Monday 30 March 2009

പയംമ്പുരാണംസ്‌

(((ഠോ)) തുടക്കത്തില്‍ ഞാന്‍ തന്നെ തേങ്ങ പൊട്ടിച്ചേക്കാം.

ഞാന്‍ ഒരു വര്‍ത്തമാന പ്രിയനായിരുന്നു. എന്റെ നാക്ക്‌ അടങ്ങി ഇരുന്നിട്ടുണ്ടോ എന്ന് പലര്‍ക്കും സംശയമുണ്ട്‌. എന്റെ അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌- എടാ, നീ നിന്റെ വര്‍ത്തമാനം ഒന്നു കുറച്ചാല്‍ തന്നെ വണ്ണം വെയ്ക്കുമെന്ന്. പക്ഷെ അത്‌ എന്നെ കൊണ്ട്‌ പറ്റാഞ്ഞതിനാല്‍ വണ്ണം വെച്ചില്ല.

എന്റെ കല്യാണം കഴിഞ്ഞതോടെ അപ്പയും, അമ്മയും എന്റെ കഥകളില്‍ നിന്നും രക്ഷപ്പെട്ടു. കഥ പറഞ്ഞ്‌,പറഞ്ഞ്‌ ഞങ്ങള്‍ക്ക്‌ രണ്ട്‌ മക്കള്‍സുമായി.

ഞങ്ങള്‍ മസ്ക്കറ്റില്‍ 2003ല്‍ എത്തി. 2007 ജൂണില്‍ ഇവിടെ ഗോണു അടിച്ചു. എന്റെ സുഖ വിവരം തിരക്കി സുഹൃത്ത്‌ വിപിന്‍ [ അന്ന് വിപിന്‍ NTVയില്‍ ജോലി ചെയ്തിരുന്ന സമയം] എഴുതി.. സെനു, ഗോണുവിനെ പറ്റി ഒരു റിപ്പോര്‍ട്ട്‌ എഴുതിയാല്‍ അത്‌ NTVയുടെ മാവേലി നാടെന്ന മാസികയില്‍ പ്രസിദ്ധീകരിക്കാമെന്ന്... അങ്ങനെ ഞാന്‍ ഒരു റിപ്പോര്‍ട്ട്‌ എഴുതി ഇമെയില്‍ ചെയ്തു. അത്‌ വായിച്ച്‌ വിപിന്‍ എഴുതിയതിങ്ങനെ... സെനു... സെനു അയയ്ച്ച ഈ റിപ്പോര്‍ട്ട്‌ ഞാന്‍ മാവേലി നാടില്‍ പ്രസിദ്ധീകരിച്ചാല്‍ മവേലി നാട്‌ എപ്പോള്‍ പൂട്ടിയെന്നും, ഞാന്‍ എപ്പോള്‍ അടി വാങ്ങിച്ചെന്നും ചോദിച്ചാല്‍ മതി. എന്ത്‌ കൊണ്ട്‌ സെനുവിനു ഇത്‌ ഒരു ബ്ലോഗാക്കി കൂടാ?

അങ്ങനെ വിപിന്റെ ഓണ്‍ലൈന്‍ സഹായത്തോടെ ഞാന്‍ ഒരു ബ്ലോഗ്‌ തുറന്നു- പഴമ്പുരാണംസ്‌.
ആദ്യത്തെ പോസ്റ്റ്‌- ഗോണു ഒരു റിപ്പോര്‍ട്ട്‌- സ്വലേ.

അതോടെ ഞാന്‍ വര്‍ത്തമാനം പറയുന്നത്‌ കുറച്ചു. പണ്ട്‌ സ്ക്കൂളില്‍ ഇംമ്പോസിഷന്‍ മാത്രം എഴുതിയിരുന്ന ഞാന്‍ ഒരു എഴുത്തുകാരന്റെ കുപ്പായം അണിഞ്ഞു.. തുടര്‍ന്ന് അങ്ങോട്ട്‌ ഞാന്‍ കഥ എഴുതുകയായിരുന്നു.
അങ്ങനെ പഴമ്പുരാണംസ്‌ ദ്വൈവാരികയും ആക്കി.

മോനും എന്നെ പോലെ തന്നെ. നാക്കിനു എന്റെ നാക്കിനെക്കാളും നീളം. സ്ക്കൂളില്‍ പോയാല്‍, എവിടെയെങ്കിലും പുറത്ത്‌ പോയാല്‍, അവനു കംപ്ലീറ്റ്‌ റിപ്പോര്‍ട്ട്‌ പറയണം. അതും വള്ളി, പുള്ളി വിടാതെ. ഞാന്‍ പലപ്പോഴും അവന്റെ കൊച്ചു വര്‍ത്തമാനത്തിനു സമയം കണ്ടെത്തിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അവന്‍ എന്തോ പറയാന്‍ എന്റെ അടുത്ത്‌ വന്നപ്പോള്‍, ഞാന്‍ പറഞ്ഞു... ഒന്ന് പോ.. അപ്പ പിന്നെ കേള്‍ക്കാമെന്ന്.. ഉടനെ അവന്റെ മറുപടി വന്നു:- അപ്പയ്ക്ക്‌ മൊത്തം സമയം കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരിക്കാം, ഞങ്ങള്‍ പറയുന്നത്‌ ഒന്നും കേള്‍ക്കാന്‍ സമയമില്ല. അപ്പയുടെ ഒരു പയംമ്പുരാണമെന്ന് പറഞ്ഞ്‌ നടന്ന് നീങ്ങിയപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു... പയംമ്പുരാണംസ്‌ ഞാന്‍ ഒന്ന് നിര്‍ത്തുന്നു.

സ്വന്തം മക്കള്‍ക്ക്‌ പഴമ്പുരാണം സഹിക്കാന്‍ വയ്യാതായിരിക്കുന്നു..അപ്പോള്‍ എന്നെ സഹിച്ച നിങ്ങളെയൊക്കെ സമ്മതിക്കണം.

മക്കള്‍സിന്റെ പുരാണംസ്‌ ഞാന്‍ ഇനി കേള്‍ക്കട്ടെ. അവരുടെ കൂടെ ഞാന്‍ ഒന്ന് അടിച്ച്‌ പൊളിക്കട്ടെ. അപ്പോള്‍ എല്ലാം പറഞ്ഞത്‌ പോലെ. അതു വരേക്കും ഒരു ഷോര്‍ട്ട്‌ ബ്രേക്ക്‌....

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

22 comments:

Senu Eapen Thomas, Poovathoor said...

സ്വന്തം മക്കള്‍ക്ക്‌ പഴമ്പുരാണം സഹിക്കാന്‍ വയ്യാതായിരിക്കുന്നു..അപ്പോള്‍ എന്നെ സഹിച്ച നിങ്ങളെയൊക്കെ സമ്മതിക്കണം.

മക്കള്‍സിന്റെ പുരാണംസ്‌ ഞാന്‍ ഇനി കേള്‍ക്കട്ടെ. അവരുടെ കൂടെ ഞാന്‍ ഒന്ന് അടിച്ച്‌ പൊളിക്കട്ടെ. അപ്പോള്‍ എല്ലാം പറഞ്ഞത്‌ പോലെ. അതു വരേക്കും ഒരു ഷോര്‍ട്ട്‌ ബ്രേക്ക്‌....

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

siva // ശിവ said...

പോയ് വരൂ.....

Typist | എഴുത്തുകാരി said...

സഹിച്ചതിന് വല്ല സമ്മാനോം തരുന്നുണ്ടോ? എന്തായാലും ഷോര്‍ട്ട് ബ്രേക്ക് അല്ലേ, കാത്തിരിക്കാം.

KK said...

ഷോര്‍ട്ട്, ലോങ്ങ് ആകല്ലെ..

Unknown said...

"മോനും എന്നെ പോലെ തന്നെ. ഞാന്‍ പലപ്പോഴും അവന്റെ കൊച്ചു വര്‍ത്തമാനത്തിനു സമയം കണ്ടെത്തിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അവന്‍ എന്തോ പറയാന്‍ എന്റെ അടുത്ത്‌ വന്നപ്പോള്‍, ഞാന്‍ പറഞ്ഞു... ഒന്ന് പോ.. അപ്പ പിന്നെ കേള്‍ക്കാമെന്ന്.. ഉടനെ അവന്റെ മറുപടി വന്നു:- അപ്പയ്ക്ക്‌ മൊത്തം സമയം കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരിക്കാം, ഞങ്ങള്‍ പറയുന്നത്‌ ഒന്നും കേള്‍ക്കാന്‍ സമയമില്ല. അപ്പയുടെ ഒരു പയംമ്പുരാണമെന്ന്"

അതെ നമ്മുടെ ഏറ്റവും വലിയ ഭൂലോകം മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം തന്നെ അത് കഴിഞ്ഞിട്ടേ ഉള്ളൂ ഏതു ബൂലോകവും .

പോയി മക്കള്‍ക്ക്‌ മതിയാവോളം കഥകള്‍ പറഞ്ഞു കൊടുത്തിട്ട് വരൂ

ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കാം .
സ്നേഹത്തോടെ
സജി തോമസ്

മാണിക്യം said...

സെനു പയംപുരാണം ബൂലോകത്തിനു മിസ്സ് ചെയ്യും അപ്പോള്‍ അതിലും എത്രയോ കൂടുതല്‍ മക്കള്‍ക്ക് മിസ്സാവുന്നുണ്ടാവും ...
കുഞ്ഞുമക്കള്‍ക്ക് എന്നും അപ്പയുടെ കൂടെ കഥ പറയാനും കഥ കേള്‍ക്കാനും വളരെ ആഗ്രഹമുണ്ടാവും ഒരു പരിധി വരെ ആ സമയം ആണു ജീവിതത്തിലേ പല മൂല്യങ്ങളും കൈമാറുന്ന നേരം സ്വന്തം അപ്പയോടൊപ്പം സമയം ചിലവിടുന്ന മക്കള്‍ ആണ് പില്‍ കാലത്ത് തീളങ്ങുന്ന വ്യക്തിത്വമുള്ളവരാകുന്നത്.അതു കൊണ്ട് ധൈര്യമായി അവരോടൊപ്പം കളിച്ചു ചിരിച്ചു വരൂ
ആരറിഞ്ഞു പഴമ്പുരാണംസ് വാരിക ആക്കാനും മാത്രം മാറ്റര്‍ കിട്ടില്ലന്ന്.. ആശംസകള്‍..

ശ്രീവല്ലഭന്‍. said...

ഗോണു - I mean.......

ദൈവമേ, ഇങ്ങനെയുള്ള രോഗങ്ങളൊന്നും ആര്‍ക്കും വരുത്താതിരിക്കട്ടെ!എല്ലാം മാറി എന്ന് വിശ്വസിക്കുന്നു.

ഏതായാലും ഞങ്ങള്‍ മിസ് ചെയ്യും പൊടിയാടിക്കാരാ.:-)

ശ്രീ said...

കുടുംബത്തിന്റെ കൂടെ കൂടാനല്ലേ? ശരി... പോയ് വരൂ...

hi said...

ക്ഷമയോടെ കാത്തിരിക്കാം :)..

ബിന്ദു കെ പി said...

ബ്രേയ്ക്കിനു ശേഷം കൂടുതൽ പുരാണങ്ങളുമായി തിരിച്ചുവരൂ...നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

G.MANU said...

കം ബാക്ക് വിത്ത് ബാംഗ് ജി..

ആശംസകള്‍സ്

Muralee Mukundan , ബിലാത്തിപട്ടണം said...

പുതുപുരാണങ്ങളൂം ആയി വരുമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കാം

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഇവിടെയും അതു തന്നെ മാഷേ പരാതി. ഒരേ ഒരു മോനെ ശ്രദ്ധിക്കാതെ കമ്പ്യുട്ടറിനു മുന്നില്‍ കുത്തിയിരിക്കുന്നതിനു പെമ്പ്രന്നൊരുടെ വായിലിരിക്കുന്നത് കേട്ടു ഞാനും മടുത്തു............ പോയി മോനുമായി അല്പ്പം സല്ലപിച്ചിട്ട് വാ. ഞങ്ങള്‍ കാത്തിരിക്കാം ..........

ദീപക് രാജ്|Deepak Raj said...

ക്ഷമയോടെ കാത്തിരിക്കാം :)..

and adichu polichu thirichu vaa

കൊച്ചുമുതലാളി said...

Come back soon....
All the best.....

നിരക്ഷരൻ said...

കുടുംബം കളഞ്ഞിട്ടുള്ള ഒരു പുരാണോം ഇവിടാര്‍ക്കും കേക്കണ്ട.... :) :)

തിരിച്ച് വരുമ്പോള്‍ മകന്റെ കുറച്ച് കുട്ടിപ്പുരാണങ്ങളായിക്കോട്ടേ...:)

ഓ:ടോ:- പിന്നേയ് വേറൊരു രഹസ്യം പറയാനുണ്ട്.അത് ഞാനങ്ങ് ഓര്‍ക്കുട്ടില്‍ വന്ന് പറഞ്ഞേക്കാം.

ബഷീർ said...

മക്കൾ പുരാണങ്ങളുമായി മടങ്ങിവരുന്നതും കാത്ത് ആശംസകളോടെ. വരുമ്പോൾ ഒന്നറിയിക്കാൻ മറക്കരുത്

smitha adharsh said...

അയ്യോ..അപ്പൊ,അന്ന് പറഞ്ഞത് സീരിയസ് ആയിരുന്നോ സെനു ചേട്ടാ?
ഇടയ്ക്കെങ്കിലും ഓരോ പോസ്റ്റ്‌ ...കേട്ടോ..

Anonymous said...

ബ്രേക്ക് വളരെ ഷോര്‍ട്ട് ആ‍കട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു...ഓള്‍ഡ് പോസ്റ്റുകള്‍ എന്തായാലും നോക്കണം....:) കുട്ടികളൊഡൊപ്പം അടിച്ചു പൊളിക്കാന്‍ പോകാണല്ലേ...?
ഞാന്‍ വീട്ടില്‍ ഈ പ്രായത്തില്‍പ്പോലും ഇന്‍ ഗുഡ് കമ്പനി വിത് “അച്ചന്‍”.....:)

കുട്ടികള്‍ക്കു നല്ല കമ്പനി കൊഡുക്കൂ......:)

ഏറുമാടം മാസിക said...

pls contact me.
92236986

ജിബി said...
This comment has been removed by the author.
saju john said...

Dear Senu.......

How are you? Hows your family and your god gifted sweet babies. May peace and love be with you and your family always.

Wish you all success and hope to hear about your good news.....

with love..........saju