Monday, 1 December 2008

ജോയപ്പനാണു താരം

ജന്മനാ ഒന്ന് രണ്ട്‌ ക്രോമസോം മിസ്സിങ്ങാണെങ്കിലും ജോയപ്പന്‍ ഒരു ചാന്തു പൊട്ടല്ല. ഞങ്ങളുടെ നാട്ടിലെ വിധവകളുടെയും, അബലകളുടെയും തോഴന്‍. കൂടാതെ ഏത്‌ സ്ത്രീ രത്നവും [ഇമിറ്റേഷനാണെങ്കിലും] എന്ത്‌ ജോലി ഏല്‍പ്പിച്ചാലും ഉള്ള ബുദ്ധി വെച്ച്‌ അത്‌ ചെയ്തു കൊടുക്കും. ആയതിനാല്‍ ജോയപ്പനെ കൊണ്ട്‌ പുല്ലു പറിപ്പിച്ചും, പുറമ്പണികള്‍ ചെയ്യിച്ചും, കുളിക്കടവില്‍ കാവലിരുത്തിയും മറ്റും സ്ത്രീ ജനങ്ങള്‍ പാവത്തിനെ പീഡിപ്പിച്ചു പോന്നു.. പക്ഷെ സ്വന്തം വീട്ടുകാര്‍ എന്ത്‌ പണി പറഞ്ഞാലും നിര്‍ദ്ദാക്ഷണ്യം നോ പറഞ്ഞൊഴിയും. രാത്രി കാലങ്ങളില്‍ ജോയപ്പനെ വാറ്റുകാര്‍ കൂട്ടും. അതും ലേഡീസ്‌ ഒണ്‍ലി റ്റിമിന്റെ കൂടെ ജോയപ്പന്‍ കൂടൂ എന്നത്‌ നഗ്ന സത്യം. പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ജോയപ്പന്റെ പേരില്‍ നാളിതു വരെ ഒരു പീഡന കേസും റജിസ്റ്റര്‍ ചെയ്തിട്ടില്ല. സത്യമിതാണെങ്കിലും ഞങ്ങളുടെ നാട്ടിലെ ചെറുസെറ്റ്‌ അസൂയയോടെ ജോയപ്പനെ “കോഴിയപ്പനെന്ന്” വിളിച്ചു പോന്നു.

സ്ത്രീകള്‍ കഴിഞ്ഞാല്‍ ടിയാന്റെ വീക്ക്‌ പോയിന്റ്‌ ഉത്സവങ്ങളാണു. ഉത്സവ പറമ്പ്‌, പെണ്‍ക്കുട്ടികളുടെ വിഹാര കേന്ദ്രമായതിനാല്‍ നമ്മുടെ ജോയപ്പനും അത്‌ 'വികാര' കേന്ദ്രമായി തീര്‍ന്നു. അങ്ങനെയിരിക്കെ കാവുംഭാഗം ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനു ജോയപ്പന്‍ പോയി. അന്ന് അവിടെ കലാഭവന്റെ മിമിക്സ്‌ പരേഡാണു മുഖ്യ പരിപാടി. ഏതു കലാപരിപാടികളാണെങ്കിലും പെണ്‍പടകളുടെ സമീപം മാത്രമേ ജോയപ്പന്‍ ഇരിക്കാറുള്ളു. അന്ന് ജോയപ്പന്‍ ചെന്നപ്പോള്‍ തന്നെ സ്റ്റേജും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. ജോയപ്പന്‍ പരിസരം നന്നായി വീക്ഷിച്ചപ്പോള്‍ കുറച്ച്‌ പെണ്‍പടകളുടെ സമീപത്ത്‌ ഒരു ചന്തി കഷ്ടിച്ച്‌ ഉറപ്പിക്കാനുള്ള സ്ഥലം തരിശ്‌ കിടക്കുന്നു. ജോയപ്പന്‍ അവിടേക്ക്‌ നീങ്ങിയപ്പോള്‍, എന്തോ കാലില്‍ തട്ടി. കുനിഞ്ഞ്‌ നോക്കിയപ്പോള്‍ ഒരു പത്രം വെച്ച്‌ പുതപ്പിച്ചിട്ടിരിക്കുന്ന കുഞ്ഞിനെയാണു തട്ടിയതെന്ന് മനസ്സിലായി. ഉടനെ തന്നെ ജോയപ്പന്‍ കുനിഞ്ഞ്‌, കുഞ്ഞിനെ തൊട്ട്‌ ഒരു സോറി പറഞ്ഞതും അവിടെ കൂട്ട ചിരി ഉയര്‍ന്നതും ഒപ്പമായിരുന്നു. കൂടിയിരുന്ന പെണ്ണുങ്ങള്‍ പറഞ്ഞു-ദേണ്ടെടി ഒരുത്തന്‍ ആനപിണ്ഡത്തിനു സോറി പറയുന്നു.[ ആന പിണ്ഡം അവിടെ കിടന്ന കാരണം അവിടെ കൂടിയിരുന്നവര്‍ അത്‌ പത്രം വെച്ച്‌ മൂടിയിരുന്നത്‌ കണ്ട്‌ കുഞ്ഞാണെന്നു ആ ലോല ഹൃദയം തെറ്റിദ്ധരിച്ചതാണു ഇത്രയും അട്ടഹാസത്തിനിടയാക്കിയത്‌] ജോയപ്പനു ഈ അപമാനം താങ്ങാവുന്നതിലും അധികമായിരുന്നു. പിന്നെ അവിടുന്ന് നേരെ അടുത്ത പട്ട കടയില്‍ പോയി നന്നായി അങ്ങ്‌ പൂശി. പട്ട ഷാപ്പില്‍ നിന്ന് വേച്ച്‌ വേച്ചിറങ്ങിയ ജോയപ്പന്‍ നടു റോഡിലിറങ്ങി ട്രാഫിക്ക്‌ നിയന്ത്രണം ആരംഭിച്ചു. ഉത്സവം നടക്കുന്ന സ്ഥലമല്ലേ...പെട്ടെന്ന് തന്നെ പോലീസ്‌ വന്നു. വീട്ടില്‍ പോടാ എന്ന് എസ്‌.ഐ കടുപ്പിച്ച്‌ പറഞ്ഞപ്പോള്‍, അതിനേക്കാളും ഉച്ചത്തില്‍ [കിളി കരയുന്ന ശബ്ദത്തില്‍] പോലീശെന്നാ പോലീശാ... എന്നറിയാതെ ചോദിച്ചു പോയി. പിന്നെ വലിയ താമസം ഉണ്ടായില്ല. ജോയപ്പന്‍ പോലീസ്‌ ജീപ്പിനുള്ളില്‍ ചുരുണ്ട്‌ വീണു. അത്‌ കഴിഞ്ഞ്‌ തിരുവല്ലാ പോലീസ്‌ സ്പോണ്‍സേര്‍ ചെയ്ത നഗര പ്രദ്ധിക്ഷണം, ഒടുക്കം ലോക്കപ്പില്‍ അന്തിയുറക്കവും..

പിറ്റേന്ന് പള്ളിയിലച്ചന്‍ സഹിതമുള്ള ആള്‍ക്കാര്‍ പോലീസ്‌ സ്റ്റേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ ഏമാനില്ല. പക്ഷെ ലോക്കപ്പില്‍ കിടക്കുന്ന ജോയപ്പന്‍ തലേ ദിവസത്തിലെ സിറ്റി ടൂര്‍ കഴിഞ്ഞ ക്ഷീണത്തില്‍ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. [പള്ളിയിലച്ചനെ എന്റെ കസിന്‍ ബ്രദറാണു കൊണ്ടു പോയത്‌. പോലിസ്‌ സ്റ്റേഷനായ കാരണം ഞാന്‍ വണ്ടിയില്‍ തന്നെ എന്റെ ശരീരത്തില്‍ ആകെയുള്ള മസിലും പിടിച്ച്‌ അമര്‍ന്നിരുന്നു.]

ഏമാനു വേണ്ടി വികാരിയും, കുഞ്ഞാടുകളും കാത്തിരുന്ന സമയം ഒരു ഓട്ടോ ഡ്രൈവര്‍, ഓട്ടോയുമായി വന്നു. ഓട്ടോ നിര്‍ത്തി കക്ഷി നേരെ ചെന്ന് ഒരു പോലീസുകാരനോട്‌ എസ്‌.ഐ വന്നില്ലേ...എപ്പോള്‍ വരുമെന്ന് തിരക്കി? എപ്പോള്‍ വരുമെന്ന് അറിയില്ലയെന്ന് പോലീസുകാരന്‍ പറഞ്ഞതോടെ...ശ്ശെ...ഇന്നത്തെ ദിവസം പോയി...എന്ന് പിറുപിറുത്ത്‌ കൊണ്ട്‌ ഓട്ടോക്കാരന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കാറിനകത്ത്‌ ഇരുന്ന് ബോറടിച്ചപ്പോള്‍ ഞാന്‍ പതുക്കെ കാറില്‍ നിന്നിറങ്ങി. എന്നിട്ട്‌ വലതു കാല്‍ തന്നെ വെച്ച്‌, ഭയ ഭക്തി ബഹുമാനത്തോടെ പോലീസ്‌ സ്റ്റേഷന്റെ പടികള്‍ ചവുട്ടി കയറിയെന്നു മാത്രമല്ല കസിന്‍ ബ്രദറിന്റെയടുത്ത്‌ ഞാനൊരു സ്റ്റിക്കര്‍ പോലെയൊട്ടി നിന്നു. ഏറെ നേരത്തെ കാത്തിരുപ്പിനു അറുതി വരുത്തി എസ്‌.ഐ വന്നു. എസ്‌.ഐ പോലിസുകാരോട്‌ അല്‍പം കുശലം തിരക്കി തന്റെ മുറിയിലേക്ക്‌ കയറാന്‍ തുടങ്ങും മുന്‍പേ നമ്മുടെ ഓട്ടോ ഡ്രൈവര്‍ ചാടി വീണു. സാറെ...ഞാന്‍ വന്നിട്ട്‌ ഒത്തിരി സമയം ആയി. അതിനു എസ്‌.ഐ:- ആഹ്‌ ഞാന്‍ എന്താ നിനക്ക്‌ വെയ്റ്റിംഗ്‌ ചാര്‍ജ്ജ്‌ തരണോ?? ആഹ്‌ അവിടെ കിടക്ക്‌? ഇത്രയും പറഞ്ഞ്‌ എസ്‌.ഐ മുറിയില്‍ കയറി പോയപ്പോള്‍ പള്ളിയിലച്ചന്‍ പോലും ഓട്ടോക്കാരന്റെ പെരുമാറ്റം കണ്ട്‌ അത്ഭുതപ്പെട്ടു. അച്ചന്‍ ധൈര്യം സംഭരിച്ച്‌ അകത്ത്‌ കയറാന്‍ പോലീസുകാരനോട്‌ അനുവാദം ചോദിച്ചപ്പോള്‍ എസ്‌.ഐ ഓഫീസില്‍ നിന്നുമിറങ്ങി വന്നു. അപ്പോള്‍ വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍, തലയും ചൊറിഞ്ഞ്‌ എസ്‌.ഐയുടെ മുന്‍പില്‍...സാറെ..ഞാന്‍..എന്നെ അങ്ങു വിട്‌ സാറെ...ആഹ്‌ എന്നാല്‍ തുടങ്ങിയ്ക്കോയെന്ന്...എസ്‌.ഐ പറഞ്ഞതും..ഓട്ടോക്കാരന്‍ ഓട്ടോയുടെ അടുത്ത്‌ ചെന്ന് ഒന്ന് ചരിഞ്ഞ്‌ നിന്നിട്ട്‌ അതിന്റെ റെക്സിനില്‍ അടിച്ച്‌… ♪♪ സുന്ദരി, സുന്ദരി ഒന്നൊരുങ്ങി വാ...നാളെയാണു താലി മംഗളം. .♪♪ എന്ന പാട്ട്‌ ഒരു എട്ടര കട്ടയ്ക്കിട്ടു പാടി. എന്താണു അവിടെ സംഭവിക്കുന്നതെന്ന് ഞങ്ങള്‍ പാവം ഓഡിയന്‍സിനു മനസ്സിലായതേയില്ല.. പാട്ട്‌ നിര്‍ത്തിയപ്പോള്‍ എസ്‌.ഐ ചോദിച്ചു...ഇങ്ങനെ തന്നെയായിരുന്നോടാ...അന്ന് നീ നന്നായി താളം പിടിച്ചല്ലോ...താളം പിടിച്ച്‌ ഒന്നൂടെ...വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍ നന്നായി താളം പിടിച്ച്‌ സുന്ദരി, സുന്ദരി ഒന്നു കൂടെ പാടി..ആഹ്‌ പൊയ്ക്കോ...എസ്‌.ഐ പറഞ്ഞതും ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ഒരു കോടി രൂപായുടെ ദുബായിലെ ഫ്ലാറ്റ്‌ സ്വന്തമാക്കിയ സന്തോഷത്തോടെ അവന്‍ ഓട്ടോ ഓടിച്ച്‌ പോയി. എന്താണവിടെ സംഭവിച്ചതെന്നറിയാതെ വായ പൊളിച്ച്‌ നിന്ന ഞങ്ങളുടെ സംശയം തീര്‍ക്കാനായി എസ്‌.ഐ പറഞ്ഞു:- അതെ ഇവന്‍ ഞാന്‍ ഒരു ദിവസം തിരുവല്ല ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ നിന്നിറങ്ങി വരുമ്പോള്‍, അതു വഴി പോയ ഒരു കോളെജ്‌ കുമാരിയെ നോക്കി, ഈ പാട്ട്‌ വളരെ നന്നായി ഓട്ടോയില്‍ താളം പിടിച്ച്‌ പാടിയപ്പോള്‍ ഞാന്‍ അവിടുന്ന് അവനെ പൊക്കി. അന്നു മുതല്‍ ഒരു മാസത്തേക്ക്‌ എന്നും രാവിലെ അവന്‍ എന്നെ ഈ പാട്ട്‌ പാടി കേള്‍പ്പിച്ചിട്ട്‌ ഓട്ടം പോയാല്‍ മതിയെന്ന് ശിക്ഷ വിധിച്ചു. അതു തന്നെ ഇതു. ഏതായാലും എസ്‌.ഐയുടെ അടിപൊളി ശിക്ഷ ഞങ്ങള്‍ക്ക്‌ നന്നായി സുഖിച്ചു. ദൈവമേ!!! ഈ കണക്കാണെങ്കില്‍ ജോയപ്പനെന്തായിരിക്കും ശിക്ഷ. എന്നും ട്രാഫിക്ക്‌ നിയന്ത്രിപ്പിക്കുമോ? പള്ളിയിലച്ചന്‍, ....♪♪ ഈ കുരിശ്‌ നീ എനിക്ക്‌ എന്തിനു തന്നു ആണ്ഡി വടിവാനോ ....♪♪ എന്ന പാട്ട്‌ മനസ്സില്‍ പാടിയതു പോലെ തോന്നി. പള്ളിയിലച്ചന്‍ ഇടപെട്ട കേസായ കാരണം കൂടുതല്‍ ശിക്ഷ നമ്മുടെ പ്രതിക്ക്‌ കിട്ടിയില്ല.

പോലീസ്‌ സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തിയിട്ടും ജോയപ്പന്‍ ആരോടും ഒന്നും സംസാരിച്ചില്ല. പിറ്റേന്ന് ഉച്ചക്കത്തെ ഭക്ഷണവും കഴിച്ചു വീട്ടുകാര്‍ എല്ലാവരും കാണ്‍കെ ഒരു കയറുമെടുത്ത്‌ നേരെ മുറ്റത്തെ പ്ലാവില്‍ കയറി. ഇതു കണ്ടതും ജോയപ്പന്റെ അമ്മ അലമുറയിട്ട്‌ കരഞ്ഞ്‌ അയല്‍ക്കാരെ കൂട്ടി. പോട്ട്‌ മോനെ...സാരമില്ലെടാ...മോനെ ചാകല്ലെടാ...എന്നൊക്കെ കരഞ്ഞ്‌ പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ജോയപ്പന്‍ പ്ലാവില്‍ നിന്നും നല്ല ഒരു വിളഞ്ഞ ചക്ക അറുത്ത്‌ കയറില്‍ കെട്ടി താഴെയിറക്കി. അങ്ങനെ ജീവിതത്തിലാദ്യമായി ജോയപ്പന്‍ വീട്ടുകാര്‍ പറയാതെ തന്നെ ബുദ്ധിപൂര്‍വ്വമായി ഒരു കാര്യം ചെയ്ത്‌ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. അയല്‍ക്കാര്‍ അല്‍പ സമയം കൂടി നിന്നിട്ട്‌ സ്ഥലം കാലിയാക്കി. ഈ ലോക്കപ്പിലെ അന്തിയുറക്കത്തോടെ ജോയപ്പന്‍ ഉത്സവത്തിനു പോകുന്ന ഏര്‍പ്പാട്‌ നിര്‍ത്തി [ബാക്കി ചുറ്റി കളികള്‍ ഒന്നും നിര്‍ത്തിയില്ല താനും. ] പകരം കല്യാണങ്ങള്‍ക്ക്‌ അറ്റന്‍ഡ്‌ ചെയ്യലാണു ഇപ്പോഴത്തെ ഹോബി. കല്യാണത്തിനു പോയാല്‍ രണ്ടുണ്ട്‌ കാര്യം.. ഭക്ഷണവും കഴിക്കാം...പെണ്ണുങ്ങളെയും കാണാം...അങ്ങനെ ജോയി അപ്പന്‍ ശരിക്കും ജോയി[സന്തോഷം]ആയി.... എന്നാല്‍ കല്യാണം കഴിച്ചാല്‍ മാത്രം മതി, നാട്ടുകാര്‍ സ്പോണ്‍സര്‍ ചെയ്ത്‌ ജോയപ്പനെ റിയല്‍ അപ്പനാക്കാമെന്ന് പറഞ്ഞിട്ടും അതിനു വശംവദനാകാതെ ഒരു ക്രോണിക്ക്‌ ബാച്ചിലറായി ജോയപ്പന്‍ ഞങ്ങളുടെ നാട്ടില്‍ കൂടി നിത്യ കന്യകനായി ഇപ്പോഴും വിലസുന്നു, കുട്ടേട്ടനിലെ മമ്മൂക്കായെ പോലെ...ദൈവമേ, എല്ലാ പട്ടികളും ഈ ബ്ലോഗ്‌ വായിക്കണേ. ഇതൊരു വിവാദ ബ്ലോഗ്‌ ആക്കണെ..പ്ലീസ്‌

38 comments:

Senu Eapen Thomas, Poovathoor said...

പൊടിയാടിയിലെ ചെറുസെറ്റുകള്‍ അസൂയയോടെ കാണുന്ന ഞങ്ങളുടെ നാടിന്റെ സ്വന്തം ജോയപ്പനെ പറ്റി....

വായിയ്ക്കുക...കോരിത്തരിക്കുക.

പിന്നെ നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌:-

ആരെങ്കിലും ജോയപ്പന്‍ ആകാന്‍ അനുകരിച്ച്‌ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക്‌ പഴമ്പുരാണംസ്‌ യാതൊരു വിധത്തിലും ഉത്തരവാദിയായിരിക്കുകയില്ല.

സസ്നേഹം,
പഴമ്പുരാണംസ്‌.

പരേതന്‍ said...

പുള്ളിക്കാരന്‍ ഇല്ലായിരുന്നെങ്കില്‍ പെണ്ണുങ്ങള്‍ എന്ത് ചെയ്തേനെ..??
പിന്നെ ചാന്തുപൊട്ടിലും അവന്‍ ചാന്തുപോട്ടല്ലാന്നു ഒടുവില്‍ തെളിഞ്ഞു...ഈ പെണ്ണുങ്ങളുടെ കെട്ടിയവന്‍മാര്‍ സൂക്ഷിച്ചാല്‍ കൊള്ളാം..?

സവിനയം
പരേതന്‍

മാണിക്യം said...

....♪♪ ഈ കുരിശ്‌ നീ എനിക്ക്‌ എന്തിനു തന്നു ആണ്ഡി വടിവാനോ ....♪♪
............. :)

ശ്രീ said...

ഓട്ടോക്കാരനെ പാട്ടു പാടിയ്ക്കുന്ന എസ്. ഐ. യുടെ ശിക്ഷ ഇഷ്ടപ്പെട്ടു.

Sapna Anu B.George said...

good one senu

മാളൂ said...

ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ഒരു കോടി രൂപായുടെ ദുബായിലെ ഫ്ലാറ്റ്‌ സ്വന്തമാക്കിയ സന്തോഷത്തോടെ അവന്‍ ഓട്ടോ ഓടിച്ച്‌ പോയി.
.....വിത്യസ്തനായ പൊലീസ് !

ബീരാന്‍ കുട്ടി said...

പുരാണംസ്,

അമിട്ടിന്റെ സ്റ്റോക്ക് തീർന്ന് തുടങ്ങിയല്ലെ. ഇതിലിത്തിരി ഓലപടക്കമാണല്ലോ?.

ഈ പോസ്റ്റ് അവറേജ് മാത്രം. സ്ഥിരം ഐറ്റംസ് കുറഞ്ഞത് കൊണ്ടാവാം.

ദീപക് രാജ്|Deepak Raj said...

ഇത്തരം സംഗീത ആസ്വാദം നടത്തുന്ന പോലീസുകരായിരുന്നുവെങ്കില്‍..........????

Issa mubarek said...

Senu,

ee joyappan nii thanneyalleda...podiyadiyile tharanagl kidilam.

പ്രിയ said...

ആ എസ് ഐ നടത്തിയ സ്റ്റാര്‍ സിംഗര് ഉള്ളതാണോ സേനുവേ? അതങ്ങ് ഇഷ്ടപ്പെട്ടു.

ആക്ച്വലി ജോയപ്പന്‍ ജോയ് ആവാന്‍ എന്നതാ എസ് ഐ പരീക്ഷിച്ചത് എന്നത് വല്ല ഐഡിയ ഉണ്ടോ?

(എസ് ഐ ആണ് താരം :) പിന്നെ സെനുവും )

smitha adharsh said...

പോലീസേമാന്റെ ശിക്ഷ -ഓട്ടോക്കാരന് കൊടുത്ത - കലക്കി..ദിവസോം രാവിലെ പാട്ട്....പിന്നെ,ആനപിണ്ഡത്തില്‍ തൊട്ടു സോറി പറഞ്ഞതു വായിച്ചു ചിരിച്ചു ഒരു വിധം ആയി..നല്ല പോസ്റ്റ്..

krish | കൃഷ് said...

“ദേണ്ടെടി ഒരുത്തന്‍ ആനപിണ്ഡത്തിനു സോറി പറയുന്നു..”
സത്യം പറ ഇത് സേനുവിനു പറ്റിയ അമളിയല്ലേ?

:)

Thomas pazhangeril said...

സെനുവിനെ പറ്റിയ അമളികള്‍ എന്നും ഈ കഥയ്ക്ക് പേരിടാം

ഷമ്മി :) said...

kollaamm...

ചേര്‍ത്തലക്കാരന്‍ said...

അച്ചായൊ………………
അമിട്ടിന്റെ ശക്തി കുറൺജുപോയോ എന്നൊരു സംശയം........

എങ്കിലും ബോറടിച്ചില്ല, പോലീസുകാരനായൽ ഇങനെ വേണം

സൌപര്‍ണിക said...

നന്നായിരിക്കുന്നു.:)
ഒരു ജോയപ്പന്‍ എന്‍റെ നാട്ടിലും ഉണ്ട് അവിടേ ബേബി എന്നാണ് അറിയപ്പെടുന്നത്...

ഇനിയും പോരട്ടെ..

എക്സ് | X said...

നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍...

ചക്കര said...

ജോയപ്പന്റെ മറ്റൊരു ഐറ്റം..

പണ്ടൊരിക്കല്‍ ഒരു സ്ത്രീരത്നം അദ്ദേഹത്തെ കരിമ്പോല അടര്‍ത്തുവാന്‍ വിട്ടു (പൊടിയാടി പ്രദേശത്ത് പണ്ട് ഇഷ്ടം പോലെ കരിമ്പുണ്ടായിരുന്നു, പശുക്കള്‍ക്ക് കരിമ്പോല പെരുത്തിഷ്ടം) ജോയപ്പന്‍ തരക്കേടില്ലാത്തൊരു കെട്ട് ഓലയുമായി തിരികെ പോരുവാന്‍ തുടങ്ങുമ്പോള്‍, അവിടെത്തന്നെ കരിമ്പിന്‍ ഓല അടര്‍ത്തുന്ന മറ്റൊരു സ്ത്രീരത്നം അദ്ദേഹത്തെ ബ്ലാക്ക്മെയില്‍ ചെയ്തു..

”ഈ ഓല മുഴുവന്‍ എനിക്കു തന്നില്ലെങ്കില്‍, ജൊയപ്പന്‍ എന്നെ കയറി പിടിച്ചുവെന്ന് പറഞ്ഞ് വിളിച്ചു കൂവും!”

ജോയപ്പനല്ലേ ആള്, ആ ട്രേഡ്മാര്‍ക്ക് സ്ത്രീശബ്ദത്തില്‍ അദ്ദേഹം മൊഴിഞ്ഞു,

“നീ പോടീ മ്@#%^*, നിന്നെക്കാള്‍ കൊള്ളാവുന്ന ചരക്കുകള്‍ എനിക്കുള്ളപ്പോള്‍ ഞാന്‍ നിന്നെ കയറി പിടിക്കുകില്ലന്ന് എല്ലാവര്‍ക്കും അറിയാം!”

യേത്, അതാണ് ജോയപ്പന്‍!

thanks for reminding abt joyappan!

Babu Kalyanam | ബാബു കല്യാണം said...

SI യുടെ ശിക്ഷ കലക്കി :-)) ഇത്തിരി ബോര്‍ ആയിരുന്നു. ഒരു പത്ര റിപ്പോര്ട്ട് വായിക്കുന്നത് പോലെ തോന്നി... കുറച്ചു കൂടി നന്നാക്കാമായിരുന്നു.

അശോക് കര്‍ത്താ said...

ആ എസ്.ഐ വിധിച്ച പോലെ ഒരു ശിക്ഷയാണല്ലോ സേനുവും എനിക്ക് തന്നിരിക്കുന്നത്. പഴമ്പുരാണംസിന്റെ ഏത് ലക്കമിറങ്ങിയാലും വായിച്ച് കമന്റിടണം. എത്ര നാളത്തേക്കുണ്ട് ഈ ശിക്ഷ ആണ്ടിവടിവോനെ?

ശ്രീവല്ലഭന്‍. said...

എസ്. ഐ. യുടെ ശിക്ഷ ഇഷ്ടപ്പെട്ടു :-)

Teena said...

police stationil poyappool muttadi water supply nadatthiyoooooooo?????? atho kthrika pootthittu ninnoo?

കുഞ്ഞന്‍ said...

സേനു..

ഏമാന്‍ സേനുവിനോടും പറഞ്ഞിട്ടുണ്ടാകുമല്ലെ മാസത്തില്‍ രണ്ടു പോസ്റ്റ് കൃത്യമായി ഇടണമെന്ന്..!!!!

സന്തോഷപ്പന്‍ ഏതു നാട്ടിലും കാണാം

ചക്കരയുടെ കമന്റിലൂടെ ജോയപ്പന്‍ ജോറപ്പനാണെന്ന് തെളിഞ്ഞു.

ആദര്‍ശ് said...

ജോയപ്പന്റെ വിക്രിയകള്‍ ഇഷ്ടപ്പെട്ടു .എല്ലാ നാട്ടിലുമുണ്ട് ഇതുപോലത്തെ ജോയപ്പന്മാര്‍ .

Senu Eapen Thomas, Poovathoor said...

ജോയപ്പനെ കണ്ട്‌ കമന്റ്‌ അടിച്ചവര്‍ക്കും, അടിക്കാത്തവര്‍ക്കും ജോയപ്പന്‍ സ്റ്റയിലില്‍ ഷ്യൂൂൂൂൂൂൂൂൂൂൂൂ [ചൂളം വിളി]ഒപ്പം ആ ചിരിയും ഞാന്‍ നിങ്ങള്‍ക്കായി ഡെഡിക്കേറ്റ്‌ ചെയ്യുന്നു. ഒപ്പം ജോയപ്പനെന്ന താരത്തിന്റെ ഞാനറിയാതെ പോയ ചില സംഭവങ്ങള്‍ ചക്കര പരസ്യപ്പെടുത്തിയപ്പോള്‍ ജോയപ്പന്‍ വീണ്ടും താരമായി.

പരേതനെങ്കിലും ജോയപ്പന്റെ വാല്യൂ മനസ്സിലായല്ലോ? പിന്നെ പെണ്ണുങ്ങളുടെ കെട്ടിയവന്മാര്‍ ജോയപ്പന്റെ വിളയാട്ടത്തിനു തടയിട്ടാല്‍ നഷ്ടം അവര്‍ക്ക്‌ തന്നെ...

മാണിക്യം:- ചേച്ചി ആരെയാണു ഉദ്ദേശിച്ചത്‌? എന്നെയാണോയെന്ന് വര്‍ണ്ണ്യത്തിലാശങ്ക...

ശ്രീയെ:- ഒരു മാസം ശ്രീയെ കണ്ടതേയില്ലല്ലോ. ഈ എസ്‌.ഐ തിരുവല്ലാ ഇളക്കി മറിച്ച താരമായിരുന്നു. അടി കുറവ്‌...പക്ഷെ ശിക്ഷയെല്ലാം ഒന്നിനൊന്ന് മെച്ചം.

സ്വപ്നേച്ചി:- മസ്ക്കറ്റില്‍ തന്നെയുണ്ടോ? വന്നതിനു, പിന്തുടരുന്നതിനു എല്ലാം നന്ദി.

മാളു:- സന്തോഷം...ഫ്ലാറ്റ്‌ കിട്ടിയ സന്തോഷം എനിക്കും...

ആള്‍ക്കാര്‍ വന്ന് ജോയപ്പനെ കാണട്ടെ...പൊടിയാടിയിലെ ഓരോരുത്തരെയും ബൂലോകം അറിയട്ടെ...

സസ്നേഹം,
പഴമ്പുരാണംസ്‌

തെക്കേടന്‍ / THEKKEDAN said...

നമ്മള്‍ ഈ വഴിയൊക്കെ കയറി ഇറങ്ങിയൊക്കയാ പോകുന്നത് ....

കുറ്റ്യാടിക്കാരന്‍ said...

:)

ചേട്ടായി said...

സംഗതി കിടിലം.
എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ തരത്തിലുള്ള എഴുത്ത്. ഇനിയും ഇത്തരം ഐറ്റംസ് ഉണ്ടെങ്കില്‍ പോരട്ടെ.

OAB said...

:} :}

Senu Eapen Thomas, Poovathoor said...

ബീരാന്‍ക്കുട്ടിയെ:- സുഖങ്ങളൊക്കെ തന്നെ. കുട്ടി പറഞ്ഞതു പോലെ എനിക്കും തോന്നി അത്ര ശരിയായില്ലാന്ന്. ശരിയാക്കാം. ദ്വൈവാരികയാക്കിയതിന്റെ ഓരോ പ്രശനങ്ങളെ!!!...

ദീപകേ:- ഈ എസ്‌.ഐ ഒരു ഒന്ന് ഒന്നര എസ്‌.ഐ ആയിരുന്നു. ഈ എസ്‌.ഐ വന്നപ്പോള്‍ ഒറ്റ തലമുടി വളര്‍ത്തിയ ചെത്ത്‌ പിള്ളേര്‍ ഇല്ലായിരുന്നു. എല്ലാം ക്ലീന്‍ ക്ലീന്‍.

ഇസ്സാ:- ഏതായാലും ഈ ജോയപ്പന്‍ ഞാനല്ല. ഏതായലും പൊടിയാടിക്കാര്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയത്‌ കൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ടു. ദാ ചക്കര നേരിട്ട്‌ സാക്ഷിയായി വന്നിരിക്കുന്നു യുവര്‍ ഹോണര്‍.

പ്രിയ:- എസ്‌.ഐ ഒരു വലിയ കലാകാരന്‍ ആണു കേട്ടോ. പക്ഷെ എന്തു ചെയ്യാം കക്ഷി ഇന്ന് സര്‍വ്വീസിലെ ഇല്ല. കക്ഷി എന്തോ കാര്യത്തിനു സര്‍ക്കിളിനിട്ട്‌ ഒന്ന് കൊടുത്തു...അതും പബ്ലിക്കിലിട്ട്‌. ആദ്യം സസ്പെന്‍ഷന്‍, പിന്നെ ഡിസ്മിസ്സല്‍. കക്ഷി ജോയപ്പനു കൊടുത്ത പണി എന്താണെന്ന് നോ ഐഡിയ. പക്ഷെ ജോയപ്പന്‍ ജോയി ആയി. അത്ര തന്നെ.

സ്മിതേ:- പോസ്റ്റ്‌ ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ സന്തോഷം. എസ്‌.ഐ അത്തരം ശിക്ഷ വിധിച്ച കാരണം എല്ലാവരും ഡിസെന്റായി.

കൃഷേ- എനിക്ക്‌ പറ്റിയ അബദ്ധം ആണെങ്കില്‍ അത്‌ ഞാന്‍ ഏറ്റെടുക്കും. എല്ലാവരും കൃഷ്‌ അല്ല കൃഷെ...ഫീല്‍ ചെയ്തൊ?? ചുമ്മാ....ചുമ്മാ പറഞ്ഞതല്ലെ.

തോമാച്ചായാ:- കുടുംബ സ്നേഹം ഇങ്ങനെ തന്നെ വേണം. ഇഷ്ടപ്പെട്ടു.

ഷമ്മി:- കൊല്ലം ആണോ? ഞാന്‍ പൊടിയാടിക്കാരന്‍.

ചേര്‍ത്തലക്കാരന്‍:- ഓ.കെ. സമ്മതിച്ചു. സകല കുറവുകളും ഞാന്‍ ഏറ്റെടുത്തു. തുടര്‍ന്നും വായിയ്ക്കുക.

സൗപര്‍ണ്ണിക:- വന്നതിനു, കമന്റിയതിനു താങ്ക്സ്‌. ഈ ജോയപ്പന്മാര്‍ എന്നും ബേബികളാണു. ഈശ്വരാ.

എക്സെ:- വന്നതിനു, കമന്റിയതിനു നന്ദി. ഇനിയും വരണെ.

ചക്കരെ:- ചക്കര കൃത്യ സമയത്ത്‌ എത്തി. ഇവിടെ പലരും ഈ ജോയപ്പനെ നോക്കി സെനുവേ എന്ന് വിളിച്ച്‌ തുടങ്ങിയപ്പോഴാ ചക്കര ചാടി വീണത്‌..കമാന്‍ഡോയെ പോലെ...ജോയപ്പനെ ചക്കര ശരിക്കും താരമാക്കി.

ജോയപ്പനെ ഇഷ്ടപ്പെട്ടവര്‍ക്ക്‌, എസ്‌.ഐയെ ഇഷ്ടപ്പെട്ടവര്‍ക്ക്‌, ഇഷ്ടപ്പെടാതെ പോയവര്‍ക്ക്‌ എല്ലാം നന്ദി.

സസ്നേഹം,
പഴമ്പുരാണംസ്‌.

അനൂപ് അമ്പലപ്പുഴ said...

അണ്ണന്റെ ബുദ്ധി അപാരം തന്നെ. ഏത് ചവറ് പടം ആണേലും ഒരു വാരം തകര്‍ത്തോടും, അല്ലയോ?

നട്ടപിരാന്തന്‍ said...

എല്ലാ പട്ടികളും എന്ന് പറയരുത്.......
എന്നെ നായയുടെ കൂടെ കൂട്ടിയാല്‍ മതി.

ഭാര്യയ്ക്ക് കാര്‍ സമ്മാനം കിട്ടിയതിനെ പറ്റി രസകരമായി പറയാന്‍ സംഭവമൊന്നുമില്ലേ...

നിരക്ഷരന്‍ said...

എല്ലാം ജോയപ്പന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ നോക്കുന്നത് ശരിയല്ല കേട്ടോ ?

Senu Eapen Thomas, Poovathoor said...

ബാബുവേ:- ഇത്തിരി ബോറായി പോയി എന്നു പറഞ്ഞത്‌ ഞാന്‍ ജോയപ്പനെ ഇതു വരെ അറിയിച്ചില്ല. ജോയപ്പന്‍ പണ്ടെ ഒരു ബോറനാ.... കല്യാണത്തിനു പോയി ആ 'ബാഡി' ജോയപ്പന്‍ ഇപ്പ്പോള്‍ നന്നാക്കി കാണും.... ഏതായാലും എസ്‌.ഐയെ ബാബുവിനും ഇഷ്ടപ്പെട്ടല്ലോ....

കര്‍ത്താ ചേട്ടാ:- എന്നോട്‌ ഇത്രയും വേണ്ടായിരുന്നു. എന്റെ മുഖം മൂടി ചേട്ടന്‍ പിച്ചി ചീന്തിയല്ലെ... ഈ ശിക്ഷ ഞാന്‍ പിന്‍വലിക്കാന്‍ ഉദ്ദേശിച്ചിട്ടേയില്ല.

വല്ലഭാ:- എസ്‌.ഐയെ പുടിച്ചു. പൊടിയാടിയുടെ സ്വന്തം ജോയപ്പനെയോ?

റ്റീനാ:- മൂത്രവും, കത്രിക പൂട്ടും ഇട്ടില്ല. പിന്നെ എസ്‌.ഐ അത്‌ ഒരു മാസവും തന്നെങ്കിലോ....

കുഞ്ഞാ:- പഴമ്പുരാണംസ്‌ എസ്‌.ഐ നടപ്പാക്കിയ ശിക്ഷയല്ല കുഞ്ഞാ...

ജോയപ്പന്‍ ആളു ജോറപ്പനും, കോഴിയപ്പനുമൊക്കെയാ..

ആദര്‍ശെ:- തിര്‍ക്കിയപ്പോള്‍ പേരു ആദര്‍ശ്‌ എന്നാണെങ്കിലും, ആ നാട്ടിലെ ജോയപ്പന്‍ ആദര്‍ശ്‌ ആണോന്ന് അറിയാന്‍ ഒരു ജൂഡീഷ്യല്‍ എന്‍ക്വയറി നടത്താന്‍ ഞാന്‍ ആളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

തെക്കേടാ:- പേരു പോലെ തന്നെയാ ആളെന്നു ഇപ്പോള്‍ മനസ്സിലായി. തെക്കും വടക്കും ഓടി പഴമ്പുരാണംസ്‌ വായിക്കാന്‍ എത്തിയതിനു നന്ദി.

കുറ്റ്യാടിക്കാരാ/ഓ.എ.ബി:-- വന്ന് കോമിയതിനു നന്ദി.

ചേട്ടായി:- ഈ അനുയായിയുടെ പുരാണംസ്‌ വായിച്ച്‌ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞതിനു നന്ദി. ഇനിയും വരണേ...

അനൂപെ:- എന്തു ചെയ്യാം..ഓടില്ലായെന്ന് വിചാരിച്ചിരിക്കുമ്പോള്‍ അനൂപിനെ പോലുള്ളവര്‍ വരും ഈ ചവറു വായിയ്ക്കാന്‍. എന്തു ചെയ്യാം നല്ലത്‌ നായയ്ക്ക്‌ പറഞ്ഞിട്ടില്ലല്ലോ....

സജു:- നായയായി ഉള്‍പ്പെടുത്താന്‍ മനസ്സില്ല. വേണമെങ്കില്‍ കേരളാ മുഖ്യമന്ത്രിക്ക്‌ ഒരു പരാതി കൊടുക്ക്‌.

നിരക്ഷരാ:- പോട്ട്‌..ഞാന്‍ ഇങ്ങനെ ഒക്കെ ഒന്ന് എഴുതി പോകട്ടെ. ജോയപ്പന്റെയും, അവരുടെയും, ഇവരുടെയും ഒക്കെ തലയിലടിച്ച്‌.

ഇനിയും വരാത്തവര്‍ വന്ന് വായിയ്ച്ച്‌ ജോയപ്പനെ ജോയി ആക്ക്‌. ഒപ്പം എന്നെയും.

സസ്നേഹം,
പഴമ്പുരാണംസ്‌.

ദിനേശന്‍ വരിക്കോളി said...

ഈ പട്ടിപ്രയോഗം ആരെ ഉദ്ദേശിച്ചാണ്
സുഹ്രുത്തേ....
സത്യം പറയണം...സത്യം മാത്രമെ പറയാവൂ...ഈ കോടതിയില്‍
ഹാ :)
സസ്നേഹം

Aju said...

Dear cenu, Joyappan aalu kollam. Njangalude naattilum ithupole oru kakshi undayirunnu.Alpam swabhava vithyasangal undennu mathram. Ethayalum Pazhamburanam's nannavunnundu. Veendum kanam
Aju

അരുണ്‍ ശശിധരന്‍....... said...

anubhavam ishtappettu. aa syli athimanoharam thanne

Saji MohaM said...

ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച്‌ സെര്‍ച്ച്‌ ചെയ്തത്‌ അലപം ചിരിക്കാനാണു. അങ്ങനെയാണു ഷൂട്ടിങ്ങ്‌ തമാശകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്‌. വായിച്ചു. മനം നിറഞ്ഞ്‌ ചിരിച്ചു. ഒടുക്കം ഞാന്‍ കരുതി എന്നെ പോലെ ഈ ബ്ലോഗ്‌ മറ്റുള്ളവര്‍ക്കും ചിരിക്കാന്‍ വക നല്‍കാനായി ഞാന്‍ പഴമ്പുരാണംസ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

തമാശകള്‍ = www.pazhamburanams.blogspot.com

ചിരി സൈറ്റ്‌- www.pazhamburanams.blogspot.com

നിങ്ങളുടെ റ്റെന്‍ഷന്‍ മറന്ന് ചിരിക്കാന്‍, ഉല്ലസിക്കാന്‍ ഈ സൈറ്റ്‌ ഉപകരിക്കുമെന്ന് ഞാന്‍ ഗ്യാരണ്ടി. ഒരു ശ്രീനിവാസന്‍ സിനിമ പോലെ മനോഹരം.

സെനു ഈപ്പന്‍ തോമസിന്റെ പഴമ്പുരാണംസ്‌ തമാശകളുടെ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു.