Tuesday, 14 August 2007

പാരയായ റിംഗ്‌ റ്റോണ്‍.

ഇന്‍ഡ്യയുടെ അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഒരു സ്വാതന്ത്ര്യ സേനാനിയുടെ ശവസംസ്കാര ചടങ്ങിന്റെ ഒരു ഓര്‍മ്മയിലേക്ക്‌...

രണ്ട്‌ വര്‍ഷം മുന്‍പ്‌ ഞാന്‍ നാട്ടില്‍ അവധിക്ക്‌ ചെന്ന സമയത്താണു തിരുവല്ലായില്‍ ഉണ്ടായിരുന്ന ഒരു പഴയ സ്വാതന്ത്ര്യസമര സേനാനിയായ അപ്പച്ചന്‍ മരിച്ചത്‌. ഇന്‍ഡ്യയ്ക്ക്‌ വേണ്ടി പോരാടിയ ആള്‍ ആയതിനാല്‍ അപ്പച്ചനെ അവസാനമായി ഒരു നോക്ക്‌ കാണാന്‍ ഞാനും തീരുമാനിച്ചു. എന്റെ ആഗ്രഹം കേട്ട്‌ എന്റെ ഒരു സുഹ്രുത്തും എന്നോടൊപ്പം കൂടി. അങ്ങനെ ഞങ്ങള്‍ അപ്പച്ചന്റെ വീട്ടില്‍ എത്തി. ഖദര്‍ധാരികളെ കൊണ്ട്‌ അവിടെ നിറഞ്ഞിരിക്കുന്നു. ഉന്തിനും തള്ളിനും ഇടയില്‍ കൂടി ഞങ്ങള്‍ അവസാനം അപ്പച്ചന്റെ അടുത്ത്‌ എത്തി. മൃതദേഹത്തിന്റെ അടുത്ത്‌ നിന്ന് അലമുറയിട്ട്‌ കരയുന്ന പെണ്മക്കളും, കൊച്ചു മക്കളെയും ഒക്കെ നോക്കി ഞങ്ങള്‍ അവിടെ നിന്നു. ക്യാമറയും മൈക്കും വീക്ക്‌ പോയിന്റ്‌ ആയിട്ടുള്ള ഒരു ഛോട്ടാ രാഷ്ട്രീയ നേതാവ്‌ കിട്ടിയ സമയം പാഴാക്കാതെ അപ്പച്ചന്‍ പണ്ട്‌ നടത്തിയ ദണ്ഡി യാത്രയെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്നു. ആ പ്രസംഗം കേട്ടപ്പോള്‍ നേതാവും, അപ്പച്ചനും കൂടിയാണു ഈ യാത്രകള്‍ അത്രയും ചെയ്തതെന്ന് തോന്നി പോയി. അങ്ങനെ ഞങ്ങളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ തിരുമേനിയും ആഗതനായി. തിരുമേനി വന്നപ്പോള്‍ നേതാവ്‌ പ്രസംഗം നിര്‍ത്തി. വീഡിയോക്കാരനും തിരുമേനിക്കൊപ്പം വന്നു. തിരുമേനിയെ കണ്ടപ്പോള്‍ അപ്പച്ചന്റെ ബന്ധുമിത്രാധികള്‍, പെണ്‍പടകള്‍ എല്ലാവരും ഒന്നടങ്കം വലിയ വായില്‍ കരയാന്‍ തുടങ്ങി. പെട്ടെന്നാണു അതു സംഭവിച്ചത്‌....ആരുടെയോ മൊബൈയില്‍ ശബ്ദിച്ചു. അലമുറയിട്ട്‌ കരഞ്ഞ്‌ കൊണ്ടിരുന്ന ബന്ധുമിത്രാധികള്‍ കരച്ചില്‍ നിര്‍ത്തി. വീഡിയോക്കാരന്‍ വീഡിയോ പിടിത്തം നിര്‍ത്തി. പക്ഷെ അപ്പോളും ആ മൊബൈയില്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു. പലരും ചിരി അടക്കാന്‍ കഷ്ടപ്പെടുന്നത്‌ ഞാന്‍ കണ്ടു. പക്ഷെ ഈ പണ്ടാരം പിടിച്ച ഫോണ്‍ അതിന്റെ ഉടയവന്‍ എന്തേ ഓഫ്‌ ചെയ്യാത്തത്‌ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ എന്റെ സുഹ്രുത്തിനെ നോക്കിയപ്പോള്‍ എനിക്ക്‌ ഒരു കാര്യം വ്യക്തമായി...ഇതു എന്റെ പ്രിയ സുഹ്രുത്തിന്റെ മൊബൈയില്‍ തന്നെ. പിന്നെ എന്തേ ഇവന്‍ ഇതു ഓഫ്‌ ചെയ്യാത്തെ??..ഏതായാലും അവന്‍ അല്‍പം നേരം കൂടി ശബ്ദിച്ചിട്ട്‌ ശാന്തനായി. ഓഹ്ഹ്‌ അപ്പോള്‍ ആണു മരിച്ച അപ്പച്ചന്‍ ഉള്‍പ്പെടെ എല്ലാവരുടെയും ശ്വാസം ഒന്ന് നേരെ വീണത്‌.

പിന്നെ ഒരു 5 മിനിറ്റ്‌ കൂടി അവിടെ നിന്നിട്ട്‌ ഞങ്ങള്‍ വെളിയില്‍ ചാടി. വണ്ടിയില്‍ കയറി ഡോര്‍ അടച്ചു ഞാന്‍ അടക്കി വെച്ച ചിരി അത്രയും തുറന്നു വിട്ടു. ചിരിച്ചു ചിരിച്ചു ഞാന്‍ കരഞ്ഞു. എന്നിട്ട്‌ ഞാന്‍ അവനോട്‌ ചോദിച്ചു- എടാ അതു അത്രയും അടിച്ചിട്ടും എന്താ ആ ഫോണ്‍ ഓഫ്‌ ചെയ്യാതിരുന്നതെന്ന്...അപ്പോള്‍ അവന്‍ പറഞ്ഞു-അന്നരം ഞാന്‍ ഫോണ്‍ ഓഫ്‌ ചെയ്താല്‍ അവര്‍ക്കു എല്ലാവര്‍ക്കും മനസ്സിലാകും അതു എന്റെ ഫോണ്‍ ആണെന്ന്...മനസ്സിലായാല്‍ ചിലപ്പോള്‍ ആ മരിച്ച കിടന്ന ആ അപ്പച്ചന്‍ വരെ വന്ന് എന്നെ അടിച്ചെന്നും ഇരിക്കും. ഓഹ്ഹ്‌ നാശം... എന്റെ പെണ്ണിനു വിളിക്കാന്‍ കണ്ട സമയം. സുഹ്രുത്ത്‌ പിറുപിറുത്തു. ഓഹ്‌, അപ്പോള്‍ പെണ്ണിനു [കാമുകിയ്ക്ക്‌] വേണ്ടി മാത്രം സെറ്റ്‌ ചെയ്ത സ്പെഷ്യല്‍ റിംഗ്‌ റ്റോണ്‍ ആയിരുന്നല്ലേയത്‌??? കലക്കി മോനെ...കലക്കി...ഏതായാലും അപ്പച്ചന്റെ ഒപ്പം നമ്മുടെ കൂടി ശവമടക്ക്‌ നടക്കാതിരുന്നത്‌ ഭാഗ്യം.

ഇനി അപ്പച്ചനെയും, മക്കളെയും, തിരുമേനിയെയും, വീഡിയോക്കാരനെയും ഒക്കെ ഞെട്ടിച്ച ആ റിംഗ്‌ റ്റോണ്‍ ഏതാണെന്നോ???

യൂത്ത്‌ ഫെസ്റ്റിവല്‍ എന്ന ചിത്രത്തിലെ :-

കള്ളാ…. കള്ളാ…. കൊച്ചു കള്ളാ…. നിന്നെ കാണാന്‍ എന്തൊരു സ്റ്റയില്‍ ആണു...
സ്റ്റയിലന്‍ ചെക്കനെ കണ്ടപ്പോള്‍ മുതല്‍ ഉള്ളിന്റെ ഉള്ളില്‍ LOVE ആണു.....

ദൈവമേ.....ഈ പാട്ട്‌, ആ മരിച്ച അപ്പച്ചനും അവരുടെ കുടുംബവും കേട്ടിട്ടും ഞങ്ങളെ വെറുതെ വിട്ടത്‌ ഉള്ളിന്റെ ഉള്ളിലെ ആ LOVE ഒന്ന് കൊണ്ട്‌ മാത്രമായിരിക്കും അല്ലേ???

ആ അത്മാവിന്റെ നിത്യ ശാന്തിക്കായി, ഇന്‍ഡ്യയുടെ അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍, എന്റെ വക ഒരു ഇമ്മിണി വലിയ ജയ്‌ ഹിന്ദ്‌!!!

18 comments:

Anonymous said...

പ്രിയ സെനു, താങ്കളുടെ ബ്ലോഗ് പേജ് ലോഡ് ചെയ്തു വരുവാന്‍ തന്നെ എന്താ ബുദ്ധിമുട്ട്? തിരക്കായി തുടങ്ങിയല്ലേ? കഥ നന്നാവുന്നുണ്ട്. ഒരു സംശയം - കഥയിലെ കള്ളന്‍ ആരാണ്‍? സെനു അവിടെ ഉണ്ടായിരുന്നു എന്നു പറഞ്ഞതു കൊണ്ടു ചോദിച്ചതാണ്‍!-- സന്തോഷ്

Anonymous said...

ഒരു സ്വാതന്ത്രസേനാനിയുടെ ശവത്തെ വര്‍ണ്ണിച്ചത് വളരെ മോശമായ രീതിയിലാണെന്ന്‌ പറയാതെ വയ്യ.

Chandy, Thiruvalla said...

kalla kalla kochu kalla ninte kadha kollam.

ജയേഷ്‌. said...

ഞാന്‍ കരുതി വേണ്ട മോനേ, വേണ്ട മോനേ പാട്ട്‌ ആയിരിക്കുമെന്നാണു കേട്ടോ.. ഏതായാലും ചിരിച്ചു... പഴമ്പുരാണം തുടരുക. ലക്ഷം ലക്ഷം പിന്നാലെ...

ജയേഷ്‌.

മെലോഡിയസ് said...

രണ്ടാമത്തെ അനോണി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. അതൊഴിച്ച് ബാക്കി എല്ലാം രസമായിട്ടുണ്ട്. എഴുത്ത് തുടരുക.

AjoyPTA said...

Really great stuff. Keep it up. Continue and please keep us posted about your new creations. Ajoy, Kuwait. ajoyjg@gmail.com

Anonymous said...

Eda Dhrohi,

Nee 2-3 thavana Kadha vayicho, Kadha vayicho ennu thirakkiyappol njan karuthi ninte kadha enikku ishtapetto ennu ariyan ulla aagraham aanu ennu. Eda... nee ee kadha ezhuthum ennu njan ente swapnathil polum orthilla. Ente peru koodi ezhuthiyirunnuvenkil....

Ishtapettu. Pinne aa pazhaya aa sambavam onnu koodi orpichathinum.

Ennu ninte swantham
Mobile Friend [Parayaya Ring Tone]

Radhakrishnan said...

it was a nice article.

Best Regards
Radhakrishnan

Adv.Sabu Thomas said...

It is nice

Senu Eapen Thomas, Poovathoor said...

അനോണിമസ്സുകളുടെ സ്നേഹപൂര്‍വ്വമായ കമന്റ്സ്‌ കണക്കിലെടുത്ത്‌ ചില്ലറ തിരുത്തലുകള്‍ക്ക്‌ ശേഷം ഇതാ എന്റെ തിരുത്തിയ കഥ.

തെറ്റുകള്‍ കണ്ടാല്‍ ധൈര്യമായി കമന്റുക. അനോണിമസ്സാകരുതേ....

സ്വന്തം,
എഡിറ്റര്‍,
പഴമ്പുരാണംസ്‌.

Raji P Jacob said...

Warning Post 4 those who use mobiles.

Good one, Enjoyed & Really laughed.

Nestsoft said...

kollaam mone kollaam. oru movie akkam ulla stories undello. Why don't u try

Sasi said...

Hai,
Excellent posts. Good ideas and good MEMORY POWER.

ഹരിയണ്ണന്‍@Harilal said...

പഴമ്പുരാണം വായിച്ചു.
നന്നായിട്ടുണ്ട്.

Benoy said...

senucha
very nice description. comment il oru mosha abhiprayam paranjathe njan vayechu. aa vayecha aal sherikum katha manasilakite ila. situation sherikum mobile phone adicha abhatham anne focus not the freedom fighter.
avide mariche kidana freedom fighter verum oru background anne.
inne vere experiences varette. oru vellore katha prathishekunnu aduthethe onam pramaniche........
:-)

Pradeep-Keekozhur said...

KOLLAM ADIPOLI MASHEE!!!

Anand Kurup said...

Good one. I am sure this may not be an isolated case.

Anand

Saji MohaM said...

ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച്‌ സെര്‍ച്ച്‌ ചെയ്തത്‌ അലപം ചിരിക്കാനാണു. അങ്ങനെയാണു ഷൂട്ടിങ്ങ്‌ തമാശകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്‌. വായിച്ചു. മനം നിറഞ്ഞ്‌ ചിരിച്ചു. ഒടുക്കം ഞാന്‍ കരുതി എന്നെ പോലെ ഈ ബ്ലോഗ്‌ മറ്റുള്ളവര്‍ക്കും ചിരിക്കാന്‍ വക നല്‍കാനായി ഞാന്‍ പഴമ്പുരാണംസ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

തമാശകള്‍ = www.pazhamburanams.blogspot.com

ചിരി സൈറ്റ്‌- www.pazhamburanams.blogspot.com

നിങ്ങളുടെ റ്റെന്‍ഷന്‍ മറന്ന് ചിരിക്കാന്‍, ഉല്ലസിക്കാന്‍ ഈ സൈറ്റ്‌ ഉപകരിക്കുമെന്ന് ഞാന്‍ ഗ്യാരണ്ടി. ഒരു ശ്രീനിവാസന്‍ സിനിമ പോലെ മനോഹരം.

സെനു ഈപ്പന്‍ തോമസിന്റെ പഴമ്പുരാണംസ്‌ തമാശകളുടെ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു.