Saturday 1 March 2008

വീരപ്പന്മാരും, മാര്‍ത്തോമാ കോളെജും

മാര്‍ത്തോമാ കോളെജില്‍ റാഗിംഗുണ്ടോ? ഏതായാലും എന്റെ കൂട്ടുക്കാര്‍ക്ക്‌ സഹിക്കമ്പിള്‍ ആയ രീതിയില്‍ റാഗിംഗ്‌ കിട്ടിയിട്ടുണ്ട്‌. ചിലര്‍ ടൈഗര്‍ ബാം തിന്നു, മറ്റൊരുത്തന്റെ ഷൂ കഴുത്തില്‍ കെട്ടി തൂക്കി, വേറൊരുത്തന്‍ സീനിയറിന്റെ കാലു തിരുമ്മി....അങ്ങനെ സഹിക്കമ്പിള്‍ റാഗിംഗ്‌. എനിക്ക്‌ ഒറ്റ മാസത്തേക്ക്‌ പെണ്‍ക്കുട്ടികളോട്‌ മിണ്ടരുതെന്നൊരു അണ്‍സഹിക്കമ്പിള്‍ റാഗിംഗ്‌. പണ്ട്‌ ഒന്നാം ക്ലാസ്സ്‌ മുതല്‍ നാലാം ക്ലാസ്സ്‌ വരെ ഈയുള്ളവന്‍ സെന്റ്‌ മേരീസ്‌ റെസിഡന്‍ഷ്യല്‍ സ്ക്കൂളിലാണു പഠിച്ചത്‌. അന്ന് ക്ലാസ്സില്‍ സംസാരിക്കുന്ന ആണ്‍ക്കുട്ടിയെ പിടിച്ച്‌ പെണ്‍ക്കുട്ടികളുടെ അടുത്തിരുത്തുമായിരുന്നു. അങ്ങനെ പെണ്‍കുട്ടികളുടെയടുത്തിരിക്കാന്‍ വേണ്ടി മാത്രം സംസാരിച്ച്‌ റ്റീച്ചറന്മാരുടെ അനുവാദത്തോടെ തന്നെ പോയി പെണ്‍ക്കുട്ടികളുടെ അടുത്തിരുന്ന എന്നോടാ....തീയില്‍ കുരുത്തത്‌ വെയില്‍ കൊണ്ടാല്‍ വാടുമോ? ഏതായാലും ഞാന്‍ സീനീയേഴ്സിന്റെ മുന്‍പില്‍ വെച്ച്‌ പെണ്‍കുട്ടികളോട്‌ മിണ്ടിയില്ല. അതും കുറച്ച്‌ ദിവസത്തേക്ക്‌ മാത്രം. എം.ജി.എമ്മില്‍ നിന്നും മാര്‍ത്തോമാ കോളെജിലേക്ക്‌ ചേക്കേറിയപ്പോള്‍ ആണു സ്വാതന്ത്ര്യത്തിന്റെ സുഖം മനസ്സിലായത്‌. കോളെജില്‍ പെണ്‍കുട്ടികളോട്‌ എപ്പോള്‍ വേണമെങ്കിലും സംസാരിക്കാം, ക്ലാസ്സില്‍ കയറാതെ സംസാരിക്കാം, ക്ലാസ്സില്‍ കയറിയില്ലെങ്കില്‍ ലീവ്‌ ലെറ്റര്‍ പോലും കൊടുക്കേണ്ട. നീ ഇന്നലെ എവിടെയായിരുന്നുവെന്ന് പോലും ഒരു സാറും, റ്റീച്ചറും ചോദിക്കില്ല. ഇതൊക്കെയാണു സ്വാതന്ത്ര്യമെന്ന് ഞാന്‍ പറഞ്ഞത്‌. മാര്‍ത്തോമാ കോളെജില്‍, കമിതാക്കള്‍ക്ക്‌ സ്വകാര്യമായി ഇരുന്ന് സൊള്ളാന്‍ ഒരു പ്രത്യേക സ്ഥലം ഇല്ലായിരുന്നു. എന്നാല്‍ അതിന്റെ കുറവ്‌ ഇടനാഴികകള്‍, ജനാലകള്‍, ചാപ്പലിന്റെ സ്റ്റെപ്പുകള്‍ [വിശുദ്ധ പ്രേമം], ഓഡിറ്റോറിയത്തിന്റെ പുറകു വശങ്ങള്‍ [അവിശുദ്ധ പ്രേമം] എന്നിവ നികത്തിയിരുന്നു.

കോളെജില്‍ പിന്നെ കാണേണ്ട ഒരു സ്ഥലം ആണ്‍കുട്ടികളുടെ മൂത്രപ്പുരയാണു. സുവോളജി, പൊളിറ്റികസ്‌ എന്നീ ക്ലാസ്സുകള്‍ താണ്ടി, ഈ മൂത്രപ്പുരയില്‍ ആദ്യമായി ചെല്ലുന്ന ആരും ഒന്ന് അമ്പരന്ന് പോകും. മൂത്രപ്പുരയോ, കോളെജോ...ഏതാണു ആദ്യം ഉണ്ടായത്‌? മൂത്രപ്പുരയില്‍ ആദ്യമായി ഞങ്ങള്‍ ചെന്നപ്പോള്‍ അജന്താ എല്ലോറാ ഗുഹയില്‍ കയറിയതു പോലെ തോന്നി പോയി. ശരിക്കും ഒരു രാജാവിന്റെ മൂത്രപ്പുരയാണോയെന്ന് പോലും ആര്‍ക്കും സംശയം തോന്നി പോകും, തീര്‍ച്ച. മൂത്രപ്പുര നിറച്ചും 'ഗജുരാഹോ' ചിത്രങ്ങളെ വെല്ലുന്ന ചിത്രങ്ങള്‍....അവിടെയും ഇവിടെയും മഹത്‌ വചനങ്ങള്‍...അങ്ങനെ പലതും. എക്സിബിഷന്‍ കാണുന്ന ആവേശത്തോടെ, നാറ്റം മുഴുവന്‍ സഹിച്ച്‌ ആ ചിത്രങ്ങള്‍, ഞങ്ങള്‍ നോക്കി കണ്ടു. അവസാനം മൂത്രം ഒഴിക്കാനായി, പാന്റിന്റെ സിപ്പ്‌ ഊരിയപ്പോള്‍ അവിടെ എഴുതിയിരിക്കുന്ന് വാചകം കണ്ട്‌ അത്ഭുതപ്പെട്ടു പോയി. ദൈവമേ, ഈ കോളെജില്‍ ഏതോ വലിയ മാന്ത്രികന്‍ പഠിച്ചിരുന്നു. തീര്‍ച്ച. നമ്മുടെ മനസ്സും, ചലനവും ഒക്കെ മനസ്സിലാക്കുന്ന മാന്ത്രികന്‍. ചോദ്യം ഇതായിരുന്നു... “ഇപ്പോള്‍ നിങ്ങളുടെ കൈയില്ലിരിക്കുന്നത്‌ എന്താണെന്ന് എനിക്കറിയാം”. അതിന്റെ തൊട്ട്‌ താഴെ, അല്‍പം വലുതായി അതിന്റെ ഉത്തരവും എഴുതിയിട്ടുണ്ട്‌. അതിങ്ങനെ; “ഇന്ത്യയുടെ ഇരുണ്ട ഭാവിയാണു ഇപ്പോള്‍ നിന്റെ കൈയില്‍ ഇരിക്കുന്നത്‌”. അത്‌ വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ ഒന്ന് ‘കുനിഞ്ഞ്‌ നോക്കി.’ ഇത്രയും എഴുതിയപ്പോളാണു ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. പറഞ്ഞു കേട്ട കഥ:-

നമ്മുടെ സഖാവ്‌ പന്ന്യന്‍ രവീന്ദ്രന്‍ എം.പി ആദ്യമായി പാര്‍ലമെന്റില്‍ ചെന്ന കഥ. ആദ്യമായി പാര്‍ലമെന്റ്‌ കണ്ടു നമ്മുടെ എം.പി, വെളിയിലിറങ്ങി ഒന്ന് ഉലാത്തിയപ്പോള്‍ ഒരു ചെറിയ മൂത്ര ശങ്ക. തനി കേരളാ സ്റ്റയിലില്‍, മുണ്ടും മടക്കി കുത്തി, ഭംഗിയായി വെട്ടി നിര്‍ത്തിയിരുന്ന ചെടികളുടെ അടുത്ത്‌ ഒതുങ്ങി നിന്നു മൂത്രം ഒഴിച്ചു കൊണ്ടിരുന്നത്‌ ഒരു സെക്യുരിറ്റി കണ്ട്‌ എം.പിയുടെ അടുത്തേക്ക്‌ ഓടി വന്ന്, ഹിന്ദിയില്‍ ചോദിച്ചു:- ഏയ്‌ ഭായി; ആപ്പ്‌ ക്യാ കര്‍ത്താ ഹെ! ഇത്‌ കേട്ടതും നമ്മുടെ എം.പി ഉടനെ സെക്യുരിറ്റിയോട്‌ തിരിച്ച്‌ പറഞ്ഞു:- ഓഹ്‌ പിന്നെ 'തന്റെ കുറച്ചങ്ങ്‌ വെളുത്തതാ'...അമ്മച്ചിയാണെ ഈ വാര്‍ത്ത ഇതു വരെ ഞാന്‍ വിശ്വസിച്ചിട്ടില്ല. കാരണം ഈ വാര്‍ത്ത ദില്ലിയില്‍ നിന്നും നമ്മുടെ ഏഷ്യാനെറ്റിലെ പ്രശാന്ത്‌ രഘുവംശം ഇതു വരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

അതു പോട്ടെ. നമ്മള്‍ക്ക്‌ മാര്‍ത്തോമാ കോളെജിലെ മൂത്രപ്പുരയിലേക്ക്‌ തന്നെ വീണ്ടും വരാം. മൂത്രം ഒഴിച്ചിട്ട്‌ നോക്കിയപ്പോള്‍, അടുത്ത ഒരു പുതിയ ഉപദേശത്തില്‍ എന്റെ കണ്ണുടക്കി. സാധാരണ മരുന്ന് കുപ്പികളില്‍, സ്പ്രേകള്‍ എന്നിവയില്‍ ‘SHAKE WELL BEFORE USE എന്നാണെങ്കില്‍, ഇവിടെ എഴുതിയിരിക്കുന്നത്‌ SHAKE WELL AFTER USE എന്നാണു - അനുഭവമാണു ഗുരു എന്ന് പണ്ടാരോ പറഞ്ഞതെത്ര ശരി. അങ്ങനെ അനുഭവസ്ഥര്‍ പറഞ്ഞത്‌ അനുസരിച്ച്‌ പ്രവര്‍ത്തിച്ച്‌ ഞങ്ങള്‍ 100% സുരക്ഷിതരായി, സന്തുഷ്ടരായി പുറത്തിറങ്ങി.

കോളെജിനു ഒരു കാന്റീന്‍ ഉണ്ടായിരുന്നെങ്കിലും, അവിടെ ഒന്ന് കയറുന്നവര്‍ പിന്നീട്‌ അവിടെ കയറുകയേയില്ലായിരുന്നു. ഉഴുന്ന് വട കിഴുത്ത കൊണ്ട്‌ ഉഴുന്ന് വടയും, പരിപ്പ്‌ കൊണ്ട്‌ പരിപ്പ്‌ വടയുമാണെന്ന് തിരിച്ചറിയാം. പോരാത്തതിനു പെണ്‍കുട്ടികള്‍ക്ക്‌ ഇരിക്കാന്‍ വേര്‍തിരിവും. ഇനിയും ഇതില്‍ കൂടുതല്‍ എന്ത്‌ വേണമിവിടുത്തെ കച്ചവടം കുറയാന്‍....ആയതിനാല്‍ കോളെജിലെ ആണ്‍കുട്ടികള്‍ പിന്നെ കൂട്ടം കൂടുന്നത്‌ തങ്കച്ചായന്റെ ഹോട്ടലിലാണു. രണ്ടാം നിലയിലെ ഞങ്ങളുടെ ക്ലാസ്സിലെ ബഞ്ചും, ഡെസ്ക്കും ഒടിച്ചു, അവിടുന്ന് അത്‌ തങ്കച്ചായനു തീ കത്തിക്കാന്‍ കൊടുത്ത്‌ മുടക്കം കൂടാതെ തീറ്റ കഴിച്ച്‌ കൊഴുത്തവര്‍ ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ കോഷ്യന്‍ ഡിപ്പോസ്സിറ്റില്‍ പ്രിന്‍സി പിടി മുറുക്കിയപ്പോള്‍ മാത്രമാണു തങ്ങള്‍ ഇത്രയും നാള്‍ തങ്ങളുടെ മുതല്‍ തന്നെ വെച്ചാണു ഭക്ഷണം കഴിച്ചതെന്ന സത്യം മനസ്സിലായത്‌. അതോടെ വെളിയിലേക്ക്‌ ചാടി വന്ന കുട വയറും അതിന്റെ വഴിക്കു പോയി.


കോളെജ്‌ തുറന്ന ആറു മാസം കഴിഞ്ഞപ്പോഴെയ്ക്കും ഞാനും പാവാട കെ.എസ്‌.യുവില്‍ അംഗമായി. അതോടെ ഞാന്‍ ജീന്‍സും, ഷര്‍ട്ടും, ഷൂസും ഒക്കെ മാറ്റി ഖദര്‍ ഷര്‍ട്ടും മുണ്ടും അണിഞ്ഞു. [പക്ഷെ വെള്ളിയാഴ്ച്ച ഞാന്‍ പാന്റും ഷര്‍ട്ടും ഉപയോഗിച്ച്‌ പോന്നു. കാരണം റിലീസിന്റെ അന്ന് ഞാന്‍ മുണ്ടും ഉടുത്ത്‌ പോയാല്‍ പിന്നെ ഞാന്‍ എങ്ങനെ വീട്ടില്‍ തിരിച്ചു വരും? ] കോളെജില്‍ കെ.എസ്‌.യു സമരം നടത്തുമ്പോള്‍, മുദ്രാവാക്യം വിളിയ്ക്കുന്ന ചുമതല ഞാനേറ്റെടുത്തു. അങ്ങനെ പുതിയ പുതിയ മുദ്രാവാക്യങ്ങള്‍ ചികയലായി എന്റെ പരിപാടി. അങ്ങനെ ഒരു മുദ്രാവാക്യം എനിക്ക്‌ കിട്ടി:- പന്തളത്ത്‌ ഒരു പട്ടി ചത്താല്‍ രക്തസാക്ഷിയാകുമോ? ഓതറയില്‍ ഒരു ഓന്ത്‌ ചത്താല്‍ രക്തസാക്ഷിയാകുമോ? ഇത്‌ എസ്‌.എഫ്‌.ഐക്കാര്‍ക്ക്‌ നന്നായി കൊണ്ടു. അങ്ങനെ പതിവു പോലെ ഈ മുദ്രാവാക്യം മുഴക്കി വിജയശ്രീലാളിതനായി പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു കൈലിക്കാരന്‍ എന്നെ മാടി വിളിച്ചു. എന്നെ മാറ്റി നിര്‍ത്തിയിട്ട്‌ എന്നോട്‌ പറഞ്ഞു, ഇനി നീ ഈ മുദ്രാവാക്യം വിളിച്ചാല്‍ ഇടിച്ച്‌... !!! സത്യം. അതില്‍ പിന്നെ ഞാന്‍ ഇന്നേ വരെ ആ മുദ്രാവാക്യം വിളിച്ചിട്ടില്ല. എന്റെ അപ്പയും, അമ്മയും പറഞ്ഞാല്‍ പല കാര്യങ്ങളും അനുസരിക്കാന്‍ പ്രയാസമായിരുന്നു എനിക്ക്‌. പക്ഷെ ഈ കൈലിക്കാരനോട്‌ ഞാന്‍ ഒന്നും മറുത്ത്‌ പറഞ്ഞതേയില്ല. ഇതാണു ഗാന്ധിജി പഠിപ്പിച്ച സഹിഷ്ണത. അതാണു ഒരു കെ.എസ്‌,യുക്കാരന്റെ ഏറ്റവും വലിയ ഗുണവും [അടി പേടിച്ചിട്ടാണെന്ന് വെളിയില്‍ പറയത്തേയില്ല]. അടിയുടെ, ഇടിയുടെ, വെടിയുടെ മുന്‍പില്‍ അടിപതറാതെ മുന്‍പോട്ട്‌ എന്നൊക്കെ മുദ്രാവാക്യം വിളിക്കുമെങ്കിലും, 'അടി' വന്നാല്‍, അടിപതറാതെ പറക്കുന്നവരാണു കെ.എസ്‌.യുക്കാര്‍. പിന്നെ ഇടിയുടെയും, വെടിയുടെയും കാര്യം എടുത്ത്‌ പറയണോ....

ഞാന്‍ മാര്‍ത്തോമാ കോളെജില്‍ കേവലം രണ്ടു വര്‍ഷമാണു പയറ്റിയത്‌. എന്നിട്ട്‌ തന്നെ മാര്‍ത്തോമാ കോളെജിനെ പറ്റി എഴുതാന്‍ ഇനിയും ഉണ്ട്‌ കാര്യങ്ങള്‍. ഞങ്ങള്‍ പഠിക്കുമ്പോള്‍ അവിടെ ബി.കോം ഇല്ല. ഞങ്ങള്‍ ഇറങ്ങി ഒന്ന് രണ്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, തേര്‍ഡ്‌ ഗ്രൂപ്പും, ഫോര്‍ത്ത്‌ ഗ്രൂപ്പും, പഴയ ലേഡീസ്‌ ഹോസ്റ്റലിന്റെ മുന്‍പിലേക്ക്‌ മാറ്റി. ആ ബ്ലോക്കിനു പേരുമായി:- "വീരപ്പന്‍ ബ്ലോക്ക്‌". എന്തേ അങ്ങനെ ഒരു പേരു ആ ബ്ലോക്കിനു വരാന്‍ കാരണം...ഞങ്ങളും അതിനു കാരണമാണോ??? ആത്മാര്‍ത്ഥമായി അടങ്ങി ഒതുങ്ങി പഠിച്ചതിനു കിട്ടിയ പേരെ...

ഒരു സാക്ഷ്യപത്രം ചുവടെ ചേര്‍ക്കുന്നു

ഓര്‍ക്കുട്ടിലേക്ക്‌ എന്റെ മാര്‍ത്തോമാ കോളെജിലെ ഇംഗ്ലീഷ്‌ റ്റീച്ചര്‍ ഒരു സ്ക്രാപ്പിട്ടു. സ്ക്രാപ്പിങ്ങനെ:-

i do remember the hyperactive, highly volatile batch. u were so mischievous i still remember u . it's the mischievous students who remain in our memory. what about your friends. best wishes 2 u all. u'r english is gud. u should b grateful 2 me.

-ഇനി അധികം സ്ക്രാപ്പുകള്‍ വരുന്നതിനു മുന്‍പെ..മാ...സലാമാ!!!

മാര്‍ത്തോമാ കോളെജിനെ പറ്റിയുള്ള എന്റെ പഴമ്പുരാണങ്ങള്‍:

http://pazhamburanams.blogspot.com/2007/07/blog-post_07.html
http://pazhamburanams.blogspot.com/2007/07/2_31.html
http://pazhamburanams.blogspot.com/2007/11/blog-post_15.html

13 comments:

chandy said...

senuve,
Aah moothrapuraude aduthulla njanglude NCC roomine patti nee oru vachakam ezhuthiyillallo. khedam undu. ennalum ninte blog vayichappol oru nostalgia feeling vannu.Jai Jai Marthoma college

siva // ശിവ said...

വളരെ സുന്ദരമായി എഴുതിയിരിക്കുന്നു. വളരെ ആസ്വദിച്ചു. ......നന്ദി.....

സസ്നേഹം,
ശിവ.

ശ്രീവല്ലഭന്‍. said...

:-). നല്ല സ്കോപ്പുള്ള കുറിപ്പ് പെട്ടന്ന് നിര്‍ത്തിയത് പോലെ. പ്രത്യേകിച്ചും കെ എസ് യു ചരിതം. എഴുത്ത് ഇഷ്ടപ്പെട്ടു.

അക്ഷര പിശാച് ശരിയാക്കുമല്ലോ. മൂത്രപ്പുര ചരിതം ഒഴിവാക്കാമെന്നു തോന്നുന്നു. എല്ലാര്‍ക്കും അറിയാവുന്നതല്ലേ. അല്ലേലും എനിക്കീ മൂത്രപ്പുരയുടെ കാര്യമേ ഇഷ്ടമല്ല :-). ഈയിടെ ഒരു പോസ്റ്റ് മു‌ത്രപ്പുരയിലെ എഴുത്തുകളെകുറിച്ച് ആരോ ഇട്ടിരുന്നു.

P Das said...

:)

Adv.Sabu Thomas said...

ഹായ് മൂത്രപ്പുര കഥയല്ല സെനു ഫലിതമുണ്ടാക്കുന്നത്.നിഷ്കളങ്കഫലിതമാണ് വേണ്ടത്
സസ്നേഹം,
സാബു തോമസ്

ജെ.കുട്ടന്‍ said...

പരിപാടിയോടുള്ള പിടിവാശിയാണു പരിവര്‍ത്തന വാദിയുടെ പടവാള്‍....കൂടുതല്‍ പ്രതീക്ഷിക്കുന്നു........

ശ്രീ said...

കോളേജ് വിശേഷങ്ങള്‍ നന്നായി. എന്നാലും വല്ലഭന്‍ മാഷ് പറഞ്ഞതിനോട് യോജിയ്ക്കുന്നു.
:)

Anonymous said...

ഡിയര്‍ സെനു , പോസ്റ്റ് അടിപൊളിയായി. പ്രത്യേകിച്ചും തങ്കച്ചാന്റെ പഫ്സ് ആന്‍ഡ്‌ ഡ്രിംക്സ് ഓര്‍മയില്‍ വന്നു. വീരപ്പന്‍ ബ്ലോക് എന്നു പേരു വരാന്‍ കാരണം അവിടെ ധാരാളം സ്ഥലം കാടു പിടിച്ചു കിടന്നതിനാല്‍ ആവണം. ഇന്നും ആ ബ്ലോക് അങ്ങിനെ തന്നെയാണ് അറിയപ്പെടുന്നത്‌. "നാക്" അഥവാ നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ്‌ അക്രെടിടേഷന്‍ കൌണ്‍സില്‍ കോളേജില്‍ വരുന്നതിനു മുന്‍പ്‌ തന്നെ 'കജുരാഹോ' ചിത്രങ്ങള്‍ തുടച്ചു മാറ്റപ്പെട്ടു. അതുകൊണ്ടാവും 'നാക്' ഏറ്റവും മുന്തിയ ''എ'' ഗ്രേഡ്‌ കോളേജിനു തന്നു എവരെയും സന്തോഷിപ്പിച്ചത്‌. കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ, ബീജോയ് ജോണ്‍

krish | കൃഷ് said...

രസകരമായിട്ടുണ്ട് കോളേജ് പുരാണം.

:)

Roshan said...

മൂത്രപ്പുര നിറച്ചും 'ഗജുരാഹോ' ചിത്രങ്ങളെ വെല്ലുന്ന ചിത്രങ്ങള്‍....അവിടെയും ഇവിടെയും മഹത്‌ വചനങ്ങള്‍...

നന്നായി മാഷെ..ഇപ്പോഴാ വായിക്കാന്‍ സമയം കിട്ടിയത്
നമ്മുടെ നാലാം ക്ലാസ്സിലെ പെണ്‍പിള്ളേര്‍ എന്തു പറയുന്നു
:-)

വിന്‍സ് said...

ചിരിച്ചു മടുത്തു. ഹോ എന്തൊരലക്കു നമ്മുടേ കെ എസ് യുവിനിട്ട് :) ഞാനും ഒരു പഴയ കെ എസ് യൂക്കാരനാ കേട്ടോ. പാവട സെക്ഷനില്‍ അല്ലായിരുന്നെന്നു മാത്രം, ലീഡര്‍ ഗ്യാങ്ങില്‍ ആയിരുന്നു.

മൂത്ര പ്പുര ഡയലോഗ് വായിച്ചു ചിരി അടക്കാന്‍ പറ്റിയില്ല.

colourful canvas said...

heeeeeeeeeeeeeeeee

The One And Only said...

Post nannayi... pakshe K S U vinikku ithrayakkangu thanganamayirunno ???
lol