Saturday, 13 July 2013

ഒരു കമ്പി കഥ.


നാളത്തെ ദിവസം കൊണ്ട് ടെലഗ്രാം ഒരു ചരിത്രമാകുന്നു. ടെലഗ്രാം നിർത്തലാകുന്നുവെന്ന വാർത്ത വന്നപ്പോഴാണു ഞാൻ ഒരു പഴയ കമ്പി പുരാണം ഓർത്തത്.

വെല്ലൂരിൽ പരീക്ഷ ഒക്കെ എഴുതി, നാട്ടിലേക്ക് തിരിച്ചു നമ്പർ 20, മദ്രാസ് മെയിലിൽ കയറുമ്പോൾ, യാത്രയയ്ക്കാൻ വന്ന സുഹൃത്തുക്കളോട് ഹൃദയ വിങ്ങലോടെ യാത്ര പറഞ്ഞപ്പോഴും...ഗുളികന്റെയും കേതുവിന്റെയും അപഹാരം ഉച്ചസ്ഥായിലായതു കൊണ്ട് ഞാൻ അറിയാതെ പറഞ്ഞു, റിസൾട്ട് വരുമ്പോൾ ഉടനെ അറിയിക്കണമേയെന്ന്....

പ്രാർത്ഥനാ നിർഭരമായ മാസങ്ങൾക്കു ശേഷം, ഒരു വൈകുന്നേരം നമ്മുടെ വീട്ടിലേക്ക് പോസ്റ്റുമാൻ അതിവേഗത്തിൽ സൈക്കിൾ ചവട്ടി വീട്ടിലെത്തി, എന്റെ അപ്പയെ തിരക്കി. അപ്പ വന്നപ്പോൾ, വിറയ്ക്കുന്ന കൈകളോടെ,ഒരു ടെലഗ്രാം അപ്പയ്ക്ക് നേരെ നീട്ടി. അപ്പ ആ ടെലഗ്രാം വാങ്ങിയപ്പോൾ, അപ്പയുടെ വിഷമം കാണാതിരിക്കാനായി പോസ്റ്റുമാൻ മുഖം തിരിച്ചു. ടെലഗ്രാം വായിച്ച ശേഷം, അപ്പ എന്നെ നീട്ടി വിളിച്ചു.. എന്നിട്ട് സന്തോഷത്തോടെ പറഞ്ഞു...എടാ നീ പാസ്സായി എന്നു പറഞ്ഞു ടെലഗ്രാം വന്നിരിക്കുന്നുവെന്ന്. വെല്ലൂരിലെ നല്ലവരായ സുഹൃത്തുക്കൾ ഞാൻ ജയിച്ച മാത്രയിൽ എന്റെ അപ്പയുടെ പേർക്ക് "Senu Passed Away" എന്ന് ഒരു കമ്പി അടിച്ചപ്പോൾ, അതിനു ഇങ്ങനെയും ഒരു അർത്ഥമുണ്ടാകുമെന്ന് ആ പാവം പോസ്റ്റുമാൻ ഒരിക്കല്ലും അറിഞ്ഞിരുന്നില്ല.

9 comments:

Senu Eapen Thomas, Poovathoor said...ഓര്‍മയിലേക്ക് ഒരു കമ്പി സന്ദേശം...Mathrubhumi News

Posted on: 13 Jul 2013


കോഴിക്കോട്: ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കും രാഷ്ട്രപതിക്കും അഭിനന്ദനമറിയിച്ച് ഡോ. അയ്യത്താന്‍ ഗോപാലന്‍ മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒരു സന്ദേശം അയച്ചു. വെറുമൊരു അഭിനന്ദനക്കത്തായിരുന്നില്ല അത്. ഓര്‍മ മാത്രമായി മാറുന്ന കമ്പിയില്ലാക്കമ്പി വഴിയായിരുന്നു ആ സന്ദേശം. അങ്ങനെ കുട്ടികളും അധ്യാപകരും ചരിത്രത്തിന്റ ഭാഗമായി.

എസ്.എം.എസ്സും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും ഇ-ലോകവും സജീവമായതോടെ ടെലിഗ്രാം ചരിത്രത്തിലേക്ക് മറഞ്ഞു. വെള്ളിയാഴ്ച ടെലിഗ്രാം അയയ്ക്കാനുള്ള അവസാന ദിവസമായിരുന്നു. തിങ്കളാഴ്ച വരെ ടെലിഗ്രാം സ്വീകരിക്കും. കമ്പിയില്ലാക്കമ്പി സന്ദേശം അയയ്ക്കാനുള്ള അവസാന ദിവസമാണ് കുട്ടികള്‍ ചരിത്രം എഴുതിച്ചേര്‍ത്തത്.

പുസ്തകപുഴു said...

അപ്പാ.... അപ്പനാണപ്പാ .... നല്ല അപ്പന്‍.!!!.......

Teena said...

Ethayalum nattil ethiyittu telegram kittiyathu nannaayi.. illenkil appachude sarikkumulla mugham postman kanedi vannene... Chirichu chirichu vaaya..

Bipin said...

പണ്ട് കമ്പി അടിച്ച മധുര സ്മരണകൾ അയവിറക്കി കഴിയാം.

Bipin said...

ഒരു കമ്പിക്കഥ ഓർമയിൽ വരുന്നു.

വിദ്യാർഥി പരീക്ഷയിൽ തോറ്റപ്പോൾ പ്രിൻസിപ്പാളച്ചൻ ( Rev. Father Munch കുറ്റിക്കാടൻ ) കുട്ടിയുടെ പിതാവിന് ഒരു കമ്പി അടിച്ചു. "Son failed.Father Munch". വിദ്യാർഥിയുടെ അച്ഛന് ദ്വേഷ്യം വന്നു. തിരിച്ചൊരു ടെലഗ്രാം അടിച്ചു പ്രിൻസിപ്പാളച്ചന്. "Why should I munch, You munch".

Kochumuthalali said...

കമ്പി ഇനി ചരിത്രം.. ഈ കമ്പി കഥയും... :)

https://www.facebook.com/LifeInSmallPixels

Rani Ajay said...

:)

സാജന്‍ said...

സഖാവെ അപ്പൊ ജീവനോടെ ഉണ്ട് അല്ലെ ?? ഏന്തായാലും നന്നായിട്ടുണ്ട്. ആശംസകൾ

എം.എസ്. രാജ്‌ | M S Raj said...

എന്തായാലും രക്ഷപ്പെട്ടു. ഇനി അങ്ങനെ ഒരു കമ്പി വരില്ലല്ലോ!