ബി. കോം കഴിഞ്ഞ് നില്ക്കുന്ന സമയം. ഒരു ജോലി കിട്ടിയിട്ട് വേണം കുറച്ച് ലീവെടുക്കാന്‍ എന്ന്, മോഹന്‍ലാലിനെ പോലെ ഞാനും കരുതി നില്ക്കുമ്പോഴാണു ആ പത്ര പരസ്യം എന്റെ കണ്ണില്‍പ്പെട്ടത്. തിരുവല്ലായില്‍ ആദ്യമായി ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സ്. 3 മാസത്തെ കോഴ്സ് കഴിഞ്ഞാല്‍ ഉടനെ ഉയര്‍ന്ന ശബളത്തോടെ ജോലി. ആ ഉയര്‍ന്ന ശബളം എന്ന ഒറ്റ വാക്ക്, എന്തോ എന്നെ വല്ലാതെ അങ്ങ് ആകര്‍ക്ഷിച്ചു. ഉടനെ തന്നെ പോയി തിരക്കി. 3500 രൂപാ ഫീസ്. അങ്ങനെ ഞാനും ആ കോഴ്സിനു ജോയിന്‍ ചെയ്തു.
ആദ്യ ദിവസത്തെ ചെയര്‍മാന്റെ പ്രസംഗത്തില്‍ നിന്നും, റ്റൈ കെട്ടി വേണം എല്ലാവരും ക്ലാസ്സില്‍ വരാന്‍ എന്നുള്ള താക്കീത് എനിക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. കാരണം ഞാനൊഴികെ ബാക്കി എല്ലാവരും, കഴുത്തില്‍ അടിപൊളി റ്റൈ ധരിച്ചിരുന്നു. അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാനും ഒരു “കോ…..ട്ടണ് റ്റൈ” വാങ്ങി. പണ്ടാരം കെട്ടാന്‍ വന്ന പ്രയാസം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ക്ലാസ്സില്‍ വരുമ്പോള്‍ എന്റെ കഴുത്തിലും റ്റൈ കാണും. ക്ലാസ്സ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവനെ ഞാന്‍ ഭദ്രമായി അഴിച്ചു വെയ്ക്കും. എന്തു ചെയ്യാം.. ഉയര്‍ന്ന ശമ്പളത്തിന്റെ ജോലി, ഈ കോട്ടണ്‍ റ്റൈ ഇല്ലാത്തതിന്റെ പേരില്‍ കിട്ടിയില്ലായെന്നു വന്നാല്‍ നഷ്ടം എനിക്കു തന്നെ. ക്ലാസ്സില്‍ മൊത്തം 20 പേര്. 12 ആണ്‍കുട്ടികളും, 8 പെണ്‍ക്കുട്ടികളും. അങ്ങനെ ബി.കോമിനു പഠിച്ച അസ്സറ്റ്, ലയബിലിറ്റി, ക്രെഡിറ്റ്, ഡെബിറ്റ്, എന്നീ പദങ്ങളെ പരിപൂര്‍ണ്ണമായി മറന്ന് IATA, PATA എന്നീ പുതിയ പദങ്ങളെ സ്നേഹിച്ചും, നാളെ കിട്ടാന്‍ പോകുന്ന ആ വലിയ ശമ്പളത്തെ സ്വപനം കണ്ടും ക്ലാസ്സുകള്‍ നീക്കി. TVM എന്നാല്‍ Trivandrum എന്നും, KTM എന്നാല്‍ Kottayam എന്നും പഠിച്ചു വെച്ചിരുന്ന എനിക്ക് ഈ ക്ലാസ്സില്‍ ചേര്‍ന്നതോടെ TRVഎന്നാല്‍ Trivandrum എന്നും, KTM എന്നാല്‍ Katmandu എന്നും പഠിക്കേണ്ടി വന്നു. കൂടാതെ ലോകത്തിലുള്ള സകല രാജ്യത്തിന്റെ പേരുകളും പഠിച്ചു. ക്ലാസ്സിന്റെ ഇടയ്ക്ക് നമ്മുടെ ഇംഗ്ലീഷ് അടിപൊളിയാക്കാന്‍, ഇംഗ്ലീഷില്‍ ഓരോരുത്തരും എന്തെങ്കിലും ഒരു വിഷയത്തെ പറ്റി ഒരു ചെറിയ ക്ലാസ്സ് എടുക്കണം. ക്ലാസ്സ് കഴിഞ്ഞാല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം. അതിനു മറുപടി കൊടുക്കണം. ഇതു ഞങ്ങളുടെ ക്ലാസ്സിലെ പല കുട്ടികള്‍ക്കും ഒരു തലവേദനയായിരുന്നു.
അങ്ങനെ ഞങ്ങളുടെ ഒരു സുഹ്രുത്തിന്റെ ഊഴമെത്തി. സുഹ്രുത്തു ക്ലാസ്സ് എടുക്കുന്നതിനു മുന്‍പ്, ഞാന്‍ പറയുന്നത് എല്ലാം കേട്ടോണം, ഒരു സംശയം പോലും ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കരുതേയെന്ന് താണു വീണു മുന്‍ക്കൂര്‍ ജാമ്യാപേക്ഷയൊക്കെ സമര്‍പ്പിച്ചിട്ടാണു ക്ലാസ്സെടുക്കാന്‍ കയറിയത്. നെതര്‍ലാന്‍ഡ്സിനെ പറ്റിയായിരുന്നു ക്ലാസ്സ്. അതിനകത്തെ ഒരു വാചകം ഇങ്ങനെയായിരുന്നു- Netherlands is a CAREFREE country. ഏതായാലും ക്ലാസ്സ് തീര്‍ന്നു. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം എന്ന് നേരത്തെ സമര്‍പ്പിച്ചിരുന്ന മുന്‍ക്കൂര്‍ ജാമ്യത്തിന്റെ ബലത്തില്‍ ചോദിച്ചു. പക്ഷെ സുഹ്രുത്തിന്റെ ജാമ്യാപേക്ഷ നിരുപാധികം തള്ളി കൊണ്ട് ഒരു സുഹ്രുത്ത് ചോദിച്ചു- In your speech you mentioned that Netherlands is a CAREFREE country. What do you mean by a carefree country? ഈ ചോദ്യം കേട്ടതോടെ പെണ്‍ക്കുട്ടികള്‍ കമിഴ്ന്ന് കിടന്ന് ചിരിക്കാന്‍ തുടങ്ങി. തന്റെ ക്ലാസ്സിനു എന്തോ തട്ടുക്കേട് പറ്റിയെന്ന് സുഹ്രുത്തിനു മനസ്സിലായി. എന്നിട്ട് ഞങ്ങളെ എല്ലാം ദയനീയമായി നോക്കി കൊണ്ട് ചോദ്യമെറിഞ്ഞ സുഹ്രുത്തിനെ നോക്കി, അരിശത്തോടെ പിറുപിറുക്കാന്‍ തുടങ്ങി. അപ്പോള്‍ ചോദ്യകര്‍ത്തവിന്റെ തന്നെ അടുത്ത ചോദ്യവും വന്നു- Why are you WHISPERing now? Answer Loudly. അതോടെ ക്ലാസ്സില്‍ കൂട്ടചിരി ഉയര്‍ന്നു. സുഹ്രുത്ത് ശരിക്കും വിയര്‍ത്തു.. ഏതായാലും എന്തൊക്കെയോ പറഞ്ഞ് സുഹ്രുത്ത് ആ ക്ലാസ്സില്‍ നിന്നും തലയൂരി.
ഇങ്ങനെ പലതുമായി 3 മാസം കടന്നു പോയി. റിസള്‍ട്ട് വന്നപ്പോള്‍ ഞങ്ങളുടെ ഒരു സുഹ്രുത്ത് മാത്രം A+ Outstanding-ഇല് പാസ്സായി. ഞങ്ങള്‍ 4 ആള്‍ക്ക് A+, കേര്‍ഫ്രീ സുഹ്രുത്ത് B ഗ്രേഡിലും പാസ്സായി. ചെയര്മാന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ട് പറഞ്ഞു, A+ Outstanding കിട്ടിയ ആളിനു 2 മാസത്തിനകം ജോലി ലഭിയ്ക്കും. ബാക്കി കുട്ടികള്‍ക്ക് പുറകാലെ...
കോഴ്സ് കഴിഞ്ഞപ്പോള്‍ കിട്ടിയ ആ വലിയ ഭംഗിയുള്ള സര്‍ട്ടിഫിക്കേറ്റില്‍ എനിക്കു കിട്ടിയ ആ A +, കണ്ടപ്പോള്‍ ഞാന്‍ എതോ ഷക്കീല ചേച്ചിയുടെ ചിത്രത്തിന്റെ പോസ്റ്റര്‍ കീറി കയ്യില്‍ പിടിച്ചതു പോലെ തോന്നി. രൂപാ ഒന്നും രണ്ടുമല്ല... 3500 ആണു കളഞ്ഞത്. പിന്നെ 'ഇതര ചിലവുകള്‍' വേറെയും. ഒടുക്കം കിട്ടിയതോ A + സര്‍ട്ടിഫിക്കേറ്റും. വേലിയേല്‍ കിടന്ന പാമ്പിനെ എടുത്ത് ജീന്‍സിനകത്ത് വെച്ചതു പോലെയായി ഇത്...
ഇനി എന്താണു അടുത്ത പരിപാടിയെന്ന് സഹപാഠികള്‍ തിരക്കിയപ്പോള്‍, സര്‍ട്ടിഫിക്കേറ്റ് കിട്ടിയല്ലോ... ഇനി ഞാന്‍ അങ്കിളിന്റെ കൂടെ കൂടും. ഓഹ്!!! അങ്കിള്‍ എവിടെയാ? എന്തെടുക്കുന്നു? മുതലായ ചോദ്യങ്ങള്‍ക്ക് ഓഹ് അങ്കിള്‍ ജോലിയൊന്നും ഇല്ലാതെ വീട്ടില്‍ ചുമ്മാതെയിരിക്കുകയായെന്ന വലിയ തമാശ പറഞ്ഞ് ഞാന്‍ അവരെ ചിരിപ്പിച്ചുവെങ്കിലും അതു ഇങ്ങനെ അറം പറ്റുമെന്ന് ഞാന്‍ ഓര്‍ത്തതേയില്ല.
3 മാസം കഴിഞ്ഞു, 6 മാസം കഴിഞ്ഞു.. ഏതായാലും ആര്‍ക്കും ജോലി കിട്ടിയതായി ഞങ്ങള്‍ക്കാര്‍ക്കുമറിയില്ല. അതിനിടയില്‍ A+ Outstanding കിട്ടിയ സുഹ്രുത്ത് അച്ചനാകാന്‍ സെമിനാരിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത കേട്ടതോടെ അവനേക്കാള്‍ മുന്‍പേ ഞങ്ങള്‍ ‘വികാരി’കളായി.
മാസങ്ങള്‍ക്കു ശേഷം, ട്രാവല്‍ ആന്‍ഡ് ടൂറിസം പഠിപ്പിച്ച ഒരു സാറിനെ കണ്ടു. എന്നെ കണ്ടപ്പോള്‍ സാറു തിരക്കി-സെനു ഇപ്പോള്‍ എന്ത് ചെയ്യുന്നു? ഞാന്‍ പറഞ്ഞു,:- ഈസ്റ്റ് വെസ്റ്റില്‍ [എയര്‍ലൈന്‍സ്] ജോലി ചെയ്യുന്നു. സാര്‍ ഞെട്ടി പോയി. സാര്‍ എന്നെ പിടിച്ച് കുലുക്കി അഭിനന്ദിച്ചു. എന്നിട്ട് പറഞ്ഞു, ഞങ്ങള്‍ ഇപ്പോഴും പഠിപ്പിച്ചു തന്നെ നടക്കുന്നു. ആട്ടെ, എങ്ങനെയാണു ഈസ്റ്റ് വെസ്റ്റില്‍ ജോലി കിട്ടിയത്? എന്നാണു അവര്‍ അപേക്ഷ ക്ഷണിച്ചത്?? അങ്ങനെ കുറച്ച് ചോദ്യങ്ങള്‍ പുറത്തേക്ക് വന്നു. ചോദ്യങ്ങള്‍ എല്ലാം തീര്‍ന്ന്, സാര്‍ ഒന്ന് ശ്വാസം വിട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ജോലി ഒന്നും കിട്ടാതെ തെക്ക് വടക്ക് നടക്കുകയാണെന്ന സത്യം ഞാന്‍ സാറിനോട് ഇംഗ്ലീഷില്‍ പറഞ്ഞുവെന്ന് മാത്രം... ഈസ്റ്റ് വെസ്റ്റ്.. സാര്‍ ചമ്മിയ മുഖത്തോടെ ചിരിച്ചു. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു.
കഴിഞ്ഞ തവണ നാട്ടില്‍ ലീവിനു എയര്‍പ്പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍, നമ്മുടെ ആ പഴയ കേര്‍ഫ്രീ സുഹ്രുത്തിനെ കണ്ടു. അതും എയര്‍പ്പോര്‍ട്ട് യൂണിഫോമില്‍. അവനെ കണ്ടതും ഞാന്‍ ഓടി ചെന്നു. അവനു എന്നെ മനസ്സിലായില്ല. അടുത്ത് ചെന്നതും അവന് എന്നോട് ഒരു ചോദ്യം- Any Problem Sir, May I Help you? എന്റെ ദൈവമേ.. പണ്ട് ഞങ്ങള്‍ കേര്‍ഫ്രീയില്‍ നിന്നും രക്ഷിച്ചെടുത്ത ആ സുഹ്രുത്ത് ഇന്ന് ഇംഗ്ലീഷില്‍ തന്നോട് സംവാദിക്കുന്നു. ഇതു അവന് തന്നെയല്ലേയെന്ന് അവന്റെ ഐഡന്റിറ്റി കാര്‍ഡില്‍ നോക്കി വേരിഫൈ ചെയ്തു. ഞാന്‍ പിന്നെ അവനെ ആ പഴയ കാലത്തിലേക്കു കൂട്ടി കൊണ്ട് പോയി.
20 പേരുടെ ക്ലാസ്സില്‍ ഇരുപതാം സ്ഥാനത്തായിരുന്ന എന്റെ ആ സുഹ്രുത്ത് ഇന്നു നാട്ടില്‍ 5 അക്ക ശമ്പളവും, അതിനൊപ്പം കിമ്പളവും വാങ്ങുന്നു. ഒന്നാം സ്ഥാനത്തായിരുന്ന സുഹ്രുത്ത് ഇന്ന് ഏതോ പള്ളിയില്‍ വികാരി..3500 രൂപാ വെറുതെ കളഞ്ഞ എനിക്ക് കിട്ടിയത് കുറച്ച് നല്ല സുഹ്രുത്തുക്കളെയും.... പിന്നെ ഒരു കോ....ട്ടണ് റ്റൈയും..
Monday, 15 October 2007
Subscribe to:
Post Comments (Atom)
15 comments:
എങ്കിലും കുറച്ചു നല്ല സുഹൃത്തുക്കളെ കിട്ടിയല്ലോ.
അതുമൊരു നിയോഗമായിരിക്കാം.
:)
അവനേക്കാള്‍ മുമ്പേ വികാരിയായതു കൊള്ളാം, വേലിയേല്‍ കിടന്നത് എടുത്തു വച്ചു എന്നു മത്രം പോരെ
തുടരുക, ലളിത ശൈലി നന്നാവുന്നു
സസ്നേഹം
മധു
ഡിയര്‍ സെനു, പഠിച്ചതൊന്നും വേസ്റ്റ് ആവില്ല.പക്ഷേ ഒരു സംശയം ?സെനു പഠിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലമായതുകൊണ്ടു അവിടുത്തെ ഗ്രേഡിങ്ങും തല തിരിഞ്ഞുപോയതാണോ? --സന്തോഷ്
ithe okke enne sambhavichu, B.com kazhinje nere vellore ethi illarno???
chummathalla canteen ilum alatheyum kanunna bengali and punjabi patients inne correct aye location with Code paranje kodthuirrune .......
ee blog pazhaya times illeke oru ethi nottam enna series il add cheyennam.
inne nammude DJ times series kaanan njan agrahikunnu.....aa trichur poorum raatrikal.....
B gradekaranu Joli. A Plus Out standingkaran Vicari. Ithu ella sthalathum ingane okke thanne. Ee lokham ingane okkeya Senuve
ശ്രീ പറഞ്ഞത് പോലെ കുറച്ച് സുഹൃത്തുക്കളെയെങ്കിലും കിട്ടിയല്ലോ? ചിലര്‍ അങ്ങിനെയാണ് പഠിക്കുന്ന സമയത്ത് നന്നായി ഉഴപ്പി ഉഴപ്പി നടക്കും. അവസാനം അവനിക്കായിരിക്കും തലേവര എന്ന സാധനം കിട്ടുന്നതും. അപ്പോ നമ്മളൊക്കെ ആലോചിക്കും അവന്റെയൊക്കെ തലേല് വരച്ച പെന്‍സില്‍ കൊണ്ടെങ്കിലും ഒരു കോറല്‍ എന്റെ മേലെങ്കിലും വീണിരുന്നെങ്കിലെന്ന്.
പിന്നെ അയാട്ടയുടെ കാര്യം. അവിടെ സര്ട്ടിഫിക്കേറ്റിലൊന്നും കാര്യമുണ്ടെന്ന് തോന്നുന്നില്ല. മികച്ച ഒരു എയര്‍ലൈന്‍ പ്രൊഫഷണലാകാന്‍ വായിട്ടലക്കാനുള്ള കഴിവും പിന്നെ കസ്റ്റമേഴ്സിനെ ഡീല്‍ ചെയ്യാനുള്ള കഴിവും വേണം. പിന്നെ ചെയ്യുന്ന ജോലിയോട് ഒരു മടുപ്പുളവാക്കാത്ത രീതിയിലുള്ള പെരുമാറ്റവും ( അത് ഏത് ജോലിയിലും വേണം ) ഇതൊക്കെയുണ്ടെങ്കില്‍ പ്ലസ് ടു തോറ്റവനു പോലും എമിറേറ്റ്സിലോ അല്ലെങ്കില്‍ ഇത്തിഹാദിലോ ഒക്കെ ജോലി ചെയ്യാം. അനുഭവം സാക്ഷി!!
പിന്നെ പറഞ്ഞ് പറഞ്ഞ് കമന്റ് നീണ്ട് പോയി.
സെനു..നന്നായിട്ടുണ്ട് പോസ്റ്റ്. ആ കോട്ടണ്‍ ടൈ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടോ?
എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട്.
ലളിതവും,രസകരവും...
ഞാന്‍ മുന്‍പു വിചാരിച്ചു സെനുവിന്റെ ഫലിതം വറ്റിപ്പോയന്നു. ഇപ്പോള്‍ വീണ്ടും ഫോമിലായിരിക്കുന്നു മനോഹരം!
രസകരമായിരിക്കുന്നു സേനൂ
രസകരമായിരിക്കുന്നു സേനൂ. നന്നായിട്ടുണ്ട് !!!!!!!!തുടരുക
Interesting style. Nannayirikkunnu...
Anand
Hi Senu,
R U the senu who's in the 88-90 batch in Marthomma college thiruvalla. If yes u may know my cousin saju
Aju
Hi Senu,
Pazhampuranam is superb.
R U the senu who's in the 88-90 batch in Marthomma college thiruvalla. If yes u may know my cousin saju
Aju
ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച് സെര്‍ച്ച് ചെയ്തത് അലപം ചിരിക്കാനാണു. അങ്ങനെയാണു ഷൂട്ടിങ്ങ് തമാശകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്. വായിച്ചു. മനം നിറഞ്ഞ് ചിരിച്ചു. ഒടുക്കം ഞാന്‍ കരുതി എന്നെ പോലെ ഈ ബ്ലോഗ് മറ്റുള്ളവര്‍ക്കും ചിരിക്കാന്‍ വക നല്‍കാനായി ഞാന്‍ പഴമ്പുരാണംസ് ഡെഡിക്കേറ്റ് ചെയ്യുന്നു.
തമാശകള്‍ = www.pazhamburanams.blogspot.com
ചിരി സൈറ്റ്- www.pazhamburanams.blogspot.com
നിങ്ങളുടെ റ്റെന്ഷന് മറന്ന് ചിരിക്കാന്‍, ഉല്ലസിക്കാന്‍ ഈ സൈറ്റ് ഉപകരിക്കുമെന്ന് ഞാന്‍ ഗ്യാരണ്ടി. ഒരു ശ്രീനിവാസന് സിനിമ പോലെ മനോഹരം.
സെനു ഈപ്പന് തോമസിന്റെ പഴമ്പുരാണംസ് തമാശകളുടെ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു.
നല്ല പോസ്റ്റ്..
കുറേ ചിരിപ്പിച്ചു
Post a Comment