അങ്ങനെ ഞങ്ങളും നാട്ടിലേക്ക് വരികയാണു കേട്ടോ....മാര്‍ച്ചില് ലീവ് ഉണ്ടായിരുന്നിട്ടും, അത് ഡിസംബറിലേക്ക് മാറ്റിയത് ചിക്കന് ഗുനിയ, തക്കാളി പനി മുതലായ ഞങ്ങള് കേട്ടിട്ടില്ലാത്ത പല സാധനങ്ങളും നാട്ടില് രംഗ പ്രവേശം നടത്തിയപ്പോള്, ഞങ്ങള് ഒന്ന് പകച്ചുവെന്നത് സത്യം. അങ്ങനെ നവംബര് ഒടുക്കം വരെ ഒരു പരുവത്തില് പിടിച്ച് നിന്ന്, നവംബര് 27നു നാട്ടിലേക്ക് വരുന്നു. വരുന്നുവെന്ന് പറഞ്ഞാല്‍ ഉടനെ അടുത്ത ചോദ്യം പുറകെ വരും... എന്നാ പോകുന്നത്? അത് ജനുവരി 18, 2008നു.
എന്.എസ്.എസിന്റെ [നായര് സര്വ്വീസ് സോസൈറ്റി] സ്വന്തം വിമാനത്തില് നാട്ടില് വരുമ്പോള്, ക്രിസ്ത്യാനി ആയത് കൊണ്ടായിരിക്കും എനിക്ക് യാതൊരു ഡിസ്ക്കൗണ്ടും കിട്ടിയില്ല. എനിക്ക് അതില് പരാതിയുമില്ല. ഈ അന്യ രാജ്യത്ത് വന്ന് നമ്മള് ആരോട് പരാതി പറയാന്. ഡിസ്ക്കൗണ്ട് ചോദിയ്ക്കും എന്ന് പേടിച്ചായിരിക്കും ഓമ നായറിന്റെ [OMA NAIR- OMAN AIR] തലപ്പത്തിരിക്കുന്നതും ഒമാനിയാണു.
കോളേജില് പഠിയ്ക്കുന്ന സമയത്ത് നല്ല നായര് കുടുംബത്തില് നിന്നുള്ള എന്റെ അടുത്ത ഒരു സുഹ്രുത്ത് ഡെബോ നായറിന്റെ [DEBONAIR] സ്ഥിര വരിക്കാരനായിരുന്നു.
അന്ന് അവനും ഒരു ഡിസ്ക്കൗണ്ടും കിട്ടിയില്ല.
പിന്നെയാണോ ക്രിസ്ത്യാനിയായി ജനിച്ച എനിക്ക്... ഇനി ഞാനിതു പറഞ്ഞുവെന്ന് പറഞ്ഞ് ക്രിസ്ത്യന്‍ ബ്രദേഴ്സും [Christian Brothers] , മറ്റും അടിച്ച് ഡിസ്ക്കൗണ്ടും ചോദിച്ച് വഴക്കുണ്ടാക്കിയാല്‍.... കിട്ടുന്നതു മൊത്തം സ്വന്തമായി എണ്ണി നോക്കി രസീതും കൊടുത്ത് സ്വീകരിയ്ക്കുക. എനിയ്ക്ക് ഈ രക്തത്തില്‍ യാതൊരു പങ്കുമില്ലയെന്ന് സാരം.
പോട്ട്...നമ്മുടെ നാട് ഇങ്ങനെയാ. ആറിയാവുന്ന പോലീസാണോ... എങ്കില് 2 ഇടി കൂടുതല്. എന്ന് പറയുന്നതെത്ര ശരി.
ക്രിസ്തുമസ്സ് ആശംസകള്, പുതുവത്സരാശംസകള് എല്ലാം അല്പം നേരത്തെ തന്നെ നേരുന്നു.
ദൈവം അനുവദിച്ചാല് പഴമ്പുരാണം ഇനി അവധി കഴിഞ്ഞ് വന്നിട്ട്...
അപ്പോള് എല്ലാം പറഞ്ഞതു പോലെ..... വീണ്ടും സന്ധിയ്ക്കും വരെ വണക്കം....
സസ്നേഹം,
പഴമ്പുരാണംസ്.
ഇതും കൂടി ഒന്നു കാണു
ചുമ്മാതെയാണോ നമ്മുടെ വെള്ളാപള്ളിയുടെ തല പള പളാന്ന് തിളങ്ങുന്നെ. നായന്മാരോടാ കളി...
Tuesday, 20 November 2007
Subscribe to:
Post Comments (Atom)
23 comments:
ലീവ് ലെറ്റര്‍ approved.
അപ്പൊ എല്ലാ നായന്‍്മാരെയും കളിയാക്കനാണ് തീരുമാനം... നടക്കട്ടെ.
തലയില്‍ ഹെല്‍മറ്റൊക്കെ വെച്ചു പോയാ മതി.
എയര്‍പോര്‍ട്ടില്‍ വെച്ച് നല്ല രണ്ടു ചാമ്പു ചാമ്പണമെന്ന് ചില നായന്മാരൊക്കെകൂടി പറയുന്നതു കേട്ടു :)
senuve nattil pokumbol thalavadichittu alpam podi itte nadakkave.... nattil poya visheshangal kathirikkunnu...
chandy
OMA NAIR-ടെ വിമാനത്തിലോ അതോ OMANA I.R.ന്റ്റെ വിമാനത്തിലോ വരുന്നത്?
:)
oppe nair വച്ച് ഇടി മേടിക്കരുത്..!
നല്ലൊരു അവധിയാത്ര ആശംസിക്കുന്നു..സ്നേഹത്തിന്റെയും സന്തോഷത്തിന്റെ ദിനങ്ങളാകട്ടെ ..
K.P.NAIR BUS ലാണ് ഞാന്‍ കൂടുതല്‍ യാത്ര ചെയതിട്ടുള്ളത്.
ബീമാനമാണെങ്കില്‍ INDIA NAIR LINES ലും.
വീണ്ടും സന്ധിയ്ക്കും വരെ വണക്കം....
സന്ധികള്‍ ഉണ്ടായാലല്ലെ?
മുന്‍ കമന്റുകള്‍ കണ്ടപ്പൊ ഓപ്പ നായര്‍ അടിയുടെ....
ആശം സകള്‍
സേനു....
പഴംപുരാണം കണ്ടു. നന്നായിരിക്കുന്നു...
അവധിക്കാലത്തില്‍ സന്തോഷം നിറഞ്ഞ ഓര്‍മ്മകളുമായി തിരിച്ചു വരിക....
ലീവ് ലെറ്റര്‍ കിട്ടി ബോധിച്ചു
നന്‍മകള്‍ നേരുന്നു
പോസ്റ്റും കമന്റുകളും കലക്കി.
:)
http://keralaactors.blogspot.com/
Suhasini: Picture Gallery
Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.
http://keralaactors.blogspot.com/
അപ്പൊ നാട്ടില്‍ കാണാം. :)
അപ്പോള് എല്ലാം പറഞ്ഞതു പോലെ..... വീണ്ടും സന്ധിയ്ക്കും വരെ വണക്കം....
നായന്‍മാരേ കുറ്റം പറഞ്ഞാ ഈ നായര്‍ ക്ഷമിക്കും..OMA NAIR നെ പറഞ്ഞാ സഹിക്കൂല. എനിക്കു ചോറു തരുന്നതു മൂപ്പരാ..
നമ്മുടെ നാട്ടില്‍ ഇത്രയും നായന്‍മാരോ?..
എന്തായാലും ലീവ് ലെറ്റര്‍ കൊള്ളാം..
വെല്‍കം റ്റു കേരള, നൈസ് റ്റു മീറ്റ് യു.. സ്വാഗതം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്...
വീണ്ടും സന്തിപ്പും വരെ വണക്കം.
Ethu pazhamburanam alla puthen puthiya parayanam thanne....
Very interesting.............
Keep it up
അടിച്ച് പൊളിക്കുകയാണ് നാട്ടില്‍ അല്ലേ?
ക്രിസ്തുമസ് നവവത്സരാശംസകള്‍!
kolllam, ishtapettu
evida omanil aano, njanum omanila
നായരായാലും നമ്പ്യാരായാലും നാമെല്ലാം ഭാര "തീയ"രല്ലേ മാഷേ ..
നല്ല അവഡിക്കാലം ആശംസിക്കുന്നു...
നമ്മളും നാട്ടില്‍ പോകുന്നു... പക്ഷെ Onan Air അല്ല.. jet airways ആണ്
നന്മകള്‍ നേരുന്നു
Wow this is really nice information...
K.P.NAIR BUS ലാണ് ഞാന്‍ കൂടുതല്‍ യാത്ര ചെയതിട്ടുള്ളത്. ബീമാനമാണെങ്കില്‍ INDIA NAIR LINES ലും.
Post a Comment