അരങ്ങില് കയറി ഞാന് ഇതു വരെ അരങ്ങ് തകര്ത്തിട്ടില്ല. ആയതിനാല് അപ്പന് ചെയ്യാത്തത് മകള് ചെയ്യട്ടേയെന്ന് കരുതി ഞാന് ആത്മാര്ത്ഥമായി അവളെ പ്രോത്സാഹിപ്പിച്ചു.
ഭ്രാന്തി, ഭിക്ഷക്കാരി, മാജിക്കുകാരന് ഇങ്ങനെ ഒട്ടു മിക്കതും മത്സരത്തില് സ്ഥിര ഇനങ്ങളായതിനാല് അവ ഒന്നും പറ്റില്ലയെന്ന് പറഞ്ഞ് എന്റെ ഓരോ ഐഡിയായെയും ഭാര്യ എതിര്ത്ത് കൊണ്ടേയിരുന്നു. കഴിഞ്ഞ തവണ മോള് പാമ്പാട്ടിയുടെ വേഷം ചെയ്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആയതിനാല് ഇക്കൊല്ലവും അവള്ക്ക് ആ സ്ഥാനം കൈവിട്ട് പോകാന് പാടില്ല. ഞാന് ഐഡിയായ്ക്കായി വല വിരിച്ച് കാത്തിരുന്നു. 1-2 ദിവസങ്ങള് കഴിഞ്ഞിട്ടും എന്റെ തലയില് ഐഡിയാ ഒന്നും ഉദിച്ചില്ല. അങ്ങനെ രാവിലെ 'കക്കൂസ്സില് ഇരുന്നപ്പോള്' എനിക്ക് ഐഡിയാ കിട്ടി. വീടുകളില് തുണി തേക്കാന് വരുന്ന ആള്. ഉഗ്രന് ഐഡിയ. അങ്ങനെ വണ്ടിയും, തേപ്പു പെട്ടിയും ഉണ്ടാക്കാന് ഉള്ള ഏര്പ്പാടുകളും ചെയ്തു.
അങ്ങനെ ഞാന് ഒന്ന് റിലാക്സ് ചെയ്തപ്പോള് അടുത്ത കുരിശ് മുന്പില് വന്നു. മോളുടെ തേപ്പുകാരന്റെ വേഷം ഇംഗ്ലീഷില് എങ്ങനെ അവതരിപ്പിക്കും? വണ്ടിയുമായി തേയ്ക്കാന് വരുന്നവനെ ഇംഗ്ലീഷില് എന്താണു വിളിക്കുന്നത്? ഭാര്യയോട് തിരക്കിയപ്പോള്, ഉത്തരവും വന്നു. 'അയണ് മാന്'. മോള്‍ക്ക് സര്ദാര് വല്ലഭായി പട്ടേലിന്റെ യാതൊരു ഛായയും ഇല്ലാത്തതിനാല് ഞാന് അതിനെ പുച്ഛിച്ച് തള്ളി. ഒപ്പം കിട്ടിയ അവസരം പാഴാക്കാതെ അവളെ ആവശ്യത്തിനു കളിയാക്കുകയും ചെയ്തു- അയണ് മാനേ!!!.
My grand father is still walking like beans [എന്റെ വല്യപ്പച്ചന്‍ ഇപ്പോഴും പയറു പോലെ നടക്കുന്നു], Why lot of kisses are standing there? [എന്താ അവിടെ കുറേ ‘ഉമ്മമ്മാര്‍’ നില്‍ക്കുന്നത്?], Don’t take play with me [എന്നോട് കളിയെടുക്കരുത്], Yesterday my neighbour become stick [ഇന്നലെ എന്റെ അയല്‍ക്കാരന്‍ വടിയായി] എന്നൊക്കെ ആരേയും ഞെട്ടിയ്ക്കുന്ന ഇംഗ്ലീഷ് ഉപയോഗിച്ചിരുന്ന, മാര്‍ത്തോമാ കോളേജിലെ ബി.എ ലിറ്ററേച്ചറുകാരെ ഊടും പാവും ചൊറിഞ്ഞിരുന്ന ഞങ്ങളുടെ അഭിമാനമായിരുന്ന ‘ഷിബു ബുഷും’ ഈ തേപ്പുകാരനു, അയണിംഗ് മാന്‍ എന്ന് തന്നെ നാമകരണം ചെയ്തപ്പോള്‍ , ഞാന്‍ “എന്റെ ദൈവമേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റേണമേ”യെന്ന് ആരും അറിയാതെ ഒന്ന് പ്രാര്‍ത്ഥിച്ചു പോയി.
തന്ത പടിക്ക് സ്റ്റെപ്പ് ഫാദറെന്നും, വീട്ടില് ജോലി ഒന്നും ഇല്ലാതിരിക്കുന്ന ഭാര്യയെ ഹൗസ് വൈഫ് എന്നും ഇംഗ്ലീഷില് പദങ്ങള് ഉണ്ടാക്കിയ ഒരു മനുഷ്യനും എന്നെ സഹായിക്കാന് വരാഞ്ഞ കാരണം ഞാന് എന്റെ സുഹ്രുത്തുക്കള്ക്ക് മൊത്തമായും ചില്ലറയായും ഇ-മെയില് ചെയ്തു. 20% ആള്ക്കാര് മറുപടി തന്നതില്, ഭൂരിപക്ഷം അയണ് മാനു തന്നെയായിരുന്നു. അതില് ഒരാള് മാത്രം 'മൊബയില് അയണിംഗ് മാന്'' എന്ന പുതിയ പദം സൃഷ്ടിച്ചു. കൊള്ളാം. ബാക്കി 80%ത്തില് 50% ആലോചിച്ച് മറുപടി പറയാമെന്ന് പറഞ്ഞ് തടി തപ്പി. ബാക്കി 30% അങ്ങനെ ഒരു എഴുത്ത് കിട്ടിയതേയില്ലയെന്ന ഭാവത്തില് ഇരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില് എന്റെ ഒരു സുഹ്രുത്ത് പറഞ്ഞു, എടാ-ഇംഗ്ലീഷുകാരന് ഈ പണിക്ക് ഇതു വരെ ഇറങ്ങിയിട്ടില്ല. അന്നേ അതിനു പദം വരൂ എന്ന്. ഇങ്ങനെയും തടി തപ്പാം എന്ന് അവന്റെ വിശദീകരണത്തില് നിന്നും മനസ്സിലായി.
ഞാന് പിന്നെയും അന്വേഷണം തുടര്ന്ന് കൊണ്ടിരുന്നു. പെട്ടെന്ന്, കക്കൂസ്സില് പോകാതെ തന്നെ എനിക്ക് ഒരു ഐഡിയാ കിട്ടി.'കറുത്ത പക്ഷികള്' എന്ന സിനിമയില് മമ്മൂട്ടി ഇതേ വേഷം ചെയ്തിട്ടുണ്ടല്ലോ. ഒരു പക്ഷെ ഇന്റര് നെറ്റില് കറുത്ത പക്ഷികള് എന്നു ഒന്നടിച്ച് സേര്ച്ച് ചെയ്യാന് ഞാന് തീരുമാനിച്ചു. ഐഡിയാ ക്ലിക്ക്ഡ്. യുറേക്കാ, യുറേക്കാ എന്ന് പണ്ട് ഏതോ ശാസ്ത്രക്ജ്ഞന്‍ വിളിച്ചു കൂവിയതിലും ഉറക്കെ ഞാന് എന്റെ ഭാര്യയെ വിളിച്ചു. പേപ്പറും, പേനയും എടുക്കാന് പറഞ്ഞു. സ്പെല്ലിംഗ് ഓരോന്നായി പറഞ്ഞു കൊടുത്തു..I S T H, 4 വാക്കുകള് എഴുതിയപ്പോഴെ ഭാര്യ ചിരി തുടങ്ങി. ഇവന് നമ്മളെക്കാട്ടിലും കേമനാ... കണ്ടില്ലേ, അവന്റെ ഒടുക്കത്തെ ബുദ്ധിയും, മുടിഞ്ഞ ഇംഗ്ലീഷും- “Mammootty plays an ISTHIRIKARAN (mobile ironing guy) in Kamal’s new film Karuthapakshikal (Black Birds)”…..ഓഹ്!!! ഇതിലും എത്രയോ ഭേദമാ എന്റെ അയണ് മാന് എന്നു പറഞ്ഞ് ഭാര്യ അടുക്കളയിലേക്കു പോയപ്പോള് ഞാന് വീണ്ടും വെട്ടിലായി.
എന്റെ കദന കഥ കേട്ടപ്പോള്‍ അപ്പ ഒരു പഴയ കദന കഥ ഇങ്ങോട്ട് പറഞ്ഞു. അപ്പയുടെ കുട്ടിക്കാലത്ത്, കുടുംബയോഗത്തിനു [പൂവത്തൂര്‍ കുടുംബയോഗം] അപ്പ ഒരു ഫാന്‍സി ഡ്രസ്സ് അവതരിപ്പിച്ചു. വേഷം:- “കുട നന്നാക്കുകാരന്‍”. തലയില്‍ 5-6 കീറി പറിഞ്ഞ കുടകളുമായി സ്റ്റേജില്‍ കയറിയപ്പോള്‍ അപ്പയ്ക്ക് ഒരു ചെറിയ വിറയല്‍. പിന്നെ ഡയലോഗുകള്‍ തകിടം മറിഞ്ഞു. “കുട നന്നാക്കാനുണ്ടോ” എന്ന് ചോദിക്കേണ്ട അപ്പ വലിയ വായില്‍ വിളിച്ച് ചോദിച്ചു, ' “കുട നന്നാക്കി തരാമോ? കുട നന്നാക്കി തരാമോ?? കൂയി....” ഏതായാലും അപ്പയ്ക്ക് അബദ്ധം പറ്റിയതാണെങ്കിലും, കുടുംബക്കാര്‍ക്ക് അപ്പയുടെ പ്രകടനം നന്നായി ബോധിച്ചു. അങ്ങനെ അപ്പ സമ്മാനവുമായി വീട്ടില്‍ വരികയും ചെയ്തു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്നു ഞാനും അതേ സ്റ്റയിലില്‍. വണ്ടിയുമായി തേയ്ക്കാന്‍ വരുന്ന ആളിന്റെ പേരു പറഞ്ഞ് തായോ എന്നു വിളിച്ച് കൂവി കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
ഗോര്‍ബച്ചോവ് പണ്ട് 2 ഇംഗ്ലീഷ് വാക്കുകള്‍ കണ്ടു പിടിച്ചതു പോലെ നിങ്ങള്‍ക്കും ഈ ഇസ്തിരിക്കാരനില്‍ ശ്രമിക്കാം. ആങ്ങനെയെങ്കിലും നിങ്ങളുടെ 'കിഡ്നി' ഒന്ന് വര്‍ക്ക് ചെയ്യിക്കന്നേ!!! പ്ലീസ്....
ദേ എന്റെ മോള്‍ ഇസ്തിരിക്കാരന്റെ വേഷമിട്ട് സ്റ്റേജില്‍....
16 comments:
'Iron Boxer' എന്നായാലോ? ബെസ്റ്റ് ഐഡിയ തന്നെ! ഇരിക്കട്ടെ ആദ്യ കമന്റ് എന്‍റെ വഹ.
ഹഹഹ.. ഇതു വായിച്ചപ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം ഓര്‍മ്മവന്നു.
ബാംഗ്ലൂരില്‍ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന കാലം. ഒരു കസ്റ്റമറുടെ വീടിന്റെ അടയാളം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു തന്നത് വീടിനു മുന്നില്‍ ഒരു അയണ്‍മാന്‍ ഉണ്ടാവും എന്നാണ്. അവിടെയെങ്ങും ഇരുമ്പ് വച്ച് ഉണ്ടാക്കിയ മനുഷ്യനെ കാണാത്തതുകൊണ്ട് അടുത്ത് കണ്ട ഇസ്തിരിക്കാരനോട് ചോദിച്ചു. ഇവിടെയെവിടെയെങ്കിലും ഒരു അയണ്മാനെ കണ്ടോ എന്നു.
Dress Presser ???
:)
koLLaallaa Isthiri
namuku Cloth Stick Man ennu Villikaam..!
English Bhashayilulla ente arrivu aarkenkilum ingane upakaarapedatte..:)
laundary man എന്നായാലോ ?
കൊള്ളാം മാഷെ....
പഷ്ട്ട്.. ഇങ്ങനെ വാക്കുകളൊക്കെ ഇണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞെങ്കില്‍ ഷേക്സ്പിയറ് കുത്തുപാള എടുത്തേനേ
മോശമില്ലമകനേ!ക്ലോത്ത്ഹോട്ട് പ്രെസ്സിങ് മാന്‍ എന്നു വല്ലതും തട്ടിയാലോ സെനു? എന്തായാലും സംഗതി തരക്കേടില്ല.
ശ്രീജിത്തും സാബു തോമസ്സും സൂചിപ്പിക്കുന്ന പോലെ PRESSER ഉപയോഗിക്കാവുന്നതാണു. ശീമസഞ്ചാരിയായ് ഒരു സ്നെഹിതന്‍ അതാണു ഉപയ്യൊഗിച്ച് കണ്ടിട്ടുള്ളത്.
Post and comments powder powdered walking.....(പോസ്റ്റും കമന്റുകളും പൊടിപൊടിച്ചു എന്നാ ഇതിന്റെ അര്‍ത്ഥം...)
എന്തായാലും ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ച് എന്റെ വോട്ട് PRESSER നു തന്നെ നല്‍കുന്നു....
Senu chetta, "Dress Man" ennu evideyo kettittund...! :)
മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കിഡ്നി പ്രവര്‍ത്തിച്ചു തുടങ്ങി.
" Man with iron box"
"Man who lives by pressing dress"
"Man and the iron box"
ഏത് വേണേലും തിരഞ്ഞെടുത്തോളൂ.....കാര്യമൊക്കെ കൊള്ളാം.
കൊച്ചിന്റെ കയ്യെങ്ങും പൊള്ളിക്കല്ല്.
What about Hot Cloth Maker? or Is -Thiri-Professional?
സുഹൃത്തുക്കളേ,
എന്റെ പുത്രി ഇസ്തിരിക്കാരന്‍ ആയി. ഫോട്ടോ ഓര്‍ക്കുട്ടില്‍ [സെനു ഈപ്പന്‍ തോമസ്]പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇസ്തിരിക്കാരന്‍ മതിയാകും എന്ന് സ്കൂള്‍ അധികൃതര്‍ സമ്മതിച്ചതിനേ തുടര്‍ന്നാണു ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്.
പേരു നിര്‍ദ്ദേശിച്ച എല്ലാവര്‍ക്കും നന്ദി.
സ്നേഹത്തോടെ,
സെനു,
പഴമ്പുരാണംസ്.
ഹ ഹ....
“പൊടിയാടിക്ക് വെച്ചു പിടിച്ചു. വീടിന്റെ ഗേറ്റ് കടന്നതും, സാക്ഷാല്‍ വാറ്റ് അടിക്കാന്‍ വരുന്ന പാവം ജനങ്ങള്‍ ഈ ഉള്ളവന്റെ അടുത്ത് പറ്റി അല്‍പം ചുവന്ന വെള്ളം എന്റെ കയറൊഫില്‍ അടിക്കാമെന്ന് കരുതി എന്നെ വാനോളം സ്തുതിച്ചു..”
ഇത് കലക്കി കേട്ടോ.... ഈ പൊടിയാടി, തിരുവല്ല കാവുംഭാഗം പൊടിയാടി തന്നെയാണോ?എങ്കില്‍ ഈ പറഞ്ഞത് സത്യം തന്നെ.
പിന്നെ ഇസ്തിരിക്കാരന്‍ എന്തായി?
Post a Comment