Tuesday, 6 October 2009

കര്‍ഷക ശ്രീ ബ്ലോഗര്‍..

പഴമ്പുരാണംസ്‌ താത്ക്കാലികമായി നിര്‍ത്താനുള്ള എന്റെ തീരുമാനം കുടുംബത്തിനെ ഏറെ സന്തോഷിപ്പിച്ചുവെങ്കിലും, ആ സന്തോഷം അധികം നീണ്ടു നിന്നില്ല. കുടുംബത്തിന്റെ കൂടെ സമയം ചെലവിടാന്‍ ഞാന്‍ തീരുമാനിച്ചുവെന്ന വിവരം എങ്ങനെയോ മിനിസ്റ്ററിയും അറിഞ്ഞുവെന്ന് തോന്നി. ഉടനെ തന്നെ, 4 മാസത്തേക്ക്‌ ബുറൈമിയെന്ന സ്ഥലത്തേക്ക്‌ എന്നെ മാറ്റി. വീട്ടില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ജോലി സ്ഥലം... അലൈന്റെ ബോര്‍ഡര്‍... ഇപ്പോള്‍ താമസിക്കുന്ന ഇബ്രി എന്ന സ്ഥലത്തേക്കാള്‍ ഇമ്പിറിക്കോളം നല്ല ഒരു സ്ഥലം. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടിലേക്ക്‌... ഈ സാഹശ്ചര്യം മുതലാക്കി, എന്റെ ഭാര്യയും, മക്കള്‍സും വലിയ അവധിക്ക്‌ നാട്ടിലേക്ക്‌ കുതിച്ചു.

പറയാന്‍ വന്നത്‌ ഇതൊന്നുമല്ല. പഴമ്പുരാണംസ്‌ നിര്‍ത്താനുള്ള പോസ്റ്റ്‌ വായിച്ച്‌, ദുബായിലെ ഒരു പ്രശസ്ത ബ്ലോഗര്‍ എന്നെ ഫോണില്‍ വിളിച്ചു കാര്യങ്ങളുടെ നിജസ്ഥിതി വിലയിരുത്തി. അല്‍പം കഴിഞ്ഞപ്പോള്‍ ബ്ലോഗറുടെ ഭാര്യ, എന്റെ ഭാര്യയെ വിളിച്ച്‌ സംസാരിച്ചു. ശ്ശോ!!! സെനു എടുത്ത പോലെ ഒരു തീരുമാനം ഇവിടെ കൂടെ എടുത്തിരുന്നെങ്കില്‍?? എന്റെ ബെറ്റീ... ജോലി കഴിഞ്ഞ്‌ വന്നാലുടന്‍ കമ്പ്യൂട്ടര്‍... പിന്നെ ബ്ലോഗെഴുത്ത്‌.. കമന്റിടീല്‍... അതു കഴിഞ്ഞ്‌ ഉടനെ ഓര്‍ക്കുട്ടില്‍.. പിന്നെ ഫേസ്‌ ബുക്കില്‍... അതു കഴിഞ്ഞ്‌ ഉടന്‍ റ്റ്വിറ്ററില്‍... എന്നു വേണ്ട കണ്ണില്‍ കണ്ട സകല ഏടാകൂടത്തിലും കയറി എല്ലാരോടും എല്ലാം പറഞ്ഞ്‌ ചപ്പാത്തിയും കഴിച്ച്‌, കയറി കിടക്കും. ഇപ്പോള്‍ ഓഫീസില്‍ എന്തവാണു നടക്കുന്നത്‌, വീട്ടില്‍ എന്താണു നടന്നത്‌? യേഹെ... ഇന്ന് എന്റെ കെട്ടിയവന്‍ ബ്ലോഗറുടെ വിശേഷങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍, ഞാനും റ്റ്വിറ്ററില്‍ കയറേണ്ടിയ സ്ഥിതിയിലാണു. ദൈവമേ... സെനുവിനെ പോലെ “എന്റെ ബ്ലോഗറക്കും” ഇങ്ങനെ വെളിവ്‌ ഉണ്ടാകണെയെന്ന് പ്രാര്‍ത്ഥനയോടെ ബ്ലോഗിണി ഫോണ്‍ താത്ത്‌ വെച്ചു. എന്റെ ഭാര്യയുടെ വായില്‍ നിന്ന് ചിരിയോടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം ഒരു നായയ്ക്ക്‌ മറ്റൊരു നായ കൂട്ടുണ്ടാവുന്നത്‌ ഇഷ്ടമുള്ള കാര്യമാണല്ലോ

ബുറൈമി ജീവിതം കഴിഞ്ഞ്‌ ഞാന്‍ തിരിച്ച്‌ വന്നപ്പോഴെയ്ക്കും, എന്റെ ഭാര്യയും, മക്കള്‍സും അവധിയും കഴിഞ്ഞ്‌ തിരിച്ച്‌ വന്നു. ഞാന്‍ അപ്പോളും ബ്ലോഗില്‍ നിന്ന് മാറി നിന്നു.

അങ്ങനെ നിനച്ചിരിക്കാത്ത വേളയില്‍, ഞാന്‍ പിന്നെയും പോസ്റ്റുമായി ബ്ലോഗില്‍ വന്നു. അന്ന് വൈകിട്ട്‌ എന്നെ ദുബായി ബ്ലോഗര്‍ വീണ്ടും വിളിച്ചു. ഒടുക്കം പിന്നെയും ഭാര്യമാര്‍ തമ്മിലായി സംസാരം. ഇക്കുറി ദുബൈ ബ്ലോഗിണി പറഞ്ഞു:- ഇപ്പോള്‍ പുള്ളി ബ്ലോഗ്‌ നിര്‍ത്തി. കൃഷിയാണു കൃഷി. ആയത്‌ കൊണ്ട്‌ ജീവിതതിനു ഒരു അടുക്കും ചിട്ടയും ഒക്കെ വന്നു. ഇപ്പോള്‍ 5 മണിക്ക്‌ ഒക്കെ അലാറം വെച്ച്‌ എഴുന്നേറ്റ്‌ പാടത്ത്‌ വെള്ളം ഒഴിക്കും. ഇതൊക്കെ കേട്ടപ്പോഴെക്കും എന്റെ ഭാര്യയുടെ മുഖം മാറി. ഉം.. ഉം... ഇവിടെ ഒരുത്തന്‍ ദാ പിന്നെയും ബ്ലോഗില്‍... അതെങ്ങനാ... ബ്ലോഗെഴുത്ത്‌ നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ അയ്യോ അച്ഛാ പോകല്ലെ, അയ്യോ അച്ഛാ പോകല്ലെയെന്ന് പറയുമ്പോലെ കുറെ ഫാന്‍സ്‌ ഇറങ്ങും... അയ്യോ... സെനു, പോകല്ലെ, അയ്യോ സെനു പോകല്ലെയെന്ന് പറഞ്ഞ്‌. എന്നാല്‍ ഇവര്‍ക്ക്‌ ഒന്നും അറിയണ്ടായല്ലോ നമ്മുടെ പ്രശനം.

അവള്‍ അവളുടെ പരാതിപ്പെട്ടി തുറന്നപ്പോള്‍ അങ്ങേ തലയ്ക്കല്‍ നിന്നും ബ്ലോഗിണി ചിരിച്ചോണ്ട്‌ പറഞ്ഞു...എന്റെ ബെറ്റീ... ഇതുങ്ങള്‍ ഒന്നും ശരിയാകില്ലെന്നെ. ബ്ലോഗ്‌ നിര്‍ത്തുന്നൂവെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും ഒന്ന് സന്തോഷിച്ചതാ.. ഇപ്പോള്‍ ഏതാണ്ട്‌ ഫേസ്‌ ബുക്കില്‍ അങ്ങോട്ട്‌ പൈസ ഒക്കെ അടച്ച്‌ സ്റ്റ്രൊബെറി കൃഷി നടത്തുന്നു. ഭയങ്കര ആദായമാ... എന്തോരം പോയിന്റ്സാ കിട്ടുന്നതെന്ന് അറിയാമോ... അയ്യോ ഇങ്ങേരു ഇതെല്ലാം കൂടി തൃശ്ശൂര്‍ ഇക്കിയിക്കി [ICICI] ബാങ്കില്‍ ഫിക്‍സഡിട്ട്‌ മോളെ കെട്ടിച്ചു വിടാനാണു പ്ലാന്‍....എന്തോരമാ ഈ അന്യരാജ്യത്ത്‌ വന്ന് കിടന്ന് കഷ്ടപ്പെടുന്നത്‌.. പാവം...

ഇത്‌ പണ്ഡാരമടങ്ങാന്‍... ബ്ലോഗിനു പൈസ ചിലവൊന്നും ഇല്ലായിരുന്നു.. ഇതിനു അങ്ങോട്ട്‌ പൈസ എറിഞ്ഞ്‌ തേങ്ങാക്കൊല കൃഷി നടത്തുന്നു... സത്യം ജോലി ഇല്ലാഞ്ഞിട്ടാ ഇങ്ങോട്ട്‌ വന്നത്‌.. എന്നിട്ട്‌ ജോലി ചെയ്ത്‌ കഷ്ടപ്പെട്ട്‌ കിട്ടുന്നത്‌ കൊണ്ടാ ഇങ്ങനെ കളയുന്നത്‌... ചുരുക്കി പറഞ്ഞാല്‍ സൊമാലിയക്കാരുടെ പിച്ച ചട്ടിയില്‍ നിന്നും കൈയിട്ട്‌ വാരിയതു പോലെയായി ഈ ഫാം ഹൗസ്‌.. അയ്യോ!!! ഒന്നും പറയേണ്ടായെ...നാട്ടില്‍ നേരെ ചൊവ്വെ ഒരു മൂട്‌ തെങ്ങിനു തടം എടുത്തിരുന്നേല്‍ നാട്ടില്‍ നില്‍ക്കായിരുന്നു...

ബ്ലോഗര്‍ കം ഫാര്‍മര്‍ ഇടപ്പെട്ടതോ, ഫോണ്‍ കട്ട്‌ ആയതോ എന്തോ ആ സംസാരം അവിടെ കട്ടായി. ഇല്ലായിരുന്നെങ്കില്‍ ചേച്ചിയുടെ വാചക കസര്‍ത്തുകള്‍ കൊണ്ട്‌ തന്നെ ബ്ലോഗ്‌ നിറയ്ക്കാമായിരുന്നു. [ഇങ്ങനെയാണു ബ്ലോഗറന്മാര്‍ ജനിക്കുന്നതെന്ന് മനസ്സിലായല്ലോ]

ആ സംസാരം അവിടെ തീര്‍ന്നപ്പോള്‍ എന്താണു സംഗതിയെന്നറിയാന്‍ ഞാനും ഫേസ്‌ ബുക്കില്‍ ഒരു രവീന്ദ്രന്‍ പട്ടയം തരപ്പെടുത്തി. പിന്നെ ഒറ്റ കുതിപ്പിനു ഫാം ഹൗസിലേക്ക്‌. അവിടെ ചെന്നപ്പോള്‍ വിസാ കാര്‍ഡ്‌ ഉണ്ടോ? എങ്കില്‍ അതിന്റെ നമ്പര്‍ ദേ ഇവിടെ.... പണ്ടെ ഈ തിരുവല്ലാ അച്ചായന്‍സിനു പൈസ കളയുന്ന ഏര്‍പ്പാടിനോട്‌ വലിയ താത്‌പര്യമില്ലാത്തത്‌ കൊണ്ട്‌ നമ്മള്‍ പ്രകൃതി സൗന്ദര്യം ഒതുക്കത്തില്‍ ആസ്വദിച്ചിട്ട്‌ സ്ഥലം വിട്ടു.

ആട്‌, തേക്ക്‌ മാഞ്ചിയം, ലിസ്‌, റ്റോട്ടല്‍ ഫോര്‍ യൂ ദേ ഇനി അടുത്തത്‌ വരാന്‍ പോകുന്നു.... "ഫാം ഹൗസ്‌"... ഈശ്വരാ... ഈ ഫാം ഹൗസും ഇനി മന്ത്രി പുത്രന്റേതാണോ??? എങ്കില്‍ ഞാന്‍ ദേ..............................

വാല്‍ കഷണം അഥവാ ഇട കൃഷി:-

നമ്മുടെ മഹാകവി ചങ്ങമ്പുഴ എഴുതിയ 'വാഴക്കുല'യെന്ന പ്രശസ്തമായ കവിത ഇന്ന് ഇവിടെ വീണ്ടും റീമിക്സ്‌ ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

“മലയപ്പുലയനാ മാടത്തിന് മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള് പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.......”

ഇനി ഒരു പ്രത്യേക അറിയിപ്പ്‌:-
ഈ പോസ്റ്റ്‌ വായിച്ചിട്ട്‌, "പൊട്ടന്‍ ബ്ലോഗ്‌ വായിച്ചത്‌ പോലെ ആരെങ്കില്ലും ഇരുന്നാല്‍", മാണിക്യത്തിന്റെ/ എന്റെ കമന്റില്‍ ഒരു ലിങ്കുണ്ട്‌. അതില്‍ ഒന്ന് ക്ലിക്കി അപ്‌ഡേറ്റ്‌ ആവുക.

37 comments:

Senu Eapen Thomas, Poovathoor said...

കേരളത്തില്‍ നിന്നും ഗള്‍ഫിലെത്തി കൃഷി നടത്തി ഉന്നതങ്ങളിലേക്ക്‌ കയറുന്ന ഒരു ബ്ലോഗര്‍ കം കൃഷിക്കാരനെ പറ്റി.

വായിയ്ക്കുക...

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

::)

ini കൃഷി ചെയ്യാന്‍ സ്ഥലം ഇല്ലേ സ്ഥലം ഇല്ലേ എന്ന് വിളിച്ച് കൂവത്തില്ലല്ലോ? ടെറസ് കൃഷിയില്‍ നിന്ന് ഡെസ്ക്‍ടോപ്പ് കൃഷിയിലേക്ക് ...


ആരാ പറഞ്ഞത് മലയാളികള്‍ക്ക് കൃഷി ചെയ്യാന്‍ മടിയാണന്ന് ...

काप्पिलान /കാപ്പിലാന്‍ said...

:)

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട സീനു.

എനിക്ക് വായിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

അതോ എനിക്ക് മുഖപുസ്തകം ഇല്ലാത്തതിന്റെ കുറവാണോ?

ഇത്തിരി കൂടി വിസ്തരിച്ച് എഴുതാമായിരുന്നു,

പ്രിയ said...

സെനു, ഈ പോസ്റ്റ് ബ്ലോഗിലെ പുലികളും പുപ്പുലികളും ആയ പലര്‍ക്കും :) വേണ്ടി ഡെഡിക്കേറ്റ് ചെയ്യാം. പല ബ്ലോഗര്‍മാരെ ഇപ്പൊള്‍ കാണണമെങ്കില്‍ ഫാം ഹൗസിലും ഫാം വില്ലയിലും ചെല്ലേണ്ടിവരുമെന്നാ. ബ്ലോഗിനെ കുറിച്ച് ഇപ്പോ കേള്‍‍ക്കാന്‍ പോലും റ്റൈം ഇല്ലാത്രെ

ബ്ലോഗ് മീറ്റ് ഇനി ഫാം മീറ്റ് ആക്കേണ്ടി വരും. അങ്ങനെ ഒരാള്‍ടെ പേരു വേണേല്‍ ഞാന്‍ പറയാം.

:)

ആദര്‍ശ്║Adarsh said...

നാളികേരത്തിന്റെ നാട്ടിലിപ്പോള്‍ ഒരു പുര കെട്ടണമെങ്കില്‍ നാഴിയിടങ്ങഴി പോയിട്ട്, സൂചി കുത്താന്‍ പോലും ഭൂമി കിട്ടില്ല. വെര്‍ച്വല്‍ ഭൂമിയില്‍ ഏക്കറുകണക്കിന് കിടക്കുവല്ലേ..നമ്മള് കൊയ്യും ഫാമെല്ലാം നമ്മുടേതാകും അച്ചായാ...
:)

bilatthipattanam said...

മുഖപുസ്തകത്തിൽ എവിടെ/എങ്ങിനെ/ഏത്..ഈ ഫാമിങ്ങ് ?
ആ കെട്ട്യോമാരുടെ ചെല കൊള്ളാം..കേട്ടൊ

Niram Jubin said...

സെനുച്ചായോ.. ഇപ്പറഞ്ഞതിനേതായാലും നന്ദി... ഞാന്‍ ഫേസ്ബുക്കടച്ചു വെച്ചു....
കൃഷിയും വ്യാപാരവുമായി നടന്ന ഒരു വിരുതന്റെ കഥ ഞാന്‍ പോസ്റ്റിയിട്ടുണ്ട്.. വായിച്ചാലും.. കമന്റിയാലും...

http://jubinedathua.blogspot.com/2009/10/blog-post_04.html

krishnadas said...

Aaa krishiyilum vettinirathalokke undo?

ശ്രീവല്ലഭന്‍. said...

:-))))))

മാണിക്യം said...

തിരിച്ച്‌ ബ്ലോഗില്‍ വന്നതിനു നന്ദിയും സന്തോഷവും അറിയിക്കുന്നു...

ഇതു തന്നെ അല്ലേ അലുത്തുപോയ ഉപ്പുമാങ്ങകള്‍ വഴി ആചാര്യന്‍ പറഞ്ഞത് സംഗതി വായിച്ചിട്ട് ഒന്നും മനസ്സിലായില്ല അതു കൊണ്ട് പിന്നെ,
വായിച്ചു തിരിച്ചു പോന്നു ..

ഈ പറഞ്ഞ മുഖപുസ്തകത്തില്‍ ഞാനുണ്ട് ..എടുത്തിട്ട് പെരുമാറാനറിയില്ലാ ഇനി നോക്കിയിട്ടു തന്നെ കാര്യം ആചാര്യനു ശിഷ്യപ്പെടാം...

അലുത്തുപോയ ഉപ്പുമാങ്ങകള്‍

രഘുനാഥന്‍ said...

പ്രിയ സെനു....എഴുത്ത് ഇഷ്ടപ്പെട്ടു...പക്ഷെ ഈ മുഖ പുസ്തകത്തെക്കുറിച്ച് എനിക്കും വല്യ വിവരമില്ല...

Yesodharan said...

kollaam....nannaayittundu....

sobhan said...

fam villa yil land medichu krishi cheythal samayam pokunnathariyilla.
oru tharam bhranthu...

Teena said...

bhaaryamarude kathana katha.....

sfd said...

Senu kollaam....nannaayittundu....

Senu Eapen Thomas, Poovathoor said...

നാടോടുമ്പോള്‍ നടുവേ ഓടണമെന്ന പ്രമാണം പല ബ്ലോഗേഴ്സിനും അറിയില്ലായെന്നാണു എനിക്ക്‌ തോന്നുന്നത്‌. ഞാന്‍ വലിയ കാര്യമായി കര്‍ഷക ശ്രീ ബ്ലോഗറിനെ പറ്റി പറഞ്ഞപ്പോള്‍, അയ്യോ ഇത്‌ എന്താണെന്ന് മനസ്സിലായില്ലയെന്ന് പറഞ്ഞു ബഹു ഭൂരിപക്ഷം ബ്ലോഗറന്മാരും കൈ മലര്‍ത്തി കാണിച്ചപ്പോള്‍, മാണിക്യം ഒരു ലിങ്ക്‌ തന്നു. യുറേക്കാ യുറേക്കാ.. അറിയാത്തവര്‍ ദേ ഒരു ബ്ലോഗ്‌ കര്‍ഷകനെ കൂടി പരിചയപ്പെട്ടോ....
ഞാന്‍ ഫാര്‍മര്‍

Anonymous said...

വെറുതെ ഒരു ഭര്‍ത്താവ്‌ എന്ന് പുതിയ സിനിമ ഇറങ്ങുമോ?

ചാക്കോച്ചി

ആചാര്യന്‍ said...

'ബ്ലര്‍ഷകശ്രീ' കൊടുക്കാണെങ്കില് ഇക്കൊല്ലം അരുണ്‍ ചുള്ളിക്കലിനു കൊടുക്കണം... എന്നാ കിടിലന്‍ ഫാമാ പുള്ളീടെ...പുള്ളി കൃഷി ബോറടിച്ച് മരവിപ്പിച്ചേക്കുകാ... പകരം ഇപ്പോള്‍ അരുണ്‍ ഹൊടെലിയര്‍ !!! ഹോട്ടല്‍ ബിസിനസില്‍ കോഡികള്‍ കൊയ്യുകാ...അത് കണ്ട് ആര്‍ത്തിയോടെ ഞാനും തൊറന്നു ഒരു കൊച്ച് ചായക്കട... പിന്നെ സ്വന്തം വില്ലാ ഒണ്ടാക്കണ്ടോര്‍ക്ക് അങ്ങനെ, കൊട്ടേഷന്‍ ടേസ്റ്റ് ഒള്ളോരടെ പേര്‍ക്ക് മാഫിയാ വാറ്...കെടക്കല്ലേ ഫ്യേസു ബുക്ക് കളികേള്... ജ്വാലി സ്തലത്തൂന്ന് ഫ്യേസുബുക്ക് ക്രൂഷിയെറക്കൂന്നോര് പണി ഫ്യൂസാകാതെ നോക്കണേയ്... (കൃതഞത:എന്നെ ഇവിടെ കൊണ്ട് വന്ന മാണിക്യത്തിനും ശ്രീപെരുമ്പതൂരിനും അല്ല, 'പെരുമ്പുരാണംസി'നും നന്ദ്യേയ്.... :D

jayanEvoor said...

ഹ! ഹ!!

എന്റെ ഭാര്യയും മക്കളും ഒരു സൈഡാ! എങ്കിലും ഞാന്‍ ചെറുത്തു നില്‍ക്കുന്നു!

എന്തായാലും പോസ്റ്റ്‌ കലക്കി!!

കഷായക്കാരൻ said...

എന്നെ വഞ്ചിക്കൂ ചേട്ടാ എന്ന് പറഞ്ഞ് നിൽക്കുന്ന പെണ്ണിനെ പോലെ മലയാളി റെഡിയായി നിൽക്കുമ്പോൾ ഫാം ഹൌസല്ല ഏത് തൊഴുത്തും പ്രതീക്ഷിക്കാം. പിന്നെ ഫാം ഹൌസിന്റെ തലക്കൽ അന്വേഷിച്ച് ചെന്നാൽ മിക്കവാറും വേറൊരു മലയാളിയേയും കാണാൻ കഴിഞ്ഞേക്കും

Mutharamkunnu P.O said...

അയ്യോ ഇങ്ങേരു ഇതെല്ലാം കൂടി തൃശ്ശൂര്‍ ഇക്കിയിക്കി [ICICI] ബാങ്കില്‍ ഫിക്‍സഡിട്ട്‌ മോളെ കെട്ടിച്ചു വിടാനാണു പ്ലാന്‍....

ഇക്കിയിക്കി avar kelkendaaa.. Case aakume

മത്താപ്പ് said...

ഇക്കിയിക്കി ൽന്ന് ഒരു കാർഷിക വായ്പ എടുത്താലോ?????
ഈ ബ്ലുർഷി ഒന്നു വിപുലീകരിക്കാൻ?????

കുമാരന്‍ | kumaran said...

രസായിട്ടുണ്ട്.

krish | കൃഷ് said...

:)

ശാരദനിലാവ്‌ said...

എന്റെ പൊന്നു മാഷേ .... എന്റെ ഓഫീസില്‍ ഒരു ഫിലിപ്പീനി പെണ്ണും ഒരു സിറിയന്‍ ചെക്കനും ഈ മുഖ പുസ്തകത്തിലെ കൃഷി തന്നെ പണി .. ആപ്പിളും , ഓറന്ച്ചും , സ്ട്രോബറിയും കൃഷി ചെയ്തു ഓഫീസ്‌ പണി ചെയ്യാന്‍ നേരമില്ലാത്ത അവസ്ഥ

anish said...

തിരുവല്ലക്കാരച്ചായന്‍മാര്‍ ഒമാനില്‍ റബ്ബര്‍കൃഷി ചെയ്യാനും മടിക്കില്ല.......

thabarakrahman said...

എന്റെ ഈപ്പച്ചാ കലക്കി, താങ്കളുടെ നര്‍മ ബോധത്തിന്
ആദ്യം ഒരു സല്യൂട്ട്. വളരെ നന്നായിരിക്കുന്നു.
വീണ്ടും എഴുതുക. ഭാവുകങ്ങള്‍.
സ്നേഹപൂര്‍വം.
താബു
http://thabarakrahman.blogspot.com/

ckalari said...

submit this blog in www.ckalari.com

Regi said...

Monganirunna nayude thalayil thenga veena poleyayallo bloginiyude kariyam..........

Very nice presentation.....

Regi said...

Monganirunna nayude thalayil thenga veena poleyayallo bloginiyude kariyam..........

Very nice presentation.....

Anonymous said...

പൊട്ടന്‍ ബ്ലോഗ്‌ വായിച്ചത്‌ പോലെ ആരെങ്കില്ലും ഇരുന്നാല്‍", Njan angane irunnu. Pakhse HELP LINE upakarichu..

പൊട്ടന്‍

കുക്കു.. said...

സേനു ജി... ഈ പച്ചക്കറി കൃഷി നടത്തുന്നത് ഞാന്‍ ഫേസ് ബുക്ക്‌ ല്‍ കണ്ടിരുന്നു..
ഇത്രയും ആദായം കിട്ടും ഇതില്‍!!!!
എങ്കില്‍ ഞാനും ഒന്ന് ശ്രമിക്കും ആയിരുന്നു.....
ഹി..ഹി....
നല്ല പോസ്റ്റ്‌..
;)

sreejith krishna said...

anna kalakkitttundu ketto

Anonymous said...

. A teacher wishes to test three different teaching methods I, II, III. To do this, the teacher chooses at random three groups of five students each and teaches each group by a different method. The same examination is then given to all the students and the marks obtained are given below. Determine at α=0.05 significance level whether there is difference between the teaching methods. Use Kruskal-Wallis test.
Method I 78 62 71 58 73
Method II 76 85 77 90 87
Method III 74 79 60 75 80

കൊച്ചു മുതലാളി said...

തിരിച്ച് വന്നതില്‍ സന്തോഷം... :)

Mukundan said...

കൊള്ളാം , വളരെ നന്നായിട്ടുണ്ട് ...