുഭാശംസകളോടേ മാണിക്യം

bejovablood said...

parumala puzhanam, istapettu...
innum annum orre swabhavam ullathinte oru perfect example aye njan ithe kanunnu.....
annathe manushan kai illaynge nannayi...allengil inne mukathe oru trademark kanumarinnu!!

prathikan pooya oru vishwasiye pareshikunna pala nimesshangal. veruthe alla yesu paranje, caesar ullathe caesarinum, daivthine ullathe daivathinum kodukenam....

daivathine kodukan ullathe naatekarke koduthal........

Anonymous said...

eda kochane annu ni 5 roobha thannu apamanichathum pora, pinnem athu ezuthi shine chainno ? Gulf poyi thendan visa kku vendi 5000 roopa thirumeni odu chodichappol 5 roopa thannu ni athu othukkan nokki . ithrem enkilum ninnodo parangilenkil shari akoola . ithu thanne typan njan kure padu pettu , kai illallo . ennalum God ninne blessette .

ചേച്ചിപ്പെണ്ണ് said...

ഞങ്ങള്‍ടെ പള്ളീം പരുമലെ തിരുമേനീടെ നാമത്തില്‍ ഉള്ളതാ ...
നാളെ പെരുന്നാളാണ് ...

Sapna Anu B.George said...

നന്നായിട്ടുണ്ട് സീനു