Tuesday, 20 January 2009

സ്തോത്രം, പഴമ്പുരാണംസ്‌ രക്ഷിക്കപ്പെട്ടു!!!

കഴിഞ്ഞ പോസ്റ്റില്‍, ഞാന്‍ കളറു പഠിപ്പിച്ച സായിപ്പിനെ കുത്തി എഴുതിയെങ്കില്‍ സോറി. കര്‍ത്താവു കണ്ണിനു കാഴ്ച്ച കൊടുക്കുമ്പോള്‍ കളറും പഠിപ്പിച്ച്‌ കാണുമെന്ന് ഹിന്ദു മത വിശ്വാസികളായ ശിവയും, അശോക്‌ കര്‍ത്തായും ഒക്കെ പറഞ്ഞപ്പോള്‍ ഞാന്‍ അത്‌ മുഖവിലയ്ക്കെടുത്തില്ല. പക്ഷെ ഇപ്പോള്‍ എനിക്ക്‌ എല്ലാം വ്യക്തമായി. കര്‍ത്താവു വേണ്ടി വന്നാല്‍ നമ്മുടെ സായിപ്പന്മാരെ മലയാളവും വായിക്കാന്‍ പഠിപ്പിക്കും. അല്ലെങ്കില്‍ പിന്നെ സായിപ്പ്‌ എങ്ങനെ പഴമ്പുരാണംസ്‌ വായിക്കും... അമ്മ നാക്ക്‌ ആംഗലേയമായ സായിപ്പ്‌, ഇത്ര പ്രയാസമേറിയ മലയാളം ഭാഷ പഠിച്ച്‌, അതു വായിച്ച്‌ പഴമ്പുരാണംസിനു പണി തന്നത്‌ പിന്നെയെങ്ങനെ?

ഇന്ന് എനിക്ക്‌ അമേരിക്കയില്‍ നിന്ന് ഇംഗ്ലീഷുകാരന്‍ എന്ന് തോന്നുന്ന ഒരാള്‍ ഒരു മെയില്‍ അയയ്ച്ചു. ആ മെയിലിന്റെ മലയാള പരിഭാഷ ഇങ്ങനെ;-

കര്‍ത്താവില്‍ പ്രിയനെ....

ആകയാല്‍ സ്വര്‍ഗ്ഗ രാജ്യം അടുത്തിരിക്കുന്നു. നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ രക്ഷപ്പെടുവീന്‍... അന്ത്യകാലം അടുത്തിരിക്കുന്നു. നിങ്ങള്‍ നഷ്ടപ്പെട്ട്‌ പോകാതിരിക്കാന്‍ യേശുവിനെ കര്‍ത്താവ്‌ എന്ന് വായി കൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു എന്ന് ഹൃദയം കൊണ്ട്‌ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. റോമര്‍ 10:9

രക്ഷകനായ യേശുക്രിസ്തുവിനെ പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ www.pazhamburanams.blogpsot.com വായിക്കുക.

കര്‍തൃ ദാസന്‍,
.............

പഴമ്പുരാണംസിലെ പുതിയ പോസ്റ്റ്‌ വായിച്ച്‌ ആരോ തന്നെ ‘ഓഹഹോ’ ചെയ്യുകായാണെന്നാണു ഞാന്‍ ആദ്യം കരുതി. പിന്നെ വെറും ചുമ്മാ ആ മെയിലിലെ പഴമ്പുരാണംസ്‌ ലിങ്കില്‍ ഒന്ന് ക്ലിക്കി.... മായമല്ല, മന്ത്രമല്ല... അത്ഭുതം, അത്യല്‍ഭുതം...ദാ പഴമ്പുരാണംസില്‍ മൊത്തം സുവിശേഷം... എന്റെ കണ്ണില്‍ ഇരുട്ട്‌ കയറി...എനിക്ക്‌ ഒന്നും മനസ്സിലായില്ല. വീണ്ടും ഞാന്‍ ഒന്നു കൂടി ക്ലിക്കി. പിന്നെയും അതു തന്നെ സംഭവിക്കുന്നു. “ദൈവമേ...പഴമ്പുരാണംസ്‌ പോയേയേയേയേ” എന്ന് അറിയാതെ നിലവിളിച്ചു പോയി.

രണ്ട്‌ ദിവസം മുന്‍പാണു മനോജ്‌ എബ്രഹാം ഐ.പി.എസ്‌, www.keralapolice.com എന്ന സൈറ്റില്‍ സുവിശേഷം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ്‌ പത്ര സമ്മേളനം നടത്തിയത്‌. കേരളാ പോലീസിനിട്ട്‌ പണി കൊടുത്തിട്ട്‌ ഒന്നും ചെയ്യാനാര്‍ക്കും പറ്റിയില്ലാ...അന്നരമാ എന്റെ പഴമ്പുരാണംസ്‌.....

ഞാന്‍ ഒന്ന് ലവലായപ്പോള്‍, ആ അഡ്രസ്സിലേക്ക്‌ വീണ്ടും നോക്കി... അപ്പോള്‍ എനിക്ക്‌ ഒരു കാര്യം കൂടി മനസ്സിലായി. ഒരുവന്‍ ക്രിസ്തുവിലായാല്‍, അവന്‍ പുതിയ സൃഷ്ടിയായി മാറും... അങ്ങനെ ശശി, ക്രിസ്ത്യാനിയാകുമ്പോള്‍ 'ജോണും', മീനാക്ഷി ക്രിസ്ത്യാനിയാകുമ്പോള്‍ 'മറിയാമ്മയും' ഒക്കെയായി മാറും. അതു പോലെ പഴമ്പുരാണംസിനെ സായിപ്പന്മാര്‍ ഏറ്റെടുത്തപ്പോള്‍ അതിന്റെയും പേരില്‍ ഒരു ചില്ലറ മാറ്റം വരുത്തിയിരിക്കുന്നു... www.pazhamburanams.blogpsot.com എന്ന ചെറിയ വ്യത്യാസം വരുത്തിയ ഒരു കണ്‍ക്കെട്ട്‌ നാടകം.

എന്നെ അമേരിക്ക ഏറ്റെടുത്ത സ്ഥിതിക്ക്‌ ഞാനും ഇനി ഡോളറും, യൂറോയും ഒക്കെ വരുന്നതും കാത്തിരിക്കട്ടെ.... സ്തോത്രം കര്‍ത്താവെ...സ്തോത്രം.

വാല്‍ മുറി:-23/01/09

ഞാനീ പോസ്റ്റ്‌ പോസ്റ്റിയിട്ട്‌, ഒരു സമാധാനത്തിനു പല ബ്ലോഗുകാരുടെ ബ്ലോഗുകളിലും ഈ പരീക്ഷണം നടത്തി നോക്കി. എല്ലാം ഒരേ വഴിയിലേക്ക്‌ തന്നെയാണു പോകുന്നത്‌. അപ്പോള്‍ ഒരു കാര്യം വ്യക്തമായി. എന്റെ ബ്ലോഗ്‌ മാത്രമല്ല എല്ലാ ബ്ലോഗിനും ഒരേ ഗതി തന്നെ... blogPSot.com

ചില പ്രധാന ഉദാഹരണങ്ങള്‍:-

http://kodakarapuranam.blogpsot.com
http://maanikyam.blogpsot.com/
http://www.anandkurup.blogpsot.com/
http://www.nattapiranthukal.blogpsot.com/
http://pongummoodan.blogpsot.com/
http://chirakullapakalkinaavu.blogpsot.com/

കാനാവിലെ കല്യാണത്തിനു പച്ച വെള്ളം, വീഞ്ഞാക്കിയതു പോലെ തന്നെ പുതിയ ദാസന്മാര്‍ നടത്തിയ അത്ഭുതം. blogPSot. com എന്ന പേരിന്റെ മുന്‍പില്‍ ഏത്‌ ബ്ലോഗിന്റെ പേരു ഇട്ടാലും സുവിശേഷത്തിലേക്ക്‌ പോകുന്ന അത്ഭുതം. ഇതിനെ മാര്‍ക്കറ്റിംഗ്‌ തന്ത്രം എന്ന് വിശേഷിപ്പിക്കുന്ന സഹോദരങ്ങളോട്‌, ദൈവം ഒരു കോര്‍പ്പറേറ്റ്‌ സ്ഥാപനം നടത്തുവാന്‍ അല്ല, മറിച്ച്‌ പാപികളെ രക്ഷിക്കുവാനായിട്ടാണു ഈ ലോകത്തിലേക്ക്‌ കടന്ന് വന്നത്‌. അതു മാത്രം ഓര്‍ത്താല്‍ നന്ന്....

47 comments:

Senu Eapen Thomas, Poovathoor said...

കര്‍ത്താവില്‍ പ്രിയരെ,

അങ്ങനെ പഴമ്പുരാണംസ്‌ രക്ഷിക്കപ്പെട്ടു. എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒന്നും ആരെയും മുന്‍ക്കൂട്ടി അറിയിക്കാന്‍ പറ്റിയില്ല..[സത്യത്തില്‍ ഇതു ഞാനും അറിഞ്ഞില്ല]... വായിയ്ക്കുക. എന്റെ സന്തോഷത്തില്‍ പങ്കാളിയാവുക.

സ്തോത്രത്തോടെ,
സെനു, പഴമ്പുരാണംസ്‌

Aneesh said...

athu kollalo ?

കാപ്പിലാന്‍ said...

Its a miracle :) Praise the Lord

ശ്രീവല്ലഭന്‍. said...

അത് കൊള്ളാം. ഏതേലും പൊടിയാടിക്കാര്‍ തന്നെ ആകും ഇതിന്‍റെ പിന്നില്‍ :-)

കുറെ നേരം നോക്കിയ ശേഷമാ സംഭവം പിടികിട്ടിയെ :-)

SuDeeP said...

halleloooyaaaaaa sthothram sthothram...vazhthapetta pazhamburanamsine ini muthal ningalude online prarthanayude madyasthankkuvin...!!! viswasthode prarthipin labhikkum....(koduthal blogilum kittumennu mozhimattam..)

നന്ദകുമാര്‍ said...

കുറെ നേരം നോക്കിയതിനു ശേഷമാണ് സംഭവം മനസ്സിലായത്. യുആറെല്‍ ഒരു മാറ്റവും തോന്നിയില്ല ആദ്യം.

അപ്പോ പഴമ്പുരാണത്തെ ഇനി വാഴ്ത്തപ്പെട്ട ബ്ലോഗായി പ്രഖ്യാപിക്കാം അല്ലേ?! ;)

:) ഇനിയിപ്പോ ആ അനോണികള്‍ വല്ലോം ചെയ്ത അത്ഭുതപ്രവൃത്തിയാണോ? ;)

കുട്ടന്‍മേനൊന്‍ said...

സ്തോസ്ത്രം.

നിരക്ഷരന്‍ said...

സേനൂ...ലിങ്ക് മാര്‍ക്ക് ചെയ്യൂ.

നേരിട്ട് സുവിശേഷത്തിന്റെ സൈറ്റിലേക്ക് പോകാന്‍ പറ്റിയാല്‍, വായനക്കാര്‍ക്ക് കുറേനേരം നോക്കി കണ്ടുപിടിച്ച്, ബുദ്ധിമുട്ടി, ഓടിനടന്ന് , വിഷമിച്ച്, വനിതാ മെമ്പറേം കൂട്ടി എം.എല്‍.എ.യെ പോയിക്കണ്ട്... മനസ്സിലാക്കേണ്ടിവരില്ല. ):):)

ദീപക് രാജ്|Deepak Raj said...

ഇതു വിശ്വാസികളെ ഊളന്മാര്‍ ആക്കുന്ന സ്ഥിരംനമ്പര്‍ അല്ലെ എന്‍റെ സെനൂ ഈപ്പന്‍ അച്ചായ..

പഴമ്പുരാണംസ് എന്നത് മാറ്റി എന്നത് വേണമെങ്കിലും അടിച്ച് നോക്ക്.. ബെര്‍ളിതോമസ് എന്നോ കൊടകരപുരാണം എന്നോ കാപ്പിലാന്‍ എന്നോ ഇനി അഥവാ കുളത്തുമണ്‍ എന്നടിച്ചാലും അതെ വരൂ..

സബ് ഡൊമൈന്‍ എതടിച്ചാലും മെയിന്‍ ഡൊമൈന്‍ മാത്രം വരുത്തുന്ന ഒരു ട്രിക്ക് ഈ അപ്പോസ്തോലന്മാര്‍ ചെയ്തു എന്നല്ലേ ഉള്ളൂ.. അച്ചായന്‍ അതിന് ഇങ്ങനെ ഒരു അര്‍ത്ഥം കൊടുത്തോ..?

അവന്മാരെക്കാള്‍ വില്ലന്‍ ആണല്ലോ അച്ചായന്‍ .. അല്ല യേത്..???
ശടപട പോസ്റ്റും പടച്ചോ..?? കര്‍ത്താവേ ഇതൊന്നും കാണാന്‍ ഇടവരാതെ എന്നെ അങ്ങ് എടുത്തോണേ

ദീപക് രാജ്|Deepak Raj said...

http://www.pattikal.blogpsot.com/

എനിക്കൊരു പട്ടികള്‍ എന്നൊരു ബ്ലോഗ് ഉണ്ട്.. അതടിച്ചാലും ഇതെവരുന്നുള്ളല്ലോ എന്‍റെ കര്‍ത്താവേ..

പ്രൈസ് ദ ലോര്‍ഡ്
ഗ്ലോറി ഗ്ലോറി
ഹലെലുയ

ഇനി ഇതും കൂടി കിടക്കട്ടെ..

(മഗുടെ ഷഗുടെ സന്തല സലലല ലാമ ലാമ)

മറുഭാഷയാ കേട്ടോ.. കണ്ടപ്പോള്‍ അറിയാതെ നാവില്‍ വന്നു.

[ boby ] said...

Upadesikalod kalichaal inganirikkum. Ethaayalum sambhavam rasippichu. Aadyam linkile vyathyasam manassilaye illa. Adutha post idumbol ingane vallathum pratheekshicholu.

കുതിരവട്ടന്‍ :: kuthiravattan said...

:-)

Santosh said...

ഹൊ! കുറെ നേരം നോക്കിയാണ് മനസ്സിലായത്. ഇനി parallax error ഇല്ലാതിരിക്കാന്‍ വേണ്ടി രണ്ടു ലിന്കും പകര്‍ത്തി ഒരു നോട്ട്പാടില്‍ ഇട്ടു നോക്കിയപ്പോഴല്ലേ കാര്യം മനസ്സിലായത്... അതുകൊണ്ട് വാഴ്തപെടുന്നതിന്റെ ഗുട്ടെന്സും പിടികിട്ടീ... പാവം ജനങ്ങള്‍ക്കെവിടെ നോട്ട്പാഡും parallax ഉം...

അപ്പൊ ഇത് അത് തന്നെ... സ്തോത്രം സ്തോത്രം

ശിവ said...

എനിക്കും ജീസസ് ക്രൈസ്റ്റിനെയും അയാളുടെ പ്രവര്‍ത്തികളെയും ഇഷ്ടവും ബഹുമാനവും ആണ്. എന്നാല്‍ ഇന്ന് അയാളുടെ പേരില്‍ ചിലര്‍ കാണിയ്ക്കുന്ന പ്രവര്‍ത്തികള്‍ അസഹനീയം, ദു:ഖകരം......

എന്നാലും, രക്ഷിക്കപ്പെട്ട ആദ്യ മലയാള ബ്ലോഗ് എന്ന പി.എസ്.സി. ചോദ്യത്തിനുത്തരം ഹോ “പഴമ്പുരാണംസ്.”


ഇനി താങ്കളെയും വിശുദ്ധനായി പ്രഖ്യാപിക്കുമാ‍യിരിക്കാം......

എനിക്കും ആദ്യം സ്പെല്ലിങ്ങില്‍ ഒരു വ്യത്യാസവും തോന്നിയില്ല.....

ശിവ said...

ദീപക് രാജ് പറഞ്ഞിരിക്കുന്ന കാര്യം ശരിയാ.... ഹോ!

ബിന്ദു കെ പി said...

ഹെന്റമ്മോ! നോ‍ക്കി നോക്കി തലവേദനയെടുത്തുതുടങ്ങി. ഇപ്പോഴാണ് പിടികിട്ടിയത്. പൂമ്പാറ്റയിലും മറ്റും വരാറുള്ളതുപോലെ ‘വ്യത്യാസം കണ്ടുപിടിയ്ക്കൂ’ എന്ന തലക്കെട്ടിൽ കൊടുക്കാമായിരുന്നു.

അങ്ങനെ പഴമ്പുരാണംസ് ബൂലോകത്തെ ആദ്യത്തെ വാഴ്ത്തപ്പെട്ട ബ്ലോഗായി അല്ലേ? അശംസകൾ.

Ifthikhar said...

ഹെന്റമ്മോ!ഇതു കൊള്ളാം.കുറെ നോക്കിയതിനു ശേഷമാണ് മനസ്സിലായത്.

അച്ചായത്തി said...

എനിക്കും ആദ്യം കാര്യം ശരിക്കങ്ങോട്ടു പിടികിട്ടിയില്ല.

ഇതു കൊള്ളാമല്ലോ!

രഘുനാഥന്‍ said...

Mr Senu..........Pattalam Speaking.............what an Idea Sirji...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

സൂത്രം :)

annamma said...

ക്രിസ്തുവിനോടു കളിക്കുന്നതു പോലേ ക്രിസ്തുദാസരോടു കളിക്കരുതെന്നു മനസ്സിലായില്ലേ !

:D

അശോക് കര്‍ത്താ said...

ശ്ശോ....എന്തായിദ് സേനു. ആളുകള് മനസിലാക്കില്ലെ മറ്റേപ്പാര്‍ട്ടി നമ്മളാണെന്ന്.... നമ്മൂടെ സാക്ഷാല്‍ കര്‍ത്താവേ. ഇതൊക്കെ രഹസ്യമാകി വക്കണ്ടായോ? തിരുവല്ലാക്കാരനച്ചായനായിട്ടും സേനൂനു ഇതൊന്നും അറിയാമ്പാടില്ലായോ? സ്തോത്രം...സ്തോത്രം

ദീപക് രാജ്|Deepak Raj said...

ഇതുംകൂടിഒന്നു നോക്കണേ

jayanEvoor said...

പട്ടികളുടെ ബ്ലോഗിന്റെ അവസ്ഥയും കണ്ടു

പഴമൌരാണത്തിന്റെ അവസ്ഥയും കണ്ടു

കര്‍ത്താവേ! ഇവര്‍ ചെയ്യുന്നത് എന്തെന്ന്

അറിഞ്ഞുകൊണ്ടു തന്നെയാണല്ലോ ചെയ്യുന്നത്!

OAB said...

ഞാനൊന്ന് ലവലായപ്പോൾ ആ അഡ്രസ്സിലേക്ക് വീണ്ടും നോക്കി. ആപ്പഴല്ലേ പുട്ത്തം കിട്ടിയത്!ഹലേലുയാ..ഹലേലുയ...

Anonymous said...

http://uk.youtube.com/watch?v=Jg-Z9_RIqCA&NR=1

Anonymous said...

We consider this as an abuse towards a particular community other than personal bashing. We humbly request the blogger to remove such posts and comments

Typist | എഴുത്തുകാരി said...

കൊള്ളാല്ലോ സംഭവം.

സ്തോത്രം, സ്തോത്രം.

പോങ്ങുമ്മൂടന്‍ said...

പോട്ടയിലേയ്ക്ക് പോവുന്നു. ധ്യാനം കൂടാൻ. സ്തോത്രം

വികടശിരോമണി said...

യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ..
യേശുവിനായ് ജീവിക്കുന്നതെത്ര...

പാലക്കുഴി said...

മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയത് ഒരു ജര്‍മ്മന്‍ സായിപ്പാണെന്ന് നാം മറന്നുവോ..?

Thomas pazhangeril said...

സെനുവേ ...............സത്യം പറഞ്ഞാല്‍ ഇപ്പോള ..............കാര്യം എനിക്ക് മനസിലായത്

Thomas pazhangeril said...

സെനുവേ സത്യം പറഞ്ഞാല്‍ ഇപ്പോയ എനിക്ക് കാര്യം മനസിലായത് .....ഇന്ന് ലോകത്തിലേക്കും ഏറ്റവും വലിയ വ്യവസായവും വലിയ എമ്പ്ലോയരും ദൈവംമ .......അതെയത് ജാതി ആയാലും !!!!!!!!!!!!!!!!!!!!!

Thomas pazhangeril said...

സെനുവേ ദയവായി .ഈ അഡ്രസ് ഇല്ലാതെ പ്രതികരിക്കുന്നവര്‍ക്കായി (............................) ഒരു പോസ്റ്റ് എഴുതണേ

ചക്കര said...

സൂത്രം സ്തോത്രം!

Senu Eapen Thomas, Poovathoor said...

ബ്ലോഗ്‌ കൊണ്ട്‌ നടക്കുന്ന സകലമാന ബ്ലോഗ്‌ സഹോദരീ സഹോദരങ്ങളെ,

നമ്മളെ എല്ലാരെയും അമേരിക്കന്‍ കുഞ്ഞാടുകള്‍ വളച്ചൊടിച്ചു. നമ്മള്‍ എല്ലാം ഒരേ വഴിയിലേക്ക്‌... അതു പോട്ടെ....നമ്മള്‍ക്ക്‌ എല്ലാം ഇനി അല്‍പം സുവിശേഷം കേള്‍ക്കാമല്ലെ...

അനീഷെ:- കൊള്ളാമെന്നല്ല...വളരെ കൊള്ളാം.

കാപ്പിലാന്‍:- അത്‌ വേണ്ട... ഇത്‌ ദൈവദാസന്മാര്‍ക്ക്‌ ഹാറ്റ്‌സ്‌ ഓഫ്‌.

ശ്രീവല്ലഭാ:- ഇത്‌ പൊടിയാടിക്കാരന്റെ ക്രൂര കൃത്യമല്ല...മറിച്ച്‌ അമേരിക്കയില്‍ ഇരുന്ന് ആരോ വെച്ച ചെറിയ പാര.

സുദീപേ:- ഒരു സ്റ്റയിലന്‍ കൊന്ത ഉണ്ടാക്കാന്‍ ഏര്‍പ്പാട്‌ ചെയ്തിട്ടുണ്ട്‌. ഇനി നൊവേനയോ, മറ്റോ വേണമെങ്കില്‍ അതും ഒപ്പിക്കണം...

നന്ദാ:- ഇത്‌ ക്ലിക്കാകണമെങ്കില്‍ പേരിനെങ്കിലും ബ്രയിന്‍ വേണം.. എന്നെ കൊണ്ട്‌ കൂടുതല്‍ പറയിക്കല്ലെ...

കുട്ടാ:- വന്നതിനു, വായിയ്ച്ചതിനു സ്തോത്രം.

നിരക്ഷരാ:- നമ്മള്‍ ബ്ലോഗില്‍ കണ്ടപ്പോഴെ അവര്‍ ഗേറ്റ്‌സിനെ കണ്ടു. . അവരാരാ മക്കള്‍... അവരുടെ മുന്‍പില്‍ നമ്മളൊക്കെ വെറും പാപികള്‍.

ദീപക്കെ:- ഈ പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ഈ ബ്ലോഗ്‌ പോസ്റ്റാനുള്ള പ്രത്യേക കാരണം ഞാന്‍ പറഞ്ഞിട്ടുണ്ട്‌. ഒരു എഴുത്ത്‌ വന്നപ്പോഴാണു ഇങ്ങനെയൊരു സംഭവം എന്റെ ദൃഷ്ടിയില്‍പ്പെട്ടത്‌. അല്ലാതെ ഞാന്‍ പോസ്റ്റുണ്ടാക്കാന്‍ വേണ്ടി പടച്ചതല്ല ഇവനെ. ആ അതു പോട്ടെ...പിന്നെ ദീപക്കിന്റെ പട്ടികള്‍ മാത്രമല്ല എല്ലാരുടെയും പട്ടികളും പോയി... മൊത്തത്തില്‍ അമേരിക്കയിലേക്ക്‌..

പിന്നെ ഒരു അനോണിക്കുള്ള മറുപടി കൂടി പറയട്ടെ...

ഞാന്‍ ഒരു സഭയെയും പേരു എടുത്ത്‌ വിമര്‍ശിച്ചിട്ടില്ല. പിന്നെ കോഴിയെ കട്ടവന്റെ തലയില്‍ പൂട ഇരുന്നത്‌ എന്റെ കുറ്റമല്ല. പിന്നെ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ചങ്കുറപ്പോടെ പറയണമെങ്കില്‍ കുറച്ചെങ്കിലും നേരു വേണം.. ഇല്ലെങ്കില്‍ അനോണിയായി തന്നെ ജീവിതകാലം തുടരേണ്ടി വരും..

വന്നവര്‍ക്ക്‌ ഒരിക്കല്‍ കൂടി നന്ദി..നല്ലത്‌ വരുത്തണേയെന്ന പ്രാര്‍ത്ഥനയും...

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

മുണ്ഡിത ശിരസ്കൻ said...

അക്കരക്ക് യാത്ര ചെയ്യും സിയോൺ സഞ്ചാരി ഓളങ്ങൾ കണ്ട് നീ ഭയപ്പെടേണ്ട
കാറ്റിനേയും കടലിനേയും നിയന്ത്രിപ്പാൻ കഴിവുള്ളോർ ബ്ലോഗിലുണ്ട്...

എന്ന് പ്സോട്ട... സോറീ പോട്ടയിൽ വാഴ്ത്തിപ്പാടുമോ?

Sureshkumar Punjhayil said...

Good one. Best wishes...!!!

ജഗ്ഗുദാദ said...

Eda paadey, kollamallo vedion.. aksharam maari adikkunnavante aasanathil appadikkunna paripadi..

G.T. Ministries
P.O. Box 11106
St. Petersburg, FL 33733 USA

Athu kollaam, njangal appo ayalokkathukar anenna thonnune, njanum dha ee sthalathu thanneya..oru cheriya CBI anweshanam nadathi nokkam..pattuvanel padam sahitham oru bloggum angu kaachiyekkam...

enthayalum eeshoye dha enne matram rakshikkane....

മാണിക്യം said...

സ്തോത്രം ഖര്‍ധാവേ !
കുഞ്ഞാടെ ഈ വരവ് അല്പം നേരത്തേ ആണല്ലോ
ദ്വൈദം ആയില്ലല്ലൊ കുഞ്ഞാടെ,
ഞാന്‍ വായിച്ചു ദൈവരാജ്യം തേടി പോയി
അതാ കമന്റാന്‍ താമസിച്ചത്...
എന്നെ ഒന്നും ദൈവരാജ്യത്തിന്റെ
ഏഴു അയലത്ത് കയറ്റുകേലാ...

Anonymous said...

Tsunami adichal, avide vedapustakam aadyam ayackunna teamsa. ivane okke karthavu mulakum uppum purattiya chatta kondu poosum.
Pamala Pappan
(blog id edukkan ponathe ullu) till then njan oru anony

soumya said...

enna parayana ithrem pazhampuranangalondennararinju.kalakki chetta.vachupidi..

Anonymous said...

എതു ഡൊമൈന്റെയും കൂടേ blogspot എന്ന് അടിച്ചാൽ ഇതു തന്നെയാ വരുന്നത്.

സ്ത്രോത്രം ....

Anonymous said...

സിസ്റ്റര്‍ ജെസ്‌മിയുടെ മൂന്നു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങള്‍ മുന്‍ നിര്‍ത്തി ഡി.സി.ബുക്‌സ്്‌ പ്രസിദ്ധീകരിച്ച
ആത്മകഥ 'ആമേന്‍'
samayam kittumbol athonnu vayikkanam...adi poli yane.. kurey thetty darana marikittum...

Alex said...

എടൊ ശ്രീനു, താന്‍ വിഷമിക്കണ്ട.. orthadox-ley ഒരു അച്ഛന്‍ 2 വര്ഷം മുമ്പേ bahrainil വന്നു 3 മാസം കൊണ്ട് ഉണ്ടാക്കിയത് 1 കോടി 20 ലക്ഷമാണ് ...ഇതറിഞ്ഞു വേറൊരു അച്ഛന്‍ മലബാറില്‍ നിന്ന് വന്നു 60 ലക്ഷം കൊണ്ടുപോയി. താന്‍ വിഷമിക്കേണ്ട നമ്മളും ഒട്ടും പിന്നിലല്ല..

Senu Eapen Thomas, Poovathoor said...

ഞാനും ഇതൊക്കെയാ പറഞ്ഞത്‌. വേദപുസ്തകം കച്ചവടമാക്കിയ കുറെ തൊഴിലാളികളെ പറ്റി. കൈയിട്ടു വാരുമ്പോള്‍ ഓര്‍ത്തഡോക്സും, പെന്തിക്കോസ്തും ആരും പിന്നിലല്ല. പിന്നെ ഈ പറഞ്ഞത്‌ എല്ലാം ഞങ്ങളെയാണെ, ഞങ്ങളെയാണെ എന്നു പറഞ്ഞ്‌ അലമുറയിടുമ്പോള്‍... ഈ ഞാന്‍ എന്തോ ചെയ്യാനാ..
സെനു, പഴമ്പുരാണംസ്‌

bpallachy said...

hospitalile pani vitt eth full time aakkiko.adutha kollam hyundai vittit benz vangam.us l sub njan adutholam.