Monday 15 December 2008

അടി പുരാണം

എല്‍.കെ.ജി റ്റു ഒന്നാം ക്ലാസ്സ്‌ വരെ ഗുഡ്‌ ഷെപ്പേര്‍ഡ്‌ സ്ക്കൂള്‍, രണ്ടാം ക്ലാസ്സ്‌ മുതല്‍ നാലാം ക്ലാസ്സ്‌ വരെ സെന്റ്‌ മേരീസ്‌ റസിഡന്‍ഷ്യല്‍ സ്ക്കൂള്‍, അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ എം.ജി.എം ഹൈസ്ക്കൂള്‍...ഈ വിദ്യാലയങ്ങളില്‍ നിന്നാണു ഞാനെന്റെ ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത്‌.

നാലാം ക്ലാസ്സ്‌ വരെ അന്നത്തെ കൊച്ചു പ്രായത്തില്‍ അടിച്ച്‌ പൊളിച്ച്‌ നടന്ന്, ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞാല്‍ ഉടനെ തന്നെ നമ്മളെ പൊക്കി പെണ്‍ക്കുട്ടികളുടെ അടുത്ത്‌ കൊണ്ടിരുത്തുന്ന ശിക്ഷണ നടപടികള്‍ സന്തോഷത്തോടെ സ്വീകരിച്ച്‌ ആര്‍മാദിച്ച്‌ നടന്നതിന്റെ അന്ത്യം കുറിച്ച്‌ കൊണ്ട്‌ അപ്പ എന്നെ സെന്റ്‌ മേരീസ്‌ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ നിന്ന് പൊക്കി അപ്പയുടെ സ്വന്തം സ്ക്കൂളായ എം.ജി.എമ്മില്‍ കൊണ്ട്‌ ചേര്‍ത്തു.

അങ്ങനെ ഞാന്‍ റ്റൈയും, ഷൂസും, സോക്സും എല്ലാം ഉപേക്ഷിച്ച്‌ വെള്ള ഷര്‍ട്ടും, കാക്കി നിക്കറും ഒക്കെ ഇട്ട്‌ ചേച്ചിക്കൊപ്പം സ്ക്കൂളില്‍ പോയി….. ഞങ്ങളുടെ ക്ലാസ്സ്‌ ഓഡിറ്റോറിയത്തിലാണു ക്രമീകരിച്ചിരിക്കുന്നത്‌. പുറത്ത്‌ നിന്ന് നോക്കിയാല്‍ ചെറുതായി തോന്നുമെങ്കിലും അകത്ത്‌ ആ ഓഡിറ്റോറിയത്തിനെ കേരളാ കോണ്‍ഗ്രസ്സ്‌ കണക്കെ വിഭാഗിച്ച്‌ പല ക്ലാസ്സായി വേര്‍തിരിച്ചിരിക്കുന്നു. ഭാഗ്യത്തിനു ഞങ്ങളുടെ ക്ലാസ്സ്‌ ഓഡിറ്റോറിയത്തിന്റെ വാതിലിന്റെ അവിടെ തന്നെയാണു. ബെല്ല് അടിച്ച്‌ കഴിഞ്ഞാല്‍ ആദ്യം ഇറങ്ങി ഓടാമെന്നതാണു ആ ക്ലാസ്സിന്റെ ഏറ്റവും വലിയ സവിശേഷത. ആദ്യ ദിനത്തില്‍ ക്ലാസ്സ്‌ പത്ത്‌ മണിയോടെ അവസാനിച്ചു. പിറ്റേന്ന് ക്ലാസ്സില്‍ ചെന്ന് ഫ്രണ്ട്‌ ബെഞ്ചില്‍ ആദ്യത്തെ സീറ്റില്‍ ബാഗ്‌ പ്രതിഷ്ഠിച്ച്‌ ക്ലാസ്സില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത ക്ലാസ്സില്‍ നിന്നും ഒരു അച്ചായന്‍ എന്നെ വിളിച്ചു. വെള്ള മുണ്ടും, ഷര്‍ട്ടും, കട്ടി മീശയുമുള്ള അച്ചായന്റെ വിളിയില്‍ തന്നെ എന്തോ ഒരു പന്തികേട്‌. ഭയ ഭക്തി ബഹുമാനത്തോടെ അച്ചായന്റെ അടുത്ത്‌ ചെന്നപ്പോള്‍ അച്ചായന്‍ കുറേ ചോദ്യങ്ങള്‍ എന്റെ നേര്‍ക്കെറിഞ്ഞു...നിന്റെ വീടെവിടെയാ?? നീ നേരത്തെ എവിടയാ പഠിച്ചത്‌??... ചോദ്യം ചെയ്യലിനിടയില്‍ മറ്റൊരു അച്ചായ്യനും ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു. ആ അച്ചായന്‍ ചോദിച്ചു, “ഏടെ... നിനക്കു ഇവിടുത്തെ ഹെഡ്‌ മാസ്റ്ററിന്റെ പേരറിയുമോ?” “ബേബി സാര്‍”...ഞാന്‍ പറഞ്ഞു...”എങ്കില്‍ നീ ബേബി സാര്‍, ബേബി സാര്‍ എന്ന് വേഗം വേഗം പറഞ്ഞെ”... പിന്നെ വെള്ളം അടിച്ച്‌ കോണ്‍ തെറ്റിയവരെ കണ്ടു പിടിക്കാന്‍ ബ്രെത്ത്‌ അനലൈസര്‍ ഇല്ലാത്ത നമ്മുടെ നാട്ടില്‍, പ്രത്യേകിച്ചും പൊടിയാടിയില്‍ വാറ്റ്‌ അടിച്ച്‌ പോകുന്നവരെ പിടിക്കാന്‍ വരുന്ന പോലീസുകാര്‍ സ്ഥിരം ഉപയോഗിക്കുന്ന സ്ഥിരം നമ്പേര്‍സ്‌ ആയ “മനീഷ കൊയരാളയുടെ റ്റൊയോട്ട കൊറോള”, “മസ്തിഷക്കത്തില്‍ ശസ്ത്രക്രിയ”, തുടങ്ങിയ നമ്പേര്‍സ്‌ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തിട്ടുള്ള എന്റെ മുന്‍പിലാ ഇവന്റെ ബേബി സാര്‍ എന്ന് മനസ്സില്‍ പറഞ്ഞ്‌...... ഞാന്‍, പട പടാന്ന് , “ബേബി സാര്‍, ബേബി സാര്‍” എന്ന് പറഞ്ഞപ്പോള്‍ തന്നെ ഒരു ‘ചെറിയ നാറ്റം’ എനിക്ക്‌ കിട്ടി. ആയതിനാല്‍ ഞാന്‍ അല്‍പം ചമ്മലോടെ ബേബി സാറിനു സ്പീഡ്‌ കുറച്ചു തടിയൂരി. പിന്നീട്‌ എനിക്ക്‌ ഒരു കാര്യം ബോദ്ധ്യമായി..ഈ അച്ചായന്‍സ്‌ ഒന്നും അച്ചായന്‍സേയല്ല....ഈ അച്ചായന്റെ അച്ചായന്‍സ്‌ വരെ ഇവിടെ പഠിക്കുന്നുണ്ട്‌. മാത്രവുമല്ല ഇവരുടെ കൂടെ പഠിച്ച പലരും ഇവിടെ സാറന്മാരുമാണത്രെ. സാവകാശത്തില്‍ അവിടുത്തെ ഓരോ സാറന്മാര്‍ വരുമ്പോഴും തൊട്ടടുത്ത ക്ലാസ്സിലെ ഈ അച്ചായന്‍സ്‌ ഞങ്ങള്‍ക്ക്‌ അവരുടെ ഇരട്ട പേരുകളും, അതു വന്ന വഴികളും പറഞ്ഞു തന്നു. ആയതിനാല്‍ സാറന്മാരുടെ യഥാര്‍ത്ഥ പേരിനേക്കാള്‍ മുന്‍പെ അവരുടെ അപര നാമങ്ങള്‍ ഞാന്‍ ഈ കൊച്ച്‌ ശരീരത്തില്‍ സൂക്ഷിച്ചു വെച്ചു. പിന്നീട്‌ ഇതില്‍ ഒരു അച്ചായന്‍ എന്റെ ബാച്ച്‌ മേറ്റാവുകയും, പിന്നീട്‌ ഞാന്‍ സീനിയറാവുകയും ഒക്കെ ചെയ്തിട്ടും അച്ചായന്‍ ഒരു വടവൃക്ഷമായി ആ ക്ലാസ്സില്‍ വേരും പടര്‍ത്തിയിരുന്നു. അവസാനം അച്ചായന്‍ വോളന്റ്‌റി റിറ്റയര്‍മന്റ്‌ വാങ്ങി എം.ജി.എമിന്റെ പടിയിറങ്ങിയപ്പോള്‍ ജോര്‍ജ്ജ്‌ ബുഷ്‌ പടിയിറങ്ങുന്ന വൈറ്റ്‌ ഹൗസ്‌ പോലെയായി എം.ജി.എം.

ദിവസങ്ങള്‍, ആഴ്ച്ചകള്‍, മാസങ്ങള്‍ കടന്നു പോയതോടു കൂടി ഞങ്ങളും അവിടെ താരങ്ങളായി. സയന്‍സ്‌ അദ്ധ്യാപകന്‍ കുരുവിള സാറാണു [ശരിയായ പേരല്ല] ഞങ്ങളുടെ ബോറന്‍ സാര്‍. ക്ലാസ്സില്‍ വന്നാല്‍ കാലു പൊക്കി നേരെ മേശപ്പുറത്ത്‌ സ്ഥാപിക്കും. എന്നിട്ട്‌ ഷര്‍ട്ടിന്റെ കോളര്‍ പുറകിലേക്ക്‌ വലിച്ചിട്ട്‌ ഒരു ഇരുപ്പ്‌. അന്ന് പഠിക്കാനുള്ള ഭാഗം വായിയ്ക്കാന്‍ പറഞ്ഞിട്ട്‌ അന്തസ്സായി പുള്ളി ചെറിയ കാറ്റും ഏറ്റു ധ്യാന നിരതനാകും. സാറിന്റെ ധ്യാനത്തിനു എന്തെങ്കിലും തരത്തില്‍ ഭംഗം വന്നാല്‍, കക്ഷി ആദ്യം കാണുന്ന ആളിന്റെ തന്തക്കും തരവഴിക്കും വിളിക്കും. ഫസ്‌റ്റ്‌ ബെഞ്ചില്‍ ഫസ്‌റ്റായി ഇരിക്കുന്ന നിരപരാധിയും, ലോല ഹൃദയനുമായ ഞാന്‍ പലപ്പോഴും സാറിന്റെ ദൃഷ്ടിയില്‍ പെടുകയും, സാര്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ എന്റെ പിതാവിനും, പിതാമഹനും ‘തുമ്മാനുള്ള’ അവസരം ഒരുക്കി തരുകയും ചെയ്തു തന്നിരുന്നു.

ആ കാലഘട്ടത്തിലെ ഹിറ്റ്‌ പാട്ടായ, ♪♪ ആണായാല്‍ പെണ്ണ്‍ വേണം...പെണ്ണായാല്‍ ആണു വേണം..ആണിന്റെ മുഖത്തൊരിത്തിരി മീശ വേണമെന്ന ♪♪ പാട്ട്‌ ഞാന്‍ എന്റെ രാഹുവില്‍ കേതു ഉച്ചസ്ഥായിയില്‍ നിന്ന ഏതോ ഒരു സമയത്ത്‌ മീശയില്ലാത്ത ഒരു സാറിന്റെ മുന്‍പില്‍ വെച്ച്‌ പാടിയതിനു ചുമ്മാ കോഴികുഞ്ഞിനെ പരുന്ത്‌ റാഞ്ചുന്ന ലാഘവത്തോടെ എന്നെ സാര്‍ പൊക്കി വായുവില്‍ നിര്‍ത്തി രണ്ട്‌ താങ്ങ്‌ താങ്ങി നിലത്ത്‌ നിര്‍ത്തി. ‘വായു മര്‍ദ്ദം’ ആയത്തില്‍ അടി അത്ര കാര്യമായി എനിക്ക്‌ ഏല്‍ക്കാഞ്ഞ കാരണത്താല്‍ അന്നു ഞാന്‍ കരയാതെ പിടിച്ചു നിന്നു.

പിന്നീട്‌ ഒരിക്കല്‍ ഞങ്ങളുടെ ക്രാഫ്റ്റ്‌ റ്റീച്ചര്‍ എന്നെ പാട്ട്‌ പാടാന്‍ വിളിച്ചപ്പോള്‍... റ്റീച്ചറിന്റെ കസേരയ്ക്ക്‌ പിന്നില്‍ പോയി നിന്ന്, ടീച്ചറിന്റെ മൈക്ക്‌ പോലെ കെട്ടി വെച്ചിരുന്ന കാര്‍കൂന്തലില്‍ റ്റീച്ചര്‍ അറിയാത്ത രീതിയില്‍ ഒരു മൈക്ക്‌ ടെസ്റ്റിംഗ്‌ നടത്തുന്നതിന്റെ ആക്ഷന്‍ കാട്ടിയത്‌ അങ്ങേപ്പുറത്ത്‌ റ്റീച്ചറിനെ റ്റ്യൂണ്‍ ചെയ്തു കൊണ്ടിരുന്ന ആണ്‍ സാര്‍ കാണുകയും ആ പെര്‍ഫോര്‍മെന്‍സിന്റെ മാര്‍ക്ക്‌ അപ്പോള്‍ തന്നെ കിഴുക്കിന്റെ രൂപത്തില്‍ എന്റെ തുടയില്‍ ലഭിക്കുകയും ചെയ്തു.

ഒരു ദിവസം കുരുവിള സാര്‍ പതിവു പോലെ തന്റെ ക്ലാസ്സ്‌' ‘ഗംഭീരമായി’ നടത്തി കൊണ്ടിരിക്കുന്ന സമയത്ത്‌, ഇവിടെ കാറ്റിനു സുഗന്ധം എന്ന പാട്ടിലെ പോലെ ഒരു
' വല്ലാത്ത സുഗന്ധം' പരക്കുകയും, കുരുവിള സാറിന്റെ മൂക്കില്‍ പഞ്ഞി ഇല്ലാഞ്ഞ കാരണത്താല്‍ കുരുവിള സാര്‍ ഞെട്ടി എഴുന്നേല്‍ക്കുകയും ഉറക്കത്തില്‍ പിച്ചും പേയ്യും പറയും പോലെ..' അ … ആ …എല്ലാവരും ഗ്രൗണ്ടില്‍ പോയി കളിച്ചോ'യെന്ന് പറഞ്ഞു തീരും മുന്‍പേ ഞങ്ങള്‍ ഗ്രൗണ്ടിലെത്തി. ഗ്രൗണ്ടില്‍ ചെന്ന് കളിച്ച്‌ കൊണ്ടിരുന്നപ്പോഴാണു എന്റെ പോക്കറ്റിലിരിക്കുന്ന പയലറ്റ്‌ പേന ദൃഷ്ടിയില്‍ പതിഞ്ഞത്‌. ആ ഇനി ഇത്‌ കളഞ്ഞു പോയിട്ട്‌ വേണം ബാക്കി വീട്ടില്‍ നിന്ന് കിട്ടാന്‍. പിന്നെ ഒട്ടും ആലോചിക്കാതെ ക്ലാസ്സിലേക്ക്‌ ഞാന്‍ പോയി. അവിടെ ചെന്നപ്പോള്‍, ഞങ്ങളുടെ ക്ലാസ്സില്‍ സേവനവാരം നടക്കുന്നു. ആ അവിടെ എന്തെങ്കിലും നടക്കട്ടെ. ആര്‍ക്കു ചേദം. കുരുവിള സാറിനോട്‌ അനുവാദം വാങ്ങി ഞാന്‍ ക്ലാസ്സില്‍ കയറി, പയലറ്റ്‌ പേനയും വെച്ച്‌, ക്ലാസ്സില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുകയും...കുരുവിള സാറിന്റെ ഫാദര്‍ പെട്ടെന്ന് മാറി. പുള്ളിക്കാരന്‍ ചൂരലും എടുത്ത്‌ ഞങ്ങളുടെ ക്ലാസ്സിന്റെ മുന്‍വാതില്‍ കൊട്ടിയടച്ച്‌, എന്നെ വളരെ പൈശാചികവും മൃഗീയവുമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ കതകും തള്ളി തുറന്ന് പുറത്ത്‌ ചാടിയപ്പോള്‍ വോഡഫോണിലെ പട്ടിയെ പോലെ, സാര്‍ എന്റെ പിന്നാലെ…[അയ്യോ, അച്ചു മാമന്‍ കേള്‍ക്കെണ്ട] .അടി തുടര്‍ന്നു..അവസാനം സ്റ്റെപ്പില്‍ ഞാന്‍ വീണു. ഉരുണ്ട്‌ വീണു കിടന്ന എന്റെ കാലില്‍ ചവിട്ടി പിടിച്ച്‌, സാര്‍ വോഡഫോണ്‍ തകധിമി എന്നില്‍ പ്രാക്ടീസ്‌ ചെയ്തു. ഞാന്‍ വലിയ വായില്‍ ശരണം വിളിച്ചു. അവസാനം രണ്ട്‌ പെണ്‍ ടീച്ചറന്മാര്‍ വന്ന് എന്നെ രക്ഷിച്ചെടുത്തു. സ്പീഡ്‌ ബ്രേക്കര്‍ ഘടിപ്പിച്ച വണ്ടി 180 കിലോമീറ്റര്‍ സ്പീഡില്‍ പായുന്നത്‌ പോലെ സകല വേദനകളും മറന്ന് ഞാന്‍ ഗ്രൗണ്ടിലേക്ക്‌ ഓടി. ഓവര്‍ സ്പീഡില്‍, എയര്‍ ഹോണും അടിച്ച്‌ വന്ന എന്നെ കണ്ട്‌ എന്റെ സഹപാഠികള്‍ ഞെട്ടി. അടിയുടെ പാടുകള്‍ കണ്ട്‌ എല്ലാവരും തങ്ങള്‍ക്കുള്ള ഞെട്ടലും, അനുശോചനവും രേഖപ്പെടുത്തി. എന്ത്‌ പറ്റിയെന്ന ചോദ്യത്തിനു... അശ്വമേധം പ്രദീപിനു പോലും ഉത്തരം കിട്ടാത്ത ചോദ്യമായി അത്‌ മാറി. ഏതായാലും കരഞ്ഞും പിഴിഞ്ഞും ഞാന്‍ നാലു മണി വരെ ക്ലാസ്സില്‍ ഇരുന്ന് സ്‌ക്കൂളിലെ സഹതാപ തരംഗം മുഴുവന്‍ നേടി, വീട്ടില്‍ ഒരു പരുവത്തില്‍ ചെന്നു. ഗേറ്റ്‌ കണ്ടതും, പഞ്ചാര മില്ലില്‍ സയറന്‍ അടിക്കുന്നതിലും ഉച്ചത്തില്‍ കരഞ്ഞ്‌ കൊണ്ട്‌ കയറി ചെന്ന എന്നെ കണ്ട്‌ എല്ലാവരും അമ്പരന്നു പോയി. എന്റെ ദേഹത്തിലെ അടിയുടെ പാടുകള്‍ കണ്ട്‌ എല്ലാവരുടെയും ചോര തിളച്ചു...എന്തിനാടാ ഇങ്ങനെ നിന്നെ തല്ലിയത്‌??? എന്ന ചോദ്യത്തിനു മാത്രം എന്റെ കൈയില്‍ ഉത്തരവും ഇല്ല..ക്ലൂവും ഇല്ല... അപ്പ അന്ന് ദോഹയില്‍ ആണു. അമ്മ അവസാനം അമ്മാച്ചനെ വിളിച്ച്‌ വരുത്തി. വെട്ട്‌ ഒന്ന്, മുറി രണ്ട്‌ എന്ന തത്വവുമായി നടക്കുന്ന [രാഷ്ട്രീയക്കാരനും] കൂടിയായ അമ്മാച്ചനു അപ്പോള്‍ തന്നെ സാറിന്റെ വീട്ടില്‍ പോയി പൂശണം. പിന്നെ ഏറ്റവുമൊടുവില്‍ അമ്മാച്ചന്‍ തിരുവല്ലാ പോലീസ്‌ സ്റ്റേഷനില്‍ പരാതി കൊടുത്തു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ രൂപം ആകെ മാറി. ശരീരം മുഴുവന്‍ നീരു വെച്ച പോലെയായി.അടിയുടെ പാട്‌ ദേഹത്തുടെ നീളം ഏത്തയ്ക്കാപ്പ കനത്തില്‍ കിടക്കുന്നത്‌ കണ്ട്‌ അമ്മ കുരുവിള സാറിനെ രാവിലെ മുതല്‍ പ്രഭാത ഭേരി പോലെ തലയ്ക്ക്‌ കൈ വെച്ച്‌ പ്രാകാന്‍ തുടങ്ങി. കൂടാതെ അമ്മ എനിക്ക്‌ പൊതു അവധിയും തന്നു. അതിനു ശേഷം മുറിവെണ്ണ ദേഹത്ത്‌ തേച്ച്‌ അമ്മ എന്നെ ആശ്വസിപ്പിച്ചു.. ദുഖാചരണം നടത്തുമ്പോള്‍ ദേശീയ പതാക താഴ്‌ത്തി കെട്ടും പോലെ ദേഹത്തെ അടി പാടുകള്‍ വീട്ടില്‍ വരുന്നവരെ കാണിക്കാന്‍ പാകത്തില്‍ ഒരു തോര്‍ത്ത്‌ അരയില്‍ താഴ്‌ത്തി കെട്ടി ഞാന്‍ ദുഖാചരണം നടത്തി.

ഏകദേശം 10.30 മണിയോടേ വീട്ടിലേക്ക്‌ ഒരു ഫോണ്‍ കോള്‍ വന്നു- സാറിനെ സ്‌ക്കൂളില്‍ നിന്ന് പൊക്കി സ്റ്റേഷനില്‍ കൊണ്ട്‌ വന്നു എന്ന മനം കുളിര്‍പ്പിക്കുന്ന വാര്‍ത്ത... ആ, @$@#@**@ , അവിടെ കുറച്ച്‌ നില്‍ക്കട്ടെ...ഞാന്‍ പിന്നെ സൗകര്യം പോലെ അങ്ങ്‌ വന്നേക്കാമെന്ന് അമ്മാച്ചന്‍ എസ്‌.ഐയോട്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ പിന്നെയും ഒരു കോരിത്തരിപ്പ്‌ അനുഭവപ്പെട്ടു. ഒരു 11.00 മണിയോടെ ഒരു കാറില്‍ ഹെഡ്‌മാസ്റ്ററും, ടീമും വീട്ടില്‍ വന്നു. ദുഖാചരണം പ്രമാണിച്ച്‌ സില്‍ക്ക്‌ സ്മിതെയെയും ഞെട്ടിച്ച്‌ നില്‍ക്കുന്ന എന്റെ വസ്ത്രധാരണം ഹെഡ്‌മാസ്റ്റര്‍ കണ്ടതിന്റെ ജാള്യതയോടെ ഞാന്‍ ഒന്ന് പരുങ്ങിയെങ്കിലും അതേ വേഷത്തില്‍ അമ്മാച്ചന്‍ എന്നെ പൊക്കി അവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. ഹെഡ്‌മാസ്റ്ററിന്റെ ഹെഡ്‌, അമ്മാച്ചന്‍ തിന്നു കളയുമോയെന്ന് വരെ ഞാന്‍ ചിന്തിച്ചു പോയ നിമിഷങ്ങള്‍. വീട്ടില്‍ വന്ന എല്ലാവരും കുരുവിള സാര്‍ ചെയ്തത്‌ അങ്ങേയറ്റം തെറ്റാണെന്ന് സമ്മതിച്ചെങ്കിലും ഇവര്‍ക്കും എന്നെ എന്തിനാണു തല്ലിയതെന്ന് അറിയില്ലായിരുന്നു. ഏതായാലും അമ്മാച്ചനും, സാറന്മാരും കൂടി പോലീസ്‌ സ്റ്റേഷനില്‍ എത്തി. അമ്മാച്ചനു കുരുവിള സാറിനെ കണ്ടപ്പോള്‍ പ്രഷര്‍ കൂടി. കുരുവിള സാര്‍ മാപ്പ്‌ പറഞ്ഞപ്പോള്‍, അമ്മാച്ചന്‍:- തല്ലിയത്‌ എന്തിനാണെന്ന് അറിഞ്ഞിട്ട്‌ മാപ്പും, ‘കോ...’ പറഞ്ഞാല്‍ മതിയെന്നായി. അമ്മാച്ചന്റെ ദേഷ്യത്തിനു മുന്‍പില്‍ ഒരു നാര്‍ക്കോ അനാലിസൊ, ബ്രയിന്‍ മാപ്പിങ്ങോ ഒന്നും നടത്താതെ തന്നെ സാര്‍ മനസ്സു തുറന്നു.

സംഭവ ദിവസം ക്ലാസ്സിലെ ഏതോ ഒരു പെണ്‍ക്കുട്ടി ക്ലാസ്സ്‌ ഒരു ‘കക്കൂസ്സാക്കി’ മാറ്റി. ഉറക്കത്തില്‍ ആണെങ്കിലും ഒരു പോലീസ്‌ നായയുടെ ഘ്രാണ ശേഷിയുള്ള മൂക്കിന്റെ പിന്‍ബലത്തില്‍ സാറിനു കാര്യങ്ങള്‍ വ്യക്തമായി. അതിനെ തുടര്‍ന്ന് ഞങ്ങളെ ഗ്രൗണ്ടില്‍ വിട്ടിട്ട്‌ ക്ലാസ്സില്‍ നിന്ന് തകൃതിയായി ഡെഡ്‌ ബോഡി മറവ്‌ ചെയ്ത്‌, തെളിവുകള്‍ നശിപ്പിച്ചു കൊണ്ടിരുന്ന സമയത്താണു ‘സിസ്റ്റര്‍ അഭയായെ’ പോലെ ഞാന്‍ അവിടെക്ക്‌ കടന്നു ചെന്നത്‌. കാണരുതാത്തത്‌ താന്‍ കണ്ടു എന്ന് മനസ്സിലാക്കിയ സാര്‍, പിന്നെ ഒരു ഫാദര്‍ കോട്ടൂരാനായതാണു ഈ അടിയുടെ പിന്നിലെ മനശാസ്ത്രം. സാര്‍ ഈ വിഷയത്തില്‍ മാപ്പ്‌ പറഞ്ഞു പ്രശനങ്ങള്‍ അവസാനിച്ചു. അതു കഴിഞ്ഞു സാര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നിട്ടുമില്ല..എന്റെ അപ്പയും, അപ്പച്ചനും കാര്യമായി തുമ്മിയിട്ടുമില്ല.

ഈ സംഭവം കഴിഞ്ഞതോടെ സാറന്മാര്‍ക്ക്‌ എല്ലാം എന്നെ ഭയങ്കര ഇഷ്ടം. ഞാന്‍
♪♪ എന്തു പറഞ്ഞാലും, [എന്തു ചെയ്താലും] നീ എന്റേതല്ലെ വാവേ ♪♪ എന്ന് ഉര്‍വ്വശി പാടിയത്‌ പോലെ എല്ലാവരും പാടി എന്നെയങ്ങ്‌ സ്നേഹിച്ചു. പിന്നെ എട്ടാം ക്ലാസ്സ്‌ വരെ അല്ലലും അലച്ചിലും ഇല്ലാതെ ഞാന്‍ കഴിഞ്ഞു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പള്ളിയില്‍ അച്ചനായ അവിടുത്തെ ഇംഗ്ലീഷ്‌ സാറും 'അറിവില്ലാതെ' എന്റെ നെഞ്ചത്ത്‌ കയറി... പിന്നെ അച്ചനും ഇമ്മിണി ഭേദപ്പെട്ട പണി കൊടുത്തു. അതോടെ ആ ഫാദര്‍ പൂതൃക്കായുടെയും അസുഖം കുറഞ്ഞു.

1988ല്‍ ഞാന്‍ സ്ക്കൂളില്‍ നിന്നും പത്താം ക്ലാസ്സ്‌ പാസ്സായി എന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്നെക്കാട്ടിലും കൂടുതല്‍ അവിടുത്തെ സാറന്മാര്‍ക്കാണു ആശ്വാസം പകര്‍ന്നതെന്ന സത്യം ഇനിയും ഊന്നി ഊന്നി പറയേണ്ടതില്ലല്ലോ..അല്ലെ...

37 comments:

Senu Eapen Thomas, Poovathoor said...

എന്റെ സ്ക്കൂള്‍ ജീവിതം... നല്ലവനായ എനിക്ക്‌ കിട്ടിയ നല്ല അടി പൊളി അടികള്‍..അതുണ്ടാക്കിയ പ്രശ്നങ്ങള്‍.... പഴമ്പുരാണംസില്‍...

വായിയ്ക്കുക. കമന്റുക.

സസ്നേഹം,
പഴമ്പുരാണംസ്‌.

ദീപക് രാജ്|Deepak Raj said...

ചെറുപ്പത്തിലെ ആള് ജഗജില്ലി ആയിരുന്നല്ലേ.. പിന്നെ മൃഗീയവും പൈശാചികവും ആയി മര്‍ദ്ദിച്ച വാധ്യാരു ശ്രീ. എ.കെ.അന്തോനിപ്പന്‍ മാഷ്‌ ആണോ..?? ക്ലാസ്സ് മുറി കക്കൂസ് ആക്കി അല്ലെ.. അവിടെ ഇങ്ങനെ കുറെ കുട്ടികള്‍ പഠിച്ചാലും കക്കൂസ് ആവും.. പിന്നെ ആ പാവം കൊച്ചു സേഫ്റ്റി ടാങ്ക് തുറന്നു എന്നല്ലേ ഉള്ളൂ.. പിന്നെ ഇവിടയും വിശുദ്ധന്‍മാരായ പൂത്രുക്കയെം,കൊട്ടൂരനെയും കൊണ്ടുവരണമായിരുന്നോ..
ഇനി അവര്‍ പുറത്തുവന്നാല്‍ എങ്ങനെ നാണവും മാനവും ആയി ജീവിക്കും....
കൊള്ളാം മാഷേ ......അടിപൊളി... സ്കൂള്‍തലത്തിലെ പ്രശ്നക്കാരന്‍ ആയിരുന്നു അല്ലെ..
ഒരു ചെറിയ സന്ദേഹം....പിണങ്ങല്ലേ.. ക്ലാസ്സിലെ അധ്യപകനോട് പകതീര്‍ക്കാന്‍ തലേന്ന് ക്ലാസ് തീര്‍ന്നശേഷം താങ്കള്‍ തന്നെയല്ലേ ക്ലാസ് മുറി കക്കൂസ് ആക്കിയത്.. എന്നിട്ട് പാവം കൊച്ചിന്‍റെ തലയില്‍ ചാര്‍ത്തി..

ഹും.....ഹും......നടക്കട്ടെ..

ശ്രീ said...

സംഭവ ബഹുലമായ സ്കൂള്‍ ജീവിതം തന്നെ അല്ലേ?
:)

ജിജ സുബ്രഹ്മണ്യൻ said...

ആസ്വദിച്ചു വായിച്ചു ഈ പഴമ്പുരാണം ! സത്യം പറയൂ ക്ലാസ്സ് റൂം കക്കൂസ്സ് ആക്കിയത് ആ പെൺകുട്ടി അല്ലല്ലോ..എന്നിട്ട് ആ പാവത്തിന്റെ തലേൽ ചാർത്തിക്കൊടുത്തു ല്ലേ..

“”“സയന്‍സ്‌ അദ്ധ്യാപകന്‍ കുരുവിള സാറാണു [ശരിയായ പേരല്ല] ഞങ്ങളുടെ ബോറന്‍ സാര്‍. ക്ലാസ്സില്‍ വന്നാല്‍ കാലു പൊക്കി നേരെ മേശപ്പുറത്ത്‌ സ്ഥാപിക്കും. എന്നിട്ട്‌ ഷര്‍ട്ടിന്റെ കോളര്‍ പുറകിലേക്ക്‌ വലിച്ചിട്ട്‌ ഒരു ഇരുപ്പ്‌. അന്ന് പഠിക്കാനുള്ള ഭാഗം വായിയ്ക്കാന്‍ പറഞ്ഞിട്ട്‌ അന്തസ്സായി പുള്ളി ചെറിയ കാറ്റും ഏറ്റു ധ്യാന നിരതനാകും. സാറിന്റെ ധ്യാനത്തിനു എന്തെങ്കിലും തരത്തില്‍ ഭംഗം വന്നാല്‍, കക്ഷി ആദ്യം കാണുന്ന ആളിന്റെ തന്തക്കും തരവഴിക്കും വിളിക്കും.“”

ഞങ്ങടെ ബയോളജി സാർ ആയ “ഓന്തൻ” സാറിനും ഈ സ്വഭാവം ആയിരുന്നു.എന്തൊരു പൊരുത്തം..

സമീര്‍ അലി I Samir Ali said...

ഈ MGM എന്നു പറയുന്നതു ചെന്നിത്തല Mahadhma School ആണോ............

മാണിക്യം said...

അടിപുരാണം!!

Anonymous said...

"പിന്നീട്‌ ഒരിക്കല്‍ ഞങ്ങളുടെ ക്രാഫ്റ്റ്‌ റ്റീച്ചര്‍ എന്നെ പാട്ട്‌ പാടാന്‍ വിളിച്ചപ്പോള്‍... റ്റീച്ചറിന്റെ കസേരയ്ക്ക്‌ പിന്നില്‍ പോയി നിന്ന്, ടീച്ചറിന്റെ മൈക്ക്‌ പോലെ കെട്ടി വെച്ചിരുന്ന കാര്‍കൂന്തലില്‍ റ്റീച്ചര്‍ അറിയാത്ത രീതിയില്‍ ഒരു മൈക്ക്‌ ടെസ്റ്റിംഗ്‌ നടത്തുന്നതിന്റെ ആക്ഷന്‍ കാട്ടിയത്‌ അങ്ങേപ്പുറത്ത്‌ റ്റീച്ചറിനെ റ്റ്യൂണ്‍ ചെയ്തു കൊണ്ടിരുന്ന ആണ്‍ സാര്‍ കാണുകയും ആ പെര്‍ഫോര്‍മെന്‍സിന്റെ മാര്‍ക്ക്‌ അപ്പോള്‍ തന്നെ കിഴുക്കിന്റെ രൂപത്തില്‍ എന്റെ തുടയില്‍ ലഭിക്കുകയും ചെയ്തു"

ithokke vayicchaal engane chirikkathirikkum...

ബിന്ദു കെ പി said...

ഉം..ദീപക്കും കാന്താരിയും പറഞ്ഞ സംശയം എനിയ്ക്കും തോന്നാതിരുന്നില്ല. :)
ഈ പഴമ്പുരാണം വായിച്ചപ്പോൾ തോമസ് പാലായുടെ ‘പള്ളിക്കൂടം കഥകൾ’ ഓർമ്മ വന്നു

hi said...

ദുഖാചരണം നടത്തുമ്പോള്‍ ദേശീയ പതാക താഴ്‌ത്തി കെട്ടും പോലെ ദേഹത്തെ അടി പാടുകള്‍ വീട്ടില്‍ വരുന്നവരെ കാണിക്കാന്‍ പാകത്തില്‍ ഒരു തോര്‍ത്ത്‌ അരയില്‍ താഴ്‌ത്തി കെട്ടി ഞാന്‍ ദുഖാചരണം നടത്തി
:D :D adipoli

കുഞ്ഞന്‍ said...

സേനൂ ജി.

അഭയ കൊലക്കേസ് സ്കൂളിലെ ഒരേടുമായി കൂട്ടിക്കലര്‍ത്തിയത് രസകരമായി.

ഗുരുകുല സംബ്രദായവും സ്കൂള്‍ പഠന രീതിയും രണ്ടും രണ്ടല്ലെ..?

smitha adharsh said...

ദൈവമേ!ഇത്ര കൈയിലിരിപ്പ് ഉണ്ടായിരുന്നോ?
ക്ലാസ്സ് മുറി ,ഏതോ ഒരു വിവരമില്ലാത്ത പെണ്‍കുട്ടി കക്കൂസ് ആക്കിയതിന് പാവം ആ സാറെ എന്തിനാ സേനു ചേട്ടാ പോലീസ് സ്റ്റേഷന്‍ കയറ്റിയത്?എന്നിട്ട് നാണമില്ലാതെ,സില്‍ക്ക് സ്മിതെടെ പോലെ തുണി പൊക്കി, അത് നാലാളെ കാണിച്ചു കൊടുക്കാനും ഒരാള്!!
മുകളിലിരിക്കുന്നവന്‍ ഇതൊക്കെ കാണുന്നുണ്ട്.പറഞ്ഞില്ലെന്നു വേണ്ട..!
പോസ്റ്റ് കലക്കി..ആ ക്രാഫ്റ്റ് ടീച്ചര്‍ ടെ ക്ലാസ്സിലെ പാട്ടു വിശേഷം കുറെ ചിരിപ്പിച്ചു കേട്ടോ.

Dr. Prasanth Krishna said...

ഗവണ്മന്റ് സ്കൂളില്‍ പഠിച്ചഒരാള്‍ എന്ന നിലക്ക് ജഗജില്ലികളായ പല സമകാലീകരെയും അറിയാം. എന്നാലും ഇത്ര ഒരു പ്രശ്നക്കാരനെ കണ്‍റ്റിട്ടേയില്ല. നന്നായി ആസ്വദിച്ചു സ്കൂള്‍ ജീവിതം അല്ലേ?

വിപിന്‍ said...

നല്ല വിദ്യാഭ്യാസമുള്ള ആളാണെന്നിപ്പോഴാ അറിഞ്ഞത്. പത്താം ക്ലാസുവരെയൊക്കെ പഠിച്ചിട്ടുണ്ടല്ലേ!!!
...................................
സെനുജീ സൂപ്പര്‍!
താങ്കള്‍ ബൂലോകത്തിലെ ഒരു ഹുന്ത്രാപ്പീബുസ്സോട്ടോ ആണ്.

ഈ ഭൂതത്തെ തുറന്നുവിട്ടത് ഈയുള്ളവന്‍ കൂടിയാണെന്നോര്‍ക്കുമ്പോള്‍ ദേ... രോമാഞ്ചം!

..:: അച്ചായന്‍ ::.. said...

സ്കൂള്‍ ജീവിതം ആണ് രസകരം ... പക്ഷെ ഇന്നത്തെ പിള്ളേര്‍ക്ക് യോഗം ഇല്ല അന്ന് എന്താ രസം .. നല്ല ഒരു പോസ്റ്റ് .. ചിരിപ്പിച്ചു മാഷേ ... കുറെ ഓര്‍മകളും

Senu Eapen Thomas, Poovathoor said...

ശെ...മലയാളികള്‍ക്ക്‌ വന്ന് വന്ന് ഒട്ടും സ്നേഹം ഇല്ലാണ്ടായോ. എന്നെ യാതൊരു കാര്യവുമില്ലാതെ തല്ലിയേ, തല്ലിയേ എന്ന് പറഞ്ഞ്‌ പോസ്റ്റ്‌ ഇട്ടിട്ട്‌ ഈ മാടപ്രാവിന്റെ ഹൃദയവും, നിഷ്കളങ്കനുമായ എന്നെ ജഗജില്ലി, പോക്കിരി, കിട്ടിയതു പോരാ എന്നൊക്കെ പറഞ്ഞ്‌ ആര്‍മാദിക്കുന്നത്‌ കണ്ടിട്ട്‌ എന്റെ കുരുവിള സാറെ, സാറു തന്നെ സാര്‍.

ഈ പോസ്റ്റിനു ഞാനിട്ട്‌ പേരു- മാതാ, പിതാ, ശിഷ്യന്‍, ദൈവം എന്നായിരുന്നു. എന്നാല്‍ മാണിക്യ ചേച്ചി ഒരു പേരു നിര്‍ദ്ദേശിച്ചു. 'അടി പുരാണം'. ആ പേരു നിര്‍ദ്ദേശിച്ച ചേച്ചിക്ക്‌ കുരുവിള സാര്‍ സ്പെഷ്യല്‍ വേണോ.....അതോ ഈ നിഷ്കളങ്കന്റെ സ്നേഹം വേണോ.

വായീരു..എല്ലാരും വായീരു...എന്നെ തല്ലി കൊന്നത്‌ വായീരു.

സസ്നേഹം,
പഴമ്പുരാണംസ്‌.

ബഷീർ said...

സേനു,
സ്കൂള്‍ ജീവിതകാലം ഓര്‍ക്കാന്‍ രസം തന്നെ.
ആളെ ടോട്ടലായി മനസ്സിലായി.. പിന്നെ ആ റ്റ്യൂണിംഗ്‌..(ആണ്‍ മാഷിന്റെ ) നശിപ്പിച്ചതിനു തുടയില്‍ കിഴുക്ക്‌ കിട്ടിയത്‌ വല്യഷ്ടായി.. അല്ല കിഴുക്ക്‌ തുടയിലും കിട്ടുമോ ? സാധാരണ തലമണ്ടയ്ക്കാണു ആ യോഗം ഉണ്ടാവാറ്`.

നന്നായി ഈ അനുഭവക്കുറിപ്പ്‌

ആദര്‍ശ്║Adarsh said...

പഴമ്പുരാണത്തിലെ 'അടിപുരാണം' കലക്കി .. ഉപമകളുടെ ഒരു ഘോഷയാത്ര തന്നെ യായിരുന്നു...ഇത്തവണ നാറ്റം സഹിക്കാതെ തന്നെ ചിരിച്ചു..

എം.എസ്. രാജ്‌ | M S Raj said...

കിടിലന്‍ വിവരണം...

താങ്കള്‍ക്കു അടി കിട്ടിയതു ചെയ്യാത്ത കുറ്റത്തിനായിരുന്നു. അതോടെ സാറു നന്നായി. എനിക്ക് എന്റെ സ്വന്തം കയ്യിലിരിപ്പു കൊണ്ടാ പെട വീണത്. അതോ‍ടെ ഞാന്‍ നന്നായി..

ഇത്രയ്ക്കു പൈശാചികവും മൃഗീയവും ഒന്നുമല്ല. നല്ല്ല കിണുക്കന്‍ അടി, അതു ദേ ഇവിടെയുണ്ട്.

അശോക് കർത്താ said...

വായിച്ച് 72 തവണ (വിമ്മിട്ടപ്പെട്ട്) ചിരിച്ചു സാര്‍. ഇനി എന്നെ പീഡിപ്പിക്കല്ലെ...വെറുതെ വിടൂ സാര്‍.

krish | കൃഷ് said...

അടിപുരാണം നല്ല പെടപുരാണമായി. എന്തൊരു പെടയാ ഇഷ്ടാ.

Adv.Sabu Thomas said...

പുറത്ത്‌ നിന്ന് നോക്കിയാല്‍ ചെറുതായി തോന്നുമെങ്കിലും അകത്ത്‌ ആ ഓഡിറ്റോറിയത്തിനെ കേരളാ കോണ്‍ഗ്രസ്സ്‌ കണക്കെ വിഭാഗിച്ച്‌ പല ക്ലാസ്സായി വേര്‍തിരിച്ചിരിക്കുന്നു.This is good cherukka

പരേതന്‍ said...

താങ്കള്‍ നല്ലവന്‍..സത്യസന്ധന്‍.. കുട്ടികള്‍ താങ്കളെ കണ്ടു പഠിക്കണം.. ഇന്നും ആ സ്വഭാവം എങ്ങനെ കാത്തു സൂക്ഷിക്കണം. ആര്‍ക്കും മാതൃകആക്കാം. ഇത്രയും തങ്കപ്പെട്ട താങ്കളെ എന്തിന് ക്രൂരമായി തല്ലി... ശോ..ആലോചിക്കാന്‍ വയ്യ..
(ഇത്രയും പറഞ്ഞതിന് ഒരു അയ്യായിരം രൂപ അയച്ചു തരണം..അല്ലെങ്കില്‍ ഇവിടെ വന്നു മറ്റൊരു കക്കൂസ് ആക്കും പറഞ്ഞേക്കാം...)

പരേതന്‍
ഒന്‍പതു .സി.
യമപുരി
നാലാം വാര്‍ഡ്‌
പരലോകം.

ടുംടുംടും@പിപിപി.കോം.

sureshthannickelraghavan said...

സേനുവേ...നിങ്ങളെല്ലവരെയും വെളിയിലാക്കിയിട്ടു, "കുരുവിള സാറും ക്രാഫ്റ്റ് ടീച്ചറും കൂടി പൊടിയാടിയില്‍ ഒരു പഞ്ചസാര മില്ല് തുടങ്ങുന്നതിനെ ക്കുറിച്ച് ചര്ച്ച ചെയ്തോണ്ടിരുന്നപ്പോള്‍ ,അനുവാദമില്ലാതെ അകത്തു കയറിയതിനാണ്" അടി കിട്ടിയെതെന്നു , പൊടിയാടിയിലെ എല്ലാ കരിമ്പ്‌ കൃഷിക്കാര്‍ക്കും അറിയാമെന്നാണ് ,ഇവിടെ കിട്ടിയ വിവരം. എന്തെന്കിലുമാട്ടെ .... മുത്തൂറ്റുകാര്‍ ക്ലാസ്സിലും ഉണ്ടായിരുന്നെന്ന് ചുരുക്കം !....

InnalekaLute OrmmakaL said...

വായിച്ചുകേട്ടിടത്തോളം താങ്കള്‍ ചെറുപ്പത്തില്‍ ചില്ലറക്കാരന്‍ ആയിരുന്നില്ല എന്നു ചുരുക്കം !

Senu Eapen Thomas, Poovathoor said...

ദീപക്കെ:- ചെറുപ്പത്തില്‍ മാത്രമല്ല..ഇന്നും ഞാന്‍ സെനു തന്നെയാണു. ജഗജില്ലിയല്ല. പിന്നെ എ.കെ.ആന്തപ്പനല്ല മറിച്ച്‌ കുരുവിള സാറാണു തല്ലിയത്‌. ക്ലാസ്സ്‌ മുറി കക്കൂസ്സാക്കിയത്‌ ഞാനല്ല. അത്‌ ഏതോ പെണ്‍ക്കുട്ടിയാണു. ഞാന്‍ പാവമാണെന്നെ. വെറും പാവം.

ശ്രീ:- സംഭവബഹുലം എനിക്കല്ലായിരുന്നു, സാറന്മാര്‍ക്കായിരുന്നു...പാവങ്ങള്‍.

കാന്താരിക്കുട്ടി:- അയ്യേ...കാന്താരിക്കുട്ടി പറ...ആരാ..കക്കൂസ്സാക്കിയത്‌? പിന്നെ ആ പവത്തിന്റെ തലയില്‍ അല്ല ചാര്‍ത്തിയത്‌..ക്ലാസ്സിലെ ബഞ്ചിലാണു ചാര്‍ത്തിയത്‌.പിന്നെ കാന്താരിക്കുട്ടിക്ക്‌ അറിയാവുന്ന ഓന്തന്‍ സാറും, കുരുവിള സാറും സയാമീസ്‌ ഇരട്ടകളാണോ?

ദീപു:- ഈ എം.ജി.എം...ചെന്നിത്തലയുള്ളതല്ല...തിരുവല്ല ചന്തക്കടുത്ത്‌ സ്ഥിതി ചെയ്യുന്ന എം.ജി.എം.

മാണിക്യം:- അടിപുരാണം. ഞാന്‍ ഈ പേരു ഏറ്റെടുത്തു. എന്തെ എനിക്ക്‌ ഈ പേരു നേരത്തെ തോന്നിയില്ല. അങ്ങനെ മാതാ, പിതാ, ഗുരു, ദൈവം എന്ന പേരു ദാ ഇതാ മാറി. ഇപ്പോള്‍ പേരു-അടി പുരാണം.

സസ്നേഹം,
പഴമ്പുരാണംസ്‌

saju john said...

ആവൂ....ഞാന്‍ കരുതി ഇത് എന്നെ നാറ്റിക്കാന്‍ എഴുതിയ കഥയാണെന്ന്...(പണ്ട് ചെറുപ്പത്തില്‍ ക്ലാസില്‍, ഇതായിരുന്നു പണി)

ബൂലോഗത്ത് എല്ലാ കഥകളുമുണ്ട്.....പക്ഷേ ഒരു കിടിലന്‍ സംഭവത്തിന്റെ കുറവുണ്ട്.....

ഈ ഹോസ്റ്റല്‍ കഥകള്‍....പാരകള്‍, ചതികള്‍, പ്രണയം...അതില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു.....

നമ്മുക്ക് ഗ്രൂപ്പായി ഒരു വിളംബരം കൊടുത്താലോ..ആരെയെങ്കിലും കിട്ടാതിരിക്കുമോ..

അതോ.....സീനുവിനു ഉണ്ടോ ഹോസ്റ്റല്‍ കഥകള്‍

Jayasree Lakshmy Kumar said...

സ്കൂൾ കാലങ്ങളിൽ സാറന്മാർക്കു പണികൊടുപ്പായിരുന്നു പ്രധാന വിനോദം അല്ലേ?

Sarija NS said...

അപ്പൊ ഇതാരുന്നു പണിയല്ലെ? എന്തായാലും വായിക്കാന്‍ രസമുണ്ടാരുന്നു. ചുമ്മാ രണ്ടി വാങ്ങിയാലെന്താ ഒരു പോസ്റ്റായില്ലെ ഇപ്പൊ

[ nardnahc hsemus ] said...

കൊള്ളാലോ മാഷെ
ആ പതാക താഴ്ത്തികെട്ടലും തുമ്മല്‍-കണക്ഷന്‍സും മറ്റും രസായിട്ടുണ്ട്

Senu Eapen Thomas, Poovathoor said...

റ്റീനാ:- ആരു പറഞ്ഞു ചിരിക്കെണ്ടായെന്ന്...ഈ പാവം പിടിച്ചവനു തല്ലും, പിച്ചും ഒക്കെ കൊണ്ടത്‌ വായിച്ച്‌ ചിരി. സ്നേഹമില്ല്ലാത്തവര്‍...

ബിന്ദുവേ:- അമ്മച്ചിയാണെ ഞാന്‍ ഡീസെന്റായിരുന്നു. ദീപക്കും, കാന്താരിയും അവര്‍ ആളറിയാതെ എന്തൊക്കെയോ പറഞ്ഞതാ...സത്യം

ഷമ്മി:- കഷ്ടം..ഷമ്മിയില്‍ നിന്നും ഞാന്‍ ഇത്രയും കരുതിയില്ല. ലാസ്റ്റില്‍ അടി പൊളിയെന്നോ...ഏയ്‌ പൊളിഞ്ഞൊന്നുമില്ല...രണ്ട്‌ മൂന്ന് ദിവസത്തേക്ക്‌ കല്ലിച്ച്‌ കിടന്നു..അത്ര മാത്രം.

കുഞ്ഞാ:- ദേ ഇത്‌ വായിച്ച്‌ ഫാദര്‍ പൂത്രക്കാ നമ്മുടെ ആരാധകനായി, മാത്രമല്ല എന്നെ ഗുരുവായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇത്ര വലിയ തെറ്റാണോ ഞാന്‍ ചെയ്തത്‌...

സ്മിതെ:- എന്റെ കൈയില്‍ ഒരു പയലറ്റ്‌ പേന അല്ലാതെ മറ്റൊന്നും കൈയ്യിലിരുപ്പില്ലായിരുന്നു.

പിന്നെ ഞാന്‍ സില്‍ക്ക്‌ സ്മിതയെ പറ്റി പറഞ്ഞപ്പോള്‍ സ്മിതയ്ക്ക്‌ കൊണ്ടല്ലെ. പോസ്റ്റ്‌ കലക്കി..അടിയും കലക്കി.

പ്രശാന്ത്‌:- ദേ...പ്രശാന്തെ..ഞാന്‍ ജഗജില്ലിയും, ജാക്ക്‌ ആന്‍ഡ്‌ ജില്ലും ഒന്നും അല്ലായിരുന്നു. ഇതാ സത്യസന്ധതയ്ക്ക്‌ ഈ നാട്ടില്‍ ഒരു വിലയും ഇല്ലെ.

വായിക്കാന്‍ ഇനിയും വരട്ടെ,..

സസ്നേഹം,
പഴമ്പുരാണംസ്‌.

Adv.Sabu Thomas said...

സെനു പറയാതിരിക്കാന്‍ മേല ട്രയിന്‍ പഴമ്പുരാണം സൂപ്പറ് തന്നെ മനോരമ കലക്കിക്കളഞ്ഞു

Adv.Sabu Thomas said...

പഴം പുരാണക്കാരനു ക്രിസ്മസ് മംഗളങ്ങള്‍

nandakumar said...

അടിപുരാണമെന്ന പെടപുരാണം കിടു പോസ്റ്റായി. ഒരുപാടു നാള്‍ കഴിഞ്ഞ് പഴയ ഫോമിലൊരു പഴമ്പുരാണം സ്റ്റൈല്‍!

(മനോരമയിലെ നര്‍മ്മകുറിപ്പും വായിച്ചിരുന്നു :) നന്നായിരുന്നു)

അപ്പോ, ക്രിസ്തുമസ് ആശംസകള്‍. (കേക്ക് മിണുങ്ങുമ്പോള്‍, തൊണ്ട മിനുക്കുമ്പോള്‍ നമ്മളെ ഓര്‍ക്കണേ )

Senu Eapen Thomas, Poovathoor said...

വിപിന്‍ജി:- ഒരു പാടു നാളു കൂടി ജിയുടെ ഒരു കമന്റ്‌. പക്ഷെ ആ ഹുത്രപ്പട്ടോമസ്‌..എന്തോന്നാണെന്ന് ഓക്സ്‌ഫോര്‍ഡ്‌ ദിക്ഷണറി നോക്കിയിട്ട്‌ കാണാഞ്ഞത്‌ വിപിയുടെ ഭാഗ്യം..എന്റെയും. പിന്നെ ഞാന്‍ കോളെജിലും പോയിട്ടുണ്ട്‌..ബി.കോം പഠിക്കാന്‍. പിന്നെ വെല്ലൂര്‍ മെഡിക്കല്‍ കോളെജില്‍ ബി.എം.ആര്‍.എസ്‌.സി പഠിച്ചിട്ടുണ്ട്‌...പിന്നെ വേണ്ടാത്ത എടാപിടികളും.

അച്ചായന്‍:- കൊച്ചു പയ്യനാ..ഇട്ടിരിക്കുന്ന പേരു കണ്ടോ..എനിക്ക്‌ അടി കിട്ടിയത്‌ കണ്ടിട്ട്‌ അതിനെ യോഗമെന്ന് വിളിച്ച അച്ചായനെ ഞാന്‍ എന്തു വിളിക്കണം.

ബഷീറെ:- തല ഉള്ളവര്‍ക്ക്‌ തലമണ്ടയ്ക്ക്‌ കിഴുക്ക്‌. എനിക്ക്‌ എന്നും തുടയില്‍ ആയിരുന്നു കിഴുക്ക്‌. നല്ല അടിപൊളി തുടയാ എന്റെ...എന്ത്‌ ചെയ്യാം.

ആദര്‍ശെ:- ക്ലാസ്സ്‌ മുറി കക്കൂസ്സാക്കിയതിന്റെ നാറ്റം ആദര്‍ശിനു കിട്ടിയില്ലെന്നോ... മൂക്കിനു എന്തോ പ്രശ്നം.

രാജേ:- രാജിന്റെ കഥ വായിച്ചപ്പോള്‍ എനിക്ക്‌ ഒരു കാര്യം വ്യ്ക്തമായി. രാജ്‌ രാജാവാണു. ഞാന്‍ വെറും പ്രജ.

കര്‍ത്താ ചേട്ടാ:- 72 തവണ വിമ്മിഷ്ടപ്പെട്ട്‌ ചിരിച്ചു. എണ്ണിയെണ്ണി വിമ്മിഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം. പീഡനം എന്ന് വാക്ക്‌ കണ്ട്‌ വനിതാ കമ്മീഷന്‍ എന്റെ വീട്ടില്‍ കയറി വന്നാല്‍ സത്യം സത്യമായി ഞാന്‍ ചേട്ടനെ പീഡിപ്പിക്കുമെ...

കൃഷെ:- പെടയല്ല. നല്ല ഒന്നാന്തരം പൂവന്‍ സാറു തന്നെയാ തല്ലിയത്‌-കുരുവിള സാര്‍.

വക്കീല്‍ സാറെ:- അപ്പോള്‍ സാര്‍ കേരളാ കോണ്‍ഗ്രസ്സ്‌ വിരുദ്ധനാണല്ലെ.

പരേതാ:- യമപുരിയില്‍ ഇരുന്ന് പഴ്മ്പുരാണം വായിച്ച്‌ എന്റെ ആരാധകനായി എന്നറിഞ്ഞപ്പോള്‍ തന്നെ ദേ..രോമാഞ്ചം. പിന്നെ കക്കൂസ്സ്‌... പൊടിയാടിക്കാരെ കക്കൂസ്സ്‌ കാട്ടി പേടിപ്പിക്കല്ലെ.

സുരേഷേട്ടാ:- മുത്തൂറ്റ്‌കാര്‍ കുറ്റം ചെയ്താലും പൊടിയാടിക്കാര്‍ക്ക്‌ തല്ല്. പിന്നെ അവര്‍ ആണവ കരാറിനെ പറ്റിയാണത്രെ ചര്‍ച്ച ചെയ്തത്‌.

റ്റിജോ:- ഞാന്‍ ചില്ലറക്കാരനല്ലെ... ദൈവമേ..ഞാന്‍ ഇതിനു തക്ക എന്ത്‌ തെറ്റാണാവോ ചെയ്തത്‌.

സജു:- സ്വന്തമായി നാറ്റ കഥകള്‍ ധാരാളം ഉള്ളപ്പോള്‍ ഞാന്‍ എന്തിനു സജുവിനെ നാറ്റിക്കണം. ഹോസ്റ്റല്‍ കഥകള്‍ എന്റെ കൈയില്‍ ഉണ്ട്‌. പക്ഷെ അത്‌ എഴുതിയാല്‍ ചിലപ്പോള്‍ ബ്ലോഗ്‌ അഡള്‍ട്ട്‌സ്‌ ഒണ്‍ലി ആയി പോകുമോന്ന് സംശയം.

ലക്ഷ്മി:-ഫോര്‍ എവരി പണി ദേര്‍ വില്‍ ബി അനദര്‍ പണി...അതാണല്ലോ "പ്രണാമം."

സരിജേ:- ഞാന്‍ ഒരു പാവം... അടി കിട്ടി...അത്‌ പോസ്റ്റായി. അത്‌ തന്നെ ലാഭം.

...........:- എന്തൊരു പേരാ ചങ്ങായി. വന്നതിനു കമന്റിയതിനു എല്ലാം നന്രി.

വക്കീല്‍ സാറെ:- ഞങ്ങള്‍ ഒന്നാന്തരം തിരുവല്ല അച്ചായന്‍സ്‌ ആണു. മംഗളത്തിനേക്കാളും ഞങ്ങള്‍ക്കിഷ്ടം മനോരമ തന്നെ.

നന്ദാ:- എനിക്ക്‌ പെട കിട്ടിയപ്പോള്‍ കിടു പോസ്റ്റ്‌. എന്റെ ഗടി..നിങ്ങളെ പോലെ 10 സുഹൃത്തകളെന്നെ ധന്യനാക്കി.

പഴമ്പുരാണംസ്‌ വായനക്കാര്‍ക്ക്‌ ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.

സസ്നേഹം,
പഴമ്പുരാണംസ്‌.

Kannan said...

kannan chirichu....
chirichu chirichu...
cherinju chirichu...
chirichu cherinju!!!

Sureshkumar Punjhayil said...

Really nice. Enjoyed it. Best wishes.

Unknown said...

ഗത്യന്തരമില്ലാതെ കതകും തള്ളി തുറന്ന് പുറത്ത്‌ ചാടിയപ്പോള്‍ വോഡഫോണിലെ പട്ടിയെ പോലെ, സാര്‍ എന്റെ പിന്നാലെ…

kidilan......u r simply superb:)