Tuesday 15 April 2008

ചാമ്പ്യന്‍ മറിയ

ഞങ്ങളുടെ പൊടിയാടിയെന്ന കുഞ്ഞ്‌ ഗ്രാമത്തിലെ ഒരു പ്രധാന വനിതാ രത്നമായിരുന്നു മറിയ ചേടത്തി. എന്റെ കുഞ്ഞു വയസ്സില്‍ മറിയ ചേടത്തിയെ കണ്ടു കിട്ടുകയെന്നത്‌ തന്നെ വളരെ വിഷമമുള്ള കാര്യമായിരുന്നു. പൊടിയാടിയെന്ന ഇട്ടാ വട്ട സ്ഥലത്തെ ഒരു അറിയപ്പെടുന്ന 'ഗൈനക്കോളജിസ്റ്റ്‌' ആയിരുന്നു ടി മറിയ ചേടത്തി. പ്രസവം, പേറ്റ്‌ കുളി, ശിശു പരിചരണം എന്നിവ പാക്കേജ്‌ ആയി എടുത്തിരുന്നതിനാലാണു മറിയ ചേടത്തി ഒരു തിരക്കുള്ള വനിതയായി മാറാന്‍ കാരണം. എത്ര കുഴപ്പം പിടിച്ച കേസ്‌ ആണെങ്കിലും ഈ മറിയ ചെന്നാല്‍ പുള്ള തനിയെ വെളിയില്‍ വരും എന്ന മറിയയുടെ തന്നെ പരസ്യ വാചകവും കൂടി ആയപ്പോള്‍, മറിയ ചേടത്തി ജനക്കോടികളുടെ വിശ്വസ്ത സ്ഥാപനമായി മാറി. ആശുപത്രികള്‍ കൂണുകള്‍ പോലെ മുളച്ചതോടെ മറിയ ചേടത്തിക്കും തിരിച്ചടിയായി. എന്നാലും മറിയ ചേടത്തി വീട്ടില്‍ അടങ്ങി ഇരിക്കില്ല. പഞ്ചായത്തിലെ ഒരോ ഗര്‍ഭ ഭവനവും കയറി ഇറങ്ങി, ഗര്‍ഭിണികള്‍ക്ക്‌ സൗജന്യ ഉപദേശങ്ങളും കൊടുത്ത്‌ പോന്നു.

പ്രായം കൂടി വന്നതോടെ മറിയ ചേടത്തിയെയും രോഗങ്ങള്‍ പിടി കൂടി. കോഴിയിറച്ചി കഴിച്ചാല്‍ അര്‍ശസ്സ്‌, വാവ്‌ അടുത്താല്‍ വലിവ്‌, മഴയും, തണുപ്പും തുടങ്ങിയാല്‍ വാതം, ശരീര വേദന എല്ലാം കൂടി ചേടത്തിയെ ചക്ക കുഴയ്ക്കും പോലെ കുഴച്ചു. മക്കള്‍ ഒക്കെ വലിയ ഉദ്യോഗസ്ഥരായപ്പോള്‍ അമ്മ അങ്ങനെ വീട്‌ തെണ്ടാന്‍ പോകേണ്ട എന്ന് പറഞ്ഞ്‌ ചേടത്തിയെ വീട്ടുതടങ്കിലിലാക്കി. എന്നാലും മറിയചേടത്തിക്കു 4 പീപ്പിള്‍സിനെ കണ്ടില്ലായെങ്കില്‍ ഉറക്കം വരാത്ത കാരണം, ചേടത്തി ജനാലയില്‍ കൂടിയും, മതിലിന്റെ അടുത്ത്‌, എത്തി കുത്തി നിന്നും ജനസമ്പര്‍ക്ക പരിപാടികള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. അധികം വൈകാതെ മറിയ ചേടത്തി കിടപ്പിലായി. ക്ഷീണം കൂടിയ കാരണം മക്കള്‍ ചേടത്തിയെ ഹോസ്പിറ്റലില്‍ കൊണ്ടു പോയി. കുറച്ച്‌ ദിവസം കഴിഞ്ഞ്‌ ചേടത്തി വീട്ടില്‍ തിരികെ വരികയും ചെയ്തു.

അങ്ങനെ ഇരിക്കെ ഒരു വൈകുന്നേര സമയം, വീട്ടീല്‍ വയ്യാതെ തളര്‍ന്നിരുന്ന നമ്മുടെ ഈ ചേടത്തി, ബഹിരാകാശത്തേക്ക്‌ അയച്ച റോക്കറ്റ്‌ പോലെ പാഞ്ഞ്‌ വന്ന്, ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള പമ്പാ നദിയിലേക്കു, നമ്മുടെ അഞ്ജു ബോബി ജോര്‍ജ്ജ്‌ ചാടിയതിലും ദൂരേക്കു ചാടി റെക്കോര്‍ഡിട്ടു. അവിടെ കുളിച്ചു കൊണ്ടിരുന്ന കുഞ്ഞുകുട്ടിപരാധീനങ്ങള്‍, ചേടത്തിയുടെ ഈ അത്ഭുത പ്രകടനം കണ്ടു പകച്ചു നിന്നു. ചേടത്തി വല്ല ഉത്തേജക മരുന്നും കഴിച്ചോയെന്ന് സഹകുളിക്കാര്‍ തിരക്കിയെങ്കിലും, എന്റയ്യോ, എന്റയ്യോ എന്ന് നിലവിളിച്ച്‌ കൊണ്ട്‌ അങ്ങോട്ടും, ഇങ്ങോട്ടും ചേടത്തി നീന്തി കൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ചേടത്തി വെള്ളത്തില്‍ നിന്നും കയറാഞ്ഞതിനെ തുടര്‍ന്ന് ചേടത്തിയുടെ മരുമകളെ വിവരമറിയിക്കാന്‍ 2 പേര്‍ പാഞ്ഞു. മരുമകള്‍ വന്ന് പല തവണ കരയ്ക്കു കയറാന്‍ പല രീതിയില്‍ പറഞ്ഞുവെങ്കിലും , മദം പൊട്ടിയ ആന വെള്ളത്തില്‍ കിടന്ന് മറിയുമ്പോലെ ചേടത്തി മറിഞ്ഞു കൊണ്ടിരുന്നു. അവസാനം മരുമകളുടെ ദയനീയമായ ആവശ്യം കണക്കിലെടുത്ത്‌ 4-5 ആളുകള്‍ കൂടി ചേടത്തിയെ ആറ്റില്‍ നിന്നും പൊക്കി.... പിന്നെ ഒട്ടും സമയം കളയാതെ ഹോസ്പിറ്റലിലേക്ക്‌... ഏറെ നേരത്തെ കരച്ചില്‍ കാരണം ചേടത്തിയുടെ സൗണ്ട്‌ സിസ്റ്റം ഏറെ കുറെ വീക്കായി. പഴയ കാസറ്റ്‌ വലിഞ്ഞ്‌ പാട്ട്‌ കേട്ടാല്‍ എങ്ങനെയിരിക്കും അതേ രീതിയിലായി ചേടത്തിയുടെ കരച്ചിലും..

ഡോകടറന്മാര്‍ വന്നു ചേടത്തിയെ പരിശോധിച്ചു. ചേടത്തി ഡോകറ്ററിനോട്‌ പറഞ്ഞു- എന്റെ ഡോക്ടറേ, കഴിഞ്ഞ തവണ ഞാന്‍ ഇവിടെ അഡ്മിറ്റ്‌ ആയപ്പോള്‍ ഡോക്ടര്‍ കുറിച്ചു തന്ന ആ അര്‍ശസ്സിന്റെ മരുന്ന് ഞാന്‍ പുരട്ടി.. ഓഹ്‌ എന്റമ്മോ... അന്നരം തുടങ്ങിയ നീറ്റലും പുകച്ചിലുമാ... പിന്നെ രക്തം പോക്കും തുടങ്ങി. സഹിക്കാന്‍ വയ്യാഞ്ഞിട്ടാണു ഞാന്‍ ആറ്റില്‍ ചാടിയത്‌. ഡോക്ടര്‍ ചേടത്തിയുടെ പരാതി കേട്ട്‌ പരുങ്ങി. ദൈവമേ!!! ഇതു കുരിശാകുമോ?? ഡോക്ടര്‍ വിശദമായി പരിശോധിച്ചു. അവസാനം ചേടത്തിയുടെ മകന്‍, അമ്മ ഉപയോഗിക്കുന്ന മരുന്നെല്ലാം കൊണ്ടു വന്നു.

ദേഹത്തു വേദനയ്ക്കു പുരട്ടാന്‍ ചേടത്തിയുടെ മകന്‍ കൊണ്ട്‌ കൊടുത്ത മൂവും (MOOV), അര്‍ശസ്സിനു ഡോക്ടര്‍ കുറിച്ചു കൊടുത്ത മരുന്നും മാറി പോയി. രണ്ടും റ്റ്യൂബില്‍ ഉള്ള മരുന്ന് ആയിരുന്നതിനാല്‍ ചേടത്തി അര്‍ശസ്സിനു, മൂവ്‌ എടുത്ത്‌ അസ്ഥാനത്ത്‌ പുരട്ടിയിട്ടാണു ഈ പ്രകടനം അത്രയും കാഴ്ച്ച വെച്ചത്‌. കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ മാത്രമാണു ഡോക്ടറിന്റെ ശ്വാസം നേരെ വീണത്‌ തന്നെ.

ഏതായാലും ദേഹത്ത്‌ വേദനയ്ക്കുള്ള മൂവ്‌ പുരട്ടി ചേടത്തി കുറച്ചു ദിവസത്തേക്ക്‌ മൂവേ ആയില്ലായെന്നത്‌ മറ്റൊരു സത്യം.

ഇനി മറ്റൊരു സ്വകാര്യം. നമ്മുടെ ഹൈ ജമ്പ്‌, ലോങ്ങ്‌ ജമ്പ്‌, ഓട്ടം മുതലായ ഇനങ്ങളില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന കായിക പ്രതിഭകള്‍ക്ക്‌ ഈ മരുന്ന് പരീക്ഷിക്കാം.. ഉത്തേജക മരുന്ന് പോലെ ഇതു രാസ പരിശോധനയില്‍ കൂടി പോലും കണ്ടു പിടിക്കാന്‍ കഴിയുകയുമില്ലായെന്നതാണു ഇതിന്റെ സവിശേഷത...

പിന്നെ ഇതിന്റെ പാര്‍ശ്വ ഫലങ്ങള്‍:- അതു മറിയ ചേടത്തിയോടു തന്നെ ചോദിയ്ക്കുക...

22 comments:

siva // ശിവ said...

ഹായ്‌,

വളരെ രസകരം. ഒരുപാട്‌ ഇഷ്ടമായി.

സസ്നേഹം,

ശിവ.

തോന്ന്യാസി said...

ഹഹഹ.....മൂവ് അസ്ഥാനത്ത് പുരട്ടിയ മറിയ ച്ചേച്ചിയെ ഓര്‍ത്ത് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...............

കുഞ്ഞന്‍ said...

ഹഹ..

ഈ രഹസ്യം മിയ്ക്ക കായിക താരങ്ങള്‍ക്കും അറിയാമെന്നു തോന്നുന്നു. അവരുടെ ബാഗില്‍ ഇത്തരം ട്യൂബുകള്‍ ധാരാളം കണ്ടിട്ടുണ്ട്...എന്നിട്ടും വിദേശത്തുള്ളവരോട് കിടപിടിക്കാന്‍ പറ്റുന്നില്ല. അതിനര്‍ത്ഥം അവരുടെ നാട്ടിലെ മറിയച്ചേട്ടത്തിമാര്‍ വേറെ ട്യൂബുകളായിരിക്കും ഉപയോഗിച്ചത്..!

യാരിദ്‌|~|Yarid said...

;)

Ranjith chemmad / ചെമ്മാടൻ said...

നന്നായിട്ടുണ്ട്

ശ്രീവല്ലഭന്‍. said...

ഹാ ഹാ. കൊള്ളാം ചാമ്പ്യന്‍ മറിയ. :-)

കാപ്പിലാന്‍ said...

good

ശ്രീ said...

പാവം ചേടത്തി.

Anonymous said...

Moov Kalil thadakiyapoozhathe vedanayil ezhuthiya pazhampuranam anoo.....

colourful canvas said...

kollam nannayittunde.....adhya bhagangale valaey nannyittunde....

nandakumar said...

ഹഹഹ!.. രസകരമായിരിക്കുന്നു...‘മൂവ് മറിയ’

nandakumar said...
This comment has been removed by the author.
ചേര്‍ത്തലക്കാരന്‍ said...

മൂവ് മറിയാ എന്നായിരുന്നു പറ്റിയ പേര്.


ഇതു വായിച്ചപ്പോള്‍, ഒരിക്കല്‍ എന്റെ അമ്മുമ്മ കഴുത്തുവേദനക്കു ഡീപ് ഹീ‍റ്റ് തേച്ചതു എനിക്കു ഓര്‍മ വരുന്നു. പിന്നെത്തെ കാര്യം പറയണ്ഡ ആവിശ്യമില്ലല്ലോ?????

ജെ.കുട്ടന്‍ said...

മറിയാമ്മ ചേടത്തിയുടെ വേദന underestimate ചെയ്യല്ലെ, സേനു

Anonymous said...

ഫാവം മറിയ ചേട്ടത്തി... :D :D :D

BINU SAMUEL said...

good chetta,,, othiri ishtamayi........

binu samuel

Anonymous said...

ഹ.ഹ..മറിയ ചേടത്തി കലക്കി...ആളിപ്പോഴും ജീവിച്ചിരിപ്പുണ്ടോ?

സുഗേഷ് said...

സോനുച്ചേട്ടാ‍ എന്തായാലും മറിയച്ചേടത്തി കലക്കിയിട്ടുണ്ട് മുവ് മുലം ഉണ്ടായ മറിയ ചേടത്തിയുടെ ഫ്രീഡം മൂവ്മെന്റ് എന്തായാലും നന്നായി

ഈ മറിയച്ചേടത്തി ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ എന്തായാലും സോനുചേട്ടനും പമ്പാനദിയിലേക്കൊരു ഹൈജമ്പ് വേണ്ടിവരും എന്നുതോന്നുന്നു ഹി....ഹി....

അശോക് കർത്താ said...

ടി മറിയച്ചേട്ടത്തി ഇപ്പോഴും ഉണ്ടോ? ഉണ്ടെങ്കില്‍ എന്റെ ആദരവറിയിക്കണം. കാരണം ആ അമ്മയുടെ സ്നേഹവും ലാളനയും കിട്ടി എത്ര കുഞ്ഞുങ്ങളായിരിക്കും ഈ ലോകത്തേത്ത് പിറന്ന് വീണിരിക്കുക. ഡോക്ടറുടേയും നഴ്സിന്റേയും തെറി കേള്‍ക്കാതെ എത്ര സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ കഴിഞ്ഞു. ആ കൈകള്‍ ദേവതുല്യമാണു. നമ്മെ ആദ്യമായി സ്പര്‍ശ്ശിക്കേണ്ടത് അത്തരം കൈകളാണു. അല്ലാതെ കത്തിയുമായി നില്‍ക്കുന്ന ഗ്ലൌസിട്ട കൈകള്‍ അല്ല. ആ അമ്മ അനെകരിലൂടെ ജീവിച്ചിരിക്കുന്നു. അമ്മ ഇപ്പോഴും ഉണ്ടെങ്കില്‍ അവരുടെ അനുഭവങ്ങള്‍ കുറിച്ചെടുത്ത് പുതിയൊരു ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കണം. പിറവിയിലെ സ്നേഹ വായ്പും ആനന്ദവും എല്ലാവരും അറിയട്ടെ. ഈ അമ്മയെ പരിചയപ്പെടുത്തിയതിനു നന്ദി.

Xtian said...

Karthave ....
entayalum njan ee comedy CD s kannal nirthy.... ethu mathyallo orthorthu chirikkan... really ur humour sense bhayangaramanne... aaa kochu shareerathil ethrem stock undo????? alla oru doubt aanneyyyyyy

Sathees Makkoth | Asha Revamma said...

ഹഹഹ. അസ്സലായി ഈ ചേടത്തീപുരാണം.

hi said...

നമ്മുടെ ഹൈ ജമ്പ്‌, ലോങ്ങ്‌ ജമ്പ്‌, ഓട്ടം മുതലായ ഇനങ്ങളില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന കായിക പ്രതിഭകള്‍ക്ക്‌ ഈ മരുന്ന് പരീക്ഷിക്കാം:D:D:D:D
kalakki