Sunday, 1 February 2009

മജീഷ്യന്‍ പാസ്റ്റര്‍-ഭാഗം-2.

നാട്ടിലെ ഒരു പ്രശസ്തനായ സുവിശേഷകനും റ്റീമും മസ്ക്കറ്റില്‍ പ്രാര്‍ത്ഥനയ്ക്കായി വരുന്നു. രോഗ ശാന്തിയാണു പ്രധാന ഐറ്റം. മസ്ക്കറ്റില്‍ നിന്ന് എന്റെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് ഈ കാര്യം പറഞ്ഞപ്പോള്‍ ഒരു അബദ്ധം പറ്റിയാലും, പത്ത് അബദ്ധം പറ്റിയാലും പഠിക്കാത്ത എന്റെ ഭാര്യ ആ മീറ്റിംഗിനു പോകണമെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ഞാനും അങ്ങനെ ഒരു സാഹസത്തിനു പങ്കാളിയാകാമെന്ന് സുഹൃത്തിനു വാക്ക് കൊടുത്തു.

അങ്ങനെ ഞങ്ങള്‍ മസ്ക്കറ്റില്‍ മീറ്റിംഗിനു ചെന്നു. പാട്ടും, പ്രാര്‍ത്ഥനയും തുടങ്ങി. ഒരു പതിനഞ്ച് മിനിറ്റു കഴിഞ്ഞു കാണും, പെട്ടെന്ന് അവിടെ ഏതോ ഒരു ഉപദേശിയുടെ വായില്‍ നിന്നും “സന്തത ബാര, ജീരാ, ബാര, അടത് ഹക്ഷന്ത ബൂസന്ത” പുറത്തു ചാടി. പൊടിയാടിയിലെ വാറ്റ് അടിച്ച് നല്ല അടി പൊളി അന്യ ഭാഷ ഇതിലും ഉച്ചത്തില്‍ വിളിച്ച് പറയുന്നത് കൊച്ചിലെ മുതലെ കേട്ട് വളര്‍ന്നത്‌ കൊണ്ടാകാം, എനിക്ക് ഈ അന്യ ഭാഷ ഒട്ടും ദഹിക്കില്ല. അന്യ ഭാഷ വന്നതോടു കൂടി ആ ഹാള്‍ ഒന്ന് കുലുങ്ങി. പിന്നെ പലരും അവിടെ അന്യ ഭാഷകള്‍ വെച്ച് തുള്ളി. ഏതായാലും അധികം ചൊറിച്ചിലുണ്ടാകുന്നതിനു മുന്‍പ്‌ ആ പ്രാര്‍ത്ഥന തീര്‍ന്നു. നമ്മുടെ കഥാ നായകന്‍ പ്രസംഗത്തിനായി വന്നു. ഭയത്തില്‍ നിന്നുള്ള വിടുതലാണു പ്രധാന ശശ്രൂഷ. പത്താം ക്ലാസ്സ് പരീക്ഷ അടുത്ത സമയമായതിനാല്‍ ധാരാളം കുട്ടികളും അവരുടെ മാതാപിതാക്കളും ഈ പ്രാര്‍ത്ഥനയ്ക്കായി കടന്നു വന്നിരുന്നു. പരീക്ഷ എഴുതുവാന്‍ പോകുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ച് അവരുടെ തലയില്‍ കൈ വെച്ച്, അവരില്‍ പ്രവേശിച്ചിരിക്കുന്ന പേടിയുടെ പിശാചിനെ ജാരാ, ബാര, ബീര പറഞ്ഞ് പേടിപ്പിച്ച് പുറത്താക്കി അവരെ ധൈര്യമുള്ള കുട്ടികളാക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ പോക്കറ്റില്‍ നിന്നും റിയാല്‍സ്‌ മടക്കി ഉപദേശിയുടെ പോക്കറ്റിലേക്ക് മടക്കിയിട്ട് കൊടുക്കുന്ന റിയാലറ്റി ഷോ. ഈ ശശ്രൂഷ കഴിഞ്ഞ് ഉപദേശി വീണ്ടും പ്രസംഗത്തിനായി സ്റ്റേജില്‍ കയറി. പിന്നെ പുള്ളി അങ്ങു കസറി. പ്രസംഗത്തിനിടയില്‍ പുള്ളിക്കാരനു ഒരു ലാപ്പ്റ്റോപ്പു വേണം. അതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ, ദൈവത്തിനു മനസ്സിലാകുന്നതിനു മുന്‍പെ എനിക്ക് സംഗതി മൊത്തത്തില്‍ പിടിക്കിട്ടി. പശുവാണു വാലു പൊക്കിയതെങ്കില്‍ നമ്മള്‍ക്ക്‌ കണ്‍ഫ്‌യ്യൂഷന്‍ ഉണ്ടായെനെ.. പക്ഷെ ഇവിടെ കാള തന്നെ വാലു പൊക്കി നമ്മുടെ കണ്‍ഫ്‌യ്യൂഷന്‍ മൊത്തത്തില്‍ മാറ്റി. [ലാപ്പ്റ്റോപ്പ് ഏതെങ്കിലും ഒരു ഭക്തന് ദാനമായി തരുന്നെങ്കില് ദാ തന്നോളു എന്നാണു ഈ നല്ല ഭാഷയുടെ അര്ത്ഥം.] ഇങ്ങനെയുള്ള കാര്യങ്ങള്‍, എന്തെ ഇവര്‍ അന്യ ഭാഷ പറയാത്തെ. പിന്നെയും പ്രാര്‍ത്ഥനകള്‍ ശക്തിയായി തുടര്‍ന്നു. അത്ഭുതങ്ങള്‍, അടയാളങ്ങള്‍, രോഗ ശാന്തികള്‍ എല്ലാം നടന്നു. അതിനോടൊപ്പം പുട്ടിനു തേങ്ങാ പീരാ വെക്കുന്നതു പോലെ പ്രാര്‍ത്ഥന, രോഗ ശാന്തി ഇവയ്ക്കെല്ലാമിടയില്‍ നമ്മുടെ ജാര ബീര, സന്തത ബിഹാരി വന്നു കൊണ്ടെയിരുന്നു. ഏതായാലും 2 മണിക്കൂര്‍ ഒരു പരുവത്തില്‍ ഇഴഞ്ഞു പോയി. പ്രാര്‍ത്ഥന കഴിഞ്ഞ് ഞങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് തന്നെ പോയപ്പോഴാണറിയുന്നത് ഈ പ്രാര്‍ത്ഥനാ വീരന്‍ താമസിക്കുന്നതും ഇവനോടൊപ്പം. പ്രാര്‍ത്ഥനാ വീരനെ അവന്റെ വീട്ടില്‍ കണ്ടപ്പോള്‍ അറിയാതെ, എന്റെ ഈശ്വരാ...കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും ഒന്ന് മാറ്റി തരണെയെന്ന് അറിയാതെ പ്രാര്‍ത്ഥിച്ചു പോയി.

പൊതുവെ സംസാര പ്രിയനായ ഞാന്‍ ഉപദേശിയെ കണ്ടപ്പോള്‍ തന്നെ ഊമര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായി മാറി.... ഒപ്പം ഞാന്‍ ഒരു ചെറിയ തല വേദനയും അസ്വാസ്ത്യവും അഭിനയിച്ചുവെങ്കിലും ഉപദേശി, ഉടുമ്പ് പിടിക്കുന്നതു പോലെ എന്നെ വട്ടം പിടിച്ചു. എന്റെ ഭാര്യ ഉപദേശിയെ ഓസിനു കിട്ടിയ സന്തോഷത്തില്‍ മക്കളുടെയും, അവളുടെയും ഉള്ളില് കൂടിയ ഭയത്തിന്റെ പിശാചിനെ കടിച്ചാല്‍ പൊട്ടാത്ത അന്യ ഭാഷ പറഞ്ഞ് ആട്ടി പുറത്താക്കുന്നത് കണ്ടിട്ടും ഞാന്‍ മൗനം അവലംഭിച്ചു.

ഞാന്‍ ഒന്ന് കുളിച്ച ഫ്രഷായി, അത്താഴവും കഴിച്ച് എഴുന്നേറ്റപ്പോള്‍ ഉപദേശി എന്നോടു ഒരു ചോദ്യം..., “സത്യത്തില്‍ സെനു ബ്രദറിനു പ്രാര്‍ത്ഥനയില്‍ ഒന്നും വിശ്വാസമില്ല അല്ലെ?” ചോദ്യം കേട്ട് ഞാന്‍ ഒന്ന് പതറിയെങ്കിലും, എന്റെ ഭാര്യയുടെ മുഖത്ത് ഒരു കോളിനോസ് പുഞ്ചിരി മിന്നി മറയുന്നത് ഞാന്‍ കണ്ടു. “ യേ...ദൈവത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ഒപ്പം പ്രാര്‍ത്ഥനയിലും. പിന്നെ ഞാന്‍ സത്യത്തില്‍ ഈ അന്യ ഭാഷയിലും, രോഗ ശാന്തിയിലും ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല”. ഞാന്‍ തുറന്നടിച്ചു. അതു കഴിഞ്ഞു ഞാന്‍ ചോദിച്ചു...ആട്ടെ എല്ലാവര്‍ക്കും രോഗ ശാന്തി കൊടുക്കുന്ന ഉപദേശിയെന്തിനാ ഈ ഇയര്‍ ഫോണും വെച്ച് നടക്കുന്നത്? പ്രാര്‍ത്ഥിച്ച്‌ കേള്‍വി ശക്തി കൂട്ടി കൂടെ? എന്റെ ചോദ്യം കേട്ടപ്പോള്‍...മോനെ, അബ്ദുള്‍ കലാമിനെ വാണം വിടാന്‍ പഠിപ്പിക്കല്ലെയെന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഉപദേശി പറഞ്ഞു...അത് പൗലോസിനെ പോലെ കര്‍ത്താവ്‌ എനിക്ക് തന്ന ശൂലം ആണു എന്റെ ഈ കേള്‍വിക്കുറവ്‌. ഓ.ക്കെ നിങ്ങള്‍ക്ക്‌ രോഗ ശാന്തി വരം ഉണ്ടെങ്കില്‍ എന്ത് കൊണ്ട് നിങ്ങളുടെ അടുത്ത് വരുന്ന എല്ലാവരുടെയും രോഗങ്ങള്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക്‌ ആവുന്നില്ല? കര്‍ത്താവിന്റെ അടുത്ത് വന്ന എല്ലാവരും സൗഖ്യമായിട്ടാണു മടങ്ങിയിട്ടുള്ളത്?

ഉപദേശി:- അതു രോഗവുമായി നമ്മുടെ അടുത്ത് വരുന്നവരുടെ പാപങ്ങള്‍ നിമിത്തം, വിശ്വാസക്കുറവ് നിമിത്തം ഒക്കെയാണു അവര്‍ പൂര്‍ണ്ണമായി സൗഖ്യം പ്രാപിക്കാത്തത്.

ഞാന്‍:- ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് നോക്കിയപ്പോള്‍ ഒറ്റ നല്ലവനെയും കണ്ടില്ലായെന്ന് എങ്ങോ പറഞ്ഞിട്ടുണ്ടല്ലോ... അല്ലെ. പിന്നെ ആരാ ഉപദേശി, ഉപദേശി പറയുന്ന ഈ പാപമില്ലാത്തവര്‍? കൂടാതെ ബൈബിളില്‍ തന്നെ കര്‍ത്താവ്‌ തന്റെ ശിഷ്യന്മാരോട് പറയുന്നുണ്ട്, നിങ്ങള്‍ക്ക്‌ കടുക് മണിയുടെ [ Money അല്ല] അത്ര വിശ്വാസം ഉണ്ടെങ്കില്‍ മലയോട് നീങ്ങി പോകാന്‍ പറഞ്ഞാല്‍ മല വരെ നീങ്ങി പോകുമെന്ന്... അതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണു... ഉപദേശിമാര്‍ക്കാണു വിശ്വാസം വേണ്ടിയത്..അല്ലാതെ നിങ്ങളുടെ അടുത്ത് വരുന്ന പാവം രോഗികള്‍ക്കല്ല. നിങ്ങളുടെ വിശ്വാസക്കുറവ് തന്നെയാണു ഇവരുടെയൊക്കെ രോഗങ്ങള്‍ കുറയാത്താതിനും കാരണം. ഞാന്‍ അല്പം ശബ്ദമുയര്‍ത്തി എന്റെ ബൈബിള്‍ വിജ്ഞാനം പുറത്തെടുത്തതോടെ എന്റെ കൂട്ടുകാരനും കുടുംബവും, എന്റെ ഭാര്യയും മക്കളും എന്തിനു ഈ ദൈവ ദാസന്റെ ഒക്കെ ശാപം വലിച്ച് തലയില്‍ വെയ്ക്കുന്നുവെന്ന് അര്‍ത്ഥം വരുമാറു എന്നെ ദയനീയമായി നോക്കിയപ്പോള്‍ എനിക്ക് സംഗതിയെല്ലാം മനസ്സിലായി. ഏതായാലും കിടക്കുന്നതിനു മുന്‍പു ഉപദേശി എന്റെ മാനസാന്തരത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു .

പിറ്റേന്നത്തെ മീറ്റിംഗ് കഴിഞ്ഞ് ഞങ്ങള്‍ വീട്ടില്‍ വന്ന് അല്പം സംസാരിച്ചപ്പോള്‍ ഉപദേശി എന്നെ വളരെ കാര്യമായി വിളിച്ച് വീടിന്റെ വെളിയിലേക്ക് കൊണ്ട് പോയി. ഉപദേശി എന്നോട് പറഞ്ഞു, മോനെ... ഞാന്‍ ഒരു മൂന്ന് ദിവസം മുന്‍പു നാട്ടിലേക്ക് ഒരു 75000/- രൂപാ അയയ്ച്ചു. വീട്ടില്‍ വന്ന് രസീത് നോക്കിയപ്പോള്‍ എന്റെ അക്കൗണ്ട് നമ്പറില്‍ ഒരു അക്കത്തിന്റെ കുറവുണ്ട്. മാത്രവുമല്ല ആ പൈസ എന്റെ അക്കൗണ്ടില്‍ ഇതു വരെ ചെന്നതിന്റെ എസ്.എം.എസും ലഭിച്ചിട്ടില്ല. സെനുവിന്റെ സുഹൃത്ത് പറഞ്ഞു സെനുവിനു ഇത്തരം കാര്യങ്ങള്‍ ഡീല്‍ ചെയ്ത് നല്ല പരിചയമാണെന്ന്. മോന്‍ എന്നെ ഒന്ന് ഹെല്‍പ്പ്‌ ചെയ്യണെ… ഞാന്‍ ആ രസീത് എല്ലാം നോക്കി... സത്യം.അക്കൗണ്ട് നമ്പറില്‍ ഒരു നമ്പറിന്റെ കുറവുണ്ട്. പിന്നെ ഉപദേശി പണം അയയ്ച്ച എക്സ്ചേഞ്ചില്‍ വിളിച്ചു മാനേജരുമായി സംസാരിച്ച് ഉപദേശിയുടെ കാര്യം റെഡിയാക്കി, നാട്ടിലെ അക്കൗണ്ടില്‍ പൈസ കിറു കൃത്യമായി എത്തിച്ചു. ഏതായാലും അന്ന് രാത്രിയോടെ ഞങ്ങള്‍ അവിടുന്ന് വണ്ടി വിട്ടു.

വീട്ടില്‍ വന്നിട്ട് ഞാന്‍ എന്റെ മസ്ക്കറ്റിലെ സുഹൃത്തിനെ ഫോണ്‍ വിളിച്ചിട്ട് പറഞ്ഞു... പഹയാ... നാട്ടുകാരുടെ ഭയത്തിന്റെ പിശാചിനെ അന്യ ഭാഷയില്‍ കൂടി പുറത്താക്കുന്ന ഉപദേശിയുടെ 75000 രൂപാ ഗോവിന്ദയായി എന്ന വലിയ ‘ഭയത്തെ’ പുറത്താക്കാന് ഈ എളിയവനും, ദാസനുമായ ഞാന്‍ യാതൊരു അന്യ ഭാഷയും പറയാതെ ചെയ്തു കൊടുക്കെണ്ടി വന്നല്ലോ.. വന്നിട്ട് ഒറ്റ ആഴ്ച്ച തികഞ്ഞില്ല...അതിനു മുന്‍പു നാട്ടിലേക്ക് ചവിട്ടിയത് 75000 രൂപാ... ഇവന്റെ ഒക്കെ അടുത്തു പ്രാര്‍ത്ഥിക്കാന്‍ പോകുന്നവനെയും, വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നവനെയും ഒന്നും ദൈവം വെറുതെ വിടത്തില്ല. എടാ..നീയൊക്കെ മുട്ടിന്‍ മേല്‍ നിന്ന് പ്രാര്‍ത്ഥിക്ക്‌…. അടുത്ത ജന്മത്തില്‍ എങ്കിലും എന്നെ ഒരു ഉപദേശിയാക്കണമേയെന്ന്... ഉപദേശിമാരുടെ റ്റൈം..ബെഷ്ട് റ്റൈം. ഇവിടെ ഈ മരുഭൂമിയില്‍ പൊരി വെയിലത്ത് നിന്ന് ഒരു സാധാരണക്കാരന്‍ പണിതാല്‍ കിട്ടുന്നത് 6000/- രൂപാ. ആ സ്ഥാനത്ത് ഉപദേശി ഒരാഴ്ച്ചയ്ക്കുള്ളില്‍ നേടിയത് 75000 രൂപാ... സാധു കൊച്ചുഞ്ഞ് ഉപദേശി പാടിയത് പോലെ...നിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍.. ഹൊ!!! ഇതാണോ ദൈവമേ അങ്ങ് ഉദ്ദേശിച്ച വേലകള്‍.??? 75000/- രൂപാ ഒറ്റ ആഴ്ച്ചയില്‍ കൈയില്‍ തടയുന്ന വേലകള്‍.......ദൈവമേ, പണ്ട്‌ യരുശലെം ദേവാലയത്തില്‍ കയറി വാണിഭക്കാരെ അടിച്ച്‌ പുറത്താക്കിയതു പോലെ, ഇവര്‍ക്ക് നല്ല പൊട്ടീരു കൊടുക്കണെ, പ്ലീസ്‌!!!

56 comments:

Senu Eapen Thomas, Poovathoor said...

ഭയത്തില്‍ നിന്നുള്ള വിടുതല്‍ ആണെന്റെ പ്രധാന ശശ്രൂഷ.. അപ്പോള്‍ പ്ലീസ്‌ എന്റെ ഭയം മാറ്റാന്‍ നിങ്ങള്‍ ഒന്ന് പ്രാര്‍ത്ഥിക്കണേ...

ദൈവത്തിന്റെ പേരില്‍ തട്ടിപ്പുകള്‍..വായിയ്ക്കുക...

ശ്രീവല്ലഭന്‍. said...

ദൈവമേ! എന്തൊക്കെ ശാപം ഈ പൊടിയാടിക്കാരന്‍ വലിച്ചുവയ്ക്കുമോ ആവോ. :-)

മാണിക്യം said...

സെനു സത്യം സല്യൂട്ട് അടിച്ചു
ഇതാണ് മോനേ പോസ്റ്റ്!

നിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍.. ഹൊ!!! ഇതാണോ ദൈവമേ അങ്ങ് ഉദ്ദേശിച്ച വേലകള്‍.???

“മോനെ, അബ്ദുള്‍ കലാമിനെ വാണം വിടാന്‍ പഠിപ്പിക്കല്ലെയെന്ന് ...”

ഒര്‍ജിനല്‍ സെനൂസ്റ്റൈല്‍ !
ആപ്പോ

(((((ഡുഷ്)))))

കരിസ്മാറ്റിക്കുകാരന്‍ ഉച്ചയൂണിനു മുന്നെ
മറുഭാഷ പറഞ്ഞു പ്രാര്‍‌ത്ഥിച്ചത്
“ലലലലല്ലാല്ല്ല്ല് ചില്ലി ചില്ലി ചില്ലി ചിക്കന്‍ ലലലലല്ലാല്ല്ല്ല് ചില്ലി ചിക്കന്‍ ”

jayanEvoor said...

സെനു,

കിടിലന്‍ പോസ്റ്റ്!

കുറുമാന്‍ എഴുതിയ “ഭാഷാവരം” ഓര്‍ത്തുപോയി!

നിങ്ങളാരൊക്കെ എഴുതിയാലും ഞങ്ങള്‍ പാവം കുഞ്ഞാടുകള്‍ കൂട്ടം തെറ്റാതെ കൂട്ടമായിത്തന്നെ “കരിസ്മാ“റ്റിക്കാവും!

nandakumar said...

“ഇങ്ങനെയുള്ള കാര്യങ്ങള്‍, എന്തെ ഇവര്‍ അന്യ ഭാഷ പറയാത്തെ..... “
ഹഹഹ കാര്യം നടക്കണമെങ്കില്‍ നല്ല ഭാഷ തന്നെ പറയണ്ടെ?! ;)
ഗൊള്ളാം..

(അപ്പൊഴേ, ഇനിയെപ്പോഴാ അനോണികള്‍ രംഗപ്രവേശം ചെയ്യുന്നത്?)

പാര്‍ത്ഥന്‍ said...

നീ പാപിയാണ് മകനെ എന്ന് ഒരു പാതിരി പറഞ്ഞാൽ ഒന്നു കിടുങ്ങാത്ത വിശ്വാസിയുണ്ടോ. അതാണ് അവരുടെ ടെക്നിക്. ജനിച്ചവരുടെയും ഇനി ജനിക്കാൻ പോകുന്നവരുടെയും പാപമോചനത്തിനായാണ് ക്രിസ്തു ജനിച്ചതും മരിച്ചതും ഉയിർത്തെഴുന്നേറ്റതും. എന്നിട്ടും സംശയം. അതുകൊണ്ടാണ് പറയുന്നത്‌, വിശ്വാസമല്ല വേണ്ടത്‌, അറിവാണ്. വിശ്വാസമുള്ളിടത്ത്‌ സംശയവും ഉണ്ടാകും.

P Das said...

http://boologaclub.blogspot.com/2007/12/blog-post_12.html

ദേ ഇവിടെ ഒരു *&^%# മോന്‍ പറയുന്നത് ഒന്ന് കണ്ടേ...

abhi said...

കൊള്ളാം.... നന്നായിട്ടുണ്ട് !!

ആശംസകള്‍ !!

ബിനോയ്//HariNav said...

വാ ട്ടാ, നരകത്തിലേക്കു വാ ട്ടാ, മത്തി പൊരിക്കണ പോലെ പൊരിക്കണൊണ്ട് ഞന്‍. :-)

ഞാന്‍ ഇരിങ്ങല്‍ said...

സെനു.,
വളരെ നല്ല പോസ്റ്റ്. ബ്ലോഗ് എന്ന മീഡിയയുടെ പ്രശക്തിയും ശക്തിയും വിളിച്ചോതുന്ന ഇത്തരം ഊര്‍ജ്ജങ്ങളാണ് ആവശ്യവും.

ഇതൊക്കെയും സത്യമാണെങ്കിലും നമ്മുടെ വിശ്വാസികള്‍ പണവും പണ്ടങ്ങളും കൊടുക്കുകയും ഉപദേശിയെ സമ്പന്നമാക്കി ഭയത്തില്‍ നിന്ന് മോചനം നേടിയതാ‍യി ഭാവിക്കുകയും ചെയ്യും.

മനുഷ്യ ദൈവങ്ങളും ഉപദേശികളും സാധാണ ജനങ്ങളുടെ മുമ്പില്‍ കണ്‍കെട്ടുവിദ്യകളുമായി അരങ്ങു തകര്‍ക്കുമ്പോള്‍ സെനു ഈപ്പനെ പോലുള്ള ചിലരെങ്കിലും സത്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം.

നാട്ടില്‍ നിന്ന് കുറ്റിയും പറിച്ച് ഗള്‍ഫിലേക്ക് സുവിശേഷപ്രസംഗത്തിന് വരുന്ന ഉപദേശിമാര്‍ പണമായും മറ്റ് ധനമായും നാട്ടിലേക്ക് കൊണ്ട് പോകുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
അതു കൊണ്ടാണ്. എന്‍റെ ഒരു സുഹൃത്തിന്‍റെ സുഹൃത്ത് ഉപദേശി പറഞ്ഞത്
“ എന്‍റെ അളിയന്‍ ഒരു സഹായവും ചെയ്തില്ല. ഞാന്‍ ഇത്തിരി കാശുണ്ടാക്കിപോയാലോന്ന് കരുതിയാണ് എന്നെ ഗള്‍ഫില്‍ ഉപദേശത്തിന് പോകാന്‍ വീസിറ്റ് വിസ ശരിയാക്കിതരാത്തത് എന്ന്”

ഉപദേശം എന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് കെട്ടിയെടുക്കുന്നത് ലക്ഷങ്ങളുടെ പണപ്പിരുവ് നടത്താന്‍ വേണ്ടി തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഇതു കൂടി വായിക്കൂ...

1. മതപരിവര്‍ത്തനമോ മനപരിവര്‍ത്തനമോ??
http://shibu1.blogspot.com/2008/08/blog-post_28.html

2.ദൈവങ്ങളെ ഹോള്‍സെയിലായി വിറ്റ് ദൈവമാകാന്‍ ശ്രമിക്കുന്നവര്‍ ?
http://shibu1.blogspot.com/2008/05/blog-post_28.html

3.ബിലീവേഴ്‌സ് ചര്‍ച്ചും കെ.പി.യോഹന്നാന്റെ മെത്രാപ്പോലീത്താ സ്ഥാനവും :
http://shibu1.blogspot.com/2008/05/blog-post.html

Anonymous said...

സുഹ്രുത്തെ,

പഴമ്പുരാണംസ്‌ മുറയ്ക്ക്‌ വായിക്കാറുണ്ട്‌.. ക്രിസ്ത്യാനിയായി, ക്രിസ്ത്യാനികളെ താറടിച്ചു കാട്ടുന്നത്‌ വലിയ ധീര പ്രവര്‍ത്തിയായി കാണരുത്‌. പ്രത്യേകിച്ച്‌ അന്യ ഭാഷയെ കളിയാക്കിയത്‌. ദൈവം പലര്‍ക്കും പല ദൈവീക ദാനങ്ങളും കൊടുക്കും... അതില്‍ ഒന്നാണു ഈ അന്യ ഭാഷയും. ബൈബിള്‍ ശരിയായി വായിച്ചിട്ട്‌ വേണം ഇത്തരം കാര്യങ്ങള്‍ക്കിറങ്ങി തിരിക്കാന്‍. ചുമ്മാതെ വായി തോന്നുന്നത്‌ കോതയ്ക്ക്‌ പാട്ട്‌ എന്ന് കരുതി എന്തും വിളിച്ച്‌ പറയരുത്‌...

Sureshkumar Punjhayil said...

Itharam dushpravanathakale thurannu kanikkanulla dairyathinu pranamam. Ashamsakal.

siju K S said...

good one i like

Yesodharan said...

nannayittundu senu....ezhuthuka...valippathilalla
ulladakkathilanu karyam.....

ദീപക് രാജ്|Deepak Raj said...

പ്രിയ സെനു അച്ചായ

ഒരു തൊഴില്‍ മാത്രമായി ദൈവവേല സ്വീകരിക്കുമ്പോള്‍ സ്വാധാരണ ജോലിക്കാര്‍ പ്രൊമോഷനും ശമ്പള വര്‍ദ്ധനയ്ക്കും വേണ്ടി സൂത്രങ്ങള്‍ കാണിക്കുമെന്നതുപോലെ ഇവരും ചില നമ്പരുകള്‍ കാട്ടുന്നു..

പക്ഷെ ദൈവവിളി കിട്ടി ആ വേലയ്ക്കിറങ്ങുന്ന ദാസന്മാര്‍ അങ്ങനെ കാട്ടുമെന്ന് തോന്നുന്നില്ല.. കാരണം അവര്‍ക്ക് കാറോ വീടോ പണമോ വേണ്ട.. പക്ഷെ അങ്ങനുള്ളവര്‍ ഇന്നുണ്ടോ അതാണ്‌ സംശയം..

ഇന്നു കര്‍ത്താവിനെ മൊത്തമായും ചില്ലറയായും വിറ്റു മെത്രാനും ബിഷപ്പുമായി സ്വയം ആരാധിക്കുന്ന ചില ഉപദേശികള്‍ ദേശീയപതാകയെ ആക്ഷേപിക്കുന്നതും കണ്ടു..

കര്‍ത്താവ് വീണ്ടും അവതരിചിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ത്ഥം ആയിട്ട് ആഗ്രഹിക്കുന്നു..

സ്നേഹത്തോടെ
ദീപക് രാജ്

അനില്‍@ബ്ലോഗ് // anil said...

അനോണിക്കമന്റെ കണ്ട് കേറിയതാ ,എരിവും പുളിയും ഉണ്ടെങ്കിലേ ഒരു രസമുള്ളൂ.
:)

നന്ദകുമാറിന്റെ പ്രവചനം ഫലിച്ചല്ലോ.

mini//മിനി said...

അവനവന്റെ ഭയം മനസ്സില്‍ തോന്നിയത് മാറ്റാന്‍ മറ്റുള്ളവര്‍ക്കു കഴിയുമോ??? ഏതായാലും നന്നായിട്ടുണ്ട്.

എം.എസ്. രാജ്‌ | M S Raj said...

അങ്ങനെ പൂശി കൊടുക്കു സെനു അച്ചായാ,

പാവപ്പെട്ടവന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ചിക്കനടിക്കുന്ന ഈ “മഗുടെ ഷഗുടെ“ എടപാട് അങ്ങനെ തുറന്നുകാട്ടൂ...

കര്‍ത്താവേ, അവിടുന്ന് ഇതെല്ലാമറിയുന്നുണ്ടല്ലോ അല്ലേ!

Manikandan said...

ആകാശത്തിലെ പറവകളെ നോക്കുവിൻ. അവർ വിതയ്ക്കുന്നില്ല. അങ്ങനെ വിതയ്ക്കാതെ കൊയ്യുന്ന ഒരു വിഭാഗത്തെകൂടി കണ്ടു. പക്ഷേ ഇവരെ നേരേയാക്കാൻ പഴയ ചാട്ടവാർ മതിയാവുമോ എന്നാണ് എന്റെ സംശയം. സെനുച്ചായാ പോസ്റ്റ് കലക്കി.

നാട്ടുകാരന്‍ said...

കലക്കി അച്ചായാ.....
ഞാനും ഇതരെന്കിലും പരയെട്ടെയെന്നോര്തിരിക്കുകരുന്നു
മതം എണ്ണ വലിയ കോര്‍പ്പറേറ്റ് ബിസിനെസ്സുകാര്‍ ചെയ്യുന്നത് കണ്ടാല്‍ അംബാനി പോലും അത്ഭുതപെട്ടുപോകും !
മറ്റു ക്രിസ്ത്യന്‍ മതങ്ങളക് ഒരു പൊതുവായ തട്ടിപിന്റെ രൂപമുന്ടെന്കില്‍ പെന്തകസ്റ്റ്കര്ക് വായില്‍ തോന്നുത്തത് വചനമാണ്.
ദൈവം ഇവരുടെയെല്ലാം ജോലിക്കരനനെന്നാണ് തോന്നുന്നത്.

ഇനിയും ഊതിവീഴ്തല്‍, വിശുദ്ധ ശര്‍ഡില്‍, വിശുദ്ധ കുര ഇന്നെ വേറെയും ശുശൂശകലുണ്ടല്ലോ ...അതിനെക്കുറിച്ചും പറയാം. ദൈവം അടിക്കും എന്ന് പറഞ്ഞാണ്‌ നമ്മെകൊണ്ട് ഈ തോന്യവസങ്ങല്കെല്ലാം സമ്മതിപ്പിക്കുന്നത്.

Thaikaden said...

Ingineyullavare (ethu mathamaayalum) nalla pulivadi kondu purathu adikkanam.{Adikkendathu ivarude pinnale pokunnavareyanennu marubhashyam}

ഋഷി|rISHI said...

സെനു,
പോസ്റ്റ് വായിച്ചു പെരുത്തിഷ്ടപ്പെട്ടു,
പക്ഷേ ഹാസ്യമാണ് സെനു ഉദ്ദേശിച്ചതെങ്കില്‍ അതൊട്ടും തന്നെ വായനയില്‍ ഫീല്‍ ചെയ്യുകയുണ്ടായില്ല എന്ന് വ്യസനസമേതം അറിയിക്കുന്നു.

ക്രിസ്ത്യന്‍ ലോകത്തിലുള്ള/പെന്തക്കോസ്തിലുള്ള കള്ളനാണയങ്ങളെ തുറന്നു കാട്ടുന്നതില്‍ താങ്കളുടെ ശ്രമം ശ്ലാഘനീയമാണ്, ഇക്കാര്യത്തില്‍ സെനു ചെയ്യുന്ന ഉപകാരങ്ങള്‍ വില മതിക്കുന്നു ഇങ്ങനെ കണ്ടെത്തുന്ന ആളുകളുടെ പേരുകള്‍ കൂടെ എഴുതിയാല്‍ ഒരു ജനറൈലൈസേഷന്‍ ഒഴിവാകുമായിരുന്നു, ഈ വകകാര്യങ്ങളില്‍ എന്റെ അഫിപ്രായം (താനാരാ കൂവേ ഇവിടെ അഫിപ്രായം പറയാന്‍ അല്ലേ) പെന്തക്കോസ്തിലെ( അവിടെ മാത്രമല്ല) ചിലരെങ്കിലും കള്ളത്തരവും തട്ടിപ്പുമയി നടക്കുന്നുണ്ട്, പക്ഷേ ഇത്തരം ജനറലൈസേഷന്‍ കൊണ്ട് ആ സഭകള്‍ക്കും സന്മൂഹത്തിനും ദ്രോഹമേ ഉണ്ടാവൂ , ഇതൊക്കെ എഴുതി തന്റെ ഡെസ്പറേഷന്‍ തീര്‍ക്കാം എന്ന് മാത്രം സെനു,
ഓര്‍ക്കുക എല്ലാ നോട്ടും കള്ള നോട്ടല്ല, നല്ല കറന്‍സിയുണ്ടെങ്കിലല്ലേ അതിനോടോപ്പം ഫേക് നോട്ടുകളും ചെലവാകൂ റിസെര്‍വ് ബാങ്ക് ഓഫ് കേരള എന്ന പേരില്‍ അച്യുതാനന്ദന്റെ ഒപ്പും വച്ച് പാകിസ്ഥാനില്‍ നിന്ന് കറന്‍സി വരാറില്ലല്ലോ, അല്ലേ?

ഇനി സ്പെസിഫികായി തന്റെ 2 പോസ്റ്റുകളിലേക്ക് ( താന്‍ ഇത്രയുമൊക്കെ കഷ്ടപെട്ട് എഴുതിയില്ലേ തന്നെ ഒന്നു വിമര്‍ശിച്ചേക്കാം:) )
ആദ്യത്തെ പോസ്റ്റില്‍ കറുമ്പരുടെ നാട്ടില്‍ ഏതോ സായ്പ് വന്നാണല്ലൊ തട്ടിപ്പ് നടത്തിയത്, അത് മനസിലാക്കിയതോ ഒരു ടാക്സി ഡ്രൈവര്‍ മാത്രം, കൂട്ടത്തില്‍ ഇരുന്ന നൂറുകണക്കിനാളുകളില്‍ താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എല്ലാവരും വിഡ്ഡികള്‍ :)

ചിലരെങ്കിലും വിഡ്ഡികളാവാം, പക്ഷേ അവിടിരുന്ന ഭൂരിഭാഗം ജനങ്ങളും അത് കണ്ണുമടച്ച് വിശ്വസിച്ചെന്ന് പറഞ്ഞാല്‍ തന്നെ എന്തോ ഒരു സ്പെല്ലിങ്ങ് മിസ്ടേക് ഫീല്‍ ചെയ്യുന്നു, രസകരമായി തോന്നിയത് ആ സായ്പ് മിഷണറി പമ്പര വിഡ്ദിയാണ് എന്നോര്‍ത്തിട്ടാണ്, താങ്കള്‍ പറഞ്ഞത് വച്ച് നോക്കുമ്പോ ഒരു മുന്‍ റിഹേഴ്സല്‍ എടുത്തിട്ടാവുമല്ലൊ അത്തരം ഒരു നാടകം ഒരുക്കിയത് ആ ഒരു സാഹചര്യത്തില്‍ ഏറ്റവും ആദ്യം മനസില്‍ തെളിയുന്ന അപകടവും താങ്കള്‍ പറഞ്ഞ നിറം കൊണ്ടുള്ള കളിയില്‍ തെറ്റ് പറ്റുന്നത് തന്നെയാവാം,(കൂട്ടത്തില്‍ ചിന്തിക്കണം ആശാന്‍ തട്ടിപ്പാണ് കാണിച്ചതെങ്കില്‍ അത് ആദ്യത്തെ സംഭവമോ രണ്ടാമത്തതോ ആവില്ല)

എന്തായാലും ഞാന്‍ രണ്ട് ഭാഗത്തും നിന്ന് ചിന്തിക്കുന്നത് കൊണ്ടാവാം ആ കദ ദഹിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.(എന്തായാലും അത് കേരളത്തിലെ പെന്തക്കോസ്ത്കാരുടെ ചെലവില്‍ ഇരിക്കട്ടെ )

ഇനി ലേറ്റസ്റ്റ് പോസ്റ്റ് മസ്കട് എന്ന ചെറിയ സിറ്റിയില്‍ ഒരാഴ്ച കൊണ്ട് ചെവി കേള്‍ക്കാന്‍ പാടില്ലാത്ത ഒരുപദേശി 75000 റുപീസ് ഉണ്ടാക്കിയെന്ന ആരോപണവും അതുപോലങ്ങ് പച്ചക്ക് വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ടല്ലൊ!
അതും ടീം ഉള്‍പ്പെടെ എത്തിയവര്‍,
75000/6 (ഒരു ദിവസം മിനിമം റെസ്റ്റ്)12500 രൂ ഒരു ദിവസം മുഖ്യ പാസ്ടര്‍ക്ക് തന്നെ വരുമാനം പോരാത്തതിനു ടീമംഗങ്ങള്‍ ഏറ്റവും കുറഞ്ഞത് രണ്ട് പേരുണ്ടെന്ന് വെയ്ക്കുക അവര്‍ക്ക് ലീഡെര്‍ക്ക് കിട്ടുന്നതിന്റെ 50% കൊടുത്താലും അതിനു തന്നെ 12500രൂ വേറെയും മൊത്തം 25000 രൂ/ദിവസമൊന്നിന് !
ഇനി ഒമാന്‍ പെന്തക്കോസ്തല്‍ അസെംബ്ലി എന്ന മസ്കടിലെ ഏറ്റവും വലിയ സഭയില്‍ നിന്ന് ഒരു ദിവസം കൊണ്ട് അത്രയും തുക പിരിഞ്ഞു കിട്ടിയെന്ന് വെയ്ക്കുക (അത് തന്നെ അസംഭവ്യമാണ്) ബാക്കി വേറെ 5 സഭയുണ്ടോ മസ്കട് എന്ന ചെറുപട്ടണത്തില്‍ ഒരു മീറ്റിങ്ങില്‍ പ്രസംഗിക്കുന്ന പാസ്റ്റര്‍ക്കും ടീമംഗങ്ങള്‍ക്കും 25000 രൂപ വച്ച് കൊടുക്കാന്‍ തക്ക കപ്പാകുറ്റിയുള്ളവര്‍ താനീപറയുന്ന 6000 രൂ മാസ വരുമാനമുള്ളവരാണ് ഭൂരിഭാഗം സഭാംഗങ്ങളും എന്ന് കൂടെ ചേര്‍ത്ത് വായിക്കുക, പിന്നെ ആരോപണം ഉന്നയിക്കുമ്പോള്‍ പെന്തക്കോസ്ത് സഭകളാണ് അംഗസംഖ്യയില്‍ ഏറ്റവും കുറവുള്ളതെന്ന് അറിയുന്നതോടൊപ്പം ആ സഭകളുടെ കീഴ്വഴക്കങ്ങളും നടപടികളും കൂടെ അറിഞ്ഞിരുന്നാല്‍ ഇത്തരം ശുദ്ധ വിവരക്കേടുകള്‍ എഴുതുന്നത് കുറയും.( വിശാല മനസ്കന്‍ പണ്ടെഴുതിയത് പോലെ മറുപടിയില്‍ ദേ ഒരിത്തിരി കുറയും എന്നെഴുതിയേക്കല്ലേ)

ഇനി ഇതെല്ലാം വായിച്ച് തന്നെ സപ്പോര്‍ട്ട് ചെയ്യുകയും ലാലല പാടുകയും ചെയ്യുന്നവര്‍
ഏറെയുണ്ടാവാം, അതുകൊണ്ടൊന്നും സത്യം സത്യമല്ലാതാവുന്നില്ല. ഇത് വായിക്കുമ്പോള്‍ ചില വായനക്കാര്‍ക്ക് ഒരു ആത്മനിര്‍വൃതിയും സുഖവും ഒക്കെ ഉണ്ടാവും ഉദാ: ഹിന്ദൂവിനെ തെറി പറഞ്ഞാല്‍ ചില മുസ്ലീമിനു സുഖം , മുസ്ലീമിനെ തെറിവിളിച്ചാല്‍ സുഖിക്കാന്‍ ചില ക്രിസ്ത്യാനികള്‍, ഇനി ക്രിസ്ത്യാനികളെ ചീത്ത വിളിക്കുമ്പോള്‍ സുഖമുണ്ടാവുക ചില ഹിന്ദൂനോ മുസ്ലീമിനോ , പിന്നെ ഇതൊന്നും പോരാത്തതിനെ ഇവരില്‍ ആരെ തെറി വിളിച്ചാലും സുഖമുണ്ടാവുന്ന ചില നിരീശ്വരവാദികളും ഇതൊന്നും പോരാ എങ്കില്‍ ‍വേറെ പലരേയും സുഖിപ്പിക്കുന്നത് ജാതി തിരിച്ചുള്ള തെറിവിളികള്‍ ആവാം
ആ ലിസ്റ്റെടുത്താല്‍ പരസ്പരം തെറി വിളിച്ച് സുഖിക്കുന്നവര്‍ക്ക് അതിന് കാരണമായ ജാതി വിഭാഗങ്ങള്‍ ഇങ്ങനെ
‍1, ഷിയാ,സുന്നി
2, നായര്‍, ഈഴവ, പുലയ കുറവ
3, കാതോലിക്ക്, യാക്കോബായ, മര്‍ത്തോമാ, പെന്തക്കോസ്ത്, ബ്രദറന്‍
4, ഇതൊന്നും പോരാത്തതിന് ഒരു സഭയായിരുന്ന ടീമുകള്‍ തന്നെ മെത്രാന്‍ കക്ഷി, ബാവാ കക്ഷി എന്ന പേരില്‍ വേറെയും അങ്ങനെ സ്വന്തം സമൂഹത്തിനു പുറത്തുള്ളവരെ തെറി വിളിക്കാനും അതുകേട്ട് ഒരു സ്വയഭോഗത്തിന്റെ നിര്‍വൃതിയെങ്കിലും അണയാനും വായനക്കാര്‍ ചിലരെങ്കിലും ഉണ്ടാവും എന്നത് ഒരു അത്ഭുദമേയല്ല. താന്‍ എന്തെഴുതിയാലും സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തി ബന്ധങ്ങളുള്ള ചെറിയ വിഭാഗമാളുകളും തന്റെ കമന്റുകളില്‍ ഉണ്ടാവുമെന്നത് ഇതിനരപവാദം എന്നതും ഇവിടെ വിസ്മരിക്കുന്നില്ല.

കൂട്ടത്തില്‍ താനീ മുട്ടിനു മുട്ടിന് ‘അവര്‍’ പറയുന്നു എന്നാരോപിക്കുന്ന അന്യഭാഷയും വിടുതലിന്‍ ശുശ്രൂഷകളും രോഗശാന്തി ശുശ്രൂഷകളും ഇതിലും ശക്തമായി പോട്ടയിലും ധ്യാന കേന്ദ്രങ്ങളിലും ഇഷ്ടം പോലെ വാരി വിതറാറുണ്ട് , അതൊക്കെ ജനുവിനോ അല്ലെങ്കില്‍ കത്തോലിക്കാ സഭകളില്‍ നിന്ന് പെന്തക്കോസ്തിലേക്ക് ആളൊഴുകാതിരിക്കാന്‍ വേണ്ടി അവരുടെ ഒരു പാഴ് ശ്രമമോ അതെന്തെങ്കിലും ആവട്ട് അല്ലേ? അതവരുടെ ആഭ്യന്തര പ്രശ്നം നോ കമന്റ്സ്:)


ഒരു മറുവാദത്തിന് സെനുവിന്റെ സഭയുടെ കാര്യമായാലോ, അതുമുണ്ട് ഏറെ എഴുതാന്‍ , ഈ പോസ്റ്റുകള്‍ക്ക് ശേഷം യാക്കോബായ/ഓര്‍തഡോക്സ് സഭകളിലെ ‘വികാരി’മാരുടെ(ബെസ്റ്റ് പേര്) മദ്യപാനവും വ്യഭിചാരവും എന്നൊരു പോസ്റ്റാ‍യാലോ സെനു?
അതുമല്ലെങ്കില്‍ ഓര്‍ത്തഡോക്സ് സഭകളിലെ കോളേജുകളിലെ സീറ്റ് കച്ചവടം, വിശ്വാസികളെ കൂട്ടത്തോടെ പറ്റിക്കല്‍, മണര്‍കാട്, പരുമല തുടങ്ങിയ വിശുദ്ധന്‍‌മാരുടെ കബറിടങ്കത്തില്‍ നടക്കുന്ന അത്ഭുദരോഗശാന്തിയും വിടുതലും അങ്ങനെയങ്ങനെ ...

ഒട്ടകപക്ഷിയെ പോലെ സെനുവിന്റേയും ശിരസ് മണ്ണിനടിയിലാണെങ്കില്‍ ചില കദകള്‍ മധ്യതിരുവിതാംകൂറില്‍ പാണന്മാര്‍ ( ജാതി പറഞ്ഞൂന്ന് പറയല്ലേ എഴുതി വന്നപ്പോ ഒരു സ്റ്റൈലിനു എഴുതിപ്പോയതാ) പാടി നടക്കുന്നത് റിക്കോഡ് ചെയ്ത് കേള്‍പ്പിക്കാം എഴുത്ത് മൊത്തത്തില്‍ ഒരു ഗുമ്മ് വരട്ടെ
അധികമില്ലെങ്കിലും അതിനും ഓശാന പാടാനും സെനുവിനെ സല്യൂട്ട് അടിക്കാനും ചെലരെങ്കിലും കൂട്ടത്തില്‍ ഉണ്ടാവും; എന്നെ തെറ്റിദ്ധരിക്കണ്ട ഞാന്‍ ഇതുവരെ അത്തരം പോസ്റ്റുകളുടെ ചുവട്ടില്‍ ‘അരേ വാ’ വച്ചിട്ടില്ല!

sagarsab said...

നിങ്ങള്‍ പറയുന്നത് ഫലിതം ആണന്ന്‍ തോന്നുന്നില്ല. അങ്ങനെ ഒക്കെ ആണന്നാ ആദ്യം കരുതിയിരുന്നെ.
എന്നാല്‍ ഇതിനു ചില ഉദ്ധേശ ലക്ഷ്യങ്ങള്‍ ഉള്ള പോലെ തോന്നുന്നു, മുന്‍പിലത്തെ പോസ്റ്റില്‍ പറഞ്ഞപോലെ.
നിഷ്കളങ്കരായ കുറെ വായനക്കാരെ നിങ്ങള്‍ക്ക് പറ്റിക്കാനാവും, എല്ലാരെയും ആവില്ലന്ന്‍ ഓര്‍ക്കുക.

ജിബി said...

കിടിലന്‍ പോസ്റ്റ്!

Senu Eapen Thomas, Poovathoor said...

മജീഷ്യന്‍ പാസ്റ്റര്‍ ഭാഗം 2 വന്നപ്പോഴേയ്ക്കും കാര്യങ്ങള്‍ ഒരു വഴിക്കായി.

അങ്ങനെ ഋഷിയും നമ്മെ തേടിയെത്തി. ഞാന്‍ ഭയങ്കര തമാശക്കാരനാണേ... എന്റെ തമാശകള്‍ വായിക്കാന്‍ ആള്‍ക്കാരെ വരണെയെന്നൊന്നും പറഞ്ഞ്‌ ഞാന്‍ ആരെയും വിളിച്ചിരുന്നില്ലല്ലോ. പക്ഷെ എന്തരോ എന്തോ ഋഷിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയോ, വഴി തെറ്റിക്കുകയോ ചെയ്തതായിരിക്കാം.. ഏതായാലും എന്റെ പോസ്റ്റ്‌ ഹാസ്യമല്ലായെങ്കില്‍ കൂടിയും വായിച്ച്‌ സീരിയസ്സായി വിമര്‍ശിക്കാന്‍ തോന്നിയ അങ്ങയുടെ വലിയ മനസ്സിനു മുന്‍പില്‍ എന്റെ സാഷ്ടാംഗ പ്രണാമം.

ക്രിസ്ത്യന്‍ സഭകളില്ലുള്ള കള്ളനാണയങ്ങളെ തുറന്ന് കാട്ടാനുള്ള എന്റെ ശ്രമത്തെ താങ്കള്‍ തിരിച്ചറിഞ്ഞുവല്ലോ...അതു തന്നെ ഈ ഉള്ളവനു വലിയ കാര്യം.

ഓര്‍ത്തഡോകസ്‌ വിശ്വാസത്തില്‍ ജനിച്ച്‌ വളര്‍ന്ന ഞാന്‍, ഓര്‍ത്തഡോകസുകാരുടെ സഭാ വഴക്കുകളും, തര്‍ക്കങ്ങളും, തമ്മില്‍ തല്ലുകളും ഒക്കെ വാര്‍ത്തകളിലും, റ്റിവിയിലും ഒക്കെ കണ്ട്‌ മനസ്സ്‌ മടുത്തിട്ടാണു ഞാന്‍ ഇത്തരം പ്രാര്‍ത്ഥനാ കൂട്ടായമയിലേക്ക്‌ കടന്ന് പോകാന്‍ കാരണം. തങ്കു ബ്രദര്‍, കെ.പി.യോഹന്നാന്‍, ശാന്തിപുരം, മുല്ലക്കര സാര്‍ മുതലായവരുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിട്ടുള്ള ഒരു ദൈവ ദാസനുമാണു ഞാന്‍.

എന്റെ ആദ്യത്തെ പോസ്റ്റില്‍, സായിപ്പ്‌ കെനിയായില്‍ വന്ന് പറ്റിച്ച കഥ താങ്കള്‍ക്ക്‌ ദഹിച്ചില്ലായെന്ന് കണ്ടു. കെനിയ ഒരു ക്രിസ്ത്യന്‍ രാജ്യമാണു. കെനിയായില്‍ ഇന്നാകട്ടെ പട്ടിണിയും, ദാരിദ്ര്യവുമാണു. അങ്ങനെയുള്ള കെനിയായില്‍ വിദേശ മിഷണറികള്‍ വന്നാല്‍, കൈ നിറയെ പണവുമായിട്ടായിരിക്കാം വന്നതെന്നൊക്കെ കരുതി കറമ്പന്മാര്‍ അടുക്കും. പണ്ട്‌ കേരളത്തില്‍ പാല്‍പ്പൊടി വിതറിയതു പോലെ....സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കുന്നവരാണു എല്ലായിടത്തും ഉള്ളത്‌.ഈ കണ്ണിനു കാഴ്ച്ച കൊടുത്ത തട്ടിപ്പ്‌ എന്റെ കണ്ണിനു മുന്നിലാണു നടന്നത്‌..പക്ഷെ അവിടെയിരുന്ന ഭൂരിഭാഗം ജനങ്ങളും അത്‌ കണ്ണടച്ച്‌ വിശ്വസിച്ചുവെന്ന് പറഞ്ഞാല്‍ എന്തോ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ താങ്കള്‍ക്ക്‌ ഫീല്‍ ചെയ്തുവെന്ന് കണ്ടു. ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞു...എനിക്ക്‌ ആ സംഭവത്തിലെ അസ്വഭാവികത വെളിപ്പെടുത്തി തന്നത്‌ കറമ്പന്‍ ഡ്രൈവറാണു... നമ്മുടെ നാട്ടിലാണു ഇത്തരം ഒരു സംഭവം നടന്നതെങ്കില്‍ എന്ത്‌ സംഭവിക്കുമായിരുന്നു.... ഒന്നും സംഭവിക്കുകയില്ലയെന്ന് മാത്രമല്ല അവരുടെ അടിത്തറ കുറച്ചു കൂടി ഉറക്കുകയും ചെയ്യും. [ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നിരത്താം...] ഒടുക്കം ശിക്ഷ കിട്ടുക പാവം കേസു കൊടുത്തവന്മാര്‍ക്കായിരിക്കും... കേസിന്റെ നൂലാ മാലകളില്‍ തൂങ്ങി തൂങ്ങി അവന്‍ കിടക്കും അത്ര തന്നെ...

പിന്നെ മസ്ക്കറ്റ്‌ സംഭവം...ഇവിടെ ചെവി കേള്‍ക്കാന്‍ വയ്യാത്ത ഉപദേശി 75000 ഒറ്റ ആഴ്ച്ച കൊണ്ടുണ്ടാക്കിയെന്നത്‌ ഋഷിക്ക്‌ പച്ചയ്ക്ക്‌ വിഴുങ്ങാന്‍ ബുദ്ധിമുട്ട്‌. ഞാന്‍ പറഞ്ഞു എസ്‌.എസ്‌.എല്‍.സി പരീക്ഷ സമയം ആയതിനാല്‍ കുട്ടികളും അവരുടെ മാതാപിതാക്കളും ഒക്കെയാണു പാസ്റ്ററിന്റെ അടുത്ത്‌ വന്ന് ഭയം മാറ്റി തിരികെ പോയത്‌. മസ്ക്കറ്റില്‍ കുടുംബവുമായി വന്ന് മക്കളെ പഠിപ്പിക്കുന്നവര്‍ 60 റിയാല്‍ ശമ്പളക്കാരല്ല എന്ന വസ്തുത ഋഷി മനസ്സിലാക്കുക. ഞാന്‍ ഒമാനില്‍ വന്നപ്പോള്‍ മനസ്സിലായത്‌ താങ്കള്‍ പറഞ്ഞ പെന്തക്കോസ്ത്‌ സഭയില്‍ ഒരു പുതിയ അംഗമായി ചേരുമ്പോള്‍, അവര്‍ അവരുടെ പേരും, മെല്‍വിലാസവും, അവര്‍ക്കു കിട്ടുന്ന ശമ്പളവും ഒക്കെ എഴുതണം. മാത്രമല്ല 60 റിയാല്‍ ശമ്പളം എന്ന് വെച്ചാല്‍ കിറു കൃത്യമായി 6 റിയാല്‍ ദശാംശമായി കൊടുത്തിരിക്കണം. ഇല്ലായെങ്കില്‍ ആ കുഞ്ഞാട്‌ സഭയക്ക്‌ പുറത്ത്‌. ഇങ്ങനെ ലഭിക്കുന്ന കാശിന്റെ ഒരു വീതവും നാട്ടില്‍ നിന്നു വരുന്ന ഉപദേശിമാര്‍ക്കു കാഴ്ച്ച വെയ്ക്കും. എങ്ങനെയെങ്കിലും ആകട്ടെ... ആ ഉപദേശി 75000 നാട്ടിലേക്ക്‌ തള്ളി. അത്‌ ആരൊക്കെ, എത്രയൊക്കെ കൊടുത്തു എന്ന് ആ പാസ്റ്റര്‍ എന്നോട്‌ പറഞ്ഞില്ല. [ഞാന്‍ ഋഷി ഇങ്ങനെ ഒരു കാര്യം ചോദിക്കുമെന്ന് കരുതി പുള്ളിയോട്‌ ചോദിച്ചതുമില്ല, ഞാന്‍ 5 പൈസ കൊടുത്തിട്ടുമില്ല.] പിന്നെ ഇവരൊക്കെ കൃത്യമായി റ്റാക്സ്‌ അടച്ചിരുന്നെങ്കില്‍, ചിറ്റിലപള്ളി കൊച്ച്‌ ഔസേപ്പ്‌ പണ്ടെ കൊച്ചായെനെ...

"ആരോപണം ഉന്നയിക്കുമ്പോള്‍, പെന്തിക്കോസ്ത്‌ സഭകളാണു അംഗ സംഖ്യയില്‍ കുറവുള്ളതെന്ന" ഋഷിയുടെ വാദം എനിക്ക്‌ പുതുമയുള്ളതായിരുന്നു.. മസ്ക്കറ്റില്‍ നിന്നും 350 കിലോ മീറ്റര്‍ മാറി ഇബ്രി എന്ന മരുഭൂമിയിലാണു ഞങ്ങള്‍ ജോലി ചെയ്യുന്നത്‌. ഈ സ്ഥലത്ത്‌ തന്നെ എന്റെ അറിവില്‍ 5 പെന്തിക്കോസ്ത്‌ കൂട്ടായ്മകള്‍ ഉണ്ട്‌. ഋഷി പറഞ്ഞത്‌ പോലെ ഇബ്രിയില്‍ കേവലം ഒറ്റ സഭയായി തുടങ്ങിയ പെന്തിക്കോസ്ത്‌ സഭ ഇന്ന് കേരളാ കോണ്‍ഗ്രസ്സ്‌ കണക്കെ പല വിഭാഗമായി മാറിയിരിക്കുന്നു. സഭ വളര്‍ന്ന് മാറിയതല്ല..തമ്മില്‍ തല്ലി തന്നെ മാറിയതാണു... കൂടാതെ ഒരു കാര്യം കൂടി ..ഞാന്‍ പെന്തക്കോസ്ത്‌ വിഭാഗത്തെയോ, പെന്തക്കോസ്തുകാര്‍ എന്നും എങ്ങും, എവിടെയും പേരെടുത്ത്‌ പറഞ്ഞിട്ടില്ല...

പിന്നെ ഓര്‍ത്തഡോകസ്‌-പാത്രിയര്‍ക്കീസ്‌ സഭാ വിഭാഗങ്ങള്‍ മാത്രമല്ല സീറ്റ്‌ വില്‍ക്കുന്നത്‌. കോയമ്പത്തൂരില്‍ കാരുണ്യ എന്ന എഞ്ചിനിയറിംഗ്‌ കോളെജും, മെഡിക്കല്‍ കോളെജും ഒന്നും വിദ്യാഭ്യാസ സ്ഥാപനമല്ലെ??? അത്‌ അങ്ങയുടെ കണ്ണില്‍പ്പെട്ടില്ലേ? ഒന്നുമില്ലായെങ്കില്‍ കെ.പി.യോഹന്നാന്‍ ഒരു ബൈബിള്‍ കോളെജ്‌ ആണു തുറന്നത്‌. അക്കാര്യത്തില്‍ കെ.പി അല്‍പം ഡീസെന്റായിരുന്നു.

പിന്നെ എനിക്ക്‌ ലല്ലല്ലം പാടാനും, സല്യൂട്ട്‌ അടിക്കാനും ആളുള്ളത്‌ കൊണ്ട്‌ ഞാനിത്‌ ബ്ലോഗുന്നു... ആളുകളുടെ ലല്ലല്ലം കേട്ട്‌ രോമാഞ്ചം കൊള്ളുന്നു....എന്നെ കൊണ്ട്‌ ആവുന്നതല്ലെ എനിക്ക്‌ ചെയ്യാനാവു.

ഏതായാലും ഒരു പോസ്റ്റൂടെ ഉണ്ട്‌. അതു മാര്‍ച്ച്‌ 1നു വരും. തമാശ പോസ്റ്റ്‌ അല്ല കേട്ടൊ..അതു നേരത്തെ പറഞ്ഞേക്കാം.

ഇതൊക്കെ ഇങ്ങനെ പോകും. മറ്റു വിശേഷങ്ങള്‍ ഒന്നും ഇല്ല.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

saju john said...

കര്‍ത്താവിനാല്‍ രക്ഷിക്കപെട്ട ഒരു ബ്ലോഗും, ബ്ലോഗറുമായിരുന്നു ഈ പഴംമ്പുരാണവും, പിന്നെ ഈ സീനുവും.....

ഞാന്‍ മുമ്പ് പറഞ്ഞതിനു വല്ല സ്കോപ്പുമുണ്ടോ?

“നട്ടപിരാന്തന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്”

മുല്ലക്കരയെ പോലെ എല്ലുരോഗ വിദഗ്ദനോ, ബ്രദര്‍ തങ്കുവിനെ പോലെ “സ്നേഹശിശ്രൂഷയോ”, കെ.പി. യോഹന്നാനെ പോലെ “ആത്മീയ ഭക്ഷണമോ എനിക്ക് കൊടുക്കാന്‍ കഴിയില്ല”

യാക്കോബായക്കാ‍ര്‍ “ചക്ക പ്രദമനാണോ അല്ലെങ്കില്‍ അട പ്രദമനാണോ വലിയതെന്നാണല്ലോ നോക്കുന്നത്.

ശോ......പണ്ട് എന്റെ അമ്മച്ചി....എന്തോരും പുറകെ നടന്ന് പറഞ്ഞതാണ് ഒരു പള്ളിലച്ചനാവാന്‍.

ഇതൊക്കെ വായിച്ചിട്ട്...രോമാഞ്ചകഞ്ചുകമണിയുന്നു.

അശോക് കർത്താ said...

കര്‍ത്താവിനോട് കളിവേണ്ട. ഒരു ഹന്‍ഡ്രഡ് എടുത്ത് വീശ്.... അല്ലേല്‍ പാപിയാകുമേ...
കഴിയുമെങ്കില്‍ ഈ പാനപാത്രം 2 ലാര്‍ജ്ജ് ഫില്ല് ചെയ്തും കൂടി താ.
എന്ന്
e-കര്‍ത്താവ്

ഋഷി|rISHI said...

പോരാ സെനു തീരെ പോരാ, അല്പം കൂടെ ശക്തി തന്റെ വാക്കുകള്‍ക്ക് ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു,

ഇതൊരുമാതിരി അഴകൊഴമ്പന്‍ മറുപടി ; പോസ്റ്റിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതല്ലാതെ പുതുതായി ഒന്നും കൂട്ടിചേര്‍ക്കാന്‍ തന്റെ കമന്റിനായിട്ടില്ല എന്നത് നിരാശയുണ്ടാക്കുന്നു. എഴുതി വന്നപ്പോഴോ അങ്ങുമിങ്ങും ചെറു ചില്ലറ വൈരുദ്ധ്യങ്ങള്‍ കണ്ണുകടിയുണ്ടാക്കുന്നുവെന്ന് പറയാതെ വയ്യ!

വെല്‍, കം ടു ദ് പോയിന്റ്:

1, അങ്ങനെ ഋഷിയും നമ്മെ തേടിയെത്തി. ഞാന്‍ ഭയങ്കര തമാശക്കാരനാണേ... എന്റെ തമാശകള്‍ വായിക്കാന്‍ ആള്‍ക്കാരെ വരണെയെന്നൊന്നും പറഞ്ഞ്‌ ഞാന്‍ ആരെയും വിളിച്ചിരുന്നില്ലല്ലോ. പക്ഷെ എന്തരോ എന്തോ ഋഷിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയോ, വഴി തെറ്റിക്കുകയോ ചെയ്തതായിരിക്കാം.

>> സുഹൃത്തേ ഈമെയില്‍, ഓര്‍കുട്, ഫേസ് ബുക് തുടങ്ങിയവ പോലെ ഒരു സ്വകാര്യ പേജ് ആണ് ബ്ലോഗും എന്ന് വിചാരിച്ചുവോ താന്‍, എങ്കില്‍ കഷ്ടമെന്നേ പറയേണ്ടൂ! താന്‍ ഹല്ലേലുയാ പാടുന്നവര്‍ക്ക് വേണ്ടി മാത്രം തുറക്കാനാണ് ഈ സാധനമെങ്കില്‍ മറ്റൊരോപ്‌ഷന്‍ ബ്ലോഗര്‍ഡോട്കോം ചെയ്തിട്ടുണ്ട് ഈ ബ്ലോഗ് ആരൊക്കെ വായിക്കണമെന്ന് സെനൂന് തീരുമാനിക്കാം.
തികച്ചും ഇന്‍‌വൈറ്റ് റീഡേഴ്സിനായി പരിമിതപ്പെടുത്തുക ഞാനോ എന്നെപ്പോലെ നൂറുക്കണക്കിന് മറ്റുള്ളവരോ വായിക്കാന്‍ വരില്ല അല്ല ഇനി വായിക്കേണ്ടവന്‍ വായിച്ചോട്ടെ, തന്റെ ബ്ലോഗില്‍ എന്നെ പ്പോലെയുള്ളവര്‍ കമന്റണ്ട എന്ന് വേണമെങ്കില്‍ അങ്ങനേം ആവാം അല്ല ഇനി അതുമല്ല കമന്റ് മോഡറേഷന്‍ ആണ് താല്പര്യം എങ്കില്‍ അതിനും ബ്ലോഗര്‍ വഴിയൊരുക്കി വച്ചിട്ടുണ്ട്. എന്നാല്‍, ഈ ആനുകൂല്യങ്ങളൊന്നും ഉപയോഗിക്കാണ്ട് ഡ്രാഫ്റ്റില്‍ തോന്നുന്നതൊക്കെ അടിച്ചുകൂട്ടി പബ്ലീഷ് എന്ന ബുട്ടന്‍ ഞെക്കിവിടുന്നതിനു മുമ്പ് അത്യാവശ്യം ആ വാക്കിന്റെ അര്‍ത്ഥമെങ്കിലും നിഘണ്ടുവിലൊന്ന് നോക്കുന്നത് നന്നായിരിക്കും, നിര്‍ഭാഗ്യവശാല്‍ സെനു അതിനു to make public announcment of എന്നൊരു അര്‍ത്ഥവും കൂടെ ഇടക്കാലത്ത് ഭാഷാ തമ്പ്രാക്കന്‍മാര്‍ കല്‍പ്പിച്ചു കൂട്ടി വെച്ചിട്ടുണ്ട്.

അതുകൊണ്ട് ഇഷ്ടമുള്ളോര്‍ മാത്രം എന്റെ ബ്ലോഗ് വായിച്ചാല്‍ മതിയെന്നുള്ളത് പറഞ്ഞ് തേഞ്ഞ ഒരു എക്സ്ക്യൂസ് അല്ലാണ്ട് അതിന് മറ്റൊരു പ്രയോജനവും ഇല്ലെന്ന് ചുരുക്കം!

വണ്‍ സെക് , ഒന്നൂടെ ചോദിക്കട്ടെ: (ചോദിച്ച് ചോദിച്ച് ഞാന്‍ സെനൂനെ ഇന്നൊരു വഴിക്കാകും:))
സെനു എവിടെയാ? ഏതോ മിഡില്‍ ഈസ്റ്റ് ആണെന്ന് ഹനുമാനം. അവിടെത്തെ ഷേക്കിനെയോ, മില്‍ക് ഷേക്കിനെ അല്ല, മുസ്ലിം മതത്തെയോ നല്ല പച്ചയ്ക്ക് ഈ ബ്ലോഗിലങ്ങ് വിമര്‍ശിക്കുക ഇംഗ്ലീഷിലായാ നിങ്ങള്‍ രണ്ട് കൂട്ടര്‍ക്കും സൌകര്യമായി, മുന്നാം പക്കം സി ഐ ഡി വന്നു വാതിലില്‍ മുട്ടിയാല്‍ പറയ്‌വോ ഈ എക്സ്ക്യൂസ് ?

അപ്പൊ ഇബ്ബ്ഡെ ചുമ്മാ ഒരു ഉണ്ടയില്ലാ വെടി വെച്ചങ്ങിട്ടേക്കാം എന്നു കരുതി അല്ലേ?

സോ അടുത്ത ഭാഗത്തേക്ക്,

ഞാന്‍ താങ്കളുടെ പോസ്റ്റിന്റെ വിഷയത്തില്‍ ഒരാളുമായി ചര്‍ച്ച ചെയ്തിട്ടില്ല, ബ്ലോഗ് ബ്ലോഗായി കാണാനാടോ എനിക്കിഷ്ടം അതുകൊണ്ട് തന്നെ ഞാന്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നൊരു സംശയത്തിന്റെ ആനുകൂല്യം ഞാന്‍ അര്‍ഹിക്കുന്നില്ല, സോ ഷൂട്ട് മീ:)

ഇനിയിപ്പൊ അങ്ങനെ മറ്റൊരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു വിശ്വസിച്ച് തനിക്കെതിരെ തിരിയുമെന്ന് എന്റെ എഴുത്ത് കണ്ടിട്ട് തനിക്ക് തോന്നിയെങ്കില്‍ ഒറ്റവാക്കെ എനിക്ക് പറയാനുള്ളൂ കഷ്ടമീ പുരാണംസ്!

2 ഓര്‍ത്തഡോകസ്‌ വിശ്വാസത്തില്‍ ജനിച്ച്‌ വളര്‍ന്ന ഞാന്‍, ഓര്‍ത്തഡോകസുകാരുടെ സഭാ വഴക്കുകളും, തര്‍ക്കങ്ങളും, തമ്മില്‍ തല്ലുകളും ഒക്കെ വാര്‍ത്തകളിലും, റ്റിവിയിലും ഒക്കെ കണ്ട്‌ മനസ്സ്‌ മടുത്തിട്ടാണു ഞാന്‍ ഇത്തരം പ്രാര്‍ത്ഥനാ കൂട്ടായമയിലേക്ക്‌ കടന്ന് പോകാന്‍ കാരണം. തങ്കു ബ്രദര്‍, കെ.പി.യോഹന്നാന്‍, ശാന്തിപുരം, മുല്ലക്കര സാര്‍ മുതലായവരുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിട്ടുള്ള ഒരു ദൈവ ദാസനുമാണു ഞാന്‍.

ഹ ഹ, ചിരി വരുന്നു സെനു,
താന്‍ വിമര്‍ശിക്കടോ, ആരു പറഞ്ഞു വേണ്ടാന്ന് ? ദൈവാനുഗ്രഹത്താല്‍ തങ്കു (എന്തായാലും എന്റെ ബ്രദറല്ല) കെ പി യോഹന്നാന്‍, ശാന്തിപുരം(കേട്ടിട്ടുകൂടെ ഇല്ല), മുല്ലക്കര ദേവസ്യാ (ഇദ്ദേഹമല്ലേ ഈ അടുത്ത സമയത്ത് കാതലിക് സഭയില്‍ നിന്ന് ആയിരത്തോളം ആളുകളേയും കൊണ്ട് പെന്തക്കോസ്തിലേക്ക് മാറിയത്?) ഇവരോടൊന്നും ഒരു ബാധ്യതയും കടപ്പാടുമെനിക്കില്ല, ഒരു തവണ പോലും ഇവര്‍ നടത്തുന്ന മീറ്റിങ്ങുകളില്‍ പ്രസംഗിക്കുന്നത് കേള്‍ക്കാനുള്ള അവസരം ഞാന്‍ ആയിട്ട് ഉണ്ടാക്കിയിട്ടില്ല.

എങ്കിലും തങ്കുവിന്റെ പ്രസംഗം എന്റെ മറ്റു ചില വര്‍ക്കിന്റെ ഭാഗമായി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് അതും ഒരു തവണയല്ല ചില സെലക്ടെഡ് മെസേജസ് പലതവണ.
കൂടാതെ കെ പി യോഹന്നാന്റെ പൂര്‍വാശ്രമത്തിലെ ആത്മീയ യാത്ര റേഡിയോ പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ട്. അതൊക്കെയുള്ളൂ ഇവരുമായി എനിക്കാകെയുള്ള ബന്ധം.

പറഞ്ഞു വന്നത്, ഇവരെയൊക്കെ താന്‍ ഇഷ്ടംപോലെ വിമര്‍ശിച്ചോളൂ, ആളും പേരും പറയാണ്ട് ഒരു സമൂഹത്തെ മൊത്തം അടിച്ചാക്ഷേപിക്കുന്നതിനോടാണ് എനിക്ക് യോജിപ്പില്ലായ്മ എന്ന് മുമ്പിലെ കമന്റില്‍ ഞാന്‍ ശഖ്‌തവും വ്യഖ്‌തവും ആയി എഴുതിയുതാണല്ലൊ കണ്ടില്ലേ സെനു ദൈവ ദാസാ(ചുരുക്കി പറഞ്ഞാ ഇവിടെം ഞാന്‍ ഔട്ടാവുന്ന ലക്ഷണമാണ്!)

ഇനി ഞാന്‍ മുമ്പിലെ കമന്റില്‍ എഴുതിയ കാര്യങ്ങള്‍, കെനിയയിലേയും മസ്കടിലേയും കാര്യങ്ങള്‍ സെനു പോസ്റ്റിലുള്ള വിഷയങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നുവെല്ലാണ്ട് പുതുതായി ഒന്നും എഴുതിയില്ലല്ലൊ, സെനു പ്ലീസ് അണ്ടര്‍ സ്റ്റാന്‍ഡ്! ഒരു ലോജികും ഇല്ലാത്ത ഒരു ചെറിയ കൂട്ടം വായനക്കാരുണ്ടാവും എന്നും എവിടെയും അവരൊക്കെ താന്‍ എഴുതുന്നത് കണ്ണുമടച്ച് വിശ്വസിച്ചെന്നും ഇരിക്കും ഉള്ളില്‍ ആരോടെങ്കിലും ഉള്ള പകയും വെറുപ്പും ഇത്തരം പോസ്റ്റുകളുടെ കീഴില്‍ പോയി ഛര്‍ദ്ദിച്ചു വെക്കാനും ചിലര്‍ തയാറായെന്നും ഇരിക്കും, എങ്കിലും ഭൂരിഭാഗം വായനക്കാരും മനുഷ്യ സ്നേഹികള്‍ ആണെന്നുള്ളതാണ് പ്രത്യാശയുളവാക്കുന്ന ഒരു കാര്യം.
അവിടെയാണ് ആരോഗ്യപരമായ ചിന്തകള്‍ ബ്ലോഗില്‍ വളര്‍ന്ന് വരേണ്ട ആവശ്യകത,
ഞാന്‍ ആദ്യം എഴുതിയത് പോലെ ഇതൊന്നും ഹാസ്യമായി അനുഭവമാകുന്നില്ല സെനു,
ഈ നെഗറ്റീവ് എനര്‍ജി തന്റേയും മറ്റു വായനക്കാരുടെയും മനസ് മടുപ്പിക്കുകയേ ഉള്ളൂ
എന്ന് മനസിലാക്കൂ (ഇതൊക്കെ ഒരു സീരിയസ് വായനയ്ക്കായി ബ്ലോഗ് തെരഞ്ഞെടുക്കുന്ന ഒരാളിന്റെ അഭിപ്രായം മാത്രം)

മസ്കടിലെ സംഭവത്തിലേക്ക് വീണ്ടും വന്നാല്‍, അതിലെ സത്യാവസ്ഥ അറിയണമെന്ന് തോന്നിയത് കൊണ്ട് കുറേ കോളുകള്‍ ചെയ്തു അവിടെയുള്ള സുഹൃത്ത് വഴി 3 പെന്തക്കോസ്ത് സഭകളില്‍ അംഗങ്ങളായവരോട് സംസാരിച്ചു,
അതില്‍ നിന്നും മനസിലായ വിവരങ്ങള്‍
എല്ലാവരും ഒരു പോലെ പറഞ്ഞത് എത്ര രൂപ സാലറി കിട്ടുമെന്ന് അതില്‍ ഒരാള്‍ പോലും എങ്ങും എഴുതിക്കൊടുക്കേണ്ടി വന്നിട്ടില്ല. ഞാന്‍ താങ്കള്‍ പോസ്റ്റിലെഴുതിയ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ മിക്കവാറും എല്ലാവര്‍ക്കും അതിശയമാണുണ്ടായത്!
ഒരാള്‍ മാത്രം പറഞ്ഞു സഭയുടെ ചെലവുകള്‍ക്കായി സ്ഥിരമായി സഭയ്ക്ക് എന്തെങ്കിലും കൊടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ചിട്ടുണ്ട് പോലും, എന്നാലും മിക്കവാറും എല്ലാവരും 1/10 ഓ അതിനോടടുത്ത തുകയോ മൊത്തം സഭയുടെ പ്രവര്‍ത്തനത്തിനു നല്‍കാറുണ്ടെന്നും അതില്‍ പകുതിയോളം കേരളത്തിലെ അവരവരുടെ സഭകള്‍ക്കാണെന്നും അറിഞ്ഞു, കൂട്ടത്തില്‍ മനസിലാക്കിയ മറ്റൊരു കാര്യം എല്ലാ സഭകള്‍ക്കും മീറ്റിങ്ങുകളില്‍ പ്രസംഗിക്കാന്‍ ഇന്‍ഡ്യയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി ഒരു റേറ്റ് വച്ചിട്ടുണ്ട് അത് സഭയുടെ പൊതു ഫണ്ടില്‍ നിന്നാവും കൊടുക്കുക, അതൊക്കെ മാക്സിമം 2000-3000 രൂപയാകും വരിക എന്നും ആയിരുന്നു, ഈ (മിനിമം) ഒന്നര ലക്ഷം ഒരാഴ്ച കൊണ്ട് പിരിഞ്ഞു കിട്ടുന്ന മാജിക് അവര്‍ക്കാര്‍ക്കും ഇതുവരെ മനസിലായിട്ടില്ല എന്നതാണ് ഏറ്റവും വമ്പന്‍ തമാശ.

3, (ഒരാഴ്ച കൊണ്ട്) എങ്ങനെയെങ്കിലും ആവട്ടെ ,ആ ഉപദേശി 75000 നാട്ടിലേക്ക്‌ തള്ളി. അത്‌ ആരൊക്കെ, എത്രയൊക്കെ കൊടുത്തു എന്ന് ആ പാസ്റ്റര്‍ എന്നോട്‌ പറഞ്ഞില്ല. [ഞാന്‍ ഋഷി ഇങ്ങനെ ഒരു കാര്യം ചോദിക്കുമെന്ന് കരുതി പുള്ളിയോട്‌ ചോദിച്ചതുമില്ല, ഞാന്‍ 5 പൈസ കൊടുത്തിട്ടുമില്ല.]

>>>> ചോദിക്കണമായിരുന്നു സെനു, ആരെങ്കിലും സെനിവിനെ അങ്ങനെ ചെയ്യുന്നതില്‍ നിന്നും വിലക്കിയിരുന്നോ? ഇതുപോലെ ഒരു പബ്ലിക് സ്പേസില്‍ അറ്റവും മുറിയും മാത്രം വിളമ്പുന്നതിനു മുമ്പ് തീര്‍ച്ചയായും വിശദമായി മനസിലാക്കണമായിരുന്നു. തന്റെ പോസ്റ്റിനെ എതിര്‍ക്കുന്നവര്‍ പോലും എങ്കില്‍ താങ്കളെ അഭിനന്ദിക്കുമായിരുന്നു. കഴിയുന്നതും പൂര്‍ണ്ണമായതും തെളിവോട് കൂടിയതും ആയ വിവരങ്ങളാണ് പോസ്റ്റിലെങ്കില്‍ പിന്നെ എന്നെ പോലെ ഒരാള്‍ക്ക് അതില്‍ എതിര്‍പ്പ് പറയാന്‍ കഴിയുമായിരുന്നോ?

കൂടാതെ, ഈ വാചകത്തിന്റെ ആദ്യ ഭാഗത്ത് എങ്ങനെയെങ്കിലും ആവട്ടെ എന്ന ഒരു വാചകം ഇപ്പോള്‍ കുത്തിതിരുകിയത് എന്തിനാണാവോ? ആ കാഷ് സമ്പാദിച്ച വകയില്‍ ഒരു സംശയത്തിന്റെ ആനുകൂല്യം ആ മനുഷ്യന് കൊടുക്കാന്‍ സെനുവിനിപ്പോള്‍ താല്പര്യമുള്ളതുപോലെ തോന്നുന്നല്ലോ , എങ്കില്‍ ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്നേ പറയാനുള്ളൂ!

4, "ആരോപണം ഉന്നയിക്കുമ്പോള്‍, പെന്തിക്കോസ്ത്‌ സഭകളാണു അംഗ സംഖ്യയില്‍ കുറവുള്ളതെന്ന" ഋഷിയുടെ വാദം എനിക്ക്‌ പുതുമയുള്ളതായിരുന്നു..
>>>
എഴുതിയത് മനസിലായില്ലെങ്കില്‍ വീണ്ടും(വീണ്ടും) വായിക്കൂ ഞാന്‍ എഴുതിയതും താന്‍ അതിനു താഴെ പറഞ്ഞതും ഒന്നു തന്നെയാണ്! ഒന്നുകൂടെ മനസിലാവാന്‍ അതിന്റെ മലയാളം എഴുതാം (ഇവിടെ ക്വാട്ട് ചെയ്തത് സംസ്കൃതമാണല്ലൊ ) സാധാരണ ക്രിസ്ത്യന്‍ സഭകളില്‍ നൂറോ നൂറ്റിയന്‍പതോ അംഗങ്ങളുണ്ടെങ്കില്‍ പെന്തക്കോസ്ത് സഭകളില്‍ 25 അംഗങ്ങള്‍ ധാരാളം , ദാറ്റ്സ് ഓള്‍ ! ഇപ്പൊ പുരിഞ്ചിതാ തമ്പി?


5, കൂടാതെ ഒരു കാര്യം കൂടി ..ഞാന്‍ പെന്തക്കോസ്ത്‌ വിഭാഗത്തെയോ, പെന്തക്കോസ്തുകാര്‍ എന്നും എങ്ങും, എവിടെയും പേരെടുത്ത്‌ പറഞ്ഞിട്ടില്ല..


സെനു, റോളാണ്ടാ, റോളണ്ടാ മണ്ണ് പറ്റും പൂമേനിയില്‍! എന്റെ മഹാനേ ഈ പോസ്റ്റിന്റെ ടൈറ്റില്‍ ഒരു തവണ കൂടെ ഒന്നു വായിച്ചു നോക്കാമോ ? ഒരു വേള പോസ്റ്റ് മാറിയോന്നു പോലും ഞാന്‍ അതുകണ്ട് ശങ്കിച്ചു.


സെനു കേട്ടിട്ടുണ്ടോ ഒരു പഴയ തമാശ?‘ആളിന്റെ പേര് ഞാന്‍ പറയില്ല പക്ഷേ തുപ്പി കാണിക്കാം’ എന്നോ മറ്റോ?
ലതാണ് ഇതുവായിച്ചപ്പോ പെട്ടെന്ന് ഓര്‍മ വന്നത്.

താന്‍ പോസ്റ്റിലാരെയാണ് ഉദ്ദേശിച്ചതെന്ന തര്‍ക്കം വേണ്ട, തര്‍ക്കിക്കാതെ തന്നെ അത്രയും ഒക്കെ ഏത് പോലീസുകാര്‍ക്കും മനസിലാവും.

അവസാനമായി‍, കാരുണ്യാ മേഡികല്‍ കോളേജില്‍ അനാവശ്യമായി കാശ് വാങ്ങുന്നോ എഴുതൂ സേനു, കൂട്ടത്തില്‍ സെനുവിന് കൂടുതല്‍ വിവരങ്ങള്‍ അതിനെപറ്റി അറിയാമെങ്കില്‍ എനിക്കൂടെ ഷെയര്‍ ചെയ്യൂ.

പക്ഷേ അവരും കേരളത്തിലെ സ്വകാര്യ കോളേജുകളും തമ്മില്‍ കമ്പയര്‍ ചെയ്യാന്‍ കഴിയുമോന്ന് അറിയില്ല. അത് തികച്ചും മറ്റൊരു സ്റ്റേറ്റില്‍ അവരുടെ നിയമങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലേ?

ഓഫ്: സെനു ആ പാസ്റ്ററോട് ചോദിച്ച് അയാളെ മുട്ടുകുത്തിച്ചെന്ന് സെനൂന് തോന്നിയ ഒരു വാക്യം ഇല്ലേ അതിനൂടെ ഒരു കൊച്ചു ക്ലാരിഫിക്കേഷന്‍ സമയം കിട്ടുമ്പോ ഇവിടെ ഞെക്കി മാര്‍ക് 6: 5, 6 ഉം ഒന്നു വായിക്കൂ


പിന്നെ ഇവിടെയും മറ്റു വിശേഷങ്ങള്‍ ഒന്നുമില്ല,
അടുത്ത പോസ്റ്റ് ഒരുമാസം നീട്ടണ്ടാ എന്നാണ് എന്റെ അബിപ്രായം; എന്റെ സ്വഭാവം അനുസരിച്ച് ഒരുമാസം കഴിഞ്ഞ് ഞാന്‍ എവിടെയാ, ബ്ലോഗ് വായനയുണ്ടാവുമോ എന്നൊന്നും ഇപ്പൊ പറയാന്‍ കഴിയില്ല

പിന്നെ, സ്നേഹമോ അതൊട്ടും തന്നെയില്ലാതെ:)

ഋഷി സിദ്ധാര്‍ത്ഥ്

മുസാഫിര്‍ said...

ഇതൊരു മതത്തെ മാത്രം അടച്ചാക്ഷേപിക്കുന്നതായീ തോന്നിയില്ല.എല്ലാ മതത്തിലും ഉണ്ടല്ലോ‍ ഇത്തരം കുറെ പരാ‍ന്നജീവികള്‍.

The Common Man | പ്രാരബ്ധം said...

ഉപദേശിയെ ബൈബിള്‍ ക്വോട്ട് ചെയ്ത് ഉത്തരം മുട്ടിച്ചതു നന്നായി.

പക്ഷേ, ഇതേ ബൈബിള്‍ ഭാഷാ വരം എന്ന ദൈവീക വരത്തെ പറ്റി പലയിടത്തും പറയുന്നുണ്ടല്ലോ. അപ്പോ ഭാഷാവരം തട്ടിപ്പാണെന്ന് പറയുന്നത് ബൈബിളിനു നിരക്കുന്നില്ല.

Senu Eapen Thomas, Poovathoor said...

ഋഷി എന്നെ വിട്ടു പോകത്തില്ല... എന്നെയും കൊണ്ടെ പോകൂ എന്ന വാശിയിലാണു ഋഷി.

ഞാന്‍ ബ്ലോഗ്‌ തുടങ്ങിയത്‌ എനിക്ക്‌ മാത്രം വായിക്കാനല്ല. അങ്ങനെയെങ്കില്‍ ഞാന്‍ ഡയറി എഴുതി സംതൃപ്തിപ്പെട്ടാല്‍ മതിയായിരുന്നല്ലോ? എന്റെ ബ്ലോഗില്‍ നിറച്ചും അടിപൊളി തമാശയാണെന്നും, വന്ന് ചിരിച്ച്‌ ചിരിച്ച്‌ പോകീനെന്ന് ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക്‌ ഹല്ലേല്ലൂയാ പാടുന്നവര്‍ക്ക്‌ വേണ്ടി മാത്രമാണു തുറന്ന് വെച്ചിരുന്നതെങ്കില്‍ എനിക്ക്‌ ഋഷിയുടെ കമന്റ്‌ ഇതില്‍ ഉള്‍പ്പെടുത്താതിരിക്കാമായിരുന്നുവെന്നും ഋഷിക്ക്‌ ബോദ്ധ്യമായതില്‍ എനിക്ക്‌ സന്തോഷവുമുണ്ട്‌. അതു കൊണ്ടാണല്ലോ അനോണികള്‍ക്ക്‌ വരെ എന്റെ ബ്ലോഗില്‍ കമന്റാന്‍ ഞാന്‍ അവസരം കൊടുത്തത്‌.

ചോദിച്ച്‌ ചോദിച്ച്‌ ഇന്നെന്നെ ഒരു വഴിയാക്കും എന്ന് ദൃഡ നിശ്ചയം എടുത്തത്‌ നല്ലത്‌ തന്നെ. ഞാന്‍ വ്യക്തമായി പറഞ്ഞു..ഞാന്‍ മസ്ക്കറ്റില്‍ നിന്നും 350 കിലോമീറ്റര്‍ അകലെ ഇബ്രി എന്ന സ്ഥലത്താണു താമസിക്കുന്നത്‌. ഞാന്‍ ഈ അന്യ രാജ്യത്ത്‌ വന്നത്‌ തീവ്രവാദം നടത്താനല്ല കേട്ടോ. എനിക്ക്‌ ഞാന്‍ നില്‍ക്കുന്ന കൃസ്ത്യന്‍ സഭയെ പറ്റി പറഞ്ഞാല്‍ മതിയല്ലോ... അല്ലാതെ ഹിന്ദുവിനെയും, മുസ്ലീമിനെയും അവരുടെ കുറ്റങ്ങളും ചികയേണ്ട കാര്യമില്ല. ഞങ്ങളുടെ കണ്ണിലെ തേക്കും തടി എടുത്തിട്ട്‌ പോരെ, മറ്റുള്ള മതക്കാരുടെ കണ്ണിലെ ഈര്‍ക്കില്‍ എടുക്കാന്‍ പോകുന്നത്‌.

2. ഞാന്‍ പ്രാര്‍ത്ഥന കൂട്ടത്തില്‍ പോയിട്ടുണ്ട്‌... [അത്‌ വായിച്ചപ്പോള്‍ ഋഷിക്ക്‌ ചിരി വരുന്നു] തങ്കു ബ്രദര്‍, കെ.പി.യോഹന്നാന്‍, ശാന്തിപുരം [ഋഷി കേട്ടിട്ടേയില്ല- ശാന്തിപുരംക്കാരുടെ പേരില്‍ തട്ടിപ്പിന്റെയും, വെട്ടിപ്പിന്റെയും വലിയ കഥകള്‍ പറയാനില്ല... അത്‌ തിരുവല്ലയില്‍ കാവുഭാഗം എന്ന സ്ഥലത്ത്‌ ഉള്ള ഒരു പ്രാര്‍ത്ഥനാക്കൂട്ടമാണു], മുല്ലക്കര ഇവരുടെ അടുത്ത്‌ ഒന്നും ഋഷി പോയിട്ടുമില്ല, പ്രസംഗം കേള്‍ക്കാനുള്ള അവസരം കിട്ടിയിട്ടില്ല. അങ്ങനെയുള്ള ഋഷിയാണോ എന്റെ പോസ്റ്റിനെ ഇത്ര വിമര്‍ശിച്ചത്‌... ഇത്‌ പണ്ട്‌ ആരോ പറഞ്ഞത്‌ പോലെയാണല്ലോ...കണ്ട നീ അവിടെ നില്‍ക്ക്‌, കേട്ട ഞാന്‍ പറയാം എന്ന് പറയുന്നത്‌.

എന്റെ ഈ പോസ്റ്റിന്റെ പേരില്‍ താങ്കള്‍ പെന്തക്കോസ്ത്‌ വിഭാഗങ്ങളുമായി ഫോണില്‍ വിളീച്ച്‌ സംസാരിച്ചു..വളരെ സന്തോഷം..ഒരു അന്വേഷണം നടത്തിയല്ലോ... എന്നാല്‍ ഞാന്‍ ഉറപ്പിച്ച്‌ പറയുന്നു..ഇബ്രിയിലെ സഭകളില്‍ നമ്മളുടെ ശമ്പളം എഴുതുകയും വേണം, ദശാംശം കൊടുക്കുകയും വേണം. പിന്നെ ഋഷി കേട്ട പോലെ 2000-3000 രൂപയ്ക്ക്‌ സുവിശേഷം അറിയിക്കാന്‍ വരുമ്പോള്‍ അവര്‍ ഏറ്റവും കുറഞ്ഞത്‌ 11000 രൂപാ മുടക്കി റ്റിക്കറ്റും എടുത്തണു വരുന്നതെന്ന് കൂടി ഓര്‍ക്കണം. പിന്നെ പ്രാര്‍ത്ഥനയ്ക്ക്‌ വരുമ്പോള്‍ രോഗികള്‍, പ്രയാസത്തിലും, കഷ്ടത്തിലിരിക്കുന്നവര്‍ ഒക്കെ [പ്രാര്‍ത്ഥനയ്ക്ക്‌ വരുന്നവര്‍] ഇത്തരം പാസ്റ്ററന്മാരുടെ അടുത്ത്‌ തനിയെ പ്രാര്‍ത്ഥിക്കാന്‍ പോകും.. പ്രാര്‍ത്ഥന കഴിയുമ്പോള്‍ ഇവര്‍ പാസ്റ്ററിന്റെ പോക്കറ്റിലേക്ക്‌ എന്തെങ്കിലും ദക്ഷിണ വെയ്ക്കും. അത്‌ ഈ പറഞ്ഞ 2000-3000 കൂടാതെ കിട്ടുന്നതാണു.

3. ഞാന്‍ ആ ഉപദേശിയോട്‌ 75000ന്റെ കണക്ക്‌ ചോദിക്കണമായിരുന്നു...അയ്യോ..ഞാന്‍ ചോദിക്കേണ്ട താമസം അവര്‍ എല്ലാം അങ്ങ്‌ പറയുകയല്ലെ.. കിട്ടിയ തെളിവുമായി യൂണിഫോമുമിട്ട അധികാരികള്‍ കെ.പിയുടെയും, തങ്കു ബ്രദറിന്റെയും ഒക്കെ ഓഫീസില്‍ കയറിയിട്ടും, ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഇവര്‍ പറഞ്ഞിട്ടില്ല.... ഇവരെ പറ്റി പത്രങ്ങളും, റ്റിവിയും ഒക്കെ പറഞ്ഞല്ലോ... എന്നിട്ട്‌ എന്തെ ആവര്‍ ഇപ്പോഴും യാതൊരു കുഴപ്പവുമില്ലാതെ നടക്കുന്നു... അപ്പോള്‍ കക്കാന്‍ മാത്രമല്ല അവര്‍ക്ക്‌ നില്‍ക്കാനും അറിയാം.

എന്റെ നെഗറ്റീവ്‌ എനെര്‍ജി പോസ്റ്റുകള്‍ എന്റെയും വായനക്കാരുടെയും മനസ്സ്‌ മടുപ്പിക്കുകയെ ഉള്ളു എന്ന് കണ്ടു. ഞാന്‍ ഏതായാലും കുറച്ചു കാലമായി പോസ്റ്റ്‌ തുടങ്ങിയിട്ട്‌.. എന്നാല്‍ ഇതു വരെ ഋഷി വന്നിട്ടില്ല. നെഗറ്റീവ്‌ എനെര്‍ജി പോസ്റ്റിട്ടപ്പോള്‍ ഋഷി അതില്‍ കൊത്തി... ഇപ്പോള്‍ ഋഷിക്ക്‌ മടുപ്പില്ല..മാത്രവുമല്ല ഋഷി വളരെ ആക്റ്റീവുമായി... [മസ്ക്കറ്റില്‍ ഫോണ്‍ വിളിക്കുന്നു, കാര്യങ്ങള്‍ സത്യമാണോ എന്ന് അന്വേക്ഷിക്കുന്നു... കമന്റിനു ചൂടോടെ കമന്റിടുന്നു.. വേദപുസ്തകം വായിയ്ക്കുന്നു..]

പിന്നെ ഞാന്‍ ഒന്ന് റോളട്ടെ.. എന്റെ പോസ്റ്റിന്റെ പേരു മജീഷ്യന്‍ പാസ്റ്റര്‍ എന്ന് തന്നെയാണു. പാസ്റ്റര്‍ എന്ന വാക്കും, പെന്തക്കോസ്തുമായി പള്ളിയും പാപ്പച്ചനും പോലെയുള്ള ബന്ധമേയുള്ളു ഋഷി. പെന്തക്കോസ്തുകാരെ മാത്രമേ പാസ്റ്റര്‍ എന്ന് വിളിക്കുകയുള്ളുവെങ്കില്‍ യിരെമ്യാവിന്റെ പ്രവചനം 17:16ല്‍ King James Version പെന്തക്കോസ്തുകാരെയാണോ? മലയാളം പരിഭാഷയില്‍ 'ഇടയന്‍' എന്നാണു ഈ പാസ്റ്ററിനെ പറഞ്ഞിരിക്കുന്നത്‌. ആടുകളെ മേയിക്കുന്നവനാണു ഇടയന്‍...

പാസ്റ്ററെ മുട്ടുകുത്തിച്ച വാക്യത്തിനു ബദലായി ഋഷി തന്ന വാക്യങ്ങള്‍ വായിച്ചു. മര്‍ക്കോസിന്റെ സുവിശേഷം 6:3-6 വരെ വായിക്കുക. ഇംഗ്ലീഷില്‍ കുറച്ച്‌ കൂടി കാര്യങ്ങള്‍ വ്യക്തമാണു. അവര്‍ യേശുവിനെ വിശ്വസിച്ചെയില്ല..അവന്റെ ശക്തിയില്‍ വിശ്വസിച്ചില്ല...ഇംഗ്ലീഷില്‍ അതിങ്ങനെയാണു.."Is not this the carpenter, the son of Mary, the brother of James, and Joses, and of Juda, and Simon? and are not his sisters here with us? And they were offended at him. offended: scandalized in, or, by him {Mt 11:6; 12:46; Ga 1:19

4 But Jesus said unto them, A prophet is not without honour, but in his own country, and among his own kin, and in his own house. Mt 13:57; Joh 4:44

5 And he could there do no mighty work, save that he laid his hands upon a few sick folk, and healed them. Ge 19:22; 32:25; Mt 13:58; Mr 9:23

ഇവിടെ ദൈവത്തെ വിശ്വസിച്ചവരോ, അനുയായികളൊ ഒന്നുമല്ല അവിടെ വന്നത്‌. മറിച്ച്‌ അവനിലെ കുറ്റങ്ങളും കുറവുകളും കണ്ട്‌ പിടിക്കാന്‍ മാത്രം പോയവര്‍.. [എന്നെ പോലേ] എന്നിട്ടും അവിടെയും യേശു ചില രോഗികളുടെ തലയില്‍ കൈവെച്ച്‌ സൗഖ്യം വരുത്തുകയും ചെയ്തു...വഴക്കു ഉണ്ടാക്കാനും, ഇടര്‍ച്ച വരുത്താനും വരുന്നവരുടെ ഇടയിലും അവന്‍ രോഗികളെ സൗഖ്യമാക്കി. എന്നാല്‍ ഇന്ന് രോഗികള്‍ ഇവരുടെ ഒക്കെ അടുത്ത്‌ ചെന്നാല്‍ എനിക്ക്‌ സൗഖ്യം വരുമെന്ന തോന്നലോടെയാണു ഇന്നത്തെ ആത്മീയ ആചാര്യന്മാരുടെ അടുത്ത്‌ പോകുന്നത്‌.

ഇനി അടുത്ത പോസ്റ്റ്‌, അത്‌ എപ്പോള്‍ പോസ്റ്റണമെന്ന് തീരുമാനിക്കാനും എനിക്ക്‌ വന്ന് വന്ന് അവകാശമില്ലാതെ ആയോ? പിന്നെ ഞാന്‍ ഋഷി വായിക്കാന്‍ വരുമെന്ന് കണ്ടു കൊണ്ടല്ലല്ലോ ഞാന്‍ ഈ ബ്ലോഗ്‌ പടച്ചത്‌... ഇനി പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഋഷി വായിച്ചാലും ഇല്ലെങ്കിലും എനിക്ക്‌ ഒരു കുഴപ്പവുമില്ലായെന്ന്.... പുരിന്‍ജിതാ തമ്പി...

ഊര്‍ജിതമായി അന്വേഷണം തുടരട്ടെ...അപ്പോള്‍ എല്ലാം പറഞ്ഞത്‌ പോലെ..

സ്നേഹത്തോടെ,
സെനു, പഴമ്പുരാണംസ്‌.

saju john said...

എന്തൊക്കെയായാലും......ചര്‍ച്ചകള്‍ ഒരു വിഷയത്തെ കൊഴുപ്പിക്കട്ടെ......

നെല്ലും പതിരും മനസ്സിലാക്കാന്‍ അത് സഹായിക്കും.

മനസ്സില്‍ നന്മയും കരുണയും സൂക്ഷിക്കാതെ നമ്മള്‍ എത്ര പള്ളിയിലും, പട്ടക്കാരന്റെയും അടുത്ത് പോയിട്ടെന്താ കാര്യം...

ലോകാ സമസ്താ സുഖിനോ ഭവന്തു.
ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യനു.
തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക

അശോക് കർത്താ said...

ആരെടെ പോപ്പിനെ കുര്‍ബ്ബാന പ്ഠിപ്പിക്കുന്നത് sorry സേനൂനെ ബ്ലോഗിങ്ങ് പഠിപ്പിക്കുന്നെ? ങും?

Anonymous said...

സെനുവെ...സെനുവിനു വേറേ തൊഴില്‍ ഒന്നുമില്ലെ..ഈ കണ്ട ഋഷിക്ക്‌ മറുപടി എഴുതാന്‍. ഋഷി എന്ന ബ്ലോഗര്‍, സഫടികം എന്ന ഒരു ബ്ലോഗ്‌ തുറന്ന് വെച്ച്‌ ഋഷിയായി വിലസുന്നു. ഈ ഋഷിയെ ഞാന്‍ കണ്ടത്‌, കുളത്തൂമോന്‍ [ദീപക്ക്‌] ഒരു പാസ്റ്ററെ കുത്തി പറഞ്ഞപ്പോള്‍ ഋഷി അവിടെ ചാടി വീണു. ഈ ഋഷി എന്ന് പറയുന്നവനു ക്രിസ്തു മതത്തിലെ തട്ടിപ്പുകളെ പറ്റി പറയുമ്പോള്‍ എന്താ ഇത്ര ചൊറിച്ചില്‍? പണ്ടുള്ളവര്‍ പറയുമ്പോലെ പൂച്ചക്കെന്നാ പൊന്നുരുക്കുന്നിടത്ത്‌ കാര്യം, അല്ലെങ്കില്‍ പട്ടര്‍ക്കെന്താ പടയില്‍ കാര്യം. പണ്ട്‌ കമ്മ്യൂണിസ്റ്റുകാര്‍, കേന്ദ്രത്തിന്റെ സമരത്തിനെതിരെ സമരം ചെയ്തപ്പോള്‍, അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാറിന്റെ പോലീസ്‌ എന്തോ അബദ്ധം പറ്റി കമ്മ്യൂണിസ്റ്റുകാരെ തല്ലി... അപ്പോള്‍ കെ.കരുണാകരന്‍ ഇതിനെ കുത്തി പ്രസംഗിച്ചപ്പോള്‍, തല്ലു കൊണ്ട അതേ പാര്‍ട്ടിക്കാര്‍ പുതിയ സമരവുമായി വന്നു. മുദ്രാവാക്യം ഇങ്ങനെ:- ഞങ്ങളുടെ പോലിസ്‌ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ്സെ...തീര്‍ന്നില്ലെ..അവര്‍ അപ്പോള്‍ ഒന്നായി. കരുണാകരന്‍ ഔട്ടുമായി.

പാസ്റ്റര്‍ എന്ന പദം ഇംഗ്ലീഷ്‌ ബൈബിളില്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്‌. Jer 2:8, 3:15,10:21, 12:10, 22:22, 23:1,2..Ephesians 4:11 ഇവിടെങ്ങളിലെ പാസ്റ്ററന്മാര്‍, അഥവാ ഇടയന്മാര്‍ ഈ പെന്തക്കോസ്തിലേ നല്ല ഇടയന്മാരെ പറ്റിയാണു പറഞ്ഞിരിക്കുന്നതെന്ന് ഋഷി പറഞ്ഞാല്‍ പാവം ദൈവം നാണിച്ചു പോവുകയേയുള്ളു.

കണ്ടവന്റെ പണം പിടുങ്ങി തന്നെയാണു ഭൂരിപക്ഷം വരുന്ന പാസ്റ്ററന്മാരും പുട്ടടിക്കുന്നത്‌. ആശുപത്രിയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കയറി ഇറങ്ങി നടന്ന തങ്കു ഇക്കണ്ട കോടീശ്വരനായത്‌ പാവങ്ങളെ തട്ടിച്ച്‌ തന്നെയല്ലെ. കെ.പി യോഹന്നാന്‍ പണക്കാരനായത്‌ മദാമ്മയെ കെട്ടിയതു കൊണ്ട്‌ മാത്രമല്ല, മറിച്ച്‌ വേദപുസ്തകം നന്നായി ഉപയോഗിച്ചു..അതു നന്നായി മുതലാക്കി. ഇപ്പോള്‍ ബിനാമികളെ കൊണ്ട്‌ സ്ഥലം മേടിക്കുന്നു, കണ്ടങ്ങള്‍ നികത്തുന്നു, അങ്ങനെ ഏഷ്യയില്‍ മൊത്തം സുവിശേഷം പ്രചരിപ്പിക്കുന്നു. കെ.പി എന്ന ആള്‍ നിരണം ഐ.പി.സിയില്‍ അംഗമായിരുന്നു... എന്നാല്‍ കെ.പി സ്വന്തമായി ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ എന്ന് പറഞ്ഞ്‌ സ്വന്തം സ്ഥാപനവുമായി മാറിയപ്പോള്‍ ഐ.പി.സിയില്‍ ഒരു പ്രാര്‍ത്ഥനാ സര്‍ക്കുലര്‍ ഇറങ്ങി. വഴിതെറ്റി പോയ കെ.പി.യോഹന്നാന്‍ തെറ്റ്‌ തിരുത്തി തിരിച്ചു വരാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നായിരുന്നു അപേക്ഷ... എന്നാല്‍ എത്രയോ ഇടത്ത്‌ എത്രയോ പേര്‍ ഐ.പി.സിയില്‍ നിന്ന് പിണങ്ങി പോയിട്ടുണ്ട്‌. എന്നാല്‍ അവരോട്‌ ഒന്നും കാണിക്കാത്ത സ്നേഹവും, വാത്സല്യവുമാണീ ദൈവപൈതലിനോട്‌ പെന്തക്കോസ്തുകാര്‍ക്ക്‌. അതിന്റെ പ്രധാന കാരണം എന്താ??? പൈസ തന്നെ. പണത്തിനു മേലെ പരുന്തും പറക്കില്ല. ഇവിടെ ഇങ്ങനെ ആത്മീകാചാര്യന്മാര്‍ തടിച്ച്‌ കൊഴുക്കട്ടെ. എന്തിനു ഋഷിമാര്‍ വരെ പാദസേവ ചെയ്യുമെന്ന് നമ്മള്‍ക്ക്‌ ഇന്ന് മനസ്സിലായി.

പിന്നെ ഋഷി സിദ്ധാര്‍ത്ഥാ.ഇങ്ങനെ ഋഷിയായി നില്‍ക്കാതെ പോയി ചെന്ന് സ്നാനപ്പെടാന്‍ നോക്ക്‌.എന്നിട്ട്‌ വാ..ഋഷി ജോണായി. അല്ലെങ്കില്‍ പോള്‍ ഋഷിയായി. ഒരു പേരിലെന്തിരിക്കുന്നു പക്ഷെ രക്ഷിക്കപ്പെട്ട്‌ സനാനപ്പെടണം.എന്നിട്ട്‌ മതി കൊണവതികാരം.

അനീഷ്‌ രാജു മാത്യു,
റാന്നി.

Anonymous said...

സേനു, സേനുവിന്റെ ഒരു സ്ഥിരം വായനക്കാരനാണ് ഞാന്‍ ......
ചില പോസ്റ്റുകളില്‍ കമന്റ് വച്ചിട്ടുണ്ട് ,.... അനോണികളുടെ ചീത്തവിളി ഭയന്നിട്ട് ഇപ്പൊ ഞാനും തല്‍ക്കാലം ഒരനോണിമസ് ആയെന്ന് മാത്രം.......:-)
മുമ്പിലെ അനോണി പറഞ്ഞത് പോലെ ആ കമന്റ് ഡിലീറ്റ് ചെയ്തത് ഒരു ഭീരുത്വമായിപ്പോയി,,,
വ്യക്തിഹത്യയോ അസഭ്യമോ വിഷയത്തിനു നിന്ന് പുറത്തോ ഒന്നും റിഷി എഴുതിയില്ലല്ലൊ?

.....അയാള്‍ എഴുതിയ കൂടുതല്‍ കാര്യങ്ങളെ പറ്റി എനിക്കറിയില്ല എങ്കിലും എഴുതിയ ഒരു കാര്യം സത്യമുണ്ട്, ഈ പോസ്റ്റില്‍ സേനൂവിന്റെ ഹാസ്യം കുറഞ്ഞിരിക്കുന്നു എന്ന് ആദ്യം ഈ പോസ്റ്റ് വായിച്ചപ്പോഴെ എനിക്ക് തോന്നിയിരുന്നു.....
ഇനിയും എഴുതൂ..... അശംസകളോടെ....
xxxxxxxxxxx

ഇനി അനോണിമസ് ക്യൂവായി വന്നോ
ഞാന്‍ ചെവിയില്‍ പ്ലഗ് വച്ചു :-)

Senu Eapen Thomas, Poovathoor said...

ഋഷിയുടെ കമന്റ്‌ പിന്നെയും വന്നു. അത്‌ ഞാന്‍ ഡിലീറ്റി. പിന്നെയും വന്നു. അതു ഞാന്‍ പിന്നെയും ഡിലീറ്റി. എന്റെ ബ്ലോഗില്‍ ആരുടെയൊക്കെ കമന്റ്‌ വേണം, വേണ്ടായെന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശവും എനിക്ക്‌ തന്നെയാണു. ഇങ്ങനെ മറുപടി അര്‍ഹിക്കാത്ത കമന്റുകള്‍ പോസ്റ്റില്‍ നിന്ന് ഡിലീറ്റ്‌ ചെയ്തു കളയുന്ന ലോകത്തിലെ ആദ്യത്തെ ബ്ലോഗും ഇതല്ല. ഇനി തന്റെ ഭാഷയില്‍ പറഞ്ഞാല്‍ എനിക്ക്‌ ഫാന്‍സ്‌ മാത്രം മതി. ഋഷി എന്ന ആളിനു പറയാനുള്ളത്‌ എല്ലാം സ്വന്തം ബ്ലോഗുണ്ടെല്ലോ, അതില്‍ എഴുതി ആര്‍മാദിക്കരുതോ? താങ്കള്‍ ആകുമ്പോള്‍ പോസ്റ്റിറ്റീവ്‌ എനെര്‍ജി തരുന്ന പോസ്റ്റുകള്‍ തരുകയും ചെയ്യും. അതില്‍ നിന്ന് ഞങ്ങള്‍ക്ക്‌ വളരെയധികം പഠിക്കാനുമാകും.

മേരിക്കുട്ടി കമന്റ്‌ ഡിലീറ്റിയതിന്റെ പിന്നിലെ വികാരം അവര്‍ എന്നെ അറിയിച്ചു. അവരുടെ കമന്റ്‌ ഡിലീറ്റാന്‍ അവര്‍ക്കു അവകാശമുണ്ടല്ലോ....

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Anonymous said...

Priya senu
njan thankalude blog vayichirunnu. njan ithu vere commentiyittilla.Ennal rishiyude comment kandu. Vimarshanangal oru alavu vere nallathanu. Ennal iyalude vimarshanangal kettappol, iyal oru muri pastor aanennu thonnunnu.Iyal Gulf inte pradeshangalil chennappol, 2000-3000 vereye kitti kanukayullu. anneram Senu paranja ee pastorkku 75,000 kitti ennu kettal iyalkku hal ilakathe irikkumo?
senuvinte kathil shambalathinte dashamsham kodukkanam ennu kandu. pavam rishi! Muscat il palayidathum vilichu anveshichu. Avar aa pavathinu chillara koduthu kalippichu vitta karyam marachu vechu. angane 75,000 kittiya, pedi maattunna pastorude karyam kettappol deshyavum, sankadavum vannu. Aa vikaram onnu paranju theerkkan kittiya vedhi aayi enikku thonni.
pavam Rishi!, Ithrayum kazhivulla thankal chilavakkiya samayavum panavum vere enthellam nalla karyangalkku chilavakkam ayirunnu.
nammude kochu keralathil theliyatha pala case kal undallo? Athil oru case theliyikkan alpam samayam kalanjirunnu enkil....
Hindu aaya enikku santhosh madhavan pole aneka kalla chamy marude karyam kettappol yathoru athi prasaravum undayilla. Hindu vilum, Christhiani yilum, muslim ilum ellam vayattil pizhappinu vendi itharam kapada bhakthikal kanikkunna palarum unde.
Senu! onnu parayam vedha pusthaka thozhilali vargathinte nalla kalam! Oru karutha bind ulla ee pusthakam kayyil undenkil, kottil thottu kottaram vere kayaram. aarkkum oru samshayavum illa.
njangalude aduthulla oru achayante kadhana kadha njan orkkunnu. Pavan achayan alpam madhyam kazhikkum. oru pastor vannu achayanu vendi upavasa prarthana kazhichu kazhichu, achayante ammamma makkale kalanjittu, madhyapikkatha, shudhanaya pastorinte koode olichodi poyi. Pastor ude bharyayum kunjungalum pinne vellam adi thudangi ennu kettu.Ithum oru suvishesham.
Ullathu parayumbol kalikku thullal!

Anonymous said...

Priya സെന്
ഞാന്‍ താങ്കളുടെ ബ്ലോഗ് വായിച്ചിരുന്നു . ഞാന്‍ ഇത് വേറെ കമന്റിയിട്ടില്ല .എന്നാ l ഋഷിയുടെ comment കണ്ടു . വിമര്‍ശനങ്ങള്‍ ഒരു അളവ് വേറെ നല്ലതാണു . എന്നാല്‍ ഇയാളുടെ വിമര്‍ശനങ്ങള്‍ കേട്ടപ്പോള്‍ , ഇയാള്‍ ഒരു മുറി പസ്റൊര്‍ ആണെന്ന് തോന്നുന്നു .ഇയാള്‍ ഗള്‍ഫ് ഇന്റെ പ്രദേശങ്ങളില്‍ ചെന്നപ്പോള്‍ , 2000-3000 വരെയേ കിട്ടി കാണുകയുള്ളൂ . അന്നേരം Senu പറഞ്ഞ ee പസ്റൊര്‍ക്ക് 75,000 കിട്ടി എന്ന് കേട്ടാല്‍ ഇയാള്‍ക്ക് ഹാള്‍ ഇളകാതെ ഇരിക്കുമോ ?
സെനുവിന്റെ കത്തില്‍ ശമ്പളത്തിന്റെ ദശാംശം കൊടുക്കണം എന്ന് കണ്ടു . പാവം ഋഷി ! മുസ്കാറ്റ് il പലയിടത്തും വിളിച്ചു അന്വേഷിച്ചു . അവര്‍ aa പാവത്തിന് ചില്ലറ കൊടുത്തു കളിപ്പിച്ചു വിട്ട കാര്യം മറച്ചു വെച്ച് . അങ്ങനെ 75,000 കിട്ടിയ , പേടി മാറ്റുന്ന പസ്റൊരുടെ കാര്യം കേട്ടപ്പോള്‍ ദേഷ്യവും , സന്കടവും വന്നു . ആ വികാരം ഒന്ന് പറഞ്ഞു തീര്‍ക്കാന്‍ കിട്ടിയ വെട്ത് i ആയ i എനിക്ക് തോന്നി
പാവം ഋഷി !, ഇത്രയും കഴിവുള്ള താങ്കള്‍ ചിലവാക്കിയ സമയവും പണവും വേറെ എന്തെല്ലാം നല്ല കാര്യങ്ങള്‍ക്കു ചിലവാക്കാം ആയിരുന്നു .
നമ്മുടെ കൊച്ചു കേരളത്തില്‍ തെളിയാത്ത പല കേസ് കല്‍ ഉണ്ടല്ലോ ? അതില ഒരു കേസ് തെളിയിക്കാന്‍ അല്പം സമയം കളഞ്ഞിരുന്നു എങ്കില്‍ ....
ഹിന്ദു ആയ എനിക്ക് santhosh madhavan പോലെ അനേക കള്ളാ ചാമി മാരുടെ കാര്യം കേട്ടപ്പോള്‍ യാതൊരു അതി പ്രസരവും ഉണ്ടായില്ല . ഹിന്ദു വിലും , ക്രിസ്ത്യാനി യിലും , മുസ്ലിം ഇലും എല്ലാം വയറ്റില്‍ പിഴപ്പിനു വേണ്ടി ഇത്തരം കപട ഭക്തികള്‍ കാണിക്കുന്ന പലരും ഉണ്ടേ .
Senu!ഒന്ന് പറയാം വേദ പുസ്തക തൊഴിലാളി വര്‍ഗ്ഗത്തിന്റെ നല്ല കാലം ! ഒരു കറുത്ത ബിന്ദ് ഉള്ള ഈ പുസ്തകം കയ്യില്‍ ഉണ്ടെങ്കില്‍ , കോട്ടില്‍ തൊട്ടു കൊട്ടാരം വേറെ കയറാം . ആര്‍ക്കും ഒരു സംശയവും ഇല്ല .
ഞങ്ങളുടെ അടുത്തുള്ള ഒരു അച്ചായന്റെ കഥന കഥ ഞാന്‍ ഓര്‍ക്കുന്നു . പവന്‍ അച്ചായന്‍ അല്പം മദ്ധ്യം കഴിക്കും . ഒരു പസ്റൊര്‍ വന്നു അച്ചായന് വേണ്ടി ഉപവാസ പ്രാര്‍ത്ഥന കഴിച്ചു കഴിച്ചു , അച്ചായന്റെ അമ്മമ്മ മക്കളെ കളഞ്ഞിട്ടു , മധ്യപിക്കാത്ത , ശുദ്ധനായ പസ്റൊരിന്റെ കൂടെ ഒളിച്ചോടി പോയി . പസ്റൊര്‍ ഉടെ ഭാര്യയും കുഞ്ഞുങ്ങളും പിന്നെ വെള്ളം അടി തുടങ്ങി എന്ന് കേട്ട് .ഇതും ഒരു സുവിശേഷം .
ഉള്ളത് പറയുമ്പോള്‍ കളിക്ക് തുള്ളല്‍ !

Anonymous said...
This comment has been removed by a blog administrator.
Anonymous said...

Dhe ithum joodi onnu nokku Senu
http://manalezhutthu.blogspot.com/2008/08/blog-post_24.html

Anonymous said...

ഇതു കൂടി ഒന്നു സമയം എടുത്ത്‌ വായിക്കണേ?

ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍:വഞ്ചന
പണം തട്ടിയെടുക്കല്‍

വ്യാജ സ്വാമിമാര്‍ക്ക് പിന്നാലെ സുവിശേഷ ഗായകനെതിരെയും പരാതി ലഭിച്ചു. പെന്തക്കോസ്ത് ഗായകനായ സാം കുഴിക്കാല പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചെന്നാണ് പരാതി. ഇയാള്‍ക്കെതിരെ തിരുവനന്തപുരം സി. ജെ. എം. കോടതിയില്‍ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശിയായ സാം കുഴിക്കാല എന്ന ജോണ്‍ ടി. ജോസഫിനെതിരായ പരാതികള്‍ നിരവധിയാണ്. ഒരേ സമയം വ്യവസായിയും സുവിശേഷകനും ചമഞ്ഞ് പണം തട്ടിയെടുത്തെന്നാണ് പരാതി.
തിരുവനന്തപുരത്തെ ഒരു അഭിഭാഷകയെ കബളിപ്പിച്ച് പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമനം വാങ്ങി തരാം എന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. ഈ കേസില്‍ തിരുവനന്തപുരത്തെ ഇയാളുടെ വീട് കണ്ട് കെട്ടാനും ഉത്തരവുണ്ടായിരുന്നു.
പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നിരവധി പ്രവാസി മലയാളികള്‍ സാം കുഴിക്കാലയ്ക്കെതിരെ കേരള പോലീസിന്റെ എന്‍. ആര്‍. ഐ. സെല്ലില്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്. മുംമ്പൈയിലെ ഒരു വ്യാപാരിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും കൊടൈക്കനാല്‍ ക്രിസ്ത്യന്‍ കോളേജ് ഉടമയാണെന്ന വ്യാജ രേഖ ഉണ്ടാക്കി അന്‍പത് ലക്ഷം രൂപയും തട്ടിയെടുത്ത പരാതികളും ഇയാള്‍ക്കെതിരെയുണ്ട്.
അതേ സമയം തനിക്കെതിരെയുള്ള പരാതികള്‍ ശത്രുക്കള്‍ കെട്ടിച്ചമച്ചതാണെന്നും സാം കുഴിക്കാല പ്രതികരിച്ചു. അറസ്റ്റ് വാറണ്ടും നിരവധി പരാതികളും ലഭിച്ചിട്ടും ഇയാള്‍ക്കെതിരെ പോലീസ് നേരിട്ട് ഒരു നടപടിയും എടുത്തിട്ടില്ല.

http://www.epathram.com/news/othernews/2008/05/blog-post_7777.shtml

സുവിശേഷകനെതിരെ വാറണ്ട്‌

Wednesday, 21 May , 2008, 10:16

തിരുവനന്തപുരം: അഭിഭാഷകയെ വണ്ടിച്ചെക്ക്‌ നല്‍കി കബളിപ്പിച്ച കേസ്സില്‍ സുവിശേഷ പ്രവര്‍ത്തകനെതിരെ ജാമ്യമില്ലാ വാറണ്ട്‌.
തിരുവനന്തപുരം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ കോഴഞ്ചേരി നാരങ്ങാനം തെക്കേതില്‍ വീട്ടില്‍ സാം കുഴിക്കാല എന്നറിയപ്പെടുന്ന ജോണ്‍ ജോസഫിനെതിരെ വാറണ്ട്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.
തിരുവനന്തപുരം പാച്ചല്ലൂര്‍ ഗ്രീഷ്‌മത്തില്‍ അഡ്വ. വേണിയില്‍നിന്ന്‌ സാം കുഴിക്കാല 15 ലക്ഷം രൂപ 2007 ജനവരി 23ന്‌ വാങ്ങിയിരുന്നു. ഇതിന്‌ ഒരു ചെക്കും നല്‍കി. മെയ്‌ 22ന്‌ പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ ചെക്ക്‌ നല്‍കിയാണ്‌ പണം വാങ്ങിയത്‌. ചെക്ക്‌ ബാങ്കില്‍ കളക്ഷന്‌ നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ വേണി കേസ്‌ നല്‍കിയത്‌.
കോടതിയില്‍ കേസ്‌ നടക്കുന്നതിനിടയില്‍ ഇയാളുടെ പേരില്‍ തിരുവനന്തപുരത്തെ കുടപ്പനക്കുന്ന്‌ ചന്ദന ഗാര്‍ഡന്‍സിലെ വീടും സ്ഥലവും വില്‍ക്കാന്‍ ശ്രമം നടന്നിരുന്നു. കേസിന്റെ ഭാഗമായി ഈ വീടും സ്ഥലവും കോടതി കണ്ടുകെട്ടിയിട്ടുണ്ട്‌.
മാതൃഭൂമി
http://sify.com/malayalam/news/fullstory.php?id=14678015

പ്രണയത്തിന്റെ ഒലീവിലകളുമായി ടിന വരുന്നു ജയിലിലേക്ക്

സെന്നി വര്‍ഗീസ്

പ്രണയത്തിന്റെ ഒലീവിലകളുമായി ടിന വീണ്ടും വരുന്നു നസൌ കൌണ്ടി ജയിലിലെ മലയാളി തടവുകാരനും തന്റെ ഭര്ത്താവുമായ സന്തോഷ് പോളിനു സമീപത്തേക്ക്. എന്നാല് സന്തോഷിന്റെ പ്രതികരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.
വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു അമേരിക്കയിലെ ന്യൂയോര്ക്ക് നഗര പ്രാന്തത്തിലെ ബെല്‍മോറില്‍ 2006 ഡിസംബറില് ക്രിസ്മസ് കാലത്തിനു മുന്പ് അറസ്റ്റിലായ മലയാളി യുവാവാകുന്നു സന്തോഷ് പോള്.32 കാരന്. ജയിലിലെ ആദ്യത്തെ ക്രിസ്മസ് കാലത്ത് അയാള്ക്ക് ആശ്വാസം പകരുന്ന വാര്ത്തയാണ ് ടിനയുടെ സന്ദേശം നല്കേണ്ടത്. എന്നാല് കാര്യങ്ങള് എപ്രകാരമെത്തുമെന്ന് വ്യക്തമല്ല. കാരണം കഴിഞ്ഞ വര്ഷം ഡിസംബര് 26 നു പോലീസ് കസ്റ്റഡിയിലായിരുന്ന ഭര്ത്താവിനെ കാണാന് ടിനയെത്തിയെങ്കിലും സന്തോഷ് അവര്ക്കു നേരേ ക്രുദ്ധനായി പാഞ്ഞടുക്കുകയായിരുന്നു .
ലോകമെങ്ങുമുള്ള മാദ്ധ്യമങ്ങളില് വന് വാര്ത്താ പ്രാധാന്യം നേടുകയും ഇന്നും സജീവ ചര്ച്ചാ വിഷയമാകുകയും ചെയ്ത സംഭവത്തിലെ നായകനാകുന്നു 32 കാരനായ സന്തോഷ് പോള്. 2007 ഏപ്രില്30 നു നസൌ കൌണ്ടി കോടതി സന്തോഷിനെ പതിനഞ്ചു വര്ഷത്തെ തടവിനു ശിക്ഷിച്ചു.
ആറു വര്ഷം മുന്പ് വിവാഹം കഴിക്കുകയും നാലു വയസുകാരനായ തന്റെ മകനു ജീവന് നല്കുകയും ചെയ്ത മലയാളി കൂടിയായ ഭാര്യ ടിനയെ കൊല്ലാന്‍ സന്തോഷ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം. കേസിന്റെ ആദ്യ ഘട്ടത്തില് ആരോപണങ്ങള് നിഷേധിച്ച സന്തോഷ് പിന്നീട് ശിക്ഷ ലഭിച്ച് ജയിലിലേക്കു പോകുന്പോള് ഭാര്യയോടു ക്ഷമ ചോദിച്ചു. തന്നെ കൊല്ലാന് വാടക കൊലയാളിക്കു പണം നല്കുകയും ലക്ഷങ്ങള് വാഗ്ദാനം നകുകയും ചെയ്തിട്ടും സന്തോഷിനെ ആദ്യ ാവസാനം ഭാര്യ വിശ്വസിച്ചു.
കേസിന്റെ വിചാരണ നാളുകളില് പോലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും സ്ന്തോഷിനു സമീപത്തായി നിന്ന ടിനയെ പബ്ലിക് പ്രോസിക്യൂട്ടര് അവസാനം ക്ഷോഭിച്ച് മാറ്റുകയായിരുന്നു.
ടിനക്കു നേരേ പാഞ്ഞടുത്ത സന്തോഷിനെ ജയിലറര്മാര് തിരികെ സെല്ലിലേക്കു കൊണ്ടു പോകുന്നു)ടിനയുടെ വിശ്വാസവും തന്നോടുള്ള ക്ഷമയും കണ്ടാണത്രേ കേസില് സത്യമുെണ്ടന്ന് സന്തോഷ് സമ്മതിച്ചത്.
എന്നാല് ശിക്ഷാ വിധി കേള്ക്കാന് ടിന കോടതിയില് വന്നിരുന്നില്ല. എന്നാല് പതിവിനു വിരുദ്ധമായി കേസ് റിപ്പോര്ട്ടു ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്ത്തകരോടു സന്തോഷിനു പറയാന് പ്രധാന കാര്യമുണ്ടായിരുന്നു. ഞാനെന്റെ ഭാര്യയെ ഇപ്പോള് അതിയായി സ്നേഹിക്കുന്നുവെന്ന് അവളോടു പറയണം. ഇതു മറന്ന് പുതിയ ജീവിതം അവള്ക്കൊപ്പം തുടങ്ങാന് ആഗ്രഹിക്കുന്നുവെന്നും.
ഈ വാക്കുകള്ക്കു മറുപടി പറയാതിരുന്ന ടിനയാണ ് ഇത്തവണ സന്തോഷിനൊപ്പം ക്രിസ്മസ് ആഘോഷിക്കാന് എത്തുമെന്ന് അറിയിച്ചത്.
ഈ കേസ് ലോകമെന്പാടും സജീവമായ ചര്ച്ചക്കു കാരണമാക്കിയത് ടിന എന്ന 30 കാരിയുടെ ചിന്തകളും പ്രവര്ത്തനവുമായിരുന്നു. തന്നെ കൊലപ്പെടുത്താന് 90 ലക്ഷം രൂപക്ക് ഭര്ത്താവ് കൊലയാളിയെ വാടകയ്ക്കെടുത്ത വാര്ത്ത അവരെ തളര്ത്തിയില്ല. കാരണം സന്തോഷിനു അപ്രകാരം ചെയ്യാന് കഴിയില്ലെന്നായിരുന്നു അവരുടെ വിശ്വാസം.
900 ഡോളര്‍ (40000 രൂപ) മുന്‍കൂറായി വാടകക്കൊലയാളിയുടെ വേഷത്തിലെത്തിയ പോലീസുകാരനു സന്തോഷ്പോള്‍ നല്‍കിയെന്ന വാര്ത്തയും അവര് വിശ്വസിച്ചില്ല. പോലീസ് ഹാജരാക്കിയ ടെലിഫോണ് സന്ദേശങ്ങള് അടങ്ങിയ ടേപ്പ്, വീഡിയോ ചിത്രങ്ങള് എന്നിവ പോലും ടിന വിശ്വസിച്ചില്ല.
എന്നാല് കോടതിക്കു മുന്പാകെ സന്തോഷ് കുറ്റങ്ങള് ഏറ്റു പറയുന്പോള് ടിന സ്തംഭ്ധയായി എല്ലാം കേട്ടിരുന്നു.
ടിനയുടെ പേരിലുള്ള പത്തുലക്ഷം ഡോളറിന്റെ (നാലരക്കോടി രൂപ) ഇന്‍ഷുറന്‍സ്തുക തട്ടിയെടുക്കുകയായിരുന്നു സന്തോഷിന്റെ ലക്ഷ്യം. ടിനയെ രണ്ടു ലക്ഷം ഡോളറിനു ഇന്ഷ്ുര് ചെയ്ത സന്തോഷ് അവകാശിയായി താന് മാത്രമാണെന്നുള്ള രേഖ കൊലയാളി വേഷം ചമഞ്ഞ രഹസ്യാന്വേഷണ പോലീസുകാരനു കൈമാറിയിരുന്നു. മാത്രമല്ല ടിനയുടെ ഇന്ഷുര് രേഖകളുടെ കോപ്പിയും കൈമാറി. ഫോട്ടോ, ലൈസന്സ് നന്പര്,ബിസിനസ് കാര്ഡ്, മേല് വിലാസം, ടിനയുടെ യാത്രാ വിവരങ്ങള് എന്നിവയും കൈമാറിയിരുന്നു.
രണ്ടു കാര്യങ്ങളായിരുന്നു സന്തോഷ് കൊലയാളിയോട് ആവശ്യപ്പെട്ടത്. പച്ചക്കറിക്കു സമാനമായ ഭാര്യയെ കൊന്നു തരണം.2006 ലെ ക്രിസ്മസ് അവധി നാശമാക്കാതിരിക്കാന് കഴിയുമെങ്കില് അതിനു രണ്ടാഴ്ച മുന്പ് കൃത്യം നിര് വഹിച്ചിരിക്കണം.
ടിനയെ കൊല്ലുന്ന ദിവസം വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് ഉറപ്പുകൊടുക്കാനായി പത്തുലക്ഷം ഡോളറിന്റെ ഇന്‍ഷുറന്‍സ് സാക്ഷ്യപത്രം കൊലയാളിയെ കാണിക്കുകയും ചെയ്തു. നാലു വയസുകാരനായ മകനൊപ്പമാണു സന്തോഷ് മൂന്നു തവണ കൊലയാളിയെ കണ്ടത്.
ടിനയെ കൊല്ലാന്‍ ഒരു സുഹൃത്തിനോടാണു സന്തോഷ് ആദ്യം ആവശ്യപ്പെട്ടത്. ഇത് നിരസിച്ച സുഹൃത്ത് പോലീസിനെ വിവരമറിയിച്ചു. തുടര്ന്ന് വാടകക്കൊലയാളിയുടെ വേഷത്തിലെത്തിയ പോലീസുകാരനു മുന്പില് സന്തോഷ് കുടുങ്ങുകയായിരുന്നു.
2001 മുതല്‍ പെന്തകോസ്തല്‍ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ ട്രഷററായ സന്തോഷിന്റെ ദാമ്പത്യജീവിതം സ്വാരസ്യങ്ങളില്ലാത്തതായിരുന്നുവെന്ന് സന്തോഷിന്റെ അമ്മ ഗ്രേസി പറഞ്ഞു.
http://sify.com/malayalam/fullstory.php?id=14569322

Anonymous said...

ചില പാസ്റ്റര്‍മാര്‍ പണം ഉണ്ടാക്കാന്‍ വേണ്ടി മാത്രമായി ഗള്‍ഫ് രാജ്യങ്ങളില്‍ വരുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത വസ്തുത ആണ്. എന്നാല്‍ അതിന്റെ പേരില്‍ സേനു ഒരു സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നത് ഖേദകരമാണ്. പാസ്റ്റര്‍മാര്‍ വിദേശത്ത് പോകുന്നതോ അവരുടെ സഭാങ്ങങ്ങളുടെ കൈയ്യില്‍ നിന്നു പണം വാങ്ങുന്നതോ ഒന്നും നമ്മുടെ ഭരണഘടന വിലക്കിയിട്ടില്ല. പാസ്ടരിന്റെയോ അച്ചന്റെയോ സഭാ അംഗങ്ങള്‍ 75000മോ ഒരു ലക്ഷമോ കൊടുക്കെട്ടെ. സേനുവിനും എനിക്കും അതില്‍ എന്ത് കാര്യം?. പിന്നെ എന്തിന് ഈ അംഗങ്ങള്‍ പണം കൊടുക്കുന്നു എന്ന് ആണെന്കില്‍ അത് ബൈബിള്‍ അടിസ്ഥാനത്തില്‍ ആണെന്ന് പറയേണ്ടി വരും. യഹൂദ മതത്തില്‍ ഒരാള്‍ തന്‍റെ എല്ലാ വരുമാനത്തിന്‍റെയും പത്തില്‍ ഒന്നു ദേവാലയത്തില്‍ കൊണ്ടു വരണം എന്നതായിരുന്നു നിയമം. എന്നാല്‍ ക്രിസ്തു മതത്തില്‍ അങ്ങനെ ഒരു ശതമാന കണക്കില്ല. പൗലോസ്‌ ശ്ലീഹാ പറയുന്നത് " ഓരോരുത്തന്‍ ഹൃദയത്തില്‍ നിച്ച്ചയിച്ചത് പോലെ കൊടുക്കട്ടെ" എന്നാണ്. അത് സന്തോഷത്തോടു കൂടിയാവണം എന്ന് മാത്രമെ ശ്ലീഹാ പറയുന്നുള്ളൂ. അത് കൊണ്ടു ഗള്‍ഫിലെ ക്രിസ്ത്യാനികള്‍, അവര്‍ ദേവാലയത്തില്‍ കൊടുക്കാന്‍ തീരുമാനിച്ച്ചിരുന്നതിന്റെ ഒരംശം ആയിരിക്കാം പാസ്റ്റര്‍മാര്‍ക്ക് കൊടുക്കുന്നത്. ഇതില്‍ ഭരണഖടന വിരുദ്ദമായതോ ബൈബിള്‍ വിരുദ്ധം ആയതോ ഒന്നും ഇല്ല എന്ന് എനിക്ക് തോന്നുന്നു.
പിന്നെ അന്യഭാഷയും രോഗശാന്തിയും.... ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവ് മനുഷ്യര്‍ക്ക്‌ നല്‍കുന്ന വരങ്ങളെകുറിച്ച് ബൈബിളില്‍ പ്രതിപാദിക്കുന്ന എല്ലാ ഭാഗത്തും ഈ രണ്ടു വരങ്ങളും കാണുന്നുണ്ട്. പരിശുദ്ധാത്മാവ് ഒരു വ്യക്തിയുടെ ഉള്ളില്‍ വന്നാല്‍ ഏതെങ്കിലും ഒരു വരം മനുഷ്യന് ലഭിക്കും എന്നാണ് പൗലോസ്‌ ശ്ലീഹാ പറയുന്നത്. (പെന്തക്കോസ്കാര്‍ക്ക് മെയിന്‍ ആയിട്ട് അന്യ ഭാഷയും രോഗശാന്തിയും മാത്രം കിട്ടുന്നതെന്താ എന്ന് എന്നോട് ചോദിക്കരുത്...)

Vadakkoot said...

ഉപദേശിക്കും ജീവിക്കണ്ടേ... :)

സജി said...

ഇത്തരം പോസ്റ്റുകള്‍ വായിക്കേണ്ടി വരാറുണ്ടെങ്കിലും സാധാരണ കമെന്റ് ഇടാത്ത ഒരു പെന്തകോസ്തുകാരനാണ് ഞാന്‍.

യേശു പറഞ്ഞു “ഒരാള്‍ക്കു രണ്ടു യജമാനന്മാരെ സേവിപ്പാന്‍ കഴിയുകയില്ല.” ഈ രണ്ടു യജമാനന്മാര്‍ ഒന്നു ദൈവവും, മറ്റൊന്നു മമ്മോന്‍ (money, meterial things)യും ആണ്.(luk-16:13) പണത്തെ സ്നേഹിക്കുന്നവന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു അഭിനയിക്കാന്‍ കഴിയും. പണത്തെ സ്നേഹിക്കുന്ന, ആശ്രയിക്കുന്ന ഒരാള്‍ക്കും ദൈവത്തെ സ്നേഹിക്കാന്‍ കഴികയില്ല- സത്യം.
സ്വന്തപ്രയോജനത്തിനു വേണ്ടി ബൈബിള്‍ ഉപയോഗിക്കുന്നവര്‍ ക്രിസ്തുവിന്റെ ശത്രുക്കള്‍ ആണ്- ( അതു ധന സമ്പാദനമോ, പ്രശസ്തിയോ അംഗീകാരമോ, ഇഷ്ടമില്ലാത്തവരെ പരിഹസിക്കുകയോ- എന്തു തന്നെയും ആയിക്കൊള്ളട്ടെ)

ബൈബിള്‍ 100% ദൈവത്തിന്റെയാണ്, ദൈവത്തിന്നുള്ളതാണ്. ആ നിലയില്‍ ബൈബിളിനെ കാണുന്നവന്റെ കാര്യങ്ങള്‍ നോക്കാന്‍ ദൈവം ബാധ്യസ്തനും ആണ്. മറിച്ചു ബൈബിളുമായി ജീവിക്കാന്‍ ഇറങ്ങിയവര്‍ക്കു അയ്യോ കഷ്ടം!
അവര്‍ തന്നെ ക്രിസ്തുവിനെ വീണ്ടും വീണ്ടും ക്രൂശിക്കുകയും, പരിഹാസികള്‍ക്കു ആര്‍ത്തു ചിരിക്കാന്‍ വക ഒരുക്കി കൊടുക്കയും ചെയ്യുന്നു.

ഒരിക്കല്‍, ദൈവത്തെ മാത്രം സ്നേഹിച്ചു, വിശ്വസിച്ച ഈ പുത്തങ്കൂറ്റുകാര്‍, ഇന്നു ആറ്ക്കും കാറിത്തുപ്പുവാനുള്ള കോളാമ്പി ആയിപ്പോയല്ലോ!
ഇതിനു മറ്റാരും ഉത്തരവാദികള്‍ അല്ല!

ഇതിനു ഒരു കാരണം ഉണ്ടു കെട്ടോ- ആരും പത്തു പൈസക്കു കള്ളനോട്ടു അടിക്കാറില്ലല്ലോ?
മൂല്ല്യമുള്ളതിനേ counterfeit ഇറങ്ങാറുള്ളൂ. ഒറിജിനലുമായി തിരിച്ച് അറിയാന്‍ കഴിയാറില്ല എന്നതാണ് കള്ള നാണയങ്ങളുടെ വിജയവും! പക്ഷേ, കള്ളനാണയങ്ങളാണ്, ചന്തയില്‍ കൂടുതല്‍ എന്നത്, അന്ത്യകാല ലക്ഷണമായി കരുതി സമാധാനിക്കുകയേവകയുള്ളൂ.

ദൈവം തിരഞ്ഞെടുത്ത യിസ്രായേലിന്റെ ആദ്യത്തെ രാജാവായിരുന്നു ശൌല്‍. പക്ഷേ, അദ്ദേഹം പിന്നീട് തെറ്റിപ്പോയി, വലിയ പാപിയിതീര്‍ന്നു, മരിച്ചു. തുടര്‍ന്നു രാജാവായ ദാവീദ് ഇതെല്ലാം അറിഞ്ഞു ഹൃദയ നുറുങ്ങി പാടുന്ന ഒരു പാട്ട് ബൈബിളില്‍ ഉണ്ട് , അതിങ്ങനെയാണ്:-
“യിസ്രായേലേ, നിന്റെ പ്രതാപമായവര്‍, നിന്റെ ഗിരികളില്‍ നിഹിതന്മാര്‍ ആയി: വീരന്മാര്‍ പട്ടു പോയതു എങ്ങിനെ?
ഗത്തില്‍ അതു പ്രസിദ്ധമാക്കരുതേ.....
അസ്കലോന്‍ വീഥികളില്‍ ഘോഷിക്കരുതേ...
ഫെലിസ്ത്യ പുത്രിമാര്‍ സന്തോഷിക്കരുതേ.. അഗ്രചര്‍മ്മികളുടെ കന്യകമാര്‍ ഉല്ലസിക്കരുതേ....”(2 ശമുവേല്‍ 1:19)

ഈ ബ്ലോഗിലെ വര്‍ത്തമാനം വായിക്കുന്ന, പണത്തെ സ്നേഹിക്കുന്ന ഏതെങ്കിലും സുവിശേഷപ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ ഓര്‍ത്തുകൊള്ളുക- നിങ്ങള്‍ നിമിത്തം ദുഷിക്കപ്പെടുന്ന ഒരു വിശുദ്ധ നാമമുണ്ട്, ദൈവപുത്രന്റെ.

ക്രിസ്തുവിനെ ലോകം ഒരിക്കലും അംഗീകരിച്ചിട്ടില്ല,യേശു അതു ആഗ്രഹിച്ചിട്ടും ഇല്ല. പക്ഷേ, പണക്കൊതിയന്മാരെ, സുവിശേഷകന്മാരെ, നിങ്ങള്‍ മൂലം ആ നാമം ദുഷിക്കപ്പെടുന്നു എങ്കില്‍, നിങ്ങള്‍ക്കു അയ്യോ കഷ്ടം!

Regi Mathew said...

Very nice, but be positive to the acts of God. Take only the good and leave the rest. We cnnot judge others, god will do the judgment.
Bro.Regi cmi

സജി said...

ഇത്തരം വഞ്ചനയില്‍ എന്തുകൊണ്ട് വിശ്വാസികള്‍ പെട്ടുപോകുന്നു? ഇത്തരം (സെനു പറഞ്ഞ ആളെ എനിക്ക് അറിയില്ല) ആളുകളെ എന്തുകൊണ്ട് തിരിച്ച് അറിഞ്ഞു ഒറ്റപ്പെടുത്തുന്നില്ല? ക്രിസ്ത്യാനികള്‍ അല്ലാത്തവര്‍ക്ക് അബദ്ധം പറ്റുന്നത് മനസിലാക്കാം! മറുള്ളവരെ ഭയപ്പെടുത്തി പണം പിടുങ്ങുന്ന സുവിശേഷ വ്യാപാരികളെ ചാട്ടവാര്‍ കൊണ്ടു പുറത്താക്കാന്‍ ക്രിസ്തുവിനെ എന്തുകൊണ്ട് മാത്രുകയാക്കുന്നില്ല?
ഉത്തരം ലളിതം!
ബഹുഭു‌രിപക്ഷം ക്രിസ്ത്യാനികള്‍ക്കും ഇത്തരം അപ്പോത്തിക്കിരികളെ വേണം! ജീവിതം തന്നെ വിലയായി കൊടുത്തു വാങ്ങേണ്ടതാണ് ക്രിസ്തുവിന്റെ ശിഷ്യത്വം, അല്ലാതെ 10 ദിനാര്‍ കൊടുത്തു വാങ്ങേണ്ടതല്ല! ദൈവമുമായി നിരന്തരമായ ബന്ധത്തില്‍ ജീവിക്കാന് ഒരു വലിയ വില കൊടുക്കേണ്ടി വരും. ഒത്തിരി ഇഷ്ടാനിഷ്ടങ്ങള്‍ മുന്‍‌ഗണനകള്‍ ഒക്കെ മാറ്റിവയ്ജേണ്ടി വരും. (എന്റെ ചുമടു ലഘുവും ,എന്റെ നുഖം മൃദുവുമാണെന്ന് ആണ് യേശു പഠിപ്പിച്ചത്.(മത്തായി 11:30) എത്ര മൃദുവാണെങ്കിലും ശിഷ്യത്വം എന്നു പറയുന്നത് ഒരു നുഖം തന്നെയാണ്. ആ നുഖത്തിനു കീഴില്‍ ഈ ലോകത്തെ ജയിച്ചവനായ യേശുവും ജീവിത പ്രശ്നങ്ങള്ക്കു മുന്പില് പകച്ചു പോയ ഞാനും! ഇങ്ങനെ , പരിശീലിക്കാത്ത ഉഴവു മൃഗം പരിശീലനം സിദ്ധിച്ച ഒന്നിനോടൊപ്പം ഒരേ നുഖത്തിന്റെ കീഴില് നടത്തുന്ന ഒരു യാത്രയാണു ക്രിസ്തീയ ജീവിതം. അപ്പോള്, ക്രിസ്തു നില്ക്കുന്നുടത്തില് ഞാനും നില്ക്കേണ്ടി വരും. രോഗികളുടെയും, അനാഥകളുടെയും അഗതികളുടെയും അടുത്തൊക്കെ …യേശു നില്ക്കാത്തിടത്ത് എനിക്കും നില്ക്കാന് കഴിയില്ല. ആരെങ്കിലും എന്നെ അപമാനിച്ചാല്‍ ഉടനെ പ്രതിരിക്കാന്‍ പറ്റിയെന്നു വരികയില്ല. പാരവെച്ചു ജോലി ക്കയറ്റം നേടാന്‍ കഴിയില്ല.ഒരിക്കലും, ഒരിക്കലും, പ്രസംഗിച്ചോ, രോഗം മാറ്റിയൊ, പണം സമ്പാദിക്കാന്‍ കഴിയില്ല.എന്തിനു,തൊട്ടു മുന്‍പില്‍ വണ്ടി ഓടിക്കുന്നവന്‍ സൈഡു തന്നില്ലെങ്കില്‍ തല വെള്യില്‍ ഇട്ടു കോക്രി കാണിക്കനും പറ്റിയില്ലെന്നു വരാം, ഇത്തരം ക്കൊച്ചു കാര്യങ്ങളില്‍ നിന്നാണു ക്രിസ്ത്യാനിത്വം ആരഭിക്കുന്നത്. അല്ലാതെ മൈക്കിനു മുന്‍പില്‍ നിന്നല്ല! ഇതു ഒരു വലിയ വില കൊടുക്കേണ്ട ഏര്പ്പാടാണ്. ലോകത്തിന്റെ പല ലോജിക്കും ആ ജീവിതത്തില് ആപ്പ്ലിക്കബിള് ആല്ല!) അതിന് ഒന്നും മനസില്ലാതെ ഭാവി ഭൂത വര്‍ത്തമാനങ്ങള്‍ അറിയാനും, രോഗം മാറാനും ചെല്ലുന്നവര്‍ വഞ്ചിക്കപ്പെടാന്‍ നിഴ്ചയമായും അര്‍ഹര്‍ തന്നെ. ബൈബിള്‍ മനസിലാക്കാന്‍ മനസില്ലാതെ, മനസിലായത് അനുസരിച്ച് ജീവിക്കാന് ഒരല്പം പോലും ശ്രമിക്കാതെ രോഗ സൌഖ്യത്തിന്റെ പോസ്ടറ് കണ്ടു യോഗത്തിനു പോകുന്ന ക്രിസ്ത്യാനി വഞ്ചിക്കപ്പെട്ടെ മതിയാകൂ! ഹവ്വ പഴം പറിച്ചു തിന്നപ്പോഴും, ആദം മരത്തിലേക്ക് കൈ നിട്ടിയപ്പോഴും മൌനമായിരുന്ന ദൈവം, പണമോഹികളായ സുവിശേകന്മാരുടെ അടുക്കല്‍ വിശ്വാസികള്‍ പോകുന്നത് കണ്ടു മൌനമായിരിക്കുന്നതില്‍ അത്ഭുതം ഇല്ലേയില്ല.They deserved to be decieved!

അക്രൈസ്തവര്‍ ഇതില്‍ പെട്ടു പോകുന്നതിലോ?
നമ്മള്‍ മറൂപടിയേണ്ടി വരുമെന്നു ഞാന്‍ ഭയക്കുന്നു!

സജി said...

അവസാനമായി, ഇത്തരം കാര്യങ്ങള്‍ കണ്ടും കേട്ടും, വായിച്ചും, ക്രിസ്ത്യാനിത്വത്തെ /ക്രുസ്തുവിനെ, വെറുത്തുപോകുന്ന അക്രൈസ്തവരെ, സ്വര്ഗ്ഗം വിട്ടു ഭൂമിയിലെ ഒരു ദരിദ്ര ആശാരിയുടെ വീട്ടില് 30 വര്ഷക്കാലം ജീവിച്ചവനാണ് യേശു!. ഏതു രാജകൊട്ടാരത്തില് വേണമെങ്കിലും യേശുവിനു ജനിക്കാമായിരുന്നു..പക്ഷേ, ഒരിക്കലും പണമോ, സുഖ സൌകരങ്ങളിലുള്ള ആഗ്രഹമോ ക്രിസ്തുവിനില്ലായിരുന്നു. ബൈബിള് പറയുന്നു “ അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു“ (1 യോഹ. 2:6). ലളിതമായി പറഞ്ഞാല് ഇതാണ് ഒരു ക്രിസ്ത്യാനിയുടെ ജീവിത തത്വം!

ഏതു ഉദ്ദേശത്തോടെ യേശു ഈ ഭൂമിയില് ജീവിച്ചോ, എന്തു താല്പര്യത്തോടെ രോഗികളെ സൌഖ്യമാക്കിയോ, എന്തിനെയെല്ലാം ഉപേക്ഷിച്ചിരുന്നോ- അതെല്ലാം ക്രിസ്തു ശുഷ്യര് ക്കു ബാധകമാണ്. ആല്ലാത്തവര് ക്രിസ്ത്യാനികള് നമ്മള് വിളിച്ചേക്കാം. But heaven never certify them are Christians.


ഒരാള് ക്രിസ്തുവിന്റെ പേരില് എന്തു ചെയ്യുന്നു എന്നതിനേക്കാള്‍ എന്തിനുവേണ്ടി ചെയ്യുന്നു എന്നാതാണു മുഖ്യം. പണ സമ്പാദനമോ, പ്രശസ്തിയോ, ക്രൈസ്ത്വ പ്രവര്ത്തനത്തിന്റെ പരോക്ഷ ഉദ്ദേശമെങ്കിലും ആണെങ്കില്‍, സംശയിക്കേണ്ടിയിരിക്കുന്നു.

യേശു ജനിച്ചിരിക്കുന്നു എന്ന വാര്ത്ത കിഴക്കുള്ള മൂന്നു വിദ്വാന് മാര്‍ (രാജാക്കന്മാര് എന്നു ഇന്നും പലരും തെറ്റായി ധരിച്ച് വച്ചിരിക്കുന്നു) അറിഞ്ഞിട്ടു ഉണ്ണിയേശുവിനെ കാണുവാന്‍ പുറപ്പെട്ടു.
ഒരു നക്ഷ്ത്രം അവര്ക്കു വഴികാട്ടിയായി ആകാശത്തില്‍ ഉദിച്ചു. എന്നാല്‍ അവര്‍ രാജകൊട്ടാരം കണ്ടപ്പോള്‍ റൂട്ടു മാറ്റി. വെറും ന്യായമായ ഒരു ലോജിക്. രാജാവിനെ അനേഷിച്ചല്ലേ ഇറങ്ങിയത്? കോട്ടാരത്തില്ലേ കാണുക? അവര്‍ കൊട്ടാരത്തില്‍ കയറി. വലിയ ദര്ശനം കണ്ട് ഇറയിങ്ങവര്‍ പലരും ഇന്നു ഹെരോദാവിന്റെ കൊട്ടാരത്തിലെ വിരുന്നു ശാലയില്‍ ഇരിക്കുകയാണ്.
(ശലോമിയുടെ ഡാന്സ് കണ്ട് രസിക്കുന്നവരും കുറവല്ല)
പക്ഷേ, അങ്ങു ബേദ്ലഹേമില്, പശുത്തൊട്ടിയില്‍, യേശു കിടക്കുന്നുണ്ടായിരുന്നു…

(യേശു ജനിച്ചതു പശു തൊട്ടിയില്‍ അല്ല! “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കും സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി“ ലൂക്കോ-2:7 )
ല്‍ പോയി നോക്കി, ഇടം കിട്ടിയില്ല, അവസാനം പശുത്തൊട്ടിയില്‍ കൊണ്ടുപോയി
കിടത്തി)
കൊട്ടാരത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ നക്ഷ്ത്രം വീണ്ടും അവര്ക്കു വഴികാട്ടിയായി.. കൊട്ടാരം കെട്ടാനുള്ള/ കൊട്ടാരത്തില്‍ പാര്ക്കാനുള്ള മോഹത്തില്‍ നിന്നും സുവിശേഷ പ്രവര്ത്തകര്‍(എങ്കിലും) ഒന്നു മോചിതരായെങ്കില്‍?

Anonymous said...

ഓര്‍ത്തഡോക്സ് സഭക്ക് 4 സ്ഥാനര്‍ത്ഥികള്‍ ....
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സ്ഥാനര്‍ത്ഥി നിര്‍ണയത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ല എന്നകാരണത്താല്‍ സ്വതന്ത്ര സ്ഥാനര്‍ത്ഥികളെ നിര്‍ത്താന്‍ സഭാ ആലോചനസമതി തീരുമാനിച്ചു . പ്രഫ.ജി .ജോണ്‍(പത്തനംതിട്ട),മാത്യു ചെറിയാന്‍(കൊല്ലം)ഡോ.വി.എ ഫിലിപ്പ്(കോട്ടയം)ബോസ്സ് എബ്രഹാം(ഇടുക്കി) എന്നിവര്‍ ആണ് ആദ്യ ലിസ്റ്റില്‍ ഉള്ളത്.

michelle said...

senu chetta

the pazhamburanams r very good
keep up the good work

Anonymous said...

senu chettans pazhamburanams r the best

Anonymous said...

i appreciate your work
i really enjoy it with my family

സ്പെസിമെന്‍ said...

പോസ്റ്റ്‌ വായിച്ചു .. നന്നായിരിക്കുന്നു..

manu ...
വക്തിപരമായി ഇ വിഷയം പുള്ളികരനോട് സംസാരിച്ചിട്ടുണ്ട് .

എന്റെ അറിവ് ശരി ആണഗ്ഗില്‍ പൊതുവില്‍ പുള്ളികരാന്‍ ഈ വിഷയത്തിന് മാപ്പ് ചോദിച്ചിട്ടുണ്ട് ..

അത് പോരേ... ഇനി ഈ വിഷയം വിട്ടുകൂടെ ...

സ്പെസിമെന്‍ said...

Sorry aa commant
http://boologaclub.blogspot.com/2007/12/blog-post_12.html

enna nloginullata ... K A Abrahaminte msgne patti... okkumengil athu ividunnagu delete cheytere..

സ്പെസിമെന്‍ said...

സെനു ...



മുകളിലെ കമന്റ്‌ തെറ്റിയിട്ടതിനു ശേഷം ഞാന്‍ പോസ്റ്റും കമന്റ്സും മുഴുവന്‍ വായിച്ചു.. ഒരു കാര്യം പറയാതെ വയ്യ .. ഋഷി ആണെ ഈ ബ്ലോഗിലെ ചര്‍ച്ചയെ ആക്റ്റീവ് ആക്കിയതെ . അതുകൊണ്ട് തന്നെ ആ കമെന്റ്സ്‌ പിന്നീട് ഡിലീറ്റ് ചെയതത്‌ ശരിയായില്ല .. അത് ഈ പോസ്റ്റിലെ വയനകരോടുള്ള അനീതി അല്ലെ .. ഒരാളുടെ അഭിപ്രായം മാത്രം അറിയനാണോ നാം ബ്ലോഗ്‌ വായിക്കുന്നത് ..ഒരാളുടെ സത്യം മറ്റൊരല്കെ സത്യം അകെനമെന്നില്ല .. ഒരു വിഷയത്തിലെ .. സത്യമായ സത്യം ഈ ചര്‍ച്ച കൊണ്ട് ഉരുത്തിരിഞ്ഞു വരുമെഗില്‍ നല്ലതല്ലേ ... പ്രതികരണങള്‍ നമ്മെ വളര്തുകയെ ഒള്ളു .. ഒരിക്കലും തളര്തരുതെ ..

ഇനിയും കമന്റ്‌ആം ..

Anonymous said...

http://socialcam.com/v/CQqvUj6R?autostart=true&fb_action_ids=426066257425762&fb_action_types=video.watches&fb_source=other_multiline