Friday, 14 January 2011

തലമുടി പുരാണം

“ഒമാനിൽ വന്നത് പനങ്കുല പോലെ മുടിയുമായിട്ടാണു”. ഇത് പറയുന്നത് ഞാനല്ല, പിന്നെ ഇത് ഒരു പരസ്യ വാചകവുമല്ല. . എന്റെ ഭാര്യ തലമുടി, ചീകുമ്പോൾ, മുറി തൂക്കുമ്പോൾ ഒക്കെ പൊഴിഞ്ഞു വീണ മുടി വാരിയെടുത്തിട്ട് പറയുന്ന ആത്മഗതമാണു. സംഗതി സത്യമാണു. ഞാൻ കല്യാണം കഴിക്കുന്ന സമയം അവൾക്ക്, കവികൾ കേരളാ മങ്കമാരുടെ മുടികളെ പറ്റി വർണ്ണിക്കുന്നത് പോലെയുള്ള മുടിയുണ്ടായിരുന്നു. അതാണു എന്റെ ഭാര്യ, ഇപ്പോൾ എപ്പോഴും പറയുന്ന “പനങ്കുല”. അങ്ങനെയുണ്ടായിരുന്ന മുടിയാണു ഇപ്പോൾ കൊഴിഞ്ഞ്, കൊഴിഞ്ഞ് പോകുന്നത്. . ഇന്ന് നടി സംയുക്താ വർമ്മയും, സംവ്രതാ സുനിലും ഒക്കെ എന്റെ മുടി കണ്ടോ, അതിന്റെ ഭംഗി കണ്ടോയെന്നൊക്കെ ജാഡയോടെ പറയുന്നത് കാണുമ്പോൾ, അവർ എന്റെ ഭാര്യയെ പണ്ട് കണ്ടിരുന്നെങ്കിൽ അഹങ്കാരമൊക്കെ എന്നേ കുറഞ്ഞേനെ... (അപ്പോൾ പിന്നെ എന്റെ ഭാര്യയുടെ അഹങ്കാരം ഞാൻ തന്നെ താങ്ങേണ്ടെ.? ദൈവം എല്ലാം നമ്മളെക്കാളും മുൻപെ മനസ്സിലാക്കുമെന്നതിന്റെ തെളിവ് കൂടിയാണിത്...

വനിതയിലും, റ്റിവിയിലും വന്ന പരസ്യത്തിൽ നിന്നും കറ്റാർ വാഴയുടെ 106 ഗുണങ്ങൾ കുപ്പിയിലാക്കിയ എണ്ണ, നീല അമരിയുടെ അത്ഭുത സിദ്ധിയുമായി വന്ന എണ്ണ അങ്ങനെ പലതും മേടിച്ച് പൈസ കളഞ്ഞുവെന്നല്ലാതെ ഒന്നും തലമുടി കൊഴിച്ചിലിനു പരിഹാരം തന്നില്ല. ഈ അടുത്തയിട ഹിമാലയ കമ്പനിയുടെ ഹെയർ ക്രീമും, ഷാമ്പുവും (ക്രീം വാങ്ങിയപ്പോൾ ഷാമ്പു ഫ്രീ) വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയതോടെ എന്റെ ഭാര്യയുടെ തലമുടി കൊഴിച്ചിൽ ഒരു പരിധി വരെ കുറഞ്ഞു. അപ്പോഴാണു അത് എന്തൊക്കെ ചേർത്താണു ഉണ്ടാക്കിയതെന്നറിയാൻ മനസ്സിൽ ഒരു തോന്നൽ. അങ്ങനെ ആ ഘടകങ്ങൾ ഞാൻ വായിച്ചു.... (Chick Pea, Amla, Black My.... & Licorice) ആദ്യത്തെ രണ്ട് സംഭവവും നമ്മൾക്കറിയാം. പക്ഷെ ഈ ബ്ലാക്ക് മയി....... അത് എന്താണെന്ന് ഇതു വരെയും എനിക്ക് മനസ്സിലായിട്ടില്ല.ചിന്ന ഒരു സംശയം കൂടി.... ഇനി തമിഴന്മാരാണോ ഈ ഹിമാലയ കമ്പനിയുടെ ഉടമസ്ഥർ. കാരണം “തലമുടിക്കു ബലം” കൂട്ടുന്ന സാധനമെന്നർത്ഥം വരുന്ന ഈ സംഭവം കൂടി കിട്ടിയിട്ട് വേണം എനിക്കും ഈ കൂട്ടുകൾ ഒക്കെ വെച്ച് ഒരു എണ്ണ കാച്ചി പത്ത് ചക്രം ഉണ്ടാക്കാൻ.

ആർക്കെങ്കിലും ഈ ബ്ലാക്ക് മയിയുടെ മലയാളം അറിയാമെങ്കിൽ, പ്ലീസ്....എന്നെ ഒന്ന് അറിയിച്ചേക്കണെ..!!!

29 comments:

Senu Eapen Thomas, Poovathoor said...

തലമുടി വളരാൻ, മുടി കൊഴിച്ചിൽ കുറയാൻ ഒരു ശാശ്വത പരിഹാരം. ഗൾഫ് ഗേറ്റുകാർ തല്ലാതിരുന്നാൽ ഭാഗ്യം. പക്ഷെ ഒരു ചിന്ന പ്രശ്നം. ഒരു പ്രധാനപ്പെട്ട സാധനം കൂടി കിട്ടിയാലെ ഈ വിശേഷ എണ്ണക്കൂട്ട് പൂർണ്ണമാകൂ... അർക്കെങ്കിലും ഈ ......................... അറിയാമെങ്കിൽ., നമ്മൾക്ക് പാർട്നർഷിപ്പിൽ ഒരു ബിസിനസ്സ്......

കൊച്ചു മുതലാളി said...

aa sadhanam nelliyka anenna google chettan prayunnath.. ini mattenthelum aano ennu ezhuthiyavanmarodu thanne chodikendi varum..... :)

Sapna Anu B.George said...

എന്തായാലും സാരമില്ല സീനു, മുടി കൊഴിച്ചില്‍ നിന്നോ??? അതറിഞ്ഞിട്ടു വേണം എനിക്കീതേ മരുന്ന് ഉപയോഗിച്ചു തുടങ്ങാന്‍

the man to walk with said...

angine oru sadhanamullathaayi kanunnu..
enthayalum mudi valarnnallo..

http://en.wikipedia.org/wiki/Terminalia_chebula

നിരക്ഷരൻ said...

(അപ്പോൾ പിന്നെ എന്റെ ഭാര്യയുടെ അഹങ്കാരം ഞാൻ തന്നെ താങ്ങേണ്ടെ.? ദൈവം എല്ലാം നമ്മളെക്കാളും മുൻപെ മനസ്സിലാക്കുമെന്നതിന്റെ തെളിവ് കൂടിയാണിത്...

പൊണ്ടാട്ടിക്കിട്ട് താങ്ങി അല്ലേ ? :)

Black My നഹിം മാലൂം :(

2010 ആഗസ്റ്റിൽ ഒരു പോസ്റ്റിട്ടിട്ട് പിന്നെ 2011 ജനുവരിയിൽ. രണ്ടാഴ്ച്ച എന്ന് പറഞ്ഞാൽ ഇത്രേം കാലയളവ് വരും അല്ലേ ? :) ഞാൻ ഇനി നിൽക്കുന്നില്ല :)

Anonymous said...

സംഗതി ഇവിടെയുണ്. പക്ഷേ എന്താണ് എന്നു മനസിലായില്ല
http://www.henriettesherbal.com/eclectic/kings/terminalia.html

Dr. Prasanth Krishna said...

കടുക്ക എന്നതാണ്‌ ഇതിന്റെ മലയാളം ഹിന്ദി हिरडा

Anonymous said...

:-D

വാഴക്കോടന്‍ ‍// vazhakodan said...

:)

എബി അങ്കിള്‍ said...

betty chechyde mudiyepattithanneyano... atho vera aarudeengilum mudyiyepattiyano ezhuthiyathennu samshayam.... njan bettychechye kalyanathinu munpe kandittunde ... any way .. postinu pass mark

ഏ.ആര്‍. നജീം said...

ബ്ലാക്ക് മയി.... തമിഴ്.. എന്തോ ഒരു കുനിഷ്ട് മണക്കുന്നുണ്ടല്ലോ..!!! അല്ലെങ്കിലും അതിൽ അടങ്ങിയിരിക്കുന്നത് ഒക്കെ നോക്കുന്നതിൽ എന്തർത്ഥം ? മുടി വളർന്നാപ്പോരെ...? ഹല്ലപിന്നെ :)

krish | കൃഷ് said...

ചിത്രത്തിൽ എഴുതിയ ആ പേരു വായിച്ചപ്പോൾ ഒരു സംശയം, ഇത് നമ്മുടെ ബാർബർ ബാലൻ കണ്ടുപിടിച്ചതാണോ ഇനി?
:)

smitha adharsh said...

ഡോക്ടര്‍ പ്രശാന്ത് കൃഷ്ണ പറഞ്ഞത് തന്നെ സംഭവം.കടുക്ക.പണ്ട്,നോര്‍ത്ത് ഇന്ത്യയില്‍ താമസിക്കുന്ന ഒരു അകന്ന ബന്ധു വര്‍ഷത്തിലൊരിയ്ക്കല്‍ നാട്ടില്‍ വരുമ്പോള്‍ എണ്ണ കാച്ചാന്‍ വാങ്ങിക്കുന്നത് കണ്ടിട്ടുണ്ട്.അന്ന്,ഞങ്ങള്‍ പിള്ളേര്‍ സെറ്റ് എല്ലാവരെയും ലാട വൈദ്യന്മാരായാലോ എന്ന് വരെ തോന്നിപ്പിച്ചിട്ടുണ്ട് ഈ സാധനം.
പിന്നെ,എവിടെയായിരുന്നു സെനു ചേട്ടാ?

ചേര്‍ത്തലക്കാരന്‍ said...

Achayo, Idakku GOOGLE keri nokku result Kittum..... Ithu Barber Balante relative onnum alla Chaina il mathram kadnu varunna oru marathinte kayil ninnu edukkunna oru mathrii sadanama...

http://www.henriettesherbal.com/eclectic/kings/terminalia.html

appol KADUKKA kondu inganem gunam undalle :) eee gunathinte karyam njan ippola arinje

തെച്ചിക്കോടന്‍ said...

പേരിലൊരു കുനിഷ്ടുണ്ടോ?!

Gabriel said...

http://en.wikipedia.org/wiki/Terminalia_chebula : Chettan ethi vayicchu nokku.. Aa My. tahnne alle ee my..

ജിബി said...

ഈ മൈ--- പട്ടാളക്കാര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്ന "കടുക്ക" യാണ്

കഷായക്കാരൻ said...

ഹ..ഹാ.. അത് മറ്റേത് തന്നെ.

Senu Eapen Thomas, Poovathoor said...

വന്ന് അഭിപ്രായങ്ങൾ പറഞ്ഞവർക്കു എല്ലാം നന്ദി.

ഒടുക്കം ഒരു ഡോൿടർ തന്നെ ജേതാവ്. കടുക്ക തന്നെ സംഭവം. കടുക്കയ്ക്ക് എന്റെ അറിവിൽ ഒറ്റ ഉപയോഗമേ ഉണ്ടായിരുന്നുള്ളു. ആന്റി വയാഗ്ര. ഇപ്പോൾ ഈ മയി....തലമുടി വളരാനും നല്ലതാണെന്ന് ഇപ്പോളല്ലെ മനസ്സിലായത്. നന്ദി ഡോക്ടറെ, നന്ദി...

സ്വപ്നേച്ചി::- എന്തു കുന്തമാണെങ്കിലും മുടി കൊഴിച്ചിൽ തീർന്നോ, അതു മതീന്ന്... മലയാളി എന്നും ഇങ്ങനെ തന്നെ. ഞാൻ അതിന്റെ വേരുകൾ ഒന്നു തപുകയായിരുന്നു...

മുതലാളി:- നെല്ലിക്ക തളം വെയ്ക്കാൻ നല്ലതാ. നെല്ലികായുടെ പൊതു പേരു Amla യെന്നും ആംഗലേയത്തിൽ Gooseberryയെന്നും പറയും. അവനല്ല ഇവൻ. ഇവൻ ഒന്നാന്തരം കടുക്കാ.

ദി മാനെ:- ഞാനും ഈ വീക്കിപീഡിയാ ഒക്കെ നോക്കിയതാ. പക്ഷെ ഒന്നും മനസ്സിലായില്ല.

നിരക്ഷരാ:- ആദ്യം പറഞ്ഞ ഭാഗത്തിനു ഞാൻ മിണ്ടാവൃതം. എ.കെ.ആന്റണി ഗുരു.

തലമുടി നീട്ടി വളർത്തി ചുള്ളനായി പറന്നു നടക്കുന്ന മനോജിനു എന്തിനാ ഈ മയി അല്ലെ....ഞാനും ഓടി.

അനോണി:- ഇപ്പോൾ പുടി കിട്ടിയോ?

ഇനി എബി അങ്കിളിനോട്:- അതെ ബെറ്റിയുടെ കാര്യം തന്നെയാണു പറഞ്ഞത്. ബെറ്റിയുടെ മുടിയെ പറ്റി അനിതയോടോ, മോനിമാമ്മയോടോ തിരക്കിയാൽ കൂടുതൽ അറിയാൻ പറ്റുമെന്ന് അവൾ പറഞ്ഞു. പിന്നെ എബി അങ്കിൾ എന്ന പേരിൽ വന്ന് ബെറ്റി ചേച്ചി എന്ന് വിളിച്ചത് അവൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. എബി കൊച്ചു പയ്യനാണെന്ന് കൂടി പറഞ്ഞു.

നജീമെ:- അതിൽ അട്ങ്ങിയിരിക്കുന്നത് എന്തിനാ നോക്കുന്നത് എന്ന് പറയുന്നവർ കൊക്കകോളായിൽ കീടനാശിനി ഉണ്ടെന്ന് പറഞ്ഞ് ഓടിയത് എന്തിനാ... ഇതൊക്കെ നോക്കിയാലെ സംഭവം നേരെയാകുകയുള്ളൂ.

കൃഷേ:- ബാർബറാം ബാലന്റെ എതിർകക്ഷി ജഗദീഷ് വിളിച്ച പേരാകാൻ സാദ്ധ്യതയില്ലേ എന്നാണു ഞാൻ ആദ്യം മനസ്സിൽ കരുതിയത്.

സ്മിത റ്റീച്ചറെ:- സമ്മതിച്ചു. കടുക്ക തന്നെ. നിങ്ങൾ ഒക്കെ പുലികളാണെ.

ചേർത്തലക്കാരാ:- സത്യം ഞാനും ഇപ്പോളാ അറിഞ്ഞത്. എന്ന് പറഞ്ഞ് നമ്മൾക്ക് ഇത് കടയിൽ പോയി വാങ്ങിച്ചാൽ കടക്കാരൻ നമ്മളെ പറ്റി എന്ത് കരുതും...

തെച്ചിക്കാടൻ, ഗബ്രിയേൽ, ജിബി:- എല്ലാവർക്കും നന്ദി.

ദേ ഇവനെ പറ്റി കൂടുതൽ ഇവിടെയുണ്ട്...
http://www.fotopedia.com/items/flickr-3309179662

അപ്പോൾ മുടി വളരാൻ.....
കടുക്ക തന്നെ ഉത്തമം.

അപ്പോൾ വീണ്ടും കാണാം.

സസ്നേഹം.
സെനു, പഴമ്പുരാണംസ്.

Anonymous said...

kaithonni ,kayyunni,ennoke parayaunna chediyude scientific name nettil searchc cheyyyu ..athanu ee sangathi

Anonymous said...

kaithonni ,kayyunni,ennoke parayaunna chediyude scientific name nettil searchc cheyyyu ..athanu ee sangathi

jayanEvoor said...

ഞാൻ ഇവിടെയെത്താൻ വൈകിപ്പോയി!
അപ്പോഴേക്കും എല്ലാവരും കൂടി സംഗതി കണ്ടുപിടിച്ചു തന്നു, ല്ലേ!?

സെനു ഉദ്ദേശിച്ചത് എന്തെന്ന് എല്ലാർക്കും പിടികിട്ടി; പക്ഷേ അരും പിടി തരുന്നില്ല എന്നു മാത്രം!!
ഹി! ഹി!!

എം.എസ്. രാജ്‌ said...

ബ്ലാക്ക്‌ നിറം നല്‍കി മയിsome text missingനെ ബലപ്പെടുത്തുന്നത് എന്നാണ്‌ ഇതിന്റെ വിഗ്രഹാര്‍ഥം :P

Sulfi Manalvayal said...

ആഹാ, ആയ കാലത്ത് ഉള്ള മുടി മൊത്തം ഒമാന്‍ കൊണ്ട് പോയ ആളാണ് ഞാന്‍.
ഏതായാലും മരുന്ന് നന്നായി. ഇനി പാവം "ഗള്‍ഫ്ഗെയ്റ്റ്കാര്‍" തെണ്ടിപ്പോവുമൊ?

Aimy basil said...

nammude 'google' undayittum ningalelokke 'Myrobalane' anweshichu valanju ennu arinjathil vishamam thonni. googlelil chumma angu 'Myrobalan malayalam' ennu adichu kodutha porarunno?.
udan thanne google ellam thappiyeduthu kayil tharille?
http://www.agrisources.com/herbs/terminaliachebula.html

സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസ്സോസീയേഷന്‍ said...

ഇന്ത്യയില്‍ താമസിക്കുന്ന ഒരു അകന്ന ബന്ധു വര്‍ഷത്തിലൊരിയ്ക്കല്‍ നാട്ടില്‍ വരുമ്പോള്‍ എണ്ണ കാച്ചാന്‍ വാങ്ങിക്കുന്നത് കണ്ടിട്ടുണ്ട്.അന്ന്,ഞങ്ങള്‍ പിള്ളേര്‍ സെറ്റ് എല്ലാവരെയും ലാട വൈദ്യന്മാരായാലോ എന്ന് വരെ

Anonymous said...

black myrobalan-ന്നു പറഞ്ഞാല്‍ കുളമാങ്ങ ആണെന്ന് തോന്നുന്നു.

Anonymous said...

Himalaya ella productslum chemicals use cheyunudu,Chemical components avar arabiyilanu mention cheyunathu.

sri said...

Kadukka :-)