Wednesday, 28 May 2008

ഒന്നാം പിറന്നാള്‍

കേരളാ സര്‍ക്കാര്‍ രണ്ടാം വര്‍ഷം ആഘോഷിക്കുന്നു. യു.പി.എ സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നു. അതിനിടയില്‍ നമ്മുടെ ഒക്കെ കാര്യം നമ്മള്‍ അല്ലാതെ മറ്റാരോര്‍ക്കാന്‍.

ജൂണില്‍ പഴമ്പുരാണത്തിനു 1 വയസ്സ്‌. ഇത്‌ അടിപൊളിയായി ആഘോഷിക്കാന്‍ പറ്റിയ സമയം കുറിപ്പിക്കാന്‍ നാട്ടില്‍ ഒറ്റ 'ആള്‍ ദൈവങ്ങളും' ഇല്ല. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു ദൈവത്തെ കാണാന്‍ മഷിയിട്ട്‌ നോക്കിയാലും സ്വാഹഃ.



അവസാനം ഞാനും മോഹന്‍ലാലിനെ അനുകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഞാനും മോഹന്‍ലാലിനെ പോലെ അല്‍പം ചരിഞ്ഞ്‌ നിന്നു [അതെ കാലു വയ്യാത്തതു കൊണ്ടാണു അത്രയും ചരിഞ്ഞത്‌, കേട്ടോ?] അങ്ങോട്ട്‌ ചോദിക്കുകയാ: - നിങ്ങളില്ലാതെ എനിക്ക്‌ എന്ത്‌ ആഘോഷം?

എന്റെ ഈ ചെറിയ ബ്ലോഗിന്റെ ആരംഭത്തില്‍ പല ടെക്ക്നിക്ക്സ്സും പറഞ്ഞ്‌ തന്ന ശ്രീജിത്തേട്ടന്‍ [U.S.A], വിപിന്‍ [K.S.E.B], പിന്നെ ഇതിനേക്കാള്‍ ഉപരി എന്നെ മലയാളം എഴുതാന്‍ പഠിപ്പിച്ച എന്റെ സ്വന്തം ജാനമ്മ റ്റീച്ചര്‍, കമന്റുകള്‍ സ്ഥിരം എഴുതി എന്നെ പ്രോത്സാഹിപ്പിക്കുകയും, എന്നെ വിമര്‍ശിക്കുകയും ചെയ്യുന്ന നല്ലവരായ വായനക്കാര്‍, എന്റെ പഴയ ചരിത്രങ്ങള്‍ വായിച്ച്‌ മൗനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍ ഇരിക്കുന്ന എന്റെ മാതാപിതാക്കള്‍, എന്നെ സഹിക്കുന്ന എന്റെ ഭാര്യ, മക്കള്‍ എന്നിവരോടുള്ള എന്റെ നന്ദി ഇത്തരുണത്തില്‍ അറിയിച്ചു കൊള്ളട്ടെ.

പഴമ്പുരാണത്തിനു കഴിഞ്ഞ കൊല്ലം തന്ന പ്രോത്സാഹനം അതിനെ ഒരു ദ്വൈവാരികയാക്കി മാറ്റാന്‍ എന്നെ പ്രേരിപ്പിച്ചു [എല്ലാ മാസവും ഒന്നിനും പതിനഞ്ചിനും ഇറങ്ങുന്ന ഒരു 'പ' പ്രസിദ്ധീകരണം ആയി അതു മാറി കഴിഞ്ഞു,['മ' അല്ല].


തുടര്‍ന്നും നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും പ്രതീക്ഷിച്ചു കൊണ്ട്‌...

നിങ്ങളുടെ സ്വന്തം,
പഴമ്പുരാണംസ്‌.

27 comments:

ഫസല്‍ ബിനാലി.. said...

പഴമ്പുരാണത്തിന്‍റെ മുന്‍ പോസ്റ്റുകള്‍ വായിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിരുന്നില്ല, ബ്ലോഗില്‍ ഞാന്‍ പുതിയ ആളാണ്, ഇനിയും വായിക്കാന്‍ അവസരമുണ്ടെന്ന ആശ്വാസം...ആശംസകളോടെ

Unknown said...

ഉര്‍വശി ശാപം ഉപകാരമായി .........................കാച്ചിക്കോ.............. കാച്ചിക്കോ ......സമയം ഇഷ്ട്ടംപോലെ ഉണ്ടല്ലോ ??????????????????
അടുത്ത പോസ്റ്റ് ഉടനെ ഉണ്ടാകുമല്ലോ !!!!!!!!!!!!!കാത്തിരിക്കുന്നു

Visala Manaskan said...

:) വെരി ഗുഡ്. കലക്കങ്ങട്.

ഒന്നാം പിറന്നാളാശംസകള്‍ ണ്ട് ട്ടാ.

Kalpak S said...

ഉം...
കേക്ക് മുറിക്കണ്ടേ ? ഷാമ്പെയില്‍ ഒഴുക്കണ്ടേ ? വടം വലിക്കണ്ടേ ?

ചേ... ലഞ്ഞാവഹം.. ഇതൊന്നും ഇല്ലാതെ എന്താഘോഷം ?

എന്നാലും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. ഒപ്പം ഒരുമ്മയും [ആരും കാണണ്ട.]

Jubin Jacob Kochupurackan said...
This comment has been removed by the author.
Jubin Jacob Kochupurackan said...

എന്നിട്ടു വേണം പാവം പിടിച്ചവന്‍ വീണ്ടും ശയ്യാവലംബിയാവാന്‍...എന്തായാലും..
മോഹന്‍ലാല്‍ സ്റ്റൈലില്‍ ചെരിഞ്ഞു നിന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സെനുച്ചായന്റെ പഴമ്പുരാണങ്ങള്‍ക്ക് നരേന്ദ്രപ്രസാദ് സ്റ്റൈലില്‍ ഒരു ആശംസ.. ഇന്നാ പിടിച്ചോ...(ഫോണില്‍ വിളിച്ചാല്‍ യഥാര്‍ത്ഥ് ആശംസ കേള്‍പ്പിക്കാം)
“ഹും..ങ്ഹഹഹ...കൊള്ളാം...
എനിക്കിഷ്ടപ്പെട്ടൂ..പഴമ്പുരാണം...
നന്നായി വരട്ടേ...ങ്ഹഹഹ...ആയുഷ്മാന്‍ ഭവ..”

Anonymous said...

പഴംപുരാണംസിനു എല്ലാ വിധ ആശംസകളും!! വിശേഷാല്‍ പതിപ്പൊന്നുമില്ലേ?

yousufpa said...

പഴമ്പുരാണത്തിലൂടെ പുരാണങ്ങള്‍ ഇനിയും പോരട്ടെ.
എല്ലാ വിധ നന്മകളും നേരുന്നു.

siva // ശിവ said...

ആശംസകള്‍.....

john's said...

Hi Senu,

Pazhampuranam thinu oru Podiyadi karante vaka Pirannaalaashamsakal..

ee avasarathil aksharam padipicha teacher nae koodi orthathu nannaayi. Guruthvam undu.....

John

ശ്രീവല്ലഭന്‍. said...

ആശംസകള്‍!

Anonymous said...

Wish U many more "blogging years"...

ശ്രീ said...

ഒന്നാം പിറന്നാള്‍ ആശംസകള്‍!
:)

Anonymous said...

happy birthday

colourful canvas said...

ഒന്നാം പിറന്നാള്‍ ആശംസകള്‍!

onnalla.......noore vayase varey pazhampuranam jeevichirikkateyy.....ithanganey parampara parampara ayee ezhuthi varunna oru blog ayee marattey...

senu chettanile ninnum makkalilakkum makkalile ninne kochumakkalilakkum ithintey ezhuthukale valarattey.....

ayushmanbhava..............

ഉഗാണ്ട രണ്ടാമന്‍ said...

എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

Dr.Biji Anie Thomas said...

സെനു..അഭിനന്ദനങ്ങള്‍ , ഭാവുകങ്ങള്‍..
ഒന്നാം പിറനാള്‍ ഒരു പോസ്റ്റ്ല് ഒതുക്കുകയോ..പറ്റില്ലാ..കഷ്ടപ്പെട്ട് സമയമെടൂത്ത് കുത്തിയിരുന്ന് വായിച്ച് ചിന്തിച്ച് കമന്റ് കുത്തിക്കുറിക്കുന്ന ഞങ്ങള്‍ കൂട്ടുകാര്‍ക്ക് ഒരു ട്രീറ്റിനുള്ള ക്ഷണമെങ്കിലും തരണം അറ്റ് ലീസ്റ്റ്..
എഴുത്തുകളെല്ലാം കൂടീ ദൈവാരികയാക്കാതെ ഒരു പുസ്തകമാക്കാന്‍ കഴിയട്ടെ ഭാവിയില്‍..ആശംസകള്‍..

ചേര്‍ത്തലക്കാരന്‍ said...

എന്റെ ഈ ചെറിയ ബ്ലോഗിന്റെ ആരംഭത്തില്‍ പല ടെക്ക്നിക്ക്സ്സും പറഞ്ഞ്‌ തന്ന ശ്രീജിത്തേട്ടന്‍ [U.S.A], വിപിന്‍ [K.S.E.B], പിന്നെ ഇതിനേക്കാള്‍ ഉപരി എന്നെ മലയാളം എഴുതാന്‍ പഠിപ്പിച്ച എന്റെ സ്വന്തം ജാനമ്മ റ്റീച്ചര്‍, കമന്റുകള്‍ സ്ഥിരം എഴുതി എന്നെ പ്രോത്സാഹിപ്പിക്കുകയും, എന്നെ വിമര്‍ശിക്കുകയും ചെയ്യുന്ന നല്ലവരായ വായനക്കാര്‍, എന്റെ പഴയ ചരിത്രങ്ങള്‍ വായിച്ച്‌ മൗനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍ ഇരിക്കുന്ന എന്റെ മാതാപിതാക്കള്‍, എന്നെ സഹിക്കുന്ന എന്റെ ഭാര്യ, മക്കള്‍ എന്നിവരോടുള്ള എന്റെ നന്ദി ഇത്തരുണത്തില്‍ അറിയിച്ചു കൊള്ളട്ടെ.



ഇതിൽ അങയെ സഹിക്കുന്ന ഞങൾൽക്കു നന്ദി ഒന്നും ഇല്ലേ??????????

welden my dear boysssssss (ജോസ്പ്രകാശിന്റെ സൌണ്ടിൽ വായിക്കുക).....

ഇനിയും ഇതു പോലുള്ള നല്ല (ചവറ്) പോസ്റ്റുകൾൽ പ്രതീഷിക്കുന്നു.............

Anonymous said...

പഴമ്പുരാണം വായിച്ചു വായിച്ചു ഒരു വര്‍ഷം കടന്നുപോയത് അറിഞ്ഞെയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി അങ്ങയുടെ ബ്ലോഗ് ലൂടെ ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും ഒക്കെ നന്ദി.. വീണ്ടും വീണ്ടും എഴുതുക. എല്ലാ ആസംസകളും നേര്‍ന്നുകൊണ്ട്‌...സ്നേഹത്തോടെ... ബിജോയ്‌ ജോണ്‍

സ്വപ്നജീവി said...

പോസ്റ്റുകളെല്ലാം വായിക്കാറുണ്ട്. നന്നായിരിക്കുന്നു. ഒന്നാം പിറന്നാള്‍ ആശംസകള്‍

വിപിന്‍ said...

Dear Senuji
U have much Talent and U deserve the place what u secured in Boolokam.
Thanks and reards

vipin

nandakumar said...

ഒന്നാം വാര്‍ഷികാശംസകള്‍...അനുമോദനങ്ങള്‍..
ഇനിയും നല്ല നല്ല പോസ്റ്റുകള്‍( ഇതുവരെ ഉള്ളത് നല്ലതല്ലെന്നല്ല!)ഇടാന്‍ ഇടവരട്ടേ (ഇനിയും കാലൊടിയണമെന്നുമല്ല!!) എന്തുചെയ്യാം വിശദീകരണം വേണ്ടിവരുന്നു. മലയാളം ബ്ലോഗ്ലല്ലേ, ചങ്കുപറിച്ചു കാണിച്ചാലും ചിക്കന്‍ ഫ്രൈ ആണെന്നേ പറയൂ. അതോണ്ടാ.:-)
അപ്പോ ഇനീം കലക്കാ..ഓള്‍ ദി ബസ്റ്റാന്റ്..

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഞങ്ങളില്ലാതെ എന്തൊന്നാഘോഷം മാഷെ? പിന്നെ വൈകിട്ടെന്താ പരിപാടി? ചുമ്മാ ഒന്നു തോണ്ടിയതാ. ക്ഷമിച്ചു കള. 1-അം പിറന്നാളും കഴിഞ്ഞു, ഇനിയും വരാന്‍ പോകുന്ന പിറന്നാളുകളുമൊക്കെ ഞങ്ങളെ രസിപ്പിക്കാനുള്ളതൊക്കെ എഴുതുമല്ലോ?

Malayali Peringode said...

ആചംചകള്‍!! :)

Unknown said...

Happy birthday Pazhaburanams. Keep up the good work. Kalakkunnudu.
regards

Molly

Sapna Anu B.George said...

പിറന്നാളാശംസകള്‍...............അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു, എല്ലാ ഭാവുകങ്ങളും

smitha adharsh said...

വൈകിയാണെങ്കിലും ഒന്നാം പിറന്നാളിന്റെ ആശംസകള്‍....പിന്നെ,എന്‍റെ പേരെടുത്തു പറഞ്ഞു നന്ദി അറിയിക്കാതിരുന്നത്,വലിയ ക്ഷീണമായി പോയി.. ഇതിന് ഞാന്‍ പകരം വീട്ടും..