പൊടിയാടി എന്ന ഇട്ടാ വട്ട സ്ഥലത്ത് ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്, പൊടിയാടി എല്‍.പി.സ്ക്കൂള്, കൃഷി ഭവന് മുതലായ ചില്ലറ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമായിരുന്നു. [ഇപ്പ്പ്പോഴും അതൊക്കെയെ ഉള്ളു താനും]. ആയതിനാല്‍ പൊടിയാടിയില്‍ 'വരത്തര്‍' വന്ന് വാടകയ്ക്ക് വീട് എടുക്കുന്നത് വളരെ വിരളമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണു ഒരു ദിവസം സ്ക്കൂള് വിട്ടു വരുമ്പോള്‍, വര്‍ഷങ്ങളായി അടഞ്ഞ് കിടന്നിരുന്ന ഒരു വീടിന്റെ മുന്പില് ഒരു ടെമ്പോയില്‍ നിന്നും നാട്ടുകാര്‍ വീട്ടുപകരണങ്ങളും മറ്റ് സാധന സാമഗ്രികളും ഇറക്കി വെയ്ക്കുന്നതു കണ്ടത് എന്നാല്‍ അതൊന്ന് അറിഞ്ഞിട്ട് തന്നെയെന്ന മട്ടില്‍ ഞങ്ങള്‍ നടത്തത്തിന്റെ സ്പീഡ് അല്പം ഒന്ന് കുറച്ച്, ചെവി ഒന്ന് വട്ടം പിടിച്ചു. റ്റിവി ന്യൂസ് ചാനലുകാര് വീടിനു മുന്പില് കുറ്റിയടിക്കുന്നതു പോലെ കുറ്റിയടിച്ച് ചുറ്റുവട്ടം ഗഹനമായി തന്നെ വീക്ഷിച്ചു. കാവുംഭാഗത്ത് സര്‍ക്കാര്‍ ഓഫീസില്‍ ജോലിയുള്ള ചേട്ടന് - രവി, ഭാര്യ - ലീല , [പേരുകള്‍ ഒറിജിനല്‍ വ്യാജം] ഉദ്ദേശം 30 വയസ്സ്, സ്വസ്ഥം, ഗൃഹഭരണം എന്നിവരടങ്ങുന്ന ഒരു ചെറിയ കുടുംബം, ചേര്‍ത്തലയ്ക്ക് അപ്പുറത്ത് നിന്നും ട്രാന്‍സ്ഫറായി വരുന്ന രംഗങ്ങളാണു ഞങ്ങള്‍ അപ്പോള്‍ അവിടെ ലൈവായി കണ്ടു കൊണ്ടിരിക്കുന്നതെന്നു നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ക്ക് മനസ്സിലായി. പുതിയ താമസക്കാരുടെ വരവ് ഞങ്ങളുടെ നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ഒരു ആഘോഷമാക്കി മാറ്റി. വര്‍ഷങ്ങളായി കാടു പിടിച്ച് കിടന്ന സ്ഥലം, ചേച്ചിയുടെ ഒറ്റ നോട്ടം കൊണ്ട് നാട്ടുകാര്‍ ‘സേവനവാരമാക്കി’ മാറ്റി. ചേച്ചി പഞ്ചാരയാണെങ്കില്‍, പാവം ചേട്ടന് ഡയബറ്റിക്ക് [പഞ്ചാരയല്ല എന്ന് സാരം.] അങ്ങനെ ചേച്ചി ഞങ്ങളുടെ നാട്ടിലെ യുവാക്കളുടെ ഹരമായി മാറി.. രാവിലെ ചേട്ടന് തന്റെ ഹെര്‍ക്കുലീസ് സൈക്കളില്‍ ഓഫീസില്‍ പോയി കഴിഞ്ഞാല്‍, ചേച്ചിയെ സഹായിക്കാന്‍ ആളുകളുടെ നീണ്ട ക്യൂ. വാടക പുരയിടത്തിലെ തേങ്ങയിട്ടു കൊടുക്കാന്‍, മീന്‍ മേടിച്ച് കൊടുക്കാന്‍, പലചരക്ക് സാധനങ്ങള്‍ മേടിച്ച് കൊടുക്കാന്‍, വോഡഫോണ്‍ പരസ്യം പോലെ-“ഹാപ്പി റ്റു ഹെല്‍പുമായി” ചെറുസെറ്റ് കറങ്ങി കൊണ്ടേയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ചേച്ചി ഞങ്ങളുടെ നാട്ടിലെ ചെറിയ ഒരു ഗൂഗിളോ, യാഹുവോ ഒക്കെയായി മാറി കഴിഞ്ഞു. എന്നു വെച്ചാല്‍ ഞങ്ങളുടെ നാട്ടിലെ ആരെ പറ്റി ചേച്ചിയോട് ചോദിച്ചാലും ഫുള്‍ ഡീറ്റേല്സും റെഡി. സ്വതവേ പഞ്ചാരയായ ചേച്ചിയോട് ആരെങ്കിലും നായനാരുടെയോ, എം.എം.ലോറന്‍സിന്റെയോ ഒക്കെ കുറ്റം പറഞ്ഞാല്‍..പിന്നെ ചേച്ചി വയലന്റാകും. അപ്പോഴും നമ്മുടെ രവി ചേട്ടന് അവാര്‍ഡ് പടത്തിലെ നായകനെ പോലെ സയലന്റായിരിക്കും.
ഒരു ശനിയാഴ്ച്ച ഉച്ചക്ക് യാതൊരു മുന്നറിയുപ്പുമില്ലാതെ രവി ചേട്ടന് ചേര്‍ത്തല വരെ പോകാന്‍ തീരുമാനിച്ചു. പുതിയ സ്ഥലത്ത് 2 ദിവസം ഭാര്യയെ ഒറ്റയ്ക്ക് നിര്‍ത്തിയിട്ടു പോകാന്‍ വയ്യാഞ്ഞ കാരണം, ഞങ്ങളുടെ നാട്ടിലെ ചിന്ന ചേടത്തിയെ കൂട്ട് കിടക്കാന്‍ അറേഞ്ച് ചെയ്തിട്ട് രവിചേട്ടന് യാത്രയായി.
അന്ന് രാത്രി ചിന്ന ചേടത്തി ആ ഞെട്ടിക്കുന്ന രഹസ്യം തിരിച്ചറിഞ്ഞു.... ലീല വെറും ലീലയല്ല. കുളിച്ച് പ്രാര്‍ത്ഥനാ മുറിയില്‍ കയറി, പൂജ നടത്തുമ്പോള്‍, ലീല എന്തൊക്കെയോ പറയുന്നു. ചിന്ന ചേടത്തി ചെവി കൂര്‍പ്പിച്ചു. ആകാശ വാണിയില്‍ നിന്നും രാവിലെ കേട്ടു കൊണ്ടിരുന്നതു പോലെ, സംവൃതി വാര്‍ത്താ ഹാ സുയന്ത...പ്രവാചകാ ഗിരി സേവാനനന്ദ സാഗരാ എന്നൊക്കെ ആര്‍ക്കും മനസ്സില്ലാകാത്ത രീതിയില്‍, ഭാഷയില്‍ എന്തൊക്കെയോ പദങ്ങള്‍ പൂജാ മുറിയില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരുന്നു.. മണിക്കൂറുകള്‍ക്ക് ശേഷം പൂജാമുറിയില്‍ നിന്ന് ഇറങ്ങി വന്ന ലീലയെ കണ്ട് ചേടത്തി അന്ധാളിച്ചു. മുഖത്ത് മൊത്തം സിന്ദൂരമൊക്കെയിട്ട് പേടിപെടുത്തുന്ന ഒരു രൂപത്തില്‍ ലീല. ചേടത്തി, ലീലയെ കണ്ടതും പരുമല തിരുമേനി, അന്തോണിസ് പുണ്യാളച്ചന്, കടമുറ്റത്ത് കത്തനാര്, തോമാ ശ്ലീഹാ മുതലായ എല്ലാവരെയും ആ ചുരുങ്ങിയ നിമിഷം കൊണ്ട് വിളിച്ചു. ലീല നേരെ ചേടത്തിയുടെ അടുത്തേക്ക് വന്ന്, ചേടത്തിയുടെ തലയില്‍ കൈ വെച്ച് കുറച്ച് ഭൂതം [ഭൂത കാലം] പറഞ്ഞു. ചിന്ന ചേടത്തിക്ക് മാത്രം അറിയാവുന്ന ചിന്നചേടത്തിയുടെ ഭൂതം, ദാ ഇന്നലെ വന്ന ഈ ചേര്‍ത്തലക്കാരി പറയുന്നത് കേട്ട് ഞെട്ടി പോയി. ഇവള് ഈ നാട്ടില്‍ തങ്ങിയാല്‍ ശരിയാവില്ല. പിന്നീടുള്ള ചിന്ന ചേടത്തിയുടെ ബുദ്ധിപൂര്‍വ്വമായ നീക്കത്തെ തുടര്‍ന്ന്, വീടൊഴിഞ്ഞ് കൊടുക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രവി ചേട്ടന്റെ ഓഫീസിന്റെ അടുത്ത് മണിപ്പുഴ-ഉണ്ടപ്ലാവ് റൂട്ടിലെ ഒരു ഭവനത്തില്‍ അവര്‍ താമസം മാറ്റി. പുതിയ വീട്ടിലെ പൂജാമുറിയില്‍ നാട്ടില്‍ അന്ന് നിലവിലുണ്ടായിരുന്ന സകല ദൈവങ്ങളുടെയും, കളര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ വെച്ച് ‘91.6 മാറ്റ് ‘ ആക്കി. പൂജകള്‍ ശക്തമായി. മാത്രവുമല്ല മതിലില്‍ ഒരു ബോര്‍ഡും സ്ഥാപിച്ചു-കൊക്കോലായില്‍ ശാന്തീ ദേവി മഠം. ലീല ചേച്ചി ഫുള്‍ റ്റൈം ഭക്തയായതോടെ, ലീല ചേച്ചിയുടെ രവി അണ്ണന്, ഉണ്ണിയും മകനും ഒക്കെയായി മാറി. രവി ചേട്ടനു ലീല, അമ്മയുമായി മാറി. അമ്മ വിളയാട്ടത്തിന്റെ കാഠിന്യം നിമിത്തം അമ്മയുടെ കാര്‍ക്കൂന്തലില്‍ ജഡകള്‍ പിടിച്ചു നല്ല മുരിഞ്ഞക്ക പോലെയായി. ആയതിനാല്‍ ഞാന്‍ അവര്‍ക്കു രഹസ്യമായി ഒരു പേരിട്ടു- മുരിഞ്ഞയ്ക്ക അമ്മ.
അമ്മ പ്രവചനങ്ങള്‍ തുടങ്ങി...രോഗ ശാന്തി തുടങ്ങി...ബാധ, കൂടോത്രം ഒഴിപ്പിക്കല്‍ എന്നിവകളും തുടങ്ങി. വീടിന്റെ മുന്പില് ആളുകള്‍ ക്യൂവായി. പുതിയ ഓട്ടോ ആരു എടുത്താലും അമ്മയുടെ അടുത്ത് കൊണ്ട് വരും. അമ്മ അതില്‍ ഒന്ന് കയറി വീടിന്റെ മുറ്റത്ത് കൂടി ഒന്ന് കറക്കി നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍ക്ക് നൂറിന്റെ ഒരു നോട്ട് രണ്ട് കണ്ണിലും വെച്ചു പ്രാര്‍ത്ഥിച്ച് കൊടുക്കുമ്പോള്‍ ഓട്ടോയ്ക്കും, ഒപ്പം ഡ്രൈവര്‍ക്കും 4 വീലായ സംതൃപ്തി. അങ്ങനെ ഓട്ടോക്കാരും അമ്മയുടെ മാര്‍ക്കറ്റിംഗ് പാര്‍ട്നേഴ്സ് ആയി. ഏത്തകുലകള്‍, കരിമീന്‍, വാള മുതലായ സാധനങ്ങള്‍ സംഭാവനയായി ഭക്തര്‍ കൊടുക്കുമ്പോള്‍, അമ്മ ഒറ്റ ഫോണ്‍.. എസ്.ഐ സാറേ...നല്ല നേന്ത്രകുല വന്നിട്ടുണ്ട്. ഡ്രൈവറെ ഒന്ന് ഇത്രടം വിട്ടാല്‍...മതി..ദാ ജീപ്പ് എത്തി കഴിഞ്ഞു. എന്നാല്‍ നാട്ടില്‍ ഒരു കൊല നടക്കുന്നുവെന്ന് പറഞ്ഞാല്‍, കൊല ചെയ്തവര്‍ ദുബായില്‍ ചെന്നാലും ആരും വരില്ല. അതു പോലെയാണോ അമ്മയുടെ 'കൊല'. ഡി.വൈ.എസ്.പി സാറെ....നല്ല പെട പെടപ്പന്‍ വാള... ദാ എത്തി...അങ്ങനെ അമ്മ പോലീസിനെയും, വശത്താക്കി. ഏത്തകുലയുടെയും, മീനിന്റെയും ഒക്കെ പിന്‍ബലത്തില്‍ ചില്ലറ കേസുകള്‍ ഒതുക്കിയും, വാറ്റുകാരെ സംരക്ഷിച്ചും ജനസമ്മതി ആര്‍ജ്ജിച്ചു. ഇതിനിടയില്‍ രവി ചേട്ടനു പാലായിലേക്കു ട്രാന്‍സ്ഫര്‍. പക്ഷെ ഇത്രയും ഭക്തരെ ഉപേക്ഷിച്ച് പാലായിലേക്ക് പോകാന്‍ അമ്മ തയ്യാറായില്ല. അങ്ങനെ രവി ചേട്ടന് തനിയെ പാലായ്ക്ക് പോയി.
ഒരു ദിവസം ദൂരദേശത്തു നിന്നും അമ്മയെ കാണാന്‍ ഒരു ഭക്തനും, ഉദ്ദേശ്യം 7 വയസ്സുള്ള ഒരു മകനും എത്തി. അമ്മയുടെ ദര്‍ശനം ലഭിച്ചതും ഈ ഭക്തന് തെറി വിളി ആരംഭിച്ചു. ഈ ഭക്തന് കൊടുങ്ങല്ലൂരു നിന്നാണോ വരുന്നതെന്ന് പോലും അവിടെ കൂടി നിന്നവര്‍ ശങ്കിച്ചു. ഭകതന് തെറി വിളിച്ച് വെളിയില്‍ ചാടി... അമ്മയും വെളിയില്‍ ചാടി ഒരു പിടി ഭസ്മം വാരി ഭക്തന്റെ മുഖത്തേക്കെറിഞ്ഞു...ഭക്തന് അമ്മയുടെ മുരിഞ്ഞക്കാ മുടിയില്‍ കുത്തി പിടിച്ചു. എന്നിട്ടു ആക്രോശിച്ചു...എടീ______മോളേ...കൊക്കാലായില്‍ ശാന്തി ദേവി____നിനക്കിപ്പോള്‍ എന്നെ അറിയത്തില്ല അല്ലേ...ഈ നില്ക്കുന്ന നിന്റെ കൊച്ചനെ അറിയത്തില്ല അല്ലേ...എന്തിയേടി നിന്നെയും കൊണ്ട് ഒളിച്ചോടിയ ആ എരപ്പ..... ഇത്രയും പറഞ്ഞ് ഭക്തര്‍ കാണ്‍കെ നമ്മുടെ അമ്മയുടെ ചെകിട് നോക്കി ഒറ്റ പെട. ആ ഒറ്റ പെടയോടെ കൊക്കാലയില്‍ ശാന്തീ ദേവി ആ പഴയ ലീലയായി മാറി. പിന്നെ ലീലയും തന്റെ കഴിവു പുറത്തെടുത്തു. സാരി അങ്ങോട്ട് തൊറുത്ത് കയറ്റി നാട്ടുകാര്‍ കാണ്‍കെ ഒരു ലൈവ് റിയാലിറ്റി ഷോ. ഇതൊക്കെ കണ്ട് പകച്ച് നിന്ന. 7 വയസ്സുകാരന് ‘ഉണ്ണി’, അമ്മേ, അമ്മേ എന്ന് വിളിച്ച് അമ്മയെ കെട്ടി പിടിച്ച് കരയുന്നതു കണ്ടപ്പോള്‍ കാര്യങ്ങള്‍ പിന്നെയും വ്യക്തമായി. അമ്മ ഇതാ ശരിക്കും മദര്‍ ആയിരിക്കുന്നു. ഭക്തര്‍ പതുക്കെ പതുക്കെ പിന്‍വലിഞ്ഞു. അതായിരുന്നു അമ്മയുടെ അവസാനത്തെ ദര്‍ശനം. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ അമ്മയുടെ മഠം, അവാര്‍ഡ് പടം ഓടുന്ന തീയേറ്റര്‍ പോലെ ശൂന്യം. അമ്മ ഞങ്ങളുടെ പ്രദേശത്ത് നിന്നും അപ്രത്യക്ഷയായിരിക്കുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് ഓരോ ‘ദൈവങ്ങളും’ അകത്താകുന്ന വാര്‍ത്തകള്‍ കാണുമ്പോഴും മുരിഞ്ഞയ്ക്ക അമ്മ അകത്തായോ എന്ന് ഞാന്‍ നോക്കും. ഇല്ല ആ അമ്മയെ ഇതു വരെ കണ്ടില്ല. പണ്ടാരോ പറഞ്ഞതു പോലെ, “സംഭവിച്ചതെല്ലാം നല്ലതിനു...ഇനി സംഭവിക്കാനിരിക്കുന്നത്...അത് നിന്റെയൊക്കെ അഹങ്കാരം കൊണ്ടാ... ആ അത്ര തന്നെ.”
Sunday, 15 June 2008
Subscribe to:
Post Comments (Atom)
31 comments:
he real god is is now against the duplicate gods
രസകരം ഈ വായന...നന്ദി...
എന്നാലും അച്ചായാ...കിടിലന്‍ ഐറ്റം..
.വായിച്ചു വന്നപ്പോള്‍ കമന്റാതിരിക്കാന്‍ പറ്റുന്നില്ല...
മുരിഞ്ഞക്കാ അമ്മയുടെ കൊല... സാരി തെറുത്തു കയറ്റിയുള്ള റിയാലിറ്റി ഷോ.. തുടങ്ങിയ സംഗതികള്‍ എടുത്തുപറയേണ്ടവ തന്നെ...ഹോ..ഭയങ്കരം...അന്നു വന്ന ഏഴുവയസ്സുകാരന് ഇപ്പോള്‍ എവിടെയെങ്കിലും ആശ്രമവും കെട്ടി പൂര്‍വ്വാശ്രമം ഓര്‍മ്മയില്ലാതെ കഴിയുന്നുണ്ടാവണം...പാവം.
സെനു കഥ കിടിലന്‍..എനിക്ക് തോന്നുന്നു എല്ലാ ഗ്രാമപ്രദേശങ്ങളിലും ഇതുപോലെ എന്തെങ്കിലും ഒക്കെ കാണും എന്നു.
സൈനുച്ചേട്ടാ മനോഹരമായിട്ടുണ്ട് കാലികമായ രചന.
ലീലാമ്മ കാണിച്ച റിയാലിറ്റി ഷോ ഇപ്പൊ ഒട്ടുമിക്ക ലോക്കല്‍ അമ്മമാരും സ്വാമിമാരും കാണിക്കുന്നുണ്ട്
സ്നേഹപൂറ്വം സുഗേഷ്.
ഹഹ.കൊള്ളാം. മുരിഞ്ഞയ്ക്ക അമ്മ!
;)
ഹാ ഹാ...സംഭവാമി മുരിഞ്ഞക്ക അമ്മ.:)
hi! u have an amazingly witty flow of langauge. enjoyed reading it:)
adipoli murinkika amma thakarpan storyanne!!!!
inne enganam arunengil oru Senu eapen thomas exclusive report karanarnu....."seninte report inne thudanarne police inte anveshanam, muringika amma revealed!"
angane veendum podiyadi gramam pazhampuranamthil ude oru malgudi aye maraunnu....
mabrook!!
സേനു, ശൈലി ഇഷ്ടായി :)
ഒരു നല്ല ചിന്താ ശകലം എന്നത്തെയും പോലെ....
പൊടിയാടീലെ വരത്തര്‍
അസ്സലായി
പൊടിതട്ടി എടുക്കുന്ന
പഴമ്പുരാണം
ജോറാവുന്നുണ്ട്.. ..
സ്നേഹാശംസകള്‍
Hi Senu:
The highlight of the article is that it is dealing with the current issue. Ofcourse written in your humerous style. Good!
regards
Molly
അച്ചായ......
ഐറ്റം കിടിലന്‍ തെന്നെ, പക്ഷെ ഒരു ചെറിയ തിരുത്ത് വേണം. ആ ചേര്‍ത്തല എന്ന സ്തല പേരുമാറ്റി വെല്ല “ഗോകര്‍ണം എന്നോ ഹിരോഷിമ” എന്നോ മറ്റോ ആക്കിയാല്‍ കൊള്ളാം (എനിക്ക് കൊള്ളാം), കാരണം ഞാനും ഒരു “ചേര്‍ത്തല കാരനാ“.
enthayalum nalla adipoliyyaittundu............
ammammooooooo................
enta oru CID panikku erangayirrunnu....
enthayalum sambhavam kollam...
അന്നും ഇന്നും കള്ള സന്യാസിമാര്‍ക്ക് പോലിസിനോടുള്ള അടുപ്പം എടുത്തു പറയേണ്ടതാണ്.. എന്തായാലും പഴമ്പുരാണം എക്സ്ക്ലുസീവ് ന്യുസ് ഇനി ചാനലുകളില്‍ നിറഞ്ഞെക്കാം...
പ്രിയ സെനു, ലീലാമ്മ ശരിക്കും ഉള്ള പേരല്ലല്ലോ? എന്തിനാ അവരെ പേടിക്കുന്നത്?
സംഗതിയൊക്കെ തമാശതന്നെ..പക്ഷെ ആ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് കൈയ്യില്‍ ഭസ്മവും ഉണ്ട്..ജാഗ്രത..! അത്രെ എനിക്കു പറയാനുള്ളൂ.
ബിന്ദു പറഞ്ഞത് തന്നെ ഞമ്മ്ക്കും പറയാനുള്ളുള്ളത്. hi! u have an amazingly witty flow of langauge. നൊമ്മടെ പമ്പയാറുപോലെ
ഈ പൊടിയാടി അമ്മമാരെ കൊണ്ടു തോറ്റു അല്ലെ...
ഇവിടെയും കണ്ടല്ലോ ഒരു അമ്മക്കഥ :-)
hi senu achacha,all ur posts r really nice.i enjoyd reading them.
വൃത്തികെട്ടവന് ! മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാനായി നടക്കുന്നു ! വേറെ ഒരുപണിയും ഇല്ലേ മനുഷ്യാ..????
പോസ്റ്റ് അടിപൊളി !! ആസാമിമാരുടെ കൂട്ടത്തിലേക്ക് നിലവാരമുള്ള ഒരു മുരിങ്ങക്ക അമ്മയും....കലക്കി മാഷേ !!
പിന്നേ,സൈനു ചേട്ടാ..നല്ല നടപ്പ് തുടങ്ങിയോ?ഫിസിയോ തെറാപ്പി ഒക്കെ കഴിഞ്ഞു ശരിക്കും നടക്കാനായോ?
മാഷെ....... പോസ്റ്റ് ഞാന്‍ വായിച്ചു
പക്ഷേ.......ഇത്തരം പോസ്റ്റുകള്‍ ഞങ്ങള്‍ക്ക് വായിക്കാനായി വിടുന്ന സമയത്ത് ഒപ്പം ഒരു പായ്ക്കറ്റ് അമൃതാഞ്ജ്ജന് വാങ്ങാനുള്ള പൈസ കൂടി വെസ്റ്റണ്‍ യൂണിയന് വഴിയായി അയച്ചു തന്നാല്‍ വളരെ ഉപകാരപ്രദമായിരുന്നു.
കാരണം.....ചിരിച്ച് ചിരിച്ച്........മനുഷ്യന്റെ സകല ലക്കും ലഗാനും കൊളുത്തിപിടിക്കുമ്പോള്, തിരുമ്മി ശരിയാക്കാനാണു.
സ്നേഹത്തോടെ.......... നട്ടപിരാന്തന്
ഹ ഹ മുരിങ്ങക്കാ അമ്മ കലക്കി മാഷെ
നല്ല അവതരണം ഇവിടെ എത്തിപ്പെടാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു
സസ്നേഹം രസികന്‍
ഹ ഹ ഹ അടിപൊളി ..നന്നായി എഴുതിയിരിക്കുന്നു
സംഭവം കിക്കിടിലം
സെനുവണ്ണാ.. ഈ ആള് ദൈവത്തിന്റെ ശരിക്കുമുള്ള പേര് എന്താ??
ഏന്തരായാലും കഥ കലക്കി...
സെനുവണ്ണാ.. ഈ ആള് ദൈവത്തിന്റെ ശരിക്കുമുള്ള പേര് എന്താ??
ഏന്തരായാലും കഥ കലക്കി...
ഹ ഹഹ....നന്നയിട്ടുണ്ടു....ആസ്വദിച്ചു.....
Amme leelamme Kalakki
Buddy Really Interesting.. !!
Post a Comment