എന്റെ ചെറുപ്പത്തില്‍, എന്റെ അപ്പ വല്ലപ്പോഴും മദ്യപിക്കുമായിരുന്നു. വളരെ അടുത്ത കുടുംബ സുഹ്രുത്തുക്കള്‍ക്കു ഒപ്പം അതും വിശേഷ അവസരങ്ങളില്‍ മാത്രമേ അപ്പ മദ്യപിച്ചിരുന്നുള്ളു. സ്വതവേ സംസാരപ്രിയനായ അപ്പ [ആ സ്വഭാവം തലമുറ തലമുറ കൈമാറി കെടാതെ ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നു] മദ്യപിച്ചു കഴിഞ്ഞാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അവാര്‍ഡ് സിനിമായിലെ നായകനായി മാറും [ ഒട്ടും സംസാരമില്ലായെന്ന് സാരം]. അപ്പ മദ്യപിച്ചു കഴിഞ്ഞാല്‍ മദ്യം ഉടനടി മെഡുല്ലായില്‍ കൂടി കടന്ന് അപ്പയുടെ സംസാരത്തിന്റെ സ്വിച്ച് ഓഫാക്കും എന്ന് അപ്പയുടെ ഏറ്റവും അടുത്ത് സുഹ്രുത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏതായാലും വീട്ടില്‍ ഗ്ലാസ്സുകള്‍ കൂട്ടി മുട്ടി ചിയേഴ്സ് കേട്ട് കഴിഞ്ഞാല്‍ എനിക്കു ഒട്ടും സ്വസ്ഥതയില്ല. പഠിയ്ക്കാന്‍ പിന്നെ ഒരു മൂഡും കിട്ടില്ല. [അപ്പോള്‍ എപ്പോഴാണെനിക്ക് പഠിക്കാന്‍ മൂഡ് കിട്ടുകയെന്നാണു നിങ്ങളുടെ ചോദ്യമെങ്കില്‍:- ആ എനിക്കറിയില്ല, എന്നായിരിക്കും ഇപ്പോഴും ഉത്തരം.]ഹോംവര്‍ക്കുകള്‍ ചെയ്തുവെന്ന് വരുത്തി, ഞാന്‍ പിന്നെ അപ്പയുടെ അടുത്ത് പ്ലാനില്‍ പറ്റി കൂടും. നേരിട്ട് അങ്ങോട്ട് ചെന്നാല്‍, അകത്ത് പോയിരുന്ന് പഠിയ്ക്കടാ എന്ന് പറഞ്ഞ് ഓടിക്കും. ആയതിനാല്‍ അപ്പ എന്നെ വിളിച്ചോ എന്ന് ചോദിച്ചു കൊണ്ടാണു മിക്കപ്പോഴും ഞാന്‍ രംഗപ്രവേശം നടത്തിയിരുന്നതു. ഇറച്ചി കടയുടെ മുന്പില് പട്ടി നില്ക്കുന്നതു പോലെ ഞാന്‍ പിന്നെ ആ മുറിയുടെ മുന്പില് നിന്നും മാറില്ല. ഇടയ്ക്കിടെ ചെന്ന് റ്റച്ചിങ്ങസ് തൊട്ട് നക്കിയും, ബീഫ് ഫ്രൈ തിന്ന് എരിവു അഭിനയിച്ചും , കുപ്പിയുടെ പേരു വായിച്ചും അല്പം നടപ്പ് ജോണിയ്ക്കായി [ജോണി വാക്കര്‍], ഞാന്‍ വെള്ളമിറക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കും. എന്റെ ഉദ്ദേശ്യം മനസ്സിലാക്കി അപ്പ എന്നെ അടുത്ത് വിളിച്ച്, ആ കുപ്പിയുടെ അടപ്പിലേയ്ക്ക് അല്പം നടപ്പു ജോണി ഒഴിച്ചു തരും. ഒരു തഴക്കം വന്ന കുടിയനെ പോലെ സെല്‍ഫായി ചിയേഴ്സും പറഞ്ഞ് ഒറ്റ വലിക്ക് അതു ഞാന്‍ അകത്താക്കും. മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനും ഇതേ പോലേ വിജയരാഘവന് അല്പം മദ്യം അടപ്പില്‍ ഒഴിച്ച് കൊടുത്തിട്ട് നിനക്ക് അതു മതി എന്ന് പറയുന്ന ആ ഡയലോഗ് കേട്ട്, അന്ന് ആ തിയറ്ററില്‍ ഇരുന്ന് ഏറ്റവും ഉറക്കെ ചിരിച്ചത് ഞാന്‍ ആയിരുന്നു. അന്ന് വിജയരാഘവനെ പോലെ എന്റെ അപ്പയും അതേ ഡയലോഗ് മനസ്സിലെങ്കിലും പറഞ്ഞു കാണുമല്ലോ എന്ന് ഓര്‍ത്തതു കൊണ്ടാണു എനിക്കു അത്രയും ചിരി വന്നത്. ഏതായാലും എന്റെ മദ്യസേവയ്ക്ക് അധികം ആയുസ്സ് ഉണ്ടായില്ല. മകന് വലുതായി വരുന്നു,ഇനി ഞാന്‍ മദ്യപിച്ചാല്‍ ശരിയാകില്ലായെന്ന കാരണം പറഞ്ഞ് അപ്പ മദ്യപാനം പൂര്‍ണ്ണമായി അങ്ങ് ഉപേക്ഷിച്ചു.
പല ആഘോഷങ്ങളും കടന്നു പോയി. പഴയ കൂട്ടുകാര്‍ കുപ്പിയുമായി വന്ന് നിര്‍ബന്ധിച്ചപ്പോഴും അപ്പ തന്റെ പോളിസിയില്‍ തന്നെ ഉറച്ചു നിന്നു.
ഞാന്‍ വളര്‍ന്നു. സ്ക്കൂള് ജീവിതം കഴിഞ്ഞ് കോളേജിലേക്ക്. അപ്പ ഒരു കാര്യം പ്രത്യേകം പറഞ്ഞു :- കൂട്ട് കൂടി വെള്ളം അടിക്കാന്‍ ഒന്നും പോയേക്കരുത്. അങ്ങനെ വല്ലതും അറിഞ്ഞാല്‍........ അപ്പ വളരെ കുറച്ചെ എന്നെ തല്ലിയിട്ടുള്ളു. പക്ഷെ ആ തല്ലുകള്‍ക്ക് ഓരോന്നും കുറഞ്ഞത് ഒരു വര്‍ഷത്തെ വാലിഡിറ്റി കാണും. അതു ഗ്യാരന്റി. ആയതിനാല്‍ അപ്പയുടെ ആ 'അറിഞ്ഞാല്‍' എന്നതിന്റെ ബാക്കി ഞാനായി ഫില്ലാക്കാന്‍ പോയില്ല.
പിന്നെയും ഞാന്‍ വളര്‍ന്നു. കല്യാണവും കഴിഞ്ഞു. അങ്ങനെ ഞാനും എന്റെ ഭാര്യയും കൂടി കൃത്യം ഏഴാം ദിവസം തിരുവനന്തപുരത്തെ കോവളം അശോകാ ഹോട്ടലില്‍ ഹണിമൂണിന്റെ ഭാഗമായി 2-3 ദിവസം തങ്ങാന്‍ തീരുമാനിച്ചു. കോവളം ബീച്ചില്‍ പോയി അന്തസ്സായി നീന്തി തിമിര്‍ത്തു.
ഇരുട്ടായി,രാത്രിയായി, ഞങ്ങള്‍ക്ക് വിശപ്പുമായി. അങ്ങനെ വേഗം ഒരു കാക്ക കുളി പാസ്സാക്കി, റസ്റ്റോറന്റില്ലേക്ക് ഞങ്ങള്‍ കുതിച്ചു. അവിടെ ഞങ്ങളെ കൂടാതെ 3-4 വിദേശികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയതിനാല്‍ റസ്റ്റോറന്റിന്റെ മൂലയ്ക്ക് രണ്ട് പേര്‍ക്ക് മാത്രമിരിക്കാവുന്ന സ്ഥലത്ത് ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഇന്ത്യന്‍ കോഫി ഹവ്സ്സ്സില്‍ കാണുന്ന ആ വലിയ രാജാവിനെക്കാട്ടിലും വലിയ ഒരു മഹാരാജാവ് മെനുവുമായി ആഗതനായി. ഭക്ഷണത്തിന്റെ ഓര്‍ഡര്‍ സ്വീകരിച്ചിട്ട് കുടിക്കാന്‍ ഹോട്ട്, സോഫ്റ്റ്, ബിയര്‍ അങ്ങനെ എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഭാര്യ വേഗം 2 തംസ്-അപ്പിനു ഓര്‍ഡര്‍ കൊടുത്തു. മഹാരാജന് വീണ്ടും ബിയര്‍ വേണ്ടായോ എന്ന് തിരക്കിയപ്പോള്‍ ഭാര്യയുടെ മുന്പില് താനും ഇതൊക്കെ ഉപയോഗിയ്ക്കും എന്ന് കാട്ടാന്‍ കിട്ടിയ ആ ചാന്‍സ് മുതലാക്കി ഒരു കിംഗ് ഫിഷര്‍ ബിയറിനു ഓര്‍ഡര്‍ കൊടുത്തു. ആ ഓര്‍ഡര്‍ കൊടുത്തതും, ഭാര്യയുടെ മുഖം കടന്നല് കുത്തിയ പരുവമായി. ബിയര്‍ ഒക്കെ കുടിയ്ക്കുമോ? എന്ന അവളുടെ ആ ചോദ്യത്തെ ബിയര്‍ എനിക്ക് അത്ര ഇഷ്ടമല്ല. ഹോട്ടാണു എന്റെ ഫേവറിറ്റ്. പിന്നെ നീ ഉള്ളതു കൊണ്ട് ബിയര്‍ ആക്കിയതായെന്നും പറഞ്ഞ് ഞാന്‍ അല്പം ജാഡ കാട്ടി. ഇതൊരു ശീലമാക്കരുത്. എനിക്ക് കുടിക്കുന്നവരെ ഇഷ്ടമേയല്ലയെന്നും പറഞ്ഞ് അവള് മുഖം കുറച്ചും കൂടി വീര്‍പ്പിച്ചിരുന്നു. അങ്ങനെ വില്ലനായി ബിയര്‍ വന്നു. ഭക്ഷണത്തിനു 15 മിനിറ്റ് കൂടി കാത്തിരിയ്ക്കണമെന്ന് പറഞ്ഞ് സൂപ്പുമായി മഹാരാജാവ് വീണ്ടും വന്നു. മഹാരാജാവ് തന്നെ ബിയറും ഗ്ലാസ്സിലേക്കു പകര്‍ത്തി അകത്തേക്ക് വലിഞ്ഞു. ഞാന്‍ ബിയര്‍ എടുത്ത് അല്പം നിനക്കും വേണോയെന്ന് കുശലം തിരക്കി. മുഖം വീര്‍പ്പിച്ചിരുന്ന അവള്‍ക്കു തന്റെ ഈ ചോദ്യം ഒട്ടും പിടിച്ചില്ല. ഓഹ് ഭാര്യയ്ക്കു കുടിക്കാന്‍ കൊടുക്കാന്‍ പറ്റിയ സാധനം. പിന്നെ കല്യാണത്തിന്റെ അന്ന് അച്ചന് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു - നീ തിന്നില്ലായെങ്കിലും അവളെ തീറ്റണം…..ഞാന്‍ അത് പൂര്‍ത്തികരിക്കും മുന്‍പേ അവള് പറഞ്ഞു- നീ കുടിച്ചില്ലായെങ്കിലും അവളെ കുടിപ്പിക്കണമെന്ന് അന്ന് അച്ചന് പറഞ്ഞത് ഞാന്‍ കേട്ടില്ല. അതോ അന്നും ഫിറ്റായിരുന്നോ? ഏതായാലും എന്റെ ഒരു തലവിധി. അവള് പരിതപിക്കാന്‍ തുടങ്ങി. പരിതാപനങ്ങള്‍ക്കിടയില്‍ അവളുടെ തംസ്-അപ്പ് ഗ്ലാസ്സിലേക്ക് എന്റെ ബിയര്‍ ഗ്ലാസ്സ് മുട്ടിച്ച് ഒരു ചിയേഴ്സും പറഞ്ഞു ഞാന്‍ ഒരു സിപ്പ് എടുത്തു. ചെറുപ്പത്തില്‍ കിട്ടിയ ഒരു അടപ്പ് മദ്യത്തിന്റെ സ്ഥാനത്ത് ഇന്നു ഇതാ ഒറ്റ ഗ്ലാസ്സ് ബിയര്‍ മുഴുവനും തനിയ്ക്കായി ഇരിക്കുന്നു. പക്ഷെ ഇതു മൊത്തം തനിയ്ക്ക് കുടിച്ചു തീര്‍ക്കാനാകില്ലായെന്ന ആ വലിയ സത്യം ആദ്യത്തെ ആ സിപ്പില്‍ നിന്ന് തന്നെ എനിക്കു ബോദ്ധ്യമായി. ഗോമൂത്രത്തിന്റെ മണവും, ചവര്‍പ്പും, പുളിയും എല്ലാം കൂടി കലര്‍ന്ന ഒരു രുചി. അതിന്റെ ആ തികട്ടിയ രുചി വായില്‍ നിന്ന് മാറി കിട്ടാന്‍ സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ് ആസ്വദിച്ച് കുടിച്ച് തീര്‍ത്തു. അപ്പോഴെയ്ക്കും ഭക്ഷണവും വന്നു. മനസ്സില്ലാമനസ്സോടെ വീണ്ടും ഒരു സിപ്പ് കൂടി എടുത്തു. വായ പിന്നെയും വൃത്തികേടാക്കി. പിന്നെ ചിക്കന്‍ ഫ്രൈഡ് റൈസും, ചില്ലി ചിക്കനിലേക്കും ഞാന്‍ തല താഴ്ത്തി. ഇടയ്ക്ക് ഇട വരാല് മീന്‍ വെള്ളം കുടിയ്ക്കുന്നതു പോലെ ബിയറും മോന്തി കൊണ്ടിരുന്നു. അങ്ങനെ ഒരു പരുവത്തില്‍ ആദ്യം ഗ്ലാസ്സിലേക്കു പകര്‍ന്ന ആ ബിയറിന്റെ 'ലാര്‍ജ്ജ്' ഞാന്‍ തീര്‍ത്തു. ഈ ബിയര്‍ തീര്‍ത്തില്ലായെങ്കില്‍ മാനം കപ്പല്‍ കയറി പോകും. ആയതിനാല്‍ വീണ്ടും ബിയറിന്റെ ലാര്‍ജ്ജ് തന്നെ ഒഴിച്ചു. ഭാര്യ വീണ്ടും എന്നെ ഒന്ന് കനപ്പിച്ച് നോക്കിയിട്ട് വീണ്ടും മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. ഏതായാലും ആ ലാര്‍ജ്ജും ഞാന്‍ തീര്‍ത്തു. അതു തീര്‍ന്നു കഴിഞ്ഞപ്പോഴെയ്ക്കും എനിക്ക് എന്തൊക്കെയോ വല്ലായ്ക തോന്നി തുടങ്ങി. എന്റെ കൈയ്കള്‍ക്ക് ഒരു മരവിപ്പ്. മൂക്കിന്റെ സ്ഥാനത്ത് മൂക്ക് തന്നെയുണ്ടോ എന്ന് സംശയം. മൂക്കില്‍ തൊട്ട് നോക്കി അത് അവിടെ തന്നെ ഉണ്ട് എന്ന് ഒരു ഉറപ്പ് വരുത്തി. ചെവിക്ക് നല്ല ചൂട്. മുഖം അങ്ങ് തരിയ്ക്കുന്നു. വയറ്റിലും എന്തോ ഒരു എരിച്ചില്‍ പോലെ. അവസാനം എനിക്ക് ഒരു കാര്യം വ്യക്തമായി. ഇനി ഞാന്‍ അവിടെ ഇരുന്നാല്‍ ചിലപ്പോള്‍ ഒരു ജെ.സി.ബി വേണ്ടി വരും എന്നെ കോരി കൊണ്ട് പോകാന്‍. ബലം പിടിച്ചിരുന്നാല്‍ ചിലപ്പോള്‍ ഞാന്‍ ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ വാളും വെച്ചേയ്ക്കും. ഭാര്യയോടു ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ് വാഷ് റൂമിലേക്ക് പോയി. വാഷ് റൂമിലെ കണ്ണാടിയില്‍ എന്നെ കണ്ടപ്പോള്‍ അടിച്ചു വീലായ ഒരു കുടിയന്റെ ഛായ എനിക്ക് തോന്നി. പെട്ടന്നാണത് സംഭവിച്ചത്.... കൊടുവാള്. ഏതായാലും കൊടുവാള് വാഷ്ബെയ്സനില്‍ തന്നെയാണു വീണത്. ആകെ കുടിച്ചതു 4 കവിള് ബിയര്‍. പക്ഷെ വാഷ്ബെയ്സിന് നിറയെ സാധനം. എനിക്ക് നേരെ നില്ക്കാന് കൂടി പറ്റുന്നില്ല. പിന്നെയും ഞാന്‍ ഒരു കുട്ടി വാളും വെച്ചു. മൂക്കില്‍ കൂടി ഞാന്‍ ചില്ലി ചിക്കന്റെ പീസ് പിഴിഞ്ഞ് കളഞ്ഞു. ഞാന്‍ ചില്ലി ചിക്കന്‍ ആണു കഴിച്ചതു. എന്നാല്‍ മൂക്കില്‍ നിന്നും ചില്ലി വേറേ, ചിക്കന്‍ വേറെയായിട്ടാണു വന്നതു. ഏതായലും മൂക്കിനകത്ത് നല്ല പുകച്ചില്‍. മുഖം നന്നായി ഒന്ന് കഴുകി. ഗര്‍ഭിണി പെണ്ണുങ്ങള് പറയുമ്പോലെ വീണ്ടും മനം പുരട്ടല്‍, ഓക്കാനം.... പിന്നെയും തികട്ടി. വാഷ്ബേസിനില്‍ ഞാന്‍ അകത്തക്കിയ സകല സാധനങ്ങളും എന്നെ നോക്കി ചിരിച്ചു. തന്റെ വാള് കാരണം അവ എല്ലാം ബ്ലോക്കായി വാഷ്ബെയ്സനില്‍ തന്നെ കിടക്കുന്നു. ബ്ലോക്ക് മാറ്റാന്‍ ഞാന്‍ ഒരു വ്രഥാ ശ്രമം നടത്തി. ഉംഹും.. എന്നെയും കൊണ്ടേ അതു പോകൂവെന്ന ലക്ഷണത്തില്‍ അതു അവിടെ തന്നെ കിടന്നു. രക്ഷപ്പെടുക തന്നെ. ഞാന്‍ ഒന്നും അറിഞ്ഞില്ലേ... രാമ നാരായണായെന്ന് പറഞ്ഞ് ഒന്നും അറിയാത്ത ഒരു ഇന്നച്ചനെ പോലെ പിന്നെയും എന്റെ ഇരുപ്പിടത്തില്‍ വന്ന് ഭക്ഷണം കഴിപ്പ് തുടര്‍ന്നു. ഭാര്യയുടെ മുഖം അപ്പോഴും കനത്ത് തന്നെയിരുന്നു. പിന്നെ ഞാന്‍ അതിവിദഗ്ദമായി ഭാര്യയോടു പറഞ്ഞു- ഓഹ് നിനക്കു ഞാന്‍ ബിയര്‍ കുടിച്ചത് ഇഷ്ടപ്പെട്ടില്ലായെങ്കില്‍ ദാ ഞാന്‍ ഇവിടെ നിര്‍ത്തി. ഇനി ഞാന്‍ കുടിക്കുന്നില്ല. പോരെ... ഇത്രയും പറഞ്ഞു ഞാന്‍ ആ ബിയര്‍ കുപ്പിയെ അടുത്ത മേശയിലേക്കു മാറ്റി വെച്ചു. അവള് എന്നെ ഒന്നു നോക്കി. എന്നിട്ട് പറഞ്ഞു-ഇതു ഞാന്‍ എന്തായാലും വീട്ടില്‍ പറയും. ആ പറഞ്ഞോ…… എന്നു പറഞ്ഞുവെങ്കിലും അപ്പയുടെ ആ പഴയ അറിഞ്ഞാല്‍ ഭീഷണി ഒന്ന് മനസ്സിലോര്‍ത്ത് എന്റെ തുടകള്‍ മെല്ലെ തടവി.
വേച്ചു വേച്ചു ഞാന്‍ ഒരു പരുവത്തില്‍ മുറിയില്‍ എത്തി. പക്ഷെ എന്റെ അവസ്ഥ ഭാര്യ മനസ്സില്ലാക്കാതിരിയ്ക്കാന്‍ ഞാന്‍ പരമാവധി മസ്സിലു പിടിച്ചുവെന്നത് മറ്റൊരു സത്യം. കട്ടിലില്‍ കിടന്നത് ഞാന്‍ ഓര്‍ക്കുന്നു. പിന്നെ പിറ്റേന്നാണു ഞാന്‍ കട്ടിലില്‍ നിന്ന് പൊങ്ങിയത്.
ആഹാ എഴുന്നേറ്റോ..വേഗം പോയി കുളിക്ക്. ശര്ദ്ദില് നാറിയിട്ട് എനിക്ക് രാത്രിയില്‍ ഉറങ്ങാനെ പറ്റിയില്ലായെന്ന് അവള് പറഞ്ഞപ്പോള്‍ കല്യാണം കഴിഞ്ഞു ഇന്നു ഏഴല്ലേ ആയുള്ളൂ.. അതിനിടയില്‍ നീ ശര്‍ദ്ദിക്കുകയും ചെയ്തോ...എന്നെ സമ്മതിച്ചേ പറ്റൂ.. എന്ന് വലിയ ഒരു തമാശയും പാസ്സാക്കി ഞാന്‍ ബാത്ത് റൂമിനെ ലക്ഷ്യമാക്കി പോയി.
അതു കഴിഞ്ഞ് ഇന്നു വരെയും എന്റെ ഭാര്യയ്ക്ക് കൊടുത്ത് ആ വാക്ക് ഞാന്‍ തെറ്റിച്ചിട്ടില്ല. അതു അവളോടുള്ള ഇഷ്ടം കൊണ്ടല്ല... ശര്‍ദ്ദിക്കാന്‍ എനിക്ക് ഇനിയും ആരോഗ്യം പോരാ.
അയ്യപ്പ ബൈജു പറഞ്ഞത് എത്ര സത്യം. മദ്യപാനം ആരോഗ്യത്തിനു ഹാനികരം. അതു ആരോഗ്യമുള്ളവര്‍ക്ക്.
Monday, 1 October 2007
Subscribe to:
Post Comments (Atom)
28 comments:
സെനുവേ..വേണ്ടാത്ത പണിക്ക് പോകേണ്ട വല്ല കാര്യവുമുണ്ടോ? എന്തായാലും ശര്‍ദ്ദിലിനെ പേടിച്ചിട്ട് ആണെങ്കിലും വാക്ക് മാറ്റാതെ ഇരിക്കുന്നുണ്ടല്ലൊ..അത് മതി ;)
സംഭവം നന്നായി വിവരിച്ചിട്ടുണ്ട് കേട്ടോ.
സൈനു..കലക്കന്‍!
വെറുതേ ആളാവാന്‍ ഹിന്ദി സിനിമയില്‍ അമീര്ഖാന് പാട്ടിന്നിടെ, സ്കോച്ചിന്റെ കുപ്പിയെടുത്ത് വായിലേക്ക് നേരെ കമഴ്ത്തുന്നത് അനുകരിച്ച് ഒരു പാര്‍ട്ടിക്ക് ഞാന്‍ ബോധം കെട്ടുപോയി.
പിന്നെ കണ്ണുതുറകുമ്പോ (അടുത്ത ദിവസം ഉച്ചക്ക്)കണ്ട കാഴ്ച......ങാ...അതൊക്കെ ഒരു കാലം.
;-)
അങ്ങിനെ ഒരു കുപ്പി കിങ്ഫിഷറ് വേസ്റ്റായി.. മാത്രവുമല്ല ഒരു കുടിയനെയല്ലേ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്?
നല്ല പോസ്റ്റ് :)
ആഹഹ!
ഇത് മാസ്റ്റര്‍പീസ് : മൂക്കില്‍ കൂടി ഞാന്‍ ചില്ലി ചിക്കന്റെ പീസ് പിഴിഞ്ഞ് കളഞ്ഞു.
Mashe....wonderful....assalayi...Keep it up and all the best 4 the future articles...
സംഭവം നന്നായിട്ടുണ്ട്. ഭാര്യാമണിമണി ഇപ്പോഴും കോവളം കഥ ഓര്മിപ്പിക്കാറുണ്ടോ?? വീണ്ടും ഇതുപോലെയുള്ള അനുഭവകഥകള്‍ പ്രതീക്ഷിക്കുന്നു
വായിച്ചു, രസിച്ചു.
നന്നായി എഴുതിയിരിക്കുന്നു..
"മൂക്കില്‍ കൂടി ഞാന്‍ ചില്ലി ചിക്കന്റെ പീസ് പിഴിഞ്ഞ് കളഞ്ഞു. ഞാന്‍ ചില്ലി ചിക്കന്‍ ആണു കഴിച്ചതു. എന്നാല്‍ മൂക്കില്‍ നിന്നും ചില്ലി വേറേ, ചിക്കന്‍ വേറെയായിട്ടാണു വന്നതു"
ശരിക്കും രസിച്ചു ... ഹ ഹ ഹ....
സെനുജീ താങ്കള്‍ക്ക് തമാശയുടെ മര്‍മ്മം അറിയാം...
അഭിനന്ദനങ്ങള്‍..
hahaha... innu vaayichathil eettavum nalla post.
ennaalum randu glass beeril athrayum valiya kodu vaal vachoo??? aa wash basinte gathikeedu.
Ithu njan theerchayayum Appayode parayum........
Chechy.
da ethu evidunnu kittunnu???? real stories ano atho...hehehe anyway its funny
കൊള്ളാം..വായിക്കാന്‍ നല്ല രസമുണ്ട്..
സെനു ശരിക്കും കലക്കിയിട്ടുണ്ട്. ഇതു വരെ ഉള്ളതിലെ ഏറ്റവും നല്ല കഥ. --സന്തോഷ്
സെനു ശരിക്കും കലക്കിയിട്ടുണ്ട്. ഇതു തന്നെ ഏറ്റവും നല്ല കഥ. സന്തോഷ്
ഹ ഹ..
മധുവിധു പുരാണമോ മദ്യ പുരാണമോ?
ഏതായാലും നന്നായിട്ടുണ്ട്.
“എന്റെ കൈയ്കള്‍ക്ക് ഒരു മരവിപ്പ്. മൂക്കിന്റെ സ്ഥാനത്ത് മൂക്ക് തന്നെയുണ്ടോ എന്ന് സംശയം. മൂക്കില്‍ തൊട്ട് നോക്കി അത് അവിടെ തന്നെ ഉണ്ട് എന്ന് ഒരു ഉറപ്പ് വരുത്തി.”
ഇതു വായിച്ചു ചിരിച്ചു.
:)
സെനു, അടിപൊളി, ഒറ്റയടിയ്ക്ക് വായിച്ചുതീര്‍ത്തു... നല്ല ഫ്ലോ ഉണ്ട്.. തുടര്‍ന്നും പ്രതീക്ഷിയ്ക്കുന്നു..
ടേ സെനു, താന്‍ അച്ചായന് തന്നെയാണ്ണോടെ? ഛായ് ലജ്ജാവഹം. ഒരു കുപ്പി ബിയര്‍ അടിക്കാന്‍ പോലും സമ്മതിക്കാത്ത തന്റെ ഭാര്യ ബെറ്റി ഏതു നാട്ടിലെ അച്ചായത്തിയെടേ?
--സാജന്
മാഷെ...സൂപ്പര്‍...രസകരമായി എഴുതിയിരിക്കുന്നു
സെനു,
നന്നായിട്ടുണ്ട്, ആത്മാര്‍ത്ഥതയുള്ള രചന, ചേരുവകളെല്ലാം പാകം, കഴിഞ്ഞതിന്റെ കേട് തീര്‍ത്തു, സധൈര്യം തുടരുക
സസ്നേഹം
[b][red]അമ്പടാ കള്ളാ ഇത്രയും വലിയ കള്ളം എങ്ങിനെ കാച്ചുന്നു. കള്ളടിക്കാത്ത പാവം പയ്യന്! ഇതൊക്കെ ഞാന്‍ വിശ്വസിക്കുമെന്നു കരുതുന്നുവോ?
ബിയര്പുരാണം തകര്‍ത്തല്ലോ..ഹി ഹി ഹി
ഉഷാറായിട്ടുണ്ട് മച്ചാ
senuchayao
ee sharirathil beerum, pinne chicken fried rice muthalayaa sakalathum oru vallatha jaada aye pooye.
shariram ulla njangal polum ithreyum jaada, athum honeymoon time..very unromantic....
keralam inne vellathil ozhukunna ee kalathe, achayanne poole ella arokyavanmaarum ithe niruthe nallavar akate enne ashamsikunnu
ithe okke enne sambhavichu, B.com kazhinje nere vellore ethi illarno???
chummathalla canteen ilum alatheyum kanunna bengali and punjabi patients inne correct aye location with Code paranje kodthuirrune .......
ee blog pazhaya times illeke oru ethi nottam enna series il add cheyennam.
inne nammude DJ times series kaanan njan agrahikunnu.....aa trichur poorum raatrikal.....
good...
ഉവ്വേ ! ബീര്വല് , അതും തിരുവല്ലയിലെ "പൊടി, അടികാരു" .......
Kollam machoooo... Vaayikkaan nalla rasamundu.... pinne... oru chinna correction.. athu Vijayaraghavan alla.. Innocent aanu ozhichu kodukkunnathu
ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച് സെര്‍ച്ച് ചെയ്തത് അലപം ചിരിക്കാനാണു. അങ്ങനെയാണു ഷൂട്ടിങ്ങ് തമാശകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്. വായിച്ചു. മനം നിറഞ്ഞ് ചിരിച്ചു. ഒടുക്കം ഞാന്‍ കരുതി എന്നെ പോലെ ഈ ബ്ലോഗ് മറ്റുള്ളവര്‍ക്കും ചിരിക്കാന്‍ വക നല്‍കാനായി ഞാന്‍ പഴമ്പുരാണംസ് ഡെഡിക്കേറ്റ് ചെയ്യുന്നു.
തമാശകള്‍ = www.pazhamburanams.blogspot.com
ചിരി സൈറ്റ്- www.pazhamburanams.blogspot.com
നിങ്ങളുടെ റ്റെന്ഷന് മറന്ന് ചിരിക്കാന്‍, ഉല്ലസിക്കാന്‍ ഈ സൈറ്റ് ഉപകരിക്കുമെന്ന് ഞാന്‍ ഗ്യാരണ്ടി. ഒരു ശ്രീനിവാസന് സിനിമ പോലെ മനോഹരം.
സെനു ഈപ്പന് തോമസിന്റെ പഴമ്പുരാണംസ് തമാശകളുടെ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു.
. A teacher wishes to test three different teaching methods I, II, III. To do this, the teacher chooses at random three groups of five students each and teaches each group by a different method. The same examination is then given to all the students and the marks obtained are given below. Determine at α=0.05 significance level whether there is difference between the teaching methods. Use Kruskal-Wallis test.
Method I 78 62 71 58 73
Method II 76 85 77 90 87
Method III 74 79 60 75 80
Post a Comment