Friday 1 January 2010

വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്‌]

വെല്ലൂരെ പഠിത്തം കഴിഞ്ഞ്‌, മെഡിക്കല്‍ റെക്കോര്‍ഡ്‌സുമായി മല്ലിട്ട്‌ കഴിയുമ്പോളാണു ക്രിസ്തുമസ്സും, ന്യൂ ഇയറും വരുന്നത്‌. വിശേഷ അവസരങ്ങള്‍ വരുമ്പോള്‍ എങ്ങനെ നാട്ടിലേക്ക്‌ കടക്കാമെന്നത്‌ മാത്രമാണു നമ്മുടെ ചിന്ത. ഓണത്തിനു യാതൊരു ഗത്യന്തരവുമില്ലാതെ കോള്‍ഗേറ്റ്‌ പേസ്റ്റും അല്‍പം വെളിച്ചെണ്ണയും കണ്ണില്‍ പുരട്ടി, കണ്ണും ചുവപ്പിച്ച്‌ രാത്രിയില്‍ ചെന്ന് മദ്രാസ്സ്‌ ഐസ്‌ [ഇപ്പോള്‍ ചെന്നെ ഐസായി കാണും:- പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ചെങ്കണ്ണ്‍]എന്ന് പറഞ്ഞ്‌ 3 ദിവസത്തെ സിക്ക്‌ ലീവും തരപ്പെടുത്തി, രാത്രിക്ക്‌ രാത്രി തിരുവനന്തപുരം മെയിലിന്റെ ജനറല്‍ കംമ്പാര്‍ട്ടുമെന്റിന്റെ മുന്‍പില്‍ ചുരുണ്ട്‌ കൂടി നിന്ന് തിരുവല്ലായില്‍ വന്ന് ഓണം ആഘോഷിച്ചത്‌ കാരണം, വീണ്ടും ആ ചെങ്കണ്ണ്‍ തന്നെ ഇറക്കാന്‍ പറ്റാത്ത അവസ്ഥയുമായി.

Y.W.C.A കാന്റീനില്‍ നിന്നും കിട്ടുന്ന പച്ചരി ചോറും, ആര്‍ക്കും വേണ്ടാത്ത പച്ചക്കറികള്‍ വെട്ടി മുറിച്ച്‌, ചുവന്ന വെള്ളത്തില്‍ ആത്മഹത്യ ചെയ്ത സാമ്പാറും, പാറ്റ കാട്ടം നാറുന്ന തോരനില്‍ നിന്നും ഒക്കെ ഒന്ന് താത്ക്കാലികമായിട്ടെങ്കിലും രക്ഷ നേടാന്‍ വേണ്ടിയാണു നമ്മള്‍ നാട്ടിലേക്ക്‌ പോകുന്നത്‌.. എങ്ങനെ നാട്ടിലേക്ക്‌ പോകാമെന്നതിനെ പറ്റി തലപുകയ്ക്കുമ്പോളാണു ഒരു ഡോക്ടര്‍ വക ബാച്ചിലേഴ്‌സ്‌ പാര്‍ട്ടിക്ക്‌ ക്ഷണം കിട്ടിയത്‌. ബാച്ചിലേഴ്‌സ്‌ പാര്‍ട്ടിയെന്ന് കേട്ടപോഴെ പലരുടെയും വായില്‍ വെള്ളം ഊറി. വെള്ളമടി പാര്‍ട്ടി തന്നെ. അങ്ങനെ കൂടെ വന്ന പലരും ഏറെ പ്രതീക്ഷയോടെ പാര്‍ട്ടിക്ക്‌ വന്നപ്പോള്‍, ദേ, ആടു കിടന്നിടത്ത്‌ പൂട പോലുമില്ലാന്ന് പറഞ്ഞ സ്ഥിതി. മാര്‍പാപ്പയുടെ വീട്ടില്‍ പാര്‍ട്ടിക്കു പോയാല്‍ പോലും വൈനെങ്കിലും കാണും. ഡോക്‍ടറായിട്ട്‌ ഇവന്റെ ഒക്കെ വീട്ടില്‍ അല്‍പം സ്പിരിറ്റ്‌ പോലും കുടിക്കാന്‍ തരാന്‍ ഇല്ലാത്ത ഇവനൊക്കെ എന്തിനാ വെറുതെ പാര്‍ട്ടിയും _________ഒക്കെ വെക്കുന്നതെന്ന് മനസ്സില്‍ തെറി പറഞ്ഞ്‌ മടങ്ങി.

പറ്റിയത്‌ പറ്റി...ന്യൂ ഇയറിനു എന്തെങ്കിലും ചെയ്യണം. മെഡിക്കല്‍ റെക്കോര്‍ഡ്‌സിലെ മൂന്ന് മലയാളികളും, പിന്നെ തമിഴ്‌ മക്കളും കൂലംകഷമായി ചിന്തിച്ചു. ഒടുക്കം ഡിപ്പര്‍ട്ട്‌മന്റ്‌ വക ഒരു വണ്‍ ഡേ റ്റൂര്‍ അറേഞ്ച്‌ ചെയ്തു. കിഷ്‌കിന്ത വാട്ടര്‍ തീം പാര്‍ക്കില്‍ പോയി അടിച്ച്‌ പൊളിക്കുക.

അങ്ങനെ ഒന്നാം തീയതി രാവിലെ 6.30 മണിയോടെ ഞങ്ങള്‍ ബസ്സില്‍ കയറി. ഡിപ്പാര്‍ട്ട്‌മെന്റിലെ പെണ്‍ക്കിടാങ്ങള്‍ മുന്‍പിലത്തെ സീറ്റില്‍ സ്ഥലം പിടിച്ചു. കല്യാണം നിശ്ചയിച്ച ഡിപ്പാര്‍ട്ട്‌മന്റ്‌ കമിതാക്കള്‍ ഫെവി ക്വിക്ക്‌ ഇട്ട്‌ പറ്റിച്ചത്‌ പോലെ ഒട്ടി ഇരുന്നു. പാട്ടും കച്ചേരിയും, ഡാന്‍സും കൂത്തുമായി ഞങ്ങളുടെ വണ്ടി കിഷ്‌കിന്തയിലേക്ക്‌....

8.00 മണിയോടെ ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിച്ച്‌ കഴിഞ്ഞപ്പോള്‍, ഞങ്ങളുടെ സൂപ്പര്‍വൈസര്‍ ഒരു കുപ്പി ബിജോയിസുമായി വന്നു. ബിജോയിസു വന്നപ്പോഴേക്കും ഗ്ലാസ്സും, വെള്ളവും പെട്ടെന്ന് തന്നെ വന്നു. റ്റച്ചിങ്ങസ്സായി മിക്സ്ച്ചറും, “വിക്സും” വന്നു.

“മദ്യപിക്കുന്നത്‌ കണ്ട്‌ ആസ്വദിക്കുന്നതും, അവരുടെ നേരമ്പോക്കുകള്‍ കണ്ട്‌ ആഹ്ലാദിക്കുന്നവനാണു യഥാര്‍ത്ഥ മനുഷ്യസ്നേഹി”യെന്ന്, കിംഗ്‌ ഫിഷേര്‍സ്‌ ആശ്രമാധിപതി വിജയ മല്യാ സ്വാമികള്‍ പറഞ്ഞത്‌ മനസ്സില്‍ ധ്യാനിച്ച്‌ ഇവരുടെ കോപ്രായങ്ങള്‍ക്ക്‌ മുന്‍പില്‍ സദാ സന്തോഷം കണ്ടെത്തി ഞാന്‍ അങ്ങനെ യഥാര്‍ത്ഥ മനുഷ്യനായി അവിടെ ഇരുന്നു. കൂടെയുള്ള 2 മല്ലുകളും ബിജോയിസ്‌ കൊണ്ട്‌ വന്ന സൂപ്പര്‍വൈസറെ, ബിജോയിസിന്റെ ബലത്തില്‍ തെറി പറയാന്‍ തുടങ്ങി. നേരെ ചൊവ്വെ നടക്കാന്‍ വയ്യാത്തവര്‍, മൈക്കല്‍ ജാക്‌ക്‍സണെ വെല്ലുന്ന ബ്രേക്ക്‌ ഡാന്‍സ്‌ കളിക്കാന്‍ തുടങ്ങി. ഏതായാലും കൂത്താട്ടങ്ങള്‍ക്ക്‌ അറുതി വരുത്തി ഞങ്ങള്‍ കിഷ്‌കിന്തയിലെത്തി.

വെള്ളമടിച്ചവര്‍ വെള്ളത്തില്‍ കളികളാരംഭിച്ചു. അപ്പോള്‍ ഒരുത്തനു മുടിഞ്ഞ ഒരാഗ്രഹം.... മെറി ഗോ റൗണ്ടിനേക്കാളും ആറ്റന്‍ ഒരു സാധനം. ആകാശത്തില്‍ കൂടി കറങ്ങുന്നു. അതിലൊന്ന് കയറിയാലോ??? അതിന്റെ കറക്കം കണ്ടപ്പോഴെ പച്ചയായ ഞാന്‍ പോലും ഒന്ന് പകച്ചു. പക്ഷെ ഉള്ളില്‍ കിടക്കുന്ന ബിജോയിസ്‌ ഇവര്‍ക്ക്‌ അമിത ബലം കൊടുത്തു. എന്നെ ഏറെ നിര്‍ബന്ധിച്ചുവെങ്കിലും പച്ചയായതു കൊണ്ട്‌ എനിക്ക്‌ ഇതില്‍ കയറാന്‍ ബലം കിട്ടിയില്ല. ഒടുക്കം ഇവരുടെ സാഹസങ്ങള്‍ പകര്‍ത്താന്‍ എന്റെ കൈയില്‍ ഒരു ക്യാമറായും തന്ന് ഇവര്‍ ആ റൈഡില്‍ കയറി. ഓരോ കറക്കത്തിനും അയ്യോ, അയ്യോ എന്ന ശബ്ദം അവിടെ മുഴങ്ങി കൊണ്ടിരുന്നു. ഈ കറക്കത്തിന്റെ രണ്ടാം ഘട്ടത്തില്‍, കൂട്ടത്തിലെ ഒരു മല്ലുവിനു വാളു വെയ്ക്കാന്‍ മോഹം. തന്റെ മോഹം സീനിയര്‍ മല്ലുവിനോട്‌ പറഞ്ഞപ്പോള്‍; അഴിനെന്താഴാ മോനെ... ഇഴ്‌ നമ്മുടെ സ്വന്തം "അപ്പച്ചന്റെയല്ലേ"...വെച്ചോടാന്ന് പറഞ്ഞ്‌ തീരും മുന്‍പേ ആകാശത്ത്‌ നിന്നും വാാാാാാാാാാാാാാാാാാാാള്‍. [ആകാശത്ത്‌ നിന്നും വീണത്‌ കൊണ്ടും, കഷണങ്ങള്‍ ഉണ്ടായിരുന്നത്‌ കൊണ്ടും ഇതിനെ ഉള്‍ക്കയെന്ന് വിളിക്കാമോയെന്ന് ഇപ്പോഴും ISROയില്‍ ചര്‍ച്ച നടക്കുന്നതേയുള്ളു.] ഗുരുത്വാകര്‍ഷണം എന്ന വലിയ സംഭവമുള്ളത്‌ കൊണ്ട്‌ വാള്‍ ഒട്ടും വേസ്റ്റാകാതെ ആ റൈഡില്‍ ഉള്ളവരുടെയും ഒക്കെ ദേഹത്ത്‌ സ്പ്രേ ചെയ്തും, ചെയ്യാതെയും ഒക്കെയായി നിലം പൊത്തി. ഗ്രഹപ്പിഴയുടെ കൂടുതല്‍ എന്നല്ലാതെ എന്തു പറയാന്‍? രാവിലെ കഴിച്ച മസാല ദോശയിലെ ഏതോ ഒരു ഭാഗം, നേരെ താഴെ റൈഡിലിരുന്ന മധു വിധു ആഘോഷിക്കുന്ന ദമ്പതികളുടെ തലയിലാണു പതിച്ചത്‌. എച്ച്യൂച്ച്‌ മീ, കാക്ക തൂറീന്നാ തോന്നുന്നെ, എന്ന് ഡ്യൂവറ്റായി രണ്ടു പേരും ഒരേ താളത്തില്‍ പറഞ്ഞ്‌ മേലോട്ട്‌ നോക്കിയപ്പോള്‍, ഇച്ചായന്‍ ഇത്‌ ഒന്നും കൂസാതെ , തലയെടുപ്പോടെ ആറാം തമ്പുരാനെ പോലെ അടുത്ത വാളിനു തയ്യാറെടുക്കുന്നു.. അത്‌ കണ്ടതും ഗ്രനൈഡ്‌ ആക്രമണത്തിനിടയില്‍ രക്ഷപ്പെടാനായി പതുങ്ങുന്ന സൈനികരെ പോലെ മിഥുനങ്ങള്‍ റൈഡില്‍ ചുരുണ്ട്‌ കൂടി രണ്ടാമത്തെ ആക്രമത്തില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെട്ടു. ഏതായാലും കറക്കം കഴിഞ്ഞ്‌ ആകാശ നൗകയുടെ കറക്കം നിലച്ചപ്പോളെക്കും നമ്മുടെ സുഹൃത്തിന്റെ കറക്കം പൂര്‍ണ്ണമായി അവസാനിച്ചിരുന്നു. പിന്നെ സുഹൃത്തിനെ എല്ലാവരും കൂടി പൊക്കിയെടുത്ത്‌, ആല്‍ത്തറയുടെ ചുവട്ടില്‍ കിടത്തി. യുവ മിഥുനങ്ങളുടെ മൂഡും നല്ല വസ്ത്രവും, കളഞ്ഞതിന്റെ ദേഷ്യത്തില്‍ ഇന്ന് രണ്ടിലൊന്ന് അറിഞ്ഞേ പോകൂവെന്ന മട്ടില്‍, സല്‍മന്‍ ഖാനെ പോലെ കെട്ടിയവന്‍ മസ്സിലും പെരുപ്പിച്ചു വന്നു. വാളു വെച്ചവന്റെ കാവടി പോലെയുള്ള കിടപ്പും, ഞങ്ങളുടെ നില്‍പ്പും എല്ലാം കൂടി കണ്ടപ്പോള്‍ ഇനി അവിടെ നിന്ന് പ്രശ്നം ഉണ്ടാക്കി, മഹസ്സര്‍ തയ്യാറാക്കാന്‍ പോലീസ്‌ വരുമ്പോള്‍ വെറുതെ എന്തിനാ സാക്ഷികളാകുന്നതെന്ന് വെച്ച്‌ യുവമിഥുനങ്ങള്‍, ♪♪സന്തോഷമായി തന്നത്‌ സ്വീകരിച്ച്‌ ഞങ്ങളിതാ പോകുന്നുവെന്ന ♪♪കരോള്‍ ഗാനം മനസ്സില്‍ പാടി സ്ഥലം കാലിയാക്കിയപ്പോഴാണു ഞങ്ങള്‍ക്ക്‌ ആശ്വാസം ആയത്‌. ചുറ്റുപാടുകള്‍ നോക്കി, സൂപ്പര്‍വൈസര്‍ ഒരു ചെറിയ ബിജോയിസു കൂടി സുഹൃത്തിനു കൊടുത്തു. ബോധം ഉള്ള എന്നെ പിടിച്ച്‌ സുഹൃത്തിനു കാവലിരുത്തിയിട്ട്‌ ബാക്കിയുള്ളവര്‍ മറിയാന്‍ പിന്നെയും പോയി. അല്‍പം കഴിഞ്ഞപ്പോള്‍, സുഹൃത്ത്‌ എന്നെ ചൊറിഞ്ഞിട്ട്‌ അടുത്ത എലിമിനേഷന്‍ റൗണ്ട്‌ വരുന്നുവെന്ന് ആംഗ്യം കാട്ടി. ഉടനെ തന്നെ ഞാന്‍ ഒരു കൂട്‌ സജ്ജമാക്കിയതും, അവന്റെ എലിമിനേഷനും ഒപ്പമായിരുന്നു. അവന്‍ ഇട്ടിരുന്ന റ്റീ ഷര്‍ട്ടില്‍ എല്ലാം വാളിന്റെ അംശമുള്ളതു കൊണ്ട്‌ പടച്ചട്ട ഊരി മാറ്റാന്‍ എന്നോട്‌ കല്‍പ്പിച്ചു. അങ്ങനെ ഞാന്‍ പടച്ചട്ടയും ഊരി ആ കൂടില്‍ തന്നെ നിക്ഷേപിച്ചു.

അവന്റെ ബാഗില്‍ നിന്നും ഒരു പുതിയ പടച്ചട്ട ധരിപ്പിച്ചു കഴിഞ്ഞപ്പോഴെക്കും അവന്‍ ഫ്ലാറ്റായി. ഡെഡ്‌ ബോഡിക്ക്‌ കാവല്‍ നില്‍ക്കുന്ന പോലീസുകാരനെ പോലെ ഞാന്‍ അവിടെയിരുന്ന് കാര്യങ്ങള്‍ വീക്ഷിച്ചു.. സമയം പോകാനായി അവന്റെ "വാള്‍ ബാഗ്‌" അലപം ഡീസന്റായി പൊതിഞ്ഞ്‌, മറ്റൊരു കവറിലാക്കി ഒരു ബെഞ്ചില്‍ കൊണ്ട്‌ വെച്ചു. പിന്നീട്‌ ഡെഡ്‌ ബോഡിക്കരികില്‍ ഒന്നുമറിയാത്തവനെ പോലെ വന്നിരുന്നു. ഏതായാലും അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല. ഒരു ജന്റില്‍മാന്‍, തെക്കും പക്കും നോക്കി ആ ‘വാള്‍ ബാഗ്‌’ കൈകളിലേന്തി റ്റിപ്പു സുല്‍ത്താനെ പോലെ പോകുന്നത്‌ കണ്ടപ്പോള്‍; സത്യം, ദേ!! ഇപ്പോഴും എനിക്ക്‌ രോമാഞ്ചം ഉണ്ടായി.. പിന്നെ അപ്പോഴത്തെ കാര്യം പറയണോ???

ഉദ്ദേശം ഒരു രണ്ട്‌ മണിയോടെ ഡെഡ്‌ ബോഡി കണ്ണു തുറന്നു. പിന്നെ ഉച്ച ഭക്ഷണവും ഒക്കെ കഴിഞ്ഞപ്പോഴെക്കും, ഏതോ ഒരു തമിഴ്‌ സിനിമയുടെ ഷൂട്ടിംങ്ങ്‌ യൂണിറ്റ്‌ വന്നു. പിന്നെ എല്ലാവരും അങ്ങോട്ട്‌ പോയി. പാട്ട്‌ സീനായത്‌ കൊണ്ട്‌ നായിക നഗ്‌മ, വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴെക്കും, അവിടെ കൂടി നിന്ന ആള്‍ക്കാരുടെ വായില്‍ വെള്ളച്ചാട്ടത്തിനുള്ള വെള്ളമുണ്ടായി. നഗ്മയുടെ കുളി കണ്ടപ്പോള്‍ ആര്‍ക്കും വെല്ലൂര്‍ക്ക്‌ തിരിച്ചു പോകാനെ താത്‌പര്യമില്ല. പിന്നെ ഒരു വിധം എല്ലാരെയും പിടിച്ച്‌ വണ്ടിയില്‍ കയറ്റി.

ഹൈവേ വിട്ട്‌ വണ്ടി നീങ്ങിയപ്പോള്‍ നമ്മുടെ ബസ്സിന്റെ വെളിച്ചം മാത്രമായി റോഡില്‍. വിജനമായ റോഡ്‌. ‘ദളപതി’ സിനിമ വണ്ടിയില്‍ ഇട്ടിരിക്കുന്ന കാരണം വണ്ടിക്കകത്ത്‌ വെട്ടമുണ്ട്‌. അപ്പോള്‍ ഏതോ ഒരു പെണ്‍ക്കിടാവിനു ഒരു മൂത്ര ശങ്ക. അവള്‍ നമ്മുടെ സൂപ്പര്‍വൈസറുടെ പൊണ്ടാട്ടിയോട്‌ പറഞ്ഞപ്പോള്‍, ബാക്കി പെണ്മണികള്‍ക്കും അതേ ശങ്ക. ഡ്രൈവറാട്‌ കാര്യം പറഞ്ഞു. അല്‍പം മറവുള്ള ഒരു സ്ഥലം വന്നപ്പോള്‍, പാര്‍ക്ക്‌ ലൈറ്റ്‌ മാത്രം ഇട്ട്‌ ബസ്സ്‌ നിര്‍ത്തി. പകല്‍ വെട്ടത്ത്‌ കാണാന്‍ പറ്റാത്ത ഇവറ്റകള്‍ കുറ്റാകുറ്റിരുട്ടത്ത്‌ മറഞ്ഞപ്പോള്‍..... ഈശ്വരാ ഇവിടെ എങ്ങും ഒറ്റ മിന്നാമിനുങ്ങ്‌ കൂടി ഇല്ലേ എന്ന് മനസ്സാ പ്രാര്‍ത്ഥിച്ചതും... ദാ വരുന്നു ഒരു ലോറി... [തമിഴ്‌നാട്ടില്‍ ചെന്ന് ലോറി എന്ന് പറഞ്ഞാല്‍ അത്‌ പാണ്ടി ലോറിയാണെന്ന് എടുത്ത്‌ പറയേണ്ടാല്ലോ..] മിന്നാമിനുങ്ങിന്റെ വെട്ടം ആഗ്രഹിച്ച ഞങ്ങള്‍ക്ക്‌, ബ്രൈറ്റ്‌ ലൈറ്റിന്റെ പരസ്യം പോലെ വെട്ടം. പരിസരത്തെ അപകടം മനസ്സിലാക്കിയ ബസ്സ്‌ ഡ്രൈവര്‍, ലോറിക്കാരനെ ഹസാര്‍ഡ്‌ ലൈറ്റ്‌ മിന്നിച്ച്‌ കാണിച്ചതും എന്തോ അപകടം പറ്റിയതായിരിക്കുമെന്ന് തോന്നിയ നമ്മുടെ ലോറിക്കാരന്‍ ഫുള്‍ ലൈറ്റും ഇട്ട്‌, വണ്ടി അവിടെ ചവിട്ടി നിര്‍ത്തി ഒറ്റ ചോദ്യം... "അയ്യാ..എന്ന അയ്യാ.."

അയ്യോ!! ലൈറ്റ്‌ വന്നതേ, വണ്ടിയില്‍ ഉള്ള സകല കണ്ണുകളും വെളിയിലേക്ക്‌ തന്നെയായിരുന്നുവെന്ന സത്യം ഞാന്‍ പറയാന്‍ മറന്നു. ലോറി നിര്‍ത്തിയതും പിന്നെ ഞങ്ങള്‍ കണ്ടത്‌..ചാക്കില്‍ കയറി ഓട്ടമാണോ, ഒറ്റ കാലില്‍ ഉള്ള ചാട്ടമാണോ...തവള ചാട്ടമാണോ എന്ന് ഒന്നും ഒരു ഐഡിയായും ഇല്ല... ഏതായാലും അന്‍ഞ്ചു ബോബി ജോര്‍ജ്ജ്‌ ഒന്നും ഒന്നുമല്ല എന്ന മട്ടിലായിരുന്നു ഓരോരുത്തരുടെ പ്രകടനങ്ങള്‍..

കലാപരിപാടികള്‍ അവതരിപ്പിച്ച്‌ ഞങ്ങളെ രസിപ്പിച്ചവരുടെ ചാട്ടങ്ങളൂം പരാക്രമങ്ങളും വണ്ടിയില്‍ റീപ്ലേ ചെയ്ത്‌, ചിരിച്ച്‌ മറിഞ്ഞത്‌ കൊണ്ട്‌ ഞങ്ങള്‍ വെല്ലൂരു തിരിച്ച്‌ വന്നത്‌ അറിഞ്ഞതേയില്ല. വെല്ലൂരു ബസ്സിറങ്ങിയപ്പോള്‍ പെണ്‍ക്കിടാങ്ങള്‍ ഒട്ടും ശ്രുതി തെറ്റാതെ, "പെങ്ങന്മാരുടെ ഈ കഥ ഒരിക്കലും പുറത്ത്‌ വിടരുതേ"യെന്ന് ഒരേ സ്വരത്തില്‍ പറഞ്ഞ്‌ സത്യം ചെയ്യിപ്പിച്ചത്‌ കൊണ്ട്‌ ഈ കഥ ഇതു വരെ പുറലോകം അറിഞ്ഞതേയില്ല.

പിന്നീട്‌ ഇത്‌ മാലോകരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ദീപാവലി, പൊങ്കല്‍, ഹോളി ഇത്യാദി ആഘോഷങ്ങളില്‍ കുശാലായി ആഹാരം തിന്നത്‌ ആ ഒറ്റ പാണ്ടി ലോറിക്കാരന്‍ ചെയ്ത്‌ പുണ്യമായിരുന്നു. അണ്ണെ വാഴ്‌ക.. നിന്നാള്‍ വാഴ്‌ക
_______________________________________________________________
പരസ്യം:- 2009ല്‍ പഴമ്പുരാണംസില്‍ വന്ന അനു ശങ്കര്‍ എന്ന എന്റെ പ്രിയ സുഹൃത്തിന്റെ കോവളം ന്യൂ ഇയര്‍:- ന്യൂ ഇയര്‍ പുരാണംസ്‌.

22 comments:

Senu Eapen Thomas, Poovathoor said...

ഇതാ ഒരു ന്യൂ ഇയര്‍ യാത്രാനുഭവം. ആകാശത്ത്‌ നിന്നും ഉള്‍ക്കവീഴുന്നതും, താര റാണി നഗ്മയുടെ കുളിയും, പിന്നെ കൂട്ട ചാട്ടവും ഒക്കെ കണ്ട നല്ല ഒരു കിഷ്‌കിന്ത യാത്ര...

പഴമ്പുരാണംസ്‌ വായനക്കാര്‍ക്ക്‌ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

കാപ്പിലാന്‍ said...

super

അരവിന്ദ് നീലേശ്വരം said...

താനെന്തിനാടോ എന്നെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലുന്നേ?

മത്താപ്പ് said...

പിന്നീട്‌ ഇത്‌ മാലോകരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ദീപാവലി, പൊങ്കല്‍, ഹോളി ഇത്യാദി ആഘോഷങ്ങളില്‍ കുശാലായി ആഹാരം തിന്നത്‌ ആ ഒറ്റ പാണ്ടി ലോറിക്കാരന്‍ ചെയ്ത്‌ പുണ്യമായിരുന്നു. അണ്ണെ വാഴ്‌ക.. നിന്നാള്‍ വാഴ്‌ക


പഴമ്പുരാണംസ് പിന്നേം റോക്ക്സ്......

OAB/ഒഎബി said...

നഗ്മയുടെ കുളി കഴിഞ്ഞ് ഒപ്പമുള്ള പെണ്ണുങ്ങളുടെ ചാട്ടമോട്ടം.അത് വ്ച്ച് കളിച്ച് ദീപാവലി, പൊങ്കല്‍,എല്ലാം കഴിഞ്ഞപ്പൊ മാലൊകരെ അറിയിക്കേം ചെയ്തു. വൻ ചതി ആയിപ്പോയി.

രസായി.ആശംസകളോടെ...

renchi thomas said...

annei vayka
chirichu chirichu dhe ente kodal vayil vannu , relly relly good

Anonymous said...

നശിപ്പിച്ചു കളഞ്ഞു. നഗ്മയുടെ കുളി ഒന്നാം തീയതി കാണാമെന്ന് കരുതി കയറിയതാണു. പക്ഷെ കുളി സീന്‍ സെന്‍സര്‍ ബോര്‍ഡ്‌ കട്ട്‌ ചെയ്തതിനേക്കാളും ഭയങ്കരമായി സെനുവേട്ടന്‍ കട്ട്‌ ചെയ്തത്‌ ഈശ്വരന്‍ പോലും പൊറുക്കില്ല.

ഈ ന്യൂ ഇയര്‍ തമാശകള്‍ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു. ചിരിച്ച്‌ ചിരിച്ച്‌ കരഞ്ഞു. ചിരിപ്പിച്ച്‌ ന്യൂ ഇയര്‍ തുടങ്ങാന്‍ പഴമ്പുരാണംസ്‌ സഹായിച്ചതിനു നന്‍റി അണ്ണെ, നന്‍റി.

സ്നേഹത്തോടെ,
Madhu Nair

പ്രദീപ്‌ said...

ആശാനെ ഇഷ്ടപ്പെട്ടു

ചാണക്യന്‍ said...

ദീപാവലി, പൊങ്കല്‍, ഹോളി ഇത്യാദി ആഘോഷങ്ങളില്‍ കുശാലായി ആഹാരം തിന്നത്‌ ഇനി നടക്കില്ലല്ലോ:):):)

പോസ്റ്റ് ഇഷ്ടായി.....ആശംസകൾ...

സുഗേഷ് said...

സെനു ചേട്ടാ മനൊഹരമായിട്ടുണ്ട്

ദീപ്സ് said...

കൊള്ളാംസ്

poor-me/പാവം-ഞാന്‍ said...

Senu enjoyed ...

രഞ്ജിത് വിശ്വം I ranji said...

ഹ ഹ ഹ.. 2000 ജനുവരി 1 ന് ഞങ്ങളും ഇങ്ങനെ ഒരു ടൂര്‍ പോയി അത്. ബ്ലാക്ക് തണ്ടറിലേക്കായിരുന്നു. ബാക്കി കഥയൊക്കെ എപ്പോഴും ഒരുപോലാരിക്കുമല്ലോ.. അല്ലറ ചില്ലറ വ്യത്യാസത്തോടെ അവിടേം കഥ തുടര്ന്നു.
രസകരമായി എഴുതി..

jayanEvoor said...

ന്യൂ ഇയര്‍ യാത്രാനുഭവം കലക്കി!

ആ പെമ്പ്രന്നോരുമാരൊക്കെക്കൂടി വരുന്നുണ്ട്.. സൂക്ഷിച്ചോ!

RAJU said...

PULICHA CODEMY

Senu Eapen Thomas, Poovathoor said...

എന്നോടൊപ്പം കിഷ്‌കിന്ത കാണാന്‍ വന്നയെല്ലാവര്‍ക്കും നന്‍റി.

കാപ്പിലാന്‍ ചേട്ടാ:- സൂപ്പറിനു നന്ദി..

അരവിന്ദേ:- സന്തോഷം.. ചിരിച്ച്‌ മരിക്കരുത്‌.. വായിക്കാന്‍ ഇനിയും ആളു വേണ്ടെ.

മത്താപ്പെ:- സത്യം സത്യമായിട്ടും ആ പെണ്‍ക്കിടാങ്ങളായിരുന്നു ഞങ്ങളുടെ സ്പോണ്‍സേര്‍സ്‌..പാവങ്ങള്‍.

ഒ.എ.ബി:- വെല്ലൂരു നില്‍ക്കുമ്പോള്‍ വെല്ലുരുകാര്‍. ഇപ്പോള്‍ മസ്‌ക്കറ്റുകാരെ പിണക്കാതെ നോക്കിയാല്‍ പോരെ.. തത്ക്കാലത്തേക്ക്‌ വെല്ലൂരുക്കാരുടെ ചിലവ്‌ വേണ്ടല്ലോ.. മസ്ക്കറ്റുകാര്‍ വാഴ്‌ക.

രെഞ്ചി:- കുടല്‍ വായില്‍ വന്നെങ്കില്‍ ഒരു ഡോക്‍ടറെ കാണണേ... നന്ദി..

മധു:- നഗ്മയുടെ കുളി വിശദീകരിക്കാന്‍ പോയാല്‍ ഇത്‌ 4 എപ്പിസോഡ്‌ വരെ പോകും. അത്‌ കൊണ്ടാണു നമ്മള്‍ അങ്ങനെ ഒരു ആക്രമത്തിനു പോകാഞ്ഞത്‌.. ശാപം പിന്വലിക്കണെ.

പ്രദീപെ:- ആശാനെ മാത്രമെ ഇഷ്ടപ്പെട്ടുള്ളോ? ആശാട്ടിമാരെയോ....

ചാണക്യാ:- നമ്മള്‍ വെല്ലൂരില്‍ നിന്നും പോന്നില്ലെ.. സൊ ഇനി ആ ഭക്ഷണം വേണ്ട.. പിന്നെ തിന്നത്‌ ചുമ്മാതെ അല്ലല്ലോ..അന്ന് അവരെ നാറ്റിച്ചില്ലല്ലോ?

സുഗേഷ്‌, ദീപ്‌സ്‌, Poor me:- ഇനിയും വരണെ.. നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ഈ ബ്ലോഗിന്റെ ഐശ്വര്യം.

രഞ്ചിത്തെ:- തണ്ടര്‍ ബേ കഥകള്‍ക്കായി കാത്തിരിക്കുന്നു.

ഏവൂരാനെ:- ഡോക്ടറെ... അവറ്റകള്‍ക്ക്‌ മലയാളം വായിക്കാനറിയില്ല. ഇനി ഒരു സത്യം കൂടി ഞാന്‍ പറയട്ടെ.. ഞാന്‍ ഇത്‌ ആരോടും പറഞ്ഞിട്ടില്ല. നിങ്ങള്‍ ഇത്‌ വായിച്ചല്ലെ അറിഞ്ഞത്‌, പറഞ്ഞല്ലലോയെന്ന്..

രാജു:- താനും കോടിയേരിയും ക്ലാസ്സ്‌ മേറ്റ്‌സ്‌ ആയിരുന്നോ? കോടിയേരി, പോലീസിനു "POLLICE" എന്നെഴുതിയപ്പോള്‍, താന്‍ COMEDY ക്കു CODEMY എന്ന് എഴുതി ഞെട്ടിച്ചല്ലോ... ഇത്രയും വലിയ കോടമി ഞാന്‍ ഇന്ന് വരെ കേട്ടിട്ടില്ല.. തന്നെ കൊണ്ട്‌ ഞാന്‍ തോറ്റു. തന്റെ ബ്ലോഗൊ എഴുത്തോ ഒന്ന് കാണിച്ചു താ..ഉഗ്രന്‍ കോടമികളായിരിക്കുമല്ലോ...

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Irshad said...

"പെങ്ങന്മാരുടെ ഈ കഥ ഒരിക്കലും പുറത്ത്‌ വിടരുതേ"യെന്ന് ഒരേ സ്വരത്തില്‍ പറഞ്ഞ്‌ സത്യം ചെയ്യിപ്പിച്ചത്‌ കൊണ്ട്‌ ഈ കഥ ഇതു വരെ പുറലോകം അറിഞ്ഞതേയില്ല.

ഇപ്പോള്‍ അറിയാനിനി ആരുമില്ല എന്നായിരിക്കുന്നു. കൊള്ളാം, ചിരിക്കാതെവിടെപ്പോകാന്‍? ചിരി നിര്‍ത്താനാ എവിടെങ്കിലും പോകേണ്ടി വരിക.

ചേച്ചിപ്പെണ്ണ്‍ said...

സന്തോഷമായി തന്നത്‌ സ്വീകരിച്ച്‌ ഞങ്ങളിതാ പോകുന്നുവെന്ന ♪♪കരോള്‍ ഗാനം മനസ്സില്‍ പാടി സ്ഥലം കാലിയാക്കിയപ്പോഴാണു ഞങ്ങള്‍ക്ക്‌ ആശ്വാസം ആയത്‌....
ഒരുപാട് ചിരിപ്പിച്ചു സെനുവേ ... എനിക്ക് വയ്യ ഇനി ചിരിക്കാന്‍ ,,,
വെല്ലൂര്‍ പഠിച്ചത് ഡോക്ടര്‍ ആകാനാണോ ?

Ashly said...

ചിരിചു ഒരു വഴികായി....സൂപ്പർ എഴുത് !!!

കുക്കു.. said...

സെനു ചേട്ടാ ..ഹി..ഹി..എനിക്കിഷ്ട്ടായി പോസ്റ്റ്‌..
:))
പാവം ചേച്ചി മാരെ ഭീഷണി പ്പെടുത്തി ഫുഡ്‌ അടിച്ചതും പോരാ..എന്നിട്ട് ന്യൂ ഇയര്‍ ഗിഫ്റ്റ് ആയി ഇപ്പോ ഈ പോസ്റ്റ്‌ ഉം...

ഗുലുമാല്‍ ബ്ലോഗര്‍|Gulumal Blogger said...

തമാശകള്‍ എന്ന് സേര്‍ച്ചിയാണു പഴമ്പുരാണംസില്‍ വന്നു പെട്ടത്‌. ഷൂട്ടിംങ്ങ്‌ തമാശകള്‍ മുതല്‍ പിന്നെ ഒറ്റ വായന. എല്ലാം ഒന്നിനൊന്ന് മെച്ചം. ലണ്ടന്‍ തമാശകള്‍, പാമ്പും പാസ്റ്ററും ഒക്കെ വായിച്ച്‌ അലറി ചിരിച്ചു.

ഞങ്ങളെ ചിരിപ്പിച്ച്‌ ചിരിപ്പിച്ച്‌ നിങ്ങള്‍ അങ്ങ്‌ ആര്‍മാദിക്ക്‌ മനുഷ്യാ...

വയ്സ്രേലി said...

വളരെ ഗുഡ്! നല്ല പ്രസന്റേഷന്‍!

ആശംസകള്‍!