Sunday, 1 March 2009

ഹോസ്റ്റല്‍ പുരാണം

ബി.കോം കഴിഞ്ഞ്‌, കമ്പ്യൂട്ടറും പഠിച്ച്‌, ട്രാവല്‍ ആന്‍ഡ്‌ ടൂറിസവും പഠിച്ച്‌,
ഈസ്റ്റ്‌ വെസ്റ്റില്‍ ജോലിയും ചെയ്തു കൊണ്ടിരുന്നപ്പോഴാണു വെല്ലൂരില്‍, മെഡിക്കല്‍ റെക്കോര്‍ഡ്സ്‌ കോഴ്‌സിനു അഡ്മിഷന്‍ ലഭിച്ചത്‌. അങ്ങനെ തിരുവല്ലാ എന്ന മഹാ നഗരത്തില്‍ നിന്നും വെല്ലൂരിലേക്ക്‌.

വെല്ലൂര്‍ സി.എം.സി [കൃസ്ത്യന്‍ മെഡിക്കല്‍ കോളെജില്‍] പഠിക്കാന്‍ ഭാഗ്യം കിട്ടുകയെന്നത്‌ എന്നെ പോലെയൊരാള്‍ക്ക്‌ സ്വപനം കാണാവുന്നതിലും അപ്പുറമായിരുന്നു. പാരാമെഡിക്കല്‍സിന്റെ താമസം ഡി.ജെ. ഹോസ്റ്റല്‍ അഥവാ ഡൊറോത്തി ജോസ്ക്കി ഹോസ്റ്റലിലായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ ഹോസ്റ്റല്‍ വാസം. ഡി.ജെ. ഹോസ്റ്റല്‍, ഏതോ ഒരു സായിപ്പ്‌, തന്റെ ഭാര്യയുടെ സ്മരണാര്‍ത്ഥം കരിങ്കല്ലില്‍ തീര്‍ത്ത ഇരു നിലയുള്ള ഒരു ടാജ്‌ മഹലാണു. പക്ഷെ ഞങ്ങളുടെ ഒന്നും മുറിയില്‍ ഫാനില്ല. ചൂടു കാലത്ത്‌, ജഗതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കൈ താന്‍ ഫാന്‍'.

ഈ ഹോസ്റ്റലിലെ മറ്റു കുട്ടികളാകട്ടെ പ്രീഡിഗ്രി കഴിഞ്ഞ്‌ വന്ന കുട്ടി പിള്ളേര്‍. ആയതിനാല്‍ സൈസ്‌ കൊണ്ട്‌ ഞാന്‍ അച്ചായനല്ലായിരുന്നെങ്കിലും, പ്രായം കൊണ്ട്‌ ഇവര്‍ എന്നെ അച്ചായനാക്കി.

ഹോസ്റ്റലില്‍ ഭൂരിപക്ഷം പേരും മലയാളികള്‍.. ബാക്കി തമിഴന്മാര്‍, ഹിന്ദിക്കാര്‍ അങ്ങനെ അങ്ങനെ അങ്ങനെ... ഈ ഹോസ്റ്റലില്‍ നമ്മള്‍ക്ക്‌ സഹിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ 1] ഇവിടുത്തെ മെസ്സ്‌ 2] ഇവിടുത്തെ കക്കൂസ്സ്‌.

മെസ്സിലെ ഭക്ഷണം മോശം ആണെങ്കിലും കക്കൂസ്സിലെ സംഭവങ്ങള്‍ എന്നും ഗംഭീരമായിരുന്നു. ചുമ്മാ റെയില്‍വേ ട്രാക്കിലും, പാത വക്കിലും ഒക്കെ പന്നികള്‍ക്ക്‌ ‘അന്നദാനം’ നടത്തിയിരുന്നവന്മാരൊക്കെ ഹോസ്റ്റലില്‍ വന്നാല്‍ പിന്നെ എന്തോ പറയാനാ. ഞങ്ങള്‍ പഠിക്കുന്ന സമയത്ത്‌ അബ്ബാസും, ശരത്തും ഒന്നും ഹാര്‍പ്പിക്കിന്റെ മാജിക്ക്‌ കാണിക്കാന്‍ വരാറില്ലായിരുന്നു. അന്നെങ്ങാനും വന്നു പെട്ടിരുന്നെങ്കില്‍ അബ്ബാസിനൊക്കെ എന്നും മാജിക്ക്‌ കാണിക്കാന്‍ ഇഷ്ടം പോലെ കക്കൂസ്‌ കൊടുക്കാമായിരുന്നു. ഏതു മന്ത്രവാദി വന്നാലും പൂവന്‍ കോഴിയുടെ കാര്യം കഷ്ടമെന്ന് പറയുമ്പോലെ ഞാന്‍ ഏത്‌ കക്കൂസ്സില്‍ കയറിയാലും എനിക്ക്‌ കണി ലഭിക്കുമായിരുന്നു.

ഹോസ്റ്റലിന്റെ തൊട്ടടുത്ത ഒരു വീട്ടിലാണു വാര്‍ഡന്‍ താമസിക്കുന്നത്‌. ഒരു ദിവസം, വാര്‍ഡന്റെ മുന്‍പാകെ ഞങ്ങള്‍ കുറെ ഹതഭാഗ്യര്‍, കക്കൂസ്സ്‌ വൃത്തിയാക്കാനല്ല ഞങ്ങള്‍ ഇവിടെ പൈസയും തന്ന് താമസിക്കുന്നതെന്നൊക്കെ എഴുതിയ ഒരു ദയാ ഹര്‍ജി കൊടുത്തു. അങ്ങനെ അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച ഒരു പത്ത്‌ മണിയോടെ വാര്‍ഡന്‍ വന്നതിനെ തുടര്‍ന്ന് ഞങ്ങള്‍ സംയുക്തമായി ഒരു മലം പരിശോധനയ്ക്ക്‌ പോയി. ഓരോ കക്കൂസ്സും തുറന്ന് കാണിക്കുമ്പോള്‍ വാര്‍ഡന്റെ മുഖം ഒരു മേക്കപ്പും ഇടാതെ ചുവന്ന് തുടുത്തു കൊണ്ടിരുന്നു. ഏതായാലും മലത്തിന്റെ ഫേസ്‌ കട്ടും D.N.Aയും നോക്കി പ്രതിയെ പിടിക്കാന്‍ മാര്‍ഗ്ഗം ഒന്നും കാണാഞ്ഞതിനെ തുടര്‍ന്നും വിവിധ വെറേറ്റി മലംസ്‌ കണ്ട്‌, മലമ്പനി പിടിച്ചവനെ പോലെ വിറച്ച്‌ തുള്ളിയും പോയ വാര്‍ഡന്‍ ഒടുക്കം “കക്കൂസ്സും കുളിമുറിയും ഒക്കെ വൃത്തിയായി സൂക്ഷിക്കുക” എന്നൊരു നോട്ടീസ്‌ പതിച്ച്‌ തടിയൂരി. പക്ഷെ ഈ നോട്ടീസിലും മണിയനീച്ച വന്ന് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഇവന്മാര്‍ക്ക്‌ സംയുക്തമായി പണി കൊടുക്കാന്‍ തീരുമാനിച്ചു.

വൃത്തി വീട്ടില്‍ നിന്നും തുടങ്ങണമെന്ന ആപ്ത വാക്യം കണക്കിലെടുത്ത്‌ അന്നത്തെ ദിവസം ഞങ്ങള്‍ എല്ലാവരും ഒരു ചുവന്ന ബക്കറ്റിലേക്ക്‌ 24 മണിക്കൂര്‍ മൂത്ര ശേഖരണം തുടങ്ങി. അങ്ങനെ പല വെറേറ്റി സാധാനം പല സമയത്തായി ആ ബക്കറ്റിലേക്ക്‌ വീണു. ഏകദേശം രാത്രി 1 മണി വരെ ബക്കറ്റില്‍ മൂത്രം ഒഴിക്കാനുള്ള ഓഫര്‍ ഉണ്ടായിരുന്നതിനാല്‍, അവിടെ ഉണ്ടായിരുന്ന മലയാളികള്‍ ഈ അപൂര്‍വ്വ അവസരം നന്നായി വിനിയോഗിച്ചു. രാത്രി രണ്ട്‌ മണിക്ക്‌ ഞങ്ങള്‍ തമിഴ്‌ മക്കളുടെ മുറിയിലേക്ക്‌, ഓരോരുത്തരുടെയും വൃത്തി കണക്കിലെടുത്ത്‌ ശുദ്ധമായ ഈ മൂത്രം മുറിയിലേക്ക്‌ ഒഴിച്ച്‌ കൊടുത്തു.

പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ എനിക്ക്‌ ആകെ സംശയം...ഇതെന്താ ഞാന്‍ തലേന്ന് ഉറങ്ങിയത്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ വല്ലതുമാണോയെന്ന്...ആ സേം സ്മെല്‍... അന്ന് പണി കിട്ടിയെല്ലാവന്മാരും മുറികള്‍ വൃത്തിയാക്കി. അന്ന് വൈകിട്ടോടെ ഞങ്ങള്‍ കക്കൂസ്സിന്റെ മെയിന്‍ വാതിലില്‍ ഒരു നോട്ടീസ്‌ ഒട്ടിച്ചു.. ഇന്ന് മുതല്‍ ഫിക്സഡ്‌ ഡിപ്പോസിറ്റ്‌ ഇവിടെ സ്വീകരിക്കുന്നതല്ല. പക്ഷെ ഈ പഹയന്മാര്‍ പിന്നെയും ഡിപ്പോസിറ്റുകള്‍ ഇട്ട്‌ പണപ്പെരുപ്പം വരുത്തി.

മെസ്സിലെ തൈരു സാദവും, തക്കാളി ചോറും, വല്ലപ്പോഴുമുള്ള ബിരിയാണിയും ഒക്കെ തൊണ്ടയില്‍ നിന്ന് കീഴ്‌പ്പോട്ട്‌ ഇറങ്ങണമെങ്കില്‍ വീട്ടില്‍ നിന്നും കൊണ്ട്‌ വരുന്ന ടച്ചിംഗ്‌സ്‌ വേണം. അച്ചാര്‍ എടുക്കാന്‍ ഞങ്ങള്‍ പ്ലാസ്റ്റിക്ക്‌ സ്പൂണ്‍ ആണു എടുക്കാറു. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട്‌ കാര്യം, വിശപ്പും മാറ്റാം, മീശയും മിനുക്കാമെന്ന് പറയുമ്പോലെ ഞങ്ങള്‍ അച്ചാറും ഒക്കെ നന്നായി തിന്ന്, തിരിച്ച്‌ പോകുമ്പോള്‍ ഈ സ്പൂണെടുത്ത്‌ അവിടെ അയയില്‍ ഉണക്കാനിട്ടിരിക്കുന്ന നല്ല സ്റ്റാര്‍ച്ച്‌ മുക്കിയതു പോലെ [റ്റെന്റ്‌ ഉണ്ടാക്കാന്‍ പാകത്തില്‍] ഉള്ള അണ്ടര്‍ വെയറില്‍ ഇവനെ അങ്ങു തൂത്ത്‌ തുടച്ച്‌...സ്പൂണ്‍ എടുത്ത്‌ ഒറ്റെയേറു. അങ്ങനെ വല്ലപ്പോഴുമെങ്കിലും അടി വസ്ത്രങ്ങളും കഴുകണമെന്ന വലിയ പാഠവും ഞങ്ങളായി അവരെ പഠിപ്പിക്കേണ്ടി വന്നു.

ഞങ്ങളുടെ ഹോസ്റ്റലിലെ ഒരു പണച്ചാക്ക്‌ ഒരു തിരോന്തോരത്തുകാരനാണു. അമരത്തില്‍ കെ.പി.എ.സി ലളിത പറയുമ്പോലെ ചാകര വന്നാല്‍ സന്തോയം, ചാകര വന്നില്ലെങ്കില്‍ സന്തോയം, മോളു പരൂക്ഷ പാസ്സായാല്‍ സന്തോയം, തോറ്റാല്‍ സന്തോയം..എന്ന് പറഞ്ഞതു പോലെ ഇവനും എന്നും എപ്പോഴും സന്തോയമാണു. അപ്പോള്‍ ഇവന്റെ ചിലവില്‍, ഇവന്റെ സന്തോയത്തില്‍ ചൈനാ റ്റൗണില്‍ നിന്ന് ഫുഡ്‌ കുറഞ്ഞത്‌ മാസത്തില്‍ രണ്ട്‌ തവണയെങ്കിലും കിട്ടും. അങ്ങനെയുള്ള ഇവന്‍ ഒരു ദിവസം ഞങ്ങളുടെ മുറിയില്‍ തമ്പടിച്ചു. എല്ലാരും പോയിട്ടും അവന്‍ അതും ഇതും ഒക്കെ പറഞ്ഞ്‌ പിന്നെയും ഇരുന്നു. ഒടുക്കം അല്‍പം ചമ്മലോടെ അവന്‍ പറഞ്ഞു, അച്ചായാ..എന്റെ ക്ലാസ്സിലെ ......ഇല്ലെ? അവളെയെനിക്ക്‌ വലിയ ഇഷ്ടമാ. പക്ഷെ ഇത്‌ നേരിട്ട്‌ പറഞ്ഞ്‌, അവള്‍ പോയി വല്ല പരാതിയും പറഞ്ഞാല്‍ പിന്നെ എപ്പോള്‍ ഇവിടുന്ന് പെട്ടിയും പ്രമാണവും എടുത്താല്‍ മതിയെന്ന് പറയേണ്ടിയതൈല്ലല്ലോ? അതു കൊണ്ട്‌ അച്ചായന്‍ ഇതില്‍ ഒന്നിടപ്പെട്ട്‌ കാര്യം ഒന്ന് ശരിയാക്കി തരണം. പ്ലീസ്‌.. അങ്ങനെ ചെയ്താല്‍ ഒരു അടി പൊളി ട്രീറ്റ്‌ ഇത്രയും പറഞ്ഞ്‌ അവനിറങ്ങി പോയപ്പോള്‍ എന്റെ സഹമുറിയന്‍ പറഞ്ഞു, അച്ചായോ.. ഈ ക്വട്ടേഷന്‍ ഏതായാലും നമ്മള്‍ എറ്റെടുക്കെണ്ട.. നമ്മളും ഇവിടെ പഠിക്കാന്‍ തന്നെയാ വന്നതെന്ന് പറഞ്ഞ്‌ അവന്‍ സി.പി.എമ്മിലെ വി.എസ്സിനെ പോലെ അവന്റെ പ്രതിഷേധം അറിയിച്ച്‌ കയറി കിടന്നു. അന്ന് രാത്രിയില്‍, പണ്ട്‌ കണ്ട ലൗ സ്റ്റോറി സിനിമകള്‍ എല്ലാം ഒന്ന് അയവിറക്കി. ഒന്ന് രണ്ട്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്റെ പ്ലാനുകള്‍ ഒന്നും നടന്നില്ല. സുഹൃത്തിന്റെ പ്രഷര്‍ കൂടുന്നതനുസരിച്ച്‌ എന്റെ ബ്ലഡ്‌ പ്രഷറും കൂടി കൂടി വന്നു.

ഒടുക്കം എന്തും വരട്ടെയെന്ന് കരുതി, അവള്‍ Y.W.C.A ക്യാന്റീനില്‍ 10.00 മണിക്ക്‌, ബ്രേക്കിനു വന്നപ്പാള്‍ ഞാന്‍ അവളെ മാത്രമായി വിളിച്ച്‌ തന്റെ സുഹൃത്തിന്റെ ഹൃദയം കൈമാറി ഒരു ഹംസമായി മാറി. എന്റെയും അവന്റെയും റ്റെന്‍ഷന്‍ കൂട്ടി അവള്‍ ഞങ്ങളോട്‌ രണ്ട്‌ ദിവസത്തേക്ക്‌ ലാവലിനിടപാടില്‍ അച്ചുമാമ്മ മിണ്ടാതെയിരുന്നത്‌ പോലെ മിണ്ടാതെ നടന്നുവെങ്കിലും പിന്നീട്‌ ഇവരങ്ങ്‌ അടുത്തു. ചുരുക്കി പറഞ്ഞാല്‍ ഫെവിക്കോള്‍ പശയുടെ പരസ്യം പോലെ തകര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‌ മാറി. അങ്ങനെ ഇവന്റെ കെയറോഫില്‍ കിട്ടിയിരുന്ന ട്രീറ്റും ഗോവിന്ദാ!!!. ഇവന്‍ സമയത്തും കാലത്തും ഒന്നും ഹോസ്റ്റലില്‍ വരാതെയായി..ഞങ്ങളുമായിട്ടുള്ള അടുപ്പം മൊത്തം മാറി സദാ സമയവും അവനും അവളും കറങ്ങി നടന്നു.

അങ്ങനെയിരിക്കെ ഹോസ്റ്റലില്‍ പുതിയ കമ്മറ്റിക്കാരെ തെരഞ്ഞെടുക്കുന്ന ഇലക്ഷന്‍. തിരോന്തോരംക്കാരനെ മെസ്സിന്റെ ചുമതല ഏല്‍പ്പിച്ചാല്‍ വായിക്ക്‌ രുചിയായി വല്ലതും കഴിക്കാം. പക്ഷെ അവന്റെ ഒടുക്കത്തെ തിരക്കിന്റെ ഇടയില്‍ ഇതിനൊക്കെ സമയം കിട്ടുമോ? ഏതായാലും വോട്ട്‌ ചെയ്യാന്‍ കിറു കൃത്യമായി അവന്‍ വന്നു. പ്രേമം തുടങ്ങിയതില്‍ പിന്നെ ആദ്യമായി ഞങ്ങള്‍ക്കായി അവന്‍ സമയം കണ്ടെത്തി വന്നു.. ഇലക്ഷനു അവന്‍ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇലക്ഷന്‍ കഴിഞ്ഞ്‌, മല്ലൂസ്‌ കമ്മറ്റി തൂത്തു വാരിയ സന്തോഷത്തില്‍ എല്ലാവരും അന്ന് ഒത്തു കൂടി. വര്‍ത്തമാനം മൂത്ത്‌ മൂത്ത്‌ ഇവന്റെ പ്രേമവും വിഷയമായി. കോട്ടയംകാരന്‍ അല്‍പം നീരസത്തില്‍ പറഞ്ഞു, ഹോ ഇന്ന് ഏതായാലും സയാമീസുകള്‍ അധികം കറങ്ങാതെ വന്ന് കയറിയല്ലോ. അന്ന് ഇവനില്ലായിരുന്നെങ്കില്‍ [എന്നെ ചൂണ്ടി കാണിച്ച്‌] കാണാമായിരുന്നു.. ഇപ്പോള്‍ കോത്താഴത്തെ ഒരു വലിയ ജുബ്ബായും ഒക്കെ വലിച്ച്‌ കയറ്റി, ക്യാമ്പസ്സില്‍ കൂടി നടക്കുമ്പോള്‍ നിനക്ക്‌ ഞങ്ങളെ കണ്ണില്‍ പിടിക്കത്തില്ല, അല്ലിയോ..#@@@...%%%#****കൂട്ടി കെട്ടാന്‍ ലവനു അറിയാമെങ്കില്‍ അഴിക്കാനും ഞങ്ങള്‍ക്ക്‌ പറ്റും, കാണണോടാ..@!!$**** ??? ഇത്‌ കേട്ട്‌ തിരോന്തോരംകാരന്‍ പെട്ടെന്ന് പ്രതികരിച്ചു...ഹോ എങ്കില്‍ അതൊന്ന് കാണണം..സാക്ഷാല്‍ ദൈവം തമ്പുരാനിറങ്ങി വന്നാല്‍ പോലും, പൊന്നു@@@%%%&***മക്കളെ ഞങ്ങളെ തെറ്റിക്കാന്‍ പറ്റത്തില്ല. അതിനായി ആരും നൊയമ്പ്‌ നോക്കുകയും വേണ്ട.. അവനിത്രയും പറഞ്ഞിട്ട്‌ വോക്കൗട്ട്‌ നടത്തിയപ്പോള്‍, സത്യം സത്യമായും ഈ ചുമതലയും എന്റെ തലയില്‍ തന്നെ വീഴുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല.

ഒറ്റ ആഴ്ച്ചത്തെ സമയം എനിക്ക്‌ കിട്ടി. Y.W.C.A ക്യാന്റീനില്‍ തന്നെ ഇരുന്ന് പെണ്ണിനോട്‌ കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. സംസാരിച്ചത്‌ ഇങ്ങനെ... ഇലക്ഷന്റെ അന്ന് ഹോസ്റ്റലില്‍ വെള്ളമടി പാര്‍ട്ടി ഉണ്ടായിരുന്നു. അന്ന് അവന്‍ വെള്ളമടിച്ച്‌, ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയപ്പോള്‍ [പൂക്കുറ്റി ആയപ്പോള്‍], തന്റെ [പെണ്ണിന്റെ] ബെര്‍ത്ത്‌ ഡേയുടെ അന്ന് നിങ്ങള്‍ പ്രിന്‍സ്‌ മാനറില്‍ റൂമെടുത്തുവെന്ന് പറഞ്ഞു...പിന്നെ പലതും പറഞ്ഞു.. അയ്യോ!!! സത്യം സത്യമായിട്ടും പ്രിന്‍സ്‌ മാനറില്‍ പോയി ഫുഡ്‌ കഴിച്ചുവെന്നത്‌ സത്യം തന്നെ. പക്ഷെ എന്റെ വേളാങ്കണ്ണി മാതാവാണെ ഞങ്ങള്‍ റൂമില്‍ ഒന്നും താമസിച്ചില്ല. അയ്യേ, ഇത്ര തറയാണോ...? അപ്പോള്‍ ഞാന്‍ പറഞ്ഞു.. എന്തു ചെയ്യാം, ഞാന്‍ ഇവന്‍ ഒരിക്കലും ഇത്തരക്കാരനാണെന്ന് കരുതിയില്ല.. പക്ഷെ ആവന്റെ തനി സ്വരൂപം കണ്ടത്‌ വെള്ളമടിച്ചപ്പോഴാണു [പാവം പെണ്ണു.. സ്വന്തമായി കഞ്ഞി ഉണ്ടാക്കാന്‍ പൈസ ഇല്ലാതെ തെണ്ടി തിരിഞ്ഞിരിക്കുന്നവന്മാരാ വെള്ളം അടിക്കുന്നതെന്ന സത്യം ഓര്‍ത്തതേയില്ല.]

പിന്നെ സാക്ഷാല്‍ ദൈവം തമ്പുരാന്‍ ഇറങ്ങി ഒന്നും വരേണ്ടി വന്നില്ല.. അവളുടെ വേളാങ്കണ്ണി മാതാവു സത്യമായി പിന്നെ അവള്‍ അവനെ കണ്ടതായി കൂടി ഭാവിച്ചില്ല. അന്ന് രാത്രി ശരിക്കും ഡി.ജെ ഹോസ്റ്റലില്‍ ആരും ഉറങ്ങിയില്ല. വെള്ളം അടിച്ച്‌ തിരോന്തോരംകാരന്‍ അന്നു എല്ലാവരെയും പൂരാ തെറി വിളിച്ചു നേരം വെളുപ്പിച്ചു. എന്നെ കുറച്ച്‌ കാര്യമായി വിളിച്ചൂന്ന് ഇനിയും എഴുതേണ്ടിയ കാര്യമുണ്ടോ???ചില നേരത്തെ ശബ്ദം ഒക്കെ കേട്ടപ്പോള്‍ അവന്‍ എന്റെ മുറിയുടേ മുന്‍പില്‍ മൂത്രം ഒഴിച്ച്‌ എനിക്ക്‌ പണി തരുമോയെന്ന് വരെ ശങ്കിച്ചെങ്കിലും അങ്ങനെ ഒന്നും ഉണ്ടായില്ല.

സാവകാശം ഈ പ്രേമം എല്ലാവരും മറന്നു; ഒപ്പം തിരോന്തോരംക്കാരനും. അവന്‍ പിന്നെയും ഞങ്ങള്‍ക്കൊപ്പം വന്നു തുടങ്ങി. ഞങ്ങള്‍ക്ക്‌ ഫുഡ്‌ മേടിച്ച്‌ തന്നു തുടങ്ങി, പൈസ കടം തന്നു തുടങ്ങി...അങ്ങനെ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ സുഹൃത്തിനെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കിട്ടി..

ഈസോപ്പ്‌ കഥയുടെ ഒടുക്കം പോലെ, പിന്നിടുള്ള സമയം ഞങ്ങള്‍ എല്ലാവരും സുഖമായി അടിച്ച്‌ പൊളിച്ച്‌ ജീവിച്ചു.

28 comments:

Senu Eapen Thomas, Poovathoor said...

എന്റെ ആദ്യത്തെ ഹോസ്റ്റല്‍ വാസം..അവിടുത്തെ ചില ചില്ലറ അനുഭവങ്ങള്‍..ഒപ്പം ഒരു പ്രേമ കഥയുടെ "ദി എന്‍ഡും"...THE END....

വായിയ്ക്കുക... കമന്റുക.

സസ്നേഹം,
പഴമ്പുരാണംസ്‌.

സജുശ്രീപദം said...

എനിച്ചിഷ്ടായി...

My Photos said...

ippozhum mullippani kodukkaarundo?

ജിജ സുബ്രഹ്മണ്യൻ said...

എന്തായാലും കക്കൂസ് വൃത്തികേടാക്കുന്ന പ്രതികളെ പിടിക്കാൻ പറ്റാഞ്ഞ് അവരുടെ റൂമിൽ മൂത്രാഭിഷേകം നടത്തിയ മലയാളികൾ കേമന്മാർ ! ആളു വെച്ച് കാവലിരുന്നാൽ പോരാരുന്നോ !ഓരോരുത്തരും കക്കൂസീന്ന് ഇറങ്ങുമ്പോൾ കാവൽക്കാരൻ അകത്തു കയറി നോക്കണം.ആവശ്യമായ പരിശോധന നടത്തി ആളെ പിടിക്കാരുന്നില്ലേ !!

എന്തായാലും പോസ്റ്റ് എനിക്കിഷ്ടായി !!!!

Sapna Anu B.George said...

തകര്‍ത്തു, ഉഗ്രന്‍ സീനു

hi said...

:) ishtaayi
oscar award .. haha athu kalakki

Typist | എഴുത്തുകാരി said...

പൂത്തുലയുമായിരുന്ന ഒരു പ്രേമം എന്തിനാ വെറുതെ തല്ലിക്കൊഴിച്ചു കളഞ്ഞേ?

ബിന്ദു കെ പി said...

അന്നെങ്ങാനും വന്നു പെട്ടിരുന്നെങ്കില്‍ അബ്ബാസിനൊക്കെ എന്നും മാജിക്ക്‌ കാണിക്കാന്‍ ഇഷ്ടം പോലെ കക്കൂസ്‌ കൊടുക്കാമായിരുന്നു.

ഹ..ഹ.. അതു കലക്കീ.

yousufpa said...

ഒരു എരമ്പന്‍ സാധനം...
നന്നായി ആസ്വദിച്ചു.

saju john said...

നല്ല സദ്യയായിരുന്നു..എന്നാലും എന്തിന്റെയോ ഒരു കുറവ് അനുഭവിച്ചതായി തോന്നി. ആഹ്.... പുളിയിഞ്ചിയുടെ..

അക്ഷരങ്ങള്‍ കൊണ്ടും, അതിന്റെ മസാല കൊണ്ടും, നന്നായി പാചകം അറിയുന്ന ആളല്ലേ സെനു........അതിനാല്‍ ഇനിയും രുചിയുള്ള ഒരു നല്ല സദ്യയുണ്ടാക്കി ഞങ്ങളെ വിളിക്കുക.

വയറ് നിറഞ്ഞ് ഏമ്പക്കം വിടാന്‍ കാത്തിരിക്കുന്നു.

ഹോസ്റ്റല്‍ കഥയായതിനാല്‍, അതിന്റെയൊരു മൂഡ് വരുത്താല്‍ സെനുവിന്റെ പതിവ്ശൈലിക്ക് കഴിഞ്ഞിട്ടുണ്ട്......

നട്ടപിരാന്തുകളോടെ.......

Ranjith said...

kadha kidilan... enthayaalum pookkutty (oscar ) prayogham kalakki

ദീപക് രാജ്|Deepak Raj said...

പ്രിയ സേനു അച്ചായ,

ആകെ "നാറിയ" കാര്യങ്ങള്‍ ആയിരുന്നെങ്കിലും ഒരു വായനാസുഖം കിട്ടി.

സ്നേഹത്തോടെ
(ദീപക് രാജ്)

Mr. സംഭവം (ചുള്ളൻ) said...

super :)

Harvest is plentiful said...

dear senuchaya....

ugran story..chilre chela paadangal daivam padipikunathe maate chelaril koode anne!!!

without you our DJ days would have been empty...

thank u , do write in more.

benoy

അശോക് കർത്താ said...

സേനൂന്റെ കാര്യം കഷ്ടത്തിലാകുമല്ലോ. ഇണങ്ങന്മാരെ-ഇണങ്ങകളേയും പിരിച്ചാല്‍ അതില്‍ പരം പാപം മറ്റൊന്നില്ല. അതിനു ഇല്ലാവചനം കൂടി പറഞ്ഞെങ്കില്‍ പാപം 916 ആയി. പിന്നെ കലികാലമല്യോ. പ്രായശ്ചിത്തമായി ബ്ലോഗെഴുതിയാലും മതിയായിരിക്കും.

Sureshkumar Punjhayil said...

This is wonderful dear...really enjoyed. Best wishes.

Unknown said...

ഇത്തരം അനുഭവങ്ങൾ വായിക്കുമ്പോൾ ശരിക്കും ഹോസ്റ്റലിൽ നിന്നു പഠിക്കാത്തതിന്റെ വിഷമം അറിയുന്നത്.എന്തായാലും സേനുവിന്റെ രസകരമായ ഓർമ്മകൾ നിറഞ്ഞ അനുഭവം പ്രേമവും ഒക്കെ രസകരമായി തോന്നി

Mr. X said...

പ്രേമം കൂടികെട്ടിയത് എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അത് പൊളിച്ചടുക്കിയത് കലക്കി...!

Anonymous said...

ഈ നല്ല പോസ്റ്റിനു നന്ദി...

വാഴക്കോടന്‍ ‍// vazhakodan said...

വല്ലപ്പോഴും കൂട്ടുകാരനെ തേടി പോകാറുള്ള തൃശ്ശൂരിലെ ഒരു ഹോസ്റ്റല്‍ മനസ്സില്‍ തെളിഞ്ഞു. ഹോസ്ടലുകള്‍ ഏതായാലും കക്കുസുകള്‍ എല്ലാം ഡിപോഷിറ്റുകളാല്‍ സമൃദ്ധം. കൊള്ളാം പഴയ വലിപ്പീരുകള്‍ ഓര്‍മ്മ വന്നു.........സസ്നേഹം ........വാഴക്കോടന്‍

AJAY said...

പ്ാക്ൂഊീ ക്ാള്ാമ്മ് ആണേളൂം ക്ീള്ാം

രനം

പ്ാത്ീ

റ്റ്ം
അനല്ൊ?

മാണിക്യം said...

ആയ്യയ്യേ പാണ്ടികള്‍ ഇത്തരം ആണൊ?
വൃത്തിയാക്കാന്‍ ഏറ്റവും എളുപ്പം
ആസിഡ് ഒഴിക്കുക...
പുറകെ കുറച്ചു വിം ഇട്ട് ഉരക്കുക...
കുപ്പി പിഞ്ഞണം പോലെ വെളുക്കും ...
ഇതിലും ഒക്കെ ഭേതം ലേഡീസ് ഹോസ്റ്റല്‍ ആണ്..

മാനിഷാദാ!!
ഒരു തുള്ളികള്ളിനായ് എയ്തു വീഴ്ത്തല്ലെ!!

Green Umbrella said...

കൊള്ളാമായിരുന്നു തുടങ്ങിയോപ്പോള്‍ ഒരു മണം വന്നോ എന്ന് സംശയം പാവം തിരോന്തോരം കാരന്‍ !!!!!!

Anonymous said...

ഇന്നസെന്റ്‌ പറയുന്നതു പോലെ 'പോടാ നിന്റെയൊക്കെ മലം പരിശോധിക്കലല്ലേ എന്റെ പണി' എന്നു പറഞ്ഞ്‌ വാർഡൻ ഓടാഞ്ഞത്‌ ഭാഗ്യം.....
വല്ലവരെയും മുടിപ്പിച്ച്‌ തിന്നാൻ വേണ്ടി എന്തെല്ലാം വേലകളാ കയ്യിലിരിക്കുന്നത്‌.....

Unknown said...

Hi Senu:

Had a lot of nostalgic memories while I read this. thanks a lot.

smitha adharsh said...

ഹോസ്റ്റല്‍ പുരാണം - കക്കൂസ് പുരാണം ആയല്ലോ സെനു ചേട്ടാ..
കൂടെ ആ പ്രേമം പൊളിച്ചു അടുക്കി പീസ്,പീസ് ആക്കി കൊടുത്തപ്പോ സമാധാനം ആയല്ലോ അല്ലെ?
പഴയ പോസ്റ്റുകള്‍ വായിക്കാം.കേട്ടോ.

Anwar said...

താങ്കളുടെ പോസ്റ്സ് ഒക്കെ വയിക്കാരുന്ടെന്കിലും ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് .കാലാരേ നന്നയിട്ടുണ്ട് . ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലം ഓര്മ വരുന്നു ഇതൊക്കെ വായിക്കുമ്പോള്‍

Unknown said...

SENUCHAYANU........
NJANUM DJ HOSTALVASI AYIRUNNU KAKKUS KARIYATHIL NJAGAL PRAYOGICHATHU THRISSUR POORATHU NINUM ERAKKUMATHI CHEYTHA GUNDU AYIRUNNU BUT STILL NO USE