Monday 15 September 2008

പൊടിയാടിയിലെ “അഭിനവ്‌ ബിന്ദ്ര”.

അഭിനവ്‌ ബിന്ദ്ര ഒളിമ്പിക്സില്‍ ഇന്‍ഡ്യയുടെ മാനം കാത്തപ്പോള്‍, ചൈനയില്‍ ജനഗണമന മുഴങ്ങിയപ്പോള്‍, ആ സ്വര്‍ണ്ണം കഴുത്തില്‍ അണിഞ്ഞപ്പോള്‍.....ഇന്‍ഡ്യ അഭിമാനം കൊണ്ടു. അല്‍പം കഴിഞ്ഞു അഭിനവ്‌ അഭിമാനത്തോടെ പുറത്തേക്ക്‌ വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന പത്രക്കാര്‍ അഭിനവിനെ വളഞ്ഞു. "ഇപ്പ്പ്പോള്‍ എന്ത്‌ തോന്നുന്നു?" എന്ന പത്രക്കാരുടെ ചോദ്യത്തിനു, "ഒന്ന് കക്കൂസില്‍ പോകാന്‍ തോന്നുന്നുവെന്ന്" കുട്ടിത്തം വിടാത്ത ഉത്തരം പറഞ്ഞതോടെ ഇനി അവിടെ കൂടി നിന്ന് അധികം ചോദ്യങ്ങള്‍ ചോദിച്ച്‌ കഷ്ടപ്പെടുത്തേണ്ടയെന്ന് നിനച്ച്‌ അവിടെ കൂടിയ പത്രക്കാര്‍ സ്ഥലം കാലിയാക്കി.

ചൈനയില്‍ പോകാന്‍ കഴിയാഞ്ഞ പത്രക്കാര്‍ അഭിനവിന്റെ വീട്‌ വളഞ്ഞു...ഗസ്റ്റ്‌ ഹൗസ്സ്‌ വളഞ്ഞു... കേരളം വിടാന്‍ പറ്റാഞ്ഞ പത്രക്കാര്‍, അഭിനവിന്റെ കോച്ചിന്റെ വീടു വളഞ്ഞു. അങ്ങനെ എല്ലായിടത്തും എല്ലാവരും ഓടി നടന്ന്, അഭിനവിന്റെ മികവിനെ വാഴ്‌ത്തി.

അഭിനവിന്റെ അച്ചനെ പത്രക്കാര്‍ പിടിച്ചു. അഭിനവിന്റെ കഴിവിനെ വാഴ്‌ത്തി പുകഴ്‌ത്തി അച്ചന്‍ സംസാരിച്ചു. മകന്റെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്ന ആ അച്ചനെ കണ്ട്‌ ഞാന്‍ തലയില്‍ കൈ വെച്ചു. എന്റെ ദൈവമേ!!! ഞാനും ഇങ്ങനെ ഒക്കെ ആകേണ്ടതല്ലായിരുന്നോ? എന്റെ അപ്പനും ഇങ്ങനെ റ്റി.വിക്കാരോട്‌ എന്റെ മോന്‍ പുലിയാണെന്ന് പറയേണ്ടതല്ലായിരുന്നോ? ഇന്‍ഡ്യ എന്നെ ഓര്‍ത്ത്‌ അഭിമാനം കൊള്ളെണ്ടതല്ലായിരുന്നോ?? മൂക്കില്ലാ രാജ്യത്ത്‌ മുറി മൂക്കന്‍ രാജാവ്‌ എന്നത്‌ പോലെ ദേ! ഇതാ ഇന്ന് ഒരു പൊടിയാടിക്കാരന്റെ സ്വപനങ്ങള്‍ തകര്‍ത്ത്‌ കൊണ്ട്‌ അഭിനവ്‌ ബിന്ദ്ര ......

എന്റെ കുട്ടിക്കാലത്ത്‌ തന്നെ എന്റെ വീട്ടില്‍ തോക്ക്‌ ഉണ്ടായിരുന്നു. അപ്പ അറിയപ്പെടുന്ന ഒരു വേട്ടക്കാരനും. കണ്ടത്തില്‍ കുളക്കോഴി ഇറങ്ങുമ്പോഴും, കൊക്ക്‌ ഇറങ്ങുമ്പോഴും, പള്ളിയില്‍ പ്രാവിന്റെ ശല്യം കൂടുമ്പോഴും ഒക്കെ അപ്പയെ ആളുകള്‍ വന്ന് കൊണ്ട്‌ പോകും. അപ്പയെന്ന വേട്ടക്കാരനെ കാക്ക കണ്ടാല്‍ പിന്നെ കാ..കാ ശബ്ദം വെച്ച്‌ പുറകെ കൂടും കാക്കകളുടെ ശല്യം കാരണം അപ്പ കുറേ കാക്കകളെ തട്ടിയതായിരിക്കാം ഇവറ്റകളുടെ ശത്രുതയ്ക്ക്‌ കാരണം തന്നെ. അപ്പ ഉന്നം പിടിച്ച്‌ കൊക്ക്‌, കാട്ടു മുയല്‍ എന്നിവകള്‍ പിടഞ്ഞ്‌ താഴെ വീണു ചാകുന്നത്‌ കുഞ്ഞും നാളില്‍ അഭിമാനത്തോടെ നോക്കി കണ്ടിട്ടുണ്ട്‌. പക്ഷെ തോക്ക്‌ എടുത്ത്‌ ഉയര്‍ത്താനുള്ള ആരോഗ്യം തനിക്ക്‌ ഇല്ലാത്തതിനാല്‍ ഞാന്‍ തോക്കില്‍ തൊട്ട്‌ ആനന്ദ നിര്‍വൃതി കൊണ്ടു. ഒരു നാള്‍ ഞാനും ചേട്ടനെ പോലെ വളരും വലുതാവും....ചേട്ടനെ പോലെ ബ്രിട്ടാനിയ മില്‍ക്ക്‌ ബിക്കീസ്‌ തന്നെ തിന്നും എന്ന് പാടി നടക്കുന്ന കുട്ടിയെ പോലെ ഞാനും വളരാനും, അപ്പയെ പോലെ തോക്ക്‌ പിടിക്കാനും ആഗ്രഹിച്ച്‌ പോയി.

അപ്പ വീട്ടില്‍ ഇല്ലാതിരിക്കുമ്പോള്‍ പര സഹായത്തോടെ തോക്ക്‌ ചുമ്മി, ഉന്നം പിടിച്ച്‌ രസിച്ചിരുന്നു. ആ എയര്‍ റൈഫിള്‍ മടക്കി, 0.22 പെല്ലെറ്റ്‌ ഇട്ട്‌ ലോഡ്‌ ചെയ്യാനുള്ള ആവറേജ്‌ ശക്തി അന്ന് എനിക്കില്ലായിരുന്നത്‌ കൊണ്ട്‌, പല പക്ഷി മൃഗാദികളും രക്ഷപ്പെട്ടു. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് പറഞ്ഞതു പോലെ, പല ദിവസത്തെ പ്രയത്ന ഫലമായി, തോക്ക്‌ മടക്കാനുള്ള ടെക്‌ക്‍നിക്ക്‌ ഞാന്‍ സ്വായത്തമാക്കി. അങ്ങനെ പെല്ലെറ്റ്‌ ഇട്ട്‌ ആദ്യത്തെ ഇരയെ ഞാന്‍ തിരഞ്ഞു. ആറ്റിന്റെ കുറുകെയുള്ള ഇലക്ട്രിക്ക്‌ കമ്പിയില്‍ ദാ ഇരിക്കുന്നു ഒരു കിംഗ്‌ ഫിഷര്‍. കിംഗ്‌ ഫിഷറില്‍ തന്നെ ആദ്യത്തെ ഉന്നം പിടിക്കുന്നത്‌ എന്തു കൊണ്ടും നല്ല ലക്ഷണമാണു. ആറ്റിറമ്പില്‍ പോയി....തോക്ക്‌ ഉയര്‍ത്തി....കിംഗ്‌ ഫിഷറിനെ മാത്രം നോക്കി....[അര്‍ജ്ജുനനെ മനസ്സില്‍ ധ്യാനിച്ച്‌] ട്രിഗറില്‍ വിരല്‍ വലിച്ചു. ഠേ!!!.....എന്റെ ആദ്യത്തെ വെടി. ആ ശബ്ദത്തില്‍, ആ തോക്കിന്റെ കുലുക്കത്തില്‍, ആ അഘാതത്തില്‍ ..ഞാന്‍ തോക്കും കൊണ്ട്‌ താഴെ…..ദൈവമേ, ഞാന്‍ എനിക്കിട്ടു തന്നെയാണോ വെടി വെച്ചതെന്ന് ചിന്തിച്ചു പോയി.[ ഇതിനാണോ ഇംഗ്ലീഷുക്കാര്‍ ബാക്ക്‌ ഫയറിംഗ്‌ എന്ന് പറയുന്നത്‌???].സഡന്‍ ബ്രേക്കിട്ട കാരണത്താല്‍ വെള്ളത്തില്‍ വീണില്ല. ആ വീഴ്ച്ച കണ്ട്‌ എന്നെ കളിയാക്കി ചിരിച്ചു കൊണ്ട്‌ ആ കിംഗ്‌ ഫിഷര്‍ പറന്ന് പോകുന്ന കാഴ്ച്ച കൂടി കണ്ടപ്പോള്‍...ഞാന്‍ ആ കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മടിച്ചു. ഹോ!!! വെടി വെയ്ക്കുമ്പോള്‍ ഇങ്ങനെ ഒരു വിറയല്‍ ഉണ്ടാകുമെന്ന് അപ്പ പറഞ്ഞിട്ടേയില്ല. അപ്പയുടെ ഓരോ കാര്യങ്ങള്‍…..അങ്ങനെ തനിക്ക്‌ പറ്റിയത്‌ മറ്റാരെയും അറിയിക്കാതെ തോക്കും എടുത്ത്‌, അതിലെ പൊടിയൊക്കെ തൂത്ത്‌ വൃത്തിയാക്കി, ഞാന്‍ ഒന്നും അറിഞ്ഞില്ലെ രാമ നാരായണയെന്ന പാട്ടും പാടി തോക്ക്‌ യഥാസ്ഥാനത്ത്‌ പ്രതിഷ്ഠിച്ചു. വീഴ്ച്ചയില്‍ കാല്‍ മുട്ടിലെ തൊലി പോയത്‌ അന്നത്തെ ദിവസം വീട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്തതേയില്ല. രാത്രിയില്‍ കിടന്ന് ഓര്‍ത്തു ഹോ...ഇനി എന്റെ വെടിയില്‍ ആ കിംഗ്‌ ഫിഷര്‍ ചത്ത്‌ മലച്ചിരുന്നെങ്കില്‍ ആ പമ്പാ നദിയില്‍ നിന്ന് എങ്ങനെ താന്‍ ആ ഡെഡ്‌ ബോഡിയെടുത്തേനെ…. ഭാഗ്യമായി പോയി അത്‌ ചാകാഞ്ഞതെന്ന് മനസ്സില്‍ ഓര്‍ത്ത്‌ അന്ന് രാത്രി സുഖമായി ഉറങ്ങി.

ദിനങ്ങള്‍ കടന്ന് പോയി. വീണ്ടും അപ്പയില്ലാത്ത ദിവസം...തോക്കെടുത്തു. ഇരയ്ക്കായി ചുറ്റും നോക്കി. തൊട്ടപ്പുറത്തെ പറമ്പില്‍ ഒരു പൂവന്‍ കോഴി ദാ നമ്മുടെ പിടക്കോഴിയെ പീഡിപ്പിക്കുന്നു. എന്റെ രക്തം തിളച്ചു. വനിതാ കമ്മീഷനെ മനസ്സില്‍ ധ്യാനിച്ച്‌, നമ്മുടെ ചുറ്റു മതിലില്‍ തോക്ക്‌ താങ്ങി നിര്‍ത്തി....[പ്രഷര്‍ ഏല്‍ക്കാതെ വണ്ണം]തോക്ക്‌ പിടിച്ച്‌, പൂവന്‍ കോഴിയെ ഉന്നം വെച്ച്‌ ഒറ്റ വെടി..ഠേ!!!. പൂവന്‍ കോഴി ആകാശത്തേക്ക്‌ പറന്നുയര്‍ന്നു. പിടക്കോഴി ദേ താഴെ....ചുറ്റും നോക്കി....ആരും കണ്ടില്ല. ഇന്ന് അമ്മ ഇത്‌ ഒരു ഇന്റര്‍നാഷണല്‍ പ്രശ്നമാക്കും. എന്റെ ഉന്നം പിടുത്തം എവിടെയാ പാളിയത്‌. താന്‍ പൂവന്‍ കോഴിയെ വെടി വെയ്ക്കുമ്പോള്‍ പിടക്കോഴി ചാകുന്നു. ഇതെന്താ കേരളാ പോലിസിന്റെ തോക്ക്‌ അപ്പ ചുളുവില്‍ വാങ്ങിയതാണോ? പറ്റിയത്‌ പറ്റി. വീണ്ടും തോക്ക്‌ യഥസ്ഥാനത്ത്‌ പ്രതിഷ്ഠിച്ച്‌ അന്ന് പതിവിലും നേരത്തെ ഹോം വര്‍ക്ക്‌ ചെയ്യാനിരുന്നു. ഇടയ്ക്ക്‌ രണ്ട്‌ പ്രാവശ്യം എണ്ണീറ്റ്‌ പോയി പിടക്കോഴിയെ ദൂരെ നിന്നും വീക്ഷിച്ചു. പിടക്കോഴി അവിടെ തന്നെ കിടപ്പുണ്ട്‌. ചത്തിട്ടില്ല. ചുറ്റും നോക്കി ഒരു കല്ലെടുത്തെറിഞ്ഞു. പിടക്കോഴിക്ക്‌ ഓടാന്‍ പറ്റുന്നില്ല. ഒരു പക്ഷെ കാലിനായിരിക്കുമോ വെടി കൊണ്ടത്‌? വൈകിട്ട്‌ കോഴിക്ക്‌ തീറ്റ കൊടുത്ത്‌ കൂട്ടില്‍ കയറ്റാന്‍ അമ്മ നോക്കുമ്പോള്‍ ഒരു കോഴി മിസ്സിംഗ്‌. അമ്മ, കോഴീീീ ബാ…. ബാ…. എന്നൊക്കെ വിളിച്ചിട്ടും കോഴി വന്നില്ല. അന്വേഷണമായി. അപ്പോള്‍ ഞാന്‍ ഒന്നുമറിയാത്തതു പോലെ പറഞ്ഞു:- അമ്മേ ഞാന്‍ കുറച്ച്‌ മുന്‍പേ ആ കോഴിയെ ഒരു പൂവന്‍ കോഴിയുടെ കൂടെ നില്‍ക്കുന്നത്‌ കണ്ടായിരുന്നു. ഇനി ചിലപ്പോള്‍....വാചകം മുഴുമിപ്പിക്കാന്‍ അമ്മ സമ്മതിച്ചില്ല. നിന്നെയാരെങ്കിലും വിളിച്ചോ? നിനക്കൊന്നും പഠിക്കാനില്ലെ??? ഞാന്‍ സ്ഥലം കാലിയാക്കി. അല്‍പസമയത്തെ തിരച്ചിലിനൊടുക്കം അമ്മ കോഴിയെ കണ്ടെത്തി. ഒരു കാല്‍ ഒടിഞ്ഞ്‌ തൂങ്ങിയ നിലയില്‍. അമ്മയ്ക്ക്‌ ആ സീന്‍ കണ്ടിട്ട്‌ സഹിച്ചില്ല. ഇന്നും കൂടി മുട്ടയിട്ടതാ...പാവം. കീരിയോ, കാട്ടു മാക്കാനോ എന്തോ പിടിക്കാന്‍ നോക്കിയതാ....അയ്യോ...ഞാനും സംഭവ സ്ഥലത്ത്‌ ഹാജരായി എനിക്ക്‌ ഈ സംഭവത്തില്‍ ഉള്ള എന്റെ ‘അഗാധമായ ദുഖവും, ഞെട്ടലും രേഖപ്പെടുത്തി,’...വീണ്ടും പഠിക്കാനിരുന്നു. വീട്ടില്‍ സഹായത്തിനുള്ള ചേച്ചി പറഞ്ഞു....പാമ്പ്‌ ഒന്നും കൊത്തിയതല്ലല്ലോ??? അങ്ങനെയെങ്കില്‍ ഇതിനെ അങ്ങ്‌ കറി വെയ്ക്കാമെന്ന്……അങ്ങനെ താന്‍ വെടി വെച്ച ആദ്യത്തെ ഇര കറിയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിയാതെ ഞാന്‍ പഠിത്തത്തില്‍ മുഴുകി. അമ്മ കോഴിയെ ക്ലീന്‍ ചെയ്ത്‌ കഷ്ണമാക്കുമ്പോള്‍ എന്റെ ഗൃഹപ്പിഴയ്ക്ക്‌, പെല്ലെറ്റ്‌ യാതൊരു കേടുപാടുമില്ലാതെ കിട്ടി. കിട്ടിയ പാടെ അമ്മ, മോനേ എന്ന് നീട്ടി വിളിച്ചപ്പോള്‍ ഒന്നും അറിയാത്ത നിഷ്‌കളങ്ക ബാലനെ പോലെ അടുക്കളയില്‍ വന്നപ്പോള്‍ അമ്മ ചോദിച്ചു...നീ ഇന്ന് തോക്കെടുത്തോ? ആ ചോദ്യം കേട്ട്‌ തല മന്ദിച്ചുവെങ്കിലും...യേ ഇല്ലായെന്ന് തന്നെ മറുപടി പറഞ്ഞു. പിന്നെ ചോദ്യം ചെയ്യല്‍ മാറി .... മൂന്നാം മുറ തുടങ്ങുമെന്നായപ്പോള്‍, കുമ്പസാരക്കൂട്ടില്‍ നില്‍ക്കുന്ന പാപിയെ പോലെ മണി മണിയായി കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. പക്ഷെ കുമ്പസാര രഹസ്യം പുറത്ത്‌ വിടരുതെന്ന പൊതു തത്വത്തെ കാറ്റില്‍ പറത്തി, അപ്പ വന്നപ്പോള്‍ തന്നെ അമ്മ കാര്യങ്ങള്‍ വെളിപ്പെടുത്തി....അപ്പയും കുറച്ച്‌ ചാടിച്ചു. ഇനി മേലില്‍ തോക്കെടുക്കെരുതെന്ന നിരോധന ഉത്തരവും പുറപ്പെടുവിച്ച്‌ കോഴി കറിയും കൂട്ടി ചോറും ഉണ്ട്‌ പോയി കിടന്നു.

നിരോധന ഉത്തരവ്‌ ഉണ്ടായിരുന്നിട്ടും അപ്പയില്ലാത്തപ്പോള്‍ ഈ തോക്ക്‌ കാണുന്നത്‌ എനിക്ക്‌ പ്രശ്നം ആയിരുന്നു. അപ്പ പുറത്ത്‌ പോയ തക്കം....അമ്മ പുരയിടത്തില്‍....തോക്ക്‌ ഞാന്‍ വീണ്ടും എടുത്തു. ചുറ്റുപാടുകള്‍ നോക്കി. എന്റെ കണ്ണും ദൃഷ്ടിയില്‍ ഒറ്റ ഇരയില്ല. കഷ്ടം തന്നെ... തോക്കുമായി തിരിച്ച്‌ നടന്നപ്പ്പോള്‍ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അക്കരെയുള്ള പൊട്ടന്‍ [ചെവിയും കേള്‍ക്കില്ല, വര്‍ത്തമാനവും പറയില്ല] അന്‍പത്തിയഞ്ചിനു മുകളില്‍ പ്രായം....പാലു മേടിക്കാന്‍ പാത്രവും കൊണ്ട്‌ വീടിന്റെ പുറകില്‍ കൂടി കടന്ന് വരുന്ന നയന മനോഹരമായ കാഴ്ച്ച. പൊട്ടന്റെ കൈയില്‍ ഇരിക്കുന്ന പാത്രമാണു ലക്ഷ്യം. തോക്ക്‌ ജനല്‍പ്പടിയില്‍ ഉറപ്പിച്ച്‌....പൊട്ടന്റെ ചന്തിക്ക്‌ ലക്ഷ്യം വെച്ചു....[പൂവന്‍കോഴിക്ക്‌ ലക്ഷ്യം വെച്ചപ്പോള്‍ പിടകോഴി വീണു...ആയതിനാല്‍ പാഠങ്ങള്‍ പഠിച്ച്‌, തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ തീരുമാനിച്ചു] സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌!!! ഠേ!!! വെടി കേട്ടതും, പൊട്ടന്‍ ചന്തിയും പൊത്തി ഉരുണ്ട്‌ വീണത്‌ ഇന്‍ഡ്യന്‍ സമയവും, അമേരിക്കന്‍ സമയവും സേം, സേം. ദൈവമേ!!! ഇതാ കൃത്യമായി താന്‍ വെടി പൊട്ടിച്ചിരിക്കുന്നു. ഒട്ടും സമയം പാഴാക്കാതെ താന്‍ തോക്ക്‌ കൃത്യ സ്ഥലത്ത്‌ വീണ്ടും പ്രതിഷ്ഠിച്ച്‌ കക്കൂസ്സ്‌ ലക്ഷ്യമാക്കി ഓടി. പൊട്ടന്‍ പോകുന്നത്‌ വരെ കക്കൂസ്സില്‍ താനിരുന്നു. അമ്മയോട്‌ പൊട്ടന്‍ അബ്യ, അബ്ബ്യാ , ബേ എന്നൊക്കെ ചന്തിയില്‍ പിടിച്ച്‌ “ഈസ്‌റ്റ്‌ ജര്‍മ്മനിയിലാണോ”, “വെസ്‌റ്റ്‌ ജര്‍മ്മനിയിലാണോ” വെടി കൊണ്ടതെന്നറിയാതെ എന്തൊക്കെയോ ബ്യ ബ്യാ പറഞ്ഞു കരഞ്ഞപ്പോള്‍, “പൊട്ടന്‍ ആട്ടം കണ്ടത്‌ പോലെ”, അമ്മ നിന്നു പോയി. ഈ കാഴ്ച്ചകള്‍ ബാത്ത്രൂമിലെ വെന്റിലേഷനില്‍ കൂടി എത്തി വലിഞ്ഞ്‌ നോക്കി കൊണ്ടിരുന്ന എനിക്ക്‌ അയ്യേ!!! അയ്യേ!!! വൃത്തിക്കെട്ടവന്‍...തനിക്ക്‌ അമ്മയും, പെങ്ങളുമില്ലേടോയെന്ന് ചോദിക്കണമെന്ന് കരുതിയെങ്കിലും സാഹശ്ചര്യം എന്നെ അതിനു അനുവദിച്ചില്ല. പൊട്ടനായത്‌ എന്റെ ഭാഗ്യം. കാര്യങ്ങള്‍ ആര്‍ക്കും പിടി കിട്ടിയില്ല.

പിന്നീട്‌ പല പരീക്ഷണങ്ങളും ഞാന്‍ തോക്ക്‌ വെച്ച്‌ നടത്തിയിട്ടുണ്ടെങ്കിലും, അത്‌ ഒന്നും ആരും അറിഞ്ഞിരുന്നില്ല. സത്യത്തില്‍ ഞാന്‍ പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഒരു കാര്യം പരമ സത്യം:-...”ലക്ഷ്യ സ്ഥാനത്ത്‌ വെടി കൊണ്ടാല്‍ കക്കൂസ്സില്‍ പോകാന്‍ തോന്നുമെന്ന സത്യം” അഭിനവിനെ പോലെ ഞാനെത്രയോ വര്‍ഷം മുന്‍പേ കണ്ട്‌ പിടിച്ചിരുന്നു.

പക്ഷെ എനിക്ക്‌ കൃത്യമായ കോച്ചിംഗ്‌ ഉണ്ടായിരുന്നെങ്കില്‍... പണ്ടെ, ഇന്‍ഡ്യയിലേക്ക്‌, എന്റെ പൊടിയാടിയിലേക്ക്‌ ഞാന്‍ ഒരു സ്വര്‍ണ്ണം നേടിയേനെ. ആ ചന്തിയില്‍ വെടി കൊണ്ട പൊട്ടനാണ സത്യം....

55 comments:

Senu Eapen Thomas, Poovathoor said...

ഇതാ നിങ്ങള്‍ അറിയാത്ത എന്നിലെ ഒരു താരം. പുതിയ പഴമ്പുരാണംസ്‌ വായിക്കുക. എന്നിലെ കായിക താരത്തെ കണ്ടെത്തുക.

ഈ സംഭവം വായിച്ച്‌, എനിക്ക്‌ പറ്റിയ ഒരു കോച്ചിനെ കിട്ടിയാല്‍ അറിയിക്കാന്‍ മറക്കരുത്‌.

ഇനിയും എന്നില്‍ ബാല്യം ഉണ്ട്‌. ചിലപ്പോള്‍ എനിക്കും ഒളിമ്പിക്ക്സില്‍ ഒരു സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞേക്കും. പ്ലീസ്‌...എന്നെ ഒന്ന് ഹെല്‍പ്പണേ!!!

സസ്നേഹം,
പഴമ്പുരാണംസ്‌.

Anonymous said...

Dear Senue, Story is good Santhosh

നിരക്ഷരൻ said...

ടോപ്പിക്ക്:- കൊള്ളാട്ടോ സേനൂ...രസിച്ച് വായിച്ചു. പലയിടത്തും ചിരിപൊട്ടി.

ഓഫ് ടോപ്പിക്ക്:- പിന്നേ...ഒരു എയര്‍ഗണ്ണുമായി വന്ന് വല്ല പൊട്ടന്റേം ചന്തിക്കിട്ട് പൊട്ടിച്ചിട്ട് ഒളിമ്പിക്സില്‍ മെഡല് വാങ്ങും പോലും! ആ പൂതി മനസ്സില് വെച്ചാമ്മതി. സാക്ഷാല്‍ AK 47 എടുത്ത് തലങ്ങും വിലങ്ങും പെരുമാറീട്ടുള്ള ഞാനിവിടെ ജീവനോടിരിക്കുമ്പോള്‍ വല്ല പിച്ചള മെഡലോ മറ്റോ കിട്ടിലാലായി.

Lathika subhash said...

പൊടിയാടിയിലെ
അഭിനവ
അഭിനവ് ബിന്ദ്രയ്ക്ക്
ആശംസകള്‍!

Anonymous said...

ente daivame,senuvinu nalloru coach undairunnenkil enikkinabhimanikkamayirunnu.AA nadam kozhikkariyude oru tasteh!!

മാണിക്യം said...

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
തിര്യോണം വന്നല്ലൊ കുഞ്ഞാഞ്ഞേ !!

വെടി പൊട്ടി വെടിപൊട്ടി
പൊടിയാടിയില് വെടി പൊട്ടി

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
തിര്യോണം വന്നല്ലൊ കുഞ്ഞാഞ്ഞേ !!

കോഴിക്കറി കോഴിക്കറി
തിര്യോണത്തിന് കോഴിക്കറി

ശ്രീവല്ലഭന്‍. said...

ഹാ ഹാ. പതിവുപോലെ ചിരിപ്പിച്ചു :-)

Anonymous said...

ee kakkusil pokku pollappan aayi poyi....

നവരുചിയന്‍ said...

അങ്ങനെ ഇന്ത്യക്ക് ഒരു വെടികാരനെ നഷ്ടമായി ..... ആ പൊട്ടനെ വെടിവെച്ച കാര്യം വീട്ടില്‍ അറിഞ്ഞപോള്‍ എന്തായിരുന്നു പ്രതികരണം ????

കുഞ്ഞന്‍ said...

വെടിക്കഥ രസകരമായി..പാവം പൊട്ടന്‍..!

സുല്‍ |Sul said...

“ആറ്റിന്റെ കുറുകെയുള്ള ഇലക്ട്രിക്ക്‌ കമ്പിയില്‍ ദാ ഇരിക്കുന്നു ഒരു കിംഗ്‌ ഫിഷര്‍. കിംഗ്‌ ഫിഷറില്‍ തന്നെ ആദ്യത്തെ ഉന്നം പിടിക്കുന്നത്‌ എന്തു കൊണ്ടും നല്ല ലക്ഷണമാണു. “ അതേ അതെ... എഴുത്ത് ക്ഷ പിടിച്ചൂട്ടോ.
-സുല്‍

krish | കൃഷ് said...

പൊടിയാടിയിലെ 'അഭിനവ ബിന്ദ്രാന്‍വാല'യെ, വെടിവെച്ച സമയത്ത്‌ പൊട്ടന്‍ കാണാഞ്ഞത്‌ നന്നായി. അല്ലെങ്കില്‍ പൊട്ടിയേനെ വെടി കരണത്ത്‌. അപ്പോള്‍ കേള്‍ക്കാം ബ്യാ ബ്യാ ന്ന്.

സംഗതി രസകരമായി.
:)

Anonymous said...

സേനു,

നന്നായി വിവരിച്ചിരിക്കുന്നു..നല്ല കോമിക്‌ സെന്‍സ്‌

ലീന, ഒമാന്‍

Anonymous said...

ഞങ്ങള്‍ക്കു ഇഷ്ട്ടായി...എന്നാല്‍ സങ്കടായി, നിനക്കു 10 തല്ലു അപ്പയുടെ കയ്യില്‍ നിന്നും കിട്ടിയില്ലല്ലോനോര്‍ത്തിട്ടേ, എന്നാലും മുട്ട തെരുന്ന കോഴിയെ തന്നെ നീ പരിശീലനതിനെടുത്തുവല്ലോ :)

ഒര്‍കൂട്ട്‌ സുഹ്ര്ത്തുക്കള്‍

സാജന്‍| SAJAN said...

സെനു അത് വല്യ കഷ്ടമായിപ്പോയി, പാവം ചെവികേള്‍ക്കാന്‍ വയ്യാത്ത അങ്ങേര് ഡോക്ടറിന്റെ മുമ്പില്‍ മറവത്തൂര്‍ കനവില്‍ ശ്രീനിവാസന്‍ നില്‍ക്കുമ്പോലെ നില്‍ക്കുന്നത് ഒരു നിമിഷം ഓര്‍ത്ത് പോയി ചിരിയടക്കാന്‍ വയ്യാണ്ടായി, ഇനിയിതുപോലെയുള്ള ഞെരിപ്പന്‍ ഐറ്റെംസ് ഒക്കെ പോരട്ടേ:)

PIN said...

വെടികഥകൾ നന്നായിരിക്കുന്നു.

പിടക്കോഴിയുടെ കാലും, പൊട്ടന്റെ ചന്തിയും... ഇപ്പോഴുള്ള ലക്ഷ്യങ്ങൾ ഏതാണ്‌?

smitha adharsh said...

അഭിനവ് ബിന്ദ്ര ആയില്ലെന്കിലും,മിനിമം ഒരു "മൃഗയാ വാറുണ്ണി"യെങ്കിലും ആവേണ്ടാതായിരുന്നു...അല്ലെ?എന്ത് ചെയ്യാം..ഭാഗ്യമില്ലാതെ പോയി...എന്നാലും,സ്വന്തമായി വെടി വെച്ചു,കോഴിയെ പിടിച്ചു,കറി വയ്ക്കാന്‍ കൊടുത്ത മിടുക്കാ...ആ പൊട്ടനെ വെറുതെ വിടാമായിരുന്നു.
കലക്കന്‍ പോസ്റ്റ്..പതിവു പോലെ നന്നായി...
അപ്പളേ..സേനു ചേട്ടാ...അടുത്ത ഒളിമ്പിക്സിനു ഒരു കൈ നോക്കുന്നോ?

Sarija NS said...

അവധി കഴിഞ്ഞ് ജോലി ചെയ്യാനുള്ള മടിയുമായി വന്നെത്തിയ എനിക്ക് ചിരിയുടെ വിരുന്നൊരുക്കിയതിന് നന്ദി. ഇന്ത്യയുടെ ഒരു ഒളിമ്പിക് സ്വര്‍ണ്ണം നഷ്ടപ്പെട്ടല്ലോ!!!

കുറ്റ്യാടിക്കാരന്‍|Suhair said...

അയ്യോ.. ചിരിച്ചു ചിരിച്ചു അര്‍മാദിച്ചു...

പാവം പൊട്ടന്‍...

പോസ്റ്റ് വളരെ ഇഷ്ടായി...

Mr. സംഭവം (ചുള്ളൻ) said...

ആ വെടി കൊണ്ട പാവം മനുഷ്യന്‍ ഇപ്പളും സൈക്കിള്‍ എഴുന്നേറ്റ് നിന്നാ ചകിട്ടുന്നത് എന്ന് കേട്ടത് ശെരി ആണൊ ?? ;)

വെടി വെച്ചേചും നിങ്ങള്‍ കക്കൂസില്‍ പോകും... പക്ഷെ വെടി കൊണ്ടവന് പിന്നെ ജീവിതത്തില്‍ കക്കൂസില്‍ പോകാനും പറ്റില്ല.. ഇത്തരം പൈശാചികവും ക്രൂരവുമായ വിനോധങ്ങള്‍ നിര്‍ത്തികൂടേ ?

സംഭവം കൊള്ളാം :) .. ഇനിയും ഒരുപാട് വെടികള്‍ വെക്കട്ടെ എന്ന് ആശംസിക്കുന്നു..

ജിജ സുബ്രഹ്മണ്യൻ said...

ഇവിടെത്താന്‍ വൈകിപ്പോയി.ചിരിച്ചു ചിരിച്ചു വശം കെട്ടു പോയി.പാവം പൊട്ടന്‍..കൊള്ളേണ്ടിടത്ത് വെടി കൊണ്ടാല്‍ കക്കൂസില്‍ പോകാന്‍ മുട്ടും അല്ലേ..

ബൈ ദി ബൈ ഈ അഭിനവ് ബിന്ദ്രയുടെ പുറത്ത് അന്ന് ആരും തൃശൂര്‍ പൂരം നടത്തിയില്ലേ ?

Anonymous said...

ആ തോക്ക്‌ ഇപ്പോഴുമുണ്ടോ????... അല്ലാ... ആ വഴിക്കു വരുമ്പോള്‍... ബുള്ളറ്റ്‌ പ്രൂഫ്‌ നിക്കറിട്ടിട്ട്‌ വരണോന്നറിയാനാ.....


കലക്കി സെനു....
:D

Senu Eapen Thomas, Poovathoor said...

കൂട്ടുക്കാരുടെ പരിഹാസങ്ങള്‍, പൊട്ടിച്ചിരികള്‍, പൊട്ടന്റെ അടി കിട്ടാഞ്ഞതിലെ സഹതാപങ്ങള്‍ അങ്ങനെ പോയി എല്ലാവരും..പക്ഷെ എനിക്ക്‌ കോച്ചിനെ ഇതു വരെ ആരും സംഘടിപ്പിച്ചില്ല.

സന്തോഷ്‌:- നന്ദി...ആദ്യത്തെ കമന്റിനു.

മനോജേ:- രസിച്ചു വായിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം. പിന്നെ മനോജ്‌ അസൂയയുടെ പര്യായമാണെന്ന് ഞാന്‍ വിചാരിച്ചില്ല. AK-47 വെച്ച്‌ തലങ്ങും, വിലങ്ങും പെരുമാറിയാല്‍ മാത്രം പോര..ഒരു ടാര്‍ജറ്റ്‌ വേണം... നമ്മള്‍ക്ക്‌ ലണ്ടനില്‍ അടുത്ത ഓലിമ്പിക്സില്‍ കാണാം.

ലതി:- വന്നതിനു, ആശംസിച്ചതിനു നന്ദി... ഒപ്പം വീണ്ടും വരണേ!!!

ചാണ്ടി:- ഓണത്തിനിടയിലാ കേക്ക്‌ കച്ചവടം. ഇവിടെ വലിയ കാര്യം പറയുമ്പോഴാ അവന്‍ കോഴിക്കറിയും കൊണ്ടിരിക്കുന്നു...കണ്ണില്‍ കോഴിക്കറി ഒഴിക്കും..പറഞ്ഞേക്കാം.

മാണിക്യം:- കുഞ്ഞാഞ്ഞ തിര്യോണത്തിന്റെ മൂഡിലാണെല്ലോ...പൊടിയാടിയില്‍ വെടി പൊട്ടിയപ്പോള്‍ കോഴിക്കറി, പൊട്ടന്റെ ചന്തി...പക്ഷെ അങ്ങ്‌ ചൈനയില്‍ വെടി പൊട്ടിയപ്പോള്‍ സ്വര്‍ണ്ണം...അതാ എന്റെ ദുഖം...

ശ്രീവല്ലഭാ:- സന്തോഷം..ഒത്തിരി നാളായല്ലോ കണ്ടിട്ട്‌...

ചെറിയാന്‍:- എന്റെ ചെറിയാച്ചാ:- പേടിച്ചാണു കക്കൂസിലേക്ക്‌ ഓടിയത്‌...അല്ലാതെ പൊളപ്പനായിട്ടല്ല.

നവരുചിയാ:- നവരുചിയന്‍ മാത്രമെ എന്നെ തിരിച്ചറിഞ്ഞുള്ളു. പൊട്ടന്‍ മയ്യത്തായപ്പോള്‍ [15 വര്‍ഷത്തിനു ശേഷം] ഞാന്‍ ഈ കഥ പറഞ്ഞു. അങ്ങനെ ഞാന്‍ ഈ കേസില്‍ മാപ്പു സാക്ഷിയായി.

കുഞ്ഞന്‍:- ഇപ്പോഴും പൊട്ടനെ ഓര്‍ത്ത്‌ കരയുന്നു. ഈ പാവം എന്നെയോര്‍ത്ത്‌ ഇന്‍ഡ്യയെ ഓര്‍ത്ത്‌ ആരും കരയാനില്ലേ. മേരാ ഭാരത്‌ മഹാന്‍ ഹെ!

സുല്‍:- കിംഗ്‌ ഫിഷറില്‍ ഇരുന്ന് ഉന്നം പിടിച്ച ഒരു മന്ത്രി താഴെ പോയ കഥ അറിയാമല്ലോ? എഴുത്ത്‌ ക്ഷ പിടിച്ചുവെന്ന് അറിഞ്ഞതില്‍ സന്തോഷം. വീണ്ടും വരണം. വായിക്കണം.

കൃഷേ:- ഈശ്വരാ....4 വയസ്സുകാരന്റെ പുത്തിയും...40 വയസ്സുകാരന്റെ ശക്തിയും ആയിരുന്നു ആ പൊട്ടനു. എന്നെ അന്ന് കണ്ടിരുന്നെങ്കില്‍ R.I.P എന്ന ബോര്‍ഡ്‌ എന്റെ നെഞ്ചത്ത്‌ കണ്ടേനെ മാഷെ...[ആ ബ്യാ ബ്യാ ശബ്ദം വരുന്നത്‌ വായില്‍ കൂടി ആയിരിക്കില്ല കേട്ടോ....]

ലീനാ:- നന്നയി വിവരിച്ചതല്ല. അങ്ങനെ തന്നെയാ നടന്നത്‌. ഇനി വരണം. വായിക്കണം. കമന്റണം.

കടവന്‍ said...

വെടിക്കഥ രസകരമായി..kingfisher..kingfisher

Sherlock said...

ആ പൊട്ടനു നേരെയുള്ള പ്രയോഗം കുറച്ചു മൃഗീയവും പൈശാചികവുമായി പോയി :)

അശോക് കർത്താ said...

(((((((റ്റോ...റ്റോ....ശ്`....ശ്.....))))

KUTTAN GOPURATHINKAL said...

കൊള്ളേണ്ടിടത്ത് കൊണ്ടാല്‍ ഹിറ്റ്ലറും “അമ്മേ“ എന്ന് വിളിയ്ക്കും എന്നാരാ, വി കെ എന്‍ ആണോ പറഞ്ഞത് ?
രചനയുടെ ക്രാഫ്റ്റും, വാക്കുകളുടെ പ്രയോഗവും പെരുത്തിഷ്ടമായി..
ആശംസകള്‍, വായിക്കാന്‍ ക്ഷണിച്ചതിന് നന്ദിയും..

കുറുമാന്‍ said...

വാളെടുത്തവന്‍ വെളിച്ചപ്പാട് എന്നത് പോലെ തോക്കെടുത്തവന്‍ അഭിനവ് ബിന്ദ്ര എന്നാകുമെന്ന് കരുതിയോ സേനൂ :)

എന്നാലും ആ പൊട്ടന്റെ റിയറൈലന്റില്‍ പൂശിയത് ഇത്തിരി കടന്നു പോയി :)

കുറുമാന്‍ said...

വാളെടുത്തവന്‍ വെളിച്ചപ്പാട് എന്നത് പോലെ തോക്കെടുത്തവന്‍ അഭിനവ് ബിന്ദ്ര എന്നാകുമെന്ന് കരുതിയോ സേനൂ :)

എന്നാലും ആ പൊട്ടന്റെ റിയറൈലന്റില്‍ പൂശിയത് ഇത്തിരി കടന്നു പോയി :)

Jubin Jacob Kochupurackan said...

ഇന്ത്യയില്‍ പണ്ടും വെടിക്കാരുണ്ടായിരുന്നു...പക്ഷേ അവര്‍ വെടിവെച്ചു പഠിച്ചത് മുട്ടയിടുന്ന കോഴിയുടെ നെഞ്ചത്തും പാലുകൊണ്ടുവരുന്ന പൊട്ടന്റെ ഡിക്കിയിലുമൊക്കെയായിപ്പോയി...ങ്ഹാ...എന്നാ ചെയ്യാനാ....

Anonymous said...

സെനു, ചന്തിയോടുള്ള ആഭിമുഖ്യം ഇപ്പ്‌ഴുമുണ്ടോ ആവോ? അല്ല, ഇനി കാണുമ്പോള്‍ സൂക്ഷിക്കണമല്ലോ!!

Jubin Jacob Kochupurackan said...

അയ്യേ...രാജേഷേട്ടാ...എന്താ ഈ പറേണേ...
സെനുച്ചായന്‍ കോയിക്കോട്ടുകാരനും മറ്റുമല്ല...
ശ്ശ്യെ... മോസം മോസം...

Senu Eapen Thomas, Poovathoor said...

ലോകത്തിന്റെ സകലയിടത്തുമുള്ള മലയാളികളെന്നാ പൊട്ടന്റെ പക്ഷത്താണോ? ആ പൊട്ടന്‍ ഏതാണ്ട്‌ 20-25 കൊല്ലം മുന്‍പ്‌ മയ്യത്തായി. അതു കൊണ്ടല്ലേ ഞാന്‍ ഇത്ര ധൈര്യമായി ബ്ലോഗിയത്‌....ഞാനാരാ മോന്‍...

നിന്റെ ശിഷ്യഗണങ്ങള്‍:- എന്റെ ദൈവമേ!!! ഈയ്യുള്ളവനെ ഉടലോടെ എടുത്തോണെ? എനിക്കും ശിഷ്യഗണങ്ങളോ? എവിടുന്ന്? ഏങ്ങനെ? ഒരു പിടി ഉത്തരം കിട്ടാത്ത്‌ ക്വസ്റ്റ്യന്‍സ്‌ ബാക്കി. മുട്ട കിട്ടുന്ന കോഴിയല്ലായിരുന്നു ശിഷ്യന്മാരെ എന്റെ ടാര്‍ജറ്റ്‌....ആ പൂവന്‍ കോഴി. അവന്‍ വളരെ വിദഗ്ദമായി മറ്റു 'കോഴികളെ' പോലെ പീഡിപ്പിച്ചിട്ടും വളരെ കൂളായി രക്ഷപ്പെട്ടു...അതും എന്റെ ഗണ്‍ പോയിന്റില്‍ നിന്നും.

സാജോ:- മറവത്തൂര്‍ കനവല്ല ഇത്‌. ഇത്‌ സാക്ഷാല്‍ പൊടിയാടി സത്യം. പൊട്ടനോട്‌ ചോദിച്ചാല്‍ പൊട്ടന്‍ പറയും ഇത്‌ ഞെരിപ്പന്‍ അല്ലായിരുന്നു...പെയിന്‍ഫുള്‍ ആയിരുന്നൂന്ന്. അത്‌ ആ മുഖഭാവത്തില്‍ നിന്ന് അന്നേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.

പിന്‍:- ഇനിയുള്ള ലക്ഷ്യം ഓളിമ്പിക്സ്‌ സ്വര്‍ണ്ണം. പ്രാര്‍ത്ഥിക്കണേ!!!

സ്മിതേ:- പുളിക്കും..അസൂയ....മൃഗയാ വാറുണ്ണിയേ..മൃഗയാ വാറുണ്ണിക്ക്‌ ഗ്ലാമറില്ല..എനിക്ക്‌ ഒടുക്കത്തെ ഗ്ലാമറാ.. .കോഴി...പൊട്ടന്റെ ചന്തി...ഇതൊക്കെയെന്നാ കുറഞ്ഞ ടാര്‍ജറ്റാണോ? ഒളിംബിക്സില്‍ സ്വര്‍ണ്ണം..അതു മാത്രമാണു ഇനി എന്റെ ടാര്‍ജറ്റ്‌. ഠോ..ഠോ..

സരിജ:- എന്തെല്ലാമാ നമ്മുടെ നാട്ടില്‍ കണ്ട്‌ പിടിക്കുന്നത്‌. സരിജ നാട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള മടി കൊണ്ട്‌ വന്നു. എന്നിട്ട്‌ മടി, ജോലി ചെയ്ത്‌ തുടങ്ങിയോ? [തമാശ]

കുറ്റ്യാടിക്കാരാ:- നന്ദി കേട്ടോ. പൊട്ടന്റെ പേരില്‍ ഇത്രയും ആര്‍മാദിച്ചതിനു നന്ദി

ചുള്ളാ:- പൊട്ടനു സൈക്കിള്‍ ചവിട്ടാന്‍ അറിയില്ലായിരുന്നു. അതു കൊണ്ട്‌ പൊട്ടന്‍ എന്നും നടരാജനായിരുന്നു. പൈശാചികവും, ക്രൂരവുമായ വിനോദങ്ങള്‍ നിര്‍ത്തി. ഇനി ഓളിമ്പിക്സ്‌ ആണു ലക്ഷ്യം.

കാന്താരിക്കുട്ടി:- കൃത്യ സമയത്ത്‌ തന്നെയാ എത്തിയത്‌. തൃശ്ശൂര്‍ പൂരം നടത്താന്‍ എന്നെ കിട്ടിയിട്ട്‌ വേണ്ടെ....പൂരം നടത്താന്‍ എനിക്ക്‌ ഒരു ചന്തി കിട്ടി. അത്ര തന്നെ. ഠോ! ഠോ!!! ഞാനങ്ങ്‌ പൊട്ടിച്ചു.

റ്റിന്‍റ്റു:- നിക്കര്‍ ഇന്നു വരെ ഇടാത്ത ടിന്‍റ്റു വെറുതെ ബുള്ളറ്റ്‌ പ്രൂഫ്‌ ഒക്കെ ഇട്ട്‌ റിസ്ക്ക്‌ എടുക്കണോ?

കടവാ:- ബിയറിന്റെ പേരല്ല ഞാന്‍ പറഞ്ഞത്‌....വന്നതിനു, കമന്റിയതിനു എല്ലാം നന്ദി. വീണ്ടും വരണേ...

അനൂപേ:- താങ്ക്സ്‌..വന്നതിനു...വായിച്ചതിനു.

ജിഹേഷേ:- വേണ്ട..വേണ്ട എന്നെ വയലന്റാക്കല്ലേ...എവിടെ എന്റെ തോക്ക്‌?

കര്‍ത്താ ചേട്ടാ:- നല്ലൊരു തല ടാര്‍ജറ്റായി കണ്ടു. അതാണോ കാറ്റിന്റെ ഒച്ചയില്‍ ഓടിയത്‌? എന്താ സത്യത്തില്‍ സംഭവിച്ചത്‌?

എനിക്കും ഒരു കോച്ചുണ്ടായിരുന്നെങ്കില്‍.
എന്തു ഞാന്‍ ചെയ്യും...എന്തു ഞാന്‍ ചെയ്യും..
സ്വര്‍ണ്ണമെന്നോ, വെള്ളിയെന്നോ, ....ഇതാണു ഇപ്പോള്‍ എന്റെ ഇഷ്ടപ്പെട്ട മൂളിപ്പാട്ട്‌.

അനില്‍@ബ്ലോഗ് // anil said...

:)

കാട്ടുപൂച്ച said...

ദേ ഒരുകാര്യം പറഞ്ഞേക്കാം കഥയായാലും കാര്യമായാലും കാട്ടില്`കയറി വെടിവെച്ചാച്ചാല് വിവരമറിയും. പിന്നെ പിറകിലെ വെടി...ചൊട്ടയിലെ ശീലം ചുടലവരെ.:)

saju john said...

ഇതു ശരിക്കും അപ്പന്റെ മോൻ തന്നെ.....ആ വെടിവെയ്പ്പിൽ അല്ല....

മറിച്ച് അക്ഷരങ്ങളെ വെടിച്ചില്ല് പോലെ പ്രയോഗിച്ച് ഈ ബൂലോകം മുഴുവൻ ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന ഈ “വേട്ടകാരനു” അഭിനന്ദനങ്ങൾ.

ആദര്‍ശ്║Adarsh said...

ചേട്ടോ ,പറ്റിയ ഒരു കോച്ചുണ്ട്.."പവനായി.."പക്ഷെ എന്താ ചെയ്യാ?ആ ദാസനും വിജയനും ചേര്‍ന്ന് തള്ളിയിട്ടു കൊന്നില്ലേ?
...എന്തായാലും കലക്കി കേട്ടോ.......

Babu Kalyanam said...

"ലക്ഷ്യ സ്ഥാനത്ത്‌ വെടി കൊണ്ടാല്‍ കക്കൂസ്സില്‍ പോകാന്‍ തോന്നുമെന്ന സത്യം!!!!"

:-))

ശ്രീ said...

ഒരു കോച്ചില്ലാതെ തന്നെ ഇത്രയൊക്കെ ഒപ്പിച്ചില്ലേ? പൊടിയാടിക്കാരുടെ ഭാഗ്യം...

Senu Eapen Thomas, Poovathoor said...

ഗോപുരത്തെ കുട്ടാ:- ഹിറ്റ്‌ലറും വിളിക്കും അമ്മേന്ന്...ബട്ട്‌.ബട്ട്‌സിനു വെടി കൊണ്ടിട്ടും പൊട്ടന്‍ ബ്യേ, ബ്യേ തന്നെ. അതില്‍ കൂടുതല്‍ അമ്മേ ഞാനാ വിളിച്ചത്‌....ആ കക്കൂസ്സില്‍ നിന്ന്...

കുറുമാനേ:- തോക്കെടുത്തത്‌ മാത്രമല്ല. കിറുകൃത്യമായി തന്നെയല്ലേ ഞാന്‍ പൊട്ടിച്ചത്‌...പൊട്ടന്റെ റിയറെയിലന്റില്‍ തന്നെ. പക്ഷെ എന്റെ ടാര്‍ജറ്റ്‌ പാല്‍പാത്രമായിരുന്നു താനും....അതിരിക്കട്ടെ എന്റെ കോച്ചിന്റെ കാര്യം...

ജുബിനേ:- എന്നെ വെറുമൊരു വെടിക്കാരനാക്കേണ്ടായിരുന്നു. എന്നാലും എന്റെ ആ ഉന്നം തെറ്റാതെയുള്ള ആ വെടി...അതിനൊരു കണ്‍ഗ്രാറ്റസ്‌ പറയാഞ്ഞതില്‍ എനിക്ക്‌ വിഷമമുണ്ട്‌. പിന്നെ ഏതായാലും ആ രാജേഷിനോട്‌ എനിക്ക്‌ വേണ്ടി മറുപടി പറഞ്ഞതിനു വലിയ താങ്ക്‌ യു. ഞാന്‍ പൊടിയാടിക്കാരനാ...കോയിക്കോട്ടല്ല.

രാജേഷേ:- ചന്തിയല്ല എന്റെ ടാര്‍ജറ്റ്‌. ടാര്‍ജറ്റ്‌ മാറി മാറി വരും. ഇനി ഒളിമ്പിക്സ്‌ മെഡലിനോട്‌ മാത്രം ആഭിമുഖ്യം...അപ്പോ എല്ലാം മനസ്സിലായല്ലോ....നോ ഡവുട്ട്‌സേ!!!...

അനിലേ:- വന്നതിനു, കമന്റിയതിനു എല്ലാം നന്രി.

കാട്ടുപൂച്ചേ:- കളിക്കല്ലേ, എന്നെ വയലന്റാക്കല്ലേ... പൂച്ചക്കെന്നാ വെടി വെയ്ക്കുന്നിടത്ത്‌ കാര്യം? മ്യാവൂൂൂ. വന്നതിനു..ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതിനു താങ്ക്സ്‌. വീണ്ടും കാട്ടിന്നെറങ്ങി വായിക്കണേ....

സജുവേ:- വായിച്ചിട്ട്‌ ഉടനെ ഫോണ്‍ എടുത്ത്‌ എന്നെ വിളിച്ച്‌ അഭിനന്ദിച്ച സുഹൃത്ത്‌. പക്ഷെ "ഈ പേരു" ഒന്ന് മാറ്റണേ!!!സജുവിന്റെ സ്നേഹത്തിന്റെ മുന്‍പില്‍ ഇതാ ഞാന്‍ ആകാശത്തേക്ക്‌ 2 റൗണ്ട്‌ വെടി വെയ്ക്കുന്നു.

ആദര്‍ശ്‌:- ഓ!!! പവനായി എന്നേ ശവമായി. മറ്റു വല്ലവരും ആ ഡയറക്ടറിയില്‍..ഒന്ന് നോക്കിക്കെ...പ്ലീസ്‌...

ബാബുജി:- ന്യൂട്ടന്റെ തത്വം പോലെ. എന്തെല്ലാം സത്യങ്ങള്‍...ഓഹ്‌ എന്റെ ചെറു പ്രായത്തിലെ ഞാന്‍ ഒരു പ്രസ്ഥാനമായത്‌ എന്റെ തെറ്റാണോ.?

ശ്രീയേ:- തണുപ്പാകുമ്പോള്‍ ഇപ്പോള്‍ കോച്ചും.. സത്യം തന്നെ...സ്കോച്ചില്ലാതെയാണു ഞാനിതൊക്കെ ഒപ്പിച്ചത്‌. എല്ലാം അവിടുത്തെ ദയ. ഭഗവാന്‍ തേരി മായ.

ആകാശത്തേക്ക്‌ നിങ്ങളുടെ എല്ലാം അനുവാദത്തോടെ 2 റൗണ്ട്‌ വെടി കൂടീ...തലയില്‍ തേങ്ങാ വീണാല്‍ ഞാന്‍ ഉത്തരവാദിയല്ല കേട്ടോ.....

ഠോ!!! ഠോ!!! [എക്കോ] [എക്കോ]

P Das said...

:)

chandramohan said...

hi senu,

nalla narration.. chirichu chirichu oru paruvam aayi.... iniyum ezhuthuka...all the best

Unknown said...

എന്‍റെ senu ചെറുപ്പത്തിലെ മുതലേ വെടിവെപ്പ് ഉള്ള കാരിയം എനിക്കെ അറിയില്ലിരുന്നു.. ഇപ്പോഴും വെടിവെപ്പ് തുടരുനുണ്ടോ..?

Pongummoodan said...

പണ്ടേ, മനസ്സ് നിറയെ ‘വെടിവെക്കണം‘ എന്ന ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ ല്ലേ? കള്ളന്‍!

Appu Adyakshari said...

സേനൂ,
വളരെ രസിച്ചു വായിച്ചു.
എഴുത്തുസ്റ്റൈല്‍ ആകെ മാറിയിട്ടുണ്ടല്ലോ. അങ്ങനെ എഴുതിത്തെളിയട്ടെ. !!

അഭിനന്ദനങ്ങള്‍!!

Anonymous said...

manasurrapicch munnil nilkan eniyonnu pedikkum eppozhanu thokk edukkunnathenn parayan okkillallo?

Dr.Biji Anie Thomas said...

ഹ ഹ... ഒരു അഭിനവ് ഭിന്ദ്രനെ നഷ്ടമായീലോ ഞങ്ങള്‍ നാട്ടുകാര്‍ക്ക്, എന്നാലും ഇത്ര മിടുക്കന്‍ ‘വെടിയടിക്കല്‍’ കാരനെ കിട്ടിയതില്‍ അഭിമാനമുണ്ടേ സെനൂ.. ഠോ...(ചുമ്മാ)

സെനൂന്റെ എഴുത്തു വായിച്ചാല്‍ സ്മയം പോണതറീല്ലാ,കേട്ടോ..ചിരിപ്പിച്ചു ഒരു പരുവമാക്കീ...

Senu Eapen Thomas, Poovathoor said...

ബ്ലോഗ്‌ വായിച്ചതല്ലാതെ ആരും എനിക്ക്‌ ഇതു വരെ ഒരു കോച്ചിനെ തന്നില്ല. സ്പോണ്‍സര്‍ഷിപ്പ്‌ ഏറ്റില്ല..

ചക്കരെ:- കുത്തിനും, കോമായ്ക്കും താങ്ക്സ്‌. ഇനിയും വരണേ!!!

ചന്ദ്രാ:- സോറി. ഇത്രയും ചിരിക്കേണ്ടിയിരുന്നില്ല...ഇനി വരണേ....

സാം:- ഞാന്‍ തിരുവല്ലായില്‍ എന്റെ പ്രകടനങ്ങള്‍ കാഴ്‌ച്ച വെച്ചിട്ടില്ല. ഹോ ഞാന്‍ എന്തെങ്കിലും കാഴ്‌ച്ച വെച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക്‌ ഒന്നും ഷൈന്‍ ചെയ്യാന്‍ അവസരം കിട്ടുമായിരുന്നില്ല. ഠോ!!! ഠോ!!! ശബ്ദം കേട്ടില്ലേ..അങ്ങ്‌ യു.എസ്സിലും..

പൊങ്ങുമ്മൂടാ:- കണ്ടോ കണ്ടോ...ഒരു മലയാളി ഷൈന്‍ ചെയ്യുന്നത്‌ കാണാന്‍ ഇവിടെ ആര്‍ക്കും താത്പര്യമില്ല. എന്തു ചെയ്യാം. ഞാന്‍ കള്ളനെങ്കില്‍ അഭിനവ്‌ ആരാ??? പറ. അത്‌ അറിഞ്ഞിട്ട്‌ വേണം അഭിനവിന്റെ അപ്പനു പങ്ങുമ്മൂടന്റെ അഡ്രസ്സ്‌ കൊടുക്കാന്‍..

അപ്പു:- എഴുതി എഴുതി അ, ആ ഇ, ഈ ഇപ്പോള്‍ തെറ്റാതെ എഴുതാന്‍ പഠിച്ചു. അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി.

റ്റീനാ:- എത്ര കുടുംബ യോഗങ്ങള്‍ക്കു നമ്മള്‍ കണ്ടിട്ടുണ്ട്‌..നല്ല ടാര്‍ജറ്റ്‌ കണ്ടാലേ എനിക്ക്‌ വെടി വെയ്ക്കാന്‍ ഒരു 'ഇതു' കിട്ടൂ. ഇത്‌ കിട്ടാഞ്ഞതു കൊണ്ട്‌ നിങ്ങളൊക്കെ രക്ഷപ്പെട്ടു.

ഡോകടറേ:- കുറെ നാളായല്ലോ കണ്ടിട്ട്‌? ഞാന്‍ മിടുക്കനാണെന്ന ജാഡ എനിക്ക്‌ ഇല്ല. പാവം...പക്ഷെ തോക്ക്‌ കണ്ടാല്‍, നല്ല ടാര്‍ജറ്റ്‌ കണ്ടാല്‍ ഞാന്‍ വയലന്റാകും. ഒരു നല്ല കോച്ച്‌...സ്പോണ്‍സര്‍ഷിപ്പ്‌..ഇതില്‍ ഏതാ ഡോകടര്‍ ഏല്‍ക്കുന്നത്‌?

പഴമ്പുരാണംസ്‌.

ബഷീർ said...

ഒരു അഭിനവ ബിന്ദ്രന്‍ വാലയെ ഇന്ത്യയ്ക്ക്‌ നഷ്ടപ്പെട്ടതില്‍ ആദ്യമായി അനുശോചനം രേഖപ്പെടുത്തുന്നു. (നാട്ടുകാരുടെ ഭാഗ്യം-ആത്മഗതം )


എന്നാലും ആ പൊട്ടന്റെ ചന്തിയ്ക്കിട്ട്‌ വേണമായിരുന്നോ വെടി..

എഴുത്തിന്റെ ശൈലി കലക്കി.. പക്ഷെ ഈ സ്വഭാവം അതത്ര ശരിയല്ല senu.

sureshthannickelraghavan said...

പക്ഷെ എനിക്ക്‌ കൃത്യമായ കോച്ചിംഗ്‌ ഉണ്ടായിരുന്നെങ്കില്‍... പണ്ടെ, ഇന്‍ഡ്യയിലേക്ക്‌, എന്റെ പൊടിയാടിയിലേക്ക്‌ ഞാന്‍ ഒരു സ്വര്‍ണ്ണം നേടിയേനെ. ആ ചന്തിയില്‍ വെടി കൊണ്ട പൊട്ടനാണ സത്യം.... mu..thoor kazhiyanam senu, podiyadilekkoru gold kittanel.

മേഘാ റോസ് said...
This comment has been removed by the author.
MaAtToOsS said...

വളരെ നന്നായി..ഞാന്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി..എന്തായാലും സംഭവം കന്മുന്പിലൂടെ നടക്കുന്നതായി ഒരു തോന്നല്‍ ഉണ്ടായിരുന്നു ..ആ പൊട്ടനെ അത്രയ്ക്ക് അങ്ങ് ....വേണ്ടായിരുന്നു

MaAtToOsS said...

വളരെ നന്നായി..ഞാന്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി..എന്തായാലും സംഭവം കന്മുന്പിലൂടെ നടക്കുന്നതായി ഒരു തോന്നല്‍ ഉണ്ടായിരുന്നു ..ആ പൊട്ടനെ അത്രയ്ക്ക് അങ്ങ് ....വേണ്ടായിരുന്നു

abinshafy said...

super aayitundu..Vedi Kondaal Appo Kakoosil Pokanam Allae...HaHaha..That's I like Very Much...

Unknown said...

പൊട്ടന്‍റെ ചന്തിക്ക് വെടിപ്പോട്ടിച്ചത് കേട്ടപ്പോള്‍ മറവത്തൂര്‍കനവില്‍ ശ്രീനിവാസന്‍റെ ചന്തിക്ക് ഇത്പോലെ ഒരുപോട്ടിക്കു പൊട്ടിക്കുന്നുണ്ട് പൊട്ടനായതുകൊണ്ട് ഒന്നുംപറഞ്ഞില്ല അല്ലെങ്കില്‍ അവനും ശ്രീനിവാസന്‍റെ കൂട്ട്
മാമാ കുണ്ടിയില്‍ ഗുണ്ടുരിക്കിതെ എന്നുപറഞേനെ