["ഒരു 'കഷ്ടാ'നുഭവ ആഴ്ച്ചയുടെ ഓര്‍മ്മയ്ക്ക്" എന്ന കഴിഞ്ഞ പോസ്റ്റ് വായിച്ചവര്‍ മാത്രം ക്ലൈമാക്സ് വായിയ്ക്കുക. ]
ഒരു കഷ്ടാനുഭവ കാലത്തിന്റെ ഓര്‍മ്മകള്‍ പഴമ്പുരാണത്തില്‍ വന്നത് 18 വര്‍ഷങ്ങള്‍ക്കു ശേഷമാണു. എന്നാല്‍ ഈ പോസ്റ്റ് കാരണം ചുരുളഴിയാതെ കിടന്ന ഒരു പ്രേത കഥയുടെ ക്ലൈമാക്സ് രംഗങ്ങള്‍ എനിക്ക് ഒരു സാക്ഷി അയയ്ച്ചു തന്നു. അപ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും, ' സാക്ഷിക്കെന്താ കൊമ്പുണ്ടോയെന്ന്?' ഈ സാക്ഷിക്കു കൊമ്പുണ്ട്...അപ്രിയ സത്യത്തിന്റെ കൊമ്പ്.. [ദയവായി ഇനി സി.ബി.ഐ ഡയറിക്കുറിപ്പില്‍, സേതുരാമയ്യരും, സംഘവും വരുമ്പോഴത്തെ റ്റ്യൂണിടുക...എന്നിട്ട് വായിക്കുക]
ഇനി നമ്മള്‍ക്ക് ഫ്ലാഷ് ബാക്കിലേക്ക് മടങ്ങി പോകാം.
സുഹൃത്ത് ഡൗണ്‍ലോഡ് ചെയ്യാനായി ഓടുന്നു. കക്കൂസ്സ് ശവക്കോട്ടയുടെ നടുവില്‍ ആയതിനാല്‍ ഓടുന്ന വഴിക്ക്, അവിടെ സിഗററ്റ് വലിച്ച് കൊണ്ടിരുന്ന ഒരു കൂട്ടുകാരനെയും കാവലിനായി കൂട്ടി. സുഹൃത്ത് കക്കൂസ്സില്‍ കയറി വാതിലടച്ചു...എങ്ങും നല്ല ഇരുട്ട്. കാവല്‍ നിന്ന് കൂട്ടുകാരന് അങ്ങോട്ടോ ഇങ്ങൊട്ടോ കാലനക്കിയപ്പോള്‍ എന്തിലോ തട്ടി. അന്വേഷണത്തില്‍ തന്റെ കാലു തട്ടിയത് ഒരു ടിന്നില്‍ ആണെന്ന് ബോദ്ധ്യമായി. പിന്നെ തന്റെ പേടിയകറ്റാനെന്നോണം ആ പാട്ടയില്‍ പുള്ളി തട്ടി കളിച്ച് തന്റെ പേടി ടിന്നില്‍ തീര്‍ത്തു കൊണ്ടിരുന്നു. പക്ഷെ ഇവന്റെ ഈ ടിന്നില്‍ കളി അറിയാതെ അകത്തിരുന്ന സുഹൃത്തിന്റെ ആധി ധോം ധോം ധോം..ഒരു മുറയില്‍ വന്ത് പാര്ത്തായായുടെ രീതിയില്‍ ധ്വനിച്ചു. കാവല്‍ നിന്ന സുഹൃത്തിന്റെ ഒരു വീക്ക് പോയിന്റായിരുന്നു 'എത്തി നോട്ടം'. അങ്ങനെ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ കക്കൂസ്സിന്റെ മുന്പില് താന്‍ കൂട്ടുകാരനു കാവല്‍ നില്‍ക്കുകയാണെന്ന വലിയ സത്യം മറന്ന് പുള്ളി കക്കൂസ്സിന്റെ വെന്റിലേഷനില്‍ കൂടി എത്തി നോക്കി. വെട്ടവും വെളിച്ചവും ഇല്ലാത്തതിനാലും, ഹണി ബീയുടെ റിയാക്ഷനിലും, പിടിവിട്ട് നിലത്ത് വീണു. വീഴ്ച്ചയുടെ സ്പീഡില്‍ ഒരു കൈ തട്ടിയത് കക്കൂസ്സിന്റെ ഇരുമ്പ് വാതിലില്‍ തട്ടി. അപ്പോള്‍ ഉണ്ടായ 'ഠോ' ശബ്ദം...പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. കക്കൂസ്സില്‍ ഇരുന്ന സുഹൃത്ത് ഇനി സര്‍വ്വീസ് നടത്താതെ പാന്റും വലിച്ച് കയറ്റി ഓടിയില്ലായെങ്കിലേ അത്ഭുതമുള്ളു.
ചിലങ്കയുടെ ശബ്ദം കേട്ടു..പിന്നെ ഠോ ശബ്ദം കേട്ടു എന്നൊക്കെ പിച്ചും പേയും പറഞ്ഞതോടെ എല്ലാവരും പ്രേതത്തെ പറ്റി മാത്രം ചിന്തിച്ചു. ഞങ്ങളുടെ പള്ളിയില്‍ കലാതിലകം കിട്ടി മരിച്ചവര്‍ ആരും ഇല്ലാതിരുന്നിട്ടും ആ രാത്രിയില്‍ എങ്ങനെ, ആരു ചിലങ്ക കെട്ടി നൃത്തം ചവിട്ടി എന്ന് പലര്‍ക്കും സംശയവും ഉണ്ടായി. പിന്നെ പനി കൂടി അവനു ടൈഫോയിഡായി. അങ്ങനെ കാര്യങ്ങള്‍ വഷളായതു കൊണ്ട് കാവല്ക്കാരന് കാര്യങ്ങള്‍ പ്രേതത്തിന്റെ തലയില്‍ തന്നെ ഫിറ്റ് ചെയ്ത് തടിയൂരി.
ഓഹ് അങ്ങനെ ആ രഹസ്യവും ഞാന്‍ തന്നെ തേടി പിടിക്കേണ്ടി വന്നു. പക്ഷെ എനിക്ക് അതിന്റെ ഒരു അഹങ്കാരവും ഇല്ല. ഇനി കേരളത്തിലെ കുരുക്കഴിയാത്ത കേസുകള്‍ എന്റെ തലയില്‍ കെട്ടി വെയ്ക്കുമോ എന്ന ഒരു ചെറിയ സംശയവും ഇല്ലാതില്ല..ഇപ്പോള്‍ സത്യം പറ നിങ്ങളുടെ ചെവിയില്‍ ആ സി.ബി.ഐ റ്റ്യൂണ്‍ കേള്‍ക്കുന്നില്ലേ....
Tuesday, 18 March 2008
Subscribe to:
Post Comments (Atom)
14 comments:
ഹാ ഹാ. ഗ്ലൈമാക്സ് ഗോള്ളാം
കേള്‍ക്കുന്നുണ്ടേ...
നന്നായി കേള്‍ക്കുന്നുണ്ട്..
കിടിലം ഭായ്..
നമ്മുടെ ടൈഫോയ്ട് ജീവിച്ചിരുപ്പുണ്ടോ..??
ഹഹഹ
:)
സേനുവിന്റെ ക്ലൈമാക്സ് നു ഒരു പോടിയാടി ക്കാരന്റെ വക അപ്പ്രോവല്‍. ഇതില്‍ പ്രേതത്തെ പേടിച്ചു പന്നി പിടിച്ച ആളു ഇപ്പോള്‍ ദുബായ് ലും, പേടിപ്പിച്ച ആളു ഇപ്പോഴും പലരെയും പേടിപ്പിച്ചു പോടിയടി യില്‍ വിലസുന്നുണ്ട്.
സേനുവിന്റെ ബ്ലോഗ് ഉം കണ്ടെത്തലും സത്യം ആണ്.
എന്ന് ഒരു പോടിയാടി കാരന്,
John
ആ ക്ലൈമാക്സിന്റെ ഒരു കുറവു ആദ്യമേ ഉണ്ടായിരുന്നു... എന്തായാലും അന്വേഷണം കലക്കി... തുമ്പില്ലാതെ 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിയ ഒരു കേസ് കുത്തിപ്പൊക്കി പ്രതിയെ പിടിച്ചില്ലേ.... കലക്കി... പുരാണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
നമ്മുടെ നിരണത്തെ ജോസൂട്ടി ഈ ക്ലൈമാക്സല്ലലോ പറയുന്നത്. ഇതെന്താ ഹരികൃഷ്ണന്‍സ് സിനിമയോ?
what i suggest is extend your imagination beyond marthoma college and tiruvalla..your will certaainly become a good comedy writer..you have the talent in you.
think abt it
binu samuel
നല്ല കഥ.
ശരിക്കും പനി പിടിച്ച് കിടന്നത് സിനുവാണോ?..
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
ശരിക്കും കേള്‍ക്കുന്നുണ്ട് ആ സിബിഐ മ്യൂസിക്ക്.... ട ട്ട ട്ട ടട ട്ടാന്‍.. ടട്ട ട്ട ടടട്ടാന്.. പഴമ്പുരാണത്തിലെ ക്രൈം ത്രില്ലര്‍ ശരിക്കുമങ്ങട് ബോധിച്ചു... ഇനീം വരാം ഇതു വഴിയൊക്കെ... ആശംസകള്‍....
പ്രിയ സെനു,
ബിനുവിന്റെ അഭിപ്രായത്തോടു യോജിക്കുന്നു, ഈ കുതിരവട്ടൻ വലയത്തിൽ നിന്നു ഒന്നു പുറത്തുകടക്കാൻ ശ്രമിച്ചൂടെ
ആശംസകളോടെ
സെനുച്ചായാ..പോസ്റ്റൊക്കെ വായിച്ചൂട്ടാ...നന്നായിട്ടുണ്ട്..പണി തിരക്കൊക്കെ കാരണം ബ്ലോഗാനും ബ്ലോഗ് നോക്കാനും സമയം തീരെ കുറവ്..ഉള്ള സമയത്തൊക്കെ ഈ വഴി വരാം..അപ്പൊ ഒന്നു കൂടീ..സംഗതി രസായിട്ടുണ്ട്...
Eapecho kadhakal ugranaakunnundu.Keep it up.Ennalum aiswarya varanjittum adutha divasam phone cheytatu kurachu koodi pooyille
hooooooooooooooooo...soooooper.......kidillam......."sethramayyar tone"...."palliyiley kalathilakam.."...athokkey valarey nannyeeee
Post a Comment